Monday, 24 June 2019

യഥാര്‍ത്ഥ ഹിന്ദു നവോത്ഥാന നായകന്‍ കൊട്ടാരക്കര സദാനന്ദ സ്വാമികള്‍

യഥാര്‍ത്ഥ ഹിന്ദു  നവോത്ഥാന നായകന്‍
കൊട്ടാരക്കര സദാനന്ദ സ്വാമികള്‍

2019 മേയ് ലക്കം പച്ചക്കുതിവരയില്‍ സുരേഷ് മാധവ് ഒരു   സദാനന്ദ സ്വാമികളെ അതരിപ്പിച്ചിരുന്നു . ”മലൈ രാമദേവന്‍ യാക്കുബ്” എന്ന ലേഖനത്തില്‍. പുറം 26 കാണുക. “മലയാളിയുടെ രസവാദ ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സമാധിയായ തൈക്കാട്ട് അയ്യാവും ( 1814-1909) സദാനന്ദ സ്വാമികളും (1877-1924 ) ഉള്‍പ്പെടുന്നു”.


ശ്രീ നാരായണ ഗുരുവിനെ ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്‍റെ ആഖ്യാനമായി
കണ്ട നോവല്സിറ്റ് സി.വി.രാമന്‍പിള്ള ബ്രഹ്മനിഷ്ടാമടങ്ങള്‍ സ്ഥാപിച്ച, സമകാലികന്‍ സദാനന്ദ സ്വാമികളെ, കള്ള സ്വാമിയായി കണക്കാക്കി ധര്‍മ്മരാജായില്‍ ഹരിപഞ്ചാനനെ സൃഷ്ടിച്ചു എന്ന കാര്യം മുന്നാലെ ശ്രീ സുരേഷ് മാധവ് ചൂണ്ടിക്കാട്ടുകയുണ്ടായി .(2016 ജനുവരി ലക്കം ഭാഷാപോഷിണിയില്‍).ശ്രീനാരായണ ഗുരുവിനെ പറ്റി  സി.വി.രാമന്‍പിള്ള എന്ന ലേഖനത്തില്‍ പേജ് 
6-9. ശ്രീനാരായണന്‍ ഒരു മൂന്നാമത്തെ ഹരിപഞ്ചാനന്‍ ആയിരിക്കുമോ എന്ന് ഈ.വി ചോദിച്ച കാര്യവും സുരേഷ് മാധവ് എഴുതിയി രുന്നു (പേജ് 7).

ആരായിരുന്നു ഈ ഹരിപഞ്ചാനന്‍ സദാനന്ദ സ്വാമികള്‍?
ആധിനുക തലമുറയ്ക്ക് തീര്‍ത്തും അജ്ഞാതന്‍ നമുക്കദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം .സാക്ഷാല്‍ പി.ഗോവിന്ദപ്പിള്ള യ്ക്ക്  പോലും മനസ്സിലാകാതെ പോയ  ഹിന്ദു  മത പരിഷ്കര്‍ത്താവ് .യഥാര്‍ത്ഥ ഹിന്ദു  നവോത്ഥാന നായകരില്‍ ഒരാള്‍ .മറ്റേ ആള്‍ വാഴൂര്‍ തീരത്ഥപാദ സ്വാമികളും. ചട്ടമ്പിസ്വാമികള്‍ ക്ക് മുമ്പേ എന്‍.എസ് എസ് ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന ഗുരുശ്രേഷ്ടന്‍ നായര്‍ ഗുരുഎന്ന് വിളിക്കപ്പെടാന്‍ സമ്മതം നല്‍കാഞ്ഞതിനാല്‍ ആ സ്ഥാനം നിഷേധിക്കപ്പെട്ട യഥാര്‍ത്ഥ ഹിന്ദു ഗുരു” .

