അടിസ്ഥാന “ശില”കളും “രേഖ”കളും
പിന്നെ ഹിമാലയന്‍ തട്ടിപ്പുകളും
=================================
“കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങള്‍” (എന്‍ ബി എസ് ഒക്ടോബര്‍ 2017) എന്ന തന്‍റെ ഏറ്റവും പുതിയ കൃതിയില്‍, ഡോ .എം. ജി .എസ് നാരായണന്‍ അതിലെ രണ്ടാം ഭാഗമായ സ്മരണകളില്‍ “കറയറ്റ ഗവേഷണ ചോരണം” എന്ന പേരില്‍ ഡോ .പുതുശ്ശേരി രാമചന്ദ്രനെ ഭീക്ഷണിപ്പെടുത്തുന്ന ഒരു ലേഖനമുണ്ട്. കേരള ചരിത്രത്തിന്‍റെ അടിസ്ഥാന “ശിലകള്‍” എന്ന തന്‍റെ ആദ്യകാല ചെറു കൃതിയെ അനുകരിച്ചു പുതുശ്ശേരി രാമചന്ദ്രന്‍ , കേരള ചരിത്രത്തിന്‍റെ അടിസ്ഥാന “രേഖകള്‍” (കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് മാര്‍ച്ച് 2007 ) എന്ന പേരില്‍ ഒരു വലിയ (530 പേജുകള്‍) പുസ്തകം പ്രസിദ്ധീകരിച്ചത് എം ജി.എസ് എങ്ങനെ സഹിയ്ക്കും ? പ്രസ്തുത ഗ്രന്ഥത്തില്‍ പുറം 1 മുതല്‍ 420 വരെ 209 പുരാലി ഖിതങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഒന്ന് പോലും പുതുശ്ശേരി രാമചന്ദ്രന്‍ തനിയെ കണ്ടെത്തിയത് അല്ല എന്ന് തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ എം ജി.എസ് നാരായണന്‍ പ്രഖ്യാപിക്കുന്നു

.ട്രാവന്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, സൌത്ത് ഇന്ത്യന്‍ ഇന്സ്ക്രിപ്ഷന്‍സ്, രാമവര്‍മ്മ റിസേര്‍ച് ഇന്‍സ്ടിട്യൂട്ട് ,കേരള സൊ സ്സൈറ്റി പേപ്പര്‍സ് എന്നിവയില്‍ വിവരിക്കപ്പെടുന്നു രേഖകളും ,പ്രൊഫസ്സര്‍ ഇളങ്ങുളം കുഞ്ഞന്‍ പിള്ളയുടെയും അവസാനമായി തന്റെയും കണ്ടെത്തലുകള്‍ ആയ പുരാതന രേഖകളും, ആര് കണ്ടെത്തി എന്ന് കാണിക്കാതെ പുതുശ്ശേരി സ്വന്തം കണ്ടെത്തല്‍ എന്ന ഭാവേന നല്‍കി എന്ന് എം ജി.എസ് നാരായണന്‍ കുറ്റപ്പെടുത്തുന്നു .കാപട്യം ,തട്ടിപ്പ്, വഞ്ചന എന്നിങ്ങനെ ആണ് പുതുശേരിയുടെ പ്രവര്‍ത്തിയെ എം ജി.എസ് വിശേഷിപ്പിക്കുന്നത് .തനിക്കും “കഴിഞ്ഞ നൂറ്റാണ്ടിലെ” ( ഇരുപതാം എന്ന് വായിക്കുക )ടി ഏ ഗോപിനാഥ റാവു ,കെ.വി .സുബ്രഹ്മണ്യ അയ്യര്‍ ,ഏ എസ് രാമനാഥ അയ്യര്‍ ,പി.കെ പൊതുവാള്‍ ,വി.ആര്‍ പരമേശ്വരന്‍ പിള്ള ,വി.കെ ആര്‍ മേനോന്‍ ,എ .ജി വാര്യര്‍ ,കെ ആര്‍ പിഷാരടി ആറ്റൂര്‍ ,ഉള്ളൂര്‍ പ്രൊഫ .ഇളങ്ങുളം എന്നിവര്‍ക്കും നഷ്ട പരിഹാരം നല്‍കണ മെന്നും എം. ജി .എസ് ആവശ്യപ്പെടുന്നു.
രസകരമായ വസ്തുത കഴിഞ്ഞതിനും മുമ്പുള്ള നൂറ്റാണ്ടില്‍ (അതായത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ) നൂറിലേറെ പുരാതന രേഖകള്‍ കണ്ടെത്തി അവയില്‍ പതിനാല് എണ്ണത്തെ വിശദമായ പഠനത്തിനു വിധേയമാക്കി Some Early Sovereigns of Travancore എന്ന ആഗോള പ്രശസ്തമായ ഗവേഷണപ്രബന്ധമായി അവതരിപ്പിച്ച തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി, അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗുരുതരമായ പ്രമേഹ ബാധയാല്‍ നിര്യാതന്‍ ആയ പി .സുന്ദരന്‍ പിള്ള ( 1855-1997)യെ ,b എം .ജി.എസ് നാരായണന്‍ തമസ്കരിക്കുന്നു .അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധങ്ങള്‍ അച്ചടിച്ചു വന്ന Tamilian Antiquary (Vol 1 No.5/1 & 3,1909& 1986)എന്ന പ്രസിദ്ധീകരണം എം.ജി.എസ് വായിച്ചിട്ടില്ല .കണ്ടിട്ടില്ല .എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് പരതാന്‍ അറിയുന്ന ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും നെറ്റില്‍ നിന്ന് ആ പ്രബന്ധങ്ങളുടെ പി.ഡി എഫ് കോപ്പി എടുത്തു വായിക്കാന്‍ കഴിയും .ഇനിയെങ്കിലും എം ജി എസ് സുന്ദരന്‍ പിള്ളയുടെ ഗവേഷണ പ്രബന്ധങ്ങള്‍ ഒരു തവണ എങ്കിലും വായിക്കണം .(The TenTamil Idyls,SomeMilestones in the History of Tamil Literature or The Age of Tiru Jnanasambandha 1897,Miscellaneous Travancore Inscriptions ) എന്നിവയും സുന്ദരന്‍ പിള്ളയെ കുറിച്ചും അദ്ദേഹത്തിന്‍റെ പ്രബന്ധങ്ങളെ കുറിച്ചും ഗുരു ഡോ റോബര്‍ട്ട് ഹാര്‍വി ,ഹൈക്കോര്‍ട്ട് വക്കീല്‍ കെ.ജി ശേഷ അയ്യര്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങളും ഒരു തവണ എങ്കിലും ഡോ എം ജി.എസ് വായിക്കണം .
നടന്നും കാള വണ്ടിയില്‍ സഞ്ചരിച്ചും സുന്ദരന്‍ പിള്ള തെക്കന്‍ തിരുവിതാം കൂറില്‍ നിന്ന് കണ്ടെത്തിയ നൂറില്‍ പരം പുരാതന ശിലാരേഖകള്‍ ആണ് പില്‍ക്കാലത്ത് നമ്മുടെ ചരിത്ര പണ്ഡിതന്മാര്‍ അവരുടെ കണ്ടെത്തല്‍ ആയി അവതരിപ്പിച്ചത് എന്ന സത്യം അവസാന കാലത്തെങ്കിലും എം ജി എസ് മനസ്സിലാക്കണം .
No comments:
Post a Comment