Tuesday, 30 August 2016

നവോത്ഥാന നായകര്‍ (മൂന്നാം സെറ്റ്)

നവോത്ഥാന നായകര്‍ (മൂന്നാം സെറ്റ്)
====================================
കേരളത്തിലെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ നവോത്ഥാനനായകര്‍ എന്നിവരെ കുറിച്ച് വിശദമായി പഠനം നടത്തി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചതില്‍ പ്രധാനി മാര്‍ക്സിറ്റ്‌ ചിന്തകന്‍ ആയിരുന്ന അന്തരിച്ച പി.ഗോവിന്ദ പിള്ള (പി.ജി ) ആയിരുന്നു .ശേഖരിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ പത്രമാസികളില്‍ പ്രസിദ്ധീകരിക്കയും കുറെ എണ്ണം ആകുമ്പോള്‍ പുസ്തകമാക്കയും ചെയ്തു .അങ്ങനെ നാല് സഞ്ചയികകള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി .എല്ലാം ചിന്ത പബ്ലീഷേര്‍സ് ആണ് പുറത്തിറക്കിയത് .പ്ലാനിംഗ് കൂടാതെ എഴുതപ്പെടുകയും സഞ്ചയി ക്കപ്പെടുകയും ചെയ്തതിനാല്‍ മുന്‍പിന്‍ പരിഗണന കൂടാതെ നവോത്ഥാന നായകരെ അദ്ദേഹം ലിസ്റ്റ് ചെയ്യുകയും ചില വസ്തുതകള്‍ ആവര്‍ത്തിക്കപ്പെടുകയും പല വസ്തുതകളും എന്തിനു പലരെയും വിട്ടു കളകയും ചെയ്തു. .കേരള വനിതകളില്‍ നിന്ന് ഒരു നവോത്ഥാന നായികയെ പോലും (ഇല്ലാഞ്ഞിട്ടാല്ല എന്നറിയുക ) അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വളരെ കഷ്ടമായി പോയി .
അദ്ദേഹത്തിന്റെ ലിസ്റ്റില്‍ നിന്നും ശ്രീനാരായണ ഗുരു ,ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി (“ആചാര്യത്രയങ്ങള്‍” എന്ന് പി പരമേശ്വരന്‍,ടി.ഏ മാത്യൂസ് എന്നിവര്‍ ) എന്നീ ത്രിമൂര്‍ത്തികളെ “മേജര്‍ സെറ്റ്“ നായകര്‍ ആയി മാധ്യമങ്ങളും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും സംഘടനകളും ഫ്ലക്സുകളും ഉയര്‍ത്തി കാട്ടുന്നു അപ്പോള്‍ .ബാക്കിയുള്ളവര്‍ “മൈനര്‍ സെറ്റ്” (കഥകളി കലാകാരന്മാരെ ഓര്‍ക്കുക )
പക്ഷെ പി.ജി തമസ്കരിച്ചു കളഞ്ഞ നവോത്ഥാന നായകര്‍ /നായിക പലര്‍ .അവരില്‍ ചിലരെ നമുക്കൊന്ന് കണ്ടെത്താം .അവരെ ലിസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ ജനിച്ച വര്‍ഷം അല്ലെങ്കില്‍ അവരുടെ പ്രായം അനുസരിച്ച് മാത്രം ആണ് മുന്‍ഗണന നല്‍കുന്നത്
1.ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍-ജ്ഞാന പ്രാജഗര സ്ഥാപകന്‍ ,സ്വര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജന പ്രയോക്താവ്-1873 (1814-1909)
2.മനോന്മണീയം സുന്ദരന്‍ പിള്ള(ശൈവ പ്രകാശ സഭ സ്ഥാപകന്‍ ) (1855-1897)
3.കാവാരിക്കുളം കണ്ടന്‍ കുമാരന്‍, മല്ലപ്പള്ളി(ബ്രഹ്മപ്രത്യക്ഷ സാധുജന സഭ 1911 (1863-1934)
4. സദാനന്ദ സ്വാമികള്‍,കൊട്ടാരക്കര (സാധുജന പരിപാലന സംഘം) (1877-1924)
5.തീര്‍ത്ഥപാദ സ്വാമികള്‍, വാഴൂര്‍ (നായര്‍ പുരുക്ഷാര്‍ത്ഥസാധിനി സ്ഥാപകന്‍ 1881-1939)
6.ആദ്ധ്യാത്മ ഭാരതി ശ്രീമതി കെ.ചിന്നമ്മ, പൂജപ്പുര മഹിളാ മന്‍ദിരം സ്ഥാപക “വാഴൂര്‍ നിവേദിത” 1919 (1883-1931)
7.ജയ്ഹിന്ദ്(എംഡന്‍) ചെമ്പകരാമന്‍ പിള്ള (1891-1934)
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Friday, 26 August 2016

അധസ്ഥിതരുടെ ആത്മാവ്

അധസ്ഥിതരുടെ ആത്മാവ്
===============================
അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയത്
ടി.പി ചെന്താരശ്ശേരി,കുന്നുകുഴി മണി തുടങ്ങിയവർ.
ഈ ജീവചരിത്രങ്ങളിൽ പലതും നിറം പിടിപ്പിച്ച കഥകൾ കാണാം.
എന്നാൽ ടി.ഏ.മാത്യൂസ്സിന്‍റെ അയ്യങ്കാളി ജീവചരിത്രത്തിനു അത്തരം ന്യൂനത ഇല്ല.
എന്നു മാത്രമല്ല പല അപൂർവ്വ ചിത്രങ്ങളും ഈ ജീവചരിത്രത്തിൽ കാണാം.
മുഖചിത്രത്തിലെ സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി.
ചിത്രം മാറിയോ എന്നു പോലും സംശയിച്ചു.
വിവരണം വായിച്ചപ്പോൾ ശരിയായ ചിത്രം എന്നു മനസ്സിലായി.
ദിവാൻ പി.രാജഗോപാലാചാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം
1912 ഫെബ്രുവരി 26 നെടുത്ത ചിത്രം.
അയ്യങ്കാളിയുടെ കൊച്ചുമകൻ പി.ശശിധരൻ ഐ.പി.എസ്സ് റിട്ട ഡി.ഐ.ജി
നൽകിയതാവണം വേറെയുമുണ്ട് ചിത്രങ്ങൾ, അയ്യങ്കാളിയുടെ മാതാപിതാക്കളുടേതൊപ്പം.