പി.ഗോവിന്ദപ്പിള്ളയുടെ കേരളനവോത്ഥാനം
നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം(രണ്ടാം പതിപ്പ് (2013പേജ് 77) ഇങ്ങനെ നമുക്ക് വായിക്കാം . 
 1905 നോടടുത്ത  കാലത്ത് സദാനന്ദ സ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാനമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെ തന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തിലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍,എന്നു തന്നെ പറയാം, ആബാലവൃന്ദം ഒഴുകിത്തൂടങ്ങി. ഇദ്ദേഹമാണ് സി.വി.രാമന്‍ പിള്ള യ്ക്ക് ധര്‍മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ ചില വനരീഭാവങ്ങള്‍ എന്ന തലക്കെട്ടില്‍ എഴുതി.(കേരളപത്രപ്രവര്‍ത്തന ചരിത്രം 1985പുറം 204-205)
 “
കാവിവസ്ത്രം മൂടി നടക്കുന്നവരെക്കുരിച്ചു ഇപ്പോള്‍ പോലും
ഏതെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശയമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലംവിട്ടുവത്രേ.” എന്നെഴുതിപ്പിടിപ്പിച്ചു അന്തരിച്ച നമ്മുടെ പ്രിയ സഖാവ് പി.ജി .മാര്‍ക്സിറ്റ്‌ വീക്ഷണത്തിന്‍റെ
  ന്യൂനത ആണെന്നു തോന്നുന്നില്ലപ്രായമേറിയപ്പോള്‍, പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ ഉഗ്ര ഹരിപഞ്ചാനന്‍ ആയിരുന്നു .സാധുജന പരിപാലന സംഘം ആദ്യകാലത്ത് സദാനന്ദ സാധുജനപരിപാലന സംഘം ആയിരുന്നു എന്ന് അടിമഗര്‍ജ്ജനങ്ങള്‍(എന്‍ .ബി എസ്  2010 പുറം 96 ) എന്ന കൃതിയില്‍ തെക്കുംഭാഗം മോഹന്‍ .വെങ്ങാനൂരിലെ കരയോഗമന്ദിരത്തില്‍ സദാനന്ദ സ്മാരകം എന്ന് ഇന്നും കാണാം എന്ന് അയ്യങ്കാളിയുടെ കൊച്ചുമകന്‍ ശശിധരന്‍ ഐ പി എസ്.ദളിത്‌ബന്ധു രചിച്ച അയ്യന്‍‌കാളി ജീവചരിത്രം അവതാരിക കാണുക .അയ്യങ്കാളിയുടെ ദളിത്‌ ജീവചരിത്രകാരന്മാര്‍ ആ വിവരം തമസ്കരിച്ചു .ദളിത്‌ തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്ന നായന്മാരുടെ ഇഷ്ടദേവന്‍ ആയിരുന്നു അദ്ദേഹം. സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക് “ഹരിപഞ്ചാനനെഅവരോധിക്കാനായിരുന്നു താല്‍പ്പര്യം .രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെ അവസോരിചിത ഇടപെടല്‍ അതൊഴിവാക്കി നായന്മാര്‍ക്ക് ആചാര്യനേ വേണ്ട,”നായന്മാര്‍ക്ക് കുരുവേണ്ട  ”എന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞു എന്നത് ചരിത്രം .സദാനന്ദ സ്വാമികളെ (കൊട്ടാരക്കര) ശരിക്കും വിലയിരുത്തിരണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക് ലഭ്യമാണ് .അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് ബുദ്ധ ബുക്സ് അങ്കമാലി.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതിവര്യനായിരുന്നു കൊട്ടാരക്കരയിലെ  സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂര്‍ ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം. കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത് .
ഭസ്മം ധരിച്ച കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത്. കണ്ണൂര്‍
 ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനങ്ങള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍  തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുരത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി .തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി .ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യംശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍  മൊഴിമാറ്റം നടത്തിയവരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്‍റെ  ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം .തുടര്‍ന്നു ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു . 32മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല .അവ കേന്ദ്രമാക്കി ചില്‍സഭ എന്ന കൂട്ടായ്മ തുടങ്ങി .അതിന്‍റെ  ആസ്ഥാനമായിരുന്നു  കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചിത്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി .കോഴഞ്ചേരി ചെറു കോല്‍പ്പുഴയില്‍ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സ്വാമികളും വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികളും ചേര്‍ ന്നാ യിരുന്നു .ചട്ടമ്പിസ്വാമികളുടെ പേരില്‍ അറിയപ്പെടുന്ന ഈ സമ്മേളനത്തിന് അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ല എന്നറിയാവുന്നവര്‍ വിരളം. വിദ്യാധിരാജന്‍  ഒരിക്കല്‍ പോലും അവിടെ ചെന്നിട്ടില്ല താനും .
സദാനന്ദ സ്വാമികള്‍ക്ക് അനേകം ശിഷ്യര്‍ ഉണ്ടായി. ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍  എന്നിങ്ങനെ സ്വസമുദായത്തിന്‍റെ  ലേബലില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇടുങ്ങിയ മനസ്ഥിതിക്കാര്‍  ആയിരുന്നു .സ്വാമിയാകട്ടെ ഹിന്ദു എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .ഹിന്ദുക്കളെ ഒരേ കുടക്കീഴില്‍ സവര്‍ണ്ണ –അ വര്‍ണ്ണ ഭേദമന്യേ കൊണ്ടുവരണം എന്നാഗ്രഹിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല. ഹിന്ദു സമുദായത്തിന്‍റെ  മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ  സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്‍റെ  പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കി ധര്മ്മരാജായില്‍  ഹരിപഞ്ചാനനെ സൃഷ്ടിച്ചു  തൃപ്തിയടഞ്ഞു .
കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള  അതെല്ലാം വാസ്തവം എന്ന് കരുതി തന്‍റെ  നാവോത്ഥാന പുസ്തസഞ്ചയികത്താ ളില്‍ എഴുതി വച്ച് മോശക്കാരനാക്കി  .സ്വാമികള്‍  മെ സ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്  ജത്മലാനി മോഡലില്‍ നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി, അത് വൈറല്‍ ആക്കി .അക്കാലത്ത്  സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം, കൊട്ടാരക്കരയില്‍ മുന്നൂറു  ഏക്കര്‍ സ്ഥലം പതിപ്പിച്ചെടുത്ത്, അതില്‍ ആശ്രമം കെട്ടി. എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടന്‍ തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,
റ൦ഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കോട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും  ശിഷ്യരും ആയി .ആശ്രമത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു  . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .
കേരളത്തില്‍ ആദ്യമായി മത പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്ന കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍ അത്തരം ചില പ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ്‌ വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു .
 ആ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും  അറിയാതെ ,പി.ജി അന്തരിച്ചു . 

ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം 

Sunday, 16 June 2019

നേതാജിയുടെ രാഷ്ട്രീയ ഗുരു



മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകന്‍ ആയ ശ്രീ പി.എസ് രാകേഷ്
രചിച്ച “സുഭാഷ്‌ ചന്ദ്രബോസിന്‍റെ തിരോധാനം” (മാതൃഭൂമി മൂന്നാം  പതിപ്പ് 2017) ഏറെ സന്തോഷത്തോടെയാണ് വായിക്കാന്‍ എടുത്തത് .
രണ്ടു കാരണങ്ങളാല്‍ ആണ് ഏറെ സന്തോഷം തോന്നിയത് .സുഭാഷിന്‍റെ ആദ്യകൃതി “ഞാന്‍ മലാല”, നേരത്തെ വായിച്ചിരുന്നു .ഇംഗ്ലണ്ടിലെ ബേമിമ്ഗാമില്‍ താമസിച്ചു പോരുന്ന മക്കളോടും കൊച്ചുമക്കളോടും ഒപ്പം താമസിക്കാന്‍ ആദ്യം യൂ.കെ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു മലാല ലോക വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് .ബെമിംഗാമിലെ ക്യൂന്‍ എലിസബെത് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ന് വിദഗ്ദ ചികിത്സയ്ക്കായി മലാല കിടന്നിരുന്നത് .രണ്ടാമത് ബെമിമ്ഗാമില്‍ ചെല്ലുമ്പോള്‍, കൊച്ചുമകള്‍ പഠിച്ചിരുന്ന എഡ്ജ്ബാസ്റ്റന്‍ സ്കൂളിലെ വിധ്യാര്‍ത്ഥിനീ ആയിരുന്നു മലാല . പിന്നീട് അവര്‍ ഇരുവരും ഓക്സ്ഫെഡില്‍ (OXFORD) ഒരേ ദിവസം ഇന്റര്‍വ്യൂവിന് പോയി എന്നറിഞ്ഞു. ഇരുവര്‍ക്കും പ്രവേശനം കിട്ടി .മലാലയ്ക്ക് രാഷ്ട്രമീമാംസ ,മനശാസ്ത്രം സാമ്പത്തികശാസ്ത്രം എന്ന കോര്‍സിലും പേരക്കുട്ടിയ്ക്ക് വൈദ്യ ശാസ്ത്രത്തിലും .മലാലയ്ക്കും ഡോക്ടര്‍ ആകണമെന്നായിരുന്നു  ആഗ്രഹം .പക്ഷെ പിതാവ് സമ്മതിച്ചില്ല .രാഷ്ടമീമാംസ പഠിച്ചു രാഷ്ട്രീയക്കാരിയായി മാറി തന്‍റെ നാട്ടിലെ (പാകിസ്താന്‍ ) ഭരണാധികാരി ആയി ഉയരണം എന്നാണു മാതാപിതാക്കളുടെ ആഗ്രഹം .പേരക്കുട്ടിയും മലാലയും അടുത്ത സുഹൃത്തക്കള്‍.അതിനാല്‍ “ഞാന്‍ മലാല” ഏറെ ഇഷ്ടപ്പെട്ട കൃതിയായി .
രണ്ടാമത്തെ സന്തോഷത്തിനു കാരണം നേതാജിയെ കുറിച്ച് ,അദ്ദേഹത്തിന്‍റെ തിരോധാനത്തെ കുറിച്ച് പുതിയ ചില വിവരങ്ങള്‍ കിട്ടിയേക്കാം എന്നത് തന്നെ .
നോവലിസ്റ്റ്, ഇപ്പോഴത്തെ മാതൃഭൂമി വാരിക പത്രാധിപര്‍ സുഭാഷ് ചന്ദ്രന്‍ ആണ് അവതാരിക .മഹാഭാരതത്തിലെ അവഗണിക്കപ്പെട്ട
നായകന്‍ കര്‍ണ്ണനെ അവതരിപ്പിച്ചുകൊണ്ട്, നേതാജിയെ കര്‍ണ്ണനോടുപമിച്ചു കൊണ്ടാണ്, ആമുഖം .സ്വാതന്ത്ര്യം കിട്ടാന്‍ സായുധ സമരം നടത്താന്‍ ഒരുങ്ങി പുറപ്പെട്ട നേതാജിയെ മഹാത്മാ ഗാന്ധിയും നെഹ്രുവും മാത്രമല്ല, നാം ഇന്ത്യാക്കാര്‍ മൊത്തത്തില്‍  തമസ്കരിക്കുന്നു എന്ന് ആമുഖം എഴുതിയ ആധുനിക സുഭാഷ് ചന്ദ്രനും രാകേഷും പരാതിപ്പെടുന്നു .
എന്നാല്‍ എന്‍റെ പരാതി സുഭാഷ് ചന്ദ്രനും രാകേഷും  ആദ്യകാല  മലയാളി സ്വാതന്ത്ര സമര പോരാളിയെ ഒരുപോലെ തമസ്കരിച്ചു എന്നതാണ് .സായുധസമരം വഴി ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ ആദ്യമായി രംഗത്ത്‌ വന്ന മലയാളിയെ അവര്‍ ഗ്രന്ഥത്തില്‍ ഒരിടത്തും പരാമര്‍ശിച്ചു കണ്ടില്ല .