Thursday, 19 May 2016

കേശവന്‍ വെളുത്താട്ടിനു പറ്റിയ അബദ്ധം

കേശവന്‍ വെളുത്താട്ടിനു പറ്റിയ അബദ്ധം  
യൂകെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് ഫോര്‍ട്ട്‌യൂനിവേര്‍സിറ്റിയില്‍ എലിസബത്ത് ലംബോനിന്റെ നേതൃത്വത്തില്‍ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ സമുദ്രത്തിലെ പുരാതന വ്യാപാര ശ്രുംഘലയെ കുറിച്ച് നടത്തുന്ന പഠനത്തിനാധാരമായി സ്വീകരിച്ച തരിസാപ്പള്ളി ശാസനത്തെ ഇംഗ്ലീഷിലെയ്ക്ക് മൊഴിമാറ്റം നടത്തി നല്‍കിയത് പഠന സംഘത്തിലെ  മലയാളിയായ കേശവന്‍ വെളുത്താട്ട് ആയിരുന്നു .ശാസനത്തില്‍ വെള്ളാളര്‍ എന്ന് വന്ന ഭാഗം അദ്ദേഹം farm worker  എന്നത്രേ തര്‍ജ്ജമ ചെയ്ത് നല്‍കിയത് .ചരിത്രബോധം ഇല്ലാത്ത ഒരു മലബാര്‍ മലയാളി
വരുത്തി വച്ച തകരാര്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും .വെള്ളാളര്‍ എന്ന പ്രാചീന വൈശ്യവിഭാഗം കൃഷിക്കാര്‍ മാത്രമായിരുന്നില്ല .അവര്‍പ്രാചീന കുരക്കേണി കൊല്ലത്ത് നിന്നും ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ  സ്വയം നിര്‍മ്മിച്ച പായ്ക്കപ്പലുകളില്‍ സിലോണ്‍ ,മലയ ഫിജി ചൈന തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പോയി പൂര്‍വ്വേഷ്യന്‍ സമുദ്ര വ്യാപാരശ്രുംഗല  സ്ഥാപിച്ചവരായിരുന്നു .ലക്ഷക്കണക്കിന്‌ പൌണ്ട് ചെലവാക്കി യൂ.കെയില്‍ നടത്തുന്ന ചരിത്ര പഠനത്തെ ദിശമാറ്റി വിട്ടു തെറ്റായ നിഗമനങ്ങളിലേക്ക്
എത്തിക്കാന്‍ കാരണം കേശവന്‍ വെളുത്താട്ടിനു വെള്ളാളര്‍ ആരാനെന്നറിഞ്ഞു കൂട എന്നതിനാലാണ് (http://kurakenikollam849ce.blogspot.in/2015/12/vellalar-are-they-only-farm-workers.html


No comments:

Post a Comment