അയ്യാവ് സ്വാമികള്‍ ഊതിക്കാച്ചിയെടുത്ത പൊന്‍നാണയങ്ങള്‍
അഥവാ
കേരളനവോത്ഥാന നായകര്‍ ഉയിര്‍കൊണ്ടത്തിന്‍റെ
പിന്നില്‍
==========================================
“മീശ”(ഡി.സി ബുക്സ്) എന്ന ആദ്യ നോവല്‍ വഴി,
കുപ്രസിദ്ധ നോവലിസ്റ്റ് ആയിമാറിയ, പ്രസിദ്ധ യുവ ചെറുകഥാകൃത്ത് ആണ് എസ് ഹരീഷ്
.അദ്ദേഹത്തിന്‍റെ അതിപ്രസിദ്ധ കഥയാണ് “രസവിദ്യയുടെ ചരിത്രം” (അതേ പേരിലുള്ള
കഥാസമാഹാരം).ഡി.സി ബുക്സ് അതിന്‍റെ രണ്ടാം പതിപ്പ് 2018 ആഗസ്റ്റില്‍
പ്രസിദ്ധീകരിച്ചു.കഥയിലെ നായകന്‍ ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909)എന്ന
സൂപ്രണ്ട് അയ്യാ .
ശിഷ്യ പ്രമുഖര്‍ ആയിരുന്ന കുഞ്ഞന്‍, നാണു എന്നീ
“വിലകുറഞ്ഞ” ചെമ്പുതുണ്ടുകളെ എങ്ങനെ ഊതിക്കാച്ചി വിലപിടിച്ച പൊന്‍നാണയങ്ങള്‍ ആക്കി
മാറ്റി ,കേരള നവോത്ഥാന നായകരാക്കി മാറ്റി ?അതിനുള്ള രസവിദ്യ(ആല്‍ക്കെമി )
എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന
ചരിത്ര കഥ .ഈ ദശകത്തില്‍ മലയാളത്തില്‍
എഴുതപ്പെട്ട പത്ത് നല്ല കഥകളില്‍ ഒരെണ്ണം .
ആ രസവിദ്യയുടെ കഥ മനസ്സിലാകണമെങ്കില്‍ അല്പം
ചരിത്രം അറിയണം .അല്ക്കെമിസ്റ്റ് ആയിരുന്ന അയ്യാവു സ്വാമികളെ അറിയണം .
കേരള നവോത്ഥാനം,നവോത്ഥാന നായകര്‍ എന്നിവയെ
കുറിച്ച് എഴുതുന്നവരും പ്രസംഗിക്കുന്നവരും ചാനല്‍ ചര്‍ച്ച നടത്തുന്നവരും എപ്പോഴും
ഉയര്‍ത്തിക്കാട്ടുന്നത് തിരുവനന്തപുരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ (ഉള്ളൂര്‍ക്കോണം,
ചെമ്പഴന്തി,വെങ്ങാനൂര്‍ ) ജനിച്ചു വളര്‍ന്ന മൂന്നു പേരെ (ചട്ടമ്പി സ്വാമികള്‍ ആയി
മാറിയ അയ്യപ്പന്‍ പിള്ള അഥവാ കുഞ്ഞന്‍ ,,ശ്രീനാരായണ ഗുരുവായി മാറിയ നാണു
,അയ്യങ്കാളി ആയി മാറിയ കാളി) ആണെല്ലോ .കേരള ഹിന്ദുക്കളിലെ പ്രമുഖമായ മൂന്നു സമുദായ വിഭാഗങ്ങളില്‍ പെടുന്ന
ഇവരെ അതാതു സമുദായത്തില്‍ പെട്ടവര്‍ എപ്പോഴും കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തി
കാട്ടുകയും ചെയ്യാറുണ്ട് .അവരുടെ പുതിയ പുതിയ ജീവചരിത്രങ്ങളും പഠനങ്ങളും വര്‍ഷം
തോറും പ്രസിദ്ധീകരിക്കപ്പെടുന്നു. പത്രമാധ്യമങ്ങള്‍ തങ്ങളുടെ സര്‍ക്കുലേഷന്‍
കൂട്ടാന്‍ ഇവര്‍ മൂവരുടെയും ജന്മ-സമാധി (ചരമ) വാര്‍ഷിക ദിനങ്ങളില്‍, ലീഡര്‍ പേജില്‍,
ഈ ത്രിമൂര്‍ത്തികളെ കുറിച്ച് അനുസ്മരണ ലേഖനങ്ങള്‍ എഴുതിക്കാന്‍ പ്രത്യേക താല്‍പ്പര്യം
കാട്ടുക പതിവാണ് .പലതും വെറും ആവര്‍ത്തനങ്ങളും .മറ്റു സമുദായങ്ങളുടെ സഹായം കൂടാതെ “സ്വയം
ഭൂ” ആയി വളര്‍ന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്ന നിലയില്‍ ആണ് ആരാധകര്‍ ഇവരെ
വിലയിരുത്തി കാണാറ് .അപൂര്‍വ്വമായി ചിലര്‍ അയ്യങ്കാളിയുടെ കാര്യത്തില്‍,സാധുജന
പരിപാലന സംഘത്തിന്‍റെ സ്ഥാപന കാര്യത്തില്‍,
സദാനന്ദ സ്വാമികളുടെ (കൊട്ടാരക്കര) സഹായം എടുത്തു പറയാറുണ്ട്
ആരായിരുന്നു സദാനന്ദ സ്വാമികള്‍ ?
===============================
ശ്രീ നാരായണ ഗുരുവിനെ ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്‍റെ ആഖ്യാനമായി കണ്ട നോവലിസ്റ്റ് സി.വി.രാമന്‍പിള്ള, ബ്രഹ്മനിഷ്ടാമടങ്ങള്‍ സ്ഥാപിച്ച സമകാലികന്‍ സദാനന്ദ സ്വാമികളെ കള്ള സ്വാമിയായി കണക്കാക്കി ധര്‍മ്മരാജായില്‍ ഹരിപഞ്ചാനനെ സൃഷ്ടിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടുന്നു
ജനുവരി ലക്കം ഭാഷാപോഷിണിയില്‍ സുരേഷ് മാധവ് .”ശ്രീനാരായണ ഗുരുവിനെ പറ്റി സി.വി.രാമന്‍പിള്ള” എന്നലേഖനത്തില്‍ പേജ് 6-9.

ശ്രീനാരായണന്‍ ഒരു മൂന്നാമത്തെ
ഹരിപഞ്ചാനന്‍ ആയിരിക്കുമോ ?എന്ന് ഈ.വി ചോദിച്ച കാര്യവും സുമേഷ്
മാധവ് എഴുതുന്നു .പേജ് 7.
ആരായിരുന്നു ഈ ഹരിപഞ്ചാനന്‍ സദാനന്ദ
സ്വാമികള്‍? .