മാത്യൂസിന്‍റെ കൃതി വായിച്ചപ്പോള്‍ ഞാനെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും)(

2016ആഗസ്റ്റ്‌ 27ലക്കം മനോരമ ലീഡര്‍ പേജില്‍ അയ്യങ്കാളിയുടെ ചെറു മകളുടെ ഭാരത്താവ് ആറന്മുള ശശി എഴുതിയ അയ്യങ്കാളി അനുസമരണ യോടൊപ്പം (അധസ്ഥിതരുടെ ആത്മാവ് )നല്‍കിയിരിക്കുന്ന അയ്യങ്കാളി ചിത്രം ആദ്യമായി കാണുന്നു .ആദ്യം വിചാരിച്ചത് പോപ്പിന്‍റെ ചിത്രം എന്നായിരുന്നു .
അല്ല എങ്കില്‍ ഒരു അപൂര്‍വ്വ അയ്യങ്കാളി ചിത്രം തന്നെ
പക്ഷെ സാധുജന പരിപാലന സംഘത്തെ കുറിച്ച് പറയുമ്പോള്‍
ധര്‍മ്മ രാജ ഫെയിം സദാനന്ദ സ്വാമികളെ സ്മരിക്കാതെ വിട്ടുകളഞ്ഞത് ശരിയായില്ല
കൂടുതല്‍ അറിയാന്‍ തെക്കുംഭാഗം മോഹന്‍ രചിച്ച
അടിമ ഗര്‍ജ്ജനങ്ങള്‍ വായിക്കുക .

Thursday, 25 August 2016

കേരള ഭൂപരിഷ്കരണം –തമസ്കരിക്കപ്പെടുന്ന വിവരം

കേരള ഭൂപരിഷ്കരണം –തമസ്കരിക്കപ്പെടുന്ന വിവരം
======================================================
കലാകൌമുദി  “ആള്‍ കൂട്ടത്തില്‍ തനിയെ “ എന്ന ലേഖനം എഴുതിയ ശ്രീ സി.പി നായര്‍ “കേശവന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കാരം കണ്ടത് പിന്നെയും ഒരു പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഒന്നാം ഈ.എം എസ് സര്‍ക്കാരിന്‍റെ  കാലത്താണ് എന്നെഴുതുന്നു .ശ്രീ സി.പി എസ് പരാമര്‍ശിക്കാതെ പോയ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ .
സി.പി നായര്‍ ആ “ഒരു പതിനഞ്ചു കൊല്ല”ത്തിനിടയില്‍ നടന്ന ഒരു മഹാസംഭവം തമസ്കരിച്ചു

ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു തിരുക്കൊച്ചി ധനമന്ത്രി ഏതാനും  സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയപി.എസ്സ്.നടരാജപിള്ള.

കേരളത്തിന്‍റെ  പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതു തങ്ങളാണെന്നും പലരും അവകാശപ്പെടുന്നു

.
പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവുംകിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.എന്നതാണ് വാസ്തവം .

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി”..പട്ടം അക്കാലത്തെ ഒരു ജോണി ലൂക്കൊസിനോട്  അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്.ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന്  പട്ടം പൊങ്ങച്ചം പറച്ചു .അപ്പോള്‍ കൊണ്ഗ്രസ്സോ എന്ന് “ജോണി “

കൊണ്ഗ്രസ്സും കാണില്ല എന്ന് പട്ടം . ഭൂപരിഷകരണബില്‍ പാസ്സയിക്കഴിഞ്ഞാല്‍ തിരുകൊച്ചിയില്‍ കമൂനിസ്റ്റു കോണ്ഗ്രസ് പാര്‍ട്ടികള്‍ കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ .ഇരു പാര്‍ട്ടികളും ചേര്‍ന്ന് പട്ടത്തിനെ താഴെ ഇറക്കി എന്ന ചരിത്രം ഇന്ന് ഇരുകൂട്ടരും മറച്ച് വയ്ക്കുന്നു .

ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും മുഖ്യ മന്ത്രി  സി .കേശവനെ
നമ്മള്‍,മലയാളികള്‍  മറന്നു കൂടാ. “തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ  സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ്.മാത്യൂ തരകന്‍റെ  സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ് )എഴുതിയ സി.കേശവന്‍ ജീവചരിത്രം,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍റെ   നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.

അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി  പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും
ചെയ്തില്ല  അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുകഴിയാതെ പോയി.
1956
ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടു ക്കുമ്പോഴാണ് സാക്ഷാല്‍നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയുംഅതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.