തിരുവനന്ത പുരത്ത് ജനിച്ചു, നാട്ടില്‍ നില്‍ക്കാന്‍ ആവാതെ വന്നപ്പോള്‍, തൈക്കാട്ട് അയ്യാ സ്വാമികളില്‍ നിന്നും”രസവിദ്യ” എന്ന ആല്‍ക്കെമി തട്ടിയെടുക്കാന്‍ വന്ന ബയോളജിസ്റ്റ് സര്‍ വാള്‍ട്ടര്‍ വില്യം Strickland ന്‍റെ കൂടെ ജര്‍മ്മിനിയിലേക്ക് കടന്നു കളഞ്ഞ ,പതിനാറുകാരന്‍ വെങ്കിട്ടന്‍, എന്ന ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ അവര്‍ ഇരുവരും ഒരിടത്ത് പോലും നല്‍കി കണ്ടില്ല .തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വെന്കിട്ടന്‍ ആവിഷകരിച്ച മുദ്രാവാക്യം ആണ് “ജയ്ഹിന്ദ്” .ലോകമാന്യ ബാലഗംഗാധര തിലകനെ നാം ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്ന് വിളിക്കുന്നു .നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ രാഷ്ട്രീയ ഗുരു നമ്മുടെ കേരളത്തിന്‍റെ, തിരുവനന്തപുരം കാരന്‍, ജയ്‌ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള ആണെന്ന കാര്യം രാകേഷ്  രേഖപ്പെടുത്തി കണ്ടില്ല .സുഭാഷ് ചന്ദ്രനും അത് ചെയ്തില്ല  .എന്നതു ഖേദകരം .
നേതാജി ഐ എന്‍ ഏ രൂപീകരിച്ചത് ചെമ്പകരാമന്‍ പിള്ളയുടെ ഐ വി ഏ (Indian National Voluntary Corps 1915) എന്ന സംഘടനയെ മാതൃക ആയി സ്വീകരിച്ചാ യിരുന്നു എന്നോര്‍ക്കുക.ചെമ്പകരാമന്‍ പിള്ള എംഡന്‍ (Emden)എന്ന കപ്പലില്‍ മദ്രാസ് തുറമുഖത്തെത്തി കരയിലേക്ക് പീരങ്കി വെടികള്‍ മുഴക്കി .അതിനെ തുടര്‍ന്നാണ്‌ നാം മലയാളികള്‍ “യമണ്ടന്‍ ,എമെണ്ടന്‍” എന്നീല്ലാമുള്ള പ്രയോഗങ്ങള്‍ തുടങ്ങിയത് .ഇന്നാ പേര്‍ മലയാളികള്‍ ചലചിത്രത്തിനു പോലും, കഥയറിയാതെ , ഇടുന്നു .പക്ഷെ മലയാളികള്‍ ചെമ്പകരാമന്‍ പിള്ളയെ പൂര്‍ണ്ണമായും മറന്നു എന്നതിന് തെളിവാണീ കൃതി .
 തമിഴ് നാട് സര്‍ക്കാര്‍ എംഡന്‍ കപ്പല്‍ വന്നു പീരങ്കി വെടി ഉതിര്‍ത്ത മദിരാശി മെറീന കടല്പ്പുരത്ത്, തമിഴനല്ലാത്ത,മലയാളിയായ ജയ്ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയ്ക്ക് (1891-1934) പൂര്‍ണ്ണകായ പ്രതിമ ഒരുക്കി സ്മാരകം തീരത്തു  .നാം മലയാളികള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും മറന്നു .വെന്കിട്ടന്‍റെ ജന്മ്ഗേഹത്തിനു തൊട്ടു സ്ഥിതി ചെയ്യുന്ന. ഇന്നും ഇംഗ്ളണ്ടിലെ വിക്ടോറിയാ രാജ്ഞി യുടെ പേരില്‍ അറിയപ്പെടുന്ന  വി.ജെ .റ്റി (വിക്ടോറിയ ജൂബിലി ടൌന്‍ ) ഹാളിന്‍റെ പേര്‍ മാറ്റി ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ടൌന്‍ ഹാള്‍  (JCT)എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തയാര്‍ ആകേണ്ടതാണ്
ചെമ്പകരാമന്‍ പിള്ളയ്ക്ക് മലയാളത്തില്‍ നല്ല ഒരു ജീവചരിത്രം ഇല്ല
കെ.കൊച്ചു കൃഷണ നാടാര്‍ 1962 ല്‍ രചിച്ച ഒരു ലഘു കൃതി മാത്രം പിന്നെ മന്മഥന്‍ ഉള്ളാട്ടില്‍ എന്ന അമേരിക്കന്‍ മലയാളി എഴുതിയ ബ്ലോഗും കലാകൌമുദി 2017 ഫെബ്രുവരി 17 ലക്കത്തില്‍ “എംഡന്‍ ഓര്‍മ്മയില്‍” എന്ന പേരില്‍ Adv. പി സുധാകരന്‍ പിള്ള എഴുതിയ ഒരു ലേഖനവും   .ഈയുള്ളവന്‍ മലയാളം റിസേര്‍ച് ജേര്‍ണലില്‍ (കോട്ടയം സി.എം .എസ് കോളേജ് വക പ്രസിദ്ധീകര ണം) എഴുതിയ ലേഖനവും
രാകേഷ് അടുത്തതായി എഴുതുന്ന കൃതി, ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം ആയെങ്കില്‍  എന്നാഗ്രഹിച്ചു പോകുന്നു .