ആധിനുക തലമുറയ്ക്ക് തീര്‍ത്തും
അജ്ഞാതന്‍ .നമുക്കദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം .സാക്ഷാല്‍ പി.ജി.ഗോവിന്ദപ്പിള്ള പോലും മനസ്സിലാക്കാതെ പോയ സാമൂഹ്യ പരിഷ്കര്‍ത്താവ്
.ചട്ടമ്പിക്ക് മുമ്പേ, എന്‍.എസ് എസ് ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന
ഗുരുശ്രേഷ്ടന്‍ ".നായര്‍ ഗുരു" എന്ന് വിളിക്കപ്പെടാന്‍ സമ്മതം നല്‍കാഞ്ഞതിനാല്‍
ആ സ്ഥാനം നിഷേധിക്കപ്പെട്ട യഥാര്‍ത്ഥ “ഹിന്ദു ഗുരു” . ചട്ടമ്പിക്ക് മുമ്പേ എന്‍.എസ് എസ്
ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന ഗുരു”
.
പി.ഗോവിന്ദപ്പിള്ളയുടെ “കേരളനവോത്ഥാനം” നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം (രണ്ടാം
പതിപ്പ് (2013പേജ് 77)
ഇങ്ങനെ
നമുക്ക് വായിക്കാം .
.” 1905 നോടടുത്ത കാലത്ത്, സദാനന്ദസ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാ നമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെതന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തിലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍, എന്നുതന്നെ പറയാം, ആബാലവൃന്ദം ഒഴുകിത്തൂടങ്ങി .ഇദ്ദേഹമാണ് സി.വി.രാമന്‍ പിള്ള യ്ക്ക് ധര്‍മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍. രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ “ചില വനരീഭാവങ്ങള്‍” എന്ന തലക്കെട്ടില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി.(കേരളപത്രപ്രവര്‍ത്തന ചരിത്രം 1985 പുറം 204-205)
“കാവിവസ്ത്രം മൂടി നടക്കുന്നവരെക്കുരിച്ചു ഇപ്പോള്‍ പോലും
ഏതെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശയമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലം
വിട്ടുവത്രേ ‘’.
എന്നെഴുതിപ്പിടിപ്പിച്ചു അന്തരിച്ച നമ്മുടെ പ്രിയസഖാവ് പി.ജി, .
മാര്‍ക്സിറ്റ് വീക്ഷണത്തിന്‍റെ ന്യൂനത ആണെന്നു തോന്നുന്നില്ല, പ്രായമേറിയപ്പോള്‍, പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .

ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാ.ളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ “ഉഗ്ര ഹരിപഞ്ചാനന്‍” ആയിരുന്നു തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്ന
നായന്മാരുടെ ഇഷ്ടദേവന്‍ ആയിരുന്നു അദ്ദേഹം .സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക്,മന്നത്ത് പത്മനാഭന് ,
“ഹരിപഞ്ചാനനെ” അവരോധിക്കാനായിരുന്നു താല്‍പ്പര്യം .
രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെ അവസോരിചിത ഇടപെടല്‍ അതൊഴിവാക്കി നായന്മാര്‍ക്ക് ആചാര്യനേ വേണ്ട,,
നായന്മാര്‍ക്ക് കുരുവേണ്ട ”
എന്ന് പറഞ്ഞു എന്നത് ചരിത്രം .
സദാനന്ദ സ്വാമികളെ (കൊട്ടാരക്കര)
ശരിക്കും വിലയിരുത്തി, രണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക്
ലഭ്യമാണ് .
അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് പ്രസിദ്ധീകരിച്ചത് ബുദ്ധ ബുക്സ് അങ്കമാലി.
അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് പ്രസിദ്ധീകരിച്ചത് ബുദ്ധ ബുക്സ് അങ്കമാലി.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍
തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതിവര്യനായിരുന്നു കൊട്ടാരക്കരയിലെ
സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂറു ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന കൊട്ടാരക്കര സദാനന്ദപുരം
അവധൂതാശ്രമം
.കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച
രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത്.
ഭസ്മം ധരിച്ച, കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത് .കണ്ണൂര്‍ ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്, ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനഗള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുറത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി ..തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി

.”ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യം, ശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍ മൊഴിമാറ്റം നടത്തിയ, വരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി
കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട
ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം ..തുടര്‍ന്നു
ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു .32മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം
സ്ഥാപിക്കപ്പെട്ടില്ല .
അവ കേന്ദ്രമാക്കി “ചില്‍സഭ “ എന്ന കൂട്ടായ്മ തുടങ്ങി .അതിന്റെ ആസ്ഥാനമായിരുന്നു .കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചില്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി അനേകം ശിഷ്യര്‍ ഉണ്ടായി ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍ എന്നിങ്ങനെ സ്വസമുദായത്തിന്റെ ലേബലില്‍ പ്ര വര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു .സ്വാമിയാകട്ടെ “ഹിന്ദു “ എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല .ഹിന്ദു സമുദായത്തിന്റെ മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കിധര്മ്മരാജായില്‍ “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു തൃപ്തിയടഞ്ഞു .കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള അതെല്ലാം വാസ്തവം എന്ന് കരുതി തന്റെ നാവോഥാന പുസ്തകം നാളില്‍ എഴുതി വച്ച് മോശക്കാരനായി ..സ്വാമികള്‍ മേസ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്
“ജത്മലാനി മോഡലില്‍” നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി അത് “വൈറല്‍” ആക്കി .അക്കാലത്ത് സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം കൊട്ടാരക്കരയില്‍ മുന്നൂര്‍ ഏക്കര്‍ പതിപ്പിച്ചെടുത്ത് അതില്‍ ആശ്രമം കെട്ടി .എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടാന്‍തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,രംഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കൊട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും ശിഷ്യരും ആയി .ആശ്രമാത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .കേരളത്തില്‍ ആദ്യമായി പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്നാ കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍
അത്തരം ചിലപ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ് വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു .

ആ
സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും അറിയാതെ ,പി.ജി അന്തരിച്ചു .
.ഇന്നും വെങ്ങാനൂരിലെ കരയോഗ മന്ദിരം “സദാനന്ദ
വിലാസം” എന്ന പേരില്‍ അറിയപ്പെടുന്നു എന്ന് അയ്യങ്കാളിയുടെ കൊച്ചുമകന്‍ അന്തരിച്ച
ശശിധരന്‍ ഐ.പി. എസ് ദളിതബന്ദു രചിച്ച അയ്യങ്കാളി ജീവചരിത്രം അവതാരികയില്‍ എഴുതി .മോഹന
കൃഷ്ണന്‍ മാത്രം തന്‍റെ അയ്യങ്കാളി ജീവചരിത്രത്തില്‍ (ബുദ്ധ ബുക്സ്, അങ്കമാലി )
തൈക്കാട്ട് അയ്യാ ഗുരു എന്ന “പവര്‍ ഹൌസി”നെ കുറിച്ച് പരാമര്‍ശിക്കുന്നു എന്നാല്‍
ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരു എന്നിവര്‍ അന്യ സമുദായങ്ങളില്‍ പെട്ടവരുടെ
സഹായം ഒന്നും കൂടാതെ സ്വയം വളര്‍ന്നു വലുതായി എന്ന മട്ടിലാണ് എല്ലാ എഴുത്തുകാരും
പ്രഭാഷകരും ചര്‍ച്ചാ വിദഗ്ദരും എഴുതാറും പറയാറുമുള്ളത് .
