Thursday, 15 December 2016

എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം

എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം
========================================
"കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍"
എന്ന പുതിയ ഗ്രന്ഥത്തില്‍ (D.C Books Oct 2016 )
എം ജി എസ്എഴുതുന്നു ,(പേജ് 61)
"1910 ലാണ് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് ആരംഭിച്ചത് .ആന്ധ്ര സ്വദേശി യായ ടി ഏ ഗോപിനാഥ റാവു എന്ന പണ്ഡിതനാണ് ആദ്യത്തെ സൂപ്രണ്ട് "
ഒന്നാംതരം കള്ളം .കല്ലുവച്ച നുണ .
നമുക്ക് പുരാവസ്തു വകുപ്പ് വെബ്സൈറ്റ് ഒന്ന് വായിക്കാം
Kerala State Department of Archaeology evolved into its present form consequent to the integration of The Department of Archaeology in the erstwhile states of Cochin and Travancore on the formation of the Kerala State, the ancient sites and monuments in the District of Malabar which was part of the former Madras Province came under the Jurisdiction of the Kerala State Department of Archaeology.
The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance. In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore .
വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ ലഭിച്ച ചിലരേഖകള്‍ അവലംബിച്ച് പി.സുന്ദരന്‍ പിള്ള തിരുവിതാം കൂര്‍ ചരിത്രം ആസ്പദമാക്കി ഒരു പ്രബന്ധം തയ്യാറാക്കി ബ്രിട്ടീഷ് രാഞ്ഞിയില്‍ നിന്ന് വരെ ബഹുമതി വാങ്ങി .എന്ത് സമ്മാനം വേണമെന്ന് ശ്രീമൂലം തിരുനാള്‍ ചോദിച്ചപ്പോള്‍ സംസ്ഥാനത്തിന് സ്വന്തമായി പുരാവസ്തു വകുപ്പ് സ്ഥാപിച്ചാല്‍ മതി എന്നായിരുന്നു സുന്ദരന്‍ പിള്ളയുടെ അപേക്ഷ .അതനുസരിച്ച് തുടങ്ങിയ പുരാവകുപ്പിന്റെ ആദ്യ മേധാവിയും സുന്ദരന്‍ പിള്ള തന്നെ ആയിരുന്നു .അത് 1891 ഡിസംബറില്‍ ആയിരുന്നു .ആസത്യം എം ജി.എസ് മറച്ചു വയ്ക്കുന്നു
കള്ളം പ്രചരിപ്പിക്കുന്നു .

തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാ”പ്പള്ളി” ചെപ്പേട്

തരിസാപ്പിള്ള” ശാസനമായി മാറുന്ന തരിസാ”പ്പള്ളി” ചെപ്പേട്
=======================================================
മലയാള ചരിത്രകാരന്മാരെ രണ്ടായി തിരിക്കാം .വേല്‍ നാട് (വേണാട്) ചരിത്രകാരന്മാര്‍ എന്നും മലബാര്‍ ചരിത്രകാരന്‍മാര്‍ എന്നും .കന്യാകുമാരി മുതല്‍ പൂഞ്ഞാര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനിച്ചവര്‍ വേള്‍നാടു വിഭാഗം .അതിനു  തെക്കൂള്ള പ്രദേശങ്ങളില്‍ ,കൊച്ചി ഉള്‍പ്പടെ ,ജനിച്ചവര്‍ മലബാര്‍ ചരിത്രകാരന്മാര്‍.
വേള്‍നാട്ടു ചരിത്രകാരന്മാര്‍ മിക്കവറും അന്തരിച്ച പഴയ തലമുറക്കാര്‍ .
രണ്ടാം വിഭാഗം ഇന്ന് സജീവം .അവര്‍ പഴയ ചരിത്രകാരമാരെ തമസ്കരിക്കും. അവസരം കിട്ടിയാല്‍ അധിക്ഷേപിക്കും
.
മനോന്മണീയം സുന്ദരന്‍ പിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള ,
ഇളംകുളം കുഞ്ഞന്‍ പിള്ള ,വി.ആര്‍ പരമേശ്വരന്‍ പിള്ള,വി.ഐ.സുബ്രഹ്മണ്യപിള്ള  എന്ന “പിള്ള ഗ്രൂപ്പ്”
–ആദ്യകാല കേരള ചരിത്രകാരന്മാര്‍ മുഴുവന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു .അവരുടെ കൃതികള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങാന്‍ സമ്മതിക്കാതെ, ആധുനിക മലബാര്‍ ചരിത്രകാരന്മാര്‍ അവരെ തമസ്കരിക്കുന്നു
.അവരുടെ കൃതികള്‍ കാണാനും വായിക്കാനും ഇപ്പോഴത്തെ തലമുറയ്ക്ക് അവസരം നിഷേധിക്കപ്പെടുന്നു . പിള്ളമാരുടെ പാരമ്പര്യ വട്ടെഴുത്ത്
(“നാനം മോനം” –നമോത്തുചിനനം –ഞാന്‍ ജിനദേ വനെ നമിക്കുന്നു) എന്ന പ്രാചീന ലിപി പരമ്പരാഗത രീതിയില്‍ പഠിച്ചെടുത്ത പുരാതന ലിപി പണ്ഡിതര്‍ ആയിരുന്നു ഈ  പിള്ള ചരിത്രകാരന്മാര്‍ എല്ലാവരും .അവരെല്ലാം തന്നെ  ജൈന പാരമ്പര്യമുള്ള വെള്ളാളര്‍, കണക്കര്‍ ആയിരുന്നു .
”വെള്ളാള സംസ്കൃതി”യുടെ ഉടമകള്‍.

