Friday, 23 February 2018

അടിസ്ഥാന “ശില”കളും “രേഖ”കളും പിന്നെ ഹിമാലയന്‍ തട്ടിപ്പുകളും

അടിസ്ഥാന “ശില”കളും “രേഖ”കളും
പിന്നെ ഹിമാലയന്‍ തട്ടിപ്പുകളും
=================================
“കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങള്‍” (എന്‍ ബി എസ് ഒക്ടോബര്‍ 2017) എന്ന തന്‍റെ ഏറ്റവും പുതിയ കൃതിയില്‍, ഡോ .എം. ജി .എസ് നാരായണന്‍ അതിലെ രണ്ടാം ഭാഗമായ സ്മരണകളില്‍ “കറയറ്റ ഗവേഷണ ചോരണം” എന്ന പേരില്‍ ഡോ .പുതുശ്ശേരി രാമചന്ദ്രനെ ഭീക്ഷണിപ്പെടുത്തുന്ന ഒരു ലേഖനമുണ്ട്. കേരള ചരിത്രത്തിന്‍റെ അടിസ്ഥാന “ശിലകള്‍” എന്ന തന്‍റെ ആദ്യകാല ചെറു കൃതിയെ അനുകരിച്ചു പുതുശ്ശേരി രാമചന്ദ്രന്‍ , കേരള ചരിത്രത്തിന്‍റെ അടിസ്ഥാന “രേഖകള്‍” (കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് മാര്‍ച്ച് 2007 ) എന്ന പേരില്‍ ഒരു വലിയ (530 പേജുകള്‍) പുസ്തകം പ്രസിദ്ധീകരിച്ചത് എം ജി.എസ് എങ്ങനെ സഹിയ്ക്കും ? പ്രസ്തുത ഗ്രന്ഥത്തില്‍ പുറം 1 മുതല്‍ 420 വരെ 209 പുരാലി ഖിതങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഒന്ന് പോലും പുതുശ്ശേരി രാമചന്ദ്രന്‍ തനിയെ കണ്ടെത്തിയത് അല്ല എന്ന് തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ എം ജി.എസ് നാരായണന്‍ പ്രഖ്യാപിക്കുന്നു
.ട്രാവന്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, സൌത്ത് ഇന്ത്യന്‍ ഇന്സ്ക്രിപ്ഷന്‍സ്, രാമവര്‍മ്മ റിസേര്‍ച് ഇന്‍സ്ടിട്യൂട്ട് ,കേരള സൊ സ്സൈറ്റി പേപ്പര്‍സ് എന്നിവയില്‍ വിവരിക്കപ്പെടുന്നു രേഖകളും ,പ്രൊഫസ്സര്‍ ഇളങ്ങുളം കുഞ്ഞന്‍ പിള്ളയുടെയും അവസാനമായി തന്റെയും കണ്ടെത്തലുകള്‍ ആയ പുരാതന രേഖകളും, ആര് കണ്ടെത്തി എന്ന് കാണിക്കാതെ പുതുശ്ശേരി സ്വന്തം കണ്ടെത്തല്‍ എന്ന ഭാവേന നല്‍കി എന്ന് എം ജി.എസ് നാരായണന്‍ കുറ്റപ്പെടുത്തുന്നു .കാപട്യം ,തട്ടിപ്പ്, വഞ്ചന എന്നിങ്ങനെ ആണ് പുതുശേരിയുടെ പ്രവര്‍ത്തിയെ എം ജി.എസ് വിശേഷിപ്പിക്കുന്നത് .തനിക്കും “കഴിഞ്ഞ നൂറ്റാണ്ടിലെ” ( ഇരുപതാം എന്ന് വായിക്കുക )ടി ഏ ഗോപിനാഥ റാവു ,കെ.വി .സുബ്രഹ്മണ്യ അയ്യര്‍ ,ഏ എസ് രാമനാഥ അയ്യര്‍ ,പി.കെ പൊതുവാള്‍ ,വി.ആര്‍ പരമേശ്വരന്‍ പിള്ള ,വി.കെ ആര്‍ മേനോന്‍ ,എ .ജി വാര്യര്‍ ,കെ ആര്‍ പിഷാരടി ആറ്റൂര്‍ ,ഉള്ളൂര്‍ പ്രൊഫ .ഇളങ്ങുളം എന്നിവര്‍ക്കും നഷ്ട പരിഹാരം നല്‍കണ മെന്നും എം. ജി .എസ് ആവശ്യപ്പെടുന്നു.
രസകരമായ വസ്തുത കഴിഞ്ഞതിനും മുമ്പുള്ള നൂറ്റാണ്ടില്‍ (അതായത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ) നൂറിലേറെ പുരാതന രേഖകള്‍ കണ്ടെത്തി അവയില്‍ പതിനാല് എണ്ണത്തെ വിശദമായ പഠനത്തിനു വിധേയമാക്കി Some Early Sovereigns of Travancore എന്ന ആഗോള പ്രശസ്തമായ ഗവേഷണപ്രബന്ധമായി അവതരിപ്പിച്ച തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി, അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗുരുതരമായ പ്രമേഹ ബാധയാല്‍ നിര്യാതന്‍ ആയ പി .സുന്ദരന്‍ പിള്ള ( 1855-1997)യെ ,b എം .ജി.എസ് നാരായണന്‍ തമസ്കരിക്കുന്നു .അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധങ്ങള്‍ അച്ചടിച്ചു വന്ന Tamilian Antiquary (Vol 1 No.5/1 & 3,1909& 1986)എന്ന പ്രസിദ്ധീകരണം എം.ജി.എസ് വായിച്ചിട്ടില്ല .കണ്ടിട്ടില്ല .എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് പരതാന്‍ അറിയുന്ന ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും നെറ്റില്‍ നിന്ന് ആ പ്രബന്ധങ്ങളുടെ പി.ഡി എഫ് കോപ്പി എടുത്തു വായിക്കാന്‍ കഴിയും .ഇനിയെങ്കിലും എം ജി എസ് സുന്ദരന്‍ പിള്ളയുടെ ഗവേഷണ പ്രബന്ധങ്ങള്‍ ഒരു തവണ എങ്കിലും വായിക്കണം .(The TenTamil Idyls,SomeMilestones in the History of Tamil Literature or The Age of Tiru Jnanasambandha 1897,Miscellaneous Travancore Inscriptions ) എന്നിവയും സുന്ദരന്‍ പിള്ളയെ കുറിച്ചും അദ്ദേഹത്തിന്‍റെ പ്രബന്ധങ്ങളെ കുറിച്ചും ഗുരു ഡോ റോബര്‍ട്ട് ഹാര്‍വി ,ഹൈക്കോര്‍ട്ട് വക്കീല്‍ കെ.ജി ശേഷ അയ്യര്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങളും ഒരു തവണ എങ്കിലും ഡോ എം ജി.എസ് വായിക്കണം .
നടന്നും കാള വണ്ടിയില്‍ സഞ്ചരിച്ചും സുന്ദരന്‍ പിള്ള തെക്കന്‍ തിരുവിതാം കൂറില്‍ നിന്ന് കണ്ടെത്തിയ നൂറില്‍ പരം പുരാതന ശിലാരേഖകള്‍ ആണ് പില്‍ക്കാലത്ത് നമ്മുടെ ചരിത്ര പണ്ഡിതന്മാര്‍ അവരുടെ കണ്ടെത്തല്‍ ആയി അവതരിപ്പിച്ചത് എന്ന സത്യം അവസാന കാലത്തെങ്കിലും എം ജി എസ് മനസ്സിലാക്കണം .

