“കിഴവന്‍” എന്ന വെള്ളാള കര്‍ഷക പ്രഭുവും
വെള്ളാളര്‍ വക “ഇടവക”യും
തന്‍റെ ജന്മനാടായ “വെള്ളനാട്”(വെള്ളൂര്‍
നാട് എന്ന ഗ്രാമത്തെക്കുറിച്ച്
934 പേജുള്ള പ്രാദേശിക ചരിത്രം൦ (Vellanadu History and
Evolution ) രചിച്ചു ലിംകാ ബുക്കില്‍ സ്ഥാനം പിടിച്ച പ്രാദേശിക ചരിത്ര രചയിതാവാണ്
വെള്ളനാട് രാമചന്ദ്രന്‍ .തിരുവനന്തപുരം ഐരാണി മുട്ടം തുഞ്ചന്‍ സ്മാരക ട്രസ്റ്റ് വക പ്രതിമാസ പ്രസിദ്ധീകരണമായ “കിളിപ്പാട്ട്” മാസികയില്‍ മേയ്
2016 ലക്കം മുതല്‍
“നാം നടന്ന വഴികള്‍” എന്ന പേരില്‍ ശ്രീ
രാമചന്ദ്രന്‍ വേണാടിന്റെ (ഒപ്പം കേരളത്തിന്‍റെ ) ചരിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു
പോകുന്നു ബഹുതല സ്പര്‍ശിയായ ജനസംസ്കാര പഠനങ്ങള്‍ (folk-Lore) പ്രാചീന
പദങ്ങള്‍ എന്നിവയെ വിശകലനം ചെയ്തുകൊണ്ടുള്ള ചരിത്രപഠനങ്ങള്‍
വളരെ രസകരമായി വായനക്കാര്‍ക്ക് ആസ്വദിക്കാം .
ആദ്യ ലക്കത്തില്‍ “കിഴവന്‍ ,മൂപ്പന്‍ ,കാരണവര്‍ ,കരയാളര്‍”
തുടങ്ങിയ പദങ്ങളുടെ ചരിത്ര പ്രാധാന്യം
വിവരിക്കുന്നു .തുടര്‍ന്നുള്ള ലക്കങ്ങളില്‍ “നായാടിപ്പാട്”(വെള്ളാപ്പള്ളി നടേശന്‍റെ
“നമ്പൂതിരി മുതല്‍ നായാടി വരെ” എന്ന
പ്രയോഗത്തിലെ അതേ “നായാടി” തന്നെ ) ഇടവക (ജൂലായ് ) തുടങ്ങിയ പദങ്ങള്‍, ചിത്രാബ്ദം
(ജൂണ്‍) പഠന വിധേയമാക്കുന്നു .തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി നാം താല്‍പ്പര്യപൂര്‍വ്വം
കാത്തിരിക്കുന്നു .
എം.ജി.എസ് തുടങ്ങി കേശവന്‍ വെളുത്താട്ട് ,രാജന്‍
ഗുരുക്കള്‍ എം.എന്‍ ഗണേഷ് അവസാനം പ്രൊഫ രാജീവ് (പത്തനം തിട്ട-ആര്യാധിനിവേശം
ഡി.സി.ബുക്സ് ) വരെയുള്ള അക്കാദമിക് ചരിത്രകാരന്മാര്‍
അവരുടെ രീതിശാസ്ത്ര പ്രകാരം നടത്തുന്ന കേരള ചരിത്രരചനയില്‍ (മിക്കവരും “മലബാറി”കള്‍
ആയ “വടക്ക് നോക്കികള്‍” എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചരിത്രകാരന്മാര്‍)
കേരളത്തില്‍ കൃഷി പ്രചരിപ്പിച്ചത് 32 നദീതടങ്ങളില്‍ നമ്പൂതിരി ഗ്രാമങ്ങള്‍ സ്ഥാപിച്ച
വടക്ക് നിന്ന് വന്ന, “വരത്തര്‍” ആയ, ബ്രാഹ്മണര്‍ (പച്ചമണ്ണില്‍ കൈ തൊടാത്ത അവരാണത്രേ
പഞ്ചാംഗവും തിഥിയും നാളും പക്കവും പിന്നെ കൃഷി ഗീതയും മറ്റും കൊണ്ടുവന്നത് .കൊസാംബിയെ
കണ്ണുമടച്ചു വിശസിക്കുന്ന വടക്ക് നോക്കികളായ ബ്രാഹ്മണഭക്തര്‍”) .അതുവരെ കേരളീയര്‍
അവരുടെദൃഷ്ടിയില്‍ വെറും പെറുക്കിത്തീനികള്‍” മാത്രം .