നമ്മുടെ നാട്ടില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍
വരുകയും ക്രിസ്തുമത പ്രചരണം, മതം മാറ്റല്‍ എന്നിവ തുടങ്ങുകയും ഇംഗ്ലീഷ്
വിദ്യാഭ്യാസം തുടങ്ങുകയും ചെയ്തതോടെയാണ് നവോത്ഥാന ശ്രമങ്ങള്‍ ആരംഭിച്ചത് എന്ന
കാര്യം മിക്കവാറും മറച്ചു വയ്ക്കുന്നു .ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരു
,അയ്യങ്കാളി എന്നീ ത്രിമൂര്‍ത്തികള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാത്തവരോ അത്
മനപ്പൂര്‍വ്വം വേണ്ടെന്നു വച്ചവരോ ആയിരുന്നു .
കേരള നവോത്ഥാന ത്തെ കുറിച്ച് മലയാളത്തില്‍
പുറത്തുവന്ന ഏറ്റവും നല്ല പഠനം ദീപിക വാര്‍ഷിക പതിപ്പില്‍ (2017) സി.എം
എസ് കോളേജു മലയാളം പ്രഫസ്സര്‍ ആയിരുന്നു ഡോ .ബാബു ചെറിയാന്‍ എഴുതിയ “ആധുനിക
തയും നവോത്ഥാനവും- കേരളീയ സന്ദര്‍ഭത്തില്‍ “ (പുറം
218-225)ആണെന്ന് തോന്നുന്നു .കേരള നവോത്ഥാനത്തെ മൂന്നു ഘട്ടങ്ങള്‍ ആയി അദ്ദേഹം
തിരിക്കുന്നു. ആധുനിക വിദ്യാഭ്യാസവും ആധുനിക അച്ചടിയും ആധുനിക പുസ്തക പ്രസാധനവും
ആനുകാലിക പ്രസിദ്ധീകരണങ്ങളുമാണ് ഒന്നാം ഘട്ട നവോത്ഥാനം കൊണ്ടുവന്നത് എന്ന്
പ്രഫസ്സര്‍ ബാബു ചെറിയാന്‍.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍
തിരുവനന്തപുരം നഗരിയില്‍ താമസ്സിച്ചിരുന്ന രണ്ടു മഹത് വ്യക്തികളും അവരാല്‍
സ്ഥാപിതമായ രണ്ടു കൂട്ടായ്മകളും കേരള
നവോത്ഥാന പ്രക്രിയയില്‍ വഹിച്ച പങ്കു മിക്കവരും ശദ്ധിച്ചില്ല.അല്ലെങ്കില്‍
തമസ്കരിച്ചു കളഞ്ഞു എന്നതാണ് വാസ്തവം.
.അവര്‍ രണ്ടുപേരും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ,ലോകപരിചയം ലഭിച്ച, ലോകമെമ്പാടും
അറിയപ്പെടുന്ന മഹത് വ്യക്തികള്‍ ആയിരുന്നു .യൂറോപ്പിലും ഭാരതത്തിലുമായി അതിനു മുന്‍പ്
നടന്ന നവോത്ഥാന ത്തെ കുറിച്ച് നല്ല അറിവു നേടിയവര്‍ .ആദ്യത്തെ ആള്‍ മലബാറില്‍
ജനിച്ചു (1814). സ്വാതി തിരുനാള്‍ (1829-1847
മഹാരാജാവിന്‍റെ
ക്ഷണപ്രകാരം 1839 -ല്‍ കുറെനാള്‍ തിരുവനന്തപുരത്ത് താമസ്സിക്കയും
പില്‍ക്കാലത്ത് (1873-1909) തൈക്കാട്ട് റസിഡന്‍സി
സൂപ്രണ്ട് ആയി ജോലി നോക്കുകയും സമാധിയാവുകയും ചെയ്ത ശിവരാജ യോഗി തൈക്കാട്ട് അയ്യാവു
സ്വാമികള്‍ എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ യോഗപ്രചാരകാന്‍ “തിരുവിതാം കൂര്‍ നരേന്ദ്ര
മോഡി” .
ഓരോ വ്യക്തിയിലും കുടികൊള്ളുന്ന കഴിവിനെ
പരമാവധി വളര്‍ത്തിയെടുത്ത്, അതിനെ മനുഷ്യ നന്മയ്ക്ക്, സാമൂഹ്യ നന്മയ്ക്ക്
വിനയോഗിക്കാന്‍, ദ്രാവിഡ സൃഷ്ടിയായ യോഗ വിദ്യയ്ക്ക് കഴിയും എന്ന് മനസ്സിലാക്കി യോഗ
വിദ്യ പ്രചരിപ്പിച്ച ഒരു ശിവരാജയോഗി ആയിരുന്ന തൈക്കാട്ട് അയ്യാവ് ..ബാല്യത്തില്‍ തന്നെ
സച്ചിദാനന്ദ സ്വാമികള്‍ ,ചട്ടി പരദേശി എന്നീ ഗുരുക്കന്‍മാരുടെ കൂടെ, ലോകസഞ്ചാരം
നടത്തി, ഇംഗ്ലീഷ് പരിജ്ഞാനം നേടിയിരുന്നു.
രണ്ടാമത്തെ ആള്‍
തിരുവിതാംകൂറില്‍ നിന്നും എം.ഏ ബിരുദം നേടിയ ആദ്യ ആള്‍ എന്ന കാരണത്താല്‍ “എം. ഏ” സുന്ദരന്‍ പിള്ള എന്ന് വിളിക്കപ്പെട്ട
മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897) എന്ന
ആലപ്പുഴക്കാരന്‍ .പില്‍ക്കാലത്ത് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പിന്‍റെ
സ്ഥാപക മേധാവി ആയി തീര്‍ന്ന ചരിത്ര പണ്ഡിതന്‍. “ശാസ്ത്രീയ കേരള–ദക്ഷിണേന്ത്യന്‍ ചരിത്ര
പിതാവ്” എന്ന ബഹുമതിക്കര്‍ഹന്‍ .ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും “റാവു ബഹാദൂര്‍”
ബഹുമതി നേടിയ പണ്ഡിതന്‍ .ചാള്‍സ് ഡാര്‍വിന്‍ ,തോമസ് ഹെന്‍ട്രി ഹക്സ്ലി തുടങ്ങിയ
ശാസ്ത്രജ്ഞരുടെ തൂലികാ സുഹൃത്ത് (പി.ഗോവിന്ദപിള്ള ,ചാള്‍സ് ഡാര്‍വിന്‍ -ജീവിതവും
കാലവും കേരള ശാസ്ത്ര പരിഷത്ത് 2009 പുറം 208-209).വ്യവസായ വിപ്ലവം നടന്ന ഇംഗ്ലണ്ടിലെ ബര്മിങ്ങാമിലെ ലൂണാര്‍ സൊസൈറ്റി യെ
കുറിച്ച് പഠിച്ച സുന്ദരന്‍ പിള്ള, തൈക്കാട്ട് അയ്യാവ് സ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവരുടെ
സഹായത്തോടെ തിരുവനന്ത പുരം നഗരിയിലെ തിരുമധുര പേട്ടയില്‍ “ജ്ഞാനപ്രജാഗരം” എന്നൊരു വിദ്വല്‍ സഭ ആരംഭിച്ചു (1876) തുടര്‍ച്ചയായി
പ്രഭാഷണ പരമ്പരകളും സംവാദങ്ങളും നടത്തി .
മദ്ധ്യ ഇംഗ്ലണ്ടിലെ ബെമിംഗാമിലെ “ലൂണാര്‍
സൊസ്സൈറ്റി” മാതൃകയില്‍, സുഹൃത്തും
യോഗയില്‍ ഗുരുവും ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവുസ്വാമി, എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡിയുമായി ചേര്‍ന്ന്,
തിരുമധുര പേട്ടയില്‍ ജ്ഞാനപ്രജഗരം (1876) സ്ഥാപിച്ച സുന്ദരന്‍ പിള്ള ചെന്തിട്ടയില്‍ ശൈവ
പ്രകാശസഭയും (1885) സ്ഥാപിച്ചു.
ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു ,അയ്യങ്കാളി ,ഡോക്ടര്‍ പല്‍പ്പു ,ജയ്ഹിന്ദ് ചെമ്പരാമന്‍
പിള്ള ആയി പില്‍ക്കാലത്ത് അറിയപ്പെട്ട വെങ്കിട്ടന്‍ എന്ന ആദ്യ സ്വാതന്ത്ര്യ
സമരനായകന്‍,നെടുങ്ങോട് പപ്പു (പില്‍ക്കാലത്ത് ഡോ .പല്‍പ്പു ) തുടങ്ങിയ നവോത്ഥാന
നായകര്‍ക്ക് ദിശാബോധം നല്‍കി .ആര്‍ട്ടിസ്റ്റ് രാജാരവി വര്‍മ്മ, ഏ .ആര്‍ രാജരാജവര്‍മ്മ മുതല്പേരെ വളര്ത്തിയെടുത്തതില്‍
ഈ കൂട്ടായ്മയ്ക്ക് ഗണ്യമായ
പങ്കുണ്ടായിരുന്നു .
പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനുമായി
നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു മലയാളിയായ സുന്ദരം പിള്ള. ജ്ഞാന പ്രജാഗരം, ശൈവ
പ്രകാശസഭ ,തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധയോടു
കേട്ട് നോട്സ് എഴുതിയടുത്ത കുഞ്ഞന്‍ എന്ന അയ്യപ്പന്‍പിള്ള, പില്‍ക്കാലത്ത്
ചട്ടമ്പി സ്വാമികള്‍ ആയി മാറി (എം ജി ശശിഭൂഷന്‍ -ആരാണീ മനോന്മണീയം സുന്ദരന്‍ പിള്ള,
പി.എസ നടരാജ പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക). നാല്‍പ്പത്തിരണ്ടാം
വയസ്സില്‍ 1897 ല്‍ അന്തരിച്ച
സുന്ദരന്‍ പിള്ള, 1921 –ല്‍ ജോണ്‍ മാര്‍ഷല്‍ ,ഹാരപ്പന്‍ ഉല്‍ഖനനം തുടങ്ങുന്നതിനു ദശകങ്ങള്‍ക്ക്
മുമ്പ് തന്നെ, പ്രാചീന ഭാരത സംസ്കൃതി ദ്രാവിഡം ആണെന്ന് വാദിച്ചു .തെക്കേ ഇന്തയിലെ
നദീ തടങ്ങളില്‍ നിന്ന് കര്‍ഷകര്‍ വടക്കെ ഇന്ത്യയിലേക്ക് വ്യാപിക്ക
ആയിരുന്നു എന്ന സുന്ദരന്‍ പിള്ളയുടെ വാദത്തിനു ഇന്ന് അംഗീകാരം കിട്ടി വരുന്നു
കേരള നവോത്ഥാനത്തിന്‍റെ മൂശ,ഈറ്റില്ലം
,പിള്ളത്തൊട്ടില്‍ എല്ലാം ജ്ഞാന പ്രജാഗരം ,ശൈവപ്രകാശസഭ എന്നീ ജാതിമതലിംഗസവര്‍ണ്ണഅവര്‍ണ്ണ
മേലാള കീഴാള ഭേദമില്ലാ കൂട്ടായ്മ ആയിരുന്നു
.അവയില്‍ ജ്ഞാനപ്രജാഗര സഭ ഇന്നില്ല ശൈവ പ്രകാശ സഭ ഇന്നും പ്രവര്‍ത്തിക്കുന്നു .
143 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിത മായ
ശൈവപ്രകാശ
സഭയാണ്ഇന്നും പ്രവത്തിച്ചു കൊണ്ടിരിക്കുന്ന
കേരളത്തിലെ ഏക
നവോത്ഥാന കൂട്ടായ്മ
എസ് എന്‍
ഡി പി യോഗത്തിന് (1903) മുമ്പ്സ്ഥാപിതമായ
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവഭക്തരുടെ കൂട്ടായ്മ .
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവഭക്തരുടെ കൂട്ടായ്മ .
