വെള്ളാള നക്ഷത്രങ്ങള്‍ : മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897): മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897) തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യ എം.ഏ ബിരുദധാരിയായിരുന്നതിനാല്‍ , “ എം.ഏ ” സുന്ദരന്‍ പ...
Friday, 30 September 2016
Thursday, 29 September 2016
കണ്ട മകനും കേട്ട ലേഖകനും
കത്തുകള്‍
കണ്ട മകനും കേട്ട ലേഖകനും
കേസരി വാരിക 2016 ആഗസ്റ്റ് 26 ലക്കത്തില്‍ കത്ത് എഴുതിയ രാമന്‍ നായര്‍
അയ്യാവിന്റെ തമിഴ് താളി യോല ഗ്രന്ഥം നോക്കി ചട്ടമ്പിസ്വാമികള്‍ പ്രാചീന മലയാളം
രചിച്ചു എന്നത് തെറ്റ് എന്ന് പറയുന്നു /കാലടി പരമേശ്വരന്‍ പിള്ള
പ്രസിദ്ധപ്പെടുത്തിയ ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാ സ്വാമികള്‍ അയ്യാമിഷന്‍ 1977
പുറം 75 76ഒരു തവണ
വായിക്കണം .സ്വാമികളുടെ മകന്‍ എഴുതിയ ഒരു കത്ത്
അതിലുണ്ട്
0-09-120 എന്ന കൊല്ലവര്‍ഷ തീയതിയില്‍ എഴുതിയത് .”ചട്ടമ്പി
സ്വാമികള്‍ പ്രാചീന മലയാളം എന്ന ഗ്രന്ഥമെഴുതിയത് അച്ഛന്റെ കൈവശമിരുന്ന ഒരു പഴയ
താളിയോല ഗ്രന്ഥം നോക്കിയാണ്”
കണ്ട താനങ്ങു മാറി നിലക്ക് കേട്ട ഞാന്‍ പറയാം
എന്ന് പറയുകില്ല ശ്രീ
രാമന്‍ നായര്‍ എന്ന് കരുതുന്നു .
“ഇങ്കിരീസ് അറിഞ്ഞുകൂടാത്ത വിദ്യാധിരാജന്‍
തന്നെയായിരുന്നു ചട്ടമ്പിസ്വാമികള്‍” എന്ന് 3 ഒക്ടോബര്‍ 2016 ലക്കം 2143 കലാകൌമുദി
യില്‍ ശ്രീ സി.പി.നായര്‍ (“അധികാരം” എന്ന ലേഖനം പേജ്
17).ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത സ്വാമികള്‍ എന്ന് പ്രൊഫ .എസ് ഗുപ്തന്‍നായര്‍
“ആദ്ധ്യാത്മിക നവോത്ഥാന നായകര്‍” എന്ന ഹംസലേ ഖനസ്മാഹാരത്തില്‍ പറഞ്ഞു വച്ചു .”സ്വാമികള്‍ക്ക് ത്മിഴ്,സംസ്കൃതം
മലയാളം എന്നിവയില്‍” (മാത്രം) “അനിതരസാധാരണമായ പാണ്ഡിത്യം ഉണ്ടായിരുന്നു” എന്ന്
സാഹിത്യകുശലന്‍ ടി.കെ കൃഷ്ണന്‍ നായരും എഴുതിയിട്ടുണ്ട് (പറവൂര്‍ ഗോപാലപിള്ള രചിച്ച
ജീവചരിത്രം- 1977 സ്മരണകള്‍ -3 കറന്റ് ബുക്സ് പേജ് 300)pej
എന്നാല്‍ എന്നെ പോലുള്ള സാധാരണ വായനക്കാര്‍
ചട്ടമ്പിസ്വാമികളുടെ ഗദ്യഗ്രന്ഥങ്ങള്‍( “ക്രിസ്തുമത ചേദനം”(1895),”പ്രാചീന
കേരളം”(1917) “വേദാദികാര നിരൂപണം”(1921); “തമിഴകം”(അഗസ്ത്യര്‍
) തുടങ്ങിയ ലേഖനങ്ങള്‍ എന്നിവ വായിക്കുമ്പോള്‍, അത്ഭുത സ്തബ്ദരായി പോകുന്നു .ഇംഗ്ലീഷ്
ലേഖകര്‍, ഗ്രന്ഥങ്ങള്‍ എന്നിവ അവയില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടു വായനക്കാരെ
ഞെട്ടിച്ചു കളയുന്നു .ക്രിസ്തുമത ചേദനം
ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി എഴുതുപ്പെട്ടു
എന്നാണു വായനയില്‍ കിട്ടുന്ന വിവരം. ഇംഗര്‍
സോള്‍ ,Gibbon ,W.H.Rule,
La Maistre,Hume,
Edgar Thurston ,Duartte Barbosa, Sir Hector Munro, റോളന്‍സ്റ്റന്‍,ടഹഫറുള്‍ മുജഹിഡിന്‍,പര്‍ക്കാസ്, സോണറാറ്റ്,മര്‍ഡാക്,പാളിനസ്,S.W Ellis എന്നീ ഗ്രന്ഥകര്‍ത്താക്കളും Gibbons
Decline and Fall Vol iii History of the Inquisitions by W.H.Rule
,Spanish Inquisition La Maistre, Students History of England Tamils Eghteen Hundred
years ago Kanakasabha Pillai എന്നീ ഗ്രന്ഥങ്ങളും ഇംഗ്ലീഷ് അറിഞ്ഞു
കൂടാതിരുന്ന സ്വാമികളുടെ കൃതികളില്‍ കടന്നു വരുന്നു .
ഇനി സ്വാമികള്‍ പില്‍ക്കാലത്ത് ഇംഗ്ലീഷ്
പഠിച്ചുവോ ?
അതോ മറ്റാരെങ്കിലും തയാറാക്കിയ പഠനങ്ങള്‍ ചട്ടമ്പിസ്വാമികള്‍
എഴുതിയത് എന്ന പേരില്‍ പ്രചരിപ്പിച്ചതോ ?