Wednesday, 24 August 2016

വെള്ളാളര്‍ പ്രാചീന കേരള ചരിത്രരേഖകളില്‍

വെള്ളാളര്‍ പ്രാചീന കേരള ചരിത്രരേഖകളില്‍ 
===================================================
കണ്ടെടുക്കപ്പെട്ട പ്രാചീന കേരള ചരിത്ര രേഖകളില്‍ കൃത്യമായ കാലഗണന നടത്തപ്പെട്ട ചെമ്പോലക്കരണമാണ് തരിസാപ്പള്ളി പട്ടയം .സ്ഥാണു രവി പെരുമാളിന്‍റെ അഞ്ചാം ഭരണവര്‍ഷമായ സി ..ഇ 849 ല്‍ കുരക്കേണി കൊല്ലം എന്ന പ്രാചീന കൊല്ലത്ത് വച്ച് അയ്യന്‍ അടികള്‍ എന്ന വേണാട്ടരചന്‍ ശബരീശന്‍ എന്ന ധര്യാ(ദരിസാ) വെള്ളാള വ്യാപാരി നിര്‍മ്മിച്ച 
തരിസാപ്പള്ളി എന്ന ജൈനപ്പള്ളിയ്ക്ക് കുറെ വസ്തുവകകള്‍ അട്ടിപ്പേറായി നല്‍കുന്ന താമ്രശാസനം ആണത് ..വെള്ളാള (വേള്‍)കുലത്തില്‍ ജനിച്ച സുന്ദരന്‍ (ഈ വേള്‍കുല(വെള്ളാള) സുന്ദരന്‍ മറ്റൊരു പ്രാചീനരേഖയിലും പ്രത്യക്ഷപ്പെടുന്നുണ്ട് .തെക്കന്‍ ആര്‍ക്കാട്ടിലെ തിരുനാമല്ലൂര്‍ ക്ഷേത്രത്തിലെ ശിലാശാസനത്തില്‍ ചോള രാജ്യത്തെ ഉദ്യോഗസ്ഥനായ കേരളീയനായ മലൈനാട് കണ്ടിയൂര്‍ വേള്‍കുല ചുന്ദരനെ കാണാം .രണ്ടും ഒരാളാവാം എന്ന് എന്‍.ബി.എസ് വിശ്വവിജ്ഞാന കോശം വാല്യം 3 പേജ് 567).
ചെമ്പോലകളില്‍ “നാനം മോനം” (വട്ടെഴുത്ത് /വെട്ടെഴുത്ത് ) ലിപികളില്‍ വരഞ്ഞ ചെമ്പു പത്ര ആധാരം “(നമോത്തു ജിനനം” =ഞാന്‍ ജിനനെ നമസ്കരിക്കുന്നു എന്നതിന്‍റെ ചുരുക്കം ആണ് നാനം മോനം).
ഈ പട്ടയത്തിന്‍റെ കാലഗണന കൃത്യമായി നടത്തിയത് ഇളംകുളം കുഞ്ഞന്‍ പിള്ള ആയിരുന്നു .കൊല്ലം തേവള്ളിയില്‍ കൊട്ടാരം (ഇപ്പോള്‍ റസ്റ്റ്‌ ഹൌസ്) ഇരുന്നിടത്തായിരുന്നിരിക്കണം ഈ തേവര്‍ (ജിനദേവന്‍) ആരാധനാകേന്ദ്രം.
സി ഇ 849 കാലത്ത് ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നില്ല എന്നും അക്കാലത്ത് കര്‍ഷകര്‍ ആയിരുന്ന വെള്ളാളര്‍ വശം ആയിരുന്നു കൃഷിഭൂമി എന്നും തെളിയിക്കുന്ന അതിപ്രധാന ചരിത്രരേഖയാണ് തരിസാപ്പള്ളി പട്ടയം .ദാനം ചെയ്യപ്പെടുന്ന ഭൂമി ബ്രഹ്മസ്വം ,ദേവസ്വം ,ചേരിക്കല്‍ (രാജാവിന്‍റെ വക) ഒന്നും ആയിരുന്നില്ല “.ഭൂമിക്കു കാരാളാര്‍ വെള്ളാളര്‍” എന്ന് പട്ടയത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു .ദാനം ചെയ്ത ഭൂമിയില്‍ കൃഷി ചെയ്യാനും അത് അളന്നു തിരിക്കാനും അവയില്‍ നിന്നുള്ള ആദായത്തിന്‍റെ കണക്കു സൂക്ഷിക്കാനും പശുപരിപാലനതിനും കൃഷി ഉല്‍പ്പന്നങ്ങള്‍ ക്രയവിക്രയം ചെയ്യാനും വൈശ്യരായ നാല് കുടി വെള്ളാളരെയും അയ്യന്‍ അടികള്‍ ദാനം ചെയ്യുന്നു .
പട്ടയത്തില്‍ സാക്ഷികളായി പതിനേഴു വെള്ളാള വ്യാപാരികളുടെ പേര്‍ കാണാം .വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ ,വിജയനാരായണന്‍ എന്നിങ്ങനെ ഉള്ള പേരുകള്‍ .ഇടയില്‍ അയ്യന്‍ അടികളുടെആയ് വംശ  ആന മുദ്രയും കാണാം /
മറ്റു സാക്ഷികള്‍ 
.
Idirafchi oudiakannen nadonem
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
Madinaia binavadinem
മദിനെയ വിനയ ദിനന്‍
Kannan nandienna
കണ്ണന്‍ നന്ദനന്‍
Naladirenna tirien
നലതിരിഞ്ഞ തിരിയന്‍
Kamen kanen
കാമന്‍ കണ്ണന്‍
Tchenden kanen
ചേന്നന്‍ കണ്ണന്‍
Kanden tcharen
കണ്ടന്‍ ചേരന്‍
Yakodayen
യാകൊണ്ടയന്‍
Kanavadi adittianen
കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (
ആന മുദ്ര)
Mourigun tchanden
മുരുകന്‍ ചാത്തന്‍
Mourigun kamapien
മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen
പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen
പുന്നതലക്കോടി ഉദയനന്‍ കണ്ണന്‍
Pountaley kourania koumariaia Kanen
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
Schamboudonveria
സംബോധി വീരയന്‍ 
(Abraham Hyacinthe
 Anquitel Pero , Zend Avesta, Paris 1771 p 174 കാണുക )

ക്നായ് തൊമ്മന്‍ പട്ടയത്തില്‍  .
ക്നായ് തൊമ്മന്‍ പട്ടയം യഥാര്‍ത്ഥമോ വ്യാജനോ എന്നറിഞ്ഞു കൂടാ .പക്ഷെ അതിലും ഉണ്ട് വെള്ളാള സാന്നിദ്ധ്യം പി യു ലൂക്ക് ശേഖരിച്ച പഴയപാട്ടുകള്‍ (1910 )കാണുക 

.............“
മലങ്കര നസ്രാണിയുടെ സ്ഥാനമാനം കൊടുങ്ങല്ലൂര്‍ നകരം തോന്നിയ പരിശാവിത് ...... പെരുമാളെയും ഇതിനടുത്ത ചെറുകുടി വെള്ളാള രെയും പൂവും നീരും വീഴ്ത്തി കൊടുത്തിരിക്കുന്നു” ( ടി ഓ ഏ ലിയാസ് സിറിയന്‍ മാന്വല്‍ സമഗ്ര കേരള ചരിത്രം എസ.പി.സി.എസ് 2015 പേജ് 115-116)

പാര്‍ത്ഥിവപുരം ചെപ്പേടില്‍

കരുന്തനടക്കന്‍ (സി.ഇ 857-883) .എന്ന ആയ് രാജാവ് കൊല്ലവര്‍ഷം നാല്‍പ്പത്തി ഒന്നില്‍ (ഒന്‍പതാം ഭരണ വര്ഷം) നല്‍കിയ പാര്‍ത്ഥിവപുരം ചെപ്പേട് എഴുതിയത് “തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആയ ചാത്തന്‍ മുരുകന്‍ “ ആയിരുന്നു ( ഡോ പുതുശ്ശേരി രാമചന്ദ്രന്‍ പ്രാചീന മലയാളം എന്‍.ബി.എസ് 1985 പേജ് 55-56)  കിഴവന്‍ എന്നാല്‍ പ്രഭു .കര്‍ഷകപ്രഭുക്കള്‍( കീഴാര്‍ ,കീഴ്കോന്‍)  വെള്ളാളര്‍ ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവിന്‍റെ പത്നി “ആയ് കുലമാതേവി”യായ മുരുകന്‍ ചേന്നി ആയിരുന്നു .അവര്‍ തെങ്കനാട്ടു കിഴവന്‍റെ മകള്‍ ആയിരുന്നു എന്ന് ഹജൂര്‍ കച്ചേരിയില്‍ നിന്ന് കിട്ടിയ താമ്രശാസനം പറയുന്നു .തെങ്കനാട്ടു കിഴവന്‍ “വെണ്ണീര്‍ വെള്ളാളന്‍” ചാത്തന്‍ മുരുകന്‍റെ താമ്രശാസനത്തിലെ ആജ്ഞാപ്തി യാണ് (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്ര പ്രശ്നങ്ങള്‍ പേജ് 98) 

ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .”വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈനപ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)