മനോന്മണീയം സുന്ദരന്‍ പിള്ള തിരുവിതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ .തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക തലവന്‍ (1891).വര്‍ക്കല തുരങ്കം നിര്‍മ്മിക്കുപോള്‍ കിട്ടിയ ഒരു അതിപുരാതന രേഖ വായിച്ചെടുത്ത് പ്രാചീന “വേള്‍ നാട്” ചരിത്രത്തിലെ അജ്ഞാത ഏടുകല്‍  തുറന്ന പുരാതന ലിപി വിദഗ്ദനും  പണ്ഡിതനും .ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും ലണ്ടന്‍ സൊസ്സൈറ്റിയില്‍ നിന്നും ബഹുമതികള്‍  വാങ്ങിയ മഹാപണ്ഡിതന്‍,തമിഴ് നാടകകൃത്ത് തമിഴ്ഷക്സ്പീയര്‍ പക്ഷെ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ചു
.ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി ആദ്യം കണ്ടെത്തിയത് പിള്ള .പക്ഷേ ,സുന്ദരന്‍ പിള്ളയ്ക്ക് തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞില്ല, .അകാലമരണം (1897) കാരണം .പക്ഷെ “ജ്ഞാനപ്രജാഗര”ത്തില്‍ (പേട്ടയില്‍ സ്ഥാപിക്കപ്പെട്ടത് 1776) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേട്ടിരുന്ന കുഞ്ഞന്‍ (പിന്നീടു ചട്ടമ്പി സ്വാമികള്‍ ) എഴുതി നോട്ടാക്കി .അവയില്‍ പലതും ചട്ടമ്പി സ്വാമികളുടെ കണ്ടെത്തല്‍ എന്ന രീതിയില്‍ പുസ്തകങ്ങളില്‍ വന്നു .
(ഡോ.എം.ജി ശശിഭൂഷന്‍ “ആരാണീ മനോന്മനീയം സുന്ദരന്‍ പിള്ള ?” എന്ന പേരില്‍ പി.എസ്.നടരാജപിള്ള  മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീരില്‍ 2008 എഴുതിയ ലേഖനം കാണുക പേജ് 55-62)
“വ മ എന്നിവ വട്ടെഴുത്തില്‍ മാറി എഴുതും” (ഇളങ്ങുളം കുഞ്ഞന്‍പിള്ള, ചിലകേരള ചരിത്രപ്രശ്നങ്ങള്‍, രണ്ടാം ഭാഗം. പേജ് 325. അടിക്കുറുപ്പ്‌  കാണുക )
എന്ന സത്യം മലബാര്‍ ചരിത്രകാരന്മാര്‍ അറിയുന്നത് കോട്ടയത്ത്‌ വച്ച്  ഓഫിറാ ഗംലിയേല്‍ (Ophira Gamliel) എന്ന മദാമ്മ പറയുമ്പോള്‍ .അതിനാല്‍ അവരുടെ തരിസാപ്പള്ളി പഠനങ്ങളില്‍ എല്ലായിടത്തും മണിഗ്രാമം കാണും .വേള്‍കുല (വെള്ളാള) സുന്ദരന്‍ എഴുതിയത് “വണിക്കിരാമം” (വണിക്ക് ഗ്രാമം അല്ലെങ്കില്‍ “ചെട്ടിത്തറ” Merchant village) എന്ന് അവരറിയുന്നില്ല .അവര്‍ “മണി”(Money) “മാണി” എന്നിവരുടെ പിന്നാലെ ആണിന്നും .പിന്നെ അത് വിശദമാക്കാന്‍ പലപല വാദങ്ങള്‍..ഉദ്ധരണികള്‍ ,അതാണവരുടെ  “ചരിത്രരചനയുടെ  രീതിശാസ്ത്രം”.

പണ്ട് കേസരി ബാലകൃഷ്ണപിള്ള സാഹിത്യകാരന്മാരെ വിണ്ണൂ നോക്കികള്‍ ,പെണ്ണ് നോക്കികള്‍ ,പുണ്ണ് നോക്കികള്‍ അവസാനം മണ്ണ് നോക്കികള്‍ എന്ന് വിഭജിച്ചു പറഞ്ഞിരുന്നു .ഇന്നത്തെ നമ്മുടെ മലബാര്‍ ചരിത്രകാരന്മാരെ വടക്ക് നോക്കികള്‍ എന്ന് വിളിക്കാം .ശരിക്കും വടുകന്മാര്‍ .

വടക്കുനിന്നും വന്ന ബ്രാഹ്മണര്‍ ആണ് നമുക്ക് എല്ലാം തന്നത് .മണ്ണില്‍ കൈകൊണ്ടു തൊടാത്ത അവരാനത്തെ കേരളത്തില്‍ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് .ജലസേചനമാര്‍ഗ്ഗങ്ങള്‍ ആവ്ഷ്കരിച്ച ഹലയുധം (കലപ്പ) കണ്ടുപിടിച്ച ,നെല്ലിറെ ജന്മത്യനം ആഘോഷിച്ചിരുന്ന വെള്ളാള കര്‍ഷകര്‍
എന്ന തനിദ്രാവിഡരുടെ ചരിത്രം അവര്‍ പഠിച്ചിട്ടില്ല .കേരളത്തില്‍ വെള്ളാളര്‍ ഇല്ലെന്നു കെ.എന്‍.ഗണേഷ് കേരളത്തിന്റെ ഇന്നലകളില്‍ .തരിസാപ്പള്ളി ശാസനത്തെ കുറിച്ചു വായ്തോരാതെ പ്രഭാഷണം നടത്തുന്ന ചരിത്രകാരനു “വെള്ളാളന്‍” എന്ന പദം ശരിക്കുച്ചരിക്കാന്‍ കഴിയില്ല എന്ന യൂട്യൂബ് വീഡിയോ കേട്ടാല്‍ മനസ്സിലാകും 

.തരിസാപ്പള്ളി ശാസനത്തിലെ പതിനേഴു പേരുള്ള സാക്ഷിപ്പട്ടിക ചിലര്‍ തമസ്കരിച്ചു എങ്കിലും ഹയസിന്ത്‌ ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ 1771C.E –യില്‍ തന്നെ ZEND AVESTA എന്ന കൃതിയില്‍ രേഖപ്പെടുത്തി വച്ചതിനാല്‍ വൈജ്ഞാനിക ലോകത്തിനത് നഷ്ടമായില്ല .