Monday, 19 February 2018

ഒറ്റയാന്‍ ഓല ഒരു വ്യാജന്‍

ഒറ്റയാന്‍ ഓല ഒരു വ്യാജന്‍
=============================
പെന്‍സില്‍വേനിയ യൂണി വേര്‍സിറ്റിയിലെ പ്രൊഫസ്സറും തെന്നിന്ത്യന്‍ ലിഖിത പണ്ഡിതനും ആയ ദാവൂദ് അലിയുമായി എസ് രാജേന്ദു ന ടത്തിയ അഭിമുഖം 2018 ഫെബ്രുവരി 18 ലക്കം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്നത് താല്പ്പര്യ പൂര്‍വ്വം വായിച്ചു .ചോള കാലത്തെ ഒരു ചെപ്പേടിന്‍റെ ചിത്രം നല്‍കിയത് ശ്രദ്ധേയമായിരിക്കുന്നു . ചെമ്പോലകള്‍ മുദ്ര പതിപ്പിച്ച ഒരു മോതിര വളയത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു .തെക്കെഇന്ത്യയിലെ ഡോ .എം ജി എസ് നാരായണന്‍ ,ഡോ .എം ആര്‍ രാഘവവാര്യര്‍ ,പ്രൊഫ ,കേശവന്‍ വെളുത്താട്ട് ,പ്രൊഫ രാജന്‍ഗുരുക്കള്‍ എന്നിവരെ മാതൃകാ എപ്പിഗ്രാഫിസ്റ്റ് കളായി പ്രൊഫ .അലി ചൂണ്ടിക്കാട്ടുന്നു .ഈ പറഞ്ഞ എപ്പിഗ്രാഫിസ്റ്റുകള്‍ നമ്മുടെ ഏറ്റവും പഴയ ചെമ്പോലയായ അയ്യന്‍ അടികളുടെ തരിസാപ്പള്ളി ശാസനത്തെ (സി.ഇ 849) കുറിച്ച് എഴുതിയ വസ്തുതകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഡോ.എം ജി.എസ് നാരായണന്‍ ആകട്ടെ അദ്ദേഹത്തിന്‍റെ ഡോക്ടറല്‍ തീസ്സിസ് Perumals of Kerala എന്ന പേരില്‍ ഗ്രന്ഥമാക്കിയപ്പോള്‍ (2015) കവര്‍ ചിത്രമായി നല്‍കിയത് തരിസാപ്പള്ളി ശാസനത്തിലെ അവസാന ഓല എന്ന് പറയപ്പെടുന്ന വിദേശ ലിപികളില്‍ വരഞ്ഞ “ഒറ്റയാന്‍” ഓല ആണെന്ന് കാണാം .ഒരു പുരാതന രേഖ കിട്ടിയാല്‍ അത് വിശദമായ ബാഹ്യവിമര്‍ശനത്തിനും ആന്തര വിമര്‍ശനത്തിനും വിധേയമാക്കണം ആക്കണം എന്നും മറ്റും ഡോ .എം ജി.എസ് നാരായണന്‍ എഴുതാറുണ്ട് .”ബാഹ്യ വിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,പേരുകള്‍ ,കയ്പ്പട ,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു “(ചരിത്രം വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് 2015 പുറം x).
പക്ഷെ മുകളില്‍ പറഞ്ഞ ഒരു ചരിത്ര പണ്ഡിതനും നാളിതുവരെ തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍ ഓല “ബാഹ്യ” വിമര്‍ശനത്തിനു വിധേയമാക്കിയിട്ടില്ല എന്ന് ചൂണ്ടി ക്കാണിക്കട്ടെ .പശ്ചിമേഷ്യന്‍ ഓല അയ്യന്‍ അടികള്‍ എഴുതിച്ചതാണ്‌ എന്നതിന് എന്താണ് തെളിവ് ? ഓലകള്‍ ബന്ധിപ്പിച്ചിരുന്ന വലയം എവിടെ ?. അയ്യന്‍ അടികളുടെ ആന മുദ്ര എവിടെ ?.എങ്ങനെയാണ് വലിപ്പ വ്യത്യാസം ഉള്ള, വട്ടെഴുത്തോ ഗ്രനഥാക്ഷരമോ ആയ്യനടികളുടെ ആനമുദ്രയോ ഇല്ലാത്ത ഒറ്റയാന്‍ ഓല തരിസാപ്പള്ളി ശാസനഭാഗം ആകുന്നത് ? നമ്മുടെ ചരിത്രപണ്ടിതന്മാര്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥ രല്ലേ ?”ഒരു പക്ഷെ സാക്ഷി പട്ടികയിലെ ചില പേരുകള്‍ വിട്ടുപോയിരിക്കാം “ എന്ന് രാഘവവാര്യര്‍ വെളുത്താട്ട് കേശവന്‍ എന്നിവര്‍ അവര്‍ കൂട്ടായി എഴുതിയ തരിസാപ്പള്ളിപ്പട്ടയം (എന്‍.ബി.എസ് 2013) മുഖവുര യില്‍ (പുറം 12) ആങ്ക്തില്‍ ഡ്യു പെരോണ്‍ എന്ന ഫ്രഞ്ച് സഞ്ചാരി രചിച്ച സെന്റ്‌ അവസ്ഥ (1771 പാരീസ് ) എന്ന കൃതിയില്‍ “നാട്ടുകാരായ ചില സാക്ഷികളുടെ പേര്‍ “ ഉണ്ടെന്നു പറയുന്ന രാഗവവാര്യര്‍ ,വെളുത്താട്ട് ദ്വയം ആ വേണാടന്‍ സാക്ഷിപട്ടിക അവരുടെ പഠനത്തില്‍ അജ്ഞാത കാരണത്താല്‍ നല്‍കുന്നില്ല .എന്നാല്‍ ഇന്റര്‍നെറ്റ് നോക്കാന്‍ അറിയുന്ന ഏതൊരു വ്യക്തിക്യ്ക്കും എന്തിനു കുട്ടികള്‍ക്കുപോലും പെറോ നല്‍കുന്ന ആ സാക്ഷി പട്ടിക വായിക്കാം 2015 നവംബറില്‍ കോട്ടയം സി.എം എസ് കോളേജ് ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട അന്തര്‍ദ്ദേശീയ ചരിത്ര കൊണ്ഫ്രാന്‍സ്സില്‍ ഈ ലേഖകന്‍ പതിനേഴു പേരുള്ള ,ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര വരുന്ന നാടന്‍ സാക്ഷിപട്ടിക ZEND AVESTA(1771)യില്‍ നിന്നും എടുത്തു കാട്ടുകയുണ്ടായി .തിരുവനന്ത പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കിളിപ്പാട്ട് മാസികയില്‍ ആ പ്രബന്ധഭാഗം അച്ചടിച്ചു വന്നിട്ടുണ്ട്
(ഡോ കാനം ശങ്കരപ്പിള്ള ഡോ.,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം -8 പുസ്തകം 10 ലക്കം 7 ജനുരി 2016 പേജ് 11-12)
ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob:9447035416E-mail : drkanam@gmail.com
Blog: www.charithravayana.blogspot.in

Tuesday, 6 February 2018

“തമസ്കരണ വീരന്‍” എം ജി.എസ് നാരായണന്‍

“തമസ്കരണ വീരന്‍” എം ജി.എസ് നാരായണന്‍
===========================================
സാഹിത്യ പ്രവര്‍ത്തക സംഘം 2017 ജൂലായില്‍ പ്രസിദ്ധീകരിച്ച “കേരളം ചരിത്ര വഴിയിലെ വെളിച്ചങ്ങള്‍” എന്ന കൃതിയാണ് ഡോ .എം ജി എസ് നാരായണന്‍റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചരിത്ര പഠന ഗ്രന്ഥം “ആദ്യ ഭാഗം പന്ത്രണ്ടു ലേഖനങ്ങള്‍ .രണ്ടാം ഭാഗം എട്ടു സ്മരണകള്‍ .മൊത്തം112 പേജുകള്‍ .വില 110 രൂപാ മാത്രം
എം.ജി.എസ്സിന്‍റെ ചരിത്ര ലേഖനങ്ങളിലെ പതിവ് ന്യൂനതകള്‍ ഈ ലേഖന സമാഹാരത്തിലും കാണാം. തമസ്കരണങ്ങള്‍, തെറ്റുകള്‍ ,മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഉള്ള അജ്ഞത വെളിവാക്കുന്ന പ്രസ്താവനകള്‍ എല്ലാം ഈ ലേഖനസമാഹാരത്തിലും ഇഷ്ടം പോലെ കാണപ്പെടുന്നു .
