ഒറ്റയാന്‍ ഓല ഒരു വ്യാജന്‍
=============================
പെന്‍സില്‍വേനിയ യൂണി വേര്‍സിറ്റിയിലെ പ്രൊഫസ്സറും തെന്നിന്ത്യന്‍ ലിഖിത പണ്ഡിതനും ആയ ദാവൂദ് അലിയുമായി എസ് രാജേന്ദു ന ടത്തിയ അഭിമുഖം 2018 ഫെബ്രുവരി 18 ലക്കം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്നത് താല്പ്പര്യ പൂര്‍വ്വം വായിച്ചു .ചോള കാലത്തെ ഒരു ചെപ്പേടിന്‍റെ ചിത്രം നല്‍കിയത് ശ്രദ്ധേയമായിരിക്കുന്നു . ചെമ്പോലകള്‍ മുദ്ര പതിപ്പിച്ച ഒരു മോതിര വളയത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു .തെക്കെഇന്ത്യയിലെ ഡോ .എം ജി എസ് നാരായണന്‍ ,ഡോ .എം ആര്‍ രാഘവവാര്യര്‍ ,പ്രൊഫ ,കേശവന്‍ വെളുത്താട്ട് ,പ്രൊഫ രാജന്‍ഗുരുക്കള്‍ എന്നിവരെ മാതൃകാ എപ്പിഗ്രാഫിസ്റ്റ് കളായി പ്രൊഫ .അലി ചൂണ്ടിക്കാട്ടുന്നു .ഈ പറഞ്ഞ എപ്പിഗ്രാഫിസ്റ്റുകള്‍ നമ്മുടെ ഏറ്റവും പഴയ ചെമ്പോലയായ അയ്യന്‍ അടികളുടെ തരിസാപ്പള്ളി ശാസനത്തെ (സി.ഇ 849) കുറിച്ച് എഴുതിയ വസ്തുതകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഡോ.എം ജി.എസ് നാരായണന്‍ ആകട്ടെ അദ്ദേഹത്തിന്‍റെ ഡോക്ടറല്‍ തീസ്സിസ് Perumals of Kerala എന്ന പേരില്‍ ഗ്രന്ഥമാക്കിയപ്പോള്‍ (2015) കവര്‍ ചിത്രമായി നല്‍കിയത് തരിസാപ്പള്ളി ശാസനത്തിലെ അവസാന ഓല എന്ന് പറയപ്പെടുന്ന വിദേശ ലിപികളില്‍ വരഞ്ഞ “ഒറ്റയാന്‍” ഓല ആണെന്ന് കാണാം .ഒരു പുരാതന രേഖ കിട്ടിയാല്‍ അത് വിശദമായ ബാഹ്യവിമര്‍ശനത്തിനും ആന്തര വിമര്‍ശനത്തിനും വിധേയമാക്കണം ആക്കണം എന്നും മറ്റും ഡോ .എം ജി.എസ് നാരായണന്‍ എഴുതാറുണ്ട് .”ബാഹ്യ വിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,പേരുകള്‍ ,കയ്പ്പട ,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു “(ചരിത്രം വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് 2015 പുറം x).
പക്ഷെ മുകളില്‍ പറഞ്ഞ ഒരു ചരിത്ര പണ്ഡിതനും നാളിതുവരെ തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍ ഓല “ബാഹ്യ” വിമര്‍ശനത്തിനു വിധേയമാക്കിയിട്ടില്ല എന്ന് ചൂണ്ടി ക്കാണിക്കട്ടെ .പശ്ചിമേഷ്യന്‍ ഓല അയ്യന്‍ അടികള്‍ എഴുതിച്ചതാണ് എന്നതിന് എന്താണ് തെളിവ് ? ഓലകള്‍ ബന്ധിപ്പിച്ചിരുന്ന വലയം എവിടെ ?. അയ്യന്‍ അടികളുടെ ആന മുദ്ര എവിടെ ?.എങ്ങനെയാണ് വലിപ്പ വ്യത്യാസം ഉള്ള, വട്ടെഴുത്തോ ഗ്രനഥാക്ഷരമോ ആയ്യനടികളുടെ ആനമുദ്രയോ ഇല്ലാത്ത ഒറ്റയാന്‍ ഓല തരിസാപ്പള്ളി ശാസനഭാഗം ആകുന്നത് ? നമ്മുടെ ചരിത്രപണ്ടിതന്മാര്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥ രല്ലേ ?”ഒരു പക്ഷെ സാക്ഷി പട്ടികയിലെ ചില പേരുകള്‍ വിട്ടുപോയിരിക്കാം “ എന്ന് രാഘവവാര്യര്‍ വെളുത്താട്ട് കേശവന്‍ എന്നിവര്‍ അവര്‍ കൂട്ടായി എഴുതിയ തരിസാപ്പള്ളിപ്പട്ടയം (എന്‍.ബി.എസ് 2013) മുഖവുര യില്‍ (പുറം 12) ആങ്ക്തില്‍ ഡ്യു പെരോണ്‍ എന്ന ഫ്രഞ്ച് സഞ്ചാരി രചിച്ച സെന്റ് അവസ്ഥ (1771 പാരീസ് ) എന്ന കൃതിയില്‍ “നാട്ടുകാരായ ചില സാക്ഷികളുടെ പേര്‍ “ ഉണ്ടെന്നു പറയുന്ന രാഗവവാര്യര്‍ ,വെളുത്താട്ട് ദ്വയം ആ വേണാടന്‍ സാക്ഷിപട്ടിക അവരുടെ പഠനത്തില്‍ അജ്ഞാത കാരണത്താല്‍ നല്‍കുന്നില്ല .എന്നാല്‍ ഇന്റര്‍നെറ്റ് നോക്കാന്‍ അറിയുന്ന ഏതൊരു വ്യക്തിക്യ്ക്കും എന്തിനു കുട്ടികള്‍ക്കുപോലും പെറോ നല്‍കുന്ന ആ സാക്ഷി പട്ടിക വായിക്കാം 2015 നവംബറില്‍ കോട്ടയം സി.എം എസ് കോളേജ് ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട അന്തര്‍ദ്ദേശീയ ചരിത്ര കൊണ്ഫ്രാന്‍സ്സില്‍ ഈ ലേഖകന്‍ പതിനേഴു പേരുള്ള ,ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര വരുന്ന നാടന്‍ സാക്ഷിപട്ടിക ZEND AVESTA(1771)യില്‍ നിന്നും എടുത്തു കാട്ടുകയുണ്ടായി .തിരുവനന്ത പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കിളിപ്പാട്ട് മാസികയില്‍ ആ പ്രബന്ധഭാഗം അച്ചടിച്ചു വന്നിട്ടുണ്ട്
(ഡോ കാനം ശങ്കരപ്പിള്ള ഡോ.,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം -8 പുസ്തകം 10 ലക്കം 7 ജനുരി 2016 പേജ് 11-12)

ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob:9447035416E-mail : drkanam@gmail.com
Blog: www.charithravayana.blogspot.in

No comments:
Post a Comment