തരിസാപ്പള്ളി ശാസനം അതോടെ, “തരിസാപ്പിള്ള” ശാസനം ആയി മാറുന്നു പശ്ചിമേഷ്യന്‍ വ്യാപാരശ്രുംഗല  പഠനത്തിനല്ല അതുപകരിക്കുക ,പ്രത്യുത
പൂര്‍വേഷ്യന്‍ വ്യാപാര  പഠനങ്ങള്‍ക്കായിരിക്കും .മലയാ,ചൈന,ഫിജി.പെനാംഗ്   തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തം പായ്ക്കപ്പലില്‍ പോയി വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളുടെ (ധര്യാ ചെട്ടികള്‍ )ചരിത്രം അനാവരണം ചെയ്യാനുള്ള നിരവധി വിവരങ്ങള്‍ “തരിസാപ്പിള്ള” ശാസനത്തില്‍ ഒളിഞ്ഞിരിക്കുന്നു .

അതില്‍ ഇല്ലാത്ത മാറിനു (Mar) വേണ്ടിയുള്ള അന്വേഷണം നിര്‍ത്തിയിട്ട് നിരനിരയായി നില്‍ക്കുന്ന  ആ പടിനേഴ് വെള്കുല (വെള്ളാള )വര്‍ത്തക (ചെട്ടി) കളെ കുറിച്ചു പഠിക്കുക .അവര്‍ കൊണ്ടുവന്നു തന്ന ചീനച്ചട്ടി ,ചീനഭരണി ,ചീനവല,ചീനമുളക്,ചീനപ്പടക്കം ചീനച്ചട്ടി   അവര്‍ സ്ഥാപിച്ച കുരക്കേണി കൊല്ലത്തെ “ചീനക്കട“(ഇന്നത്തെ ചിന്നക്കട“) പഠന വിധേയമാക്കുക 


Sunday, 27 November 2016

കേരളചരിത്രത്തിലേയ്ക്കുള്ള നാട്ടുവഴികള്‍


കേരളചരിത്രത്തിലേയ്ക്കുള്ള നാട്ടുവഴികള്‍
എന്ന തന്‍റെ ഏറ്റവും പുതിയ ലേഖനസമാഹാരത്തില്‍
(SPCS October 2016)
ഡോക്ടര്‍ എം.ജി ശശിഭൂഷന്‍ “മീനച്ചിലാറിന്‍റെ തീരങ്ങളില്‍”എന്ന ലേഖനത്തില്‍ (പുറം 134) എഴുതുന്നു :
“ചതുപ്പു നിലങ്ങളെ നെല്‍പ്പാടങ്ങള്‍ ആക്കി മാറ്റുന്ന പ്രക്രിയ ഇരുമ്പു യുഗത്തില്‍ തന്നെ ( ഈ പ്രദേശങ്ങളില്‍ അതിനുള്ള തെളിവുണ്ടു എന്ന് ലേഖകന്‍ പറയുന്നുണ്ട് )പരീക്ഷിച്ചുവെങ്കിലും നെല്‍പ്പാടങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടത്തും ആണ്ടില്‍ രണ്ടു തവണ കൃഷി എന്ന വ്യവസ്ഥ വന്നതും കിടങ്ങൂര്‍-ഏറ്റുമാനൂര്‍-കുമാരനല്ലൂര്‍- കാടമുരി (നമ്പൂതിരി ) ഗ്രാമങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് ......വ്യാപാരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ശ്രേഷ്ടികള്‍ നെല്‍ക്കൃഷിയുടെ വ്യാപനത്തിന്‍റെ നാളുകളില്‍ പിന്നിലായി ........”
മലബാര്‍ ചരിത്രകാരന്മാരെ പോലെ തന്നെ ഡോ .ശശിഭൂഷനും ബ്രാഹ്മ ണര്‍ ആണ് കേരളത്തില്‍ കൃഷി നടപ്പിലാക്കിയത് എന്ന് തെറ്റായി 
എഴുതി പ്രചരിപ്പിക്കുന്നു .
കേരളത്തിലെ നമ്പൂതിരിമാര്‍ ഒരു കാലത്തും കര്‍ഷകര്‍ ആയിരുന്നില്ല .അവര്‍ ഒരു കാലത്തും മണ്ണില്‍ ഇറങ്ങി കൃഷി ചെയ്തിരുന്നില്ല .മണ്ണില്‍ തൊടുന്നതേ തെറ്റ് ആയി കരുതിയിരുന്ന പരാന്നഭോജികള്‍ ആയിരുന്നു .
മണ്ണില്‍ കൃഷി ചെയ്തിരുന്നവര്‍ സംഘ കാലം മുതല്‍ വെള്ളാളര്‍ ആയിരുന്നു .എട്ടാം നൂറ്റാണ്ടിനു മുമ്പും കേരളത്തില്‍ 
(അന്ന് തമിഴകത്തെ കുട്ടനാട്) 
നെല്‍ക്കൃഷി ഉണ്ടായിരുന്നു .”കന്നിയിലെ മകം” കൊല്ലവര്‍ഷാരംഭം മുതല്‍ അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു .അവര്‍ ജലസേചനം നടത്താന്‍ തടയിണ കളും ചെറു അണക്കെട്ടുകളും നിര്മ്മിക്ക പോലും ചെയ്തിരുന്നു .അണക്കെട്ടില്‍ ഇരുന്നു പാടുന്ന കിളികള്‍ സംഘകാല കവിതകളില്‍ സുലഭം .
കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു എന്ന് മലബാര്‍ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു എഴുതുമ്പോള്‍,
ഡോ ശശി ഭൂഷന്‍ “ശ്രേഷ്ടികള്‍ “ വ്യാപാരം 
നടത്തിയിരുന്നു എന്ന് എഴുതുന്നു 
ആരായിരുന്നു ഈ “ശ്രേഷ്ടികള്‍”? 
അതെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് “കമ” എന്ന് പോലും എഴുതുന്നില്ല 
കൊല്ലത്ത് നിന്ന് ചൈനീസ് നാണയങ്ങള്‍ എന്ന ലേഖനത്തില്‍ (പുറം ൦കേരളത്തില്‍ നിന്ന് അച്ഛനും മകനുമായ രണ്ടു “നായന്മാര്‍” (?പടയാളികള്‍)അക്കാലത്ത് സൈറ്റിന്‍ തുറമുഖത്ത് താമസ്സിച്ചിരുന്നു” 
എന്ന് ഡോക്ടര്‍ എം.ജി .ശശിഭൂഷന്‍ .
വേലായുധന്‍ പണിക്കശ്ശേരി എങ്ങനെ എഴുതിയോ ?.
അക്കാലത്ത് കേരളത്തില്‍ “നായന്മാര്‍” ഉണ്ടായിരുന്നോ ?
നായന്മാര്‍ കച്ചവടക്കാര്‍ ആയിരുന്നോ ?
പായ്ക്കപ്പല്‍ ഉടമകള്‍ ആയിരുന്നോ ?
എന്താണ് തെളിവ് ?.
ഈ നായന്മാര്‍ എങ്ങിനെ അവിടെ എത്തി? .
തിരിച്ചെത്തിയ അവരുടെ ഗതി എന്തായി? 
അതെക്കുറിച്ച് കൂടി അറിയാന്‍ മോഹം 
ആര് സഹായിക്കും ?
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Monday, 21 November 2016

ആഗോളതല ചെമ്പുപട്ടയ തട്ടിപ്പ്

ആഗോളതല ചെമ്പുപട്ടയ തട്ടിപ്പ്

തരിസാപ്പള്ളി ചെമ്പോലക്കരണത്തിലെ
കള്ള സാക്ഷികളും യഥാര്‍ത്ഥ സാക്ഷികളും 
==================================
ഡോ ,കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം
Mob: 9447035416 E-mail:  drkanam@gmail.com

സി.ഇ 849-ല്‍ കുരക്കേണി കൊല്ലം എന്നറിയപ്പെട്ടിരുന്ന തെക്കന്‍ കൊല്ലത്ത് വച്ച് വേണാട് രാജാവായിരുന്ന അയ്യന്‍ അടികള്‍ തരിസാപ്പള്ളി(ധര്യാപ്പള്ളി) എന്ന  ജൈനപ്പള്ളിയ്ക്ക് നല്‍കിയ, ‘ക്രിസ്ത്യന്‍ പട്ടയം എന്ന്  ഗുണ്ടെര്‍ട്ട് വിശേഷിപ്പിച്ച, ചെമ്പോലക്കരണം ഒരു വ്യാജപ്പട്ടയം ആണ് അവസാന പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക വ്യാജം .പതിനേഴു നാടന്‍ സാക്ഷികള്‍ ഉള്ള ഓല ഒളിപ്പിച്ചു വച്ചിരിക്കുന്നു .ഈ പട്ടയം  “സിറിയന്‍”, “ക്രിസ്ത്യന്‍” എന്നീ വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല .അത് ഒരു “വെള്ളാള–ഈഴവ” പട്ടയം ആയിരുന്നു .തരിസാപ്പള്ളി ക്രിസ്ത്യന്‍ പള്ളി ആയിരുന്നില്ല .ജൈനപ്പള്ളി ആയിരുന്നു . സപീര്‍ ഈശോ ആകട്ടെ ,”ശബരീശന്‍” എന്ന ജൈനനും  ആയിരുന്നു .

തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ,അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചതമിഴിലെ പ്രസിദ്ധമായ മനോന്മണീ യം നാടകത്തിന്റെ കര്‍ത്താവ്ത്മിഴ് ഷെക്സ്പീയര്‍ പി.സുന്ദരം പിള്ള “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കന്മാര്‍” എന്ന പ്രസിദ്ധ പഠനത്തില്‍ പണ്ടേ എഴുതി വച്ചു- സ്വകാര്യ സ്വത്തുക്കള്‍ ആയി സൂക്ഷിക്കപ്പെടുന്നവ ആയതിനാല്‍ ചെമ്പോലക്കരണങ്ങളില്‍ നിഷിപ്ത താല്‍പ്പര്യം ഉള്ളവര്‍ തിരിമറി നടത്തും. (Sundaran Pillai, P, Some early sovereigns of Travancore IA xxv111 1895 p 251).കെ.ഏ.നീലകണ്ട ശാസ്ത്രികളും സമാനരീതിയില്‍ എഴുതി –ശിലാരേഖകളില്‍ കൃത്രിമം കാട്ടുക അത്ര എളുപ്പമല്ല ,അവ പൊതുജന ദൃഷ്ടിയില്‍ ആയതിനാല്‍. എന്നാല്‍ ചെമ്പോലക്കരണങ്ങളില്‍ അത് എളുപ്പം.പക്ഷെ പരിചയമുള്ള ഒരു പുരാലിപി വിദഗ്ദ്ധനു അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും (Neelakanda Sasthri K.A & Rama H.S, Methods in relation to Indian History Madras 1956,p 69)

ഒരു പഴയ പ്രമാണം–കത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ –കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമര്‍ശനം ,ആന്തരവിമാര്‍ശനം എന്നിങ്ങനെ രണ്ടു തരാം പ്രക്രിയകള്‍ക്ക് വിധേയമാക്കെണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്റെ തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷസംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ളബന്ധം,അതിന്റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് .എത്ര പരിച്ചയസമ്പന്നനായാലും സമര്‍ത്ഥ നായാലും തെറ്റു പറ്റും . .അത് വീണ്ടും വീണ്ടും പരിശോധിക്കാം” (നാരായണന്‍ .എം.ജി.എസ്
ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും ആമുഖം ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍ 2015 പുറം x,x)

കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.ഇ 849-ല്‍  വേള്‍കുല സുന്ദരന്‍ എന്ന സാക്ഷിയാല്‍ വരയപ്പെട്ട
ഈ ചെമ്പോലയുടെ എഴുത്ത് വര്‍ഷം കൃത്യമായി നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള.അയ്യനടികള്‍ പട്ടയം എന്നുമറിയപ്പെടുന്ന ഈ ദാനാധാരം ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു .വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്ത്തിലും എഴുതപ്പെട്ട വേണാട് രേഖ .”ചെപ്പുപത്തിരം” .ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ 849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ്www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് പഠനമേധാവി ആയ  എലിസബെത് ലംബോന്‍ (Elizabeth Lambourn) എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.

തരിസാപ്പള്ളി പട്ടയം (എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു .വെബ് സൈറ്റില്‍ ചെമ്പോലക്കൂട്ടത്തിന്‍റെ പുതിയ ഫോട്ടോ നല്‍കിയിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമ്മാ  ചര്‍ച്ചിലെ ഡോ ജോസഫ് മാര്‍ത്തോമ്മാ മേട്രോപോലീത്താ ,മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ബസ്സോലിയോസ് പൌലോസ് ദ്വിതീയന്‍ എന്നിവര്‍ പങ്കു വച്ച് സൂക്ഷിക്കുന്ന ഓലകളുടെ ഫോട്ടോ വാര്യര്‍ കേശവന്‍ എന്നിവര്‍ക്കായി മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് സൈറ്റില്‍ കാണുന്നത് .
(
തരിസാപ്പള്ളി പട്ടയം പേജ്122-29 കാണുക)
ആറു ഓലകള്‍ (There are six plates in total. Most of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത് .ഏതിലാണ്   ഒരു വശത്ത് മാത്രം എന്ന് പറയുന്നില്ല എന്നത് വിചിത്രം .വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു .
വിക്കി മലയാളത്തില്‍ അത് 7.62x20.3 മറ്റൊലകള്‍ 22.35x8.15 എന്ന അളവില്‍ .
2015
 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു
.
ആക്തില്‍ ഡ്യു പെറോ തന്റെ Zend Avesta, Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).
പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through a ring with equal length and width(each them was two palms in length and four fingers breadth )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസകരമായ വസ്തുത പെറോ വിദേശ സാക്ഷിപ്പട്ടിക കണ്ടിട്ടില്ല
വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു ശേഷം എന്ന് വ്യക്തം.
അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ  ആനമുദ്രയുള്ള പതിനേഴു വെള്ളാള സാക്ഷികള്‍ ഉള്ള പട്ടികയുടെ വിശദാംശങ്ങള്‍ ആങ്ക്തില്‍ ഡ്യു പെറോ തന്റെ Zend Avesta 1771യാത്രാവിവരണ ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു .വലിപ്പമുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പില്‍ക്കാലത്ത് ആരോ കൂട്ടി വച്ചതാവണം .

പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയിലെ അറബി പേര്‍ഷ്യന്‍ സിറിയന്‍ സാക്ഷിപ്പട്ടിക കൃത്രിമം എന്ന് വരുന്നതോടെ  ആ ഓലയുടെ അടിസ്ഥാ നത്തില്‍ Perumals of Kerala, Cultural Symbiosis തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധനായ എം.ജി.എസ് നാരായണന്‍  തരിസാപ്പള്ളി പട്ടയം ആദ്യമായി കാണുന്നത് 2015  നവംബര 27നു കോട്ടയം പഴയപള്ളിയില്‍ വച്ചുമാത്രം എന്ന് യൂട്യൂബില്‍ നിന്ന് മനസ്സിലാകും .

തന്‍റെ  പ്രബന്ധങ്ങള്‍ തയാറാക്കും മുമ്പ് ഡോ .നാരായണന്‍ പട്ടയം സ്വയം പരിശോധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു..1771നു ശേഷം  1806-1844 കാലഘട്ടത്തില്‍ എന്നോ ആരോ പട്ടയത്തില്‍ തിരിമറി നടത്തി .അത് മനസ്സിലാക്കാതെ നമ്മുടെ മലബാര്‍  ചരിത്രകാരന്മാര്‍ അവ ശരിയായ പതിപ്പ് എന്ന നിലയില്‍ ആഗോളതലത്തില്‍ പ്രചരിപ്പിച്ചത് നമ്മള്‍ കേരളീയര്‍ക്ക് വല്ലാതെ കളങ്കം വരുത്തി വച്ചിരിക്കുന്നു

ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന മലബാര്‍ ചരിത്രകാരന്മാര്‍

Within the four walls of Kollam’s busy marketplace, goods arrived by land, river and sea, slaves were bought and sold, while commodities were weighed for sale and assessed for taxes. Merchants, clergy, the local governor and his bodyguards, palace officials, village chiefs, washer men, carpenters, salt-makers, farm-workers and toddy (palm wine) tappers are all mentioned in the document. Members of at least five world faiths (Hindus, Muslims, Christians, Zoroastrians and Jews) were present at the port speaking a wide range of languages and dialects and writing in their own distinctive scripts.
………………….. www.849ce.org.uk

www.849ce.org.uk എന്ന വെബ്ബ്സൈറ്റില്‍  തരിസാപ്പള്ളി പട്ടയത്തക്കുറിച്ചു വിവിധ രാജങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടില്‍ ലസ്ടറില്‍ ഡി മോണ്ട് ഫോര്‍ട്ട്‌ യൂനിവേര്‍സിറ്റിയില്‍ എലിസബത്ത് ലംബോനിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന
പഠനം ഒരുക്കിയ സൈറ്റില്‍ ലഭിക്കുന്ന വിവരം ആണ് മുകളില്‍ നല്‍കിയത് . ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സൌരാസ്ത്രിയന്‍ ജൂതവിശ്വാസികള്‍  ഈ ശാസനത്തില്‍ പരാമര്‍ശന വിധേയമാകുന്നു എന്നെഴുതിയിരിക്കുന്നു.

