Sunday, 5 February 2023

അരുവിപ്പുറത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം

ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “ശ്രീനാരായണ ഗുരുവിന് അരുവിപ്പുറത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുവാൻ സാധിച്ചതുപോലും ബ്രിട്ടീഷ് ഭരണം നിലനിന്നത് കൊണ്ടാണ്” എഴുതുന്നു തൻമ (കഞ്ഞിക്കുഴി,കോട്ടയം ) ജനറൽ എഡിറ്റർ ഡോ .ജോസ് പാറക്കടവിൽ , ”കുമാരനാശാൻ സ്വാതന്ത്ര്യ സമരത്തോട് പ്രതികരിച്ചതെങ്ങനെ ?” എന്ന ലേഖനത്തിൽ (തൻമ 2022 ഡിസംബർ ലക്കം പുറം 40-50). അരുവിപ്പുറം പ്രതിഷ്‌ഠ അക്കാലത്തു കാര്യമായ പ്രതികരണം ഒന്നും രാജ്യത്തുണ്ടാക്കിയില്ല എന്നതാണ് വാസ്തവം . അതിനു മുമ്പ് തന്നെ,1852 കാലം മുതൽ , മധ്യതിരുവിതാം കൂറിൽ മൂന്നു ഈഴവ ശിവൻ പ്രതിഷ്ഠകളും ഒരു പുലയ ശിവൻ പ്രതിഷ്ഠയും(1870) നടന്നു കഴിഞ്ഞിരുന്നു . അവർണ്ണ വിഗ്രഹ പ്രതിഷ്ഠയാണ് സ്വാതന്ത്ര്യപ്രഖ്യാപനം എങ്കിൽ 1852 ൽ തുടങ്ങി , നാലുതവണ സ്വാന്തന്ത്ര്യ പ്രഖ്യാപനം മുമ്പ് തന്നെ നടന്നു കഴിഞ്ഞിരുന്നു . അരുവിപ്പുറം പ്രതിഷ്ഠയെ ആരും വിമര്ശിച്ചില്ല . ഭരണ തലത്തിൽ നിന്നോ സവർണ്ണ കൂട്ടായ്മകളിൽ നിന്നോ യാതൊരു പ്രതികരണവും വന്നതായി തെളിവില്ല . അൻപതിൽ പരം ഈഴവരുടെ സാന്നിധ്യത്തിൽ നടന്ന ഒരു സംഭവം .(മണക്കാട് ഗോവിന്ദൻ വൈദ്യർ വക ഡയറികുറിപ്പ് കാണുക ). ആ സംഭവം വാർത്തകളിൽ വന്നതായി കാണുന്നില്ല ആ വർഷമാണ് “മനോരമ” പ്രസിദ്ധപ്പെടുത്തി തുടങ്ങുന്നത് . പി.കെ ഗോപാലകൃഷ്ണൻ “കേരളത്തിന്റെ സാംസ്കാരിക ചരിത്രം” എന്ന കൃതിയിൽ തുറന്നു പറഞ്ഞത് “ഏഴെട്ടുവര്ഷക്കാലം ഈ സംഭവം പുറം ലോകം അറിഞ്ഞതേ ഇല്ല” എന്നാണ് . ഏതോ പൂണൂൽ ധാരി ചോദ്യം ചെയ്തു എന്നതു വെറും കെട്ടുകഥ എന്ന് നിത്യചൈതന്യ യതി ”ദൈവം പ്രവാചകനും പിന്നെ ഞാനും” എന്ന കൃതിയിൽ ആമുഖത്തിൽ എഴുതി . പൂണൂൽ ധാരി കമ്മാളരും ആകാം . വളരെ നാളുകൾക്കു ശേഷം ഉത്തരമലബാറിൽ ശ്രീകണ്ടേശ്വരം ക്ഷേത്ര പ്രതിഷ്ഠാവേളയിൽ ആണ് ആരോ ശ്രീനാരായണ ഗുരുവിനെ ചോദ്യം ചെയ്തതത് എന്ന് മൊയാരത്ത് ശങ്കരൻ ആത്മകഥയിൽ എഴുതിയത് പാറക്കടവ് വായിച്ചു കാണില്ല . മലയാള കവിതയുടെ വഴിത്തിരിവാണ് വീണപൂ എന്ന് ഡോ .പാറക്കടവിൽ (പുറം 43). കേരള പോലീസ് വകുപ്പിൽ കുറ്റാന്വേഷണവിഭാഗം തലവൻ ആയിരുന്ന അന്തരിച്ച ഡോ .അടൂർ സുരേന്ദ്രന്റെ പി.എച് .ഡി തീസിസ് ഡോ .പാറക്കടവിൽ വായിച്ചിട്ടില്ല എന്ന് വ്യക്തം . അതിന്റെ പ്രധാനഭാഗം മാതൃഭൂമി വാരികയിൽ വന്നിരുന്നു . (1987 ജനുവരി 19-26) 1080 ( 1905) കർക്കിടകം ലക്കം കവനകൗമുദിയിൽ കുഴിത്തുറ സി.എം അയ്യപ്പൻ പിള്ള എഴുതിയ “പ്രസൂന ചരമം “ ( ഈ കവിത മലയാളം വിക്കിയിൽ ലഭിക്കും . ”കന്യാകുമാരി കവിതകൾ” (പരിധി ബുക്സ് ) എന്ന കവിതാസമാഹാരത്തിലും കിട്ടും ) എന്ന കവിതയുടെ വികസിത രൂപം മാത്രമാണ് വീണപൂവ് . “ചിന്താവിഷ്ടയായ സീത” ആകട്ടെ, ആലത്തൂർ അനുജൻ നമ്പൂതിരി എഴുതിയ “അശോകോദ്യാനത്തിലെ സീത” എന്ന കവിതയുടെ അനുകരണവും അത് മനസ്സിലാകണമെങ്കിൽ പരന്ന വായന വേണ്ടി വരും .

No comments:

Post a Comment