Monday, 10 June 2019

റബര്‍ കൃഷിയ്ക്ക് വന്ന മോറല്‍ സായിപ്പിനെ കുത്തിക്കൊന്ന നെല്‍ കര്‍ഷകന്‍ , കാളിയാര്‍ പുലി ",പുതിയ വീട്ടിൽ ശങ്കരപ്പിള്ള




ജെ.ജെ.മർഫിഎന്ന സായിപ്പ് ആണു
കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ്
 
അങ്ങനെ പറയുന്നു. എഴുതുന്നു.

എന്തയാറിലെ
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കി
.
മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.
ആദ്യം തട്ടേക്കാട്ടും
പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ
1903 ലാവണം.

പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി
പറഞ്ഞാൽ കാളിയാറില്‍ (വണ്ണപ്പുറം)
റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ
അന്തരിച്ച പാറായിത്തരകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.

കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ
 
പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്‍റെ  കഥ നമ്മോടു പറയുന്നത്
.
കാളിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത്
 
മേജർ മോറൽ ആയിരുന്നു.
1907
ആയപ്പോൾ  മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.
1908 ല് 410  ഏക്കർ.1909 ല് 100 ഏക്കർ.
1911
ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013
ല് 56 ഏക്കർ എന്നിങ്ങനെ നിരവധി
ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.

ഗോതമ്പു കർഷകരുടെ, മൃഗപാലകരുടെ,നാട്ടിൽ നിന്നു വന്ന
മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്‍റെ  റബർ കൃഷിയ്ക്കെതിരായി.
മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,
അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ
എന്ന അയർലണ്ടുകാരൻ.
പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം"
മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് തൊടുപുഴ
കാളിയാറി ലായിരുന്നു.
നേതൃത്വം നൽകിയത്
കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,
കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന തനി നാടന്‍ വെള്ളാള കര്‍ഷകനും
അരി ഭക്ഷണം കഴിച്ചു വളര്‍ന്ന ഒരു പാവം പിള്ള .

കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ
തനി നാടന്‍  നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി
ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.

എപ്പോഴും തോക്കുമായി നടക്കയും
കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന
മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു
."
നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.

പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നും
ചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.
കന്നി  മാസത്തില്‍
ആ യിരുന്നു വിതയും ഞാറു നടലും.
(
കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ
വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).

മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,
വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"
വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ
സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.
ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു
വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പ്
 
വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു. സഹിക്കവയാതെ
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന
മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ
അത് കവിതയില്‍ ആക്കി
മുഴുവനായും ഇപ്പോള്‍ ലഭ്യമല്ല