സംഘകാലത്തെ (രാജന്‍ ഗുരുക്കളും സുഹൃത്ത് എം .ആര്‍.രാഘവ
വാര്യരും ആ പ്രയോഗം തന്നെ കുപ്പയില്‍ തള്ളി “പഴം തമിഴ്
പാട്ട്” എന്നാക്കി (ഇരുവരും ചേര്‍ന്നെഴുതിയ കേരള ചരിത്രം (രണ്ടു വാല്യം),
വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം കാണുക .എം.ജി.എസ്സിന്റെ ഭാഷയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള “കൈപ്പുസ്തകം”
) ഐന്തിണ കളെ വെള്ളനാട് രാമചന്ദ്രന്‍ “പഞ്ചനിലം” എന്ന സുന്ദര പദത്താല്‍
വിശേഷിപ്പിക്കുന്നു .
കിഴിഞ്ഞു കീഴോട്ടു നോക്കുന്ന “കിഴവന്‍” പ്രാചീന
കേരളത്തില്‍ (തമിഴകം) ആരായിരുന്നു എന്ന്
ശ്രീ രാമചന്ദ്രന്‍ നമുക്ക് കാട്ടിത്തരുന്നു .
അതിനു നമുക്ക് ആയിരത്തി അഞ്ഞൂറ് വര്‍ഷം എങ്കിലും
പുറകോട്ട്
പോകണം എന്ന് രാമചന്ദ്രന്‍ .സംഘകാലത്ത് ഭൂമിയെ
സ്വഭാവനുസരിച്ചു അഞ്ചു തിണകള്‍(നിലം) ആയി തിരിച്ചിരുന്നു .ഓരോ തിണയ്ക്കും ഓരോ
പൂവിന്‍റെ പേര്‍ .കുറിഞ്ഞി ,മുല്ല ,മരുതം നെയ്തല്‍
,പാല എന്നിങ്ങനെ
കുന്നിന്‍ പുറം കുറിഞ്ഞി അവിടെ പാര്‍ത്തിരുന്നവര്‍
കുറവര്‍ .നായാട്ടും തേന്‍ ശേഖരണവും അവരുടെ തൊഴില്‍ .മുല്ല(കാടും കാട്ടോരവും
) നിലത്തില്‍ ഗോപാലകര്‍ ആയ ആയര്‍ (ഇടയര്‍) ആയിരുന്നു
താമസം .നീര്‍വാഴ്ച ഉള്ള മരുതനിലത്തില്‍ താമസിച്ചിരുന്നവര്‍ ഊരര്‍ (ഉഴവര്‍) എന്ന
വെള്ളാളര്‍ -വെള്ളം കൊണ്ട് കൃഷി ചെയ്തിരുന്നവര്‍.ഈഴവര്‍ ഉഴവരുടെ പിന്‍ഗാമികള്‍
എന്ന് വായ്മൊഴി വഴക്ക ചരിത്രകാരന്‍ അജു നാരായണനും ഉഴവര്‍ പുലയരുടെ മുന്‍ഗാമികള്‍
എന്ന് ജനപക്ഷ ചരിത്രകാരന്‍ കുന്നുകുഴി മണിയും വാദിക്കുന്നത് തികച്ചും അഞ്ജത.
പതിറ്റ്‌പത്ത് വ്യാഖാതാവ് പണ്ടേ ഉഴവര്‍ വെള്ളാളര്‍
(പുഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവര്‍ ),കരാളര്‍ (മഴ വെള്ളം കൊണ്ട് കൃഷി
ചെയ്യുന്നവര്‍) എന്നിങ്ങനെ രണ്ടു കൂട്ടര്‍ എന്ന് വ്യക്തമായി പറഞ്ഞത് അവര്‍
വായിച്ചിട്ടില്ല .നാലാം നിലമായ കടലോരത്തെ നെയ്തലില്‍ മുക്കുവര്‍ ആയ പരവതര്‍
താമസിച്ചിരുന്നു .അവര്‍ ഉപ്പും ഉണ്ടാക്കിയിരുന്നു .വരണ്ട മൊട്ടക്കുന്നുകള്‍ മാത്രം
ഉള്ള പാല നിലത്തില്‍ പാര്‍ ത്തിരുന്ന എയ്നര്‍ ,വിടലര്‍ ,കുറുമ്പര്‍ എന്നിവര്‍
കൊള്ളക്കാര്‍ ആയി .