ആരുണ്ട് സംശയം തീര്‍ക്കാന്‍ ?
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob: 9447035416 Email: drkanam@gmail.com
Tuesday, 27 September 2016
“പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും “പാണ്ടിപ്പറയന്‍” അയ്യാവിന്‍റെ പന്തിഭോജനവും
ചരിത്ര സത്യങ്ങള്‍
“പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും
“പാണ്ടിപ്പറയന്‍” അയ്യാവിന്‍റെ പന്തിഭോജനവും
ഡോ.കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob:9447035416
E-mail: drkanm@gmail.com
ജാതിയില്ലാ വിളംബര ശതവാര്‍ഷിക ആഘോഷമായിരുന്നു ഈ വര്‍ഷം
കേരളത്തില്‍ .അടുത്ത വര്‍ഷം കേരളം ആഘോഷിക്കാന്‍
പോകുന്നത് “മിശ്രഭോജന ശതവാര്‍ഷികം” ആയിരിക്കും .
ശ്രീനാരായണ ഗുരുവിന്‍റെ ഗൃഹസ്ഥാശ്രമ ശിഷ്യരില്‍
കുമാരന്‍ ആശാനോടോപ്പം സ്ഥാനമുണ്ടായിരുന്നു സഹോദരന്‍ അയ്യപ്പനും .നല്ലൊരു
വിപ്ലവകാരിയായിരുന്ന അയ്യപ്പന്‍ സാമൂഹ്യ പരിവര്‍ത്തനത്തിനു വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍
മാത്രം സ്വീകരിച്ചിരുന്ന വ്യക്തി കൂടി
ആയിരുന്നു .അനാചാരങ്ങള്‍ മാറ്റപ്പെടണം എന്ന ചിന്താഗതി വച്ച് പുലര്‍ത്തിയ ആ
വിപ്ലവകാരി അതിനായി 1917-ല്‍ മിശ്രഭോജനം സംഘടിപ്പിച്ചു (ഭാസ്കരന്‍ ടി .ഡോ, “മഹര്‍ഷി
ശ്രീനാരായണ ഗുരു”, ഭാഷാ ഇന്‍സ്ടിട്യൂട്ട് രണ്ടാം പതിപ്പ് 2008
പേജ് 133).സവര്‍ണ്ണര്‍
തങ്ങളെ അപമാനിക്കുന്നതില്‍ അരിശം കൊണ്ടിരുന്ന ഈഴവര്‍ തങ്ങളേക്കാള്‍ താഴ്ന്നവര്‍
എന്ന് കണക്കാക്കിയിരുന്ന പുലയര്‍ പറയര്‍ ,കുറവര്‍ മുതലായവരെ അ യിത്തക്കാരായി
മാറ്റി നിര്‍ത്തി അപമാനിച്ചിരുന്നു എന്ന സത്യം സഹോദരന്‍ അയ്യപ്പനെ വല്ലാതെ വേദനിപ്പിച്ചു
എന്ന് ഡോ ഭാസ്കരന്‍ എഴുതുന്നു .അതിനാല്‍ സവര്‍ണ്ണര്‍ക്ക് മാതൃകയായി അദ്ദേഹം
ചെറായില്‍ 1917 –ല്‍
മിശ്രഭോജനം സംഘടിപ്പിച്ചു .അതിന്‍റെ ശതാബ്ദി വര്‍ഷമാണ് 2017.അതിന്‍റെ
ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .
ബി ഏ പരീക്ഷ എഴുതിക്കഴിഞ്ഞു നില്‍ക്കും
വേളയിലായിരുന്നു സഹോദരന്‍ ഈ മിശ്രഭോജനം സംഘടിപ്പിച്ചത് .അത് ഇപ്രകാരം ആയിരുന്നു
എന്ന് ഡോക്ടര്‍ ഭാസ്കരന്‍ വിവരിക്കുന്നത് നമുക്കൊന്ന് വായിക്കാം .”തീയതി 1092 ഇടവം 22(1917).തികച്ചും
പ്രതീകാത്മകമായിരുന്നു പരിപാടി .ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കു പുരട്ടിയും
ചോറും മാത്രമായിരുന്നു വിഭവം.പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന
പുലയനാണ് വിളമ്പിയത് .അയാളെ കാലേകൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നു .അയ്യപ്പന്‍റെ
ബോഡി ഗാര്‍ഡുകള്‍ ആയ കേളനും കണ്ടച്ചനും പുലച്ചാളയില്‍ ചെന്ന് “വിശിഷ്ടാതിഥി”യെ ക്ഷണിച്ചു കൊണ്ട് വരുകയാണുണ്ടായത് .അയ്യരു
പുലയന്‍ തന്‍റെ മക നുമോന്നിച്ചാണ് പുറപ്പെട്ടത്.പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍
പേര്‍ ഭക്ഷണ ത്തിനു തയാര്‍ ആയതിനാല്‍ അല്പ്പാല്‍പ്പമേ
വിളമ്പാന്‍ ഒത്തുള്ളു .പന്തി യുടെ മധ്യഭാഗത്തുള്ള ഇലയുടെ മുമ്പില്‍ അയ്യരുടെ മകനെ
ഇരുത്തി .ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോള്‍ മറ്റുള്ളവര്‍ അതില്‍
നിന്ന് കുറേശ്ശെ എടുത്തു സ്വാദ് നോക്കി .ഇതാണ് ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം “(പേജ്