പത്മനാഭ ഭാഗവതര്‍ (കണിയാര്‍),കൊല്ലത്തമ്മ,മക്കിടി ലബ്ബ,തക്കല പീര്‍മുഹമ്മദ്
,മണക്കാട്ട് ഭവാനി, സ്വയം പ്രകാശ യോഗിനി
അമ്മ .സര്‍ വില്യം വാള്‍ട്ടര്‍ സ്ട്ട്രിക് ലാന്‍ഡ്(യൂ .കെ ), റവ .ഫാദര്‍ പേട്ട ഫെര്‍നാണ്ടസ് തുടങ്ങിയ
അയ്യാഗുരു ശിഷ്യര്‍ ഈ കൂട്ടായ്മയില്‍
സ്ഥിരമായി പങ്കെടുത്തു ചര്‍ച്ചകളില്‍ പങ്കെടുത്തു
ഭാവിയില്‍ വലിയ വിപ്ലവകാരിയാകും എന്നറിഞ്ഞു വെങ്കിട്ടന്‍ എന്ന ചെമ്പകരാമന്‍ പിള്ളയെ, അയ്യാഗുരു , തന്‍റെ “രസവാദ”(ആല്‍ക്കെമി) ജ്ഞാനത്തെ അളക്കാന്‍,തട്ടിയെടുക്കാന്‍ , ചാരനായി എത്തിയ സസ്യ ശാസ്ത്രജ്ഞന്‍ സര്‍ വില്യം വാള്‍ട്ടര്‍ സ്ട്ട്രിക്ലാണ്ടിനോടൊപ്പം ജര്‍മ്മിനിയിലേക്ക് രക്ഷപെടുത്തി വിട്ടു .അങ്ങനെ അദ്ദേഹം പില്‍ക്കാലത്ത് സുഭാഷ് ചന്ദ്രബോസ്സിന്‍റെ രാഷ്ട്രീയ ഗുരുവായി വളര്‍ന്ന “ജയ് ഹിന്ദ്” ചെമ്പകരാമന്‍ പിള്ളയായി വളര്‍ന്നു .ഭാഗവതര്‍ പത്മനാഭ കണിയാര്‍ എന്ന ശിഷ്യന്‍റെ മകളുടെ മകന്‍ ശാന്തിപ്രസാദ് പാരീസ് കേന്ദ്രമാക്കി ആഗോള തലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ ഇപ്പോള്‍ “സ്കൂള്‍ ഓഫ് ശാന്തി” എന്ന പ്രസ്ഥാനം നടത്തി വരുന്നു (.www.schoolof santhi.org )

“മഹാത്മാ അയ്യങ്കാളി” എന്ന ജീവചരിത്രം എഴുതിയ ഏ .ആര്‍ മോഹന കൃഷ്ണന്‍
ബുദ്ധ ബുക്സ് അങ്കമാലി 2013 എഴുതിയത് കാണുക (പുറം 78) “അയ്യാ സ്വാമികള്‍ ഒരു ഊര്‍ജ്ജനിലയം (power house) ആയിരുന്നു .അവിടെ നിന്നും ഓരോരുത്തരും
അവരവര്‍ക്ക് ആവശ്യമുള്ളതെടുത്ത് അതിനെ വികസിപ്പിച്ചു.അദ്ദേഹം പൊതുരംഗത്ത്
പ്രത്യക്ഷപ്പെട്ടില്ല,രാമകൃഷ്ണ ദേവന്‍ സ്വാമി
വിവേകാനന്ദനെന്നപോലെ ഇവിടെ അയ്യാസ്വാമികള്‍ക്ക് മൂന്നു ശിഷ്യ പ്രമുഖര്‍ -അറിവിലൂടെ
ആചാര്യരായിത്തീര്‍ന്ന ചട്ടമ്പിയും ഗുരുദേവനും ഒപ്പം ആചരിച്ചതിലൂടെ ആചാര്യ
സ്ഥാനത്ത് പരിഗണിക്കാവുന്ന അയ്യങ്കാളിയും. .സമൂഹത്തിന്‍റെ യദാര്‍ത്ഥ മോക്ഷ ദായകന്‍
ആയിട്ടാണ് അയ്യാ സ്വാമി അയ്യങ്കാളിയെ കണക്കാക്കിയിരുന്നത്. .ഭാവിയുടെ വാഗ്ദാനം ആണ്
അയ്യങ്കാളി എന്ന് അയ്യാസ്വാമി തിരിച്ചറിഞ്ഞു .അന്തര്‍മുഖന്‍ ആയിരുന്ന
അയ്യാസ്വാമികള്‍ തന്‍റെ സിദ്ധികളെ കുറിച്ച് ആരെയും അറിയിച്ചിരുന്നില്ല .എന്നാല്‍
ദീപം പ്രകാശിക്കുമ്പോള്‍ വെളിച്ചം ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .ആ ഘട്ടത്തില്‍
ജനിച്ച വിവിധ മേഖലകളിലെ പ്രധാനികള്‍ എല്ലാം അയ്യാ സ്വാമിയിലേക്ക് ആനയിക്കപ്പെട്ടു…….”
ശ്രീനാരായണ ഗുരുവും അയ്യാവു സ്വാമികളും തമ്മില്‍ ഉണ്ടായിരുന്ന
ബന്ധത്തെ കുറിച്ച് വിജു നായരങ്ങാടി (“തൊട്ടു പിന്നില്‍ ഒരായുധമുണ്ട്”,ശാന്തം മാസിക,
2017 നവംബര്‍ ലക്കം പുറം 15) എഴുതിയത് കാണുക .”(അരുവിപ്പുറം
പ്രതിഷ്ടയ്ക്ക് ശേഷം) പിന്നീടുണ്ടായ ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠകള്‍ ഒന്നും
തന്നെ വിഗ്രഹ പ്രതിഷ്ഠകള്‍ ആകാതിരുന്നതും തൈക്കാട്ട് അയ്യാസ്വാമിയുമായി
ഗുരുവിനുണ്ടായിരുന്ന വ്യക്തി –ആത്മബന്ധങ്ങളും അയ്യാസ്വാമിക്ക് തിരുവിതാം കൂര്‍
രാജകുടുംബവുമായി ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങളും ചേര്‍ത്ത് വച്ച്
വായിക്കേണ്ടതുണ്ട് “ അതില്ലായിരുന്നുവെങ്കില്‍ നാരായണ ഗുരു “സോദരത്വേന” എന്ന
വാക്ക് ഉച്ചരിച്ചതിന്‍റെ പേരില്‍
കൊലക്കത്തിക്കിരയാകുമായിരുന്നു എന്ന് നായരങ്ങാടി തുടരുന്നു .
തൈക്കാട്ട് അയ്യാവു സ്വാമികള്‍ വെറും ഒരു ഗുരു ആയിരുന്നില്ല .”മഹാഗുരു”
അഥവാ ഗുരുക്കന്മാരുടെ ഗുരു .എന്ന്
മാത്രമല്ല “രാജഗുരു” കൂടിയായിരുന്നു .സ്വാതി തിരുനാള്‍ (1939 ) അശ്വതി തിരുനാള്‍ ,ശ്രീമൂലം
തിരുനാള്‍ (1873-1909) എന്നിവര്‍ക്ക് പുറമേ, കൊട്ടാരത്തിലുള്ള നിരവധി തമ്പുരാക്കന്മാര്‍
,തമ്പുരാട്ടിമാര്‍ എന്നിവരുടെ ഗുരുആയിരുന്നു .പോരാത്തതിന് രസിഡന്റ് മഗ്രിഗരുടെ ഗുരുവും .തീര്‍ച്ചയായും
അരുവിപ്പുറം പ്രതിഷ്ടയ്ക്ക് മുമ്പ് നാണു അയ്യാവിനോടു ഉപദേശം തേടിയിരിക്കണം .സന്യാസിമാര്‍ക്ക്
വിഗ്രഹ പ്രതിഷ്ഠ ആവാം എന്നദ്ദേഹം പറഞ്ഞു എന്ന് കരുതാം .ശിവരാജ യോഗി ആയിരുന്ന
തൈക്കാട്ട് അയ്യാവു ആണല്ലോ കൃഷ്ണ ഭക്തന്‍ ആയിരുന്ന ,കുമ്മപ്പള്ളി ആശാന്‍റെ കൂടെ പാര്‍ക്കുമ്പോള്‍
കൃഷ്ണനെ സ്വപനം കണ്ടു ഞെട്ടി ഉണര്‍ന്നിരുന്ന ,നാണു എന്ന വിഷ്ണു ഭക്തനെ, ശിവഭക്തന്‍ ആക്കി മാറ്റിയതും .