തെറിയും പറഞ്ഞു തോക്കുമായി നാട്ടുകാരനെ എതിര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ട സായിപ്പിനെ വീട്ടു വേലക്കാരിയായ,  നാട്ടൂകാരിയായ  ഒരു സ്ത്രീ, വിലക്കുന്നുണ്ട് കവിതയില്‍
“പോകല്ലേ, സായിപ്പേ ,സായിപ്പേ പോകല്ലേ,
കൃഷി നാശം വന്നവര്‍ പാടത്തുണ്ട്”
മുന്‍കോപക്കാരനായ സായിപ്പ് അവളെ ഇടിച്ചു മാറ്റി മുന്നോട്ടു പോയി
“മുഞ്ചട്ട പൊക്കി ഇടിക്കുന്ന നേരത്ത്
പെട്ടെന്ന് ബംഗ്ലാവ് വിറച്ചു പോയി”
എന്ന് നാടന്‍ കവി ..ദാസിയുടെ തടസ്സം മാറ്റി നെല്‍വയലില്‍ ചെന്ന മോറല്‍ പറഞ്ഞു
“റാസ്കലേ ,നിന്നെ ഞാന്‍ ലോക്കപ്പിലാക്കുമേ
ആക്കുമേ നിന്നെ ഞാന്‍ കള്ളറാസ്കലേ “
അതൊന്നും കേട്ട് മടങ്ങിപ്പോകുന്ന ഭീരു ആയിരുന്നില്ല കാളിയാര്‍ ഭഗത് സിംഗ് .
“നിന്നെയും നിന്‍ ചിന്നനേയുമോപ്പ-
മൊന്നു പോലെ പോട്ടിനുള്ളേ പോടും”.
തന്‍റെ കൂടെ വന്നിരിക്കുന്ന മകനെയും പോട്ടിനുള്ളില്‍ പോടും എന്ന മോറല്‍ വചനം കേട്ടപ്പോള്‍ കാളിയാര്‍ പുലി കൂടുതല്‍ കോപാകുലന്‍ ആയി ..രണ്ടുപേരും ഏറ്റു മുട്ടി .രണ്ടുപേരും നല്ല അഭ്യാസികള്‍ ആയിരുന്നു .അവരുടെ അടവുകളെ കുറിച്ച് കവി പാടി
“മാറ്റത്തിലൂറ്റവും ഊറ്റത്തില്‍ മാറ്റവും
കാറ്റത്ത് പഞ്ഞി പറക്കും പോലെ”.
മല്‍പ്പിടുത്തത്തില്‍ സായിപ്പിന്‍റെ കണ്ണട തെറിച്ചു വീണു .അത് എടുക്കാനാണോ ഉടുപ്പിനടിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുക്കാനാണോ എന്നറിയില്ല സായിപ്പ് ഒന്ന് കുനിഞ്ഞു .തന്നെയും മകനെയും സായിപ്പ് വെടിവച്ചു കൊല്ലും എന്ന് പേടിച്ച കാളിയാര്‍ സിംഹം സായിപ്പിനെ തന്‍റെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു .
“ഭൂതക്കണ്ണാടി കുനിഞ്ഞെടുക്കും നേരം
സ്ഥാനത്ത് നോക്കി കൊടുത്തു കുത്ത്
ഏഴെട്ടുടുപ്പ്നേത്തെമന ത്തിനാക്കത്തി
പാകത്തിനാക്കത്തില്‍ കരളില്‍ പറ്റി-
ക്കാളിയാറ്റില്‍ ചോരയാറു പോലെ”
ആഴത്തില്‍ മുറിവേറ്റ മോറല്‍ സായിപ്പ് അവിടെ കിടന്നു തന്നെ മരിച്ചു .അത്  കണ്ട ശങ്കരപ്പിള്ള ബ്രിട്ടീഷുകാര്‍ തന്‍റെ കുടുംബം കുളം തോണ്ടും എന്ന് മനസ്സിലാക്കി .താന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല .കുടുംബം രക്ഷ പെടട്ടെ എന്ന് കരുത്തി കയ്യില്‍ ഇരുന്ന സായിപ്പിന്‍റെ ചോര പുരണ്ട കത്തി കൊണ്ട് സ്വയം കുത്തി ജീവത്യാഗം നടത്തി ആ നെല്‍ കര്‍ഷക പോരാളി
“തന്നെത്താന്‍ കുത്തിയോ? തങ്ങളില്‍ കുത്തിയോ?
രണ്ടുപേരെയും കാലന്‍ കൊണ്ട് പോയി”.
ഭാഗത്ത് സിംഗിനോ വേലുത്തമ്പി യ്ക്കോ കിട്ടിയ രക്തസാക്ഷി പരിവേശം പുതിയ വീട്ടില്‍ ശങ്കരപ്പിള്ളയ്ക്ക് കിട്ടിയില്ല
കാരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അന്ന് മോറല്‍ സായിപ്പുമായി കത്തിടപാടുകള്‍ നടത്തിയിരുന്നത് your most obedient servant എന്ന് പറഞ്ഞായിരുന്നു എന്ന് കാളിയാറിന്‍റെ കഥ” (വണ്ണാപ്പുറം ചരിത്രം )
 എഴുതിയ ഡോ .കെ യൂ ചാക്കോ (പുറം 39)
നാടിനെ നടുക്കിയ രക്ത സാക്ഷിത്വ വും ആത്മാ ഹൂതിയും കോടിക്കുളം ,വണ്ടമറ്റം കള്ളുഷാപ്പുകളില്‍ വളരെക്കാലം ചര്‍ച്ചാ വിഷയമായി അതില്‍ പങ്കെടുത്തിരുന്ന കവിതാ വാസനയുള്ള ഒരു കൊല്ലപ്പണിക്കന്‍,വാണിയ കിഴക്കേല്‍ എന്ന വീട്ടുകാരന്‍  ആണ് കവിത രചിച്ചത്
മോറല്‍ സായിപ്പിന്‍റെ സഹായികള്‍ മൃതദേഹം കാര്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചു .എംബാം ചെയ്തശേഷം അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടു പോയി .

No comments:

Post a Comment