134)
തുടര്‍ന്നു അയ്യപ്പന്‍ ഈ സംഭവം “സംഘ ചരിതം” എന്ന
പേരില്‍ ഓട്ടം തുള്ളല്‍ ആക്കി അവതരിപ്പിക്കാന്‍ തുടങ്ങി ..പക്ഷെ ചെറായിയിലെ
വിജ്ഞാന വര്‍ദ്ധിനി സഭ അയ്യപ്പനു വിലക്ക് കല്‍പ്പിച്ചു .കാരണവന്മാര്‍
അയ്യപ്പനെ ഈഴവ സമുദായത്തില്‍ നിന്ന് ബഹിഷ്കരിച്ചു.ചില
ഈഴവര്‍ പുളിയുറുമ്പു കൊണ്ടും മറ്റു ചില ഈഴവര്‍ കശുവണ്ടി നെയ് കൊണ്ടും സഹോദരനെ അഭിഷേകം ചെയ്ത്
പ്രതിക്ഷേധിച്ചു..”പുലയന്‍ അയ്യപ്പന്‍” എന്ന പേരും നല്‍കി .കയ്യില്‍ കിട്ടിയാല്‍
കൊന്നുകളയും എന്ന് പറഞ്ഞവര്‍ വരെ ഈഴവരില്‍ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍
“യുവാക്കള്‍ ആദര്‍ശക്കൊടുമുടിയില്‍ കയറി കിഴക്കാം തൂക്കായി ചാടി അപകടം വരുത്തി
വയ്ക്കരുത്” എന്ന് മഹാകവി കുമാരന ആശാന്‍ പോലും “വിവേകോദയം” മുഖപ്രസംഗം വഴി സഹോദരനെ
ഉപദേശിച്ചു. .ശ്രീനാരായണ ഗുരുവും എതിരാണെന്ന പ്രചാരണം നടന്നു എന്ന് ഡോക്ടര്‍ (പേജ്
134).ഗുരുവിനെ നേരില്‍ കണ്ടു സഹോദരന്‍ ഒരു കുറിപ്പ് വാങ്ങി “മനുഷ്യരുടെ
മതം ,വെഷം ,ഭാഷ മുതലായവ എങ്ങിനെ ഇരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം
വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല “നാരായണ ഗുരു
1096 ഇടവം 2 നു ( 1921 മേയ് 15) ആലുവാ അദ്വൈതാശ്രമത്തില്‍ നടത്തപ്പെട്ട സമസ്തകേരള സഹോദര സമ്മേളനത്തില്‍ ശ്രീനാരായണ
ഗുരുവിന്‍റെ വര്‍ണ്ണ ചിത്രം ചേര്‍ത്ത് “മഹാ സന്ദേശം” എന്ന പേരില്‍ വ്യാഖ്യാന സമേതം
ആ കത്ത് 12 പേജുള്ള കൊച്ചുപുസ്തം ആയി അയ്യപ്പന്‍ സൌജന്യമായി വിതരണം ചെയ്തു പ്രചരിപ്പിച്ചു
മിശ്ര ഭോജനം ആദ്യം പ്രചരിപ്പിച്ചത് സഹോദരന്‍
അയ്യപ്പന്‍ ആയിരുന്നില്ല എന്ന ചരിത്ര സത്യം ഡോക്ടര്‍ ഭാസ്കരന്‍ സമ്മതിച്ചു
തരുന്നുണ്ട് (പേജ് 138) ചെറായില്‍ സഹോദരന്‍ ഈഴവ പുലയ അവര്‍ണ്ണ –അവര്‍ണ്ണ
മിശ്രഭോജനം നടത്തത്തിനു മൂന്നു വര്ഷം മുമ്പ് തന്നെ 1814 - ല്‍ മഞ്ചേരി
രാമയ്യരും ബ്രഹ്മ വിദ്യാസംഘത്തിലെ രണ്ടു
വിദ്യാര്‍ത്ഥി കളും ഒരു തീയ വിവാഹസദ്യയില്‍ പങ്കെടുത്ത് മാതൃക കാട്ടിയിരുന്നു .അവരെ
കുറെ നാളത്തേക്ക് ഭ്രഷ്ട് കല്‍പ്പിക്കയും ചെയ്തിരുന്നു .കോഴിക്കോട് ബ്രഹ്മ വിദ്യാ
സംഘത്തില്‍ മിശ്രഭോജനം ഒരു പതിവ് പരിപാടി ആയിരുന്നു .
അവര്‍ണ്ണ സവര്‍ണ്ണ മിശ്രഭോജനം ആദ്യം
നടത്തപ്പെട്ടത് ഹരിപ്പാട്ട് ശ്രീക്രുഷണാശ്രമത്തില്‍ ആയിരുന്നു (ഗംഗാധരന്‍ സി.കെ )
തെക്കന്‍ തിരുവിതാം കൂറില്‍ ചാന്നാര്‍
സമുദായത്തില്‍ പിറന്ന അയ്യാ വൈകുണ്ടന്‍ (മുത്തുക്കുട്ടി എന്നാണു പൂര്‍വ്വ നാമം ) 1930
കളില്‍
“സമപന്തിഭോജനം” നടപ്പാക്കി എന്നും കാണുന്നു .എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍
രേഖപ്പെടുത്തപ്പെട്ടില്ല ,ഒരിക്കല്‍ അദ്ദേഹം തന്‍റെ ശിഷ്യരോടു ഒരു നാടാര്‍ ബാര്‍ബറുടെ
(നാവിദര്‍ എന്നവരുടെ പേര്‍ )
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍
ആവശ്യപ്പെട്ടു എന്ന് തങ്കയ്യാ വി.തിലക് പി.കെ ഡോക്ടര്‍ എന്നിവര്‍ എഴുതിയ വൈകുണ്ട
ജീവചരിത്രം പറയുന്നു .ശിഷ്യരെ നാടാര്‍ പ്രമാണിമാര്‍ കല്ലെറിഞ്ഞു ഓടിച്ചു ;സ്വാമികള്‍
പ്രമാണിമാരെ ഓടിച്ചു ശിഷ്യരെ സംരക്ഷിച്ചു സമപന്തി ഭോജനം നടത്തി എന്നവര്‍ എഴുതുന്നു
(പുറം 45)
ആദ്യ പഞ്ചമ
സമപന്തിഭോജനം
ഏ ഡി 1933 മുതല്‍ സ്വാമിജി