Friday, 14 June 2019

ഓര്‍മ്മയിലെ പഴവിളയും ഗുരുവിന്‍റെ “ഗുരു “ സ്ഥാനവും

ഓര്‍മ്മയിലെ പഴവിളയും
ഗുരുവിന്‍റെ “ഗുരു “ സ്ഥാനവും
=======================
പഴവിള രമേശനെ നേരില്‍ പരിചയം ഇല്ല
അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം 
ഓര്‍മ്മയില്‍ വന്നത് തെക്കുംഭാഗം മോഹന്‍റെ
ആത്മ നിയോഗത്തിന്റെ ശ്രീനാരായനീയം (അമ്മ ബുക്സ് കൊല്ലം ) എന്ന കൃതിയ്ക്ക്
പഴവിള എഴുതിയ അവതാരികയാണ്
–“വിഷം പുരളാത്ത വാക്കുകള്‍ “.
പുറം 20-31
മോഹന്‍ സ്വയം എഴുതി പഴവിളയുടെ പേര്‍ വച്ചതാവില്ല എന്ന് കരുതാം.
തൈക്കാട്ട് അയ്യാവു സ്വാമികളെയും അയ്യങ്കാളിയെയും സാമാന്യേന മാത്രം പ്രതിപാദിച്ചു പോയ മോഹന്‍റെ ചെവിയ്ക്ക് പിടിച്ചു പഴവിള (പുറം 26)
പക്ഷെ ഒരിക്കല്‍ പോലും പ്രഭാഷണം നടത്താത്ത ചട്ടമ്പിസ്വാമികളെ പഴവിള പ്രഭാഷകന്‍ ആക്കി വായനക്കാരെ ഞെട്ടിച്ചു(പുറം 29)
ഗുരുവിനെ കുറിച്ച് അതിന്‍റെ പിന്നാമ്പുറ ത്തെ കുറിച്ച് പഴവിള (അതോ തെക്കുംഭാഗമോ ) എഴുതിയ വാക്യങ്ങള്‍ ആരും ശദ്ധിച്ചില്ല എന്ന് തോന്നുന്നു
“ചട്ടമ്പി സ്വാമികളെ ഗുരു അല്ലാതാക്കാന്‍ നാരായണ ഗുരു കരുതിക്കൂട്ടി സ്വയം ഗുരു ആയതാണോ എന്ന ചിന്ത ചില നേരങ്ങളില്‍ എന്നെ അസ്വസ്ഥ പ്പെടുത്തിയിട്ടുണ്ട് .ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കേട്ടറിഞ്ഞ ചട്ടമ്പിസ്വാമികളും താനുമായുള്ള ബന്ധത്തിന്റെ അവസ്താംശത്തെ നിരാകരിക്കാന്‍ വേണ്ടി നാരായണ ഗുരു കരുതി കൂട്ടി തന്‍റെ പേരിനൊപ്പം “ഗുരു “എന്നെഴുതിയതാകാന്‍ ആണ് സാധ്യത ...... ചട്ടമ്പിയുടെ അപ്രമാദിത്വ ബുദ്ധിശക്തിക്ക് മുന്‍പില്‍ നാരായണ ഗുരു ക്ഷീണിതന്‍ ആകുന്ന ഘട്ടങ്ങള്‍ക്ക്‌ ചുറ്റുമുള്ള സമൂഹം നിരവധി തവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് .അതൊക്കെ ലൈകീകത്വം ജീവിതാന്ത്യം വരെ വെടിഞ്ഞിട്ടില്ലാത്ത നാരായണ ഗുരുവില്‍ അപകര്‍ഷതാബോധം ഉളവാക്കയും അതിന്‍റെ പരകോടിയില്‍ സ്വയം ഗുരു ആയി വാഴിക്കയും ചെയ്യുകയായിരുന്നു .....”
എന്നിങ്ങനെ പോകുന്നു പഴവിള വാക്യങ്ങള്

Monday, 10 June 2019

റബര്‍ കൃഷിയ്ക്ക് വന്ന മോറല്‍ സായിപ്പിനെ കുത്തിക്കൊന്ന നെല്‍ കര്‍ഷകന്‍ , കാളിയാര്‍ പുലി ",പുതിയ വീട്ടിൽ ശങ്കരപ്പിള്ള




ജെ.ജെ.മർഫിഎന്ന സായിപ്പ് ആണു
കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ്
 
അങ്ങനെ പറയുന്നു. എഴുതുന്നു.