ശാസ്ത്രീയ കേരള ചരിത്ര പിതാവ് ആയ ഡോ .എം ജി.എസ് നാരായണന്‍ തിരുവനന്തപുരത്ത് ഇപ്പോള്‍ അക്കൌണ്ട് ജനറല്‍ ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്ന ചിന്നയ്യാ പിള്ള എന്ന മലയാളി പോലീസ് കാരന് ജനിച്ച വെങ്കിട്ടന്‍ എന്ന ചെമ്പകരാമന്‍ പിള്ളയെ അറിയില്ല .കാരണം 1891 ല്‍ അദ്ദേഹം ജനിച്ചത് മലബാറില്‍ അല്ല ഇങ്ങു തിരുവിതാം കൂറില്‍ .സ്കൂള്‍ പഠന കാലത്ത് തന്നെ ബ്രിട്ടീഷ് കാരെ തുരത്താന്‍ വിപ്ലവം തുടങ്ങാന്‍ ആഗ്രഹിച്ച ബാലന്‍ .ജയ്‌ ഹിന്ദ്‌ മുദ്രാവാക്യം ആവിഷകരിച്ച മിടുക്കന്‍ മലയാളികുട്ടി .നാട്ടില്‍ നിന്നാല്‍ ബ്രിട്ടീഷുകാര്‍ കൊല്ലും എന്ന് മനസ്സിലാക്കി ജ്ഞാന പ്രജാഗര സ്ഥാപകന്‍ തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്ന ശിവരാജയോഗി ,കേരള നനവോത്ഥാന നായക മഹാഗുരു തന്നില്‍ നിന്നും രഹസ്യമായി രസവാദ രഹസ്യം കയ്ക്കലാക്കാന്‍ വന്ന ലോക പ്രസിദ്ധ ബ്രിട്ടീഷ് സസ്യ ശാസ്ത്രഞ്ജന്‍ സര്‍ വാള്‍ ട്ടര്‍ വില്യം സ്ട്രിക് ലാന്‍ഡിനൊപ്പം ജര്‍മ്മിനിയിലേക്ക് വിട്ട ചുണക്കുട്ടന്‍ .അദ്ദേഹത്തെ ഡോ .എം ജി.എസ്സിനറിയില്ല .ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു സമരം എന്ന തലക്കെട്ടില്‍ ഡോ .നാരായണന്‍ തയാറാക്കിയ ലേഖനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചാണ് .അതിനായി ആദ്യം പോരാടിയ തോക്ക് കയ്യിലേന്തിയ ജയ്‌ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയെ (1891-1934) നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ രാഷ്ട്രീയ ഗുരുവിനെ മലയാളിയായ ഡോ .”മുറ്റാനിയില്‍” ഗോവിന്ദ മേനോന്‍ നാരായണന്‍ തമസ്കരിച്ചു കളഞ്ഞു
http://www.manoramaonline.com/…/kerala-independence-chembak…
“ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന് സ്വന്തം ശിഷ്യന്‍ ടി .ആര്‍ വേണുഗോപാലനെ കൊണ്ട് വിളംബരം ചെയ്യിക്കുന്ന ഡോ .എം ജി.എസ് നാരായണന്‍ (കേസരി വാരിക എം.ജി.എസ് ശതാഭിഷേക പതിപ്പ് 2017 ജനുവരി 20 ''ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍'' എം.ജി.എസ് നാരായണന്‍റെ ശതാഭിഷേക (20 ആഗസ്റ്റ്— 2016) -ത്തിനോടനുബന്ധിച്ചു തയ്യാറാക്കിയ മൂന്നു പഠനങ്ങള്‍. 'ചരിത്രരംഗത്തെ അതിനാഥന്‍'(പ്രൊഫ. പി.കെ മൈക്കിള്‍ തരകന്‍), ''ഏതു പക്ഷത്തിനും മറുപക്ഷമായ എം.ജി.എസ്'' (രാജന്‍ ഗുരുക്കള്‍), ''മൗലികതയുടെ പെരുമാള്‍'' (പ്രൊഫ. ടി.ആര്‍ വേണുഗോപാല്‍) നിരവധി സന്ദര്‍ഭങ്ങളില്‍, ആ സ്ഥാനം ശരിയ്ക്കും അര്‍ഹിക്കുന്ന മനോന്മണീയം പെരുമാള്‍ സുന്ദരന്‍ പിള്ളയെ തമസ്കരിക്കുന്നതായി കാണാം .മാധ്യമം വാരികയില്‍ വന്ന ആത്മകഥ ,കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, ജന്മഭൂമി ഓണം വിശേഷാല്‍ പതിപ്പ് 2017 (നാലുവാല്യങ്ങളില്‍ , “അവിട്ടം” വാല്യത്തിലെ “ചരിത്രം നിഷ്പക്ഷമല്ല”
പുറം 33മുതല്‍ 64 വരെ .) ലെ സുദീര്‍ഘമായ അഭിമുഖം എന്നിവയില്‍ മാത്രമല്ല, ഈ അവസാന കൃതിയിലും ആ തമസ്കരണം തുടരുന്നു
കേരളത്തിലെ ആലപ്പുഴയില്‍ ജനിച്ച മനോന്മണീയം സുന്ദരന്‍ പിള്ള എന്തുകൊണ്ടാണ് “ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവ്” ,”കേരള ചരിത്ര പിതാവ്” എന്നെല്ലാം അറിയപ്പെടുന്നത് ? എന്തുകൊണ്ടാണ് കരുണാനിധി സര്‍ക്കാര്‍ സുന്ദരംപിള്ളയുടെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലി യില്‍, മനോന്മണീയം സുന്ദരനാര്‍ (എം.എസ് )എന്ന പേരില്‍ ഒരു സര്‍വ്വ കലാശാല സ്ഥാപിച്ചത് ?എന്തുകൊണ്ടാണ് സുന്ദരന്‍ പിള്ള തന്‍റെ മനോന്മണീ യം നാ ടകത്തിനായി (1892)എഴുതിയ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയഗാനം(തമിഴ് വാഴ്ത്ത്- ജൂണ്‍ 1970) ആയി അം ഗീ കരിക്കപ്പെട്ടത്?