ആക്ത്തില്‍ ഡ്യു പെറോ
 ഇരുവശങ്ങളിലും വിദേശലിപികളിലുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക (West Asian testimonials)  വ്യാജമാണെന്നും അത് പട്ടയഭാഗമല്ല എന്നും യഥാര്‍ത്ഥ സാക്ഷികള്‍ ഉള്ള ആയ് വംശ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക സെന്റ  അവസ്ഥ (ZEND AVESTA, Paris 1771 ) എന്ന ഇറാനിയന്‍ ഉപനിഷത്ത് യാത്രാവിവരണത്തില്‍ ഉണ്ടെന്നും തെളിഞ്ഞതോടെമുസ്ലിം ക്രിസ്ത്യന്‍ ജൂത സൌരാഷ്ട്രിയന്‍ സാക്ഷികള്‍  തരിസാപ്പള്ളി ചേപ്പേടില്‍ നിന്നും കുടിയിറക്കപ്പെടുന്നു .അവശേഷിക്കുന്നത് ഹിന്ദുക്കളുമല്ല ,കുറെ ജൈനമത വിശ്വാസികള്‍ ആയ വെള്ളാള വര്‍ത്തകരും അവരുടെ തലവന്‍ ശബരീശനും പിന്നെ ഈഴവരും ഈഴവക്കയ്യരും തച്ചരും എരുവിയരും വണ്ണാരും
മാത്രം

വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം തുടങ്ങിയ പഴയ മലയാളം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് കേശവന്‍ വെളുത്താട്ട് എന്ന് വെബ്സൈറ്റ് പറയുന്നു . പട്ടയത്തിലെ “വെള്ളാളര്‍” മൊഴിമാറ്റത്തില്‍ farm workers എന്നും “ഇളവര്‍” എന്നത്  toddy(palm wine) tappers എന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു .
ശരിയായില്ല എന്ന് പറയട്ടെ ,വെള്ളാളര്‍ എന്നത് Vellalarഎന്നും  “ഇളവര്‍” എന്നത് Ezhavas എന്നും നല്‍കിയിട്ട് *അടിക്കുറിപ്പില്‍ ആ നാമപദങ്ങള്‍ വിശദമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
(നാടന്‍ സാക്ഷിപ്പട്ടിക ആനമുദ്ര സഹിതം
നാടന്‍ സാക്ഷിപ്പട്ടിക (തുടര്‍ച്ച)
പശ്ചിമേഷ്യന്‍വ്യാജ  സാക്ഷിപ്പട്ടിക
പട്ടയം കൊടുത്ത കാലത്തെ  ച
ക്രവര്‍ത്തി (എം.ജി.എസ്സിന്റെ അഭിപ്രായത്തില്‍ “ഇമ്മിണി വല്യരാജാവ് ) തിരുവഞ്ചിക്കുളത്തെ സ്ഥാണു രവി വെള്ളാളന്‍ ആയിരുന്നു .ടി.പളനിയുടെ ഡോക്ടറല്‍ തീസ്സിസ് കാണുക .വേണാട്ടരചന്‍ അയ്യന്‍ അടികള്‍ വെള്ളാളന്‍ ആയിരുന്നു (ശൂരനാട് കുഞ്ഞന്‍ പിള്ള  കാണുക ).ദാനം നല്‍കിയ ഭൂമി വെള്ളാളര്‍ വക ആയിരുന്നു (“പൂമിക്ക് കരാളര്‍ വെള്ളാളര്‍”).സ്ഥലത്തോടൊപ്പം നാലുകുടി വെള്ളാളരെ നല്‍കുന്നു .കൃഷിപ്പണിക്ക് മാത്രം എന്നാരു പറഞ്ഞു വെളുത്താട്ടിനോട് ?
വെള്ളാളര്‍ ഭൂഉടമകളും ഒപ്പം തന്നെ കര്‍ഷക തൊഴിലാളികളും ആയിരുന്നു. അവരില്‍ ഗോപാലകരും കച്ചവടക്കാരും (ചെട്ടികളും) കപ്പല്‍ സഞ്ചാരികളും പായ്കപ്പല്‍ (പടവ് )പണിയില്‍ വൈദഗ്ദ്യം നേടിയ ടെക്കുകളും  കുടിയേറ്റക്കാരും അക്ഷരജ്ഞാനികളും ദാനാധാരം ചമക്കല്‍കാരും കണക്കപ്പിള്ളമാരും സ്ഥലം അളവുകാരും ചൈനയില്‍ നിന്ന് പല വസ്തുക്കളും ഇറക്കുമതി  നടത്തിയിരുന്നവരും ജൈന/ബുദ്ധ മതപ്രചാരകരും  അദ്ധ്യാപകരും (എഴുത്താശാന്മാര്‍)ഗ്രന്ഥകാരന്മാരും ജലസേചന വിദഗ്ദ്ധരും ഉണ്ടായിരുന്നു. അതിനാല്‍ കര്‍ഷകര്‍ (farm workers) എന്നുമാത്രം പറയുന്നത് ശരിയല്ല .നാല് കുടി ആള്‍ക്കാരെ വിവിധ ആവശ്യങ്ങള്‍ക്കായി നല്കിയതാവണം .അതൊന്നും വെളുത്താട്ട് മനസ്സിലാക്കിയില്ല കാരണം മലബാറില്‍ ഒരു പക്ഷെ വെള്ളാളര്‍ ഉണ്ടായിരുന്നില്ല എന്നതാവാം .പക്ഷെ തിരുനെല്ലി ശാസനം കാണുക .അതിലുമുണ്ട് വെള്ളാളര്‍ .

