കേരള നവോത്ഥാനസംഘടനകള്‍
അടുത്തകാലത്തായി നാം കേരളീയര്‍ എപ്പോഴും കേട്ടുവരുന്ന
ഒരു പദമാണ് നവോത്ഥാനം .എന്താണീ “നവോത്ഥാനം” എന്ന് ഇപ്പറയുന്നവര്‍
ആരും തന്നെ വ്യക്തമാക്കുന്നില്ല . എം ജി.എസ് എന്ന
തലമുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആകട്ടെ ,കേരളത്തില്‍ നവോത്ഥാനം അല്ല ഉണ്ടായത് “നവീകരണം”
മാത്രം എന്ന് പറയുകയും എഴുതുകയും ചെയ്യുന്നു .മുഖ്യമന്ത്രി ശ്രീ പിണറായി മുതല്‍
ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കള്‍ വരെ, മൈക്ക് കിട്ടിയാല്‍ ഉടന്‍ കേരള
നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്നു .ഇക്കഴിഞ്ഞ ദിവസം പുതിയ ഒരു പ്രയോഗം കേട്ട്
ഞെട്ടി
“നവോത്ഥാന സംഘടനകള്‍”
അന്തരിച്ച സഖാവ് പി.ഗോവിന്ദപിള്ള പണ്ടേ
കേരളനവോത്ഥാനത്തെ ആസ്പദമാക്കി നാല് സഞ്ചയികകള്‍ തയാറാക്കി .ചിന്ത പബ്ലീഷേര്‍സ്
അവയെല്ലാം പുസ്തകങ്ങള്‍ ആക്കി .അവയ്ക്ക് പല പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തു
.ലിംഗസമത്വം ആവശ്യപ്പെടുന്ന പാര്‍ട്ടി ഒരിക്കല്‍ പോലും ഒരു വനിതയെ മുഖ്യമന്ത്രി
ആയി മലയാളിയെ ഭരിക്കാന്‍ അനുവദിച്ചില്ല എന്ന ചരിത്രസത്യം രാഷ്ട്രീയക്കാര്‍ മറന്നു
പോകുന്നു. .നവോത്ഥാന നായിക എന്ന നിലയില്‍ ഒരൊറ്റ വനിതയെ പോലും ഉയര്‍ത്തിക്കാട്ടാന്‍
സഖാവ് പി.ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞില്ല. എന്നതിനാല്‍ ആവാം മുഖ്യമന്ത്രി സഖാവ് പിണറായി
ചേര്‍ത്തലക്കാരി നങ്ങേലിയെ കേരളത്തിന്‍റെ നവോത്ഥാന നായികയായി ചാനല്‍ പരിപാടിയില്‍
ഉയര്‍ത്തി കാട്ടുന്നു .നങ്ങേലിയുടെ ചിതയില്‍ ചാടി ആത്മാഹൂതി വരിച്ച കണ്ടപ്പനെ രക്ത
സാക്ഷി ആയി അവതരിപ്പിക്കയും ചെയ്യുന്നു .
അടുത്ത കാലം വരെ പുറത്തിറങ്ങിയ ഒരു കേരള
ചരിത്രത്തിലും പഴയകാല മിഷണറിമാരുടെ എഴുത്തുകളില്‍ ഒന്നില്‍ പോലും കണ്ടിട്ടില്ലാത്ത,
ചേര്‍ത്തല നങ്ങേലിയെ രണ്ടു വര്‍ഷം (2016) മുന്‍പ് ചിത്രകാരനായ ടി .മുരളി “അമാന”
എന്ന ചിത്രപ്രദര്‍ശനം വഴി ലോക സമക്ഷം അവതരിപ്പിച്ചു .ബി.ബി സി, അവരുടെ ഹിന്ദി
ചാനലില്‍ വന്‍ പ്രാധാന്യം നല്‍കി അത് നല്‍കി
മനോജ് ബ്രൈറ്റ് തന്‍റെ ബ്ലോഗില്‍ മുരളിയുടെ
വാദത്തെ എതിര്‍ക്കുന്നു
കേരള ചരിത്രത്തില്‍ എല്‍. അനന്തകൃഷണ അയ്യര്‍
എഴുതിയ Travancore Tribes and Castes (1937) എന്ന കൃതിയില്‍
ആണ് തലക്കരം ,മുലക്കരം എന്നീ നികുതികളെ കുറിച്ച് ആദ്യമായി പറയുന്നതും മുലമുറിച്ചു നല്‍കിയ മല അരയ സ്ത്രീയുടെ നാടോടി കഥയും തല അറത്തു കൊടുത്ത മല അരയന്‍റെ കഥയും ആദ്യമായി പ്രത്യക്ഷപ്പെടുന്നതും .വിചിത്രമെന്നു പറയട്ടെ മിഷനറിമാര്‍ ആരും അത്തരം
കഥകള്‍ രേഖപ്പെടുത്തിയിട്ടില്ല .ആര്‍ട്ടിസ്റ്റ് മുരളിക്ക് ആരോ എന്നോ ഏതോ സഹകരണ
ബാങ്ക് സോവനീറില്‍ എഴുതിയ ഒരു ലേഖനത്തില്‍
നിന്നാണ് ചേര്‍ത്തലയിലെ ഈഴവ സ്ത്രീ മുല അറത്തു നല്‍കിയ നാടോടിക്കഥ കിട്ടിയതെന്ന്
പറയുന്നു
The Puniat Raja, who ruled
over those at Mundapalli, made them pay head money – two chuckrams a head
monthly as soon as they were able to work and a similar sum as ‘presence money’besides
