Sunday, 27 September 2015

തരിസാപ്പള്ളി പട്ടയം (ഏ.ഡി.849) Text

തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)
                                                =======================
എട് 1  അകവശം
         (പുറവശം എഴുത്തില്ല എന്നത് ശ്രദ്ധിക്കുക)

         1.കൊത്താണൂ ഇരവിക്കുത്തന്‍ പലനൂറായിരത്താണ്ടും മറുകുതലൈ   
            2.  ച്ചിറന്തടിപ്പടുത്താളാ നിന്റയാണ്ടുല്‍ചെല്ലാനിന്റ യാ
           3. ണ്ടിന്തു[.] ഇവ്വാണ്ട് വേണാട് വാഴ്കിന്റ അയ്യനടിതിരുവടിയും 
4. മതികാരരും പിരകിരുതിയും [മനിക്കിരാമമും മൈഞ്ചു വണ്ണവും പുന്നൈത്ത
5. ലൈപ്പതിയും മുല്വൈത്തുക് കുരക്കെനികൊല്ലത്ത് എശോടാ* തപിരായി ചെ
6.  യ്വിത്ത തരു*സാപ്പള്ളിക്കു ഐയ്യനടികതിരുവടി കുടുത്ത വിടുപെറാവതൂ [ ]നാ  
7. ലുകുടിഈഴവരുംമക്കുടിക്കെറും മിഴക്കൈയ്യരും മിവകള്‍പന്നിരുവ    
8. രുമൊരു വണനാരക്കുടിയും മിവ്വനൈവര്‍ക്കുന്ത ലൈക്കാണവും മെണിക്കാണമും     
9.നൈ മേയ്പ്പാന്‍ കൊള്ള്മിരൈയുനജ് ചാന്റാന്‍ മാട്ടുമെനിപ്പൊന്നും പൊലിപ്പൊന്നു   
10. മ്   മിരവ് ചൊരുഗ് കുടനാഴിയും മിവ്വ നൈത്തുംഗ് കൊള്ളപ്പെരാര്‍[ ] വാരക്കോ
11.  ... കപ്പാനും പൈന്ചക്കണ്ടിയുംമുന്നം പെറ്റുടയന നാനും വിടു   
12.  പേറാക അട്ടിക്കുടുത്ത [ ]നിന്നാലുകുടി ഈഴവരും മോരുകുടി വണണാരു [മ} ......................................................(2)

