Tuesday, 24 May 2016

കടം വാങ്ങിയതോ "ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന്" ?

കടം വാങ്ങിയതോ 
"ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന്" ?
========================================
ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് എന്ന വാക്യം വിശുദ്ധ ഖുറാനില്‍ നിന്നും ഗുരുദേവന്‍ കടം കൊണ്ടതാണ് എന്ന് കേരളശബ്ദം5 ജൂണ്‍ 2016 ലക്കത്തില്‍ പ്രത്യേക ലേഖകന്‍ എഴുതുന്നു (“ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പിയില്‍ നിന്ന് രാജിവച്ചിട്ട്‌ ഒരു നൂറ്റാണ്ട്” പേജ് 41).
പലിശ രഹിത വായ്പ (കടം ) ആയിരുന്നിരിക്കണം .
ശ്രീനാരായണ ഗുരുവിനു കടം വീട്ടാന്‍ കഴിഞ്ഞോ എന്നതിനെ കുറിച്ച് ലേഖകന്‍ മൌനം പാലിക്കുന്നു .പ്രത്യക ലേഖകന്‍ മേല്‍വിലാസം ഇല്ലാത്ത എഴുത്തൂ കാരനായി ഒളിവില്‍ കഴിയുന്നതിനാല്‍ നേരി സംശയം നിവര്‍ത്തി വരുത്താനും കഴിയുന്നില്ല
ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് എന്നതിന്‍റെ പിന്നാമ്പുറം മനസ്സിലാക്കാന്‍ ശ്രമിച്ച ഈ എഴുത്തുകാരന് മറ്റൊരു അഭിപ്രായം ആണുള്ളത് .
കുഞ്ഞന്റെയും നാണുവിന്റെയും “യോഗഗുരു” എന്ന് പലരും അല്ല “ആത്മീയ ഗുരു” (ബാലാസുബ്രഹ്മന്യ മന്ത്രം ഉപദേശിച്ച ഗുരു )എന്ന് മറ്റു ചിലരും പറയുന്ന ഒരു
നവോത്ഥാന നായകന്‍,സാമൂഹ്യ പരിഷ്കര്‍ത്താവ്‌ , 1872- 1909 കാലത്ത് തിരുവനന്തപുരത്ത തൈക്കാട്ട് റസിഡന്‍സി
സൂപ്രണ്ട് ആയുണ്ടായിരുന്നു .റസിഡണ്ട് മഗ്രിഗര്‍ സായിപ്പിന്‍റെ തമിഴ് ട്യൂട്ടര്‍ “സൂപ്രണ്ട് അയ്യാവ്” എന്നറിയപ്പെട്ടിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍ (1814-1909) എന്ന ശിവരാജ യോഗി .ചര്യ ,ക്രിയ ,യോഗം ,ജ്ഞാനം എന്നിങ്ങനെ നാലുഭാഗങ്ങള്‍ ഉള്ള ശിവരാജയോഗം പ്ര രയോഗത്തിലാക്കി,പ്രചരിപ്പിച്ചു കാട്ടിയിരുന്ന ലോകപ്രശസ്ത ഗൃഹസ്ഥാശ്രമി. (ശിവരാജ യോഗികള്‍ക്ക് കുടുംബജീവിതം നിഷിദ്ധമല്ല. .സര്‍ വില്യം വാള്‍ട്ടര്‍ സ്റ്റിക്ക് ലാന്‍ഡ്‌ (Sir William Walter Strikland) എന്ന അതിപ്രശസ്ത ബ്രിട്ടീഷ് ബയോളജിസ്റ്റ് “രസവാദ”(ആല്‍ക്കെമി-ചെമ്പില്‍ നിന്ന് സ്വര്‍ണ്ണം നിര്‍മ്മിക്കല്‍ ) രഹസ്യം അയ്യാവില്‍ നിന്ന് മനസ്സിലാക്കാന്‍ കുറേക്കാലം തിരുവനന്തപുരത്ത് താമസ്സിച്ചിരുന്നു .അദ്ദേഹം തിരിച്ചുപോയപ്പോള്‍, കൂട്ടിക്കൊണ്ടുപോയ വെങ്കിട്ടന്‍ എന്ന പയ്യന്‍ ആണ് പില്‍ക്കാലത്ത് “ജയ് ഹിന്ദ്” ,”എംഡന്‍” എന്ന പേരുകളാല്‍ വിശേഷിപ്പിക്കപ്പെട്ട മലയാളിയായ ആദ്യ സ്വാതന്ത്ര്യസമര നായകന്‍
ചെമ്പകരാമന്‍ പിള്ള
(കാഞ്ഞിരംകുളം കൊച്ചുകൃഷ്ണ നാടാര്‍ എഴുതിയ ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം കാണുക ).