ഇളവരുടെ കാര്യവും അത് പോലെ .അവര്‍ മുഴുവന്‍ ചെത്തുകാര്‍ ആയിരുന്നില്ല .അതിനു “ഈഴക്കയ്യര്‍” ഉണ്ടായിരുന്നു .ഈഴത്ത് നിന്ന് തേങ്ങാ കൊണ്ടുവന്ന അവര്‍ കേരകര്‍ഷകര്‍ ആയിരുന്നു .കേര ഉല്‍പ്പന്നങ്ങള്‍ (കൊപ്ര ,എണ്ണ ,ചിരട്ട ,കയര്‍,കാര്‍പ്പറ്റ്.,തെങ്ങിന്‍ തടി ,മേച്ചില്‍ ഓല, ചൂല്‍ .തവി ചിരട്ടക്കരി മുതലായവ) വില്‍പ്പന നടത്തിയ കച്ചവടക്കാര്‍ കൂടി ആയിരുന്നു.
ചികിത്സയും അവര്‍ക്ക് വശമായിരുന്നു . .അങ്ങാടിയില്‍ വാഹനവും ആയിപ്പോകാന്‍ അവര്‍ക്കനുവാദം കൊടുത്തത് കാണുക .ചെത്തരുത് വില്‍ക്കരുത് കുടിയ്ക്കരുത് എന്നുപദേശിച്ച ശ്രീനാരയനന്റെ കുലത്തെ മുഴുവന്‍ “ചെത്തുകാര്‍” ആയി ലോകം മുന്‍പാകെ അവതരിപ്പിച്ചത് ഒട്ടും ശരിയായില്ല .


നമ്മുടെ ചരിത്രകാരന്മാരും ക്രിസ്ത്യന്‍ പുരോഹിതന്മാരും ഒളിപ്പിച്ചു വച്ച /നഷ്ടപ്പെടുത്തിയ സാക്ഷിപ്പട്ടിക ഇക്കഴിഞ്ഞ നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ  അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 ) എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍, വിജയ...” പെറോ വേള്‍  കുല സുന്ദരനെ “ചന്ദ്രന്‍” ആക്കി .പക്ഷെ രണ്ടാമന്‍  “നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി “വിജയ” നാരായണന്‍ എന്നാക്കി
.മറ്റു സാക്ഷികള്‍
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
മദിനെയ വിനയ ദിനന്‍
കണ്ണന്‍ നന്ദനന്‍
നലതിരിഞ്ഞ തിരിയന്‍
കാമന്‍ കണ്ണന്‍
ചേന്നന്‍ കണ്ണന്‍
കണ്ടന്‍ ചേരന്‍
യാകൊണ്ടയന്‍
കനവാടി അതിതെയനന്‍
(ആന മുദ്ര)
മുരുകന്‍ ചാത്തന്‍
മുരുകന്‍ കാമപ്പന്‍
പുലക്കുടി തനയന്‍
പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
സംബോധി വീരയന്‍

എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍) പായ്കപ്പല്‍
(പടവ്) നിര്‍മ്മാണം, .അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍ സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെന്ന്  അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ  വെള്ളാള വ്യാപാരികള്‍  സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” (ഇന്നത് ചിന്നക്കട ) കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക  “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ ,ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു .ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍)  ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849  കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി
പഴ്ചിമേഷ്യന്‍ സമുദ്ര വ്യാപാര ശ്രുംഗലയോ പൂര്‍വ്വേഷ്യന്‍ സമുദ്രവ്യാപരശ്രുംഗലയോ ഏതാണ് തരിസാപ്പള്ളി ശാസനത്തില്‍ തെളിയുന്നത് ?
ചില കേരളചരിത്രപ്രശ്നങ്ങള്‍ “എന്‍.ബി.എസ് 1963 പുറം 59-ല്‍ ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ എഴ്ത്തിവച്ചു :
കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് തന്നെ തെക്കന്‍ കൊല്ലം ഉണ്ടായിരുന്നു എന്നതിന് ലക്ഷ്യമായി താംഗ് വംശരേഖകളില്‍ കൊല്ലം പട്ടണത്തെ പറ്റി സൂചിപ്പിക്കുന്നുണ്ടെന്നു ചില ചരിത്രരേഖകള്‍ രേഖപ്പെടുത്തുന്നുതാംഗ് വംശം ചീന വാണത് ഏ .ഡി 618-907 വരെയാണ് .8}ശതകത്തിലെ രേഖയാനെന്നു പറയുന്നു.രേഖ ആരും പ്രസിദ്ധം ചെയ്തിട്ടില്ല 