മുകളില്‍ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം ആണുള്ളത്.പെരുമാള്‍ സുന്ദരം പിള്ള തയാറാക്കിയ The age of Thirujnana sambandha 1891 എന്ന പ്രൌഡഗംഭീരമായ ഗവേഷണ പഠന പ്രബന്ധം .”പത്ത് പാട്ട്”
(The Tamil Idylls) എന്ന പേരില്‍ സുന്ദരന്‍ പിള്ള തയാറാക്കിയ പഠനത്തെ അവലോകനം ചെയ്യവേ E Hultzch എന്ന പണ്ഡിതന്‍ (Eugen Julius Theodor Hultzsch (29 March 1857 - 16 January 1927) was a German Indologist and epigraphist who is known for his work in deciphering the inscriptions of Ashoka.) സുന്ദരന്‍ പിള്ളയെ ഒന്ന് പ്രകോപിപ്പിച്ചു .തിരുജ്ഞാനസംബന്ധരുടെ ജീവിതകാലം കാള്‍ഡ വെല്‍ (Bishop Robert Caldwell (7 May 1814 – 28 August 1891) ) പറയുന്നതിലും ഏറെ മുന്‍പാണ് എന്നായിരുന്നു സുന്ദരം പിള്ളയുടെ അവകാശ വാദം..വെറുതെ വാദം ഉന്നയിച്ചാല്‍ പോരാ, തെളിവുകള്‍ നല്‍കണം എന്ന് ജര്‍മ്മന്‍ സായിപ്പ് പിള്ളയെ വെല്ലു വിളിച്ചു .അതിനായി പ്രമേഹബാധയാല്‍ വല്ലാതെ കഷ്ടപ്പെട്ടിരുന്ന വേളയില്‍, സുന്ദരന്‍ പിള്ള തയാറാക്കിയ പഠനമാണ് The age of Thirujnana sambandha (Madras Christian College Magazine 1891-Tamilian Antiquary Vo 1.No5/1& 3 The Ten Idyls)
കേരളത്തില്‍ ജനിച്ച മറ്റൊരാള്‍ക്കുപോലും ,ശ്രീ ശങ്കരാചാര്യരെ ഒഴിവാക്കിയാല്‍, നേടാന്‍ കഴിയാത്ത അപൂര്‍വ്വ ബഹുമതി- സ്വന്തം പേരില്‍, അതും അന്യ നാട്ടില്‍, ഒരു സര്‍വ്വകലാശാല .സ്വന്തം പദ്യം അന്യ നാട്ടില്‍ ദേശീയ ഗാനം,നേടിയ സുന്ദരം പിള്ളയുടെ ആ പഠനം ഇന്‍റര്‍നെറ്റ് നോക്കാന്‍ അറിവുള്ള ആര്‍ക്കും ഇന്ന് വായിക്കാം .പി.ഡി എഫ് കോപ്പി എടുക്കാം .പക്ഷെ സൂപ്പര്‍ സോണിക് വ്യോമയാന കാലഘട്ടത്തില്‍ ചരിത്ര ഗവേഷണം നടത്തി “പെരുമാള്‍” പ്രബന്ധം പ്രസിദ്ധീകരിച്ചു ഡോക്ടറല്‍ ബിരുദം നേടിയ എം ജി.എസ്സിന് കാളവണ്ടി യുഗത്തില്‍ കേരള /ദക്ഷിണേന്ത്യന്‍ ചരിത്ര ഗവേഷണം നടത്തി )അദ്ദേഹം ശിലാശാസനങ്ങള്‍ ശേഖരിക്കാന്‍ സഞ്ചരിച്ചിരുന്നത് കാള വണ്ടികളില്‍ ആയിരുന്നു എന്നോര്‍ക്കുക ) സുന്ദരന്‍ പിള്ളയെ അസൂയ കാരണം തമസ്കരിക്കണം .
കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതന്‍ ശതാഭിഷേകം (എണ്‍പത്തി നാലാം വയസ് ) ആഘോഷിച്ചു കഴിഞ്ഞ ഡോ എം,ജി.എസ്.നാരായണന്‍ തന്‍റെ 512 പേജു വരുന്ന Perumals of Kerala എന്ന ഗവേഷണ പഠന ഗ്രന്ഥത്തില്‍ (പി.എച്ച് .ഡി തീസ്സിസ്), ആ പഠനം നടത്താന്‍ വായിച്ചു നോക്കിയ ഗ്രന്ഥങ്ങള്‍ ,ജേര്‍ണലുകള്‍ ,മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട് (പുറം 433) Indian Antiquary ,Ceylon Antiquary എന്നിവയുടെ വാള്യങ്ങള്‍ അദ്ദേഹം വായിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് .എന്നാല്‍ വിചിത്രം എന്ന് പറയട്ടെ ,Tamiianl Antiquary ഒറ്റ വാല്യം പോലും അദ്ദേഹം കണ്ടിട്ടില്ല .വായിച്ചിട്ടില്ല .അങ്ങനെ ഒരു ശേഖരം ഉണ്ടെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചു കാണില്ല .സ്വാഭാവികമായും The Tamiian l Antiquary Vol 1No3, Some Mile stones in the history of Tamil Literature ,or The Age of Jnana Sambandha by the late Prof P.Sundaram Pillai MA No5 /iii, The Ten Tamil Idyls by late Prof P.Sundaram Pillai MA എന്നിവ അദ്ദേഹം കണ്ടിട്ടില്ല .വായിച്ചിട്ടുമില്ല.
“കേരളം ചരിത്ര വഴിയിലെ വെളിച്ചങ്ങള്‍”(2017) എന്ന കൃതിയിലെ “ കേരള ചരിത്ര പഠനത്തില്‍ സ്വതന്ത്രമായ ശാസ്ത്രീയ ശ്രമത്തിന്‍റെ ആവശ്യം” എന്ന ലേഖനം (പേജ് 45-52 ) അക്കാര്യം ഒന്നുകൂടി സ്ഥാപിയ്ക്കുന്നു .”ഇന്ത്യന്‍ ആന്റി ക്വാറി ,എപ്പികാപ്പിയാ ഇണ്ടിക്കാ ,ആന്വല്‍ റിപ്പോര്‍ട്ട് ഓഫ് എപ്പിഗ്രാഫിക് ,സൌത്ത് ഇന്ത്യന്‍ ഇന്സ്ക്രിപ്ഷന്‍സ് ,ട്രാവന്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് ,രാമവര്‍മ്മ റിസേര്‍ച് ഇന്‍സ്ടിട്യൂട്ട് ബുള്ളറ്റിന്‍ ,ടി കെ ജോസഫിന്‍റെ കേരള സോസ്സൈറ്റി പേപ്പേ ര്സ് ഇവയൊക്കെ വായിച്ച, ചരിത്ര ഗവേഷക സിംഹം , ഡോക്ടര്‍ എം.ജി.എസ് പക്ഷെ The Tamilian Antiquary വാള്യങ്ങള്‍ പരാമര്‍ശിക്കുന്നില്ല അതിനാല്‍ .വായിച്ചിട്ടുമില്ല . കണ്ടിട്ടുമില്ല. അതുകൊണ്ടാണ് സുന്ദരന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ വായിക്കാന്‍ വിട്ടു പോയത് .പക്ഷെ ഇന്ന് സ്കൂള്‍ വിദ്യഭ്യാസം മാത്രം കിട്ടിയ ഏതൊരു സാധാരണവ്യക്തിക്കും എന്തിനു കുട്ടികള്‍ക്ക് പോലും ആ പ്രബ്ന്ധങ്ങള്‍ നെറ്റില്‍ നിന്ന് ഡൌന്‍ ലോട് ചെയ്തു കോപ്പിയെടുത്ത് വായിക്കാം .എം ജി.എസ്സിന്‍റെ അറില്ലായ്മയില്‍ കുറ്റപ്പെടുത്താം ; കളിയാക്കാം .ആധുനിക ശാസ്ത്ര പുരോഗതി കൈവരിച്ച നേട്ടം .പേജ് 46 ല്‍ ഡോ എം ജി.എസ് ഇങ്ങനെ എഴുതി “പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോലും പാച്ചു മൂത്തതിനെ പോലുള്ള നാടന്‍ പണ്ഡിതന്മാര്‍ പഴംപുരാനങ്ങള്‍ ആവര്‍ത്തിക്ക മാത്രമാണ് ചെയ്തത്” വിടുവായന നടത്തിയ മുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ തുടരുന്നു ;“കേരള ചരിത്ര നിര്‍മ്മിതിയ്ക്കാവശ്യമായ സാങ്കേതിക ജ്ഞാനം പുരാവസ്തു –പുരാലേ ഖ്യ –സാഹിത്യ രംഗങ്ങളില്‍ അന്ന് സജ്ഞമായിക്കഴിഞ്ഞിരുന്നില്ല ...വിദേശ സഞ്ചാരികളുടെ കുറിപ്പുകളാണ് മുഖ്യാലംബമായി അംഗീകരിക്കപ്പെട്ടിരുന്നത്” .
