Monday, 6 March 2023

പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ

ഡോ .കാനം ശങ്കരപ്പിള്ള MS,DGO. Mob:9447035416 Email:drkanam@gmail.com സംഘ കാലഘട്ടത്തിൽ ദ്രാവിഡ ഭൂപ്രദേശത്തെ അഞ്ചു തിണകൾ ആയി തിരിച്ചിരുന്നു .
കുറിഞ്ഞി ,മുല്ലൈ ,മരുതം , പാല,നെയ്തൽ എന്നിവയാണ് “ഐന്തിണ”കൾ . “മരുതം” നദീതടങ്ങൾ . കൃഷിചെയ്യാൻ പറ്റിയ വളക്കൂറുള്ള ജലസാന്നിധ്യമുള്ള മണ്ണ് . അവിടെ സ്ഥിരതാമസമാക്കിയവർ “വെള്ളാളർ” .”വെള്ളായ്മ” എന്നാൽ കൃഷി .
സിന്ധു ഗംഗാതടങ്ങളിൽ (മരുതം നിലം ) 4x2x1 എന്ന അനുപാതത്തിലുള്ള ചുടുചെങ്കൽ കട്ടകൾ (“ഇഷ്ടിക” )ഉപയോഗിച്ച്,ചെട്ടിനാട്ടിലെ പോലെ ഉയർന്ന തറകളിൽ ,വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയിരുന്ന , കുളിക്കാൻ കുളങ്ങൾ കെട്ടിയിരുന്ന , വലിയ പത്തായങ്ങൾ (നെല്ലറകൾ) കെട്ടിയിരുന്ന, അക്ഷര ജ്ഞാനികൾ ആയിരുന്ന, ജനവിഭാഗമായിരുന്നു കർഷകരും അജ-ഗോപാലകരും വ്യാപാരികളുമായിരുന്ന “വെള്ളാളർ” എന്ന് കണ്ടെത്തിയത് റവ. ഫാദർ എച്ച് .ഹേരാസ് എന്ന ചരിത്ര പ്രൊഫസർ . (H.Heras,”Vellalas in Mohonjodaro”, The Indian Historical Quarterly Vol XIV Calcutta 1938,pp 245-255)
നാഗരികർ ആയിരുന്ന വെള്ളാളരുടെ വീടുകളിൽ “ശുചി മുറി”കൾ ഉണ്ടായിരുന്നു. മലിനജലം ഒഴുക്കിക്കളയാൻ വീടിനു ചുറ്റും തറയോടുകൾ പാകിയ ഓടകളും . കുടിക്കാൻ വെള്ളം ലഭിക്കാൻ അരഞ്ഞാണമുള്ള കിണറുകൾ. കൃഷിആവശ്യത്തിനു ചാലുകളിലൂടെ വെള്ളം കൊണ്ടുവന്നിരുന്ന “വെള്ളാണ്മ”ക്കാർ . ചെമന്നതും കറുത്തതുമായ ചുട്ട മണ്കലങ്ങളില് ഉടമകളുടെ പേരുകൾ “തമിഴി”യിൽ കോറിയിരുന്നവർ.
സർ ജോൺ ഹ്യൂബർട്ട് മാർഷൽ (1876-1958 ചെസ്റ്റർ യൂ .കെ ) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന (1902-1928) കാലഘട്ടത്തിലാണ് ഹാരപ്പയും മോഹൻജൊദാരോയും ലോകപ്രസിദ്ധമാകുന്നത് . 1913-ൽ അദ്ദേഹം തക്ഷശിലയിൽ ഉല്ഖനനം തുടങ്ങി . അത് ഇരുപത്തി ഒന്ന് വര്ഷം നീണ്ടു നിന്നു . അദ്ദേഹം സ്ഥാപിച്ച തക്ഷശില മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രവും കാണാം . 1920 -ൽ ദയറാം സാഹ്നിയെ ഡയറക്ടർ ആയി നിയമിച്ച് മാർഷൽ ഹാരപ്പയിൽ ഉല്ഖനന പ്രവർത്തനങ്ങൾ തുടങ്ങി . 1921-ൽ ആർ. ഡി ബാനർജിയെ ഡയറക്ടർ ആക്കി മോഹൻജൊദാരോയിലും അത്തരം ഗവേഷണ പഠനങ്ങൾ അദ്ദേഹം തുടങ്ങി . രണ്ടിടത്തും നിന്നും കിട്ടിയ തെളിവുകൾ വച്ച് 1924 സെപ്തംബർ 20 ലക്കം “ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസ്” എന്ന ഗവേഷണ മാസികയിൽ “ഇൻഡസ് വാലി സിവിലൈസേഷ”നെ കുറിച്ച് ആദ്യ സചിത്ര ലേഖനം സർ. ജോൺ മാർഷൽ പ്രസിദ്ധപ്പെടുത്തി .