certain quotas of fruits and vegetables and feudal service. They were also
forced to lend money if they possessed any, and to bring leaves and other
articles without any pretext ofpaying them, and that for days. The men these
villages were placed in were in a worse position than the slaves. The petty
Raja used to give a silver headed cane to the principal headman,who was then
called ‘Perumban or ‘cane man’. The head money was popularly known as
‘thalakaram’ in the case of males and ‘mulakaram’ in the case of females. It is
said that theseexactions came to an end under very tragic circumstances. Once,
when the agent of the Raja went to recover talakaram, the Malayarayan pleaded
inability to pay the amount, but the agentinsisted on payment. The Arayans were
so enraged that they cut off the head of the man and placed it before the Agent
saying ‘here is your ‘thalakaram.’ Similarly, inability was pleaded in thecase
of an Arayan woman from payment of mulakaram, but the Agent again persisted.
One breast of the woman was cut off and placed before him saying ‘here is your
mulakaram.’ Onhearing this incident, the Raja was so enraged at the
indiscretion of the agent that he forthwith ordered the discontinuance of this
system of receiving payment.
(അനന്ത കൃഷണ അയ്യര്‍ 1937)
എന്താണ് “തലക്കരം”, എന്താണ് “മുലക്കരം” എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി
പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ്
തലക്കരം. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത്
തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു
നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു.
തരിസാപ്പള്ളി
ശാസനത്തില്‍ (സി.ഇ 849) തന്നെ പരാമര്‍ശിക്കപ്പെട്ട തലൈക്കരം ,മുലൈക്കരം എന്നിവ ആണ്‍
-പെണ്‍ അടിമകളുടെ ഉടമകള്‍ കൊടുക്കേണ്ടിയിരുന്ന നികുതി ആയിരുന്നു എന്ന് കേരള ചരിത്ര
പണ്ഡിതന്‍ എം.ആര്‍ രാഘവ വാര്യര്‍ എ ഴുതുന്നു .
മുല വളര്‍ന്നതിന്‍റെ
പേരിലോ മുലക്കച്ച ധരിക്കാനുള്ള
അവകാശത്തിനു വേണ്ടിയോ കൊടുക്കേണ്ടി വന്ന നികുതി ആയിരുന്നില്ല മുലക്കരം .പീനസ്തനികള്‍
ഉയര്‍ന്ന നിരക്കില്‍ നികുതി കൊടുക്കേണ്ട കാര്യവും കെട്ടുകഥ മാത്രം .
എങ്കിലും
താമസിയാതെ ചേര്‍ത്തല മനോരമക്കവലയില്‍ നങ്ങേലി ,കണ്ടപ്പന്‍ എന്നിവരുടെ പ്രതിമകള്‍
ഉയരും എന്ന് നമുക്കാശിക്കാം
പിണറായി സഖാവിന്‍റെ അന്തരിച്ചു പോയ ഗുരുനാഥന്‍ എം എന്‍
വിജയന്‍റെ പിഗാമി ആകാന്‍ എല്ലാ യോഗ്യതുകളും ഉള്ള സുനില്‍
പി ഇളയിടം (സംസ്കൃത യൂണിവേര്‍സിറ്റി ,കാലടി) കേരള നവോത്ഥാനത്തെ വിലയിരുത്തി
പ്രഭാഷണങ്ങള്‍ നടത്തി വരുന്നു. അടുത്ത കാലത്ത് (നവംബര്‍ 2018) തിരുവനന്തപുരത്ത് നടത്തിയ ഒരു
പ്രഭാഷണം വി.എസ് രശ്മി ലേഖനമായി കലാകൌമുദി 2018 നവംബര്‍
25 ലക്കത്തില്‍ (പുറം 6-15) നല്‍കിയിരിക്കുന്നു.
“.സമവായവും ഒത്തു തീര്‍പ്പുമായല്ല
നവോത്ഥാന കേരളം പിറന്നത്”
എന്നതാണ് പത്രാധിപര്‍ നല്‍കിയിരിക്കുന്ന തലവാചകം .സഖാവ് പി.ജി മാധ്യമങ്ങള്‍ക്ക് അവസാന
നാലാം സഞ്ചയികയില്‍ (ഒന്നാം പതിപ്പ് 2012) മാത്രമാണ് പത്രമാധ്യമങ്ങള്‍ക്ക് നവോത്ഥാനപ്രക്രിയയില്‍
സ്ഥാനം നല്‍കിയത് .അതില്‍പോലും ,ജ്ഞാനനിക്ഷേപം (1847), പശ്ചിമമോദയം, രാജ്യ സമാചാരം (1847 ) വിദ്യാ സംഗ്രഹം,കേരളമിത്രം ( 1880) എന്നിങ്ങനെ നിരവധി
പ്രസിദ്ധീകരണങ്ങള്‍ക്ക് ശേഷം പതിനാറും പതിനേഴും നമ്പര്‍ ആയി ആണ് കേസരി ബാലകൃഷ്ണപിള്ള
പത്രാധിപര്‍ ആയിരുന്ന സമദര്‍ശി (1923) കേസരി (1930) എന്നിവയെ പരാമര്‍ശിക്കുന്നത്
ആദ്യകാല “വിണ്ണ്‍ നോക്കി-പെണ്ണ് നോക്കി” മലയാള
സാഹിത്യത്തെ മണ്ണ് നോക്കിയും പുണ്ണ് നോക്കിയും ആക്കി മാറ്റിയെടുത്ത സാഹിത്യ
നവോത്ഥാന നായകന്‍ എന്ന സ്ഥാനം കല്‍പ്പഗണിത കാരന്‍ മാടവന പ്പറമ്പിലെ കേസരി ബാലകൃഷ്ണ
പിള്ളയ്ക്ക് പി.ജി നല്‍കിയുമില്ല. എന്തായാലും നിവര്‍ത്തന പ്രക്ഷോഭത്തിനെ (കേസരി
നല്‍കിയ പേര്‍ “പൌര സമത്വ പ്രസ്ഥാനം” ) അനുകൂലിക്ക
വഴി പത്രം നിര്‍ത്തേണ്ടി വന്ന ,പട്ടിണി കൊണ്ട് മരിച്ച ശാരദ എന്ന പെണ്‍കുട്ടി യുടെ പിതാവ് കൂടിയായ, കേസരി ബാലകൃഷണ
പിള്ളയെ സനല്‍ പി ഇടയിളം മണ്ണില്‍ നിന്നും
വിണ്ണിലേയ്ക്ക് ഉയര്‍ത്തിക്കാട്ടുന്നു. (2018 ലെ ഉത്തരാധുനിക ഭരണ നവോത്ഥാന
നായകനായി ഉയരാന്‍ അത്യദ്ധ്വാനം ചെയ്യുന്ന നേതാവിന്‍റെ മകളോ മകനോ പട്ടിണികൊണ്ട് മരിക്കേണ്ടി വരും എന്ന് ഒരിക്കലും
ആരും പേടിക്കേണ്ട കാര്യമില്ല .
“പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതി മുതല്‍
ഏതാണ്ട് ഇരുപതാം നൂറ്റാ ണ്ടിന്റെ പകുതിവരെയുള്ള ഒന്നര നൂറ്റാണ്ടോളം ദൈര്‍ഘ്യമുള്ള
കാലപരിധിയില്‍ അരങ്ങേറിയ സാമൂഹ്യ സാംസ്കാരിക പ്രക്രിയകളെ ആകമാനം ചേര്‍ത്തുവച്ചതിനെയാണ്
പൊതുവേ നാം നവോത്ഥാനം എന്ന് പറയുന്നത് “എന്ന് സുനില്‍ പ്രസംഗിച്ചു എന്ന് രശ്മി .(1850
– 1950 കാലഘട്ട ത്തെ “ഒന്നര നൂറ്റാണ്ട്” എന്ന് സുനില്‍ പറഞ്ഞോ അതോ രശ്മി
കേട്ടതി ലെ പിശകോ എന്നറിയില്ല .എന്‍റെ അറിവില്‍ അത് ഒരു നൂറ്റാണ്ടു കാലം മാത്രം 2018
.ഡിസംബര്‍
2 ലക്കം കലാകൌമുദിയില്‍ ഒഴിമുറി സംവിധായകന്‍ മധുപാല്‍ “മലയാളിയെ
തിരുത്താന്‍ എഡിറ്റര്‍ വേണം” എന്ന ആവശ്യം ഉന്നയിക്കുന്നു.പുറം
(26-39) നമ്മുടെ മലയാളി പ്രഭാഷകര്‍ക്കും അവരുടെ പ്രഭാഷണം ലേഖനം ആക്കി
മാറ്റുമ്പോള്‍ തെറ്റ് തിരുത്താന്‍ നല്ല എഡിറ്റര്‍ വേണം എന്ന് നമുക്ക് വാദിക്കേണ്ടി
വരുന്നു .
“കേരളത്തില്‍ ശ്രീനാരായണ ഗുരു എന്ന് പറഞ്ഞാണ്
കേരളനവോത്ഥാനം തുടങ്ങുന്നത് എന്ന് സുനില്‍ (പുറം 11).. ആദ്യ കേരളീയ
നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു എന്നാവാം വിവക്ഷ .പക്ഷെ സമത്വ സമാജ (1939)സ്ഥാപകന്‍
അവര്‍ണ്ണ- അവര്‍ണ്ണ സഹഭോജന പ്രസ്ഥാനക്കാരന്‍ അയ്യാവൈകുണ്ടന്‍, ആദ്യ ഈഴവ ശിവനെ
പ്രതിഷ്ടിച്ച ആറാട്ടുപുഴ വേലായുധ പണിക്കര്‍, ,കോഴഞ്ചേരി കുറിയന്നൂരിലെ
പാറപ്പുറത്ത് “,പുലയ ശിവനെ” പ്രതിഷ്ടിച്ച തപസി ഓമല്‍ (1870),തിരുവനന്തപുരത്തെ
ഇടപ്പിറ വിളാകം വീട്ടില്‍ വച്ച് പതിവായി അവര്‍ണ്ണ -സവര്‍ണ്ണ പന്തിഭോജനം
പ്രചരിപ്പിച്ച ( 1873-1909) ശിവരാജ യോഗി മഹാഗുരു തൈക്കാട്ട് അയ്യാവു
സ്വാമികള്‍ ,മലയാള ഭാഷയില്‍ കര്ത്താവിനോടു പ്രാര്‍ത്ഥിക്കാന്‍ മാര്‍ത്തോമ്മ സഭ
സ്ഥാപിച്ച പാലാക്കുന്നേല്‍ ഏബ്രഹാം മല്പ്പാന്‍ ,”പള്ളിയോടോപ്പം പള്ളിക്കൂടം”
സ്ഥാപിച്ച മാന്നാറിലെ ചാവറ അച്ഛന്‍ എന്നിവരെ എല്ലാം ശ്രീ സുനില്‍ തമസ്കരിക്കുന്നു .
“ഒരു ജാതി ഒരുമതം” എന്നുപാടിയ ശ്രീ
നാരായണ ഗുരു നവോത്ഥാന ത്തിനു “നേരെ ശരീരത്തിലേയ്ക്ക് പോയി” എന്ന് ശ്രീ സുനില്‍ പി
ഇളയിടം ശരീരത്തിനു മേല്‍ അധികാരം ആര്‍ജ്ജിക്കാന്‍ ഒരു കൂട്ടര്‍ നടത്തിയ, സ്ത്രീ
ശരീരത്തിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ച, “ചാന്നാര്‍ ലഹള” (1858, പന്തളത്തെ “മൂക്കുത്തി ലഹള” (1860,) ശ്രീനാരായണ
ഗുരു “ജാതിനിര്‍ണ്ണയം “(1921) എന്ന പദ്യം (അതിലാണ് ഒരു ജാതി ഒരുമതം
ഒരു ദൈവം ഒരു യോനി ആദ്യമായി പ്രത്യക്ഷപ്പെട്ടത്)എഴുതിയതിനു ശേഷം ആണ് നടന്നതെന്ന്
പുതുതലമുറയിലെ വായനക്കാര്‍ തെറ്റായി ധരിക്കാന്‍ .ഇളയിടം അവസരം ഒതുക്കി .കേരളനവോത്ഥാന പ്രക്രിയയെ
കാലഗണന ക്രമത്തില്‍ അവതരിപ്പിക്കാന്‍ പി.ജിയ്ക്ക് കഴിഞ്ഞില്ല .
അതെ തെറ്റ് സുനില്‍ പി ഇളയിടവും ആവര്‍ത്തിക്കുന്നു
.കേരളത്തില്‍ പിണറായില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു വീണ 1939
നു
മുമ്പാണ് കേരളനവോത്ഥാനം മുഴുവന്‍ തന്നെ അരങ്ങേറിയത് എന്ന സത്യം മറച്ചു വയ്ക്കാന്‍
ശ്രീ സുനില്‍ ഇളയിടം നവോത്ഥാന കാലഘട്ടത്തെ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ (1950)വരെ
വലിച്ചു നീട്ടുകയും ചെയ്യുന്നു .അന്‍പത്തി എഴിനുശേഷം ഒരു അവര്‍ണ്ണയോ സവര്‍ണ്ണയോ ആയ
ഒരു വനിതയെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയി അവരോധിക്കാന്‍ എത്രയോ അവസരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്
കിട്ടി .നമ്പൂതിരി ,മേനോന്‍ ,നായര്‍ .നായനാര്‍ വാലുകള്‍ ഉള്ള സവര്‍ണ്ണ പുരുഷന്മാര്‍ക്ക്
ആണ് പ്രധാനമായും ഭരണ സാരഥ്യം നല്‍കിയത് .നങ്ങേലിയുടെ നാട്ടുകാരി കേരം തിങ്ങും
കേരളനാട്ടിലെ ഗൌരിയമ്മ യെ കാട്ടി സീറ്റ് നേടിയെങ്കിലും ഭരണം നായനാര്‍ കൊണ്ടുപോയി
.രാജഭരണ കാലത്ത് പോലും എത്രയോ വനിതകള്‍ ദളിതയായ കോതറാണി ,ഉമയമ്മ റാണി ,അമ്മ
മഹാറാണി എന്നിവര്‍ മുഖ്യ ഭരണാധികാരികള്‍ ആയിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത് വരെ
ലിംഗസമത്വം പാലിക്കപ്പെട്ടില്ല .ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായതെ ഇല്ല
എന്തിനു ഒരു ദളിത യുവതിയെ പാര്‍ട്ടി
സെക്രട്ടറി ആയി തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .അതും നമ്പൂതിരിയും നമ്പ്യാരും
ഈഴവരും വരെ മാത്രം .അവിടെയും ദളിതന്‍/ദളിത ഇല്ല .പിന്നെ എന്ത് നവോത്ഥാനം .കേഴുക
പ്രിയ അമ്മമാരേ ,സഹോദരിമാരേ .
ഒടുവില്‍ കിട്ടിയത്
നമ്മുടെ നാട്ടില്‍ നവോത്ഥാന സംഘടനകള്‍
എന്നൊരു കൂട്ടം ഉണ്ടത്രേ .അവര്‍ വന്‍ വനിതാ മതില്‍ കെട്ടാന്‍ പോകുന്നു
അവരുടെ ആവശ്യം പാര്‍ട്ടി സെക്രട്ടറിയും
മുഖ്യമന്ത്രിയും ആയി
ദളിത് യുവതികളെ എടുക്കണം
എന്നായിരുന്നുവെങ്കില്‍
1967 നവംബറിനു ശേഷവും
കേരളത്തില്‍ നവോത്ഥാനം ഉണ്ടായി
എന്ന് നമുക്ക് വാദിക്കാം
കോത റാണിക്ക് ഒരു ജനകീയ പിന്‍ഗാമിയെ
കിട്ടി എന്നും
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Blog-www.charithravayana.blogspot.in
No comments:
Post a Comment