എന്തയാറിലെ
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കി
.
മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.
ആദ്യം തട്ടേക്കാട്ടും
പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ
1903 ലാവണം.

പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി
പറഞ്ഞാൽ കാളിയാറില്‍ (വണ്ണപ്പുറം)
റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ
അന്തരിച്ച പാറായിത്തരകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.

കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ
 
പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്‍റെ  കഥ നമ്മോടു പറയുന്നത്
.
കാളിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത്
 
മേജർ മോറൽ ആയിരുന്നു.
1907
ആയപ്പോൾ  മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.
1908 ല് 410  ഏക്കർ.1909 ല് 100 ഏക്കർ.
1911
ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013
ല് 56 ഏക്കർ എന്നിങ്ങനെ നിരവധി
ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.

ഗോതമ്പു കർഷകരുടെ, മൃഗപാലകരുടെ,നാട്ടിൽ നിന്നു വന്ന
മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്‍റെ  റബർ കൃഷിയ്ക്കെതിരായി.
മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,
അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ
എന്ന അയർലണ്ടുകാരൻ.
പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം"
മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് തൊടുപുഴ
കാളിയാറി ലായിരുന്നു.
നേതൃത്വം നൽകിയത്
കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,
കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന തനി നാടന്‍ വെള്ളാള കര്‍ഷകനും
അരി ഭക്ഷണം കഴിച്ചു വളര്‍ന്ന ഒരു പാവം പിള്ള .

കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ
തനി നാടന്‍  നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി
ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.

എപ്പോഴും തോക്കുമായി നടക്കയും
കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന
മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു
."
നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.

പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നും
ചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.
കന്നി  മാസത്തില്‍
ആ യിരുന്നു വിതയും ഞാറു നടലും.
(
കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ
വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).

മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,
വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"
വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ
സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.
ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു
വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പ്
 
വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു. സഹിക്കവയാതെ
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന
മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ
അത് കവിതയില്‍ ആക്കി
മുഴുവനായും ഇപ്പോള്‍ ലഭ്യമല്ല