അതായത് അടുത്ത വര്ഷം ശതാബ്ദി ആഘോഷിക്കാവുന്ന കണ്ടെത്തൽ . തമിഴ് നാട്ടിൽ നിന്നുള്ള ഐരാവതം മഹാദേവൻ , ഹെൽസിങ്കിയിൽ നിന്നുള്ള ആസ്കോ പാർപ്പോള തുടങ്ങിയവർ സിന്ധുനദീതട സംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് വാദിക്കുമ്പോൾ അതിനുള്ള തെളിവുകൾ അവർക്കു നിരത്തുവാൻ അധികം ഇല്ലായിരുന്നു . എന്നാൽ ആർ .ബാലകൃഷ്‌ണ ഐ. ഏ. എസ്സിന്റെ “ജേർണി ഓഫ് എ സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ” (Journey of A Civilization-Indus to Vaigai- ,Roja Muthiah Reserch Library,Chennai 2021) പ്രസിദ്ധീകൃതമായതോടെ അതുനുള്ള നിരവധി തെളിവുകൾ നമുക്ക് ലഭ്യമായിരിക്കുന്നു .
സിന്ധു ഗംഗാ തടത്തിലെ സംസ്കാര സമ്പന്നരായ നാഗരിക ജനതയ്ക്കു പിൽക്കാലം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരം ഒന്നും അടുത്തകാലം വരെ ലഭ്യമായിരുന്നില്ല .പ്രകൃതിക്ഷോപത്താലോ ശത്രുക്കളുടെ യുദ്ധം കാരണമോ മൊത്തം നശിച്ചതാകാനിടയില്ല എന്ന് എല്ലാവരും സമ്മതിക്കുന്നു .കാരണം അസ്ഥികൂടങ്ങളുടെ ശേഖരം ഒരിടത്തും കാണപ്പെട്ടിട്ടില്ല പ്രകൃതി ദുരന്തത്താൽ ,വലിയ വരളർച്ച ഉണ്ടായപ്പോൾ മറ്റുപ്രദേശങ്ങളിലേക്കു കുടിയേറാനുള്ള സാധ്യതതയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു . അത്തരം സാധ്യതയ്ക്കുള്ള തെളിവുകൾ ആണ് ആർ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ഗവേഷണപഠനം വഴി നടത്തിയിരിക്കുന്നത് .സ്ഥലനാമപഠനം ഇക്കാര്യത്തിൽ അദ്ദേഹത്തിന് സഹായകമാവുന്നു . പ്രാചീന കൊങ്ങുനാട്ടിൽ (കോയമ്പത്തൂർ ) പെട്ട ഡിണ്ടിഗലിലെ നാഥം സ്വദേശിയായ ആർ ബാലകൃഷ്ണൻ തമിഴ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം മുഖ്യമന്ത്രി ആയിരുന്ന കെ.കാമരാജിന്റെ ഉപദേശപ്രകാരം തമിഴ് ഭാഷയിൽ ഐ .ഏ എസ്സിനെഴുതി ആദ്യ തവണ തന്നെ ജയിച്ചു (1984) ഒറീസാ കേഡറിൽ പ്രവേശിച്ചു. 34വര്ഷം സേവനം അനുഷ്ടിച്ചു അഡീഷണൽചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ പെൻഷൻ പറ്റി .അതിനിടയിൽ രണ്ടു തവണ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു സ്ഥലനാമങ്ങൾ ശേഖരിച്ചു പഠന വിധേയമാക്കി .ഇപ്പോൾ ഒറീസാ സർക്കാരിന്റെ ചീഫ് അഡ്വൈസർ ആയി സൗജന്യ സേവനം നൽകുന്നു . കവിയും സ്ഥലനാമ ഗവേഷകനും തമിഴ് പണ്ഡിതനും ആയ ബാലകൃഷ്‌ണൻ സംഘകാലകൃതികളെ സംബന്ധിച്ച് ആധികാരികമായി എഴുതാൻ കഴിവ് നേടിയ ഭാഷാ പണ്ഡിതൻ കൂടിയാണ് .
