കേരള ഭൂപരിഷ്കരണം –തമസ്കരിക്കപ്പെടുന്ന വിവരം
======================================================
കലാകൌമുദി “ആള്‍ കൂട്ടത്തില്‍ തനിയെ “ എന്ന ലേഖനം എഴുതിയ
ശ്രീ സി.പി നായര്‍ “കേശവന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കാരം കണ്ടത് പിന്നെയും ഒരു
പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഒന്നാം ഈ.എം എസ് സര്‍ക്കാരിന്‍റെ കാലത്താണ് എന്നെഴുതുന്നു .ശ്രീ സി.പി എസ് പരാമര്‍ശിക്കാതെ
പോയ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ .
സി.പി നായര്‍ ആ “ഒരു പതിനഞ്ചു കൊല്ല”ത്തിനിടയില്‍
നടന്ന ഒരു മഹാസംഭവം തമസ്കരിച്ചു
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ
പോയ നല്ല ഒരു മന്ത്രിയായിരുന്നു തിരുക്കൊച്ചി
ധനമന്ത്രി ഏതാനും സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയപി.എസ്സ്.നടരാജപിള്ള.
കേരളത്തിന്‍റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതു തങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
കേരളത്തിന്‍റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതു തങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവുംകിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.എന്നതാണ് വാസ്തവം .
നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി”..പട്ടം അക്കാലത്തെ ഒരു ജോണി ലൂക്കൊസിനോട് അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്.ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന് പട്ടം പൊങ്ങച്ചം പറച്ചു .അപ്പോള്‍ കൊണ്ഗ്രസ്സോ എന്ന് “ജോണി “
കൊണ്ഗ്രസ്സും കാണില്ല എന്ന് പട്ടം .
ഭൂപരിഷകരണബില്‍ പാസ്സയിക്കഴിഞ്ഞാല്‍ തിരുകൊച്ചിയില്‍ കമൂനിസ്റ്റു കോണ്ഗ്രസ് പാര്‍ട്ടികള്‍
കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ .ഇരു പാര്‍ട്ടികളും
ചേര്‍ന്ന് പട്ടത്തിനെ താഴെ ഇറക്കി എന്ന ചരിത്രം ഇന്ന് ഇരുകൂട്ടരും മറച്ച്
വയ്ക്കുന്നു .
ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും മുഖ്യ മന്ത്രി സി .കേശവനെ
നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ്.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ് )എഴുതിയ സി.കേശവന്‍ ജീവചരിത്രം,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.

അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും
ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുകഴിയാതെ പോയി.
1956 ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടു ക്കുമ്പോഴാണ് സാക്ഷാല്‍നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയുംഅതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
No comments:
Post a Comment