തെറിയും പറഞ്ഞു തോക്കുമായി നാട്ടുകാരനെ എതിര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ട സായിപ്പിനെ വീട്ടു വേലക്കാരിയായ,  നാട്ടൂകാരിയായ  ഒരു സ്ത്രീ, വിലക്കുന്നുണ്ട് കവിതയില്‍
“പോകല്ലേ, സായിപ്പേ ,സായിപ്പേ പോകല്ലേ,
കൃഷി നാശം വന്നവര്‍ പാടത്തുണ്ട്”
മുന്‍കോപക്കാരനായ സായിപ്പ് അവളെ ഇടിച്ചു മാറ്റി മുന്നോട്ടു പോയി
“മുഞ്ചട്ട പൊക്കി ഇടിക്കുന്ന നേരത്ത്
പെട്ടെന്ന് ബംഗ്ലാവ് വിറച്ചു പോയി”
എന്ന് നാടന്‍ കവി ..ദാസിയുടെ തടസ്സം മാറ്റി നെല്‍വയലില്‍ ചെന്ന മോറല്‍ പറഞ്ഞു
“റാസ്കലേ ,നിന്നെ ഞാന്‍ ലോക്കപ്പിലാക്കുമേ
ആക്കുമേ നിന്നെ ഞാന്‍ കള്ളറാസ്കലേ “
അതൊന്നും കേട്ട് മടങ്ങിപ്പോകുന്ന ഭീരു ആയിരുന്നില്ല കാളിയാര്‍ ഭഗത് സിംഗ് .
“നിന്നെയും നിന്‍ ചിന്നനേയുമോപ്പ-
മൊന്നു പോലെ പോട്ടിനുള്ളേ പോടും”.
തന്‍റെ കൂടെ വന്നിരിക്കുന്ന മകനെയും പോട്ടിനുള്ളില്‍ പോടും എന്ന മോറല്‍ വചനം കേട്ടപ്പോള്‍ കാളിയാര്‍ പുലി കൂടുതല്‍ കോപാകുലന്‍ ആയി ..രണ്ടുപേരും ഏറ്റു മുട്ടി .രണ്ടുപേരും നല്ല അഭ്യാസികള്‍ ആയിരുന്നു .അവരുടെ അടവുകളെ കുറിച്ച് കവി പാടി
“മാറ്റത്തിലൂറ്റവും ഊറ്റത്തില്‍ മാറ്റവും
കാറ്റത്ത് പഞ്ഞി പറക്കും പോലെ”.
മല്‍പ്പിടുത്തത്തില്‍ സായിപ്പിന്‍റെ കണ്ണട തെറിച്ചു വീണു .അത് എടുക്കാനാണോ ഉടുപ്പിനടിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുക്കാനാണോ എന്നറിയില്ല സായിപ്പ് ഒന്ന് കുനിഞ്ഞു .തന്നെയും മകനെയും സായിപ്പ് വെടിവച്ചു കൊല്ലും എന്ന് പേടിച്ച കാളിയാര്‍ സിംഹം സായിപ്പിനെ തന്‍റെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു .
“ഭൂതക്കണ്ണാടി കുനിഞ്ഞെടുക്കും നേരം
സ്ഥാനത്ത് നോക്കി കൊടുത്തു കുത്ത്
ഏഴെട്ടുടുപ്പ്നേത്തെമന ത്തിനാക്കത്തി
പാകത്തിനാക്കത്തില്‍ കരളില്‍ പറ്റി-
ക്കാളിയാറ്റില്‍ ചോരയാറു പോലെ”
ആഴത്തില്‍ മുറിവേറ്റ മോറല്‍ സായിപ്പ് അവിടെ കിടന്നു തന്നെ മരിച്ചു .അത്  കണ്ട ശങ്കരപ്പിള്ള ബ്രിട്ടീഷുകാര്‍ തന്‍റെ കുടുംബം കുളം തോണ്ടും എന്ന് മനസ്സിലാക്കി .താന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല .കുടുംബം രക്ഷ പെടട്ടെ എന്ന് കരുത്തി കയ്യില്‍ ഇരുന്ന സായിപ്പിന്‍റെ ചോര പുരണ്ട കത്തി കൊണ്ട് സ്വയം കുത്തി ജീവത്യാഗം നടത്തി ആ നെല്‍ കര്‍ഷക പോരാളി
“തന്നെത്താന്‍ കുത്തിയോ? തങ്ങളില്‍ കുത്തിയോ?
രണ്ടുപേരെയും കാലന്‍ കൊണ്ട് പോയി”.
ഭാഗത്ത് സിംഗിനോ വേലുത്തമ്പി യ്ക്കോ കിട്ടിയ രക്തസാക്ഷി പരിവേശം പുതിയ വീട്ടില്‍ ശങ്കരപ്പിള്ളയ്ക്ക് കിട്ടിയില്ല
കാരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അന്ന് മോറല്‍ സായിപ്പുമായി കത്തിടപാടുകള്‍ നടത്തിയിരുന്നത് your most obedient servant എന്ന് പറഞ്ഞായിരുന്നു എന്ന് കാളിയാറിന്‍റെ കഥ” (വണ്ണാപ്പുറം ചരിത്രം )
 എഴുതിയ ഡോ .കെ യൂ ചാക്കോ (പുറം 39)
നാടിനെ നടുക്കിയ രക്ത സാക്ഷിത്വ വും ആത്മാ ഹൂതിയും കോടിക്കുളം ,വണ്ടമറ്റം കള്ളുഷാപ്പുകളില്‍ വളരെക്കാലം ചര്‍ച്ചാ വിഷയമായി അതില്‍ പങ്കെടുത്തിരുന്ന കവിതാ വാസനയുള്ള ഒരു കൊല്ലപ്പണിക്കന്‍,വാണിയ കിഴക്കേല്‍ എന്ന വീട്ടുകാരന്‍  ആണ് കവിത രചിച്ചത്
മോറല്‍ സായിപ്പിന്‍റെ സഹായികള്‍ മൃതദേഹം കാര്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചു .എംബാം ചെയ്തശേഷം അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടു പോയി .