ഭാസ്കര രവിവര്‍മ്മന്റെ നാല്‍പ്പത്തിമൂന്നാം ഭരണവര്‍ഷം (കൊല്ലവര്‍ഷം 198) എഴുതപ്പെട്ട തിരുനെല്ലി ശാസനത്തില്‍ “ഊരും ഊരുടൈയ വെള്ളാളരും “
പ്രത്യക്ഷപ്പെടുന്നു (Epigraphia Indica Vol xvi pages 343-344) .കുഞ്ചിക്കുട്ടി വീരന്‍ എന്ന വീരകുറുമ്പ്രയാര്‍ മൂത്തകൂറില്‍ ഇളമുറയാര്‍ (നിലായ)പണിയുടയ നാ യന്‍ (പണി ) ഊര്‍ (നാട്ടന്‍) ഊരിടവകൈ വെള്ളാളര്‍ (പ്രകൃതി ) എന്നിവര്‍ സഭ ചേരുന്നതാണ് ശാസന വിഷയം (ഡോ പുതുശ്ശേരി രാമചന്ദ്രന്‍ -പ്രാചീനകേരളം നാഷണല്‍ ബുക്സ്റാള്‍ 1985 പുറം 55-56).
വെള്ളാളരും “ഇടവക”യും
ഇടവക” എന്ന പദം ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത് വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ്‌ 2016 ലക്കം കിളിപ്പാട്ടില്‍ (“ഇടവകക്കാര്യം” ,നാം നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)