കേരള ഗവർണർ ആയിരുന്ന പി .സദാശിവത്തെ പോലെ ആർ ബാലകൃഷ്ണനും കൊങ്കു വെള്ളാളൻ ആണോ എന്ന് തീർച്ചപ്പെടുത്തതാൻ കഴിയുന്നില്ല . എന്നാൽ ഹാരപ്പയിൽ നിന്നും മോഹൻജൊദാരോയിൽ നിന്നും കുടിയേറിയവരാണ് കൊങ്ങുവെള്ളാളർ (കോയമ്പത്തൂർ വെള്ളാളർ -നമ്മുടെ പാലക്കാടൻ മേനോന്മാരുടെ പൂർവികർ ),മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന പാണ്ട്യ വെള്ളാളർ (കുശവർ ,കുലാലർ ), വണിക്കുകൾ ആയ നാഗരത്താർ (ചെട്ടിനാട് ) ചെട്ടികള് തുടങ്ങിയവരുടെ കുടിയേറ്റ ചരിത്രം വിശദമാക്കി അവരെല്ലാം ഹാരപ്പയിൽ നിന്നോ മോഹൻജൊദാരോയിൽ നിന്നോ കുടിയേറിയവർ ആണെന്ന് സ്ഥലനാമ പഠനത്തിലൂടെ (Ornomastics) സംശയലേശമന്യേ തെളിയിക്കുന്നു .
ശ്രീ ബാലകൃഷ്‌ണന്‌ സ്ഥലനാമ പഠനത്തിൽ താൽപ്പര്യം ഉണ്ടാകാൻ കാരണം അദ്ദേഹം ഒറീസയിൽ സബ്കലക്ടർ ആയിരിക്കവേ അവിടെ ഒരു ഗ്രാമത്തിൽ കണ്ട സ്ഥലനാമം കാട്ടുന്ന വഴിയോര ബോർഡ് ആയിരുന്നു. “തമിളി” എന്നൊരു സ്ഥലനാമം . വെള്ളാളർ ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നവർ എല്ലാം വെള്ളാള പഴമ ,പെരുമ അറിയാൻ ഈ ഗവേഷണ പഠനം വായിക്കണം .കുടുംബത്തിൽ ഒരു കോപ്പി ഉണ്ടാവണം . കുട്ടികളെ അത് വായിക്കാൻ പ്രേരിപ്പിക്കണം .
കേരളത്തിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതൻ ശിഷ്യർ “ശാസ്ത്രീയ കേരളചരിത്ര പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം .ജി.എസ് .നാരായണൻ . ഒരു കേരളീയൻ തയാറാക്കിയ ഏറ്റവും നല്ല ചരിത്രഗവേഷക ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസ് ആയ “പെരുമാൾസ് ഓഫ് കേരള”. ബാഷാമിനെ പോലുള്ള ഒരു ചരിത്രപണ്ഡിതൻ അകമഴിഞ്ഞു പുകഴ്ത്തിയ തീസിസ്. പക്ഷെ എം ജി.എസ് ,അദ്ദേഹത്തിന്റെ പൂർവികർ ചേറനാട്ടിലേക്കു കുടിയേറിയ കൊങ്ങുവെള്ളാളർ ആണെന്ന് മനസിലാക്കാതെ തന്റെ ചരിത്ര പഠനങ്ങളിൽ വെള്ളാളർ എന്ന പ്രാചീന കർഷക ഗോപാല വണിക സമൂഹ ത്തെ തമ്സ്കരിച്ചു കളഞ്ഞു .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിൽ വൈശ്യർ ഇല്ലത്രെ .
പക്ഷെ ആർ. ബാലകൃഷ്ണന്റെ ജേർണി ഓഫ് ഏ സിവിലിസ്‌സേഷനുമായി കേരളപെരുമാക്കളെ താരതമ്യം ചെയ്‌താൽ, “കാട്ടാളരിൽ കാപ്പിരി കാമദേവൻ പൊട്ടക്കുളത്തിൽ പുലവൻ ഫണീന്ദ്രൻ തട്ടിൻ പുറത്താ ഖുവരൻ മൃഗേന്ദ്രൻ എം .ജി.എസ് .ശാസ്ത്രീയ ചരിത്രകാരൻ എന്ന് തിരുത്തി പാടേണ്ടി വരും .

No comments:

Post a Comment