നവോത്ഥാന കൂട്ടായ്മകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍
ലോകപ്രസിദ്ധ
ചിത്രകാരന്‍ രാജാ രവിവര്‍മ്മ,തിരുവല്ലാ കേരളവര്‍മ്മ കോയിത്തമ്പുരാന്‍
,ചാല മീനാക്ഷിനാഥപിള്ള ,ചാല മീനാക്ഷി അയ്യര്‍,ചാല മാണിക്കവാചക വാദ്ധ്യാര്‍,ചാല ആരുമുഖം വാദ്ധ്യാര്‍ ,ചാല അപ്പാവ് വാദ്ധ്യാര്‍ ,ചാല കുമാരസ്വാമി വാദ്ധ്യാര്‍ ,മുത്തുകുമാരസ്വാമിപ്പിള്ള,പെരിയപെരുമാള്‍ പിള്ള പേഷ്കാര്‍ പേഷ്കാര്‍,അപ്പാവ് വക്കീല്‍ ,തൈക്കാട്ട് ചിദംബരം പിള്ള,കൊല്ലൂര്‍ കുഞ്ഞന്‍ പിള്ള (പില്‍ക്കാലത്ത്
ചട്ടമ്പി സ്വാമികള്‍,ചെമ്പഴന്തി നാണൂ ആശാന്‍ (പില്‍ക്കാലത്ത്
ശ്രീ നാരായണഗുരു) കൊട്ടാരം ഡോക്ടര്‍ കൃഷ്ണപിള്ള ,മണക്കാട്ട് കമ്പൌണ്ടര്‍ പത്മനാഭപിള്ള ,അയ്യപ്പന്‍ പിള്ള വാധ്യാര്‍ (കൊച്ചപ്പിപ്പിള്ള),വെയിലൂര്‍ രായസം മാധവന്‍ പിള്ള,ഭാഗവതീശ്വരയ്യര്‍ (വലിയഭരിപ്പ്
ഉത്സവമടം)കേശവയ്യര്‍ (പടിഞ്ഞാറെ തെരുവ്),ആനവാള്‍ശങ്കരനാരായണ അയ്യര്‍,അക്കൌണ്ടാഫീസ്സര്‍ സുന്ദരമയ്യന്കാര്‍ (തെക്കെതെരുവ്),ഹെഡ് ട്രാഫ്റ്സ്മാന്‍ പാര്‍ത്ഥസാരഥി നായിഡു (പുത്തഞ്ചന്ത),നന്തങ്കോടു കൊച്ചുകൃഷ്ണ പിള്ള,
കരമന സുബ്രഹ്മണ്യയ്യര്‍ ,കരമന പത്മനാഭന്‍ പോറ്റി,വാമനപുരം നാരായണന്‍ പോറ്റി,കഴക്കൂട്ടം നാരായണന്‍ പോറ്റി,തോട്ടത്തില്‍ രാമന്‍ കണിയാര്‍ ,ജ്യോത്സ്യന്‍ കല്പ്പ്ട കണിയാര്‍ ,മണക്കാട്ട് ഭവാനി(ഈഴവ )കൊല്ലത്തമ്മ ,(സന്യാസിനി) ,ഫിഡിലിസ്റ്റ്,പത്മനാഭ കണിയാര്‍ (തൈക്കാട്ട്/പാരീസ് സ്കൂള്‍ ഓഫ് ശാന്തി സ്ഥാപകന്‍ –ശാന്തി പ്രസാദിന്‍റെ മുത്തച്ചന്‍),വഞ്ചിയൂര്‍ ബാലാനന്ദന്‍,പാറശാല മാധവന്‍ പിള്ള ,സ്വയം പ്രകാശയോഗിനി അമ്മ ,തിരുവാതിര നാള്‍ അമ്മത്തമ്പുരാന്‍(മാവേലിക്കര), തൈക്കാട്ട് വേലായുധന്‍ പിള്ള ,ശങ്കരലിംഗം പിള്ള തൈക്കാട്ട് ,ഫാദര്‍ പേട്ട ഫെര്‍നാണ്ടസ് (യൂറോപ്യന്‍),തക്കല പീര്‍മുഹമ്മദ് ,നല്ല പെരുമാള്‍ വൈദ്യന്‍ ,കേള്‍വി കണക്ക് വേലുപ്പിള്ള (താഴക്കുടി),പേശും പെരുമാള്‍ (താഴക്കുടി),വെങ്ങാനൂര്‍ അയ്യങ്കാളി ,വെളുത്തെരി കേശവന്‍ വൈദ്യന്‍ ,മക്കടി ലബ്ബ (തിരുവിതാംകോട് പള്ളി ഇമാം ),ഏ.ആര്‍. രാജരാജ വര്‍മ്മ എന്നിവര്‍ പ്രസ്തുത വിദ്വല്‍ സഭകളില്‍ പങ്കെടുത്തിരുന്നു .

മനോന്മണീയം
സുന്ദരന്‍ പിള്ള ,ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍
എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു .ബാലനായ ചെമ്പകരാമന്‍ പിള്ളയും ഈ സഭയിലെ ചര്‍ച്ചകള്‍
ശ്രവിച്ചിരുന്നു .ഇംഗ്ലണ്ടില്‍ നിന്നും വന്ന സര്‍ വില്യം വാള്‍ട്ടര്‍
സ്റ്റിക്ക്ലാന്‍ഡ്(Strickland) എന്ന സസ്യശാസ്ത്രജ്ഞനും ഈ ചര്‍ച്ചകളില്‍
പങ്കെടുത്തിരുന്നു .അദ്ദേഹമാണ് വെങ്കിട്ടന്‍ എന്ന് വിളിപ്പേര്‍ ഉണ്ടായിരുന്ന “ജയ്ഹിന്ദ്” ചെമ്പകരാമന്‍ പിള്ളയെ(1891-1934) ജര്‍മ്മിനിയില്‍ കൊണ്ട് പോകുന്നത്(1908) .അവര്‍ പരിചയപ്പെട്ടത് ജ്ഞാനപ്രജാഗര സഭയില്‍ വച്ചും (1907) .