സമപന്തിഭോജനം തുടങ്ങിവച്ചു സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യത്യാസം കുറച്ചു
കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന് നീറമണ്‍കര വാസുദേവന്‍ എഴുതുന്നത് (വേദസരസ്വതി 12മേയ് 2013 പുറം 7) നമുക്ക് മുഖവിലയ്ക്കെടുക്കാന്‍ വിഷമമാണ്
.അക്കാലത്ത് വൈകുണ്ടസ്വാമികള്‍ അതിനു മാത്രം ജനസമ്മതി നെടിയിരുന്നോ എന്ന് സംശയം .”ഭക്തരെല്ലാം
തങ്ങള്‍ക്കാവുന്ന അരി ,പയര്‍ ,പച്ചക്കറികള്‍ എന്നിവ കൊണ്ടുവന്നു ഒരുമിച്ചു പാചകം
ചെയ്തു കഴിക്കയാണ് പതിവ് .അത് ദിവ്യഭോജനം എന്ന അര്‍ത്ഥ ത്തില്‍ “ഉമ്പാച്ചോര്‍”
എന്നറിയപ്പെടുന്നു “(പുറം 7) കോനാര്‍,പറയര്‍ ,പുലയര്‍ ബാര്‍ബര്‍ (നാവിദര്‍),നാടാര്‍
എന്നിവര്‍ മാത്രം ആയിരുന്നു ഒന്നുചേ ര്‍ന്നവര്‍ എന്ന് തങ്കയ്യന്‍ ,തിലക് എന്നിവര്‍
എഴുതി (പുറം 45)
പ്രോഫസ്സര്‍ എസ് ഗുപ്തന്‍ നായര്‍ “ആദ്ധ്യാത്മിക
നവോത്ഥാനത്തിന്റെ ശില്പികൾ” (മാതൃഭൂമി 2008)എന്ന തന്‍റെ
അവസാനകാല ലേഖന സമാഹാരത്തിലെ "സ്രോതസ്സ്' എന്ന കള്ളിയിൽ
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ എഴുതിയതു കാണുക (പേജ് 63)
"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു
വിശേഷം ഉണ്ടായി.....""ഒരുമിശ്രഭോജനം" ...."ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ എഴുതിയതു കാണുക (പേജ് 63)
"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു
വിശേഷം ഉണ്ടായി.....""ഒരുമിശ്രഭോജനം" ...."ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
ലോകത്തിലെ ആദ്യ സവര്‍ണ്ണ –അവര്‍ണ്ണ പതിഭോജനം .(1873)
ഏ .ഡി 1873- മുതല്‍
തിരുവനന്തപുരം തൈക്കാട്ട് “ഇടപ്പിറവിളാകം” എന്ന തന്‍റെ ഔദ്യോഗിക വസതിയില്‍,വച്ച് റസിഡന്‍സി സൂപ്രണ്ട്
ആയിരുന്ന അയ്യാവ് (ശിവരാജയോഗി തൈക്കാട്ട് അയ്യാവ് 1814-1909
) സ്വാമികള്‍
തൈപ്പൂയ സദ്യകള്‍ക്ക് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ള
വിവിധ ജാതി സമുദായങ്ങളില്‍ പെട്ട ,കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ള
വിവിധ തലങ്ങളില്‍ പാര്‍ത്തിരുന്ന, സ്ത്രീ പുരുഷന്മാരെ പങ്കെടുപ്പിച്ചു
സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം നടത്തിയിരുന്നു. കുഞ്ഞന്‍ (പിന്നീട്
ചട്ടമ്പിസ്വാമികള്‍) ,നാണു (പില്‍ക്കാലം ശ്രീനാരായണ ഗുരു ), ചിത്രമെഴുത്ത്
രാജാ രവിവര്‍മ്മ
കോയിത്തമ്പുരാന്‍
,മനോന്മണീയം
സുന്ദരന്‍ പിള്ള, പത്മനാഭക്കണിയാര്‍ ,മക്കടിലബ്ബ ,തക്കല
പീര്‍ മുഹമ്മദ്,ഫാദര്‍ പേട്ട ഫെര്നാണ്ടസ്എന്ന
ഇംഗ്ലീഷുകാരന്‍ ,കൊല്ലത്തമ്മ(വാളത്തുങ്കല്‍അമ്മ ) ,സ്വയംപ്രകാശയോഗിനി
അമ്മ .മണക്കാട്ട് ഭവാനി എന്ന ഈഴവസ്ത്രീ എന്നിങ്ങനെ അമ്പതില്‍പ്പരം ശിഷ്യര്‍ .ഒപ്പം
വെങ്ങാനൂര്‍ അയ്യങ്കാളിയും (പില്‍ക്കാലത്ത്സദാനന്ദ സാധുജന പരിപാലന സംഘ സ്ഥാപകന്‍.മഹാത്മാ ഗാന്ധി
“പുലയരാജാവ്” എന്ന് വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളി എന്നിങ്ങനെ അന്‍പതില്‍ പരം
ബ്രാഹമണ ക്ഷത്രിയ ശൂദ്ര വൈശ്യ പഞ്ചമ സ്വദേശി ധനിക ദരിദ്ര വിദേശി സ്ത്രീ
പുരുഷന്മാരെ ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യ പന്തിഭോജനം ആയിരുന്നു തൈക്കാട്ട് “ഇടപ്പിറവിളാക”ത്തില്‍(1873-1909) അരങ്ങേറിയത്
.
തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരിക്കാര്‍ അയ്യാസ്വാമികളെ “പാണ്ടിപ്പറയന്‍”
എന്നൂം മ്ലേച്ചന്‍ എന്നും വിളിച്ചു ,ശിഷ്യരില്‍ ചിലര്‍ ആ വിവരം പറഞ്ഞപ്പോള്‍
അദ്ദേഹം പറഞ്ഞതാണ് “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ;ഒരേ ഒരു മതം ,ഒരേ ഒരു
കടവുള്‍”
അയ്യാഗുരു 1909-ല്‍
സമാധി ആയി ശിഷ്യന്‍ നാണുഗുരു സ്വാമികള്‍ 1916-ല്‍ ഗുരുവചനം
മലയാളത്തില്‍ പദ്യമാക്കിയതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം (“ജാതി നിര്‍ണ്ണയം”1921 )
ലോകത്തില്‍ പലജാതി പലമതം പല ദൈവം എന്നത്
എക്കാലവും നില നില്‍ക്കും എന്നറിയാവുന്ന അയ്യാസ്വാമികള്‍ അയിത്തോച്ചാടനം
തുടങ്ങാന്‍, അയിത്തം ഇല്ലാതാക്കാന്‍ വേണ്ടി
സ്വയം ഏ ശിഷ്യരുടെ ഇടയില്‍ സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം സമാരംഭിക്കയായിരുന്നു
.പക്ഷെ ശിഷ്യര്‍ അത് തുടര്‍ന്നു പ്രയോഗത്തില്‍ വരുത്തിയില്ല .ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ
ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ
പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ഏതു സമുദായത്തില്‍ ജനിച്ചു ഏ തെല്ലാം
സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇന്നത്തെ മലയാളികള്‍ക്ക് മനസ്സിലാകും
.എന്നാല്‍ അയ്യാസ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു എന്ന് ഇന്നും അറിയാവുന്നവര്‍
വിരളം .അതിനാല്‍ എം.ജി.എസ് നാരായണനെ പോലുള്ള പ്രമുഖ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ
ബ്രാഹ്മണന്‍ ആക്കുന്നു (മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബര്‍ 31) .ടി.പി
ചെന്താരശ്ശേരി കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ ആക്കുന്നു
(ഇരുവരും രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ) ചെങ്ങന്നൂര്‍ ഏ എന്‍ വാസുഗണകന്‍
അദ്ദേഹത്തെ ഗണകന്‍ (ഗോചരന്‍ ) ആക്കുന്നു (ഗോചരന്‍റെ ശൈവസംസ്കാര
പൈതൃകം,ഹരിശ്രീ പബ്ലിക്കേഷന്‍സ് 2006).
ചുരുക്കത്തില്‍
പന്തിഭോജനം നടപ്പിലാക്കിയിട്ടു ശതാബ്ദി എന്നേ കഴിഞ്ഞു .ഇപ്പോള്‍ നൂറ്റിനാല്‍പ്പത്തി
മൂന്നു (143) വര്ഷം കഴിഞ്ഞിരിക്കണം
പുലയന്‍ അയ്യപ്പന് നാല്‍പ്പത്തി
മൂന്നു കൊല്ലം മുമ്പ് അത് നടപ്പിലാക്കിയത് പാണ്ടിപ്പറയന്‍ അയ്യാവു സ്വാമികളും (1873)
വര്‍ഷം തോറും
അയ്യാസ്വാമികള്‍ നടത്തിയിരുന്ന തൈപ്പൂയ
പന്തിഭോജന
സദ്യയില്‍(സി.ഇ 1875-1909) പങ്കെടുത്തിരുന്നവര്‍
============================================
കുഞ്ഞന്‍
(പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികൾ),
നാണു
(പില്‍ക്കാലത്ത് , ശ്രീ നാരായണ ഗുരു),
കൊല്ലത്ത്
അമ്മ, കാളി (അയ്യൻകാളി) ,
കേരള
വർമ്മ വലിയ കോയിത്തമ്പുരാൻ,
ആര്‍ട്ടിസ്റ്റ് രാജ രവി വര്‍മ്മ
ഏ .ആര്‍ രാജരാജ വര്‍മ്മ
പേഷ്കാർ
മീനാക്ഷി അയ്യർ ,
ചാല
സൂര്യ നാരാ യണ അയ്യർ,
ചാല
അറുമുഖ വാധ്യാർ ,ചാല മാണിക്ക വാചകർ ,കുമാരസ്വാമി
വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ
പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്
ചിദംബരം പിള്ള,
കൊട്ടാരം
ഡൊക്ടർ കൃഷ്ണപിള്ള,
കമ്പൌണ്ടർ
പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ
രാമൻ കണിയാർ,
കൽപ്പട
കണിയാർ ,മണക്കാട് ഭവാനി ,
ഫാദര്‍ പേട്ട
ഫെർണാണ്ടസ്സ്, തക്കല പീർ മുഹമ്മദ്, ശങ്കര
ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ
ആനവാൽ
ശങ്കരനാരായണ അയ്യർ,
അക്കൗണ്ടാഫീസ്സർ
സുന്ദരമയ്യങ്കാർ,
ഹെഡ്
ഡ്രാഫ്റ്റ്സ്മാൻ പാർത്ഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന
സുബ്രമണ്യയ്യർ
കരമന
പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം
നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം
നാരായണൻ പോറ്റി,
പാറശ്ശാല
മാധവൻ പിള്ള,
തിരുവാതിര
നാൾ അമ്മ തമ്പുരൻ (മാവേലിക്കര), മണക്കാട് നല്ലപെരുമാൾ, കേള്‍വി കണക്കു
വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി
കേശവൻ വൈദ്യൻ ,മനോന്മണീയം സുന്ദരന്‍ പിള്ള ,പേട്ട
രാമന്‍പിള്ള ആശാന്‍,വെങ്കിട്ടന്‍ (ചെമ്പകരാമന്‍
പിള്ള )പപ്പു പത്മനാഭന്‍
Sir William Walter Strickland (England)
അവലംബ ഗ്രന്ഥങ്ങളും ലേഖനങ്ങളും
------------------------------------------------------------
1.ഭാസ്കരന്‍ ടി ഡോ “,മഹര്‍ഷി
ശ്രീനാരായണ ഗുരു” ,കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് രണ്ടാം പതിപ്പ്
ഡിസംബര്‍ 2008 Sir
2.ഗംഗാധരന്‍ സി.കെ ,”സഹോദരന്‍ അയ്യപ്പന്‍”, കേരള
ഹിസ്റ്ററി അസ്സോസ്സിയേഷന്‍ എറണാകുളം 1984 പുറം 28
3.നീറമണ്‍കര വാസുദേവന്‍ ,”അയ്യാ വൈകുണ്ട
സ്വാമികള്‍” ,വേദസരസ്വതി 12 മേയ് 2013 പുറം 5-11
4.കാലടി പരമേശ്വരന്‍ പിള്ള ,ബ്രഹ്മശ്രീ തൈക്കാട്ട്
അയ്യാ സ്വാമികള്‍ അയ്യാമിഷന്‍ തിരുവനന്തപുരം 1997
5.എസ് ഗുപ്തന്‍ നായര്‍, “ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ” (മാതൃഭൂമി 2008)
Saturday, 24 September 2016
വളച്ചൊടിക്കപ്പെടുന്ന ചരിത്രം
വളച്ചൊടിക്കപ്പെടുന്ന ചരിത്രം
“അവര്‍ണ്ണ സ്ത്രീയ്ക്ക് മേല്‍ശീല നല്‍കിയ കൈകള്‍ക്കുടമ”
ആയിരുന്ന
ആറാട്ടുപുഴ വേലായുധ പണിക്കരെ കുറിച്ച് എന്‍റെ
പ്രിയ സുഹൃത്ത്
ഡോ.അജയ ശേഖര്‍ എഴുതിയ സചിത്ര ലേഖനം (മലയാളം വാരിക
2016 സെപ്തംബ 26 ലക്കം, പേജ് 39-45 ) ശ്രദ്ധാ പൂര്‍വ്വം
വായിച്ചു .1983- കാലത്ത് ദേശാഭിമാനി വാരികയില്‍,
തുടക്കക്കാരന്‍ മാത്രം ആയിരുന്ന തെക്കുംഭാഗം മോഹന്‍ എന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍, “ഉറയൂരുന്ന
ചരിത്രസത്യങ്ങള്‍” എന്ന പേരില്‍ എഴുതിയിരുന്ന, പംക്തിവഴി പണ്ടേ ആറാട്ടുപുഴ പരിചിതനായി .(ആ ലേഖനപരമ്പര പുസ്തകരൂപത്തില്‍
ആദ്യം സി.ഐ സി ഐ കൊച്ചി പുറത്തിറക്കിയത് 1993-ല്‍ . അവതാരിക സി.അച്ചുത മേനോന്‍ .രണ്ടാം പതിപ്പ് എന്‍.ബി.എസ് “അടിമഗര്‍ജ്ജന
ങ്ങള്‍” 2008 പേജ് 59-75) പിന്നീട് നവോത്ഥാനനായകരെ മൊത്തത്തില്‍
അവതരിപ്പിച്ചു നാല് സഞ്ചയികകള്‍ (എല്ലാം ചിന്ത പബ്ലീഷേര്‍സ് ) പുറത്തിറക്കിയ പി.ഗോവിന്ദപ്പിള്ള
മോഹന്‍ ശേഖരിച്ച വിവരം മുഴുവന്‍, അല്‍പ്പം
പോലും കൂട്ടിച്ചേര്‍ക്കാതെ, എന്നാല്‍
പലതും വിട്ടുകളഞ്ഞു നല്‍കി .മോഹനെ കുറിച്ച് പരാമര്‍ശിക്കാതെ തമസ്കരിച്ചു. അടുത്ത
കാലത്ത് വേലായുധന്‍ പണിക്കശ്ശേരി എഴുതിയ “അണയാത്ത
ദീപങ്ങള്‍” (കറന്റ് മാര്‍ച്ച് 2013
പേജ് 28-36)
വരെ
വായിച്ചിരിക്കുന്നു..അവസാനമായി ഡോ അജയ് ശേഖര്‍ എഴുതിയ ആറാട്ടുപുഴ ലേഖനവും .
മുമ്പ് വായിച്ചിട്ടുള്ള ഒരു ജീവചരിത്രത്തില്‍
പോലും വേലായുധന്‍റെ (അതായിരുന്നു ആറാട്ട്‌പുഴയുടെ പേര്‍ ) മാതാപിതാക്കളുടെ പേര്‍
പറയുന്നില്ല .അവ രേഖപ്പെടുത്ത പെട്ടിട്ടില്ല എന്ന് മോഹന്‍ “.കിഴക്കതില്‍ പെരുമാള്‍”
മുത്തച്ചന്‍ ആയിരുന്നു .ഡോക്ടര്‍ അജയ് വിവരം
തെറ്റായി നല്‍കുന്നു .അദ്ദേഹത്തിന് പെരുമാള്‍ പിതാവാണ് .
ഏ.പി കുളക്കാട് ,തായാട്ട് ശങ്കരന്‍ എന്നിവരുടെ
പ്രേരണയാല്‍ ആണ് മോഹന്‍, പെരിനാട് “കല്ലുമാല ലഹള” പഠിക്കാന്‍ പോയത് .അത് “അടിമ ഗര്‍ജ്ജനം”
എന്ന കിടയറ്റ ഭാഷയിലെ ദളിത് ചരിത്ര ലേഖന
ഗ്രന്ഥത്തിന്‍റെ പിറവിക്കു കാരണമായി .മോഹന്
നല്‍കാന്‍ കഴിഞ്ഞതില്‍ അധികമായി മറ്റാര്‍ക്കും എന്തെങ്കിലും ആറാട്ടുപുഴയെ കുറിച്ച്
നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന്
പറയട്ടെ .പക്ഷെ അദ്ദേഹത്തിന് കിട്ടേണ്ട ക്രഡിറ്റ് നല്‍കാന്‍ പില്‍ക്കാല ലേഖകര്‍
മടിയ്ക്കുന്നു .
പെരുമാള്‍ കുടുംബത്തിനു പണിക്കന്‍ (പണിക്കര്‍
അല്ല പണിക്ക”ന്‍” )സ്ഥാനം നേരത്തെ കിട്ടിയിരുന്നു . നല്ല കനമുള്ള തിരുമുല്‍കാഴ്ച നല്‍കിയാല്‍
ജാതിമതം ഒന്നും നോക്കാതെ അക്കാലത്ത് രാജാവ് പണിക്ക”ന്‍”( ര്‍
അല്ല ന്‍) സ്ഥാനം നല്‍കിയിരുന്നു നായര്‍-ഈഴവ-.ക്രിസ്ത്യന്‍ “പണിക്കന്‍ “ മാര്‍
അങ്ങനെ ഉണ്ടായി എന്നതാണ് ആദ്യകാല ചരിത്രം .
പണിക്കന്‍ സ്ഥാനം കിട്ടിയവര്‍ കാലക്രമത്തില്‍ അത്
സ്വയം പണിക്ക”ര്‍” ആക്കി എന്നതാണ് പില്‍ക്കാല ചരിത്രം .തരണനല്ലൂര്‍
തന്ത്രിയുടെ നഷ്ടപ്പെട്ട സാളഗ്രാമം
കണ്ടെടുത്ത് നല്‍കിയതിനാല്‍ വേലായുധന് രാജാവ് നല്‍കിയത് “കുഞ്ഞന്‍”
സ്ഥാനം ആയിരുന്നു എന്ന് മോഹന്‍ (പേജ്69).അദ്ദേഹത്തിന്‍റെ ഭാര്യ വെളുമ്പിയുടെ
പിതാവിനാകട്ടെ, കിട്ടിയ സ്ഥാനം “പാണ്ടിപ്പണിക്കന്‍”എന്നും (പേജ് 69)
വേലായുധന്‍ കുഞ്ഞന്‍ ഏതെങ്കിലും വിഗ്രഹ പ്രതിഷ്ഠ
നടത്തിയതായി ആര്‍ക്കും അറിവില്ല .അദ്ദേഹം ഡോക്ടര്‍ പറയുമ്പോലെ പ്രതിഷ്ടാപന
വിദഗ്ദന്‍ ആയിരുന്നില്ല .പ്രതിഷ്ഠകള്‍ കല്ലിശ്ശേരിയില്‍ ആയാലും ആലും മൂട്ടില്‍
ചാന്നാര്‍ വക കുടുംബ വീട്ടില്‍ ആണെങ്കിലും തണ്ണീര്‍ മുക്കം ചെരുവാരണം കരയില്‍
ആയിരുന്നെവെങ്കിലും അതെല്ലാം നടത്തിയത് കണ്ടിയൂര്‍ മറ്റം വിശ്വനാഥ “കു”രുക്കള്‍ (“ഗു”രുക്കള്‍
എന്ന് മോഹന്‍ .ഗുരുക്കള്‍ “വീരശൈവര്‍” എന്നും
മോഹന്‍ പേജ് 65 ) കുരുക്കള്‍ വീരശൈവര്‍ അല്ല. ആരെന്നറിയാന്‍
ശൂരനാട് കുഞ്ഞന്‍ പിള്ള “ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍” (വി.ആര്‍ .പരമേശ്വരന്‍
പിള്ള അഞ്ജലി ബുക്സ് പൊന്‍ കുന്നം 1987 )എന്ന കൃതിയില്‍ “വെള്ളാളര്‍” എന്ന പേരില്‍ എഴുതിയ ലേഖനം
വായിക്കുക (പേജ്74 )
വൈക്കം ക്ഷേത്രത്തില്‍ ഒളിവില്‍ കഴിയവേ,
ആളറിഞ്ഞപ്പോള്‍ കായല്‍ വഴി ആറാട്ട് പുഴ രക്ഷപെട്ടു എന്നെഴുതിയതും ശരിയല്ല ക്ഷേത്ര
വിവരങ്ങള്‍ മന്ത്രതന്ത്രം, പൂജ എന്നിവ മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ താന്‍ ഒരു ഈഴവന്‍ ആണെന്നും അശുദ്ധി മാറ്റാന്‍
പുണ്യാഹ ചെലവിനായി എന്ത് പണം വേണം എന്ന് ചോദിച്ചു എന്നും പറഞ്ഞ തുകയുടെ
മൂന്നിരട്ടി ഒരു കിഴിയിലാക്കി ഒപ്പം ഒരു സ്വര്‍ണ്ണ നാണയവും നല്‍കിയ ശേഷം ആറാട്ടുപുഴ
പോന്നു എന്ന് മോഹന്‍ എഴുതി ..
വൈക്കം കാരന്‍ “പപ്പനാവ” പിള്ള യെ ദുഷ്ടലാക്കോടെ ഈ
ലേഖനത്തില്‍ ആവശ്യമില്ലാതെ ഡോക്ടര്‍ അജയ്
അവതരിപ്പിക്കുന്നു .തിരുക്കൊച്ചി മന്ത്രിയായിരുന്ന തലയോലപ്പറമ്പ് കാരന്‍ കെ.ആര്‍
നാരായണന്‍ (ഓര്മ്മിക്കുക മുന്‍ പ്രസിഡന്റ് അല്ല ഈ കെ.ആര്‍ നാരായണന്‍ ) തെരഞ്ഞെടുപ്പുകാലത്ത് എതിര്‍
സ്ഥാനാര്ത്തിയെ മോശക്കാരനാക്കാന്‍ പറഞ്ഞു പരത്തിയ ഒരു കെട്ടുകഥ ഡോക്ടര്‍ അജയ് ശേഖരിന്റെ
മെന്ററും (Mentor) എന്‍റെ
പ്രിയ സുഹൃത്തും ആയ ദളിത് ബന്ധു എന്‍.കെ
ജോസ് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച
(വേലുത്തമ്പി ദളവാ ) കഥ ശിഷ്യനും കണ്ണടച്ചു പകര്‍ത്തി .വേലുത്തമ്പി
മാത്രമായിരുന്നില്ല ദളവാ .രാമയ്യനും ദളവാ ആയിരുന്നു . .”ദളവാ” കുളത്തിനു വൈക്കം
പദ്മനാഭ പിള്ള യുമായി ബന്ധമില്ല .കുളം ബസ്
സ്റ്റാന്‍ഡ ആക്കും സമയം ഒറ്റ അസ്ഥി കൂടമോ തലയോട്ടിയോ
കണ്ടെടുത്തതായി അറിവില്ല .ചോര വീണ കുളം “ഉതിരക്കുളം” (രുധിരക്കുളം) എന്നാണു
പഴയകാലത്ത് അറിയപ്പെട്ടിടുന്നത് .എരുമേലി പേട്ടയില്‍ എരുമയുടെ ചോര വീണ “ഉതിര(രുധിര )ക്കുളം ഉദാഹരണം (ലേഖകന്‍
എഴുതിയ “എരുമേലി പേട്ട തുള്ളല്‍” 1976 കാണുക .ദളവ ആയിരുന്ന രാമയ്യന്‍ വന്നു
താമസിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വൈര്യമായി കുളിക്കാന്‍ നിര്‍മ്മിച്ച കുളം ആണത്രേ
വൈക്കത്തെ ദളവാക്കുളം.അത് ഉതിരക്കുളം ആയിരുന്നില്ല (വൈക്കത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റ്
ആയിരുന്നു ഈ ലേഖകന്‍ എന്നറിയിക്കട്ടെ ) .
“ശൂദ്ര പടയാളി” ആണ് ആറാട്ടുപുഴയെ പാതിരാത്രിയില്‍
വള്ളത്തില്‍ കയറി കുത്തിക്കൊന്നത് എന്നരീതിയിലുള്ള
അജയ ശേഖര പരാമര്‍ശവും ശരിയല്ല .”കുലദ്രോഹി”
എന്നാണു പി..ഓ. കുഞ്ഞന്‍ പണിക്കര്‍ എസ.എന്‍.ഡി.പി കനകജൂബിലി സോവനീറില്‍ എഴുതിയ ലേഖനത്തില്‍ കൊലപാതകിയെ വിശേഷിപ്പിച്ചത് .”തൊപ്പിയിട്ട
കിട്ടന്‍”. മാര്‍ഗ്ഗം കൂടി മുസ്ലിം ആയ ഈഴവന്‍ ആയിരുന്നു കൊലയാളിയായ കിട്ടന്‍ എന്നതും
ഡോക്ടര്‍ അജയ് ശേഖര്‍ മറച്ചു വയ്ക്കുന്നു .
എട്ടാം നൂറ്റാണ്ടിനു ശേഷമുണ്ടായ പള്ളി ,ആറാട്ടു
പുഴ എന്നിവയെ കുറിച്ചും അവയില്‍ നിന്നുണ്ടായ പിള്ളി പുള്ളി എന്നിവയെ കുറിച്ചും
വാചാലമാകുന്ന ലേഖകന്‍ തരിസാപ്പള്ളി എന്ന സി.ഇ 849 ചെമ്പോല ശാസനത്തിലെ
പള്ളിയെ പരാമര്‍ശിക്കാതെ വിരുന്നു .
മംഗലത്തെ ശിവപ്രതിഷ്ട 1853-. ലെന്നു
മോഹന്‍.1852-ല്‍
എന്ന് പണിക്കശ്ശേരി 1854- ല്‍ എന്ന് ഡോക്ടര്‍ അജയ്ശേഖര്‍ ചെറുവാരണത്തും
ആറാട്ടുപുഴ ക്ഷേത്ര പ്രതിഷ്ഠ നടത്തി എന്നും
ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നു
അത് ആകുടുംബത്തിലെ കാരണവര്‍ ലോകനാഥന്‍ പണിക്കര്‍
സ്ഥാപിച്ച ഒരു കുടുംബ ക്ഷേത്രം മാത്രം ആയിരുന്നു .അത്തരം കുടുംബക്ഷേത്രങ്ങള്‍ നിരവധി പണ്ടേ ഉണ്ടായിരുന്നു .അവയില്‍
പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ലായിരുന്നു .
പാലാകുന്നേല്‍ മറിയം മത്തായി എന്ന പാതിരിയുടെ ഡയറി
ക്കുറിപ്പില്‍
നിന്നാണ് തെക്കുംഭാഗം മോഹന്‍ ആറാട്ടുപുഴയെ
കുറിച്ചുള്ള പല വിവരങ്ങളും ശേഖരിച്ചത് .”1874- വര്‍ത്തമാനം” എന്ന ഭാഗത്തില്‍ ആണ് വേലായുധനെ “തൊപ്പിയിട്ട
കിട്ടന്‍” കുത്തിക്കൊന്ന വിവരം (ജനുവരി 3)
ദിവാന്‍ മാധവരായരില്‍ നിന്നും അനുവാദം വാങ്ങി
നായര്‍ ഈഴവ മിശ്ര വിവാഹം നടത്താന്‍ വേലായുധന്‍ ശ്രമിച്ച കാര്യവും ഈ പാതിരി
ഡയറിയില്‍ നിന്നാണ് ലഭിച്ചത് .സ്വമേധയാ ഒരു നായര്‍ യുവാവും തയാറായില്ല. അവസാനം
ആറാട്ടുപുഴ അയല്‍ക്കാരനായ ഒരു നായര്‍
യുവാവിനെ ബലമായി
പിടിച്ചു കൊണ്ടുവന്നു തന്‍റെ കുടുംബത്തിലെ ഒരു
യുവതിയെ വിവാഹം കഴിപ്പിച്ചു വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചു .ഈ വിവരം ലേഖനത്തില്‍
നല്‍കിയതിനു മോഹന് ഭീഷണി വന്നു കോടതിയില്‍ കയറേണ്ടി വന്നു .പക്ഷെ മത്തായി മറിയം കത്തനാരുടെ ഡയറി കുറിപ്പ് രക്ഷിച്ചു
എന്നതും ചരിത്രം .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം.
മൊബൈല്‍ 9447035416
Subscribe to:
Posts (Atom)