ഡോ .എം ജി.എസ് നാരായണന്‍ പി.സുന്ദരന്‍ പിള്ളയുടെ Some Early Sovereigns of Travancore (1894 ) മുഴുവനായി കണ്ടിട്ടുണ്ടോ, വായിച്ചിട്ടുണ്ടോ എന്ന് നമുക്കറിഞ്ഞു കൂടാ .എന്നാല്‍ ആ പ്രബന്ധത്തിലെ ഒരു വാചകം Perumalas of Kerala യില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് “Copper grants ,being mostly private property of individuals or corporations ,have always the chance of turning out forgeries in favour of vested interest.സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെടെണ്ട വാക്യം .തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ മനസ്സിലാക്കാതെ പോയ ചരിത്ര സത്യം Cultural Symbiosis എന്ന പഠനം, Perumals of Kerala യുടെ മുഖ ചിത്രം എന്നിവയ്ക്കാധാരമാക്കിയ തരിസാപ്പള്ളി പട്ടയത്തിലെ (അയ്യന്‍ അടികള്‍,വേല്‍ കുല സുന്ദരന്‍ - സി.ഇ 849) അവസാന ഓല എന്ന് മിക്കവരും പറയുന്ന പഷിമേഷ്യന്‍ ലിപികളില്‍ ഉള്ള ചെമ്പോല വ്യാജന്‍ എന്ന് ഡോ .എം ജി.എസ്സിന് മനസിലാക്കാന്‍ കഴിയാതെ പോയി എന്നത് ലങ്ജാകാരം തന്നെ .അത് വേണാട്ടരചന്‍ അയ്യനടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല എന്നറിയണമെങ്കില്‍ Anquetil Du Peron Zend Avesta (Paris 1771)https://en.wikipedia.org/…/Abraham_Hyacinthe_Anquetil-Duper… എന്ന പ്രഞ്ച് കൃതി വായിക്കണം .ഡോ .എം ജി.എസ് ആ കൃതിയും കണ്ടിട്ടില്ല .വായിച്ചിട്ടില്ല. എന്തൊരു നാണക്കേട് .
1855-1897 കാലത്ത് ജീവിച്ചിരുന്ന മനോന്മണീ യം സുന്ദരന്‍ പിള്ള, അദ്ദേഹത്തിന്‍റെ ആഗോള പ്രസിദ്ധ ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയെ ഡോ .എം ജി എസ് വീണ്ടും തമ്സകരിച്ചത് കണ്ടാല്‍ ചരിത്ര ബോധമുള്ള ഏതൊരു മലയാളിയാണ് ക്ഷമിക്കുക ?
“ചരിത്രം വ്യവഹാരം കേരളവും ഭാരതവും” എന്ന തന്‍റെ കൃതിയില്‍, രാജന്‍ ഗുരുക്കള്‍, രാഘവ വാര്യര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ “കേരള ചരിത്രം” (രണ്ടു ഭാഗങ്ങള്‍) നിരൂപണം ചെയ്യവേ, “അത്രയൊന്നും പറയാന്‍ ഇല്ലാത്ത മനോന്മണീയം സുന്ദരന്‍ പിള്ള” യ്ക്ക് കേരള ചരിത്ര രചനകളെ കുറിച്ച് പറയുമ്പോള്‍, അര പേജു വരുന്ന മുക്കാല്‍ പാരഗ്രാഫ് (ബാക്കി വൈക്കം പാച്ചു മൂത്തതിനും ) നല്‍കിയതിനു എം ജി.എസ് രൈദ്ര ഭാവം പൂണ്ട് ഇളകി ആടിയത് നമുക്ക് വായിക്കാം .”പത്ത് കേരള കള്ളക്കഥകള്‍” എന്ന പഠനത്തില്‍ ദക്ഷിണേന്ത്യന്‍ ചരിത്ര രചന തുടങ്ങിയത് 1956 –ല്‍ എന്ന പമ്പര വിഡ്ഢിത്തരം എഴുതി വച്ചു ആ ചരിത്ര പണ്ഡിതന്‍ .അത് ജന്മ ഭൂമി ഓണപ്പതിപ്പിലും(2017) ആവര്‍ത്തിച്ചു .മാധ്യമം ആത്മകഥയിലും .
കേരള ചരിത്രം ദ്രാവിഡ ചരിത്രത്തിന്‍റെ ഭാഗം ആണെന്നും മലയാളം തമിഴ്പുത്രി ആണെന്നും കേരള ചരിത്രം, ദക്ഷിണേന്ത്യന്‍ ചരിത്രം എന്നിവയുടെ ശാസ്ത്രീയ പഠനം ആരംഭിച്ചത് അകാലത്തില്‍ അന്തരിച്ച പ്രൊഫ .സുന്ദരം പിള്ള ആണെന്നും അറിയാതെ പോയത് The Tamil Antiquary കാണാതെ പോയത് കാരണമാണ് .ഇനിയെങ്കിലും ഡോ.എം ജി.എസ് അവ ഒരു തവണ വായിക്കണം .അവ ഇപ്പോള്‍ നെറ്റില്‍ സൌജന്യമായി കിട്ടും
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് മാഗസിനില്‍ (1891) ആണ് തിരുജ്ഞാന സംബന്ധരെ കുറിച്ചുള്ള സുന്ദരം പിള്ളയുടെ ലേഖനം ആദ്യം അച്ചടിച്ചു വന്നത് It brings sunshine to our hearts and dispels moonshine from our brains എന്നാണു കെ.ജി.ശേഷ അയ്യര്‍ എന്ന അക്കാലത്തെ ഇമ്മിണി വല്യ ചരിത്ര പണ്ഡിതന്‍ .19-02 1909 ല്‍, Tamil Tamil Antiquary 1909 vol1 No 3 യില്‍ അത് പുനപ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖം ആയി എഴുതിയത് എന്നത് എം ജി.എസ് അറിഞ്ഞിട്ടില്ല
2007 മാര്‍ച്ചില്‍ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ തയാറാക്കിയ കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍ എന്ന പുസ്തകത്തെ “കറയറ്റ ഗവേശണ ചോരണം “എന്ന പേരില്‍ ഡോ .എം ജി.എസ് വിമര്‍ശിക്കുന്നു (പുറം 108-109)ഈ ലേഖനത്തിലും തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി പെരുമാള്‍ സുന്ദരം പിള്ളയെ എം ജി.എസ് തമസ്കരിക്കുന്നു .പുറം 1ഒന്ന് മുതല്‍ പുറം420 വരെ 209 പുരാലിഖിതങ്ങള്‍ ഡോ പുതുശ്ശേരി അതില്‍ ഉള്‍ക്കൊള്ളിച്ചു എന്ന് എം .ജി.എസ് .അവയില്‍ ഒന്ന് പോലും സുന്ദരന്‍ പിള്ള കണ്ടെത്തിയതായി എം ജി.എസ്സോ പുതുശ്ശേരിയോ രേഖ പ്പെടുത്തിയിട്ടില്ല എന്നത് ശരി .കാരണം അവര്‍ ഇരുവരും സുന്ദരന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ വായിച്ചിട്ടില്ല .സുദീര്‍ഖ മായ അവതാരികയില്‍ കെ.വി രങ്ക സ്വാമി എഴുതി “After he had thus garnered a sheaf of about fifty inscriptions ,he found a forum in three meetings which the Public Lecture Committee arranged for an expositinonof hi sreseches (page viii)….. The long and luminous paragraph (p58) celebrating the wisdom of the arrangements disclosed by Manalikkarai Inscriptions ME 410 which Sundaram Pillaiacclaims as “one of the great charters of Travancore “ and the equitable adjustment of the burden of of a land tax possessing the qualities of fixity and certainty ,to the benefit of Government and the subject ,reads like an expert from Adam Smith or J.S Mill
സുന്ദരം പിള്ള കണ്ടെടുത്ത് വായിച്ച പുരാരേഖകള്‍ ആണ് പില്‍ക്കാലത്ത് ഗോപിനാഥ റാവു, പുതുശ്ശേരി, ശങ്കര നാരായണന്‍ എന്നിവര്‍ സ്വന്തം കണ്ടെത്തല്‍ എന്ന നിലയില്‍ സുന്ദരം പിള്ളയുടെ പേര്‍ പരാമര്‍ശിക്കാതെ പ്രസിദ്ധീകരിച്ചത് എന്നതും വിചിത്രം .പുതുശ്ശേരി കാട്ടിയ തെറ്റ് എം ജി.എസ്സും ചെയ്തു .തമസ്കരിക്കപ്പെട്ടത് “കാളവണ്ടി” യാത്രക്കാരന്‍ സുന്ദരം പിള്ളയും
അധിക വായനയ്ക്ക്
1 Sundaram Pillai,P.Some Early Sovereigns of Travancore 1894 2nd Edn 1943 (by P.S.Natarja Pillai)
2. Sundaram Pillai.PThe Age of Sambandha –Madras Christian College Magazine 1891 The Tamilian Antiquary 1909& 1986
3. Sundaram Pillai,P The Ten Tamil Idyls The Tamilian Antiquary Vol 1.No5/111 1909
4 .Sadasivan K, Prof .Sundaram Pillai’s Immortalization of Real Characters in the Dramaturgy institute of Historical Reserch Souvenir 1997 Culcutta
5Manonamneeyam (Malayalam Translation by )Kerala University Publications
https://en.wikipedia.org/…/Abraham_Hyacinthe_Anquetil-Duper…
http://www.manoramaonline.com/…/kerala-independence-chembak…
http://www.kesariweekly.com/article/842

“തമസ്കരണ വീരന്‍” എം ജി.എസ് നാരായണന്‍

“തമസ്കരണ വീരന്‍” എം ജി.എസ് നാരായണന്‍
 സാഹിത്യ പ്രവര്‍ത്തക സംഘം 2017 ജൂലായില്‍ പ്രസിദ്ധീകരിച്ച കേരളം ചരിത്ര വഴിയിലെ വെളിച്ചങ്ങള്‍” എന്ന കൃതിയാണ് ഡോ .എം ജി എസ് നാരായണന്‍റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചരിത്ര പഠന ഗ്രന്ഥം ആദ്യ ഭാഗം പന്ത്രണ്ടു ലേഖനങ്ങള്‍ .രണ്ടാം ഭാഗം എട്ടു സ്മരണകള്‍ .മൊത്തം112 പേജുകള്‍ .വില 110 രൂപാ മാത്രം 

എം.ജി.എസ്സിന്‍റെ ചരിത്ര ലേഖനങ്ങളിലെ പതിവ് ന്യൂനതകള്‍ ഈ ലേഖന സമാഹാരത്തിലും കാണാം. തമസ്കരണങ്ങള്‍, തെറ്റുകള്‍ ,മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഉള്ള അജ്ഞത വെളിവാക്കുന്ന പ്രസ്താവനകള്‍ എല്ലാം ഈ ലേഖനസമാഹാരത്തിലും ഇഷ്ടം പോലെ കാണപ്പെടുന്നു .
“ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന് സ്വന്തം ശിഷ്യന്‍ ടി .ആര്‍ വേണുഗോപാലനെ കൊണ്ട് വിളംബരം ചെയ്യിക്കുന്ന  ഡോ .എം ജി.എസ് നാരായണന്‍ (കേസരി വാരിക എം.ജി.എസ് ശതാഭിഷേക പതിപ്പ്  2017 ജനുവരി  20   ''ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍'' എം.ജി.എസ് നാരായണന്‍റെ   ശതാഭിഷേക   (20 ആഗസ്റ്റ്— 2016)  -ത്തിനോടനുബന്ധിച്ചു തയ്യാറാക്കിയ മൂന്നു പഠനങ്ങള്‍. 'ചരിത്രരംഗത്തെ അതിനാഥന്‍'(പ്രൊഫ. പി.കെ മൈക്കിള്‍ തരകന്‍), ''ഏതു പക്ഷത്തിനും മറുപക്ഷമായ എം.ജി.എസ്'' (രാജന്‍ ഗുരുക്കള്‍ ), ''മൗലികതയുടെ പെരുമാള്‍'' (പ്രൊഫ. ടി.ആര്‍ വേണുഗോപാല്‍) ) നിരവധി സന്ദര്‍ഭങ്ങളില്‍, ആ സ്ഥാനം ശരിയ്ക്കും അര്‍ഹിക്കുന്ന മനോന്മണീയം പെരുമാള്‍ സുന്ദരന്‍ പിള്ളയെ തമസ്കരിക്കുന്നതായി കാണാം .മാധ്യമം വാരികയില്‍ വന്ന ആത്മകഥ ,കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, ജന്മഭൂമി ഓണം വിശേഷാല്‍ പതിപ്പ് 2017 (നാലുവാല്യങ്ങളില്‍ , “അവിട്ടം” വാല്യത്തിലെ  “ചരിത്രം നിഷ്പക്ഷമല്ല
പുറം 33മുതല്‍ 64 വരെ .) ലെ സുദീര്‍ഘമായ അഭിമുഖം എന്നിവയില്‍ മാത്രമല്ല, ഈ അവസാന കൃതിയിലും ആ തമസ്കരണം തുടരുന്നു

കേരളത്തിലെ ആലപ്പുഴയില്‍ ജനിച്ച മനോന്മണീയം സുന്ദരന്‍ പിള്ള എന്തുകൊണ്ടാണ് “ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവ്” ,”കേരള ചരിത്ര പിതാവ്” എന്നെല്ലാം അറിയപ്പെടുന്നത് ? എന്തുകൊണ്ടാണ് കരുണാനിധി സര്‍ക്കാര്‍ സുന്ദരംപിള്ളയുടെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലി യില്‍, മനോന്മണീയം സുന്ദരനാര്‍ (എം.എസ് )എന്ന പേരില്‍ ഒരു സര്‍വ്വ കലാശാല സ്ഥാപിച്ചത് ?എന്തുകൊണ്ടാണ് സുന്ദരന്‍ പിള്ള തന്‍റെ മനോന്മണീ യം നാ ടകത്തിനായി (1892)എഴുതിയ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയഗാനം(തമിഴ് വാഴ്ത്ത്- ജൂണ്‍ 1970) ആയി അം ഗീ കരിക്കപ്പെട്ടത്?
മുകളില്‍ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം ആണുള്ളത്.പെരുമാള്‍ സുന്ദരം  പിള്ള തയാറാക്കിയ The age of Thirujnana sambandha 1891 എന്ന പ്രൌഡഗംഭീരമായ ഗവേഷണ പഠന പ്രബന്ധം  .”പത്ത് പാട്ട്”
(The Tamil Idylls) എന്ന പേരില്‍ സുന്ദരന്‍ പിള്ള തയാറാക്കിയ പഠനത്തെ അവലോകനം ചെയ്യവേ E Hultzch എന്ന പണ്ഡിതന്‍ (Eugen Julius Theodor Hultzsch (29 March 1857 - 16 January 1927) was a German Indologist and epigraphist who is known for his work in deciphering the inscriptions of Ashoka.) സുന്ദരന്‍ പിള്ളയെ ഒന്ന് പ്രകോപിപ്പിച്ചു .തിരുജ്ഞാനസംബന്ധരുടെ ജീവിതകാലം കാള്‍ഡ വെല്‍ (Bishop Robert Caldwell (7 May 1814 – 28 August 1891) ) പറയുന്നതിലും ഏറെ മുന്‍പാണ് എന്നായിരുന്നു സുന്ദരം പിള്ളയുടെ അവകാശ വാദം..വെറുതെ വാദം ഉന്നയിച്ചാല്‍ പോരാ, തെളിവുകള്‍ നല്‍കണം എന്ന് ജര്‍മ്മന്‍ സായിപ്പ് പിള്ളയെ വെല്ലു വിളിച്ചു .അതിനായി പ്രമേഹബാധയാല്‍ വല്ലാതെ കഷ്ടപ്പെട്ടിരുന്ന വേളയില്‍, സുന്ദരന്‍ പിള്ള തയാറാക്കിയ പഠനമാണ് The age of Thirujnana sambandha (Madras Christian College Magazine 1891-Tamilian Antiquary Vo 1.No5/1& 3 The Ten Idyls)
കേരളത്തില്‍  ജനിച്ച മറ്റൊരാള്‍ക്കുപോലും ,ശ്രീ ശങ്കരാചാര്യരെ ഒഴിവാക്കിയാല്‍,  നേടാന്‍ കഴിയാത്ത അപൂര്‍വ്വ ബഹുമതി- സ്വന്തം പേരില്‍, അതും അന്യ നാട്ടില്‍, ഒരു സര്‍വ്വകലാശാല .സ്വന്തം പദ്യം അന്യ നാട്ടില്‍ ദേശീയ ഗാനം,നേടിയ സുന്ദരം പിള്ളയുടെ ആ പഠനം ഇന്‍റര്‍നെറ്റ് നോക്കാന്‍ അറിവുള്ള ആര്‍ക്കും  ഇന്ന്  വായിക്കാം .പി.ഡി എഫ് കോപ്പി എടുക്കാം .പക്ഷെ സൂപ്പര്‍ സോണിക് വ്യോമയാന കാലഘട്ടത്തില്‍ ചരിത്ര ഗവേഷണം നടത്തി “പെരുമാള്‍” പ്രബന്ധം പ്രസിദ്ധീകരിച്ചു ഡോക്ടറല്‍ ബിരുദം നേടിയ എം ജി.എസ്സിന് കാളവണ്ടി യുഗത്തില്‍ കേരള /ദക്ഷിണേന്ത്യന്‍ ചരിത്ര ഗവേഷണം നടത്തി )അദ്ദേഹം ശിലാശാസനങ്ങള്‍ ശേഖരിക്കാന്‍ സഞ്ചരിച്ചിരുന്നത് കാള വണ്ടികളില്‍ ആയിരുന്നു എന്നോര്‍ക്കുക ) സുന്ദരന്‍ പിള്ളയെ അസൂയ കാരണം തമസ്കരിക്കണം .
കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതന്‍ ശതാഭിഷേകം (എണ്‍പത്തി നാലാം വയസ് ) ആഘോഷിച്ചു കഴിഞ്ഞ ഡോ എം,ജി.എസ്.നാരായണന്‍ തന്‍റെ 512  പേജു വരുന്ന Perumals of Kerala എന്ന ഗവേഷണ പഠന ഗ്രന്ഥത്തില്‍ (പി.എച്ച് .ഡി തീസ്സിസ്), ആ പഠനം നടത്താന്‍ വായിച്ചു നോക്കിയ ഗ്രന്ഥങ്ങള്‍ ,ജേര്‍ണലുകള്‍ ,മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട് (പുറം 433) Indian Antiquary ,Ceylon Antiquary എന്നിവയുടെ വാള്യങ്ങള്‍ അദ്ദേഹം വായിച്ചതായി  രേഖപ്പെടുത്തിയിട്ടുണ്ട് .എന്നാല്‍ വിചിത്രം എന്ന് പറയട്ടെ ,Tamiianl Antiquary ഒറ്റ വാല്യം പോലും അദ്ദേഹം കണ്ടിട്ടില്ല .വായിച്ചിട്ടില്ല .അങ്ങനെ ഒരു ശേഖരം ഉണ്ടെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചു കാണില്ല .സ്വാഭാവികമായും The Tamiian l Antiquary Vol 1No3, Some Mile stones in the history of Tamil Literature ,or The Age of Jnana Sambandha by the late Prof P.Sundaram Pillai MA No5 /iii, The Ten Tamil Idyls by late Prof P.Sundaram Pillai MA എന്നിവ അദ്ദേഹം കണ്ടിട്ടില്ല .വായിച്ചിട്ടുമില്ല.
കേരളം ചരിത്ര വഴിയിലെ വെളിച്ചങ്ങള്‍”(2017) എന്ന കൃതിയിലെ   “ കേരള ചരിത്ര പഠനത്തില്‍ സ്വതന്ത്രമായ ശാസ്ത്രീയ ശ്രമത്തിന്‍റെ ആവശ്യം”    എന്ന ലേഖനം (പേജ് 45-52 ) അക്കാര്യം ഒന്നുകൂടി സ്ഥാപിയ്ക്കുന്നു .ഇന്ത്യന്‍ ആന്റി ക്വാറി ,എപ്പികാപ്പിയാ ഇണ്ടിക്കാ ,ആന്വല്‍ റിപ്പോര്‍ട്ട് ഓഫ് എപ്പിഗ്രാഫിക് ,സൌത്ത് ഇന്ത്യന്‍ ഇന്സ്ക്രിപ്ഷന്‍സ് ,ട്രാവന്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് ,രാമവര്‍മ്മ റിസേര്‍ച് ഇന്‍സ്ടിട്യൂട്ട് ബുള്ളറ്റിന്‍ ,ടി കെ ജോസഫിന്‍റെ കേരള സോസ്സൈറ്റി  പേപ്പേ ര്സ് ഇവയൊക്കെ വായിച്ച, ചരിത്ര ഗവേഷക സിംഹം , ഡോക്ടര്‍ എം.ജി.എസ് പക്ഷെ The Tamilian Antiquary വാള്യങ്ങള്‍ പരാമര്‍ശിക്കുന്നില്ല അതിനാല്‍  .വായിച്ചിട്ടുമില്ല . കണ്ടിട്ടുമില്ല. അതുകൊണ്ടാണ് സുന്ദരന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ വായിക്കാന്‍ വിട്ടു പോയത് .പക്ഷെ ഇന്ന് സ്കൂള്‍ വിദ്യഭ്യാസം മാത്രം കിട്ടിയ ഏതൊരു സാധാരണവ്യക്തിക്കും എന്തിനു കുട്ടികള്‍ക്ക് പോലും  ആ പ്രബ്ന്ധങ്ങള്‍ നെറ്റില്‍ നിന്ന് ഡൌന്‍ ലോട് ചെയ്തു കോപ്പിയെടുത്ത് വായിക്കാം .എം ജി.എസ്സിന്‍റെ അറില്ലായ്മയില്‍ കുറ്റപ്പെടുത്താം ; കളിയാക്കാം .ആധുനിക ശാസ്ത്ര പുരോഗതി കൈവരിച്ച നേട്ടം .പേജ് 46 ല്‍  ഡോ എം ജി.എസ് ഇങ്ങനെ എഴുതി “പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോലും പാച്ചു മൂത്തതിനെ പോലുള്ള നാടന്‍ പണ്ഡിതന്മാര്‍ പഴംപുരാനങ്ങള്‍  ആവര്‍ത്തിക്ക മാത്രമാണ് ചെയ്തത്”  വിടുവായന നടത്തിയ  മുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ തുടരുന്നു ;“കേരള ചരിത്ര നിര്‍മ്മിതിയ്ക്കാവശ്യമായ സാങ്കേതിക ജ്ഞാനം പുരാവസ്തു –പുരാലേ ഖ്യ –സാഹിത്യ രംഗങ്ങളില്‍ അന്ന് സജ്ഞമായിക്കഴിഞ്ഞിരുന്നില്ല ...വിദേശ  സഞ്ചാരികളുടെ കുറിപ്പുകളാണ് മുഖ്യാലംബമായി അംഗീകരിക്കപ്പെട്ടിരുന്നത്” .
ഡോ .എം ജി.എസ് നാരായണന്‍ പി.സുന്ദരന്‍ പിള്ളയുടെ Some Early Sovereigns of Travancore (1894 ) മുഴുവനായി കണ്ടിട്ടുണ്ടോ, വായിച്ചിട്ടുണ്ടോ എന്ന് നമുക്കറിഞ്ഞു കൂടാ .എന്നാല്‍ ആ പ്രബന്ധത്തിലെ ഒരു വാചകം Perumalas of Kerala യില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് “Copper grants ,being mostly private property of individuals or corporations ,have always the chance of turning out forgeries in favour of vested interest.സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെടെണ്ട വാക്യം .തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ മനസ്സിലാക്കാതെ പോയ ചരിത്ര സത്യം Cultural  Symbiosis എന്ന പഠനം, Perumals of Kerala യുടെ മുഖ ചിത്രം എന്നിവയ്ക്കാധാരമാക്കിയ തരിസാപ്പള്ളി പട്ടയത്തിലെ (അയ്യന്‍ അടികള്‍,വേല്‍ കുല സുന്ദരന്‍ - സി.ഇ 849) അവസാന ഓല എന്ന് മിക്കവരും പറയുന്ന പഷിമേഷ്യന്‍ ലിപികളില്‍ ഉള്ള ചെമ്പോല വ്യാജന്‍ എന്ന് ഡോ .എം ജി.എസ്സിന് മനസിലാക്കാന്‍ കഴിയാതെ പോയി എന്നത് ലങ്ജാകാരം തന്നെ .അത് വേണാട്ടരചന്‍ അയ്യനടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല എന്നറിയണമെങ്കില്‍ Anquetil Du Peron Zend  Avesta (Paris 1771) https://en.wikipedia.org/wiki/Abraham_Hyacinthe_Anquetil-Duperron എന്ന പ്രഞ്ച് കൃതി വായിക്കണം .ഡോ .എം ജി.എസ് ആ കൃതിയും കണ്ടിട്ടില്ല .വായിച്ചിട്ടില്ല. എന്തൊരു നാണക്കേട് .