പ്രൊഫ.സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവ്,സുബ്ബാജടാപാടികള്‍,സ്വാമിനാഥദേശികര്‍,വടിവീശ്വരത്ത് വേലുപിള്ള തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍(പ്രൊഫ.സി.ശശിധരകുറുപ്പ്,ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും ,കറന്റ് 2015 പേജ് 47 ). ഈ സഭയിലെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍ എന്നും പ്രൊഫ.കുറുപ്പ് (പേജ് 47)
നമ്മുടെ
ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നിലും മുകളില്‍ പറഞ്ഞ വിദ്വല്‍ സഭകളെ കുറിച്ച് കാര്യമായ
പരാമര്‍ശം ഒന്നും കണ്ടിട്ടില്ല
തിരുമധുരപേട്ട
ജ്ഞാനപ്രജാഗരം (1976)
----------------------------------------------------
കേരള നവോത്ഥാനത്തെ കുറിച്ചു പുസ്തകപരമ്പര (കേരള നവോത്ഥാനം –നാല് സഞ്ചയികകള്‍ ,ചിന്ത പബ്ലീഷേര്‍സ്) രചിച്ച പി.ഗോവിന്ദപിള്ള ഈ വിദ്വല്‍സഭകളെകുറിച്ചു കാര്യമായൊന്നും എഴുതിയില്ല. പേര് പോലും തെറ്റിച്ചു .”രാമന്പിള്ളയാശാന്‍ സ്ഥാപിച്ച് നടത്തിവന്ന “വിജ്ഞാനപ്രജാഗരം” എന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും കുഞ്ഞന്‍റെ വിവിധ വിജ്ഞാന മേഖലകളെ വിപുലമാക്കാനും ആവിഷ്കാരസാമര്‍ത്ഥ്യം പൂര്ണ്ണമാക്കാനും കുറച്ചൊന്നുമല്ല സഹായിച്ചത്” (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണ൦, ഒന്നാം സഞ്ചിക, മൂന്നാം പതിപ്പ് ,ചിന്ത .2009. പേജ്146).അത്രമാത്രം .

”തിരുവനന്തപുരത്തിന്‍റെ ഇതിഹാസം” രചിച്ച പട്ടം ജി രാമചന്ദ്രന്‍ നായര്‍ ഒരു ഖണ്ഡിക എഴുതി “പേട്ടയില്‍ രാമന്‍ പിള്ളയാശാന്‍റെ ശ്രമഫലമായി അനന്തപുരിയിലെ സാംസ്കാരിക
പ്രവര്‍ത്തകര്‍ക്കും യുവാക്കളായ സഹൃദയര്‍ക്കും വേണ്ടി സമാരംഭിച്ച ജ്ഞാനപ്രജാഗരം
ഒരു പക്ഷെ, പൊതുജനപങ്കാളിത്തതോടെയുള്ള ആദ്യത്തെ
ശ്രദ്ധേയമായ സാംസ്കാരിക പ്രസ്ഥാനം വിജ്ഞാനികള്‍ക്ക് ഒരഭയകേന്ദ്രമായിരുന്നു. മതപ്രബോധനപരമായ
വാദപ്രതിവാദങ്ങള്‍,സാഹിത്യചര്‍ച്ച സംഗീതപാ0ങ്ങള്‍ ,വേദാന്ത പ്രവചനങ്ങള്‍, എന്നിവ ജ്ഞാനപ്രജാഗരത്തിലെ മുഖ്യ ചര്‍ച്ചകള്‍ ആയിരുന്നു .ചര്‍ച്ചകളില്‍
പേട്ടയില്‍ രാമന്‍പിള്ളയാശാനും ചട്ടമ്പി സ്വാമികളുള്‍പ്പടെ ഉള്ള പണ്ടിതവരേണ്യരായ
അനേകം പേര്‍ സജീവമായി പങ്കെടുത്തു. വിദ്യാര്ത്ഥിയായിരുന്ന പ്രൊഫ, പി.സുന്ദരംപിള്ള വാദപ്രതി വാദങ്ങളില്‍ മുഖ്യപങ്കാളിയായിരുന്നു. അക്കാലത്തു
റസിഡന്സി മാനേജരായിരുന്ന തൈക്കാട്ട് അയ്യസ്വാമി പ്രസ്തുത സമാജത്തില്‍
വേദാന്തവ്യവഹാരം നടത്തുന്നതും ഒട്ടേറെ പണ്ടിതരുടെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചു
.അങ്ങനെ ആദ്യത്തെ സാംസ്കാരിക പ്രസ്ഥാനമെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്
ജ്ഞാനപ്രജാഗരം (പേജ് 476).
അക്കാലത്തെ
കുഞ്ഞനെ (വയസ്സ് 23) ചട്ടമ്പി സ്വാമികളെന്ന പണ്ഡിതന്‍
എന്നും മനോന്മണീയം പി.സുന്ദരന്‍ പിള്ളയെ വിദ്യാര്‍ത്ഥിയും ആയി അവതരിപ്പിച്ചു
എന്നതൊഴിച്ചാല്‍ വലിയ കുറ്റം പറയാനില്ലാത്ത ഒരു ലഘു വിവരണം .
ചെന്തിട്ട
ശൈവപ്രകാശസഭ (1885)
----------------------------------------------
പട്ടം ജി രാമചന്ദ്രന്‍ നായര്‍ എഴുതുന്നു
“തൈക്കാട്ട് അയ്യാസ്വാമികളുടെയും പ്രൊഫ.പി.സുന്ദരന്‍ പിള്ളയുടെയും പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ് ശൈവപ്രകാശസഭ. തമിഴ് ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി പുത്തന്‍ചന്തയില്‍ സ്ഥാപിച്ച ശൈവപ്രകാശ സഭയുടെ സ്ഥാപകാദ്ധ്യക്ഷന്‍ വലിയമേലെഴുത്ത് പിള്ളയായിരുന്ന തിരുവിയംപിള്ള ആയിരുന്നു.അദ്ദേഹത്തിന്‍റെ മകനാണ് സംഗീതകലാനിധിയും വീണാ വിദ്വാനുമായിരുന്ന പ്രൊ.ടി.ലക്ഷ്മണന്‍പിള്ള. പ്രതിഫലം കൂടാതെ അഭിരുചിയുള്ളവരെ സംഗീതകല അഭ്യസിപ്പിച്ച ലക്ഷ്മണന്‍പിള്ളയുടെ സംഗീത കൃതികള്‍ അനശ്വരസമ്പത്തായി ഇന്നും കരുതിപോരുന്നു (പേജ് 633) “

ചുരുക്കത്തില്‍ ,കാര്യമായി ഒന്നും പറയാതെ, രാമചന്ദ്രന്‍
നായര്‍ ശ്ലോകത്തില്‍ കഴിച്ചു
ചട്ടമ്പി
സ്വാമികളുടെ ജീവചരിത്രങ്ങളില്‍ ഒന്നു പോലും ആധികാരികമായുള്ളതല്ല .സ്വാമികള്‍ സമാധി
ആയി പത്തു പന്ത്രണ്ടു വര്ഷം കഴിഞ്ഞു മാത്രം എഴുതപ്പെട്ടവ .എഴുത്തുകാരായ രണ്ടു
ശിഷ്യര്‍ ഉണ്ടായിട്ടും അവര്‍ ഇരുവരുടെയും ജീവചരിത്രങ്ങള്‍ അവര്‍
ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ ശിഷ്യര്‍ എഴുതിയെങ്കിലും ചട്ടമ്പി സ്വാമികള്‍ക്ക്
അതിനുള്ള ഭാഗ്യം കിട്ടിയില്ല .ചട്ടമ്പിസ്വാമികളുടെ ജീവച്ചരിത്രക്രുതികളില്‍
അദ്ദേഹം ശ്രീനാരായണ ഗുരുവിന്‍റെ ഗുരു ആണ് എന്ന് സ്ഥാപിക്കാന്‍ നിരവധി പുറങ്ങള്‍
ചെലവഴിച്ചതായി കാണാം .എന്നാല്‍ ചട്ടമ്പിസ്വാമികളുടെ ഗുരു ആരായിരുന്നു എന്ന്
വ്യക്തമായി ഒരിടത്തും എഴുതി കാണാറില്ല .ഏതോ ഒരു നായാടി എന്ന മട്ടില്‍ ആണ് മിക്ക
കൃതികളിലെയും പരാമര്‍ശം
ശ്രീനാരായണ
ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ കുമാരന്‍ ആശാന്‍ ,കോട്ടുകൊയിക്കല്‍ വേലായുധന്‍
എന്നിവര്‍ എഴുതിയ ജീവചരിത്രങ്ങള്‍ ആധികാരികം എന്ന് തോന്നുന്നു .രണ്ടിലും
തൈക്കാട്ട് അയ്യാവു സ്വാമികളെ ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ഗുരു ആയി
അവതരിപ്പിച്ചിട്ടുണ്ട് .എസ് ഓമനയുടെ ഡോക്ടറല്‍ തീസ്സിസ് ആയ “ഒരു
മഹാഗുരു”വില്‍(വര്‍ക്കല ഗുരുകുലം ) കുഞ്ഞനും
നാണുവിനും ബാലാസുബ്രഹ്മണ്യ മന്ത്രം (പതിനാലക്ഷരം) ഓതി നല്‍കി എങ്ങനെയാണ്
അയ്യാസ്വാമികള്‍ അവരെ ശിഷ്യര്‍ ആക്കിയത് എന്ന് തെളിവ് സഹിതം വിവരിക്കുന്നു .ആറുവര്‍ഷത്തെ
നിരീക്ഷണത്തിനു ശേഷം 1879 ലെ ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍
കുഞ്ഞനെ അയ്യാവു ശിഷ്യന്‍ ആക്കി .കുഞ്ഞന്‍ അപേക്ഷിച്ച പ്രകാരം സുഹൃത്ത് ആയ
നാണുവിനെ അടുത്ത വര്ഷം (1880 )ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ അയ്യാവു
ശിഷ്യന്‍ ആക്കി .തന്‍റെ ശിഷ്യ ആയ കൊല്ലത്തമ്മയെ കൂട്ടി ഇരുവരെയും ധ്യാനത്തിനായി
മരുത്വാ മലയിലേയ്ക്ക് അയയ്ക്കയും ചെയ്തു .
ഹരീഷ്
തന്‍റെ രസവിദ്യയുടെ ചരിത്രം എന്ന കഥയില്‍ കുഞ്ഞന്‍ നാണു എന്നീ രണ്ടു ശിഷ്യരെ
മാത്രം കനകമാക്കി മാറ്റി എന്ന് പറയുന്നു .വേറെയും പലരെയും അദ്ദേഹം ഊതിക്കാച്ചി
പൊന്‍നാണയങ്ങള്‍ ആക്കിയിരുന്നു സംഗീത ചക്രവര്‍ത്തിയായി മാറിയ സ്വാതി തിരുനാള്‍ ,.ചിത്രകലയില്‍
ലോകപ്രശസ്തി നേടിയ രാജാ രവി വര്‍മ്മ .മലയാള വ്യാകരണ പണ്ഡിതന്‍ മഹാകവി (മലയവിലാസം)ഏ
.ആര്‍ .രാജ രാജ വര്‍മ്മ ,മനോന്മണീയം സുന്ദരന്‍ പിള്ള,ജയ്ഹിന്ദ് ചെമ്പകരാമന്‍
പിള്ള ,എസ് എന്‍ ഡി പി സ്ഥാപകന്‍ ഡോ. പല്‍പ്പു (നെടുങ്ങോട് പപ്പു ) റവ.ഫാദര്‍
പേട്ട ഫെര്‍ നാണ്ടസ് (പേട്ട യില്‍ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപകന്‍ ).വെങ്ങാനൂര്‍
അയ്യങ്കാളി എന്നിവരെ ശിവരാജ യോഗത്തിലെ യോഗ പരിശീലനം വഴി വളര്‍ന്നു വലുതാകാന്‍
പ്രേരണയും ഉപദേശവും നല്‍കിയത് അയ്യാ സ്വാമികള്‍ ആയിരുന്നു .അയ്യന്കാളിയ്ക്ക്
ശ്രീമൂലം സഭയില്‍ അംഗം ആകാന്‍ കഴിഞ്ഞതും അയ്യാസ്വാമികള്‍ വഴി .സമാധി ആകും മുമ്പ്
അവസാനത്തെ കൂടിക്കാഴ്ച യില്‍ (1909 ജൂലൈ13) ഈ വിവരം സ്വാമികള്‍ തന്നെ ഈ വിവരം
അയ്യങ്കാളിയെ അറിയിച്ചു “കാളീ സൌഖ്യം താനാ ?ഉന്നുടയ ഫോട്ടോ
രാജാക്കള്‍ വയ്ക്കപ്പോകിറാര്‍ .ശ്രീമൂലം സഭയിലും ഉനക്ക് പോകലാം (ടി എച്ച്
പി.ചെന്താരശ്ശേരി അയ്യങ്കാളി ജീവചരിത്രം )
വിജ്ഞാന പ്രദമായ കുറിപ്പാണു ,എങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു നാരായണ ഗുരു രചിച്ച നവമഞ്ജരി യിലെ പ്രഥമ ശ്ലോകം "ശിശു നാമ ഗുരോർ അജ്ഞാനം കരോമി ശിരസാവഹൻ നവമഞ്ജരീകാം ശുദ്ധീകർത്തും അർഹന്തി കോവിദഃ "എന്ന് കാണുന്നു. അതിനർത്ഥം ചട്ടമ്പി സ്വാമികളെയും നാരായണ ഗുരു ഗുരുവായി കണ്ടിരുന്നു എന്നല്ലേ? മൂലൂരിന്റെ ഗുരുപൂജ എന്ന ഗ്രന്ഥത്തിൽ ഗുരുവിനെ കുറിച്ചു എഴുതിയിട്ടുള്ള ലേഖനത്തിലും ചട്ടമ്പി സ്വാമികളെ ഗുരുവായി സ്ഥാപിച്ചു കാണുന്നു.
ReplyDeleteഗുരുക്കന്മാര്‍ പലവിധം .വിദ്യാഗുരുക്കള്‍ ഒരാള്‍ക്ക് പലര്‍ കാണും ആധ്യാത്മിക ഗുരു ഒരാള്‍ മാത്രം .ബാലാസുബ്രഹമാന്യ മന്ത്രം അക്കാലത്ത് തിരുവനന്തപുരം പ്രദേശങ്ങളില്‍ ഉപദേശിച്ചു കൊടുത്തത് ശിവരാജ യോഗി ആയിരുന്ന അയ്യാ ഗുരു .കുഞ്ഞന് മാത്രം ഒരു നായാടി ഉപദേശിച്ചു എന്നത് കെട്ടുകഥ മാത്രം
ReplyDelete