ചില പുരാതന ബന്ധങ്ങള്‍ (എസ.പി.സി.എസ് ജൂലൈ 2013 ) എന്ന കൃതിയില്‍ വേലായുധന്‍ പണിക്കശ്ശേരി പറയുന്നു :... “കേരളവും ചൈനയുമായുള്ള ഈ വ്യാപാര ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചീനയിലെ ഇരുപത്തിനാല് രാജവംശചരിത്രങ്ങളിലും സഞ്ചാ രികളുടെ വിവരണങ്ങളിലും പരന്നുകിടക്കുന്നു........
ചൈനയുമായുള്ള വ്യാപാരത്തില്‍ മുന്നിട്ടുനിന്നവര്‍ കേരളീയരും ചോളന്മാരും അറബികലൂമായിരുന്നു .ഏ ഡി414 ല്‍ പാഹിയാന്‍ ജാവയില്‍ നിന്ന് ക്യാന്ടനിലേക്ക് പോകുന്ന ഒരു കപ്പലില്‍ സഞ്ചരിച്ചപ്പോള്‍അതിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും കൊല്ലത്തു കാരായിരുന്നുവത്രേ .കൊല്ലം നഗരത്തില്‍ ചൈനക്കാരുടെ ഒരു പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു. ആ പണ്ടക ശാലയുടെയും വ്യാപാരത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലഘങ്ങളില്‍ ചൈനയില്‍ നിന്ന് പ്രത്യേകം ആളുകളെ അയച്ചിരുന്നു .കൊല്ലത്തെ വ്യാപാരികള്‍ക്കും ചൈനയില്‍ പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു .അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊല്ലം .
കേരളവും ചൈനയും തമ്മില്‍ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള വ്യാപാരബന്ധങ്ങളെകുറിച്ച് സുലൈമാന്‍ (ഏ ഡി 851)ഇബ്നുഖുര്‍ ദാദ്ബി (ഏ.ഡി  879), ഇബ്നുല്‍ ഫഖീബ് (ഏ.ഡി 902), അബുസൈദ്‌ (ഏ..ഡി 950), അല്‍ മസ് ഊദി (ഏ.ഡി  915),അല്‍ ബറൂണി (ഏ.ഡി 950), യാക്കൂത്ത് (ഏ ഡി 1228 ), മാര്‍ക്കോപോളോ (ഏ.ഡി 1293) മിഷ്കി
(ഏ ഡി 1344 ), മോണ്ടി കോര്‍ വിനോ (ഏ.ഡി 1292-93) ജോണ്‍ ഡി മാരിഗ്നോല്ലി (ഏ.ഡി 1347) എന്നീ സഞ്ചാരികള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് .
കേരളവും ചൈനയുമായുള്ള വ്യാപാരത്തെക്കുറിച്ചു ദീര്‍ഘമായി  എഴുതിയിട്ടുള്ള ആദ്യത്തെ സഞ്ചാരി സുലൈമാനാണ് .”ഭാരതത്തിലെയ്ക്കും  ചൈനയിലെക്കുമുള്ള കപ്പലുകള്‍ മസ്ക്കത്ത്  വിട്ടാല്‍ പിന്നീട് അടുക്കുന്നത് കൊല്ലത്താണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മസ്കത്തില്‍ നിന്ന് ഒരുമാസത്തെ യാത്ര കൊണ്ട്  കൊല്ലത്തെത്താം . വളരെ സൌകര്യപ്രദമാണ്  ഈ തുറമുഖം .കാവല്‍ സൈന്യം
എപ്പോഴും അവിടെ ഉണ്ടായിരിക്കും. വലിയ ചൈനീസ് കപ്പലുകള്‍  ഇവിടെ ധാരാളമായി വരുന്നുണ്ട് . ഈ തുറമുഖത്തടുക്കുന്ന  ഓരോ ചീനക്കപ്പലുകളും ആയിരം ദീനാര്‍ ചുങ്കം കൊടുക്കണം.മറ്റു ചെറുകിട കപ്പലുകളുടെ ചുങ്ക നിരക്ക്  10  ദീനാറാണ്”.  വെനാടും ചൈനയും പരസ്പരം നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു .ചപ്പങ്ങം ,നീലം ,ഇഞ്ചി ,കുരുമുളക് എന്നിവ ചൈന ഇവിടെ നിന്ന് വാങ്ങി .കുരുമുളകിന്  ചൈനയില്‍ നല്ലപ്രിയമായിരുന്നു .ചീനവല ,ചീനമുളക് ,ചീനച്ചട്ടി,ചീനഭരണി മുതലായവ നാം അവരില്‍ നിന്നു വാങ്ങി
തരിസാപ്പള്ളി ചെപ്പെട് അനാവരണം ചെയ്യുന്നത് പശ്ചിമേഷ്യന്‍ സമുദ്രവ്യാപരമല്ല .പൂര്‍വ്വേഷ്യന്‍ സമുദ്രസഞ്ചാരവും വ്യാപാരവുമാണ് .കടല്‍ താണ്ടി മലയായിലും ചൈനയിലും ഫിജിയിലും പോയ വെള്ളാളര്‍ സമുദായഭ്രഷ്ടര്‍ ആക്കപ്പെട്ടു .അവര്‍ക്ക് ഭസ്മം ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ടു .അവര്‍ ധര്യാ ചെട്ടികള്‍ എന്നറിയപ്പെട്ടു .പാലിയം ശാസനം എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍ എന്ന് വ്യക്തമായി പറയുന്നു .തരിസാപ്പള്ളി ശാസനത്തിലെ വേള്‍ കുല സുന്ദരന്‍ മുതല്‍ പേര്‍

(പതിനേഴു പേര്‍) വെണ്ണീര്‍ ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ധരിയാ (ദരിസാ)വെള്ളാളര്‍ ആയിരുന്നിരിക്കണം.അവര്‍ക്കായി തുടങ്ങിയ ജൈനപ്പള്ളി (തേവര്‍ പള്ളി ) ആവണം കൊല്ലം  “തേവള്ളി”യില്‍ ഉണ്ടായിരുന്ന പള്ളി .അത് ക്രിസ്ത്യന്‍ ചര്‍ച്ച് (CHURCH) ആയിരുന്നില്ല
യൂകെടീം- കേശവന്‍ വെളുത്താട്ടിനെയും കാണാം




അധികവായനയ്ക്ക്


1.രാഘവ വാര്യര്‍ എം.ആര്‍ & കേശവന്‍ ,വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ.പി.സി.എസ്കോട്ടയം  2013
2.കാനം ശങ്കരപ്പിള്ള,ഡോ ,തരിസാപ്പള്ളി ശാസനത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക , കിളിപ്പാട്ട് മാസിക,തിരുവനന്തപുരം  ജനുവരി 2016 പേജ് 11-12
3..കാനം ശങ്കരപ്പിള്ള,ഡോ ,ക്നായ്തോമ്മന്‍ പട്ടയം , കിളിപ്പാട്ട് മാസിക തിരുവനന്തപുരം, 2016 ഏപ്രില്‍ ലക്കം പേജ്48-51