1855-1897 കാലത്ത് ജീവിച്ചിരുന്ന മനോന്മണീ യം സുന്ദരന്‍ പിള്ള, അദ്ദേഹത്തിന്‍റെ  ആഗോള  പ്രസിദ്ധ ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയെ ഡോ .എം ജി എസ് വീണ്ടും തമ്സകരിച്ചത് കണ്ടാല്‍ ചരിത്ര ബോധമുള്ള ഏതൊരു മലയാളിയാണ് ക്ഷമിക്കുക ?
 “ചരിത്രം വ്യവഹാരം കേരളവും ഭാരതവും”  എന്ന തന്‍റെ കൃതിയില്‍, രാജന്‍ ഗുരുക്കള്‍, രാഘവ വാര്യര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ “കേരള ചരിത്രം” (രണ്ടു ഭാഗങ്ങള്‍) നിരൂപണം ചെയ്യവേ, “അത്രയൊന്നും പറയാന്‍ ഇല്ലാത്ത മനോന്മണീയം സുന്ദരന്‍ പിള്ള” യ്ക്ക് കേരള ചരിത്ര രചനകളെ കുറിച്ച് പറയുമ്പോള്‍, അര പേജു വരുന്ന മുക്കാല്‍ പാരഗ്രാഫ് (ബാക്കി വൈക്കം പാച്ചു മൂത്തതിനും ) നല്‍കിയതിനു എം ജി.എസ് രൈദ്ര ഭാവം പൂണ്ട് ഇളകി ആടിയത് നമുക്ക് വായിക്കാം .”പത്ത് കേരള കള്ളക്കഥകള്‍” എന്ന പഠനത്തില്‍ ദക്ഷിണേന്ത്യന്‍ ചരിത്ര രചന തുടങ്ങിയത് 1956 –ല്‍ എന്ന പമ്പര വിഡ്ഢിത്തരം എഴുതി വച്ചു ആ ചരിത്ര പണ്ഡിതന്‍  .അത് ജന്മ ഭൂമി ഓണപ്പതിപ്പിലും(2017) ആവര്‍ത്തിച്ചു .മാധ്യമം ആത്മകഥയിലും .
കേരള ചരിത്രം ദ്രാവിഡ ചരിത്രത്തിന്‍റെ  ഭാഗം ആണെന്നും മലയാളം തമിഴ്പുത്രി ആണെന്നും കേരള ചരിത്രം, ദക്ഷിണേന്ത്യന്‍ ചരിത്രം എന്നിവയുടെ ശാസ്ത്രീയ പഠനം ആരംഭിച്ചത് അകാലത്തില്‍ അന്തരിച്ച പ്രൊഫ .സുന്ദരം പിള്ള ആണെന്നും അറിയാതെ പോയത് The Tamil Antiquary കാണാതെ പോയത് കാരണമാണ് .ഇനിയെങ്കിലും ഡോ.എം ജി.എസ് അവ ഒരു തവണ വായിക്കണം .അവ ഇപ്പോള്‍ നെറ്റില്‍ സൌജന്യമായി കിട്ടും
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് മാഗസിനില്‍ (1891) ആണ് തിരുജ്ഞാന സംബന്ധരെ കുറിച്ചുള്ള സുന്ദരം പിള്ളയുടെ ലേഖനം ആദ്യം അച്ചടിച്ചു വന്നത് It brings  sunshine to our hearts and dispels moonshine from our brains എന്നാണു കെ.ജി.ശേഷ അയ്യര്‍ എന്ന അക്കാലത്തെ ഇമ്മിണി വല്യ ചരിത്ര പണ്ഡിതന്‍ .19-02 1909 ല്‍,  Tamil Tamil Antiquary 1909 vol1 No 3 യില്‍ അത് പുനപ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖം ആയി എഴുതിയത് എന്നത് എം ജി.എസ് അറിഞ്ഞിട്ടില്ല
2007  മാര്‍ച്ചില്‍ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ തയാറാക്കിയ കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍ എന്ന പുസ്തകത്തെ “കറയറ്റ ഗവേശണ ചോരണം “എന്ന പേരില്‍ ഡോ .എം ജി.എസ്  വിമര്‍ശിക്കുന്നു (പുറം 108-109)ഈ ലേഖനത്തിലും തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി പെരുമാള്‍ സുന്ദരം പിള്ളയെ എം ജി.എസ് തമസ്കരിക്കുന്നു .പുറം 1ഒന്ന് മുതല്‍ പുറം420  വരെ 209  പുരാലിഖിതങ്ങള്‍ ഡോ പുതുശ്ശേരി അതില്‍ ഉള്‍ക്കൊള്ളിച്ചു എന്ന് എം .ജി.എസ് .അവയില്‍ ഒന്ന് പോലും സുന്ദരന്‍ പിള്ള കണ്ടെത്തിയതായി എം ജി.എസ്സോ പുതുശ്ശേരിയോ രേഖ പ്പെടുത്തിയിട്ടില്ല എന്നത് ശരി .കാരണം അവര്‍ ഇരുവരും സുന്ദരന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ വായിച്ചിട്ടില്ല .സുദീര്‍ഖ മായ അവതാരികയില്‍ കെ.വി രങ്ക സ്വാമി എഴുതി “After he had thus garnered a sheaf of about fifty inscriptions ,he found a forum in three meetings which the Public Lecture Committee arranged for an expositinonof hi sreseches (page viii)….. The long and luminous paragraph (p58) celebrating the wisdom of the arrangements disclosed by Manalikkarai Inscriptions ME 410 which Sundaram Pillaiacclaims as “one of the great charters of Travancore “ and the equitable adjustment of the burden of of a land tax possessing the qualities of fixity and certainty ,to the benefit of Government and the subject ,reads like an expert from Adam Smith or J.S Mill
സുന്ദരം പിള്ള കണ്ടെടുത്ത് വായിച്ച പുരാരേഖകള്‍ ആണ് പില്‍ക്കാലത്ത് ഗോപിനാഥ റാവു, പുതുശ്ശേരി, ശങ്കര നാരായണന്‍ എന്നിവര്‍ സ്വന്തം കണ്ടെത്തല്‍ എന്ന നിലയില്‍ സുന്ദരം പിള്ളയുടെ പേര്‍ പരാമര്‍ശിക്കാതെ പ്രസിദ്ധീകരിച്ചത് എന്നതും വിചിത്രം .പുതുശ്ശേരി കാട്ടിയ തെറ്റ് എം ജി.എസ്സും ചെയ്തു .തമസ്കരിക്കപ്പെട്ടത് “കാളവണ്ടി” യാത്രക്കാരന്‍  സുന്ദരം പിള്ളയും
അധിക വായനയ്ക്ക്
1 Sundaram Pillai,P.Some Early Sovereigns of Travancore 1894 2nd Edn 1943 (by P.S.Natarja Pillai)
2. Sundaram Pillai.PThe Age of Sambandha –Madras Christian College Magazine 1891 The Tamilian Antiquary 1909& 1986
3.  Sundaram Pillai,P The Ten Tamil Idyls The Tamilian Antiquary Vol 1.No5/111 1909
4.Sadasivan K, Prof .Sundaram Pillai’s Immortalization of Real Characters in the Dramaturgy institute of Historical Reserch Souvenir 1997 Culcutta
5Manonamneeyam (Malayalam Translation by )Kerala University Publications