ചട്ടമ്പിസ്വാമികള്‍ , ശ്രീനാരായണ ഗുരു , അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പേര് കേട്ടാലുടന്‍ അവര്‍ ജനിച്ച സമുദായം മലയാളിക്ക് പിടികിട്ടും .എന്നാല്‍ അയ്യാസ്വാമികള്‍ ജനിച്ച സമുദായം ഇന്നും ജനത്തിനറിഞ്ഞുകൂടാ .ഒപ്പം ചരിത്രകാരന്മാര്‍ക്കും .എം.ജി.എസ് നാരായണന്‍ 1999 ഡിസംബര്‍ 31 നിറ ങ്ങിയ മനോരമ മില്യനിയം പതിപ്പില്‍ എഴുതി “.ചട്ടമ്പി സ്വാമികളുടെ യും ശ്രീനാരായണ ഗുരുവിന്റെയും ഗുരു ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍ ജാതിയില്‍ ബ്രാഹ്മണന്‍ ആയിരുന്നു” .ടി.പി.ചെന്താരശ്ശേരി ,കുന്നുകുഴി മണി എന്നിവര്‍ അവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ എഴുതി തൈക്കാട്ട് അയ്യാസ്വാമികള്‍ “പാണ്ടിപ്പറയന്‍” ആയിരുന്നു .അന്തരിച്ച ചെങ്ങന്നൂര്‍ വാസുഗനകാന്‍ അദ്ദേഹത്തിന്റെ “ഗോചരന്‍റെ ശൈവ പൈതൃകം(ഗണക ചരിത്രം )” എന്ന കൃതിയില്‍ എഴുതി അയ്യാസ്വാമികള്‍ ഗണകന്‍ ആയിരുന്നു .അങ്ങനെ അയ്യാസ്വാമികള്‍
വ്യത്യസ്ത സമുദായത്തില്‍ ജനിച്ചു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ കാരണം അയ്യാസ്വാമികള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ജീവിതത്തില്‍ പ്രവൃത്തിയില്‍ ആക്കി കാട്ടി എന്നതാണ് .
തിരുമധുര പേട്ടയിലെ “ജ്ഞാനപ്രജാഗരം” (1876) ,
ചെന്തിട്ട “ശൈവ പ്രകാശസഭ” (1885) എന്നിവ മനോന്മണീയം സുന്ദരന്‍ പിള്ളയുമൊത്ത് സ്ഥാപിച്ചു കേരള നവോത്ഥാന പ്രവര്ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അയ്യാസ്വാമികള്‍ 1875 -1909 കാലത്ത് തന്‍റെ “ഇടപ്പിറവിളാകം” എന്ന വാസസ്ഥലത്ത് വച്ച് വര്ഷം തോറും തൈപ്പൂയ സദ്യകള്‍ക്ക് തന്‍റെ അമ്പതില്‍ പരം ശിഷ്യരെ ഒരേ പന്തിയില്‍ ഇരുത്തി
സവര്‍ണ്ണ അവര്‍ണ്ണ പന്തിഭോജനം നടത്തിയിരുന്നു .
കൊട്ടാരത്തില്‍ തുടങ്ങി കുടിലില്‍ വരെ താമസിച്ചിരുന്ന വിവിധ മത ജാതി സമുദായത്തില്‍ പെട്ട അന്‍പതില്‍ പരംസ്ത്രീ പുരുഷ ശിഷ്യര്‍. രാജകുടുംബാംഗങ്ങള്‍, റസിഡന്റ് മഗ്രിഗര്‍,ഉദ്യോഗസ്ഥരായ ബ്രാഹ്മണര്‍ ,പിള്ളമാര്‍ ,നായന്മാര്‍, കണിയാന്മാര്‍ ,ഫാദര്‍ പെട്ട ഫെര്‍നാണ്ടസ് എന്ന യൂറോപ്യന്‍ പാതിരി ,
മക്കിടി ലബ്ബ,തക്കല പീര്‍ മുഹമ്മദ്‌, വീര ശൈവര്‍,ഈഴവര്‍( മണക്കാട്ട് ഭവാനി) ,കൊല്ലത്തമ്മ,സ്വയംപ്രകാശ യോഗിനി എന്നിവരോടൊപ്പം അയ്യന്‍ കാളി എന്ന പുലയെനേയും
ഒപ്പം ഇരുത്തി നടത്തിയിരുന്ന ലോകത്തിലെ ആദ്യ അയിത്തോച്ചാടന പ്രവര്‍ത്തനം അങ്ങനെ തൈക്കാട്ട് അരങ്ങേറി .
പുലയനായ അയ്യങ്കാളിയെ ഒപ്പം ഇരുത്തിയ സവര്‍ണ്ണനായ അയ്യാസ്വാമികളെ യാഥാസ്ഥിതികരായ അനന്തപുര വാസികള്‍ “പാണ്ടിപ്പറയന്‍”, “മ്ലേച്ചന്‍” എന്നെല്ലാം വിളിച്ചു
(ചെന്താരശ്ശേരി ,കുന്നുകുഴി മണി എന്നിവര്‍ക്ക് അയ്യാസ്വാമികള്‍ ഇന്നും പാണ്ടിപ്പറയന്‍)
ശിഷ്യര്‍ ഈ വിവരം ഗുരുവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു
“ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ,ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍”
1909 –ല്‍ അയ്യാസ്വാമികള്‍ സമാധി ആയി .ഏഴുവര്‍ഷം കഴിഞ്ഞു ശിഷ്യന്‍ ഗുരുവചനം മലയാളത്തില്‍ പദ്യമാക്കി “ജാതിഭേദം” ( 1916 )
തലക്കെട്ടില്‍ അയ്യാ വചനം മൊഴിമാറ്റിയതാണ്
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ .
അയ്യാവിനു അത് വെറും വാചകമടി ആയിരുന്നില്ല .പ്രവൃത്തി ആയിരുന്നു (സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനം 1872 ).
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം 9447035416 drkanam@gmail.com .
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment