Monday, 20 February 2023

വെള്ളാളർ കുടിയേറ്റക്കാർ

ഡോ .കാനം ശങ്കരപ്പിള്ള 9447025416
അന്തരിച്ചു പോയ മുൻമന്ത്രി ,പത്രാധിപർ ,കെ ശങ്കരനാരായണ പിള്ളയെ സ്മരിച്ചു കൊണ്ട് ഈ കുടിയേറ്റ പഠനം അവതരിപ്പിക്കട്ടെ . സുഹൃത്തക്കൾ ആയിരുന്ന ഞങ്ങൾ “വെള്ളാള ചരിത്ര” സംബന്ധമായി പല കാര്യങ്ങളിലും തർക്കിച്ചിരുന്നു .
തങ്ങൾ നെടുമങ്ങാട്ടുകാരായ തനതു വെള്ളാളർ ആണെന്നും തമിഴ് നാട്ടിൽ നിന്നും കുടിയേറിയവർ അല്ല എന്നും “വെള്ളാള ബ്രാഹ്മണർ” എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും എന്നെ “ചേട്ടൻ “ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന എന്റെ “അനുജൻ” അകാലത്തിൽ അന്തരിച്ച മുൻ മന്ത്രി . അദ്ദേഹം വോയ്‌സ് മെസ്സേജ് അയയ്ക്കും ഞാൻ എഴുതും . അതായിരുന്നു പതിവ് . അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ VACF -വെള്ളാള ആർട്സ് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ- നടപ്പിലാക്കിയ കാഷ് അവാർഡ് ആദ്യം നൽകിയത് സൂര്യാ കൃഷ്ണ മൂർത്തിക്കായിരുന്നു . എൻ്റെ അനുജൻ ശ്രീ ശങ്കരനാരായണ പിള്ളയുമായി വാദപ്രതിവാദം നടത്തുമ്പോൾ ഒറീസാ മുൻ ചീഫ് സെക്രട്ടറി ആർ ബാലകൃഷ്‌ണൻ രചിച്ച Journey of A Civilization-Indus to Vaiga ഞാൻ വായിച്ചിരുന്നില്ല . ഏറെ വര്ഷം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹ മേധാവി ആയി ജോലി നോക്കിയ ശ്രീ ബാലകൃഷ്ണന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാ നിലെയും മുഴുവൻ സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും സ്ഥാപന നാമങ്ങളും പഠന വിധേയമാക്കാൻ കഴിഞ്ഞു . സ്ഥലനാമ പഠനം (Ornomatics)വഴി അദ്ദേഹം സിന്ധു ഗംഗാതീരത്തെ വെള്ളാളർ പിൽക്കാലത്ത് തമിഴ് നാട്ടിലേക്ക് കുടിയേറിയ ചരിത്ര സത്യം തെളിവുകൾ വഴി സ്ഥാപിക്കുന്നു . “മേക്ക്” തുടങ്ങിയ പ്രാചീന തമിഴി പദങ്ങൾ ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കുന്നു . സിന്ധു തടത്തിൽ, മോഹന്ജദാരോയിലും ഹാരപ്പയിലും കിഴക്കു താഴെ (കീഴിൽ )ആയിരുന്നു .ആണ് . അതിനാൽ സൂര്യൻ കീഴിൽ(കിഴക്ക് ) നിന്നുയർന്നു .ഉയരുന്നു പടിഞ്ഞാറു മുകളിൽ,മേളിൽ . അതിനാൽ സൂര്യൻ പടിഞ്ഞിരുന്നത്, അസ്തമിച്ചിരുന്നത് മേളിൽ ,മുകളിൽ “മേക്ക്”.
മോഹൻജൊദാരോയിൽ നിന്നും തമിഴ് നാട്ടിലെ കുംഭകോണത്തും തിരുനെൽവേലിയിലും കോയമ്പത്തൂരിലും കാവേരി പൂമ്പട്ടണത്തിലും കാരയ്ക്കലും കുടിയേറിയ വെള്ളാളർ വേണാട്ടിലെക്കും തെക്കും കൂറിലേക്കും കൊച്ചിയിലേക്കും മലബാറിലേക്കും കൊണ്ടുവന്ന “മേക്ക്” എന്ന അതിപ്രാചീന പദത്തെ ആണ് ചരിത്രബോധമില്ലാത്ത കമ്മ്യൂണിസ്റ് ധനമന്ത്രി ഐസക് തോമസ് 2008- ആഴത്തിൽ കുഴിവെട്ടി മൂടിയത് . സിന്ധു നദീതടത്തെ പരിഷ്കൃത ജനത വെള്ളാളർ ആയിരുന്നു എന്ന് സ്ഥാപിച്ചത് ചരിത്ര പണ്ഡിതൻ ആയിരുന്ന റവ ഫാദർ ഹെന്രി ഹേരാസ് എന്ന പാതിരി അച്ചൻ (സഖാവ് പി.ഗോവിന്ദപ്പിള്ള ,മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ .അദ്ദേഹം ഒരു സ്റ്റാമ്പിലൂടെ അനുസ്മരിക്കപ്പെടുന്നു . ശ്രീ ആർ ബാലകൃഷ്ണൻ പാണ്ട്യനാട്‌ വെള്ളാളർ , കൊങ്ങുനാട് (കോയമ്പത്തൂർ )വെള്ളാളർ ,നാട്ടുക്കോട്ട ചെട്ടികൾ (നാകരത്താർ = നഗരവാസികൾ ) എന്നിവരുടെ സിന്ധു തടത്തിൽ നിന്നുള്ള കുടിയേറ്റ ചരിത്രം സ്ഥലനാമ പഠനത്തിലൂടെ സ്ഥാപിക്കുന്നു . (അദ്ധ്യായം 12 പുറം 346-365 ) Vestiges of the IVC in Kongu and Nagarathar- Case Study of two communities ) കൊങ്കു നാട് സംഘ കാലത്ത് ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു . അവർ ചോളരാജമായിരുന്ന തോണ്ട മണ്ഡലത്തിൽ നിന്നും കുടിയേറിയവർ .
ചേര രാജകുമാരന് ചോള രാജകുമാരിയെ കൊടുത്ത കൂട്ടത്തിൽ 48000 വെള്ളാള കുടുംബങ്ങളെ കൂടി അയച്ചു എന്ന് രേഖയുണ്ട് . അവരാണ് പിൽക്കാലത്തെ പാലക്കാട് മേനോന്മാരുടെ പൂർവ്വികർ (നമ്മുടെ ചരിത്രപണ്ഡിതൻ എം ജി എസ്സിന്റെ പൂർവ്വികർ ആ കൊങ്കു വെള്ളാളർ ആണെന്ന് കാണാം ).അവരുടെ സ്ത്രീകളെ “chettichi” എന്ന് വിളിച്ചിരുന്നു എന്ന് തേർസ്റ്റനും രങ്കാചാരിയും Castes & Tribes of South India Vol 7 pp ) കൊങ്ങുവെള്ളാളരെ “വടക്കു നിന്ന് വന്നവർ “ എന്ന് വിളിച്ചു പോന്നു (രാഘവ അയ്യങ്കാർ )

No comments:

Post a Comment