“ഇടവക” അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേല്‍ (വെള്ളാള പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .ആ ഇടപ്രഭുക്കള്‍ ഇടവാഴി എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂടല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ 962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...മൂത്തകൂറില് എഴുനൂറ്റവരും പനിയുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് ) വകൈ വെള്ളാളരും “ എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം .
തന്‍റെ ജന്മനാടായ വെള്ളനാട്”(വെള്ളൂര്‍ നാട്  എന്ന ഗ്രാമത്തെക്കുറിച്ച്‌ ----പേജുള്ള
പ്രാദേശിക ചരിത്രം (Vellanadu History and Evolution ) രചിച്ചു ലിംകാ ബുക്കില്‍ സ്ഥാനം പിടിച്ച പ്രാദേശിക ചരിത്ര രചയിതാവാണ് വെള്ളനാട് രാമചന്ദ്രന്‍ .തിരുവനന്തപുരം ഐരാണി  മുട്ടം തുഞ്ചന്‍ സ്മാരക ട്രസ്റ്റ് വക പ്രതിമാസ  പ്രസിദ്ധീകരണമായ “കിളിപ്പാട്ട്” മാസികയില്‍ മേയ് 2016 ലക്കം മുതല്‍
“നാം നടന്ന വഴികള്‍” എന്ന പേരില്‍ ശ്രീ രാമചന്ദ്രന്‍ വേണാടിന്റെ (ഒപ്പം കേരളത്തിന്‍റെ ) ചരിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു ബഹുതല സ്പര്‍ശിയായ ജനസംസ്കാര പഠനങ്ങള്‍ (folk-Lore) പ്രാചീന പദങ്ങള്‍ എന്നിവയെ വിശകലനം ചെയ്തുകൊണ്ടുള്ള ചരിത്രപഠനങ്ങള്‍
വളരെ രസകരമായി വായനക്കാര്‍ക്ക് ആസ്വദിക്കാം .
ആദ്യ ലക്കത്തില്‍ “കിഴവന്‍ ,മൂപ്പന്‍ ,കാരണവര്‍ ,കരയാളര്‍”
തുടങ്ങിയ പദങ്ങളുടെ ചരിത്ര പ്രാധാന്യം വിവരിക്കുന്നു .തുടര്‍ന്നുള്ള ലക്കങ്ങളില്‍ “നായാടിപ്പാട്”(വെള്ളാപ്പള്ളി നടേശന്‍റെ  “നമ്പൂതിരി മുതല്‍ നായാടി വരെ” എന്ന പ്രയോഗത്തിലെ അതേ “നായാടി” തന്നെ ) ഇടവക (ജൂലായ്‌ ) തുടങ്ങിയ പദങ്ങള്‍, ചിത്രാബ്ദം (ജൂണ്‍) പഠന വിധേയമാക്കുന്നു .തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി നാം താല്‍പ്പര്യപൂര്‍വ്വം കാത്തിരിക്കുന്നു .
എം.ജി.എസ് തുടങ്ങി കേശവന്‍ വെളുത്താട്ട് ,രാജന്‍ ഗുരുക്കള്‍ എം.എന്‍ ഗണേഷ് അവസാനം പ്രൊഫ രാജീവ് (പത്തനം തിട്ട-ആര്യാധിനിവേശം ഡി.സി.ബുക്സ്  ) വരെയുള്ള അക്കാദമിക് ചരിത്രകാരന്മാര്‍ അവരുടെ രീതിശാസ്ത്ര പ്രകാരം നടത്തുന്ന കേരള ചരിത്രരചനയില്‍ (മിക്കവരും “മലബാറി”കള്‍ ആയ “വടക്ക് നോക്കികള്‍” എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചരിത്രകാരന്മാര്‍) കേരളത്തില്‍ കൃഷി പ്രചരിപ്പിച്ചത്  32 നദീതടങ്ങളില്‍ നമ്പൂതിരി ഗ്രാമങ്ങള്‍ സ്ഥാപിച്ച വടക്ക് നിന്ന് വന്ന, “വരത്തര്‍” ആയ, ബ്രാഹ്മണര്‍ (പച്ചമണ്ണില്‍ കൈ തൊടാത്ത അവരാണത്രേ പഞ്ചാംഗവും തിഥിയും നാളും പക്കവും പിന്നെ കൃഷി ഗീതയും മറ്റും കൊണ്ടുവന്നത് .കൊസാംബിയെ കണ്ണുമടച്ചു വിശസിക്കുന്ന വടക്ക് നോക്കികളായ ബ്രാഹ്മണഭക്തര്‍”) .അതുവരെ കേരളീയര്‍ അവരുടെദൃഷ്ടിയില്‍ വെറും പെറുക്കിത്തീനികള്‍” മാത്രം .
സംഘകാലത്തെ (രാജന്‍ ഗുരുക്കളും സുഹൃത്ത് എം .ആര്‍.രാഘവ  വാര്യരും  ആ പ്രയോഗം തന്നെ കുപ്പയില്‍ തള്ളി “പഴം തമിഴ് പാട്ട്” എന്നാക്കി (ഇരുവരും ചേര്‍ന്നെഴുതിയ കേരള ചരിത്രം (രണ്ടു വാല്യം), വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം കാണുക .എം.ജി.എസ്സിന്റെ   ഭാഷയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള “കൈപ്പുസ്തകം” ) ഐന്തിണ കളെ വെള്ളനാട് രാമചന്ദ്രന്‍ “പഞ്ചനിലം” എന്ന സുന്ദര പദത്താല്‍ വിശേഷിപ്പിക്കുന്നു .
കിഴിഞ്ഞു കീഴോട്ടു നോക്കുന്ന “കിഴവന്‍” പ്രാചീന കേരളത്തില്‍ (തമിഴകം)  ആരായിരുന്നു എന്ന് ശ്രീ രാമചന്ദ്രന്‍ നമുക്ക് കാട്ടിത്തരുന്നു .
അതിനു നമുക്ക് ആയിരത്തി അഞ്ഞൂറ് വര്‍ഷം എങ്കിലും പുറകോട്ട്
പോകണം എന്ന് രാമചന്ദ്രന്‍ .സംഘകാലത്ത്‌ ഭൂമിയെ സ്വഭാവനുസരിച്ചു അഞ്ചു തിണകള്‍(നിലം) ആയി തിരിച്ചിരുന്നു .ഓരോ തിണയ്ക്കും ഓരോ
പൂവിന്‍റെ പേര്‍ .കുറിഞ്ഞി ,മുല്ല ,മരുതം നെയ്തല്‍ ,പാല എന്നിങ്ങനെ
കുന്നിന്‍ പുറം കുറിഞ്ഞി അവിടെ പാര്‍ത്തിരുന്നവര്‍ കുറവര്‍ .നായാട്ടും തേന്‍ ശേഖരണവും അവരുടെ തൊഴില്‍ .മുല്ല(കാടും കാട്ടോരവും)
നിലത്തില്‍ ഗോപാലകര്‍ ആയ ആയര്‍ (ഇടയര്‍) ആയിരുന്നു താമസം .നീര്‍വാഴ്ച ഉള്ള മരുതനിലത്തില്‍ താമസിച്ചിരുന്നവര്‍ ഊരര്‍ (ഉഴവര്‍) എന്ന വെള്ളാളര്‍ -വെള്ളം കൊണ്ട് കൃഷി ചെയ്തിരുന്നവര്‍.ഈഴവര്‍ ഉഴവരുടെ പിന്‍ഗാമികള്‍ എന്ന് വായ്മൊഴി വഴക്ക ചരിത്രകാരന്‍ അജു നാരായണനും ഉഴവര്‍ പുലയരുടെ മുന്‍ഗാമികള്‍ എന്ന് ജനപക്ഷ ചരിത്രകാരന്‍ കുന്നുകുഴി മണിയും വാദിക്കുന്നത് തികച്ചും അഞ്ജത.