കന്നുകാലികള്‍ക്ക് ക്രയവിക്രയത്തില്‍ ഉയര്‍ന്ന
മൂല്യം ഉണ്ടായിരുന്നതിനാല്‍ ആയര്‍ പ്രമാണികള്‍ ആയി .പശുക്കളുടെ എണ്ണം അനുസരിച്ചായിരുന്നു
ഒരാളുടെ സമ്പത്ത് .cow എന്ന പദത്തില്‍ നിന്നാണ് നാണയം എന്ന coin ഉടലെടുത്തത് പോലും .കാലക്രമത്തില്‍ ആയര്‍
പശുവിനെ കൊടുത്ത് ഊരന്മാരില്‍ (വെള്ളാളരില്‍) നിന്ന് നെല്ല് വാങ്ങി സൂക്ഷിക്കാന്‍
തുടങ്ങി
കാലക്രമത്തില്‍ ക്രയവിക്രയം പശുവിനു പകരം നെല്ല്
ആയിമാറി .തുടര്‍ന്നു ആയരും വെള്ളാളരും തമ്മില്‍ അടുത്ത ബന്ധം വളര്‍ന്നു .പരസ്പരം
വിവാഹിതര്‍ ആയി .തുടര്‍ന്നാണ് ആയ് വേള്‍ വംശം ഉണ്ടാകുന്നത് .
കാലികളെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കോല്‍
അധികാര ചിഹ്നമായി മാറി .കോലേന്തിയവാന്‍ .”കോന്‍ “ (രാജാവ് ) ആയി .അയാളുടെ കോല്‍
ചെങ്കോല്‍ ആയി .നെല്ലറകളുടെ ഉടമകള്‍ ആയ വേള്‍
പ്രഭുക്കള്‍ ആയി ഭരണത്തില്‍ കോനെ സഹായിച്ചു ഇടപ്രഭുക്കള്‍ ആയി .കീഴ് ഘടകങ്ങളെ
നിയന്ത്രിക്കാന്‍ കോന്‍ (രാജാവ് ) പല “കീഴ് കോന്‍” മാരെ ചുമതലപ്പെടുത്തി .കീഴിടങ്ങള്‍
ഭരിക്കുന്നവന്‍ “കീഴ്കോന്‍” ആയി .അത് പിന്നീട് “കിഴാന്‍” ആയി .ബഹുമാന സൂചകമായി
കിഴാന്‍ കിഴാര്‍ ആയി .സംഘ കാല കൃതികളില്‍ അരചില്‍ കിഴാര്‍ ,ആവൂര്‍ കിഴാര്‍ ,മാങ്കുടി
കിഴാര്‍ കരിമ്പനൂര്‍ കിഴാര്‍ ,തുടങ്ങിയ നിരവധി പ്രഭുക്കളെ കാണാം എന്ന് വെള്ളനാട്
രാമചന്ദ്രന്‍ .ഇവരില്‍ പലരും മന്ത്രിമാരും ആയി എന്ന് കാണാം .വിരമിണ്ടാനായനാര്‍
തുടങ്ങിയ നായനാര്‍ മാരെ കുറിച്ച് തയാറാക്കിയ പെരിയ പുരാണം രചിച്ച ചേക്കിഴാര്‍
കുലോത്തുംഗ ചോളന്‍ (1133-1150) രണ്ടാമന്‍റെ മന്ത്രി ആയിരുന്നു .
തിരുനന്തിക്കര ശാസനത്തില്‍ ഇങ്ങനെ വായിക്കാം
“-------------- അടികള്‍ കോ വിക്കിര മാതിത്യ വരഗുണന്‍ തെങ്കനാട്ടു കിഴവന്‍
മകള്‍ ആയ്കുല തേവി യായിന മുരുകന്‍ ചേന്തിയെ തിരുവടി ചാര്‍ത്ത ---------------“.തിരുവനന്തപുരം
മുതല്‍ തെക്കോട്ട് കന്യാകുമാരി വരെയുള്ള കടലോര പ്രദേശം ആയിരുന്നു തെങ്കനാട് എന്ന്
ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരള ചരിത്രപ്രശ്ന ങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു .ആയ്
രാജ്യത്തിലെ ഒരു ഭാഗം ആയിരുന്ന തെങ്കനാട്ടിലെ കിഴവന്‍ (വെള്ളാള പ്രഭു ) ആയിരുന്ന
ചാത്തന്‍ മുരുകന്‍റെ മകള്‍ മുരുകന്‍ ചേന്തി ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന
അവസാന ആയ് രാജാവിന്‍റെ രാജ്ഞി .(സ്വാതി തിരുനാള്‍ വരെയുള്ള ത്രുവിതാംകൂര്‍
രാജാക്കന്മാര്‍ വെള്ളാള സ്ത്രീകളെ മാത്രമേ വിവാഹം കഴിചിരുന്നുള്ള് .
കരുന്തനടക്കന്‍ (സി.ഇ 857-883) .എന്ന ആയ് രാജാവ് കൊല്ലവര്‍ഷം നാല്‍പ്പത്തി ഒന്നില്‍ (ഒന്‍പതാം
ഭരണ വര്ഷം) നല്‍കിയ പാര്‍ത്ഥിവപുരം ചെപ്പേട് എഴുതിയത് “തെങ്കനാട്ടു വെണ്ണീര്‍
വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആയ ചാത്തന്‍ മുരുകന്‍ “ ആയിരുന്നു ( ഡോ പുതുശ്ശേരി
രാമചന്ദ്രന്‍ പ്രാചീന മലയാളം എന്‍.ബി.എസ് 1985 പേജ് 55-56) കിഴവന്‍ എന്നാല്‍
പ്രഭു .കര്‍ഷകപ്രഭുക്കള്‍ വെള്ളാളര്‍ ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന ആയ്
രാജാവിന്‍റെ പത്നി “ആയ് കുലമാതേവി”യായ മുരുകന്‍ ചേന്നി ആയിരുന്നു .അവര്‍
തെങ്കനാട്ടു കിഴവന്‍റെ മകള്‍ ആയിരുന്നു എന്ന് ഹജൂര്‍ കച്ചേരിയില്‍ നിന്ന് കിട്ടിയ
താമ്രശാസനം പറയുന്നു .തെങ്കനാട്ടു കിഴവന്‍ വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍റെ
താമ്രശാസനത്തിലെ ആജ്ഞാപ്തി യാണ് (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്ര
പ്രശ്നങ്ങള്‍ പേജ് 98)
ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .”വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈന പ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)
ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .”വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈന പ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)
“ഇടവക” യും വെള്ളാളരും
“ഇടവക” എന്ന പദം
ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത്
വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ് 2016 ലക്കം കിളിപ്പാട്ടില്‍
(“ഇടവകക്കാര്യം” ,നാം
നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)
ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേല്‍ (വെള്ളാള പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .ആ ഇടപ്രഭുക്കള്‍ ഇടവാഴി എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂടല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ 962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...മൂത്തകൂറില് എഴുനൂറ്റവരും പനിയുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് ) വകൈ വെള്ളാളരും “ എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം .
ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേല്‍ (വെള്ളാള പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .ആ ഇടപ്രഭുക്കള്‍ ഇടവാഴി എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂടല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ 962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...മൂത്തകൂറില് എഴുനൂറ്റവരും പനിയുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് ) വകൈ വെള്ളാളരും “ എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം .
റഫറന്‍സ്
1.വെള്ളനാട് രാമചന്ദ്രന്‍ ,കിഴവനും മൂപ്പനും പിന്നെ
കാരണവരും നാം നടന്ന വഴികള്‍ കിളിപ്പാട്ട്
മാസിക മേയ് 2016 പേജ് 34-36
2.വെള്ളനാട് രാമചന്ദ്രന്‍ ഇടവക ക്കാര്യം
കിളിപ്പാട്ട് മാസിക ജൂലൈ 2016
3 ഡോ .കാനം ശങ്കരപ്പില്ല 2016 തരിസാപ്പള്ളി
പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികള്‍ കിളിപ്പാട്ട് ജനുവരി 2016 പേജ് 11-12
No comments:
Post a Comment