നേതാജിയുടെ രാഷ്ട്രീയ ഗുരു ജയ് ഹിന്ദ് ചെമ്പകരാമന്‍
പിള്ള
നടത്തിയ ഒരു പ്രസംഗം/1914 ജൂലൈ 31-നു ബെര്‍ലിനില്‍ നിന്നും
(നേതാജിയ്ക്ക് ഐ.എന്‍ ഏ രൂപീകരിക്കാന്‍ മാതൃക
ചെമ്പകരാമന്‍ പിള്ളയുടെ ഐ.എന്‍.വി /(Indian
National Voluntary Corps 1915 ആയിരുന്നു )
ഹിന്ദുസ്ഥാനി സേനാനികളെ,
അടിമതത്ത ചങ്ങല പൊട്ടിച്ചെറിയാന്‍ നിങ്ങളുടെ
നാട്ടുകാര്‍ നിങ്ങളെ വിളിക്കുന്നു . ഏറ്റവും
ഭാഗ്യോദയമായ നിമിഷം. ഇന്തയിലെ സോദരര്‍ തയ്യാറായിക്കഴിഞ്ഞു .ബ്രിട്ടീഷ്
നുകത്തിനെതിരായി പകരം ചോദിക്കാന്‍ അവര്‍ ഒളിപ്പോരു നടത്തുകയാണ് .ലാഹോറിലും അമൃത
സരസ്സിലും ഫിറോസ്പൂരിലും മടിരാശിയിലും സിംഗപ്പൂരിലും മറ്റു സ്ഥലങ്ങളിലുമുള്ള ഉള്ള
നിങ്ങളുടെ സോദരര്‍ മാതൃഭൂമിയുടെ
സ്വാതന്ത്ര്യത്തിനായി ആയുധമെന്തിക്കഴിഞ്ഞു .യുദ്ധത്തില്‍ പങ്കു ചേരാന്‍ അവര്‍
നിങ്ങളെ ക്ഷണിക്കുന്നു .ഹിന്ദുസ്ഥാനിലെ പരിശുദ്ധമായ മണ്ണില്‍ നിന്ന് വെള്ളക്കാരെ
തുരത്തി ഓടിക്കാന്‍ അവര്‍ ദൃഡപ്രതിജ്ഞ എടുത്തു കഴിഞ്ഞു .
വെള്ളക്കാരുടെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി രക്തം ചൊരിയുന്ന സഹോദരരെ,
നിങ്ങളുടെ പ്രിയ മാതൃഭൂമിയുടെ മര്‍ദ്ദകരായ അവര്‍ക്കെതിരാകട്ടെ
നിങ്ങളുടെ പോരാട്ടം .അല്ലെങ്കില്‍ കഷ്ടപ്പാടുകളില്‍ നിന്നും പട്ടിണിയില്‍ നിന്നും
മര്‍ദ്ദനത്തില്‍ നിന്നും നിങ്ങളുടെ മാതൃരാജ്യത്തെ രക്ഷിക്കാതിരിക്കുന്നതിനു ദൈവദോഷം നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും പതിക്കും ,നിങ്ങളുടെ
കടമ നിര്‍വ്വഹിക്കാന്‍ മടികാട്ടരുത് .നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും
സഹോദരീ സഹോദരന്മാര്‍ക്കും നിങ്ങളുടെ സഹായം കിട്ടട്ടെ .
മുഹമ്മദീയ സേനാനികളെ ,
ദല്‍ഹി പാദുഷമാരുടെ സുവര്‍ണ്ണ കാലത്തെ സ്മരിക്കുക
.എന്നിട്ട് വെറുക്കപ്പെട്ട കൊള്ളക്കാരുടെ അടിമകളാണ് നിങ്ങള്‍ ഇന്ന് എന്ന്
മനസ്സിലാക്കുക .നിങ്ങളുടെ നാടിന്റെ മര്‍ദ്ദകരോടു കാലിഫ് .പരിശുദ്ധ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു .ഇന്ത്യയെ
നാശത്തില്‍ നിന്നും അപമാനത്തില്‍ നിന്നും രക്ഷിക്കുന്നതിനു ഹിന്ദുക്കലോടു തോളോടു
തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു .
ഹിന്ദുക്കളും സിക്കുകാരുമായ സൈനീകരെ ,
പഞ്ചാബു സിംഹം റാണാ രണ്ജിത് സിംഹിന്റെ കാലം നിങ്ങള്‍
ഓര്മ്മിക്കുക .വെറുക്കപ്പെട്ട വെള്ളക്കാര്‍ക്കു വേണ്ടി നടത്തുന്ന സേവനത്തില്‍
ലജ്ഞ്ജിതരാകുവിന്‍ .ഇന്ത്യയ്ക്ക് വെളിയിലുള്ള നിങ്ങളുടെ സോദരരെ വെള്ളക്കാര്‍
തുറുങ്കില്‍ അടയ്ക്കുന്നു .തൂക്കിക്കൊല്ലുന്നു .വെടിവച്ചു കൊല്ലൂന്നു
അപമാനിക്കുന്നു.വിദേശ ഏകാധിപത്യം .എത്ര ഭയാനകം .ഉണരുക.
ഈസ്ഥിതി തുടരാന്‍ അനുവദിക്കില്ല എന്ന് ലോകത്തിനു കാട്ടിക്കൊടുക്കുക.
ഹിന്ദുസ്ഥാനി സേനാനികളെ,
ബ്രിട്ടീഷുകാര്‍
പണം തട്ടിയെടുക്കുന്നവരാനെന്നും പണം ചോര്ത്താനവര്‍ ഇന്ത്യയില്‍ കഴിയുന്നതെന്നും
നിങ്ങള്‍ അറിയുക .ഇന്ത്യന്‍ ജനതയ്ക്ക് ഏല്‍ക്കുന്ന പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകളും ദുരിതങ്ങളും നിങ്ങള്‍ സ്മരിക്കുക .ഭീരുക്കളായ
ബ്രിട്ടീഷുകാര്‍ പങ്കെടുക്കയില്ല എന്നും അവര്‍ക്കുവേണ്ടി ഇന്ത്യാക്കാരെ ബലം
പ്രോയോഗിച്ച്പട്ടാളത്തില്‍ ചെര്‍ക്കയാനെന്നു മനസ്സിലാക്കുക .ഉയര്‍ന്ന ശമ്പളവും
എല്ലാ വിധ സൌകര്യങ്ങളും ബ്രിട്ടീഷ് പടയാളികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ നിങ്ങള്ക്ക്
കിട്ടുന്നത് നകാപ്പിച്ച മാത്രമാണ് .യുദ്ധമുഖത്ത് മുന്നേറാന്‍ പ്രേരപ്പിച്ച്
ഭീരുക്കളും നീതിമാരല്ലാത്ത വെള്ള ക്കാര്‍ പിന്നിലേക്ക് വലിയുകയാനെന്നു നിങ്ങള്‍
മനസ്സിലാക്കണം .
നിങ്ങളുടെ മാതാപിതാക്കലുടെയും സഹോദരിസഹോദരന്മാരുടേയും കളത്ര സന്താനങ്ങലുടെയും തേങ്ങല്‍
നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ക്കവരെ ക്കുരിച്ച് അനുകമ്പ യില്ലേ ?
പ്രതികാരം വീട്ടാന്‍ പറ്റിയസമയമാണിത്.1857-lലെ യുദ്ധവീരനായകനായിരുന്ന മംഗല്‍ പാന്ഥെയെ ഓര്മ്മിക്കുക .എന്നിട്ട്
സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യുക .ഇതാണ് നിങ്ങളുടെ മതം.മരണം ഏവര്ക്കുമുള്ളതാന്.എന്നാല്‍
അഭിമാനത്തോടെ മരിയ്ക്കുക .
ഉല്കൃഷ്ടമായ ഒരു കാര്യത്തിനായി മരിക്കുക .നിങ്ങളുടെ
നാടിനായി മരിക്കുക.മാതൃഭൂമിയുടെ ശത്രുക്കളായ വെള്ളക്കാരില്‍നിന്നു നിങ്ങള്ക്ക്
ലഭിക്കുന്ന തുച്ഛമായ ശമ്പളമോ പെന്ഷനോ നിങ്ങള്‍ ആഗ്രഹിക്കരുത്. സ്വതന്ത്ര ഭാരതം
നിങ്ങളെ സംരക്ഷിക്കും .സംശയം വേണ്ട.മാറി കാട്ടരുത്. സിംഗപ്പൂരില്‍നിങ്ങളുടെ സോദരര്‍
കാട്ടുന്നത് മാതൃക ആക്കുക .നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക .
നിങ്ങളുടെ നാട്ടുകാര്‍ നിങ്ങള്ക്ക് നല്‍കുന്ന സന്ദേശമാണിത്
.
ജയ് ഹിന്ദ് .
(ബോംബെ ക്രോണിക്കിളില്‍ പ്രസംഗം അച്ചടിച്ചു വന്നു
)
മൊഴിമാറ്റം കെ.കൊച്ചുകൃഷ്ണന്‍ നാടാര്‍ (1962).
ഓരോ വാക്കിലും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യ
മോഹം തുടിച്ചു നിന്ന ആഹ്വാനം
1919- ലെ വിയന്നാ കൊണ്ഫ്രന്സില്‍ സുഭാഷ് ചന്ദ്രബോസും
ചെമ്പകരാമന്‍ പിള്ളയും പരിചയപ്പെട്ടു .പിള്ളയുടെ ആശയങ്ങള്‍ നേതാജി യ്ക്ക് ഇഷ്ടപ്പെട്ടു
.ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള സൈനീക ആക്രമണം വഴി മാത്രമേ ഇന്ത്യയ്ക്ക്
സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നിരുവര്‍ക്കും തീര്‍ച്ചയായി .ഒന്നാം
ലോകമഹായുദ്ധകാലത്ത് താന്‍ അതിനായി ചെയ്ത പരിശ്രമങ്ങള്‍ പിള്ള ബോസ്സിനെ അറിയിച്ചു .ബോസ്
പിള്ളയുടെ ആരാധകനായി രാഷ്ട്രീയ ശിഷ്യനായി .അത് പ്രകാരം രണ്ടാം ലോകമഹായുദ്ധകാലത്ത്
ബോസ് ഐ.എന്‍ ഏ രൂപീകരിച്ചത് .
വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എങ്കിലും
പിള്ളയുടെ പദ്ധതികളെ അനുകരിച്ചു നേതാജി മുന്നോട്ട് പോയി.രണ്ടു ദശാബ്ദതം കഴിഞ്ഞു
പിള്ളയുടെ സംഘ നയുടെ മേല്ക്കൂരയിലാണ് നേതാജി എഇ.എന്‍ ഏ
കെട്ടി ഉയര്‍ത്തിയത് എന്നത് ചരിത്രസത്യം .പിള്ളയുടെ
സ്വപ്നം ബോസ് നടപ്പിലാക്കി കളം ഒരുക്കിയത് ഒരു മലയാളി എന്നതില്‍ നമുക്കഭിമാനിക്കാം
.
“ജയ് ഹിന്ദ്” എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതും
പ്രചരിപ്പിച്ചതും ചെമ്പകരാമന്‍ പിള്ള ആയിരുന്നു .തിരുവനന്തപുരത്ത് സ്കൂളില്‍ പടിക്കുന്ന
കാലത്ത് തന്നെ ഗുരുക്കന്മാരേയും സുഹൃത്തുക്കളേയും
കാണുമ്പോള്‍ പിള്ള ജയ്ഹിന്ദ് എന്ന് പറഞ്ഞു
അഭിവാദനം ചെയ്തിരുന്നു. .ജര്‍മ്മിനിയില്‍ കഴിയുമ്പോള്‍ ഹിട്ലര്‍ മറ്റു മേധാവികളെയും
അങ്ങനെ തന്നെ അഭിവാദനം ചെയ്തിരുന്നു .
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മിനിയില്‍
മുഴുവന്‍ സഞ്ചരിച്ചു പിള്ള ഇന്ത്യന്‍ -ജര്‍മ്മന്‍ വാനിജ്യകൂട്ടുകെട്ടിനു പരിശ്രമിച്ചു .ബര്‍ലിനില്‍
ഒരിന്ത്യന്‍ സ്ഥാനപതിയെ പോലെ അദ്ദേഹം പ്രവര്ത്തിച്ചു. 1930-ല്‍ അദ്ദേഹത്തെ
ഇന്ത്യന്‍ വാണിജ്യഫെഡരേഷന്‍ പ്രസിടന്റായി തെരഞ്ഞെടുത്തു.
1931- ല്‍ അദ്ദേഹം മണിപ്പൂര്‍ സ്വദേശി ലക്ഷ്മിഭായിയെ
വിവാഹം കഴിച്ചു .
No comments:
Post a Comment