പതിറ്റ്‌പത്ത് വ്യാഖാതാവ് പണ്ടേ ഉഴവര്‍ വെള്ളാളര്‍ (പുഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവര്‍ ),കരാളര്‍ (മഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവര്‍) എന്നിങ്ങനെ രണ്ടു കൂട്ടര്‍ എന്ന് വ്യക്തമായി പറഞ്ഞത് അവര്‍ വായിച്ചിട്ടില്ല .നാലാം നിലമായ കടലോരത്തെ നെയ്തലില്‍ മുക്കുവര്‍ ആയ പരവതര്‍ താമസിച്ചിരുന്നു .അവര്‍ ഉപ്പും ഉണ്ടാക്കിയിരുന്നു .വരണ്ട മൊട്ടക്കുന്നുകള്‍ മാത്രം ഉള്ള പാല നിലത്തില്‍ പാര്‍ ത്തിരുന്ന എയ്നര്‍ ,വിടലര്‍ ,കുറുമ്പര്‍ എന്നിവര്‍ കൊള്ളക്കാര്‍ ആയി .
കന്നുകാലികള്‍ക്ക് ക്രയവിക്രയത്തില്‍ ഉയര്‍ന്ന മൂല്യം ഉണ്ടായിരുന്നതിനാല്‍ ആയര്‍ പ്രമാണികള്‍ ആയി .പശുക്കളുടെ എണ്ണം അനുസരിച്ചായിരുന്നു ഒരാളുടെ സമ്പത്ത് .cow എന്ന പദത്തില്‍ നിന്നാണ് നാണയം എന്ന  coin ഉടലെടുത്തത് പോലും .കാലക്രമത്തില്‍ ആയര്‍ പശുവിനെ കൊടുത്ത് ഊരന്മാരില്‍ (വെള്ളാളരില്‍) നിന്ന് നെല്ല് വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി
കാലക്രമത്തില്‍ ക്രയവിക്രയം പശുവിനു പകരം നെല്ല് ആയിമാറി .തുടര്‍ന്നു ആയരും വെള്ളാളരും തമ്മില്‍ അടുത്ത ബന്ധം വളര്‍ന്നു .പരസ്പരം വിവാഹിതര്‍ ആയി .തുടര്‍ന്നാണ്‌ ആയ് വേള്‍ വംശം ഉണ്ടാകുന്നത് .
കാലികളെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കോല്‍ അധികാര ചിഹ്നമായി മാറി .കോലേന്തിയവാന്‍ .”കോന്‍ “ (രാജാവ് ) ആയി .അയാളുടെ കോല്‍ ചെങ്കോല്‍ ആയി .നെല്ലറകളുടെ  ഉടമകള്‍ ആയ വേള്‍ പ്രഭുക്കള്‍ ആയി ഭരണത്തില്‍ കോനെ സഹായിച്ചു ഇടപ്രഭുക്കള്‍ ആയി .കീഴ് ഘടകങ്ങളെ നിയന്ത്രിക്കാന്‍ കോന്‍ (രാജാവ് ) പല “കീഴ് കോന്‍” മാരെ ചുമതലപ്പെടുത്തി .കീഴിടങ്ങള്‍ ഭരിക്കുന്നവന്‍ “കീഴ്കോന്‍” ആയി .അത് പിന്നീട് “കിഴാന്‍” ആയി .ബഹുമാന സൂചകമായി കിഴാന്‍ കിഴാര്‍ ആയി .സംഘ കാല കൃതികളില്‍ അരചില്‍ കിഴാര്‍ ,ആവൂര്‍ കിഴാര്‍ ,മാങ്കുടി കിഴാര്‍ കരിമ്പനൂര്‍ കിഴാര്‍ ,തുടങ്ങിയ നിരവധി പ്രഭുക്കളെ കാണാം എന്ന് വെള്ളനാട് രാമചന്ദ്രന്‍ .ഇവരില്‍ പലരും മന്ത്രിമാരും ആയി എന്ന് കാണാം .വിരമിണ്ടാനായനാര്‍ തുടങ്ങിയ നായനാര്‍ മാരെ കുറിച്ച് തയാറാക്കിയ പെരിയ പുരാണം രചിച്ച ചേക്കിഴാര്‍ കുലോത്തുംഗ ചോളന്‍ (1133-1150) രണ്ടാമന്‍റെ മന്ത്രി ആയിരുന്നു .
തിരുനന്തിക്കര ശാസനത്തില്‍ ഇങ്ങനെ വായിക്കാം
“-------------- അടികള്‍  കോ വിക്കിര മാതിത്യ വരഗുണന്‍ തെങ്കനാട്ടു കിഴവന്‍ മകള്‍ ആയ്കുല തേവി യായിന മുരുകന്‍ ചേന്തിയെ തിരുവടി ചാര്‍ത്ത ---------------“.തിരുവനന്തപുരം മുതല്‍ തെക്കോട്ട്‌ കന്യാകുമാരി വരെയുള്ള കടലോര പ്രദേശം ആയിരുന്നു തെങ്കനാട് എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരള ചരിത്രപ്രശ്ന ങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു .ആയ് രാജ്യത്തിലെ ഒരു ഭാഗം ആയിരുന്ന തെങ്കനാട്ടിലെ കിഴവന്‍ (വെള്ളാള പ്രഭു ) ആയിരുന്ന ചാത്തന്‍ മുരുകന്‍റെ മകള്‍ മുരുകന്‍ ചേന്തി ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന അവസാന ആയ് രാജാവിന്‍റെ രാജ്ഞി .(സ്വാതി തിരുനാള്‍ വരെയുള്ള ത്രുവിതാംകൂര്‍ രാജാക്കന്മാര്‍ വെള്ളാള സ്ത്രീകളെ മാത്രമേ വിവാഹം കഴിചിരുന്നുള്ള് .
കരുന്തനടക്കന്‍ (സി.ഇ 857-883) .എന്ന ആയ് രാജാവ് കൊല്ലവര്‍ഷം നാല്‍പ്പത്തി ഒന്നില്‍ (ഒന്‍പതാം ഭരണ വര്ഷം) നല്‍കിയ പാര്‍ത്ഥിവപുരം ചെപ്പേട് എഴുതിയത് “തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആയ ചാത്തന്‍ മുരുകന്‍ “ ആയിരുന്നു ( ഡോ പുതുശ്ശേരി രാമചന്ദ്രന്‍ പ്രാചീന മലയാളം എന്‍.ബി.എസ് 1985 പേജ് 55-56) കിഴവന്‍ എന്നാല്‍ പ്രഭു .കര്‍ഷകപ്രഭുക്കള്‍ വെള്ളാളര്‍ ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവിന്‍റെ പത്നി “ആയ് കുലമാതേവി”യായ മുരുകന്‍ ചേന്നി ആയിരുന്നു .അവര്‍ തെങ്കനാട്ടു കിഴവന്‍റെ മകള്‍ ആയിരുന്നു എന്ന് ഹജൂര്‍ കച്ചേരിയില്‍ നിന്ന് കിട്ടിയ താമ്രശാസനം പറയുന്നു .തെങ്കനാട്ടു കിഴവന്‍ വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍റെ താമ്രശാസനത്തിലെ ആജ്ഞാപ്തി യാണ് (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്ര പ്രശ്നങ്ങള്‍ പേജ് 98) 
ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .”വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈന പ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)