മലയാള പരിഭാഷ
സ്വസ്തി ശ്രീ സ്ഥാണുരവിവര്‍മ്മപ്പെരുമാള്‍ മാറ്റാന്മാരെ വെന്നു കീഴൊതുക്കി പലനൂറായിരത്താണ്ടും വാഴാനുള്ളതില്‍ അന്ചാമാണ്ട് ഈയാണ്ട്‌ വേണാട് വാഴുന്ന അയ്യനടികള്‍ തിരുവടിയും അധികാരരും പ്രകൃതിയും മണിഗ്രാമവും അഞ്ചു വണ്ണവും മേനിപ്പോന്നും പുന്നത്തലപ്പതിയും കൂടിയിരുന്നു കുരക്കേണി കൊല്ലത്ത് എശോദാതാ പിരായി പണിയിച്ച തരിസാപ്പള്ളിക്ക് അയ്യനടികള്‍ തിരുവടി കൊടുത്ത ദാനം .നാലുകുടി ഈഴവരും ആ കുടികളില്‍ എട്ടു ഈഴക്കയ്യരും കൂടി പന്ത്രണ്ടു പേരും ഒരു വണനാര്‍ക്കുടിയും. ഇവരാരോടും തളക്കാണവും ഏണിക്കാണവും വീട് മേയാനുള്ള പിരിവും ചാന്നാന്‍ മെട്ടു മേനിപ്പോന്നും പൊലിപ്പൊന്നും  ഇരവുചോറും കുടനാഴിയും ഈ യാതൊന്നും കൊള്ളാന്‍ പാടില്ല .മുന്‍പേ നേടിയ വാരക്കോലും പന്ച്ചക്കണ്ടിയും ഞാനും (വീണ്ടും) വിട്ടു കൊടുത്തിരിക്കുന്നു .  
                                                                      ഏട് 2  പുറം 1
----------------------------------------
13. ഇരണ്ടുകുടി എരുവിയരും ഒരുകുടി തച്ചരുമാളടയ  പൂമിക്ക്കാരാ
14.ഴര്‍ നാലുകുടി വെള്ളാളരും ഇവ്വനവരു(ന്) തേവര്‍ക്കു നടുവന
15. ട്ടൂ ഇടുവന ഇട്ടു പള്ളിക്കു എണ്ണക്കും മറ്റും ‍വേ
16.ണ്ടുഞകടന്കുറവ് വരാതൈ ചെയ്യക്കടവരാക ചമച്ചു ഇ
17. ന്നകരം കണ്ടു നീരെറ്റമരുവാന്‍ സപീരീശോ ചെയ്വിച്ച തരി
18.സാ*പ്പള്ളിക്ക് കുടുത്ത പൂമി*യാവിത് {.}കൊയിലതികാരികള്‍ വിയരാകന്‍
19.തെവര്‍ ഉടപ[ട ഇ]രുന്തരുളിപ് പിടി നടത്തി നീര്ത്തുള്ളിയോടു കു
20. ട അ[യ്യനടികള്‍] തിരുവടിയും ഇളന്കൂര് വാഴിന്റ രാമ* തിരു
21.വടിയും [അതി]കാരരും പ്രകൃതി*യും അറുനൂറ്റവരും  പുന്നൈത്തലൈ
22.പതിയും പു[ലൈ]ക്കുടിപ്പതിയും ഉള്‍പ്പട വച്ച് [. ]ഇപ്പൂമിക്കെ
23.ല്ലൈ കിഴക്ക് വയല്ക്കാടെയെല്ലൈ യാകുവുനഗ് കൊയിലുമുട്പടത് തെ
24.ന്‍കിഴക്കു ചിറവാതുക്കല്‍ മതിലൈയെല്ലൈയാകവും പടിഞ്ഞ്ഞ്ഞായി
25.റു കടലൈയെല്ലൈയാകവും വടക്കുത് തോരണത്തോട്ടമെയെല്ലൈയാ
മലയാള പരിഭാഷ
---------------------------------
ഈ നാല് കുടി ഈഴവരും ഒരു കുടി വണ്ണാരും രണ്ടു കുടി എരുവിയരും ഒരു കുടി തച്ചരും ആളടിമകളടക്കം ഭൂമിക്കു കാരാളരായ നാല് കുടി വെള്ളാളരും ഇവരെല്ലാവരും കൂടി തേവര്‍ക്ക്  നടെണ്ടത് നട്ടും  കൊടുക്കേണ്ടത് കൊടുത്തും പള്ളിയ്ക്ക് എണ്ണക്കും മറ്റും വേണ്ടുന്ന ചുമതല  വീഴ്ച വരാതെ ചെയ്യാന്‍ കടപ്പെട്ടവരായി ഏര്പ്പാടാക്കി ഈ നഗരം ഉണ്ടാക്കി ഉദകപൂര്‍വ്വം ദാനമെറ്റമരുവാന്‍ സ്പീരീശോ പണിയിച്ച പള്ളിക്ക് കൊടുത്ത ഭൂമിയാണിത് .കൊയിലധികാരികള്‍ വിയരാകന്‍ തേവര്‍ ഉള്‍പ്പടെ പിടി നടത്തി അയ്യനടികല്തിരുവടിയും ഇളങ്കൂര് വാഴുന്ന രാമതിരുവടിയും അതികാരരും പ്രകൃതിയും അരുനൂറ്റവരും പുന്നത്തലപ്പതിയും പൂളകൂടിപ്പതിയും ഉള്‍പ്പടെ  ഉദകപൂര്‍വ്വം വെച്ചു .
ഈ ഭൂമിക്കു അതിര് :കിഴക്ക് വയല്ക്കാട്,തെക്കുകിഴക്ക്‌ കോവിലകമുല്‍പ്പടെ................................................3
ഏട് 3  പുറം 2


No comments:

Post a Comment