Saturday, 17 September 2016

സന്തോഷ്‌ മാധവിന്‍റെ കണ്ടെത്തല്‍ ശരിയോ ?

സന്തോഷ്‌ മാധവിന്‍റെ കണ്ടെത്തല്‍ ശരിയോ ?
============================================
“ചരിത്രത്തില്‍ വെളിച്ചമായി ചട്ടമ്പി സ്വാമികളുടെ തിരുപ്പാട്ടുകള്‍”
(അപൂര്‍വ്വ രേഖ-സന്തോഷ് മാധവ് 19 സെപ്തംബര്‍ 2016പേജ് 36 -39) വളരെ താല്‍പ്പര്യപൂര്‍വ്വം വായിച്ചു
.ചരിത്രത്തിലും (ഈ ലേഖകന്‍ പ്രഞ്ച് കൃതിയായ സെന്‍റ് അവസ്ഥയില്‍ നിന്ന് കണ്ടെത്തിയ തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട വേണാടന്‍ സാക്ഷിപ്പട്ടിക - ) സാഹിത്യത്തിലും (വീണപൂവ് കുഴിത്തുറ അയ്യപ്പന്‍പിള്ള രചിച്ച പ്ര സൂനചരമത്തിന്‍റെ അനുകരണം എന്ന ഡോക്ടര്‍ അടൂര്‍ സുരേന്ദ്രന്‍റെ പി.എച്ച് ഡി തീസ്സിസ് ) ഖസാക്കിന്‍റെ ഇതിഹാസം ബര്‍ഗന്‍ വാഡി യുടെ അനുകരണം എന്ന് ജി.എന്‍ പണിക്കര്‍ ,വി.സി ശ്രീജന്‍ എന്നിവരുടെ കണ്ടെത്തല്‍ ) നാം ഏറെ കൊട്ടിഘോഷിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ വെറും കള്ളനാണയങ്ങള്‍ ആണെന്ന് തെളിഞ്ഞു വരുന്ന സന്ദര്‍ഭത്തില്‍, സുരേഷ് മാധവ് പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നത് ഏറെ ശദ്ധയോടു കൂടി ആയിരിക്കണം
.ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബല്‍ വഴി അച്ചടിക്കപ്പെടുകയും വിറ്റഴിക്കപ്പെതുകയും ചെയ്ത പല കൃതികളും (കൃസ്തുമതച്ചേദനം 1895 ,പ്രാചീന കേരളം (1919) വേദാധികാര നിരൂപണം(1921) എന്നിവ അദ്ദേഹം രചിച്ചവ തന്നെയോ എന്ന് സംശയിക്കപ്പെടുന്ന വേളയില്‍, ചട്ടമിസ്വാമികളാല്‍ വിരചിതം കൃതി ആണെന്ന ലേബലില്‍ പുതിയ ചില കൃതികള്‍ അവതരിപ്പിക്കുന്നത് നല്ലപോലെ ഗൃഹപാഠം ചെയ്തിട്ട് വേണം .
ഷണ്മുഖദാസന്‍,ബാലാഹ്വന്‍,അര്‍ഭാകനാമകന്‍, സര്‍വ്വകലാവല്ലഭന്‍, ,വിദ്യാധിരാജന്‍, പരമഭട്ടാരകന്‍, മഹാപ്രഭു ,ബ്രഹ്മശ്രീ തുടങ്ങിയ പല വിശേഷണങ്ങള്‍ ചേര്‍ത്ത് എഴുതപ്പെടുന്ന ചട്ടമ്പി സ്വാമികള്‍ കത്തുകളില്‍ “ചട്ടമ്പി” എന്നു മാത്രമാണു എഴുതിയിരുന്നത് .മാസികകളില്‍ “അഗസ്ത്യന്‍” തുടങ്ങിയ തൂലികാ നാമങ്ങള്‍ ഉപയോഗിച്ചിരുന്നു (പറവൂര്‍ കേശവപിള്ള എഴുതിയ ജീവചരിത്രത്തില്‍ “സദ്‌ഗുരു” മാസികയില്‍ എഴുതിയ ലേഖനം ഉദ്ധരിക്കുന്നു പേജ് 262).സന്തോഷ്‌ മാധവ് നല്‍കുന്ന ഈ പാട്ടുകള്‍ ഏതു പേരുവച്ചാണ് സ്വാമികള്‍ എഴുതിയത് എന്ന് ലേഖകന്‍ വ്യക്തമാക്കുന്നില്ല .കയ്യെഴുത്ത് പ്രതിയില്‍ എഴുതിയ ആളുടെ പേര്‍ കാണുന്നില്ല .ചട്ടമ്പിസ്വാമികളുടെ കയ്യെഴുത്ത് ആവാം .പക്ഷെഅദ്ദേഹത്തിന്‍റെ സ്വന്തം കൃതി എന്ന് എങ്ങനെ പറയാം?
ജ്നാനപ്രജാഗരസഭയില്‍ (ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍(1814-1909) മനോന്മാണീ യം സുന്ദരന്‍ പിള്ള(1855-1897) പേട്ട രാമന്‍പിള്ള ആശാന്‍(1842-1937) എന്നിവരാല്‍ തിരുമധുര പേട്ടയില്‍ സ്ഥാപിതമായത് 1876-ല്‍ ) നടന്നിരുന്ന പ്രഭാഷണങ്ങള്‍,സംവാദങ്ങള്‍ എന്നിവ ഒരക്ഷരവും വിടാതെ എഴുതി എടുക്കുക ശീലമാക്കിയിരുന്നു അക്കാലത്ത് കുഞ്ഞന്‍എന്ന പില്‍ക്കാല ചട്ടമ്പിസ്വാമികള്‍ എന്ന് ഡോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ് 55-58 കാണുക ). മറ്റേതെങ്കിലും കവിയുടെ സൃഷ്ടി സ്വന്തം കയ്യക്ഷരത്തില്‍ കുഞ്ഞന്‍ പകര്‍ത്തി എഴുതിയതാവരുതോ ഈ പാട്ടുകള്‍ എന്ന സംശയം ന്യായയുക്തം .
ബ്രാഹ്മണ മേധാവിത്വത്തെ എതിര്‍ത്ത് ശൂദ്ര (നായര്‍ )മാഹാത്മ്യം വിളംബരം ചെയ്ത ചട്ടമ്പിസ്വാമികള്‍ എങ്ങനെ വര്‍ത്തക വൈശ്യരുടെ ആരാധ്യനായ ,കാവേരിപൂമ്പട്ടണജാതന്‍ “പട്ടണത്ത് പിള്ളയാര്‍” പാട്ടുകളുടെ പ്രചാരകന്‍ ആയത് എന്നതും പഠനവിധേയമാക്കണം
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന വൈശ്യ കുല ജാതന്‍ , ,”വെള്ളാളന്‍” ആയ, സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന സുന്ദരന്‍പിള്ള തന്നെ ആയിരുന്നു എന്നത് ചരിത്ര സത്യം. അത് തമ്സകരിക്കപ്പെട്ടു .” പ്രാചീന മലയാളം” എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും ഉള്ളത് ഈ സത്യം അറിയാതെയാണ്. രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍, ബ്രഹ്മദായങ്ങള്‍, ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതി വിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു . പ്രാചീന കേരളത്തിലെ കൃഷി ഭൂമിയുടെ യതാര്‍ത്ഥ അവകാശി ആരാ യിരുന്നു എന്നാന്വേഷണ മാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ഡോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ് 55-58 കാണുക ).തിരുനെല്‍ വേലിയിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
എഴുതുന്നു 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്‍റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി .ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കണ്ണു പിള്ള എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലിഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു
തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം 582രൂപാ 14 അണ കൈപ്പറ്റിയതായി കാണുന്നു
.തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി
ഹാരപ്പന്‍ പര്യവേഷണം നടക്കുന്നതിനു മുപ്പതു വര്ഷം മുമ്പേ പുരാതന ഇന്ത്യന്‍ സംസ്കാരം ദ്രാവിടസംസ്കാരമാനെന്നും ദക്ഷിണേന്ത്യന്‍ നദീ തടങ്ങളില്‍ നിന്നു കര്‍ഷകര്‍ വടക്കോട്ട്‌ കുടിയേറുകയും ആയിരുന്നു എന്ന് വാദിച്ചു പ്രബന്ധങ്ങള്‍ തയാറാക്കിയ പണ്ഡിതന്‍ ആയിരുന്നു തിരുവിതാം കൂറിലെ ആദ്യ എം.ഏ ബിരുദ ധാരിയായി എം.ഏ .സുന്ദരന്‍ പിള്ള എന്നും അറിയപ്പെട്ടിരുന്ന മനോന്മാണീയം .
ലോകപ്രസിദ്ധ പണ്ഡിതന്‍ ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള ജ്ഞാനപ്രജാഗരം(1876) ,ശൈവ പ്രകാശ സഭ(1885) ,തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവടങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ കുഞ്ഞന്‍ ഒരക്ഷരം വിടാതെ എഴുതി എടുത്തിരുന്നു .സുന്ദരന്‍ പിള്ള നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അകാലത്തില്‍ അര്‍ബുദ ബാധയാല്‍ അന്തരിച്ചു .ഏക മകന്‍ നടരാജന് (തിരുക്കൊച്ചി ധന-റവന്യു –വനമന്ത്രിയായി ആദ്യമായി ഇന്ത്യയില്‍ ഭൂപരിഷ്കരണ ബില്‍(1956) അവതരിപ്പിച്ച അഴിമതി രഹിത ജനകീയ മന്ത്രി ) അന്ന് ആറു വയസ്സുകാരന്‍ ബാലന്‍ .പിള്ളയുടെ ഭാര്യ ബാലനായ മകനുമായി സ്വദേശമായ ആലപ്പുഴയിലേക്ക് മടങ്ങി .സുന്ദരന്‍ പിള്ളയുടെ പ്രഭാഷണ ങ്ങള്‍ക്ക് തയാറാ ക്കിയ നോട്ടുകളും അവകേട്ട് കുഞ്ഞന്‍ എഴുതിയെടുത്ത സ്വന്തം കയ്പ്പടയില്‍ ഉള്ള നോട്ടുകളും
ചട്ടമ്പി സ്വാമികള്‍ കൈവശമായി .അവ അദ്ദേഹം പലപ്പോഴായി പല വീടുകളില്‍ ഇട്ടിട്ടു പോന്നു
.അവ കണ്ടു കിട്ടിയവര്‍ താന്താങ്ങളുടെ താല്‍പ്പര്യപ്രകാരം കൂട്ടിയും കുറച്ചും മാറ്റിയും
തയാറാക്കി അച്ചടിച്ചു വിട്ടതാണ് ചട്ടമ്പിസ്വാമികള്‍ എഴുതിയത് എന്ന പേരില്‍ വിറ്റഴിക്കപ്പെട്ട ഗദ്യ കൃതികള്‍ ആയ ക്രിസ്തുമത ച്ചേദനം(1895) ,പ്രാചീന മലയാളം(1919), വേധാധികാര നിരൂപണം(1921) എന്നിവ .”പ്രാചീന മലയാളം” തന്‍റെ പിതാവിന്‍റെ കൈവശം ഉണ്ടായിരുന്ന താളിയോല ഗ്രന്ഥം പകര്‍ത്തി തയാറാക്കി എന്ന് ശിവരാജ യോഗി അയ്യാവു സ്വാമികളുടെ മകന്‍ ലോകനാഥപണിക്കര്‍ എഴുതിയ കത്ത് (കൊല്ലവര്‍ഷം 10-09-120/സി.ഇ 1945) കാലടി പരമേശ്വരന്‍ പിള്ള, ഡോ .രവികുമാര്‍ എന്നിവര്‍ അച്ചടിച്ച അയ്യാവു സ്വാമി ജീവച്ചരിത്രങ്ങളിലും എസ് ഓമനയുടെ ക.ഇ പി.എച്ച് .ഡി തീസ്സിസ് ആയ “ഒരു മഹാഗുരു” (വര്‍ക്കല ഗുരു കുലം 2013) എന്ന ജീവചരിത്രത്തിലും നമുക്ക് വായിക്കാന്‍ കഴിയും . .തിരുപ്പാട്ടുകളുടെ കഥയും അതു പോലെ എന്ന് വരാം .അത് ചട്ടമ്പി സ്വാമികളുടെ കൃതി ആണെന്നും വരാം .അല്ല എന്നും വരാം .ഭാഷാ ഗവേഷകര്‍ തീരുമാനിക്കട്ടെ

No comments:

Post a Comment