റഫറന്‍സ്
1.വെള്ളനാട് രാമചന്ദ്രന്‍ ,കിഴവനും മൂപ്പനും പിന്നെ കാരണവരും  നാം നടന്ന വഴികള്‍ കിളിപ്പാട്ട് മാസിക മേയ് 2016 പേജ്    34-36
2.വെള്ളനാട് രാമചന്ദ്രന്‍ ഇടവക ക്കാര്യം കിളിപ്പാട്ട് മാസിക ജൂലൈ 2016
3 ഡോ .കാനം ശങ്കരപ്പില്ല 2016 തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികള്‍ കിളിപ്പാട്ട് ജനുവരി 2016 പേജ് 11-12

Monday, 22 August 2016

“കിഴവന്‍” എന്ന വെള്ളാള കര്‍ഷക പ്രഭുവും വെള്ളാളര്‍ വക “ഇടവക”യും

“കിഴവന്‍”  എന്ന വെള്ളാള കര്‍ഷക പ്രഭുവും
വെള്ളാളര്‍ വക “ഇടവക”യും

തന്‍റെ ജന്മനാടായ വെള്ളനാട്”(വെള്ളൂര്‍ നാട്  എന്ന ഗ്രാമത്തെക്കുറിച്ച്‌
 934 പേജുള്ള പ്രാദേശിക ചരിത്രം൦ (Vellanadu History and Evolution ) രചിച്ചു ലിംകാ ബുക്കില്‍ സ്ഥാനം പിടിച്ച പ്രാദേശിക ചരിത്ര രചയിതാവാണ് വെള്ളനാട് രാമചന്ദ്രന്‍ .തിരുവനന്തപുരം ഐരാണി  മുട്ടം തുഞ്ചന്‍ സ്മാരക ട്രസ്റ്റ് വക പ്രതിമാസ  പ്രസിദ്ധീകരണമായ “കിളിപ്പാട്ട്” മാസികയില്‍ മേയ് 2016 ലക്കം മുതല്‍
നാം നടന്ന വഴികള്‍” എന്ന പേരില്‍ ശ്രീ രാമചന്ദ്രന്‍ വേണാടിന്റെ (ഒപ്പം കേരളത്തിന്‍റെ ) ചരിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു ബഹുതല സ്പര്‍ശിയായ ജനസംസ്കാര പഠനങ്ങള്‍ (folk-Lore) പ്രാചീന പദങ്ങള്‍ എന്നിവയെ വിശകലനം ചെയ്തുകൊണ്ടുള്ള ചരിത്രപഠനങ്ങള്‍
വളരെ രസകരമായി വായനക്കാര്‍ക്ക് ആസ്വദിക്കാം .
ആദ്യ ലക്കത്തില്‍ “കിഴവന്‍ ,മൂപ്പന്‍ ,കാരണവര്‍ ,കരയാളര്‍”
തുടങ്ങിയ പദങ്ങളുടെ ചരിത്ര പ്രാധാന്യം വിവരിക്കുന്നു .തുടര്‍ന്നുള്ള ലക്കങ്ങളില്‍ “നായാടിപ്പാട്”(വെള്ളാപ്പള്ളി നടേശന്‍റെ  “നമ്പൂതിരി മുതല്‍ നായാടി വരെ” എന്ന പ്രയോഗത്തിലെ അതേ “നായാടി” തന്നെ ) ഇടവക (ജൂലായ്‌ ) തുടങ്ങിയ പദങ്ങള്‍, ചിത്രാബ്ദം (ജൂണ്‍) പഠന വിധേയമാക്കുന്നു .തുടര്‍ന്നുള്ള പഠനങ്ങള്‍ക്കായി നാം താല്‍പ്പര്യപൂര്‍വ്വം കാത്തിരിക്കുന്നു .
എം.ജി.എസ് തുടങ്ങി കേശവന്‍ വെളുത്താട്ട് ,രാജന്‍ ഗുരുക്കള്‍ എം.എന്‍ ഗണേഷ് അവസാനം പ്രൊഫ രാജീവ് (പത്തനം തിട്ട-ആര്യാധിനിവേശം ഡി.സി.ബുക്സ്  ) വരെയുള്ള അക്കാദമിക് ചരിത്രകാരന്മാര്‍ അവരുടെ രീതിശാസ്ത്ര പ്രകാരം നടത്തുന്ന കേരള ചരിത്രരചനയില്‍ (മിക്കവരും “മലബാറി”കള്‍ ആയ “വടക്ക് നോക്കികള്‍” എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചരിത്രകാരന്മാര്‍) കേരളത്തില്‍ കൃഷി പ്രചരിപ്പിച്ചത്  32 നദീതടങ്ങളില്‍ നമ്പൂതിരി ഗ്രാമങ്ങള്‍ സ്ഥാപിച്ച വടക്ക് നിന്ന് വന്ന, “വരത്തര്‍” ആയ, ബ്രാഹ്മണര്‍ (പച്ചമണ്ണില്‍ കൈ തൊടാത്ത അവരാണത്രേ പഞ്ചാംഗവും തിഥിയും നാളും പക്കവും പിന്നെ കൃഷി ഗീതയും മറ്റും കൊണ്ടുവന്നത് .കൊസാംബിയെ കണ്ണുമടച്ചു വിശസിക്കുന്ന വടക്ക് നോക്കികളായ ബ്രാഹ്മണഭക്തര്‍”) .അതുവരെ കേരളീയര്‍ അവരുടെദൃഷ്ടിയില്‍ വെറും പെറുക്കിത്തീനികള്‍” മാത്രം .
സംഘകാലത്തെ (രാജന്‍ ഗുരുക്കളും സുഹൃത്ത് എം .ആര്‍.രാഘവ  വാര്യരും  ആ പ്രയോഗം തന്നെ കുപ്പയില്‍ തള്ളി “പഴം തമിഴ് പാട്ട്” എന്നാക്കി (ഇരുവരും ചേര്‍ന്നെഴുതിയ കേരള ചരിത്രം (രണ്ടു വാല്യം), വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം കാണുക .എം.ജി.എസ്സിന്റെ   ഭാഷയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള “കൈപ്പുസ്തകം” ) ഐന്തിണ കളെ വെള്ളനാട് രാമചന്ദ്രന്‍ “പഞ്ചനിലം” എന്ന സുന്ദര പദത്താല്‍ വിശേഷിപ്പിക്കുന്നു .
കിഴിഞ്ഞു കീഴോട്ടു നോക്കുന്ന “കിഴവന്‍” പ്രാചീന കേരളത്തില്‍ (തമിഴകം)  ആരായിരുന്നു എന്ന് ശ്രീ രാമചന്ദ്രന്‍ നമുക്ക് കാട്ടിത്തരുന്നു .
അതിനു നമുക്ക് ആയിരത്തി അഞ്ഞൂറ് വര്‍ഷം എങ്കിലും പുറകോട്ട്
പോകണം എന്ന് രാമചന്ദ്രന്‍ .സംഘകാലത്ത്‌ ഭൂമിയെ സ്വഭാവനുസരിച്ചു അഞ്ചു തിണകള്‍(നിലം) ആയി തിരിച്ചിരുന്നു .ഓരോ തിണയ്ക്കും ഓരോ
പൂവിന്‍റെ പേര്‍ .കുറിഞ്ഞി ,മുല്ല ,മരുതം നെയ്തല്‍ ,പാല എന്നിങ്ങനെ
കുന്നിന്‍ പുറം കുറിഞ്ഞി അവിടെ പാര്‍ത്തിരുന്നവര്‍ കുറവര്‍ .നായാട്ടും തേന്‍ ശേഖരണവും അവരുടെ തൊഴില്‍ .മുല്ല(കാടും കാട്ടോരവും
) നിലത്തില്‍ ഗോപാലകര്‍ ആയ ആയര്‍ (ഇടയര്‍) ആയിരുന്നു താമസം .നീര്‍വാഴ്ച ഉള്ള മരുതനിലത്തില്‍ താമസിച്ചിരുന്നവര്‍ ഊരര്‍ (ഉഴവര്‍) എന്ന വെള്ളാളര്‍ -വെള്ളം കൊണ്ട് കൃഷി ചെയ്തിരുന്നവര്‍.ഈഴവര്‍ ഉഴവരുടെ പിന്‍ഗാമികള്‍ എന്ന് വായ്മൊഴി വഴക്ക ചരിത്രകാരന്‍ അജു നാരായണനും ഉഴവര്‍ പുലയരുടെ മുന്‍ഗാമികള്‍ എന്ന് ജനപക്ഷ ചരിത്രകാരന്‍ കുന്നുകുഴി മണിയും വാദിക്കുന്നത് തികച്ചും അഞ്ജത.
പതിറ്റ്‌പത്ത് വ്യാഖാതാവ് പണ്ടേ ഉഴവര്‍ വെള്ളാളര്‍ (പുഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവര്‍ ),കരാളര്‍ (മഴ വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവര്‍) എന്നിങ്ങനെ രണ്ടു കൂട്ടര്‍ എന്ന് വ്യക്തമായി പറഞ്ഞത് അവര്‍ വായിച്ചിട്ടില്ല .നാലാം നിലമായ കടലോരത്തെ നെയ്തലില്‍ മുക്കുവര്‍ ആയ പരവതര്‍ താമസിച്ചിരുന്നു .അവര്‍ ഉപ്പും ഉണ്ടാക്കിയിരുന്നു .വരണ്ട മൊട്ടക്കുന്നുകള്‍ മാത്രം ഉള്ള പാല നിലത്തില്‍ പാര്‍ ത്തിരുന്ന എയ്നര്‍ ,വിടലര്‍ ,കുറുമ്പര്‍ എന്നിവര്‍ കൊള്ളക്കാര്‍ ആയി .
കന്നുകാലികള്‍ക്ക് ക്രയവിക്രയത്തില്‍ ഉയര്‍ന്ന മൂല്യം ഉണ്ടായിരുന്നതിനാല്‍ ആയര്‍ പ്രമാണികള്‍ ആയി .പശുക്കളുടെ എണ്ണം അനുസരിച്ചായിരുന്നു ഒരാളുടെ സമ്പത്ത് .cow എന്ന പദത്തില്‍ നിന്നാണ് നാണയം എന്ന  coin ഉടലെടുത്തത് പോലും .കാലക്രമത്തില്‍ ആയര്‍ പശുവിനെ കൊടുത്ത് ഊരന്മാരില്‍ (വെള്ളാളരില്‍) നിന്ന് നെല്ല് വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി
കാലക്രമത്തില്‍ ക്രയവിക്രയം പശുവിനു പകരം നെല്ല് ആയിമാറി .തുടര്‍ന്നു ആയരും വെള്ളാളരും തമ്മില്‍ അടുത്ത ബന്ധം വളര്‍ന്നു .പരസ്പരം വിവാഹിതര്‍ ആയി .തുടര്‍ന്നാണ്‌ ആയ് വേള്‍ വംശം ഉണ്ടാകുന്നത് .
കാലികളെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കോല്‍ അധികാര ചിഹ്നമായി മാറി .കോലേന്തിയവാന്‍ .”കോന്‍ “ (രാജാവ് ) ആയി .അയാളുടെ കോല്‍ ചെങ്കോല്‍ ആയി .നെല്ലറകളുടെ  ഉടമകള്‍ ആയ വേള്‍ പ്രഭുക്കള്‍ ആയി ഭരണത്തില്‍ കോനെ സഹായിച്ചു ഇടപ്രഭുക്കള്‍ ആയി .കീഴ് ഘടകങ്ങളെ നിയന്ത്രിക്കാന്‍ കോന്‍ (രാജാവ് ) പല “കീഴ് കോന്‍” മാരെ ചുമതലപ്പെടുത്തി .കീഴിടങ്ങള്‍ ഭരിക്കുന്നവന്‍ “കീഴ്കോന്‍” ആയി .അത് പിന്നീട് “കിഴാന്‍” ആയി .ബഹുമാന സൂചകമായി കിഴാന്‍ കിഴാര്‍ ആയി .സംഘ കാല കൃതികളില്‍ അരചില്‍ കിഴാര്‍ ,ആവൂര്‍ കിഴാര്‍ ,മാങ്കുടി കിഴാര്‍ കരിമ്പനൂര്‍ കിഴാര്‍ ,തുടങ്ങിയ നിരവധി പ്രഭുക്കളെ കാണാം എന്ന് വെള്ളനാട് രാമചന്ദ്രന്‍ .ഇവരില്‍ പലരും മന്ത്രിമാരും ആയി എന്ന് കാണാം .വിരമിണ്ടാനായനാര്‍ തുടങ്ങിയ നായനാര്‍ മാരെ കുറിച്ച് തയാറാക്കിയ പെരിയ പുരാണം രചിച്ച ചേക്കിഴാര്‍ കുലോത്തുംഗ ചോളന്‍ (1133-1150) രണ്ടാമന്‍റെ മന്ത്രി ആയിരുന്നു .
തിരുനന്തിക്കര ശാസനത്തില്‍ ഇങ്ങനെ വായിക്കാം
“-------------- അടികള്‍  കോ വിക്കിര മാതിത്യ വരഗുണന്‍ തെങ്കനാട്ടു കിഴവന്‍ മകള്‍ ആയ്കുല തേവി യായിന മുരുകന്‍ ചേന്തിയെ തിരുവടി ചാര്‍ത്ത ---------------“.തിരുവനന്തപുരം മുതല്‍ തെക്കോട്ട്‌ കന്യാകുമാരി വരെയുള്ള കടലോര പ്രദേശം ആയിരുന്നു തെങ്കനാട് എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരള ചരിത്രപ്രശ്ന ങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു .ആയ് രാജ്യത്തിലെ ഒരു ഭാഗം ആയിരുന്ന തെങ്കനാട്ടിലെ കിഴവന്‍ (വെള്ളാള പ്രഭു ) ആയിരുന്ന ചാത്തന്‍ മുരുകന്‍റെ മകള്‍ മുരുകന്‍ ചേന്തി ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന അവസാന ആയ് രാജാവിന്‍റെ രാജ്ഞി .(സ്വാതി തിരുനാള്‍ വരെയുള്ള ത്രുവിതാംകൂര്‍ രാജാക്കന്മാര്‍ വെള്ളാള സ്ത്രീകളെ മാത്രമേ വിവാഹം കഴിചിരുന്നുള്ള് .
കരുന്തനടക്കന്‍ (സി.ഇ 857-883) .എന്ന ആയ് രാജാവ് കൊല്ലവര്‍ഷം നാല്‍പ്പത്തി ഒന്നില്‍ (ഒന്‍പതാം ഭരണ വര്ഷം) നല്‍കിയ പാര്‍ത്ഥിവപുരം ചെപ്പേട് എഴുതിയത് “തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവന്‍ ആയ ചാത്തന്‍ മുരുകന്‍ “ ആയിരുന്നു ( ഡോ പുതുശ്ശേരി രാമചന്ദ്രന്‍ പ്രാചീന മലയാളം എന്‍.ബി.എസ് 1985 പേജ് 55-56) കിഴവന്‍ എന്നാല്‍ പ്രഭു .കര്‍ഷകപ്രഭുക്കള്‍ വെള്ളാളര്‍ ആയിരുന്നു വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവിന്‍റെ പത്നി “ആയ് കുലമാതേവി”യായ മുരുകന്‍ ചേന്നി ആയിരുന്നു .അവര്‍ തെങ്കനാട്ടു കിഴവന്‍റെ മകള്‍ ആയിരുന്നു എന്ന് ഹജൂര്‍ കച്ചേരിയില്‍ നിന്ന് കിട്ടിയ താമ്രശാസനം പറയുന്നു .തെങ്കനാട്ടു കിഴവന്‍ വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍റെ താമ്രശാസനത്തിലെ ആജ്ഞാപ്തി യാണ് (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്ര പ്രശ്നങ്ങള്‍ പേജ് 98) 
ഒന്‍പതാം ശതകത്തില്‍ അക്ഷരാഭ്യാസികള്‍ വെള്ളാളര്‍ മാത്രം ആയിരുന്നു എന്ന് കാണാം .”വെണ്ണീര്‍”(ഭസ്മം ധരിക്കുന്ന) വെള്ളാളന്‍ എന്നെടുത്ത് പറയുന്നതില്‍ നിന്നും വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധര്യാ”(ദരിസാ) വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം ആകുന്നു .അവരുടെ ജൈന പ്പള്ളി ആയിരുന്നിരിക്കണം കുരക്കേണി കൊല്ലത്തെ തരിസാപ്പള്ളി (സി.ഇ 849)

 “ഇടവക” യും വെള്ളാളരും
ഇടവക” എന്ന പദം ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത് വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ്‌ 2016 ലക്കം കിളിപ്പാട്ടില്‍ (“ഇടവകക്കാര്യം” ,നാം നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)
ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു