Friday, 29 March 2019

നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയ ചില സവര്‍ണ്ണ വ്യക്തികള്‍


പ്രതികരണം
നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി
മാറ്റിയ ചില സവര്‍ണ്ണ വ്യക്തികള്‍
===========================================
സവര്‍ണ്ണ ഹിന്ദു–കൃസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവരുടെ ഭവനങ്ങളില്‍ ശ്രീ നാരായണ ഗുരുവിന്‍റെ ചായാചിത്രം കാണുന്നില്ല എന്ന പരിഭവവും പരാതിയും ആയി,  ഡോ.എസ്.ഷാജി, പച്ചക്കുതിര മാര്‍ച്ച് ലക്കത്തില്‍ “ചരിത്രകാരന്മാര്‍ കണ്ട നാരായണ ഗുരു” എന്നൊരു സുദീര്‍ഘ ലേഖനം എഴുതിയിരിക്കുന്നു (പുറം 28-37). ഇനിയും മരിക്കാത്ത കേരളീയരുടെ ഫ്യൂഡല്‍-ജാതി–മത മനസ്ഥിതി ആണ് അതിനു കാരണം എന്നും അതിന്‍റെ പ്രതിഫലനം (സവര്‍ണ്ണ) കേരളചരിത്രകാരന്മാരുടെ ഗുരുസംബന്ധിയായ രചനകളിലും ദര്‍ശിക്കാം എന്നും ലേഖകന്‍.

നാണു എന്നും നാണു ആശാന്‍ എന്നും അറിയപ്പെട്ടിരുന്ന കാലഘട്ടങ്ങളില്‍  ശ്രീ നാരായണ ഗുരുവിനെ സ്വന്തം ഈഴവ സമുദായം പോലും അവഗണിച്ചിരുന്നു. കുമാരന്‍ ആശാന്‍റെ കാര്യവും അങ്ങനെ തന്നെ. ശ്രീനാരായണ ഗുരുവിന്‍റെ ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചത് ചില സവര്‍ണ്ണ “പിള്ളമാര്‍” ആയിരുന്നു എന്നതാണ് വാസ്തവം. എഴുത്തിനിരുത്തിയത് നാരായണ പിള്ള എന്ന കണ്ണങ്കര മൂത്തപിള്ള (കോട്ടുകോയിക്കല്‍ വേലായുധന്‍, ശ്രീനാരായണ ഗുരു (3rd Edn .2012 പുറം 41). കൌമാരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ മിക്കപ്പോഴും നാണുവിന് “അന്നവസ്ത്രാദി മുട്ടാതെ “ നല്‍കിയത് പട്ടത്ത് ചായക്കട നടത്തിയിരുന്ന പാവപ്പെട്ട വെള്ളാളപ്പിള്ള  ദമ്പതികള്‍ .എന്നാല്‍ അവരുടെ പേരുപോലും ആരും നല്‍കുന്നില്ല (മനോരമ മില്യനിയം പതിപ്പ് ഡിസംബര്‍ 31,1999) . ഉപരി വിദ്യാഭ്യാസം നല്കിയതു കായംകുളം പതുപ്പള്ളിയിലെ പണ്ഡിത കവി കുമ്മന്‍പള്ളി രാമന്‍പിള്ള ആശാന്‍ (1846-1912) .അദ്ദേഹത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണ് ലഭിക്കുന്നത്. അക്കാര്യത്തില്‍ “ഗുരുദേവ ജീവചരിത്രകാരന്മാര്‍ ഉദാസീന മനോഭാവം ആണ് കാട്ടിയത്” എന്ന് കോട്ടുകോയിക്കല്‍ തുറന്നു പറയുന്നു (പുറം 50).യവ്വന കാലത്ത് അടുത്ത സുഹൃത്ത് കുഞ്ഞന്‍പിള്ള എന്നും അയ്യപ്പന്‍ പിള്ള എന്നും പേരുള്ള ഒരു ഉള്ളൂര്‍ കോട്ടുകാരന്‍ സവര്‍ണ്ണന്‍ (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍).ആറു വര്‍ഷത്തെ കാത്തു നില്‍പ്പിനു ശേഷം, 1879 ലെ ചിത്രാപൌര്‍ണ്ണമി ദിനം, അയ്യപ്പന്‍ പിള്ള, സവര്‍ണ്ണന്‍ ആയ തൈക്കാട്ട് അയ്യാവു സ്വാമികളില്‍ നിന്നും “ബാലാസുബ്രഹ്മണ്യ മന്ത്രം” ചെവിയില്‍ ഓതി വാങ്ങി ശിഷ്യന്‍ ആയി മാറി (കാലടി പരമേശ്വരന്‍ പിള്ള ,ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി തിരുവടികള്‍, അയ്യാമിഷന്‍ 1960). അതിനു ശേഷം സുഹൃത്തായ നാണുവിനെ ഗുരുവിനു പരിചയപ്പെടുത്തി, അടുത്ത വര്‍ഷത്തെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ (1880) ശിഷ്യന്‍ ആയി സ്വീകരിച്ചു  ( ഡോ എസ് .ഓമന, “ഒരു മഹാഗുരു”, വര്‍ക്കല ഗുരുകുലം). ശിഷ്യര്‍ ആയ കുഞ്ഞന്‍,നാണു എന്നിവരെ തപസിനായി മരുത്വാ മലയിലേയ്ക്ക്‌ അയച്ചപ്പോള്‍, സഹായത്തിനു കൂടെ വിട്ടത് സവര്‍ണ്ണ സന്യാസിനി, ശിഷ്യയായ കൊല്ലത്തമ്മയെ (വാളത്തിങ്കല്‍ അമ്മ എന്നും സര്‍വ്വ സാക്ഷി അമ്മ അവര്‍ക്ക് പേരുണ്ടായിരുന്നു .(അയ്യപ്പന്‍ പിള്ള മകള്‍ നാണിയമ്മ എന്ന് പൂര്‍വാശ്രമത്തിലെ പേര്‍) . കുമ്മപ്പള്ളിയില്‍ തികഞ്ഞ കൃഷ്ണ ഭക്തന്‍ ആയിരുന്ന,ശ്രീകൃഷ്ണനെ സ്വപനം കണ്ടുണര്‍ന്നു ശ്രീ കൃഷ്ണ സ്തുതി രചിച്ച,  നാണു ആശാന്‍, “ശിവരാജ യോഗി”യില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചു ശിവഭക്തന്‍ ആയി മാറി .പിന്നീട് കൃഷ്ണ പ്രതിഷ്ഠ നടത്താതെ, അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി .
ഇംഗ്ലണ്ടിലെ ബേമിംഗാമിലെ “ലൂണാര്‍ സോസ്സൈറ്റി” (Lunar Society)മാതൃകയില്‍, അയ്യാവു സ്വാമികള്‍ ,തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി മനോന്മണീയം സുന്ദരന്‍ പിള്ള, പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ സ്ഥാപിച്ച പേട്ടയിലെ “ജ്ഞാന പ്രജാഗരം”(1876) ,ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ”(1885) എന്നീ നവോത്ഥാന കൂട്ടായ്മകളില്‍ കുഞ്ഞനോടൊപ്പം നാണു ആശാന്‍ പങ്കെടുത്ത് അവിടങ്ങളില്‍ നടത്തപ്പെട്ടിരുന്ന പ്രഭാഷണങ്ങള്‍,സംവാദങ്ങള്‍,ചര്‍ച്ചകള്‍  എന്നിവയില്‍ പങ്കെടുത്തു പോന്നു . കുഞ്ഞന്‍റെ കൂടെ അയ്യാവുസ്വാമികളുടെ തൈക്കാട്ടെ “ഇടപ്പിറ വിളാകം”

,മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പേരൂര്‍ക്കടയിലെ “ഹാര്‍വി ബംഗ്ലാവ്” എന്നിവടങ്ങളില്‍ എത്തി അവിടങ്ങളില്‍ ഉണ്ടായിരുന്ന പുസ്തക ശേഖരങ്ങള്‍ വായിച്ചിരുന്നു. അയ്യാവു സ്വാമികളുടെ ഭാര്യ കമലമ്മാള്‍, സുന്ദരം പിള്ളയുടെ ഭാര്യ ശിവകാവി അമ്മാള്‍ എന്നിവര്‍ കുഞ്ഞന്‍, നാണു എന്നിവരുടെ പോറ്റമ്മമാര്‍ ആയിരുന്നു (പി സുബ്ബയ്യാ പിള്ള,നടരാജ പിള്ള ജീവചരിത്രം കേരള സാംസ്കാരിക വകുപ്പ് കാണുക). ഹാര്‍വി ബംഗ്ലാവിലെ സവര്‍ണ്ണ “കുളര്‍മ്മ” കട്ടിലില്‍ ആയിരുന്നു പലപ്പോഴും നാണു ആശാന്‍റെ ഇരുപ്പും കിടപ്പും ധ്യാനവും വിശ്രമവും  .ഇന്നാ കട്ടില്‍ കന്യാകുമാരിയിലെ വിവേകാനന്ദ മ്യൂസിയത്തില്‍ കാണാം.

ശ്രീ നാരായണ ഗുരുവിന്‍റെ. പദ്യഭാഗങ്ങളില്‍ പലതിലും രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ കാണാം എന്ന് ഡോ.പി.ഏ.എം. തമ്പി “ശ്രീനാരായണനും ശ്രീരാമലിംഗ അടികളും” (പ്രഭാത്ബുക്സ്  2014 )
എന്ന കൃതിയില്‍ സ്ഥാപിക്കുന്നു (പേജ് 57-59).
മനോന്മണീയം സുന്ദരന്‍ പിള്ള,  ഭാര്യ ശിവകാമി അമ്മാള്‍, (കുഞ്ഞന്‍ നാണു തുടങ്ങിയവരുടെ പോറ്റമ്മ) എന്നിവര്‍ രാമലിംഗ സ്വാമികളുടെ വലിയ ആരാധകര്‍ ആയിരുന്നു .പേരൂര്‍ക്കടയിലെ ആയിരം ഏക്കറിലെ നൂറു കണക്കിന് വരുന്ന അവര്‍ണ്ണ കുടികിടപ്പുകാര്‍ക്ക് ദിവസവും സദ്യ നല്‍കാന്‍ ശിവകാമി അമ്മാള്‍ക്ക് പ്രചോദനം നല്‍കിയത് രാമലിംഗസ്വാമികളുടെ അന്നദാന പ്രസ്ഥാനം ആയിരുന്നു.


നാണുവിനു രാമലിംഗ സ്വാമികളുടെ കൃതികളുമായി പരിചയം ഉണ്ടാവാന്‍ കാരണം സുന്ദരന്‍ പിള്ള .അദ്ദേഹത്തെ കുറിച്ച് ജ്ഞാന പ്രജാഗരം(1876),
ശൈവ പ്രകാശ സഭ(1855) എന്നിവിടങ്ങളില്‍ നടത്തിയ ക്ലാസ്സുകളും അദ്ദേഹത്തിന്‍റെ ഗ്രന്ഥ ശേഖരത്തിലെ പുസ്തകങ്ങളും ആണ് .
ശ്രീ തമ്പിയുടെ ഗ്രന്ഥത്തില്‍ ഉള്ളില്‍ തലക്കെട്ട്‌ ശരിയെങ്കിലും
പുസ്തക നാമം തിരിച്ചിട്ടു .“ശ്രീ രാമലിംഗ അടികളും ശ്രീ നാരായണ ഗുരുവും” എന്ന് വേണ്ടിയിരുന്നു പുസ്തകനാമം . അതിനനുസരിച്ചു ചിത്രങ്ങളുടെ സ്ഥാനവും. കച്ചവട മനസ്ഥിതി കൊണ്ട് വരുത്തിയ മാറ്റം ആവാം, പത്താം അദ്ധ്യായം തലവാചകം തിരിച്ചാണ് ചട്ടയില്‍ നല്‍കിയിരിക്കുന്നത് .ഉള്ളിലെ തലക്കെട്ട് ആണ്  ശരി. രാമലിംഗസ്വാമികള്‍ (1823-1874 ) ആണ് ശ്രീനാരായ ണഗുരുവിന്‍റെ (1855-1828) മുന്‍ഗാമി.


മുന്‍ കോട്ടയം ഡി.എസ് പി ശ്രീ കെ.എന്‍ ബാല്‍ ഈയിടെ പുനര്‍ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്‍റെ പിതാവ് ദേശാഭിമാനി പത്രാധിപര്‍ ടി.കെ നാരായണന്‍ എഴുതിയ, “ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹം” (പൂര്‍ണ്ണാ പ്രിന്റിംഗ് & പബ്ലീഷിംഗ് ജനുവരി 2019.ആദ്യ പതിപ്പ് ഡിസംബര്‍ 1921) എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍
പ്രൊഫ .എം കെ സാനു ഇങ്ങനെ എഴുതുന്നു .  (പുറം 19)
“ആദ്യമായി ശ്രീ നാരായണ ഗുരുദേവന്‍റെ ജീവചരിത്രം രചിക്കാന്‍ മുതിര്‍ന്നത് മഹാകവി കുമാരന്‍ ആശാനാണ് .വിവേകോദയത്തിലൂടെ അത് അല്‍പ്പാല്‍പ്പമായി പ്രസിദ്ധീകരിക്കയും ചെയ്തു .ഗുരുദേവനെ ഏറ്റവുമധികം അടുത്തറിയാന്‍ ഭാഗ്യമുണ്ടായി എന്നത് മാത്രമല്ല ആശാന്‍റെ യോഗ്യത .......”
എന്താണ് വാസ്തവം .ആശാന്‍ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുന്നത് ഗുരുവിന്‍റെ നാല്‍പ്പതാമത്തെ വയസ്സില്‍ .അത് വരെയുള്ള കാര്യങ്ങളില്‍ ആശാന് കേട്ടറിവ് മാത്രം .”ശ്രീ നാരായണന്‍റെ ഗുരു” (1974) എന്ന പേരില്‍ എന്‍റെ സുഹൃത്തും കേരള ആര്‍ക്കിയോളജി വകുപ്പ് മേധാവിയും ആയിരുന്ന അന്തരിച്ച മലയന്‍കീഴ് മഹേശ്വരന്‍ നായര്‍ എഴുതി വിദ്യാധിരാജ അക്കാദമി പ്രസിദ്ധീകരിച്ച ജീവചരിത്രം പ്രൊഫ.സാനുമാഷും ശ്രീ കെ.എന്‍ ബാലും കണ്ടിട്ടില്ല എന്ന് തീര്‍ച്ച .
ആ ജീവചരിത്രം 117-118 പുറങ്ങള്‍ അവര്‍ ഇരുവരും തീര്‍ച്ചയായും വായിക്കണം .നാണുവിനെ എഴുത്തിനിരുത്തിയ ചെമ്പഴന്തി അധികാരി നാരായണ പിള്ളയുടെ സഹോദര പുത്രന്‍ ,പില്‍ക്കാലത്ത് ഡോക്ടര്‍ ആയി തീര്‍ന്ന, ഉള്ളൂര്‍ ഗോപാലപിള്ള(അവസാന കാലത്ത് ഗുരുവിനെ ചികിത്സിക്കാനും ഇദ്ദേഹം എത്തി) എന്ന സവര്‍ണ്ണന്‍ ആണ്, അദ്ദേഹം ചെറുപ്പം മുതല്‍ അറിഞ്ഞിരുന്ന, നാണു ആശാന്‍റെ ആദ്യ ജീവചരിത്രം എഴുതി ഒരു സദസ്സില്‍ അവതരിപ്പിച്ചത്. സദസ്സില്‍ കുമാരന്‍ ആശാനും ഉണ്ടായിരുന്നു. വിവേകോദയത്തില്‍ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു ആശാന്‍ ആ ജീവചരിത്രം എഴുതിയ കടലാസുകള്‍ വാങ്ങി. ഗോപാലപിള്ള പിന്നെ അഞ്ചു കൊല്ലം കല്‍ക്കട്ടയില്‍ വൈദ്യ പഠനം നടത്തുക ആയിരുന്നു .ജീവചരിത്രം മാസികയില്‍ വന്നോ ഇല്ലയോ എന്നൊന്നും ഗോപാല പിള്ള അന്വേഷിച്ചില്ല .
പക്ഷെ വിവേകോദയത്തില്‍ ശ്രീ നാരായണ ഗുരുവിന്‍റെ ജീവചരിത്രം തുടരനായി വന്നു .കുമാരന്‍ ആശാന്‍ എഴുതിയത് എന്ന രീതിയില്‍ (അതിപ്പോള്‍ ഗ്രന്ഥരൂപത്തില്‍ കിട്ടും) .അത് ഗോപാലപിള്ള എഴുതിയത് അതേ പടി നല്‍കിയോ അതോ പരിഷ്കരിച്ചു നല്‍കിയോ എന്നൊന്നും ആര്‍ക്കുമറിയില്ല.എന്നാല്‍ ഗോപാലപിള്ള എഴുതിയത് എന്ന നിലയില്‍ വിവേകോദയത്തില്‍ ഗുരുവിന്‍റെ ജീവചരിത്രം വന്നില്ല. യോഗത്തില്‍ ഗോപാലപിള്ള ജീവചരിത്രം വായിച്ച കാര്യം റിപ്പോര്‍ട്ട് ആയി വിവേകോദയം ഒന്‍പതാം വാല്യത്തില്‍ വന്ന വാര്‍ത്ത  മഹേശ്വരന്‍ നായര്‍ ഉദ്ധരിച്ചത് കാണുക (പുറം 118).


ദിവ്യശ്രീ നാരായണ ഗുരു സ്വാമി തൃപ്പാദങ്ങളിലെ തിരുവുത്സവം ഇവിടെ സ്വാമി പാദത്തിലെ ജന്മഭൂമിയില്‍ ശാപിച്ചിട്ടുള്ള മഠത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു .....തല്സംബന്ധമായി കൂടിയിരുന്ന സഭയില്‍ മാ.രാ.രാ.ഉള്ളൂര്‍ കെ.ജി ഗോപാലപിള്ള അവര്‍കള്‍ സ്വാമിപാദങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചെഴുതി വായിക്കയുണ്ടായി
“മീശ” എന്ന നോവല്‍ എഴുതിയ എസ് ഹരീഷ് “രസവിദ്യയുടെ ചരിത്രം” എന്നൊരു അതിമനോഹര കഥ എഴുതിയിട്ടുണ്ട് . കുഞ്ഞനെ ചട്ടമ്പി സ്വാമി ആക്കിയതും നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയതും  അയ്യാവു സ്വാമികളുടെ “രസവിദ്യ” (ആല്‍ക്കെമി) എന്ന്  "രസവിദ്യയുടെ ചരിത്രം" എന്ന പുസ്തകത്തില്‍  (ഡി സി ബുക്സ് രണ്ടാം പതിപ്പ് 2018 പുറം 19-30 ) ഹരീഷ് :വിഡ്ഢികള്‍ ആയ നീചരേ , അയാള്‍ (അയ്യാഗുരു) മനുഷ്യരെ സ്വര്‍ണ്ണമാക്കുന്ന വിദ്യയാണ് കണ്ടെത്തിയത്” (പുറം 30). അയ്യാവു സ്വാമികളെ പാണ്ടിപ്പറയന്‍ അധ:കൃതന്‍,ആദിദ്രാവിഡന്‍ എന്നൊക്കെ എഴുതി പിടിപ്പിച്ചവര്‍ ഉണ്ട്.
(ജി .പ്രിയദര്‍ശനന്‍ ,ശ്രീനാരായണ ഗുരു, സര്‍വ ലോകാനുരൂപന്‍, കേരള ഭാഷാ ഇന്സ്റിട്യൂട്ട്, 2018. പുറം 21ടി. എച്, പി. ചെന്താരശ്ശേരി, കുന്നുകുഴി മണി എന്നിവര്‍ രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ,ഉള്ളൂര്‍ മഹാകവി രചിച്ച സാഹിത്യ ചരിത്രം )

മുന്‍ മുഖ്യമന്ത്രി സി.അച്ചുത മേനോന്‍ അദ്ധ്യക്ഷനായി പി ഉദയഭാനു, പിന്നെ എന്‍ വി കൃഷ്ണവാര്യര്‍ എന്ന് തോന്നുന്നു അംഗങ്ങള്‍ ആയും ഒരു കമ്മറ്റി മലയാള മനോരമ ശതാബ്ദി വര്‍ഷമായ1988-ല്‍  രൂപവല്‍ക്കരിച്ചു .കമ്മറ്റി ഒറ്റക്കെട്ടായി  കണ്ടെത്തിയ “യുഗപുരുഷന്‍” 21 ശതമാനം ജനസംഖ്യ വരുന്ന ഈഴവ സമുദായത്തില്‍ പിറന്ന ശ്രീനാരായണ ഗുരു ആയിരുന്നു. തന്ത്രശാലികളായ മനോരമയ്ക്ക് ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ പത്തൊന്‍പതുഇരുപതു നൂറ്റാണ്ടുകളിലെ യുഗപുരുഷന്‍ എന്നവര്‍ പറഞ്ഞില്ല .മനോരമ ഉടലെടുത്ത 1888- മുതല്‍ ശതാബ്ദി ആഘോഷിക്കുന്ന 1988 വരെയുള്ള  കാലഘട്ടത്തില്‍ സാമൂഹ്യ പരിഷകരണം നടത്തിയ, എന്നാല്‍ ആ വര്‍ഷം (1988) ജീവിച്ചിരിക്കാത്ത വ്യക്തി ആവണം യുഗപുരുഷന്‍ എന്ന നിബന്ധന അവര്‍ വച്ചു. കമ്മറ്റി  ഒറ്റക്കെട്ടായി തന്നെ  ആ നിര്‍ദ്ദേശം, അതില്‍ അടങ്ങിയ ദുഷ്ടലാക്ക്‌ മനസ്സിലാക്കാതെ, അംഗീകരിച്ചു. .മനോരമ ജനിച്ച കഴിഞ്ഞ ശേഷമുള്ള പ്രധാന സംഭവങ്ങള്‍ ,തിരുവിതാം കൂറിലെ ആയാലും ഇന്ത്യയില്‍  മൊത്തത്തിലുള്ളതായാലും ആഗോള തലതത്തിലുള്ളതായാലും മനോരമയില്‍ ലഭ്യം .അതിനു മുമ്പുള്ള മിക്കവയും കണ്ടെത്തുക വിഷമകരവും .പല പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല  എന്ന് വ്യക്തം.

മനോരമ ജന്മം കൊണ്ട  1888  എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത ആ വര്‍ഷമാണ് ശ്രീ നാരായണ ഗുരു അരുവിക്കരയില്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ചത് എന്നതാണ് .ഈഴവ ശിവപ്രതിഷ്ടകള്‍ അതിനു മുന്‍പ് തന്നെ മൂന്നിടത്ത് കഴിഞ്ഞിരുന്നു .എന്നാല്‍ അന്നവ റിക്കാര്‍ഡില്‍ എത്തിയിരുന്നില്ല . (തെക്കുംഭാഗം മോഹന്‍ ദേശാഭിമാനി വാരികയില്‍  ആറാട്ടുപുഴയെ കുറിച്ച് ലേഖനം എഴുതിയിരുന്ന ലേഖനം കാര്യമായ ശ്രദ്ധ നേടിയില്ല.  പി.ഗോവിന്ദപ്പിള്ള ആ വിവരങ്ങള്‍ തന്‍റെ നവോത്ഥാനപഠന സഞ്ചയികകളില്‍  ഉള്‍പ്പെടുത്തിയത്  പില്‍ക്കാലത്ത് ആയിരുന്നു . ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഈഴവ വിപ്ലവകാരി അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം  മുമ്പ് 1852 -ല്‍ കാര്‍ത്തികപ്പള്ളിയിലെ ആറാട്ട്‌ പുഴയില്‍  മംഗലത്ത് ഇലയ്കാട്ടില്‍ ലോകത്തിലെ ആദ്യ ഈഴവ ശിവനെ ജ്ഞാനേശ്വരക്ഷേത്രത്തില്‍   പ്രതിഷ്ടിച്ചു .തുടര്‍ന്നു കായംകുളത്ത് ആലുംമൂട്ടില്‍ ചാന്നാരുടെ കുടുംബ വീട്ടിലും  ചേര്‍ത്തല തണ്ണീര്‍ മുക്കം ചെറുവാരണം കരയിലും ഓരോ ഈഴവ ശിവന്മാര്‍ പ്രതിഷ്ടിക്കപ്പെട്ടു .ശ്രീനാരായണന്‍ പ്രതിഷ്ഠ നടത്തിയ ഈഴവ ക്ഷേത്രങ്ങളില്‍ ഈഴവര്‍  അയിത്തമുള്ളവരായി കണക്കാക്കിയിരുന്ന  ചേരമ-സാംബവസിദ്ധനര്‍ (പുലയ-പറയ-കുറവ) സമുദായാംഗങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .പക്ഷെ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പ്രതിഷ്ഠ നടത്തിയ മറ്റു മൂന്നു ഈഴവക്ഷേത്രങ്ങളിലും പുലയ-പറയ-കുറവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു .

പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ താപസി ഓമല്‍ എന്ന പുലയന്‍  അതിനിടയില്‍ (1875) ഒരു പുലയ ശിവനെയുംപ്രതിഷ്ടിച്ചു (ഓര്‍ണ കൃഷ്ണന്‍ കുട്ടി,കേരളശബ്ദം വാരിക,പുലയര്‍ ബുദ്ധാ ബുക്സ് അങ്കമാലി  .അഡ്വേ.മുന്തൂര്‍ കൃഷ്ണന്‍, സൈന്ധവ മൊഴി ആഗസ്റ്റ്‌-സെപ്തംബര്‍ 2016 ,സുരേഷ് മാധവ് പച്ചക്കുതിര ജനുവരി 2019). ആറാട്ട്പുഴ വേലായുധ പണിക്കരുടെ വിപ്ലവം ഈഴവ ശിവപ്രതിഷ്ടയില്‍ മാത്രം  ഒതുങ്ങിയില്ല .അയിത്തം ഉള്ള ഈഴവ ജാതിക്കാരനായ അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ ധൈര്യസമേതം  കയറി ശ്രീകോവിലില്‍ മണി അടിച്ചു തൊഴുതു ഈഴവന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പിഴ അടച്ചു .സ്വന്തം കഥകളി യോഗം ഉണ്ടാക്കി. നായര്‍-ഈഴവ മിശ്ര വിവാഹവും നടത്തിച്ചു (തെക്കുംഭാഗം മോഹന്‍ അടിമഗര്‍ജനങ്ങള്‍ 2010 ,എസ.പി.സി.എസ്).പക്ഷെ  അവരൊന്നും ആറാട്ടൂപുഴ വേലായുധ പണിക്കര്‍ പോലും,  യുഗപുരുഷന്‍ ആയില്ല .കാരണം അവരെല്ലാം  മനോരമ ജനിക്കും മുമ്പ്,1888 നു മുമ്പ് , അയിത്തം ഒഴിവാക്കാന്‍ വിപ്ലവം നടത്തിയവര്‍ ആയിപ്പോയി എന്നത് തന്നെ .
ശ്രീ നാരായണ ഗുരുവിന്‍റെ 1888ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ വാസ്തവത്തില്‍ വിപ്ലവകരമായ ഒരു സംഭവം ആയിരുന്നോ .രാജ ഭരണ തലത്തിലോ നീതിന്യായ വകുപ്പുതലതിലോ പൌരോഹിത്യ  തലത്തിലോ കാര്യമായ പ്രതികരണമോ പ്രതിക്ഷേധമോ പ്രക്ഷോഭണമോ കൊള്ളിവയ്പ്പോ കൊള്ളയോ ഒന്നും ഉണ്ടായതായി ആരും ഒരിടത്തും രേഖപ്പെടുത്തി കണ്ടിട്ടില്ല .ആകെക്കൂടി ഒരു പൂണൂല്‍ക്കാരന്‍ ഈ സന്യാസിയെ കണ്ടു  :”അബ്രാഹ്മണര്‍ക്ക് ക്ഷേത്ര പ്രതിഷ്ടയ്ക്ക് അവകാശമില്ലാത്ത സ്ഥിതിയില്‍ ഒരീഴവന്‍ ശിവപ്രതിഷ്ഠ നടത്തിയത്
ശരിയോ ?” എന്ന് മാത്രം ചോദിച്ചതായി ഗുരുവിന്‍റെ പിന്നാലെ നടന്ന പത്രപ്രവര്‍ത്തകന്‍ ആയിരുന്ന “കേരള ബോസ്വെല്‍” എന്ന് ഞാന്‍ വിളിക്കുന്ന കോട്ടുകോയിക്കല്‍ വേലായുധന്‍ എഴുതിയത് (ശ്രീനാരായണ ഗുരു കറന്റ് ബുക്സ് 2012 പുറം 89).പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണര്‍ മാത്രമല്ല ,കമ്മാള രും അത് ധരിക്കും എന്ന് കോട്ടുകോയിക്കല്‍ മനസ്സിലാക്കിയിരുന്നോ ആവോ. മദ്ധ്യ തിരുവിതാം കൂറില്‍ പണ്ടേ ഈഴവ ശിവപ്രതിഷ്ടകളും പുലയ ശിവ പ്രതിഷ്ഠകളും നടന്നു കഴിഞ്ഞു എന്നറിഞ്ഞത് കൊണ്ടാവാം അരുവിപ്പുറ ത്തെ ശിവപ്രതിഷ്ഠ കാര്യമായ പ്രതിക്ഷേധം ഒന്നും ഉണ്ടാക്കാതെ കടന്നു പോയത് .

ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍ ,അയ്യങ്കാളി എന്നീ ത്രിമൂര്‍ത്തികള്‍ വ്യത്യസ്ത നിലകളില്‍,രീതികളില്‍ സാമൂഹ്യ പരിഷ്കരണത്തിന് ശ്രമിച്ചവര്‍ ആയിരുന്നു .മൂന്നുപേരും പ്രധാനമായി അവരവര്‍ ജനിച്ച സമുദായത്തിന്‍റെ ഉന്നമനത്തിനായി, ആരാധനാ സ്വാതന്ത്ര്യം ,അയിത്തോച്ചാടനം , ആശ്രമ സ്ഥാപനം , വിദ്യാഭ്യാസം,വ്യവസായം  എന്നിവ സ്വായത്തമാക്കാന്‍  പ്രവര്‍ത്തിച്ചു .
ചട്ടമ്പി സ്വാമികള്‍ സ്വന്തം സമുദായത്തിന് സംഘടന ഉണ്ടാക്കിയില്ല .മതമഹാ സമ്മേളനങ്ങള്‍ നടത്തിയില്ല, വാചക മേളകള്‍ നടത്തിയില്ല ; ആശ്രമങ്ങള്‍ സ്ഥാപിച്ചില്ല .വിദ്യാലയങ്ങള്‍ സ്ഥാപിച്ചില്ല , സാമ്പത്തിക ഉന്നമനത്തിനും ശ്രമിച്ചില്ല പണപ്പിരിവും നടത്തിയില്ല .ഭാഗ്യക്കുറിയും തുടങ്ങിയില്ല തികച്ചും ഒരു അവധൂതന്‍ രാജദത്തമായി കിട്ടിയ മലയാറ്റൂര്‍ വന മേഖലയിലെ 90 ഏക്കര്‍ പുതുവല്‍ പുന്നൂസ് എന്ന നസ്രാണിയുടെ വക ആകാന്‍ കൂട്ട് നിന്ന ത്യാഗി വര്യന്‍ . പറവൂര്‍ കേശവപിള്ള രചിച്ച ഏറ്റവും ആധികാരികമായ ചട്ടമ്പിസ്വാമി ജീവചരിത്രത്തില്‍(1935) കെ.നാരായണ കുരുക്കള്‍ എഴുതിയ അനുസ്മരണം കാണുക .

ശ്രീനാരായണന്‍ ആകട്ടെ, സ്വന്തം ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ ആദ്യവും പിന്നെ സ്കൂളുകള്‍ സ്ഥാപിക്കാനും ശ്രമിച്ചു .സംഘടനയെ സൃഷ്ടിച്ചു  ശക്തമാക്കി ,സമ്പന്നമാക്കി .(നൂറിലേറെ എന്ന് നടരാജഗുരു ,The words of the Guru കാണുക .80 ക്ഷേത്രങ്ങള്‍ എന്ന് മുനിനാരായണ  പ്രസാദും  54 ക്ഷേത്രങ്ങള്‍ എന്ന് ഋതംഭരാനന്ദസ്വാമികളും 2016  സെപ്തംബര്‍  9 ലക്കം കേരള കൌമുദിയില്‍   32 ക്ഷേത്രം എന്ന് മുന്തൂര്‍ കൃഷ്ണന്‍കുട്ടി 2016  ആഗസ്റ്റ്‌ - സെപ്തംബര്‍ ലക്കം സൈന്ധവ മൊഴിയില്‍) ,ധനസമാഹരണം  നടത്തി. കേരളത്തില്‍ ആദ്യമായി ഭാഗ്യക്കുറി നടത്തി ഡി.സിയും പി.കെ കുഞ്ഞിനും മാതൃക കാട്ടി (ഋതംഭരാനന്ദ).മഠങ്ങളും വ്യവസായശാലകളും സ്ഥാപിച്ചു. ആത്മീയതയില്‍ മുഴുകി വാവൂട്ട് സഭയുമായി അരുവിപ്പുറത്ത് ഒതുങ്ങികൂടിയ നാരായണ ഗുരു സ്വാമികളെ സമുദായ സംഘാടകനാക്കി മാറ്റിയത് ഡോക്ടര്‍ പല്‍പ്പു ആയിരുന്നു എന്ന കാര്യം മിക്കവരും വിസ്മരിക്കുന്നു .ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരു ക്രുസ്ത്യാനികള്‍ ക്കോ  മുസ്ലിമുകള്‍ ക്കോ ആരാധനാലയങ്ങള്‍ സ്ഥാപിച്ചുമില്ല .

അയ്യങ്കാളിയ്ക്ക് ക്ഷേത്രങ്ങള്‍ വേണ്ടിയിരുന്നില്ല .ഒരൊറ്റ ക്ഷേത്രം പോലും അദ്ദേഹം സ്ഥാപിച്ചില്ല .ഒറ്റ പുലയശിവനെപ്പോലും അല്ലെങ്കില്‍ പുലയ കാളിയെപ്പോലും കാളീ(നീലകേശി)ഭക്തന്‍ ആയ അയ്യന്‍  കാളി പ്രതിഷ്ടിച്ചില്ല.എന്നാല്‍ വെങ്ങാനൂരില്‍ പുലയ സ്കൂള്‍ സ്ഥാപിച്ചു
ക്ഷേത്ര വീഥികളില്‍ കൂടി നടക്കാന്‍ സത്യാഗ്രഹത്തിനും പോയില്ല
അദ്ദേഹത്തിന്‍റെ പ്രതാപകാലത്ത് നടത്തപ്പെട്ട . വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാതെ  മാറി നിന്നു.  സത്യാഗ്രഹം ഒരിക്കലും അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം ആയിരുന്നില്ല. അവകാശം .പിടിച്ചു പറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി .വഴിനടന്നു കൂടാത്ത പ്രദേശത്ത് മാവേലിക്കര മാന്നാര്‍കാരന്‍ ഒരു നായര്‍ പ്രമാണി വക,  മണികെട്ടിയ  രണ്ടു കാളകളെ കെട്ടിയ വില്ലു വണ്ടിയില്‍, തലപ്പാവ് കെട്ടി കാളകള്‍  പോകുന്ന വഴിയിലൂടെയെല്ലാം  സഞ്ചരിച്ചു  വില്ലുവണ്ടി സമരംനടത്തി .സദാനന്ദ സാധുജനസംഘം  രൂപീകരിച്ച് അവര്‍ണ്ണര്‍ക്ക് നടന്നു കൂടാത്ത ബാലരാമപുരത്തെ ചാലിയത്തെരുവില്‍ കൂടി സംഘം
(അയ്യങ്കാളിപ്പട”)  ചേര്‍ന്ന് സവര്‍ണ്ണരുടെ ഇടയിലൂടെ ധൈര്യ സമേതം  വെള്ള മുണ്ടും തലപ്പാവും ധരിച്ചു നടന്നു ചരിത്രം തിരുത്തിക്കുറിച്ചു.ആരുവന്നാലും എഴുനേല്‍ക്കാതിരിക്കാന്‍
മറ്റുള്ളവരുടെ മുന്നില്‍ ഇരിപ്പടം ഉപയോഗിക്കാതെ നില്‍ക്കുക  ആയിരുന്നു അയ്യങ്കാളി ശൈലി . അദ്ദേഹം .തന്‍റെ സമുദായത്തില്‍ നിന്ന് ഏതാനും ബി.ഏക്കാര്‍ ഉണ്ടായിക്കാണണം എന്ന ആഗ്രഹമാണ് തന്നെ  പുലയരാജാവ് എന്ന് മാത്രം  വിളിച്ച് ഒതുക്കിക്കളഞ്ഞ  ഗാന്ധിജിയോട് ആവശ്യപ്പെട്ടത് എന്നത് ചരിത്രം .എതാനും വര്‍ഷം കൊണ്ട് തിരുവിതാംകൂറില്‍ ആയിരത്തില്‍ പരം ശാഖകള്‍ സാധുജനപരിപാലന  സംഘത്തിനുണ്ടായി .ഒരു കാര്യം ശ്രദ്ധിക്കുക ശ്രീ നാരായണ ഗുരു ചെയ്തത് അനുകരിച്ചു താന്‍ ജനിച്ച  പുലയസമുദായത്തിനു മാത്രമായി അദ്ദേഹം സംഘം ഉണ്ടാക്കിയില്ല. .ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയില്ല സാധു ജനങ്ങള്‍ ആയ പുലയ-പറയ-കുറവ സമുദായങ്ങള്‍ക്കായി ഒറ്റ സംഘടന (1907) ആണ് അയ്യങ്കാളി സ്ഥാപിച്ചത് (പില്‍ക്കാലത്ത് അത് മൂന്നായി പിരിഞ്ഞു എന്നത് അനുയായികള്‍ വരുത്തിയ തെറ്റ് .ഇന്നതവര്‍ ചേരമര്‍-സാംബവ ഡവലപ്മെന്റ്റ്  സോസ്സൈറ്റി (സി .എസ്.ഡി.എസ് ) രൂപീകരിച്ച് ഒരു പരിധിവരെ പരിഹരിക്കുന്നു (2013 ആസ്ഥാനം  നെടുമാവ്,പുളിക്കല്‍ കവല വാഴൂര്‍).
ശ്രീനാരായണ ഗുരു ,അയ്യങ്കാളി എന്നീ സമുദായ സംഘടനാ സ്ഥാപകര്‍ക്ക് അവസാന കാലം തികച്ചും ശോചനീയം ആയിരുന്നു .അനുയായികളില്‍ നിന്ന് വല്ലാത്ത അവഗണന .അവര്‍ പീഡിപ്പിക്കപ്പെട്ടു .സമുദായ സംഘടന സ്ഥാപിക്കാതിരുന്ന ചട്ടമ്പി സ്വാമികള്‍ആകട്ടെ  സമാധാന പൂര്‍വ്വം സമാധിയായി .


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കും  മുമ്പ്, വിപ്ലവകാരിയായിരുന്ന മറ്റൊരു സാമൂഹ്യ പരിഷ്കര്‍ത്താവും തിരുവിതാംകൂറില്‍ ജീവിച്ചിരുന്നു. തെക്കന്‍ തിരുവിതാം കൂറില്‍ പനകയറ്റക്കാരുടെ ചാന്നാര്‍/നാടാര്‍  സമുദായത്തില്‍ പിറന്ന മുടിചൂടും പെരുമാള്‍ അല്ലെങ്കില്‍, മുത്തുക്കുട്ടി. ആദ്യകാലത്ത് വൈഷ്ണഭക്തനായിരുന്ന അദ്ദേഹമാണ്  അയ്യാവഴി”   സ്ഥാപകന്‍ അയ്യാ വൈകുണ്ടന്‍ .കേരളത്തിലാദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ മഹാന്‍ 21 .അവര്‍ണ്ണ ജാതിക്കാരുടെ കൂട്ടായ്മ (സമത്വ സമാജം)രൂപീകരിച്ച് ശുചീന്ദ്രം ക്ഷേത്രോല്‍സവസമയത്ത്  തേര്‍ വലിച്ച അവര്‍ണ്ണ വിപ്ലവ കാരി (1830) .ആദ്യമായി അവര്‍ണ്ണ സഹപന്തിഭോജനം നടത്തി അയിത്തത്തെ പിഴുതെറിയാന്‍ ആദ്യ ചുവടു വയ്പ്പ് ഇന്ത്യയില്‍ നടത്തിയ,കേരളത്തിലെ  ആദ്യ സാമൂഹ്യ വിപ്ലവകാരി .അദ്ദേഹവും യുഗപുരുഷന്‍ ആയില്ല .കാരണം 1888  എന്ന മനോരമ ജന്മവര്‍ഷത്തിനു മുമ്പേ ജനിക്കയും സമാധി ആവുകയും ചെയ്തു നിര്‍ഭാഗ്യവാനായ അയ്യാ വൈകുണ്ടന്‍ ,

അയ്യാവൈകുണ്ടന്‍ ,ചട്ടമ്പി സ്വാമികള്‍ ,ശ്രീ നാരായണ ഗുരു ,അയ്യങ്കാളി എന്നീ നാലു പേരും കേരള നവോത്ഥാന ചരിത്രത്തില്‍ പ്രമുഖര്‍  തന്നെ .ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്ത ഇവര്‍ക്ക്,.പാശ്ചാത്യ രാജ്യങ്ങളിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ചുക്കും ചുണ്ണാമ്പും മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഈ നാലുപേര്‍ക്കും  അവരുടെ വിപ്ലവ  പ്രവര്‍ത്തങ്ങള്‍ക്ക്  എവിടെ നിന്ന് പ്രചോദനം, ഊര്‍ജ്ജംകിട്ടി എന്നന്വേഷിക്കുമ്പോള്‍  നാം ഒരു വലിയ  സത്യം കണ്ടെത്തുന്നു .അവര്‍ നാലുപേരും ഒരേ ഗുരുവില്‍ നിന്നു ശക്തി സംഭരിച്ചവരും പ്രചോദനം ഉള്‍ക്കൊണ്ടവരും ഉപദേശം സ്വീകരിച്ചവരും പ്രോത്സാഹനം ലഭിച്ചവരും  യോഗവിദ്യ അഭ്യസിച്ചവരും  ആയിരുന്നു .എന്നാല്‍ ആ മഹാന്‍, ആ മഹാഗുരു ,ആ യോഗി വര്യന്‍ ,ആ ആചാര്യന്‍,മഹാരാജ ഗുരു  കേരള നവോത്ഥാന ചരിത്രകാരന്മാരാല്‍,രാഷ്ട്രീയ നേതാക്കളാല്‍ , ,സാഹിത്യകാരന്മാരാല്‍,എഴുത്തുകാരാല്‍  മാധ്യമങ്ങളാല്‍  തമ്സകരിക്കപ്പെട്ടു.

ശങ്കരാചാര്യര്‍ക്ക് ശേഷം നിരവധി ശിഷ്യ പരമ്പരകള്‍  (നായര്‍-ഈഴവചാന്നാര്‍-വീരശൈവ വെള്ളാള മുസ്ലിം എന്നിങ്ങനെ ആറു സന്യാസ പരമ്പരകള്‍) ക്ക് ഗുരു ആകാന്‍ കഴിഞ്ഞ ഏക മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ വേദപുസ്തം ആയി അംഗീകരിച്ചിരുന്നത് ദ്രാവിഡവേദമായ, “ഒന്റെ കുലം ഒരുവനെ ദൈവംഎന്നും അന്പേ ശിവംഎന്നും പഠിപ്പിച്ച തിരുമൂലരുടെ “തിരുമന്ത്രം” ആയിരുന്നു.

തിരുമൂലനായനാരുടെ തിരുമന്ത്രംഎന്ന  ദ്രാവിഡ വേദം തമിഴിലെ തിരുക്കുറല്‍, തിരുവാചകം ,തിരുമന്ത്രം എന്നീ മുമ്മുണി ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനം  അലങ്കരിക്കുന്നു തിരുമന്ത്രം മൂവായിരംഎന്നും പേരുള്ള പ്രസ്തുത  ശിവരാജവേദം ദ്രാവിഡ ഭാഷകളിലെ ആദ്യ യോഗശാസ്ത്രഗീത ആണ്. ഗഹനത കാരണം തിരുക്കുറല്‍ നേടിയ ജനസമ്മതി അതിനു കിട്ടിയില്ല എന്നത് സത്യം. ഒന്‍റെ കുലം ഒരുവനേ ദൈവം”, “അന്‍പേ ശിവംതുടങ്ങിയ വചനങ്ങള്‍ തിരുമന്ത്രത്തില്‍ ഉള്ളതാണ് .ആദ്യ മലയാള സംക്ഷിപ്ത മൊഴിമാറ്റം നടത്തിയത്  തിരുവല്ലം ഭാസ്കരന്‍ നായര്‍ .പ്രസിദ്ധീകരണം ഒക്ടോബര്‍ 1976. 1387 പദ്യങ്ങള്‍ മാത്രം .മറ്റുള്ളവ ഒഴിവാക്കി .അതിലളിതമായ ഭാഷ .ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ആമുഖം .ഇപ്പോള്‍ നെറ്റില്‍ ഡിജിറ്റല്‍ രൂപം കിട്ടും .12 വര്‍ഷം മുമ്പ് (2007) ഈ ദ്രാവിഡ വേദത്തിന്‍റെ  സമ്പൂര്‍ണ്ണ മലയാള പദ്യ ഗദ്യ മൊഴിമാറ്റം നത്തിയത് ,തിരുക്കുറല്‍ പരിഭാഷകന്‍ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ (ഡി.സി ബുക്സ് ഒക്ടോബര്‍ 2007 പേജ് 940  ).ആശീര്‍വാദം കവി മധുസൂദനന്‍ നായര്‍.അവതാരിക ദ്രാവിഡ ഭാഷാ പണ്ഡിതന്‍ വി.ഐ സുബ്രഹ്മണ്യം ഒന്‍പതു തന്ത്രങ്ങളില്‍  മൂവായിരം മന്ത്രങ്ങള്‍. .പിന്നീട് ആരെക്കൊയോ കൂട്ടി ചേര്‍ത്ത ചില മന്ത്രങ്ങള്‍ ഉള്‍പ്പടെ 3045 മന്ത്രങ്ങള്‍ .കൂട്ടിച്ചേര്‍ക്കല്‍ കാരണം എഴുതപ്പെട്ട കാലം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്ത യോഗശാസ്ത്രകൃതി .

“യോഗികല്‍ക്കാവാം ഭോഗവും “എന്ന് തിരുമന്ത്രം ശ്ലോകം 1491 പുറം 456.അതുകൊണ്ടാണ് ശിവരാജ യോഗി ആയ അയ്യാവു സ്വാമികള്‍ കുടുംബ ജീവിതം നയിച്ചിരുന്നത് .മൂര്‍ക്കോത്തു കുമാരന്‍ അദ്ദേഹത്തിന്‍റെ ശ്രീനാരായണ ഗുരു ജീവചരിത്രത്തില്‍ എഴുതിയത് പോലെ “ഏതോ സംഗതി വശാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കാതെ വന്നപ്പോള്‍ പ്രാപഞ്ചികനായി “ ളോഹ ഊരിയ പാതിരി ആയിരുന്നില്ല അയ്യാവു സ്വാമികള്‍.

നൂറ്റിരണ്ടു  വര്‍ഷം മുമ്പ്(1917) ചെറായില്‍ വച്ച് ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ടഎന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ രണ്ടു ചെറുമരെ ഒപ്പം ഇരുത്തി  അവര്‍ണ്ണ അവര്‍ണ്ണ പന്തി ഭോജനം നടത്തിയപ്പോള്‍, സഹോദരന്‍ അയ്യപ്പന്‍ പുലയനയ്യപ്പന്‍ എന്ന ബഹുമതി നേടി .പക്ഷെ, സഹോദരന്‍ അയ്യപ്പന്‍ ജീവചരിത്രങ്ങളില്‍ ഒന്നില്‍ പോലും അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ചു എന്ന് പറയുന്നില്ല .146 ല്‍ പ്പരം വര്‍ഷം മുമ്പ് ശിവരാജയോഗിയായ  മഹാഗുരു,അയ്യാവു സ്വാമികള്‍ , അയ്യങ്കാളി തുടങ്ങിയ അയിത്ത ജാതിക്കാരെ ഒപ്പം ഇരുത്തി, സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം വര്‍ഷം  തോറും
നടത്തിയപ്പോള്‍,(18731909)  തിരുവനന്തപുരത്തെ യാഥാസ്ഥിക സമൂഹം ആ മഹാഗുരുവിനെ പാണ്ടിപ്പറയന്‍ ,മ്ലേച്ചന്‍ എന്നെല്ലാം വിളിച്ചു .ശിഷ്യര്‍ ആ വിവരം അറിയച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇന്ത ഉലകത്തിലെ ഒരേ  ഒരു ജാതി; ഒരേ ഒരു മതം; ഒരേ ഒരു കടവുള്‍ എന്നായിരുന്നു .തിരുമന്ത്രം മൂവായിരത്തിലെ ഒന്ട്രേ  കുലം ഒരുവനെ ദൈവംഎന്ന മന്ത്രത്തിന്‍റെ  പരിഷ്കരിച്ച ഒരു പതിപ്പ്. ഒരു മുദ്രാവാക്യം കണക്കാക്കി  പരസ്യമാക്കി ഒട്ടിച്ചു വയ്ക്കാന്‍ വീട്ടിലും സ്ഥാപനങ്ങളും ഒട്ടിച്ചു വയ്ക്കാന്‍,പത്ര പരസ്യം നല്‍കാന്‍  മഹാഗുരു നല്കിയ സൂക്തം ആയിരുന്നില്ല അത് .വിമര്‍ശനം കേട്ടപ്പോള്‍ തന്‍റെ പ്രവൃത്തിയെ സാധൂകരിക്കാന്‍ ശിഷ്യര്‍ക്ക് നല്‍കിയ ഒരു സ്വാഭാവിക പ്രതികരണം .അത്ര മാത്രം അത് കേട്ടിരുന്ന ശിഷ്യനാണ്‌ ആ മഹാഗുരുവിന്‍റെ  സമാധി (1909) കഴിഞ്ഞു ആറു  വര്‍ഷം കഴിഞ്ഞപ്പോള്‍, എഴുതിയ ജാതിനിര്‍ണ്ണയം ”(1914) എന്ന പദ്യത്തില്‍ ആ പ്രതികരണം മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി നാം ഇന്ന് കൂടെക്കൂടെ ഉദ്ധരിക്കുന്ന ഒരു ജാതി ഒരു മതം ഒരു ദൈവംസൃഷ്ടിച്ചത്  .
മഹാഗുരു തൈക്കാട്ട് അയ്യാവ് മുദ്രാവാക്യം ആക്കാന്‍ നല്‍കിയ വാക്യം ആയിരുന്നില്ല അത്. അയിത്തം എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍, അയ്യാവു സ്വാമികള്‍ മാലോകരെ കാട്ടിക്കൊടുത്ത തന്‍റെ ഒരു പ്രവൃത്തിയ്ക്ക്, കാരണം പറഞ്ഞ ഒരു സാധാരണ പ്രതികരണം മാത്രം ആയിരുന്നു പ്രസ്തുത മൊഴി .

“കേരള ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ വേണ്ട പ്രാധാന്യമോ ,വ്യാപകത്വമോ ,പ്രഭാവമോ ഇല്ലാതിരുന്ന –പ്രാദേശികതലത്തില്‍ മാത്രം ഒതുങ്ങി കൂടി നിന്നിരുന്ന ചില വ്യക്തികളുടെ വാചോ കര്‍മ്മങ്ങളുടെ അനുകര്‍ത്താവും പിന്തുടര്‍ച്ചക്കാരനും ആയി (ശ്രീ നാരായണ)ഗുരുവിനെ ഇകഴ്ത്തി കെട്ടാന്‍ ചിലര്‍ ശ്രമിച്ചു” എന്ന് ഡോ ഷാജി (പുറം 37).ആ “വ്യക്തികളുടെ” ,അവരെ നവോത്ഥാന നായകരായി അംഗീകരിക്കാന്‍ ലേഖകന് കഴിയുന്നില്ല ,പേര്‍ വ്യക്തമാക്കാനുള്ള ധൈര്യം ഡോ.ഷാജി  കാട്ടുന്നില്ല .സമത്വ സമാജം സ്ഥാപിച്ച അയ്യാ വൈകുണ്ടന്‍ ,പുലയ ശിവനെ പ്രതിഷ്ടിച്ച തപസി ഓമല്‍ അവര്‍ണ്ണ സവര്‍ണ്ണ പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ തൈക്കാട്ട് അയ്യാ ഗുരു എന്നിവരെ ഒക്കെ ആവാം പ്രാദേശിക തലത്തില്‍ ഒതുങ്ങി കൂടിയ വെറും “വ്യക്തികള്‍” ആയി ലേഖകന്‍ ഉദ്ദേശിച്ചത് .ശ്രീ നാരായണ ഗുരുവിനെ കുറിച്ച് വളരെ ഏറെ വായിക്കയും പഠിക്കയും ചെയ്ത ഡോ ഷാജി പ്രസ്തുത വ്യക്തികളെ കുറിച്ച് ഒന്നും തന്നെ പഠിക്കയോ വായിക്കയോ ചെയ്തിട്ടില്ല എന്ന് തീര്‍ച്ച .സാരമില്ല .ഇനിയും സമയം കിട്ടും .അവയും വായിക്കുക .പഠിക്കുക


Sunday, 24 March 2019

ഗുരുവും ഗുരുവിന്‍റെ ഗുരുവും


ഗുരുവും ഗുരുവിന്‍റെ ഗുരുവും
തമസ്കരണവും ചെറുതാക്കലും
പിന്നെ ചില കള്ളക്കഥകളും

അയ്യാ വൈകുണ്ടന്‍ ,ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നിങ്ങനെ നൂറില്‍പ്പരം നവോത്ഥാന നായകര്‍ക്ക് ജന്മം കൊടുത്ത നാടാണ് കേരളം .അവരില്‍ ആത്മകഥ എഴുതിയവര്‍ ചുരുക്കം എന്നാല്‍ മിക്കവരുടെയും    ജീവചരിത്രം   എഴുതപ്പെട്ടു .അതില്‍ ഒന്നാം സ്ഥാനം ശ്രീനാരായണ ഗുരുവിന് .രണ്ടാം സ്ഥാനം ചട്ടമ്പി സ്വാമികള്‍ക്കോ അതോ അയ്യന്കാളിയ്ക്കോ എന്ന് തീര്‍ച്ചയില്ല .നിരവധി പേരെ പറ്റി ലേഖനങ്ങളും ചിലരെ പറ്റി പി.എച്ച് ഡി തീസ്സിസും വന്നു കഴിഞ്ഞു.(ഡോ ഭാസ്കരന്‍,ഡോ.എസ് ഓമന). ചിലരെ കുറിച്ച് നോവലുകളും (ചട്ടമ്പി സ്വാമികള്‍,ശ്രീനാരായണ ഗുരു ,അയ്യന്‍ കാളി) ചലച്ചിത്രവും (ശ്രീ നാരായണ ഗുരു)സീരിയലുകളും (കൌമുദി ചാനലിലെ മഹാഗുരു) ഡോകുമെന്‍ററികളും (ശ്രീനാരായണ ഗുരു,അയ്യാ സ്വാമികള്‍ )  നിര്‍മ്മിക്കപ്പെട്ടു
ഒട്ടു മിക്ക നവോത്ഥാന നായകരും ഏതു സമുദായത്തില്‍ ജനിച്ചു എന്ന് മലയാളികള്‍  നല്ല പങ്കിനും അറിയാം .ജീവചരിത്രം എഴുതിയവര്‍  മിക്കവാറും തന്നെ, തന്‍റെ ഇഷ്ട നായകന്‍റെ സമുദായത്തില്‍ ജനിച്ചവര്‍ ആണെന്ന് കാണാം .ശീനാരായണ ഗുരു (പി.പരമേശ്വരന്‍), അയ്യകാളി (മോഹനകൃഷ്ണന്‍ ,ദളിത്ബന്ധു എന്‍ കെ ജോസ് ) ,ഈ.കെ സുഗതന്‍, സതീഷ്‌ കിടാരക്കുഴി (തൈക്കാട് അയ്യാവു സ്വാമികള്‍ )തുടങ്ങിയവര്‍ മാത്രം അപവാദം .
തങ്ങളുടെ  സമുദായത്തില്‍ ജനിച്ച നവോത്ഥാനനായകന്‍റെ  യശ്ശസ് ഉയര്‍ത്താന്‍, ജീവചരിത്ര രചയിതാക്കള്‍ , ചിലപ്പോള്‍ കള്ളക്കഥകള്‍ എഴുതും. അന്യ സമുദായത്തില്‍ ജനിക്കാനിടയായ നവോത്ഥാനനായകര്‍ മോശക്കാര്‍ എന്ന് വരുത്താന്‍ ചില പരാമര്‍ശങ്ങളും കള്ളക്കഥകളും പടച്ചു വിടും. ചട്ടമ്പി സ്വാമികളെ നായകനാക്കി വൈക്കം വിവേകാനന്ദന്‍ എഴുതിയ “മഹാപ്രഭു”, ബാലന്‍ പിള്ള എഴുതിയ ചട്ടമ്പിസ്വാമികള്‍ (പ്രഭാത് ബുക്സ്)ജീവചരിത്രം എന്നിവ ഉദാഹരണം.
നവോത്ഥാന നായകന്‍റെ ശിഷ്യരെ കുറിച്ച് ഗ്രന്ഥകര്‍ത്താക്കള്‍ വാചാലര്‍ ആകും.അതിനായി തന്നെ ഗ്രന്ഥരചന നടത്തിക്കളയും കേരളാ ബോസ്വെല്‍ കോട്ടുകോയിക്കല്‍ വേലായുധന്‍ ഉദാഹരണം .പക്ഷെ നായകന്‍റെ ഗുരുവിനെ കുറിച്ച് പല ജീവചരിത്രകാരന്‍മാരും  “കമ” എന്ന് പോലും പറയില്ല. ഗുരുദേവ കൃതികളുടെ സമ്പൂര്‍ണ്ണ സമാഹാരം പുറത്തിറക്കിയ, സമഗ്രമായ ശ്രീനാരായണ ആന്തോളജി പുറത്തിറക്കാന്‍ അനവരതം ശ്രമിച്ച ,മനോരമ ഭാഷാപോഷിണി പഴമയില്‍ നിന്ന് പംക്തി ഭംഗിയായി നിര്‍വഹിക്കുന്ന, ശ്രീ ജി പ്രിയദര്‍ശനന്‍, ശ്രീ നാരായണ ഗുരുവിന്‍റെ നല്ല ജീവചരിത്രങ്ങള്‍ ആയി ചൂണ്ടിക്കാണിക്കുന്നത് മൂര്‍ക്കോത്ത് കുമാരന്‍, സാനു മാഷ്‌ എന്നിവരുടെ ജീവചരിത്രങ്ങള്‍ ആണ് (“ശ്രീ നാരായണ ഗുരു ചില സുപ്രധാന വസ്തുതകള്‍” ,ഭാഷാപോഷിണി സെപ്തംബര്‍ 2017 പുറം 97-98)
ശ്രീ മൂര്‍ക്കോത്തു കുമാരന്‍റെ “നാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം “ നമുക്കൊന്ന് വായിക്കാം
“പ്രാണായാമാദി യോഗക്രമങ്ങളൊക്കെ ഗ്രഹിക്കയും അവയെ അഭ്യസിപ്പിക്കയും ചെയ്തതിനു ശേഷം ഏതോ സംഗതിവശാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കാതെ ഒരു പ്രാപഞ്ചികനായി ഇരിക്കേണ്ടിവന്ന തൈക്കാട് അയ്യാവ് .......”
മലബാറില്‍ നിന്നും കുടിയേറി തിരുവനന്തപുരത്തെ തൈക്കാട് റസിഡന്‍സി സുപ്രണ്ട് ആയി (1873-1909) സമാധി പര്യന്തം(അപ്പോള്‍ പ്രായം 95) ജോലി നോക്കിയിരുന്ന മഹാഗുരു ,ഗുരുക്കന്മാരുടെ ഗുരു ,ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു ഗുരുവിനെകുറിച്ചു ഒന്നും പഠിക്കാതെ, പരമവിഡിത്തരം എഴുതി വച്ചു  ശ്രീ കുമാരന്‍. ”ശിവരാജയോഗം” എന്നാല്‍ എന്തെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. തിരുമൂലരുടെ “തിരുമന്ത്രം” എന്ന തമിഴ് കൃതിയില്‍ ആണത് വിവരിച്ചി ട്ടൂള്ളത് .ഇപ്പോള്‍ അതിന്‍റെ മലയാള പരിഭാഷ കിട്ടും .മറ്റുഭാഷകളില്‍ പരിഭാഷ ഇപ്പോഴും ഇല്ല. ചര്യ,ക്രിയ യോഗ ,ജ്ഞാനം എന്നിങ്ങനെ നാല് ഭാഗം ഉണ്ട് ശിവരാജയോഗത്തില്‍ .ഇപ്പോള്‍ അത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നത് അയ്യാ സ്വാമികളുടെ  ശിഷ്യന്‍ പത്മനാഭ (കണിയാര്‍) ഭാഗവതരുടെ മകളുടെ മകന്‍ ശാന്തി പ്രസാദ് ആണ് .വെബ്സൈറ്റ് .www.schoolof santhi.org  ആസ്ഥാനം വഴുതക്കാട്, പാരീസ് എന്നിവിടങ്ങളില്‍. ”യോഗവും ഭോഗവും യോഗികള്‍ക്കാകാം” എന്ന് തിരുമൂലര്‍ (തിരുമന്ത്രം മന്ത്രം 1491 പേജ് 457). ശിവരാജയോഗികള്‍ ബ്രഹ്മചര്യം പാലിക്കേണ്ട .മറ്റു ഭാരതീയ ഋഷിവര്യന്മാരെ പോലെ തന്നെ കുടുംബ ജീവിതം നയിക്കാം കളത്ര പുത്രാധികള്‍ ആവാം.ബ്രഹ്മചാരി ആകേണ്ട. കാവി ധരിക്കേണ്ട. തല മൊട്ട അടിക്കേണ്ട .കമണ്ടലവുമായി തെണ്ടി നടക്കേണ്ട .അത് മനസ്സില്ലാക്കാതെ, മൂര്‍ക്കോത്ത് കുമാരന്‍ ശുദ്ധ പോഴത്തരം എഴുതി വച്ച് അയ്യാവിനെ “ളോഹ ഊരിയ പാതിരി അച്ഛന്‍ “ ആക്കിക്കളഞ്ഞു .കഷ്ടം .
“പ്രാണായാമം പോലുള്ള പത്താം തരാം യോഗവിദ്യ “എന്നും ശ്രീ കുമാരന്‍ എഴുതി .
“ശ്രീ നാരായണ പരമഹംസര്‍” എന്ന പേരില്‍ ജീവചരിത്രം എഴുതിയ കെ.കെ.പണിക്കര്‍ എഴുതിയത് കാണുക .ശ്രീ .കെ.എന്‍ ബാല്‍ (ഐ. പി. എസ് ) അടുത്തകാലത്ത് അദ്ദേഹത്തിന്‍റെ പിതാവ് പത്രാധിപര്‍ ടി.കെ നാരായണന്‍ എഴുതിയ “ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹം” (പൂര്‍ണ്ണാ പ്രിന്റിംഗ് & പബ്ലീഷിംഗ് ജനുവരി 2019.ആദ്യ പതിപ്പ് ഡിസംബര്‍ 1921) പുനര്‍ പ്രസിദ്ധീകരിച്ചപ്പോള്‍, അവതാരികയില്‍, കെ.കെ പണിക്കര്‍ എഴുതി പിടിപ്പിച്ച ചില ആന മണ്ടത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു  വായനക്കാരെ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.(പുറം 60-62)

യോഗമുറകള്‍ പരിശീലിക്കുന്നതിന് ഒരു ഗുരുനാഥന്‍ ആവശ്യമാണെന്ന് സ്വാമികള്‍ക്ക് തോന്നി .വിവരം ഷണ്മുഖദാസ സ്വാമികളെ (ചട്ടമ്പി സ്വാമികളെ ഡോ കാനം) അറിയിച്ചു .അദ്ദേഹം അതിലേയ്ക്ക് തൈക്കാട്ട് അയ്യാവ് എന്ന ഒരു പരമധന്യനെ പരിചയപ്പെടുത്തി കൊടുത്തു .അത് ആയിരത്തി അറുപതാമാണ്ടാണ് (സി.ഇ 1885.ഡോ കാനം).പ്രാണായാമം തുടങ്ങിയ യോഗക്രമങ്ങള്‍ വേണ്ടവണ്ണം വശപ്പെടുത്തി അത്ഭുത സിദ്ധികള്‍ നേടിയ ആള്‍ ആയിരുന്നു തൈക്കാട്ട് ആയ്യാവവര്‍കള്‍ .അദ്ദേഹം ആ നിലയില്‍ പ്രസിദ്ധനും ആയിരുന്നു .തിരുവനന്തപുരം റസിഡന്‍സിയില്‍ ആ മാന്യന്‍ ചെറിയൊരു ഉദ്യോഗം നോക്കി വരുന്ന കാലം ആയിരുന്നു അത്. രാജയോഗം, കര്‍മ്മ യോഗം, ഹഠയോഗം തുടങ്ങിയ യോഗവിധികള്‍ പലതുണ്ടല്ലോ. അവയെല്ലാം അയ്യാവിനു ദൃഡപരിചിതങ്ങള്‍ ആയിരുന്നു.
.........അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍, സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയതിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍- പ്രസംഗിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പറയര്‍ എന്നും ആദിദ്രാവിഡര്‍ എന്നും ഇപ്പോള്‍ പറയപ്പെടുന്ന സമുദായത്തിലെ അംഗം ആയിരുന്നു എന്നാണ്‌ എന്‍റെ സൂക്ഷമായ അറിവ് .ഈ വസ്തുത മിക്കവാറും ആര്‍ക്കും തന്നെ അറിഞ്ഞു കൂടാ ......മദിരാശിയില്‍ നിന്നും തിരുവനന്തപുരത്ത് വന്നു റസിഡന്‍സിയില്‍ ഒരു കീഴ് ഉദ്യോഗസ്ഥന്‍ ആയി താമസിച്ചിരുന്ന അയ്യാവ് അവര്‍കളെ അറിയാന്‍ ഇടവരാതെ പോയതില്‍ ആശ്ചര്യമില്ല .
തൈക്കാട്ട് അയ്യാവ് റസിഡന്‍സിയിലെ ചെറിയ ഒരു ഉദ്യോഗം നോക്കിയ ആള്‍ എന്നും കീഴ് ഉദ്യോഗസ്ഥന്‍ എന്നും ഒരു പറയ കുല ജാതന്‍ എന്നും ശ്രീ പണിക്കര്‍  പരാമര്‍ശിക്കുന്നു .
തികച്ചും തെറ്റ് .മലബാറില്‍ തുക്കിടി സായിപ്പ് (ഡപ്യൂട്ടി കളക്ടര്‍ )ആയിരുന്ന, മഗ്രിഗര്‍ എന്ന യൂറോപ്യന്‍റെ, തമിഴ് ഗുരു ആയിരുന്നു സുബ്ബയ്യന്‍ എന്ന്‍ ഔദ്യോഗിക നാമം ഉണ്ടായിരുന്ന അയ്യാ സ്വാമികള്‍. മഗ്രിഗര്‍ തിരുവിതാംകൂര്‍ റസിഡന്റ് ആയി നിയമിതന്‍ ആയപ്പോള്‍, ഗുരുവിനെ അദ്ദേഹം  കൂടെ കൊണ്ടുവന്നു റസിഡന്‍സി മാനേജര്‍ ആയി നിയമിച്ചു .പിന്നീട് സുപ്രണ്ട്എന്ന്‍ ആ പോസ്റ്റ്‌ അറിയപ്പെട്ടു. സമാധി ആകുന്ന 95 വയസ് വരെ(1909) അദ്ദേഹം ആ പോസ്റ്റില്‍ തുടര്‍ന്നു .ജോലി ചെയ്യാതെ പണം  വാങ്ങില്ല എന്നതായിരുന്നു പെന്‍ഷന്‍ പറ്റാതിരിക്കാന്‍ കാരണം. അല്ലാതെ റസിഡന്‍സി യിലെ തൂപ്പുകാരനോ പാചകക്കാരനോ വെള്ളം കോരുകാരനോ വിറകു വെട്ടുകാരനോ, അന്തരിച്ച എന്‍റെ പ്രിയസുഹൃത്തും പുരാവസ്തു വകുപ്പ് ഡയരക്ടറും ആയിരുന്ന അന്തരിച്ച മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ അദ്ദേഹത്തിന്‍റെ കുപ്രസിദ്ധമായ ശീ നാരായണന്‍റെ ഗുരു” (വിദ്യാധിരാജ വിദ്യാപീഠം 1976) എന്ന ചട്ടമ്പി സ്വാമി ജീവചരിത്രത്തില്‍ എഴുതി പിടിപ്പിച്ചത് പോലെ, പശുമേയ്പ്പു കാരനോ തോട്ടക്കാരനോ (റസിഡന്സി പരിസരത്തെ സസ്യലതാദികള്‍ അദ്ദേഹം വച്ച് പിടിപ്പിച്ചതായിരുന്നു .ഗീത ഉപദേശിച്ച സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനും ഒരു ഗോപാലകന്‍”-പശുമേയ്പ്പു കാരന്‍- ആയിരുന്നു എന്ന കാര്യം എന്‍റെ സുഹൃത്ത് മറന്നു പോയി ) മാത്രം ആയിരുന്നില്ല .സ്വാതി തിരുനാള്‍ (1939),  മുതല്‍,ശ്രീമൂലം തിരുനാള്‍ (1873-1909) വരെയുള്ള   രാജാക്കന്മാര്‍ ഉള്‍പ്പടെ കൊട്ടാരത്തിലെ തമ്പുരാന്‍, തമ്പുരാട്ടിമാര്‍ ഉള്‍പ്പടെ അമ്പത്തി രണ്ടു പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ആയിരുന്നു.സൂപ്രണ്ട് അയ്യാവ്  എന്ന മഹാഗുരു ,ഗുരുക്കന്മാരുടെ ഗുരു , എങ്ങനെ റസിഡന്‍സിയിലെ ചെറിയ /കീഴ് ജീവനക്കാരന്‍ ആകും ?
അയ്യാ ഗുരു തന്നെ കുറിച്ച് ശിഷ്യര്‍ പറയുന്നതും എഴുതുന്നതും വിലക്കിയിരുന്നു .ഗുരുവിന്‍റെ ഒരു ജന്മദിനത്തില്‍  കുഞ്ഞന്‍ അദ്ദേഹത്തെ കുറിച്ച് പദ്യം ചൊല്ലിയപ്പോള്‍, ഗുരു അത് തടഞ്ഞു .നീ മുരുകനെ കുറിച്ച് പാടൂ എന്ന് പറഞ്ഞതായി കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ആദ്യ ജീവചരിത്രം (അയ്യാമിഷന്‍ 1960)വ്യക്തമാക്കുന്നു . ഫോട്ടോ എടുക്കാനും അനുവദിച്ചിരുന്നില്ല .എന്നാല്‍ സമാധി ആകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍, റസിഡന്റ് ദ്വരയുടെ പത്നിയ്ക്ക് ഒരു ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കി ആ ഫോട്ടോ ആണ് തിരുവതാം കൂര്‍ കൊട്ടാരം വക തേവാരപ്പുരയില്‍ ഇന്നും കാണപ്പെടുന്നത് .അത് പരിഷ്കരിച്ചതാണ് ഇന്ന് നാം കാണുന്ന ചിത്രം. ശിഷ്യര്‍ ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു എന്നിവരുടെ  ധാരാളം ഫോട്ടോകള്‍ ഉള്ളപ്പോള്‍, അവരുടെ ഗുരുവിനു ഒരു ഫോട്ടോ മാത്രം ആവാന്‍  അതാണ്‌ കാരണം .അയ്യാവ് സ്വാമികള്‍ സമാധി ആകുന്ന 1909 മുതല്‍ 1960 വരെ അച്ചടിയില്‍ അദ്ദേഹത്തെ കുറിച്ച് കാര്യമായ വിവരം ഒന്നും വന്നില്ല. സമാധി ആയപ്പോള്‍ ശിഷ്യര്‍ ചരമ ശ്ലോകങ്ങള്‍ എഴുതിയില്ല .എന്നാല്‍ മകന്‍ ലോകനാഥപിള്ള പിതാവിന്‍റെ ജീവചരിത്രസംഗ്രഹം തമിഴില്‍ എഴുതി വച്ചു. പക്ഷെ മകന്‍ സ്വാമികള്‍  സമാധിആകും വരെ അതും പ്രസിദ്ധീകരിക്കപ്പെട്ടില്ല .അതിനുശേഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ ആയുര്‍വേദ ഫിസിഷ്യന്‍ ആയിരുന്ന, കാലടി പരമേശ്വരന്‍ പിള്ള, ആ ജീവചരിത്രം മൊഴിമാറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു(1960) .ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരു തിരുവടികള്‍” (അയ്യാ മിഷന്‍ തൈക്കാട്).അതില്‍ ഉണ്ടായിരുന്ന അയിത്തോച്ചാടനംഎന്ന അതിപ്രധാനമായ അദ്ധ്യായം ചില അജ്ഞാത കാരണത്താല്‍ അടുത്ത പതിപ്പില്‍ (1976) ഒഴിവാക്കപ്പെട്ടു .എന്നാല്‍ ആദ്യപേജ് നെറ്റില്‍ കിട്ടും .അജ്ഞാതകാരണത്താല്‍ തന്നെ ശിവരാജ യോഗിഎന്ന വിശേഷണം ബ്രഹ്മശ്രീ എന്ന് മാറ്റപ്പെടുകയും ചെയ്തു
അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ,സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയ തിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട് ശ്രീ പണിക്കര്‍ക്ക്  എവിടെ നിന്ന് കിട്ടിയ വിവരം എന്ന് വ്യക്തമാക്കുന്നില്ല .മനോരമയിലെ സമാധി വാര്‍ത്തയിലും (തെക്കുംഭാഗം മോഹന്‍ ,വിദ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും കാണുക 2018) മനോരമ മില്യനിയം പതിപ്പില്‍ എം. ജി. എസ് നാരായണന്‍ എഴുതിയ  ലേഖനത്തിലും അങ്ങനെ വായിക്കാം .പക്ഷെ ശരിയല്ല .അയ്യാവ് ബ്രാഹ്മണന്‍ ആയിരുന്നില്ല .അയ്യാ ശാസ്ത്രികള്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നില്ല .ഉള്ളൂര്‍ അദ്ദേഹത്തെ തന്‍റെ സാഹിത്യചരിത്രത്തില്‍ അയ്യാവിനെ ആദ്യദ്രാവിഡന്‍ എന്നാണു രേഖപ്പെടുത്തിയത് .
അന്തരിച്ച ചെങ്ങന്നൂര്‍ ബുധനൂര്‍ ഏ.എന്‍ വാസു ഗണകന്‍ തന്‍റെ “ഗോച രന്‍റെ ശൈവ പൈതൃകം” എന്ന ഗണക/കണിയാര്‍ സമുദായ ചരിത്രത്തില്‍ അയ്യാ ഗുരു കണിയാന്‍ സമുദായത്തില്‍ ജനിച്ചു എന്ന് എഴുതി വച്ചു .തെക്കുംഭാഗം മോഹന്‍ ആകട്ടെ തന്‍റെ “വിദ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും” എന്ന പുസ്തകത്തില്‍ അയ്യാവു സ്വാമികളെ മണ്ണാന്‍ സമുദായത്തില്‍ ജനിപ്പിച്ചു എന്ന് കാണാം. ശുദ്ധ വിവരക്കേട് .
അന്തരിച്ച ടി.എച്ച് പി.ചെന്താരശ്ശേരി ,കന്നുകുഴി മണി എന്നിവര്‍ അവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാ ഗുരുവിനെ പാണ്ടിപ്പറയന്‍ എന്ന് പരാമര്‍ശിച്ചിരുന്നു .വിവരമില്ലായ്മയാണ് കാരണം .ശ്രീ പണിക്കര്‍ക്ക്  “സൂക്ഷമായ വിവരം” (പറയര്‍ എന്നും ആദി ദ്രാവിഡര്‍ എന്നും) എങ്ങിനെ എവിടെ നിന്ന് കിട്ടി എന്ന് വ്യക്തമാക്കിയിട്ടില്ല . അയ്യാവ് മുന്‍കൂട്ടി തന്നെ സമാധി ശ്മശാനത്തില്‍ തന്നെ എന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സമാധികോവില്‍ ഒരിക്കല്‍ എങ്കിലും ചെന്താരശ്ശേരിയോ കുന്നുകുഴി മണിയോ തെക്കുംഭാഗം മോഹനോ,കുറഞ്ഞ പക്ഷം പോലീസ് കുറ്റാന്വേഷകന്‍ കൂടി ആയിരുന്ന ശ്രീ കെ.എന്‍ ബാലോ സന്ദര്‍ശിച്ചിരുന്നു എങ്കില്‍ ഇത്തരം ആന മണ്ടത്തരങ്ങള്‍ എഴുതി പിടിപ്പിക്ക ഇല്ലായിരുന്നു
ശ്രീ ബാല്‍ തൈക്കാട്ട് ശ്മശാനം  (ശാന്തി കവാടം) ഒന്ന് സന്ദര്‍ശിച്ച്  അതിന്‍റെ ചരിത്രം ,കിടപ്പ്,വിസ്തീര്‍ണ്ണം ,വിവിധ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ട ഭാഗങ്ങള്‍ ,അയ്യാവു സമാധികോവില്‍ സ്ഥാനം  എന്നിവ മനസ്സിലാക്കണം .
പുലയന്‍ അയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന സഹോദരന്‍ അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ച ആള്‍ അല്ല എന്ന സത്യം ശ്രീ ബാല്‍ എന്തേ ഓര്‍ക്കാതെ പോയി എന്ന് മനസ്സിലാകുന്നില്ല.

ചരിത്രം സൃഷ്ടിക്കുന്ന വി.കാര്‍ത്തികേയന്‍ നായര്‍
--------------------------------------------------------------------------------
കേരള നവോത്ഥാനം ചരിത്രകാരന്മാര്‍ക്കും നിരൂപകര്‍ക്കും ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും ഒരു പോലെ താല്‍പ്പര്യമുള്ള വിഷയമാണെന്ന് തോന്നുന്നു. മാര്ക്സിസ്റ്റ്‌ ചിന്തകന്‍ പി.ഗോവിന്ദപ്പി ള്ള മുതല്‍ സാഹിത്യനിരൂപകസിംഹം പ്രൊഫസ്സര്‍ എസ്.ഗുപ്തന്‍ നായര്‍ സാര്‍ വരെ നവോത്ഥാനം , നവോത്ഥാനനായകര്‍ എന്നിവരെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി.
വിവിധ കോളേജുകളിലെ ചരിത്ര അദ്ധ്യാപകനും പിന്നീട്, വിദ്യാഭ്യാസ ഡയറ ക്ടര്‍ വരെ ആവുകയും ചെയ്ത, വി.കാര്ത്തി കേയന്‍ നായരുടെ (ഇപ്പോള്‍ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍) പുസ്തകങ്ങള്‍ താല്‍പ്പര്യപൂര്വ്വം വായിക്കുന്നു.
കവര്‍ പേജിലെ അയ്യാവൈകുന്നടന്റെ രേഖാ ചിത്രം ഒഴിവാക്കാമായിരുന്നു. അയ്യാ വൈകുണ്ടന്‍ അതനുവദിച്ചിരുന്നില്ല എന്ന ചരിത്രസത്യം കാര്‍ത്തികേയന്‍ സാര്‍ അറിഞ്ഞിട്ടില്ല തോന്നുന്നു. രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ചിത്രം വരച്ചുവയ്ക്കും . നാം അങ്ങനെ ചെയ്യുന്നത് ശരിയല്ല .
നവോത്ഥാന മൂല്യങ്ങളും കേരള സമൂഹവും” (എന്‍.ബി.എസ് 2014) എന്ന കൃതിയില്‍ അബദ്ധങ്ങളുടെ പെരുമഴക്കാലം; ഘോഷയാത്ര.ആണ്  സാമൂഹ്യപരിഷ്കരണ പ്രസ്ഥാനംഎന്ന അഞ്ചാം അധ്യായം (പേജ് -73 ) ആണ് ആദ്യം വായിച്ചു തുടങ്ങിയത് .ബാക്കി വായിക്കണമെന്ന് തോന്നുന്നില്ല .
ചരിത്ര വായനക്കാരന്‍ എന്ന നിലയില്‍, എനിക്ക് അബദ്ധമെന്നു തോന്നിയ ചില പ്രസ്താവനകള്‍ ഇതാ: വൈകുണ്ട സ്വാമികള്‍ ശിങ്കാരത്തോപ്പില്‍ തടവുകാരനായി കഴിയുമ്പോള്‍ (അതായത് 1839 ) സുബ്ബരായന്‍ ബ്രിട്ടീഷ് റ സിഡന്‍സി ഉദ്യോഗസ്ഥനായിരുന്നു (പേജ് 57)-
ആനമണ്ടത്തരം.1873-1904 കാലഘട്ടത്തില്‍ ആയിരുന്നു അയ്യാവ് റസിഡന്സി സുപ്രണ്ട്ആയിരുന്നത് .
2.സുബ്ബരായന്‍ ഇടനിലക്കാരന്‍ ആയി .അദ്ദേഹം ഒരു തരകനായിരുന്നോ?
3.സര്‍ക്കാരില്‍ നിന്ന് സമപന്തിഭോജനംഅവസാനിപ്പിക്കണം എന്ന മറുപടി കിട്ടി സമഅല്ല ,”അവര്‍ണ്ണ അവര്‍ണ്ണ പന്തിഭോജനമായിരുന്നു മുത്തുക്കുട്ടിയുടേത്.അതില്‍ സവര്‍ണ്ണര്‍ ആരും പങ്കെടുത്തിരുന്നില്ല .
അയ്യാവ് നടപ്പിലാക്കിയത് സവര്‍ണ്ണ -അവര്‍ണ്ണ പന്തിഭോജനംഅത് സഹോദരന്‍റെ അവര്‍ണ്ണ അവര്‍ണ്ണ (ഈഴവ-ചെറുമ/പുലയ) മിശ്രഭോജനവുമല്ല
4.വൈകുണ്ടന്‍റെ മോചനത്തിന് സുബ്ബരായന്‍ സന്ധി സംഭാഷണം നടത്തി
5.സുബ്ബരായന്‍ ശുചീന്ദ്രത്തെ സ്വാമി തോപ്പില്‍ സന്ദര്‍ശിക്കാന്‍ എത്തുക പതിവായിരുന്നു  .(മലബാറില്‍ നിന്ന് വന്നായിരുന്നോ?)
6.അയ്യാ സ്വാമികളില്‍ നിന്ന് യോഗവിദ്യ” (മാത്രം) പഠിക്കാ നെത്തിയവരാണത്രേ കുഞ്ഞനും ചട്ടമ്പിയും
(
ബാലാസുബ്രഹ്മണയം വഴി ശിവരാജയോഗമല്ല ശീലിച്ചത് എന്ന് വ്യംഗം? )
7.”അയ്യാവഴിഎന്ന പ്രവര്ത്തന പരിപാടി സ്വീകരിച്ചു കൊണ്ട് സുബ്ബരായന്‍ അയ്യാ ഗുരുഎന്ന പേര് സ്വീകരിച്ചു. ശരിയായ വിളിപ്പേര്‍ അയ്യാവു സ്വാമികള്‍” .വെള്ളാളര്‍ പിതാവിനെ അയ്യാവ് എന്ന് വിളിക്കുന്നു
8.തന്‍റെ ഗുരുവിനെ പോലെ തന്നെ ... (പേജ് 60) അയ്യാവ് ശിഷ്യനല്ല .മഹാഗുരു. ഗുരുക്കന്‍മാരുടെ ഗുരു .
9.മദിരാശി സ്വദേശി ആയതിനാലാണ് സുബ്ബയനെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ചത് .അല്ലേ അല്ല പുലയസമുദായത്തില്‍ പിറന്ന അയ്യങ്കാളിയെ കൂടെ ഇരുത്തി ഭക്ഷണം നല്‍കി എന്നതാണ് കാരണം .
10.സമപന്തിഭോജനത്തില്‍ വിദ്യാര്‍ത്ഥി ആയിരുന്ന കെ.അയ്യപ്പനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഉപനയനം അന്നായിരുന്നു.
ചെറായിയിലെ അവര്‍ണ്ണ അവര്‍ണ്ണ (ഈഴവ പുലയ) മിശ്രഭോജനം തുടങ്ങാന്‍ പിന്നെ എന്തേ പുലയനയ്യപ്പന്‍ 1917 വരെ കാത്തിരുന്നു? ലോകത്തിലാദ്യമായി പന്തിഭോജനം തുടങ്ങിയത് പുലയനയ്യപ്പന്‍ എന്നെഴുതിയ പ്രൊഫ.എസ് .കെ .വസന്ത(സഖന്‍) പോലും അയ്യപ്പന്‍ തൈക്കാട്ടുണ്ടായിരുന്നു എന്നെഴുതി പിടിപ്പിച്ചില്ല.
അയ്യോ കഷ്ടം .
11”.ബുദ്ധമതക്കാരായ ഈഴവരാദിപിന്നോക്കക്കാരെ വിഗ്രഹാരാധകര്‍ ആക്കുന്നതിനും അതുവഴി ബുദ്ധമതത്തിന്‍റെ വേരറുക്കാനും “ .... -അപ്പോള്‍ ബുദ്ധമതത്തില്‍ വിഗ്രഹാരാധന ഇല്ലെന്നോ?
12.ഭരണത്തിലുള്ള സ്വാധീനത്തില്‍ മുന്‍ പന്തിയില്‍ നിന്നത് നായര്‍ (പേജ് 60) റോബിന്‍ ജഫ്രിയുടെ പുസ്തകത്തിന്‍റെ പേര്‍ മനസ്സില്‍ നില്ക്കുന്നതാവാം കരണം (Decline of Nair Dynasty-നായര്‍ മേധാവിത്വത്തിന്‍റെ പതനം) അത് തെറ്റായ തലക്കെട്ടല്ലേ? എന്നായിരുന്നു നായര്‍മേധാവിത്വം? ഏതു നായര്‍ക്കായിരുന്നു ഭരണസാരഥ്യം? പിന്നെ എന്തിനായിരുന്നു മലയാളി മെമ്മോറിയല്‍”?
13,.നമ്പൂതിരി സംബന്ധത്തിലുണ്ടായ നായര്‍ കുട്ടികള്‍ക്ക് പിതൃസ്വത്ത് കിട്ടാനായിരുന്നു ചട്ടമ്പി പ്രാചീന കേരളംഎഴുതിയതെന്നു കാര്‍ത്തികേയന്‍ നായര്‍.
പ്രാചീന കേരളം ചട്ടമ്പിയുടെ സ്വന്തം സൃഷ്ടി ആയിരുന്നോ?
അയ്യാഗുരുവിന്‍റെ പനയോലയിലുള്ള തമിഴ് ഗ്രന്ഥത്തിന്‍റെ മൊഴിമാറ്റമല്ലേ അത്?
അയ്യാ ഗുരുവിന്‍റെ ജീവചരിത്രം (ഡോ. രവികുമാര്‍ അയ്യാമിഷന്‍ 1997- പേജ് 75 ) നോക്കിയാല്‍ അതില്‍ മകന്‍ ലോകനാഥപിള്ള വര്‍ക്കല ഗുരുകുലത്തിനയച്ച ഒരു കത്ത് വായിക്കാം.
പ്രാചീന കേരളം ചട്ടമ്പി സ്വാമികളുടെ സ്വന്തംസൃഷ്ടിയല്ല 

ഉച്ചിഷ്ടം അന്വേഷിക്കുന്ന
അയ്യാവു സ്വാമികള്‍ എന്ന കഴുകന്‍ 
====================================
സി .ബി. എസ്. ഈ സിലബസ് പ്രകാരം പത്താം സ്റ്റാന്‍ഡേര്‍ഡില്‍ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട കൃതിയാണ് ചട്ടമ്പി സ്വാമികള്‍ -ജീവിതവും സന്ദേശവും” .( കറന്റ് ബുക്സ് പ്രസിദ്ധീകരണം .വിതരണം കോസ്മോസ് ബുക്സ് തൃശ്ശൂര്‍ ,ഒന്നാം പതിപ്പ് ഏ പ്രില്‍ 2018 പേജുകള്‍112 വില 90 /-).

സൂകര പ്രസവം പോലെ സ്വകീയ കൃതികളും പരകീയ കൃതികളുടെ മൊഴിമാറ്റവുമായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ രാജന്‍ തുവ്വര എഴുതിയ ജീവചരിത്ര കൃതി.പാഠപുസ്തകമാക്കാന്‍ വേണ്ടി അദ്ദേഹം എഴുതിയ ജീവചരിത്രം ആണോ അതോ അദ്ദേഹം എഴുതിയ കൃതി പാഠപുസ്തകമാക്കി എടുത്തതാണോ എന്നറിയില്ല .ഏതായാലും സ്കൂള്‍ പാഠപുസ്തകത്തില്‍ കടന്നു വരാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഈ ജീവചരിത്ര കൃതിയില്‍ കടന്നു കൂടി എന്ന് ചൂണ്ടിക്കാണിക്കട്ടെ .

കഥ .നോവല്‍ കവിത നാടകം സിനിമ എന്നിവയില്‍ രചയിതാവിന് ആവിഷ്കാര സ്വാതന്ത്ര്യം നമുക്കനുവദിച്ചു കൊടുക്കാം .പക്ഷെ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ജീവചരിത്രം രചിക്കുമ്പോള്‍ മറ്റൊരു വ്യക്തിയെ ,പ്രത്യേകിച്ചും അത് ആ വ്യക്തിയുടെയും അതെ പോലെ അന്‍പതില്‍ പരം വ്യക്തികളുടെയും ഗുരു ആയിരിക്കുമ്പോള്‍ ,മോശ ശക്കാരനാക്കൂന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ് .ശ്രീ നാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ (നാല് നോവലുകളും ) രചിക്കപ്പെട്ടത് ചട്ടമ്പി സ്വാമികളെ കുറിച്ചാണ് .ജയന്തി ദിനങ്ങളില്‍ മനോരമ മാതൃഭൂമി തുടങ്ങിയ ദിനപ്പത്രങ്ങള്‍ ലീഡര്‍ പേജുകളില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം വീണ്ടും വീണ്ടും അവതരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു .
ഈ ഗ്രന്ഥത്തില്‍ രചയിതാവ് അവലംബം ആക്കിയ കൃതികള്‍ ,ലേഖനങ്ങള്‍ എന്നിവയുടെ ലിസ്റ്റ് നല്‍കിയിട്ടില .ചട്ടമ്പി സ്വാമികളെ കുറിച്ചുള്ള ഗ്ലോസ്സറിയും നല്‍കിയിട്ടില്ല .ആധികാരികമായഒരു ജീവചരിത്രത്തി ല്‍ ഇവ രണ്ടും ഒഴിച്ച് കൂടാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തന്നെ .പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ വിമര്‍ശന ബുദ്ധിയോടെ ആ കൃതി പഠിക്കണമെങ്കില്‍
ചട്ടമ്പി സ്വാമികളുടെ ശിഷ്യന്‍ എന്ന് ചിലര്‍ അവകാശപ്പെടുന്ന ശ്രീനാരായണ ഗുരുവിനെ കുറിച്ച് ഗ്രന്ഥത്തില്‍ ഒരദ്ധ്യായം ഉണ്ട് (നാലാം അദ്ധ്യായം പേജ്36-40)എന്നാല്‍ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി ,സ്വാതി തിരുനാള്‍ ,രാജാ രവിവര്‍മ്മ തുടങ്ങി അമ്പതില്‍ പരം മഹത് വ്യക്തികളുടെ ഗുരുവായിരുന്ന മഹാഗുരു (ശിവരാജയോഗി ) തൈക്കാട്ട് അയ്യാവു ഗുരുവിനെ കുറിച്ച് അദ്ധ്യായമില്ല .ഒരു ചെറിയ പാര .അദ്ദേഹത്തെ കൊച്ചാക്കി കാട്ടാന്‍ മോശമായ ഒരു പരാമര്‍ശനവും
(വേദാന്ത വിഹായസ്സില്‍ ഉയര്‍ന്നു വരുന്ന പക്ഷി രാജന്‍റെ കണ്ണുകള്‍ ഭൂമിയിലെ ജീര്‍ണ്ണിച്ച ഉച്ചിഷ്ടമായ സ്വര്‍ണ്ണത്തില്‍ പതിഞ്ഞപ്പോള്‍ ചട്ടമ്പിയും നാരായണനും അയ്യാവുവിന്റെ ആശ്രിതത്വം ഉപേക്ഷിച്ചു സ്ഥലം വിട്ടു
-
പുറം 37)
.ശിവരാജ യോഗിയായിരുന്ന മഹാഗുരു തൈക്കാട്ട് അയ്യാവു ഗുരുവിനെ കുറിച്ച് ഒന്നും അറിയാത്ത പാമരന്‍ ആണ് ശീ രാജന്‍ തുവ്വര എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട് .പാഠപുസ്തക രചയിതാവ് ആകാനുള്ള യോഗ്യത അദ്ദേഹത്തിനില്ല എന്ന് പറയേണ്ടി വരുന്നു.

 
ഗരുഡനോ കാക്കയോ ?
================÷÷÷
ഒരു പരിഭാഷകന്‍ എന്ന നിലയില്‍ ശ്രീ രാജന്‍ തുവ്വരയെ വിലയിരുത്താന്‍ എനിക്ക് കഴിയില്ല .അദ്ദേഹത്തിന്‍റെ പരിഭാഷകളോ അവയുടെ മൂല കൃതികളോ ഞാന്‍ വായിച്ചിട്ടില്ല .എന്നാല്‍ സ്വതന്ത്ര കൃതികളുടെ രചയിതാവ് എന്ന നിലയില്‍ ,ഹൈസ്ക്കൂള്‍ ക്ലാസ്സിലെ ഉപയോഗത്തിനുള്ള പാഠപുസ്തക രചയിതാവ് എന്ന നിലയില്‍, അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഉന്നത നിലവാരം പുലര്‍ത്തുന്നില്ല .തന്‍റെ ജീവചരിത്ര നായകനെ(ചട്ടമ്പിസ്വാമികള്‍) ഉയര്‍ത്തി കാട്ടാന്‍,അദ്ദേഹത്തിന്റെയും(ചട്ടമ്പി സ്വാമികള്‍) തിരുവിതാംകൂറിലെ അമ്പതില്‍ പരം മഹത് വ്യക്തികളുടെയും ഗുരുവായിരുന്ന ഒരു മഹാനെ ,മഹാഗുരുവിനെ (ശിവരാജ യോഗി അയ്യാവു സ്വാമികളെ), ഉച്ചിഷ്ടത്തില്‍ ആകുഷ്ടനായ ഒരു (പക്ഷി)?കാക്കയായി വിദ്യാര്‍ത്ഥികളുടെ മുമ്പാകെ അവതരിപ്പിക്കുന്നു
വേദാന്ത വിഹായസ്സില്‍ ഉയര്‍ന്നു വരുന്ന പക്ഷി ശ്രേഷ്ടന്‍ എന്ന് ആലങ്കാരിക രീതിയില്‍ ശ്രീ തുവ്വര ശിവരാജയോഗിലെ അവതരിപ്പിക്കുന്നു .ഇവിടെ പക്ഷിശ്രേഷ്ടന്‍ ഗരുഡന്‍ എന്ന സാങ്കല്‍പ്പിക പക്ഷി ആവണം .
ഗരുഡന്‍ ഉച്ചിഷ്ടം ഭക്ഷിക്കുന്ന പക്ഷി എന്ന് ആരും എഴുതി കണ്ടിട്ടില്ല ..ഇനി കഴുകന്‍ എന്നാണോ ശ്രീ രാജന്‍ വിവക്ഷിച്ചത് ? എങ്കില്‍ കഴുകന്‍ എച്ചില്‍ തിന്നുന്ന പക്ഷിയാണോ ?
ശവം തീനി പക്ഷിയല്ലേ അത്? .
ഇനി സ്വര്‍ണ്ണം ഉചിഷ്ടമാണോ ?
വിലപിടിച്ച തങ്കം, സ്വര്‍ണ്ണം എന്നിവ എങ്ങനെ ഉച്ചിഷ്ടമാവും? .തങ്ക (സ്വര്‍ണ്ണ) വിഗ്രഹം ,തങ്ക(സ്വര്‍ണ്ണ)സിംഹാസനം എന്നൊക്കെ പറയുമ്പോള്‍ അവ ഉച്ചിഷ്ട തുല്യമാണോ .ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണം പൊതിയുന്നു .ഉച്ചിഷ്ടം കൊണ്ട് പൊതിയുന്നു എന്ന് പറയാമോ .വിഗ്രഹങ്ങള്‍ സ്വര്‍ണ്ണ നിര്‍മ്മിതമാകുമ്പോള്‍ ഉച്ചിഷ്ട തുല്യമാണോ അവ ?
എച്ചില്‍ തിന്നും പക്ഷി വൈലോപ്പള്ളിയുടെ കൂരിരുട്ടിന്‍ കിടാത്തി ആയ കാക്ക ആല്ലേ?
കൃതികള്‍ സ്കൂള്‍ പാഠപുസ്തകമായി അംഗീകരിക്കും മുമ്പ് വിവരമുള്ളവരെ കാട്ടി അവ എഡിറ്റ്‌ ചെയ്യിക്കണം .അല്ലാത്ത പക്ഷം ഇതുപോലെ യുള്ള ശുദ്ധ മണ്ടത്തരങ്ങള്‍ അവയില്‍ കടന്നു കൂടും .
ഇനി അയ്യാവുസ്വാമികള്‍ ചെമ്പില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കുന്ന രസവിദ്യ (ആല്‍ക്കെമി) പ്രയോഗത്തില്‍ ആക്കിയിരുന്ന വ്യക്തി ആയിരുന്നുവോ ?
നമുക്കൊന്ന് നോക്കാം .....
മൂന്നു കാക്കകളെ ചര്ദ്ദിച്ച കഥ

കുട്ടിക്കാലം മുതല് കേട്ടുവരുന്ന കഥയാണ് മൂന്നു കാക്കകളെ ചര്ദ്ദിച്ച കഥ .പലയിടത്തു നിന്നും വായിച്ചു .ഓര്മ്മ ശരിയാണെങ്കില് പഞ്ച തന്ത്ര കഥകളിലെ ഒരെണ്ണം .പലരും പലരൂപത്തില് ആ കഥ വിവരിക്കാറുണ്ട് .പ്രൊഫ എം കൃഷ്ണന് നായര് സാഹിത്യ വാരഫലത്തില്അക്കഥ വിവരിച്ചത് കാണുക .തിരുവനന്തപുരത്ത് കാര്ക്ക് കിംവദന്തി പരത്തുന്നതില് അതിയായ താല്പ്പര്യം ഉണ്ട് എന്ന് തിരുവനന്ത പുറം കാരനായ സാര് .

ഒരാള് മൂന്നു കാക്കയെ ഛര്ദ്ദിച്ച കഥ ഞാന് പ്രാഥമിക വിദ്യാലയത്തില് പഠിച്ചപ്പോള് പഠിച്ചു. കാകവമനം ആ പട്ടണത്തില് വലിയ ബഹളമുണ്ടാക്കി. ഓരോ ആളും സത്യമറിയാന് ഓടുകയായി. ചിലരതു വിശ്വസിക്കുകയും ചെയ്തു. ഒടുവില് യാഥാര്ത്ഥ്യമെന്തെന്നു വ്യക്തമായി. ഒരുത്തന് ദഹനക്കേടുകൊണ്ടു ഛര്ദ്ദിച്ചപ്പോള് അതില് മൂന്നു കറുത്ത പാടുകളുണ്ടായിരുന്നു. സൂക്ഷമദര്ശിനിയിലൂടെ മാത്രം കാണാവുന്ന ആ പാടുകളെയാണു് ജനങ്ങള് കാക്കളാക്കിയതു്. കിംവദന്തികള് ജനിക്കുന്നതിന്റെയും വേലയും തൊഴിലുമില്ലാത്തവര് അതു പെരുപ്പിച്ചു് മറ്റൊന്നാക്കുന്നതിന്റെയും അര്ത്ഥശൂന്യതയെ ആക്ഷേപിക്കുന്ന കഥയാണ്. തിരുവനന്തപുരത്താണെന്നു തോന്നുന്നു കിംവദന്തികള് ക്ക് ഏറെച്ചെലവുള്ളതു്.

(
എം കൃഷ്ണന് നായര്, സമകാല‌ികമലയാളം സാഹിത്യവാരഫലം 2002. മേയ് 03)

മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്ക്ക് ചെമ്പിനെ സ്വര്ണ്ണമാക്കുന്ന രാസവിദ്യ (ആല്ക്കെമി)കൈവശമായിരുന്നു എന്നത് തിരുവനന്ത പുരം കാര് പറഞ്ഞു പ്രചരിപ്പിച്ച മറ്റൊരു കാക്കകഥ .

അയ്യാവു സ്വാമികളുടെ പിതാവ് കശ്യപഗോത്രജനായ മഹര്ഷി ഹൃഷി കേശന് ആയിരുന്നു .ആന്ധ്രയില് അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു .അദ്ദേഹത്തിന്റെ കൈവശം രസവിദ്യ വഴി നിര്മ്മിച്ചെടുത്ത സ്വര്ണ്ണം കൊണ്ടുണ്ടാക്കിയ ഒരു സുബ്രമണ്യ വിഗ്രഹം ഉണ്ടായിരുന്നു .ഹൃഷികേശന്റെ മകന് മുത്തുകുമാരന് സിലോണിലെ കണ്ടിദേശത്തിലെ രാജാവിന്റെ ദ്വിഭാഷി ആയിരുന്നു .അക്കാലത്ത് ദിഭാഷികള് എല്ലാം വെള്ളാള സമുദായത്തില് ജനിച്ചവര് ആയിരുന്നു .എഴുത്തും വായനയും നാനം മോനം (വട്ടെഴുത്ത് )ഭാഷയും ആധാരം ചമയ്ക്കലും എല്ലാം തന്നെ വെള്ളാള സമുദായത്തിന്റെ മാത്രം കുത്തക ആയിരുന്നു .മുത്തുകുമാരന് വിവാഹം കഴിച്ചത് കൊല്ലത്ത് നിന്നും ശൈവ വെള്ളാള വിഭാഗത്തില്പെട്ട ഋഗ്മണി അമ്മാള് എന്ന സ്ത്രീയെ ആയിരുന്നു .അവരുടെ മകന് ആയിരുന്നു സുബ്രമണ്യന് (സുബ്ബരായന്)എന്ന് പേരിട്ടിരുന്ന അയ്യാവു സ്വാമികള് .അഗസ്ത്യ മുനിയുടെ പരമ്പരയില് പെട്ട സച്ചിദാനന്ദന് ,ചട്ടി പരദേശി എന്നീ സന്യാസികള് ബാലനായ സുബ്ബയ്യനെ ബര്മ്മ ,സിംഗപ്പൂര് ,പെനാംഗ് ,ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്കൊണ്ട് നടന്നു പന്ത്രണ്ടാം വയസ്സില് ബാലാസുബ്രഹ്മണ്യ മന്ത്രം എന്ന ഗോപ്യമായ പതിനാലക്ഷര മന്ത്രം ഉപദേശിച്ചു നല്കി .(അയ്യാ വൈകുണ്ട സ്വാമികളുടെ ശിഷ്യന് ആണ് അയ്യാ സ്വാമികളുടെ ഗുരു എന്ന പി.എസ് സി കോച്ചിംഗ് സൈറ്റ് വാദം,പൊന്നുസ്വാമി വാദം തികച്ചും തെറ്റാണ് .വൈകുണ്ടന് വൈഷ്ണവ സന്യാസി ആയിരുന്നു .അയ്യാവു സ്വാമികള് ശൈവനും ),.അയ്യാവു സ്വാമികളുടെ ശിഷ്യന്ആയതോടെ (1839) മുത്തുക്കുട്ടി എന്ന
നാടാര് വൈഷ്ണ സന്യാസി ശൈവന് ആയി മാറി എന്നതാണ് ചരിത്രം )

ഹൃഷി കേശന്റെ കൈവശം ഉണ്ടായിരുന്ന രസവാദ സ്വര്ണ്ണ നിര്മ്മിതമായ 
മുരുകവിഗ്രഹം മുത്തുക്കുമാരന് വഴി കൊച്ചുമകനായ അയ്യാവു സ്വാമികളുടെ കൈവശം എത്തി എന്നതൊഴിച്ചാല് അല്ക്കെമി എന്ന രസവിദ്യയും അയ്യാസ്വാമികളും ആയി ബന്ധമൊന്നും ഇല്ല .ആവിഗ്രഹം ഇപ്പോള് തൈക്കാട്ട് ശിവന് കോവിലില്സൂക്ഷിക്കപ്പെട്ടിരിക്കുന്നു .
രസകരമായ സംഗതി ചട്ടമ്പി സ്വാമികള്ക്ക് രസവിദ്യ അറിയാമെന്നു കരുതി അദ്ദേഹത്തെ പലരും സമീപിച്ചിരുന്നു .അത്തരം ഒരാളെ വഞ്ചി യാത്രയ്ക്കിടയില് ചട്ടമ്പി സ്വാമികള് കായലിലോ ആറ്റിലോ തള്ളിയിട്ട് വെള്ളം കുടിപ്പിച്ച കഥ ആരോ എഴുതിയിട്ടുണ്ട് (വാഴൂര് തീരത്ഥപാദ സ്വാമികളുടെ ജീവചരിത്രത്തില് ആണെന്ന് തോന്നുന്നു )


തൈക്കാട്ട് അയ്യാവ് സ്വാമികളും രസവാദവും (ആല്‍ക്കെമി)

=====================================================
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രകാരന്മാരില്‍ ചിലരും
(പ്രഭാത് 2009-ല്‍ പ്രസിദ്ധീ കരിച്ച “ബ്രഹ്മശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍” രചിച്ച എസ്. ബാലന്പിള്ള മുതല്‍ പേരുംമഹാപ്രഭുഎന്ന നോവല്‍ രചിച്ച വൈക്കം വിവേകാനന്ദനും ഉദാഹരണം) ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആത്മീയ  ഗുരു അല്ല എന്ന് എഴുതി വച്ചിട്ടുണ്ട് . അദ്ദേഹം അവരെ യോഗവിദ്യ മാത്രം അല്‍പ്പം  ചിലതൊക്കെ (ക്യാപ്സൂള്‍ രൂപത്തില്‍ മാത്രം) പരിശീലിപ്പിച്ചു എന്നും അത് മുഴുവനാക്കാതെ ഗുരുവിനെ ഉപേക്ഷിച്ചു എന്നും എഴുതിയിരിക്കുന്നു.
ഇപ്പോള്‍ സി.ബി.എസ് സിലബസില്‍ പത്താം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ചട്ടമ്പിസ്വാമികള്‍ എന്ന കൃതിയിലും (രചയിതാവ് രാജന്‍ തുവ്വര രസപാക പ്രക്രിയ ഉപയോഗിച്ച് സ്വര്‍ണ്ണമുണ്ടാക്കാനുല്ലാ വിദ്യ അന്വേഷിക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു അയ്യാവു എന്ന് പുറം 37ല്‍ ) അയ്യാവിന്റെ ആശ്രിതര്‍ മാത്രം ആയിരുന്നു എന്ന് എഴുതിക്കാണുന്നു .

അയ്യാസ്വാമികള്‍ രസവാദത്തില്‍ (ആല്‍ക്കെമി),ചെമ്പില്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കുന്ന തന്ത്രം,തല്‍പ്പരനായിരുന്നു എന്നും അതിനാല്‍ ഖേചരി വിദ്യ മുഴുവനാക്കും മുമ്പേ ശിഷ്യര്‍(ആശ്രിതര്‍ എന്ന് രാജന്‍ തുവ്വര) ഇരുവരും ഗുരുവിനോട് സലാം പറഞ്ഞു എന്നവര്‍ എഴുതുന്നു .ചെല്ലുംപോള്‍ ഒക്കെ  കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവരാന്‍ അയ്യാഗുരു കല്പ്പിച്ചിരുന്നത്രേ.
എസ്.ബാലന്പിള്ളയുടെ ജീവചരിത്രം പേജ് 41 നമുക്കൊന്ന് വായിക്കാം.

...” നാരായണ ഗുരുവിനു ഈ കാഞ്ചനഭ്രമത്തില്‍  വിസ്മയം തോന്നി .ചട്ടമ്പിയോടു അതിന്‍റെ  പൊരുള്‍ ആരാഞ്ഞു .ചട്ടമ്പി സ്വാമികള്‍ ശ്രീശങ്കരാചാര്യരുടെ ഒരു ശ്ലോകം ചൊല്ലി കാര്യം ഗ്രഹിപ്പിച്ചു .
(ശ്രദ്ധിക്കുക ഈ വിദ്യ ശങ്കരാചാര്യര്‍ക്കും അറിയാമായിരുന്നോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം)
അടുത്ത ദിവസം ചട്ടമ്പി സ്വാമികള്‍ ഒരു സ്വര്‍ണ്ണ നാണയവുമായിട്ടാണ്
വന്നത് .കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവന്നുവോഎന്ന്(?)പതിവ് ചോദ്യം അയ്യാഗുരുവില്‍ നിന്നുണ്ടായി?
അതെന്തിനാണ്സ്വാമീസ്വര്‍ണ്ണം ഉണ്ടാക്കാനല്ലേ?” കുഞ്ഞന്‍ പിള്ള ചോദിച്ചു “അതെ.അതിനു തന്നെ” അയ്യാഗുരു പറഞ്ഞു .
എന്നാലിനി ബുദ്ധിമുട്ടേണ്ട .സ്വര്‍ണ്ണം തന്നെ തന്നേക്കാം “എന്ന് പറഞ്ഞു ചട്ടമ്പി സ്വര്‍ണ്ണ നാണയം ഗുരുവിനു നല്കയും ഇരു ശിഷ്യരും
അവിടെ നിന്ന് യാത്രയായി .
കുഞ്ഞന് സ്വര്‍ണ്ണ നാണയം എവിടെ നിന്ന് കിട്ടി എന്ന് ബാലന്പിള്ള സാര്‍
വ്യക്ത മാക്കുന്നില്ല .കട്ടതോ മോഷ്ടിച്ചതോ പിടിച്ചു പറിച്ചതോ ഇരന്നു വാങ്ങിയതോ കുഴിച്ചെടുത്തതോ ഇനി രസവാദത്താല്‍ നിര്‍മ്മിച്ചതോ
ഒന്നും വ്യക്തമാക്കുന്നില്ല .
സമാന രീതിയില്‍ വൈക്കം വിവേകാനന്ദന്‍ മഹാപ്രഭു എന്ന നോവലിലും അയ്യാഗുരുവിന്‍റെ  രസവാദ താല്‍പ്പര്യം വെളിവാക്കുന്നു .
എന്താണ് വാസ്തവം ? ശൈവയോഗികള്‍ക്ക് (അവര്‍ക്ക് ബ്രഹ്മചര്യം പാലിക്കേണ്ട,കുടുംബജീവിതം നയിക്കണം യോഗിക്കള്‍ക്കാവാം ഭോഗവുംഎന്ന് ശിവരാജയോഗത്തെ വിവരിക്കുമ്പോള്‍ തിരുമൂലര്‍ തിരുമന്ത്രംഎന്ന കൃതിയില്‍ ശ്ലോകം 1491 പുറം 457 ഡി.സി ബുക്സ് പ്രസിദ്ധീകരണം ) അറിയാവുന്ന വിദ്യയാണ് രസവാദം .അയ്യാഗുരുവിന്റെ കയ്യില്‍ ഇരുന്നിരുന്ന സുബ്രഹ്മണ്യ വിഗ്രഹം പിതാമഹന്‍ മഹര്‍ഷി ഹൃഷികേശന്‍ (ആന്ധ്ര )ഈ വിദ്യയാല്‍ നിര്‍മ്മിച്ച സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയത് ആയിരുന്നുവത്രേ . ഈവിദ്യ അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നു . ദുരുപയോഗം ചെയ്‌താല്‍ യോഗി യോഗഭ്രഷ്ടനാക്കപ്പെടും.മഹാസമാധി അടഞ്ഞ ,
മുന്‍‌കൂര്‍ പറഞ്ഞ സമയത്ത് അനായാസമായി സമാധി അടഞ്ഞ(1909കര്‍ക്കിട മകം ) അയ്യാഗുരു  ഒരിക്കലും യോഗഭ്രഷ്ടന്‍ ആയിട്ടില്ല എന്ന് വ്യക്തം. നാഡീശുദ്ധിയ്ക്കാവശ്യമായ കല്പസേവയ്ക്ക് കയ്യോന്നി ചേര്‍ത്ത ഔഷധം ഉപയോഗിക്കാറുണ്ട്. ശിവരാജ യോഗികള്‍ .മഹാരാജാവിന്റെയും റസിഡന്റിന്റെയും മറ്റു അമ്പതില്പരം ശിഷ്യരുടെയും ഗുരു ആയിരുന്ന അയ്യാസ്വാമിക്ക്അല്‍പ്പം സ്വര്‍ണ്ണം കിട്ടാനാണോ പ്രയാസം എന്ന് വായനക്കാര്‍ ചോദിച്ചു പോകും .പക്ഷെ ജീവചരിത്രകാരന്മാരും നോവലിസ്റ്റും അതോര്‍ത്തില്ല .അയ്യാഗുരു ലൈകീക കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍  താല്‍പ്പര്യം കാട്ടിയതിനാല്‍ ശിഷ്യര്‍ സലാം പറഞ്ഞു എന്നവര്‍ എഴുതി പിടിപ്പിച്ചു .ഗുരുവിന്റെ സ്വര്‍ണ്ണ താല്പ്പര്യത്തെ ചോദ്യം ചെയ്ത ശിഷ്യര്‍ പില്‍ക്കാലത്ത് എന്ത് ചെയ്തു എന്നതവര്‍ കണ്ടില്ല .അല്ലെങ്കില്‍ അറിഞ്ഞ മട്ട് കാട്ടുന്നില്ല.

ചട്ടമ്പി സമ്പന്നരുടെ വീടുകളില്‍ മാത്രം അന്തി ഉറങ്ങി .സ്വര്‍ണ്ണ വള ഇട്ട കൈകള്‍ കൊണ്ട് വിളമ്പിയ വിഭവങ്ങള്‍ ആസ്വദിച്ചു ജീവിച്ചു .വടക്കന്‍ തിരുവിതാംകൂറില്‍ 90 ഏക്കര്‍ സ്ഥലം സ്വന്തം പേരില്‍ പതിപ്പിച്ചെടുത്ത്,പാട്ടത്തിനു നല്‍കി വര്ഷം തോറും ആയിരം രൂപാ വീതം നേടി.അവസാനം അത് ഇഷ്ട ശിഷ്യന്‍ , ഏക സഹോദരി അവരുടെ  മക്കള്‍ എന്നിവര്‍ക്കായി നല്‍കി.പാവങ്ങള്‍ക്ക് ഒരു സെന്റോ ഒരു രൂപായോ നല്‍കിയില്ല .പട്ടിയ്ക്കും പൂച്ചയ്ക്കും പോലും ഒന്നും നല്‍കിയില്ല .എല്ലാം സ്വന്തക്കാര്‍ക്കു മാത്രം നല്‍കി .(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം പേജ് 295 കാണുക ).ഓവര്‍ സീയര് കേശവ പിളളയുടെ ഭാര്യയുടെ ഉദര രോഗം ചികിത്സിച്ച വകയില്സ്വര്‍ണ്ണം കൊണ്ട് വേല്‍ നിര്‍മ്മിച്ചു വാങ്ങി ചട്ടമ്പി സ്വാമി പേജ് കാണുക സ്വന്തം പ്രതിമ ഇറ്റാലിയന്‍ ശില്പിയെ കൊണ്ട്   ഉണ്ടാക്കാന്‍ ഫോട്ടോയ്ക്ക് പോസ്സു ചെയ്ത പില്‍ക്കാല   ശ്രീനാരായണഗുരു  ദേവനും
കേരളത്തില്‍ ആദ്യ ലോട്ടറി തുടങ്ങി .

ലൈകീക കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍  താല്‍പ്പര്യം കാട്ടാത്ത ശിഷ്യരോ?
പിന്നെ അവര്‍ എന്തിനു അയ്യാഗുരുവിനെ പഴിപറഞ്ഞു എന്ന് മനസ്സിലാകുന്നില്ല
 .
നിറം പിടിപ്പിച്ച നുണക്കഥകള്‍
നൂറു ശതമാനം ശരിയെന്നോ ആധികാരികമെന്നോ പറയാവുന്ന ഒരു ജീവചരിത്രം ചട്ടമ്പി സ്വാമികള്‍ക്കില്ല .അയ്യപ്പന്‍ പിള്ള എന്നും കുഞ്ഞന്‍ പിള്ള എന്നും പേരുകള്‍ ഉണ്ടായിരുന്ന ചട്ടമ്പിസ്വാമികള്‍ (1853-1924) ആത്മകഥ എഴുതിയിരുന്നില്ല .അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടു ശിഷ്യരില്‍ ആരെങ്കിലുമോ (അവര്‍ ഇരുവരും നല്ല എഴുത്തുകാരും ഗ്രന്ഥ രചയിതാക്കളും ആയിരുന്നു .അവരുടെ ശിഷ്യര്‍ ആകട്ടെ ഗുരുക്കന്മാര്‍ സമാധി ആകും മുമ്പേ അവരുടെ ജീവചരിത്രങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കയും ചെയ്തു)  മറ്റാരെങ്കിലുമോ ചട്ടമ്പി സ്വാമികളുടെ  ജീവചരിത്രം എഴുതി അദ്ദേഹത്തിന്‍റെ അംഗീകാരം വാങ്ങിയിരുന്നില്ല .തന്നെ കുറിച്ച് ലോകം ഒന്നും അറിയുകേ വേണ്ട എന്നുള്ള അഭിപ്രായത്തോടെ ജീവിച്ച ഒരു മമതാവിഹീനന്‍ആയിരുന്നു(ചട്ടമ്പി) സ്വാമികള്‍ (പറവൂര്‍ ഗോപാലപിള്ള പുറം 24).സമാധികഴിഞ്ഞു പതിനൊന്നു കൊല്ലം (1935) കഴിഞ്ഞു മാത്രമാണ് പറവൂര്‍ ഗോപാലപിള്ള(1896-1965 സിനിമാ നടന്‍ജനാര്‍ദ്ദനന്‍റെ പിതാവ് ) “പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം” എന്ന ജീവചരിത്രം എഴുതിയത് .വി.കെ അമ്മുണ്ണി മേനോന്‍ തൃശ്ശൂര്‍ രാമാനുജ മുദ്രാലയം വഴി അച്ചടിപ്പിച്ചു.
അതില്‍ ഒരുപാടു തെറ്റുകള്‍ കടന്നു കൂടി .പലകാര്യങ്ങളും വിട്ടുപോയി .

ജീവിച്ചിരുന്നപ്പോള്‍ സ്വാമികള്‍ എന്‍.എസ് എസ്സില്‍ അംഗം
(1913 ല്‍  മാത്രം സ്ഥാപിതം  .അതിനുമുമ്പ് ശൂദ്രന്‍ എന്നായിരുന്നു വിളിക്കപ്പെട്ടതും എഴുതപ്പെട്ടതും ) ആയിരുന്നില്ല .തെക്കന്‍ തിരുവിതാംകൂറിലെ പ്രശസ്തമായ മച്ചില്‍ പോനയത്ത് എന്ന നായര്‍ തറവാട്ടില്‍ ആണ് ചട്ടമ്പിസ്വാമികള്‍ ജനിച്ചത് എന്നുള്ള ശ്രീ രാജന്‍ തുവ്വരയുടെ പരാമര്‍ശം (പുറം 7) ശരിയല്ല .അദ്ദേഹം നായര്‍ സമുദായത്തില്‍ അല്ല ജനിച്ചത് .തമിഴ് പാരമ്പര്യമുള്ള, ഒരു വൈശ്യ കണക്കപ്പിള്ള /ആധാരമെഴുത്ത് കുടുംബത്തില്‍ (അവരില്‍ ആരും ഭടജനം പടയാളികള്‍ -ആയിരുന്നില്ല )ജനിച്ച അയ്യപ്പന്‍ പിള്ള എങ്ങനെ നായര്‍ ആകും ആ കുടുംബത്തില്‍ നായര്‍ വാല്‍ ഉള്ള ഒറ്റ വ്യക്തി പോലും ഇല്ലായിരുന്നു .നായനാര്‍ പിള്ള എന്നൊക്കെ  ആയിരുന്നു വാലുകള്‍ .അമ്മ നങ്ങേമ പിള്ള “.അദ്ദേഹം ഒരിക്കല്‍ പോലും മന്നത്തിനെ കണ്ടിട്ടില്ല .മന്നവും ചട്ടമ്പി സ്വാമികളെ നേരില്‍ കണ്ടിരുന്നില്ല എസ് എന്‍ ഡി പി ശ്രീനാരായണ ഗുരുവിനാല്‍ സ്ഥാപിതം (1903) .അതിനാല്‍ ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിന്‍റെ ആത്മീയ ഗുരു ആയി അവരോധിക്കപ്പെട്ടു .സാധുജന പരിപാലന സംഘം (1907) അയ്യങ്കാളിയാല്‍ സ്ഥാപിതം .അതിനാല്‍ സാധുജന പരിപാലന സംഘ ആചാര്യന്‍ മഹാത്മാ അയ്യങ്കാളി .എന്നാല്‍ എന്‍ എസ് എസ് സ്ഥാപനത്തില്‍ ചട്ടമ്പി സ്വാമികള്‍ക്ക് യാതൊരു പങ്കുമില്ല .അദ്ദേഹം നായര്‍ സമുദായത്തെ സംഘടിപ്പിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല .അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ശിഷ്യന്‍ ആയ വാഴൂര്‍ തീര്‍ത്ഥ പാടസ്വാമികള്‍ (വടക്കന്‍ പറവൂര്‍കാരന്‍ നാരായണ കുറുപ്പ്)ആണ് “നായര്‍ പുരുഷാര്‍ദ്ധ സാധിനി” എന്ന നായര്‍ സംഘടന രൂപീകരിച്ച യഥാര്‍ത്ഥ നായര്‍ സമുദായ നവോത്ഥാന നായകന്‍ .നായര്‍ സമുദായത്തിന്‍റെ (എന്‍ എസ് എ സ്സിന്റെ ) ആത്മീയ ആചാര്യസ്ഥാനം വഹിക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കയും ചെയ്തു (എന്നെ കുരുവാക്കേണ്ടഎന്ന വാക്യം കാണുക). സമാധിക്കു ശേഷം അദ്ദേഹം നിരസിച്ച ആത്മീയ ആചാര്യസ്ഥാനം എന്‍.എസ് എസ് ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി .എന്‍ എസ് എസ് യോഗത്തെ ചട്ടമ്പിസ്വാമികള്‍ കളിയാക്കിയിരുന്നു .ബോധേശ്വരനോടു അദേഹം പറഞ്ഞ വിവരം പ്രൊഫ ശശിധരന്‍ എഴുതിയ ചട്ടമ്പിസ്വാമികള്‍ എന്ന ജീവചരിത്രത്തില്‍ വായിക്കാം
നായര്‍ വീടുകളിലെ നിരവധി അച്ചന്മാരെ അദ്ദേഹം കളിയാക്കി (പ്രൊഫ ശശി ധരന്‍ എഴുതിയ ജീവചരിത്രം കാണുക )
ചട്ടമ്പി സ്വാമി ജീവചരിത്രങ്ങള്‍ നായര്‍ ഗുരു“ എന്ന നിലയില്‍  ഈഴവ ഗുരുവിന്‍റെ ഗുരു” എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിരവധി കല്‍പ്പിത കഥകള്‍ ഉള്‍പ്പെടുത്തിയ, നിറം പിടിപ്പിച്ച ജീവചരിത്രങ്ങള്‍ ആയിരുന്നു .നിരവധി അസത്യപ്രസ്താവങ്ങള്‍ അവയില്‍ കടന്നു കൂടി .കല്ലും നെല്ലും പതിരും വേര്‍ തിരിക്കാന്‍ ആരും തയ്യാറായില്ല .
ചട്ടമ്പി സ്വാമികളുടെ കയ്യക്ഷരത്തില്‍ കണ്ടു കിട്ടിയ ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ അച്ചടിക്കപ്പെട്ടു
പലതും മറ്റു ചിലര്‍ എഴുതിയവ ആയിരുന്നു . .ചട്ടമ്പി സ്വാമികള്‍ക്ക് വായിച്ച പുസ്തകങ്ങള്‍ ,കേട്ട പ്രഭാഷണങ്ങള്‍ എന്നിവ എഴുതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു എന്ന കാര്യം മിക്കവരും മറന്നു കളഞ്ഞു
(
തെക്കുംഭാഗം മോഹന്‍ എഴുതിയ വിദ്യാധി രാജായണം പുറം 20കാണുക ) .മറ്റുള്ളവരുടെ കൃതികള്‍ അങ്ങനെ ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിച്ചു പ്രചരിപ്പിക്കപ്പെട്ടു .സാധാരണ ജനങ്ങളുമായി ബന്ധപ്പെടാത്ത സമ്പന്ന ഗൃഹങ്ങളില്‍ മാത്രം തങ്ങിയിരുന്ന ,.ആശ്രമ സ്ഥാപനം ,മത ബോധവല്‍ക്കരണം ,പ്രഭാഷണം,സംവാദം എന്നിവയില്‍ ഒട്ടും താല്‍പ്പര്യം കാട്ടാത്തഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി സ്വാമികള്‍ .നായര്‍ സമുദായത്തെ പരിഷ്കരിക്കാനോ നവോത്ഥാന പരിപാടികളില്‍ പങ്കെടുക്കാനോ മത ബോധവല്‍ക്കരണ പ്രഭാഷണ ങ്ങള്‍ നടത്താനോ അദ്ദേഹം മുതിര്‍ന്നില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ രണ്ടാം ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ തീര്‍ത്ഥപാദ സന്യാസ സമ്പ്രദായം” സ്ഥാപിക്കയും(1913) ആശ്രമങ്ങള്‍ സ്ഥാപിക്കയും വനിതാ ശിഷ്യകളെ നേടുകയും(മഹിളാ മന്ദിരം സ്ഥാപക ശ്രീമതി ചിന്നമ്മ )
നായര്‍ പെണ്‍കുട്ടി കളെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കയും നായര്‍ സമുദായ സംഘടന (നായര്‍ പുരുഷാര്‍ത്ഥ സാധിനി” 1900) സ്ഥാപിക്കയും ആണ്‍ പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കയും ആതുരാലയങ്ങള്‍ സ്ഥാപിക്കയും മത മഹാസമ്മേളനങ്ങള്‍ആ രംഭിക്കയും(ചെറുകോല്‍പ്പുഴ ) പുസ്ത പ്രസാധനം തുടങ്ങയും പ്രാദേശിക വികസന പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും (വാഴൂരിലെ റോഡുകള്‍ ,പോസ്റ്റ്‌ ഓഫീസ് )മഹിളാ മന്ദിരം സ്ഥാപിക്കയും നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ അവസാനിപ്പിക്കയും അലസരും മടിയരും വ്യവഹാര പ്രിയരും ചൂതു കളിക്കാരും പകിടകളിക്കാരും മാത്രം ആയിരുന്ന വെടലകള്‍ “ (വിളയും മുമ്പ് തേങ്ങ ഇട്ടു വില്‍പ്പന നടത്തുന്നവര്‍ കേശവ ദേവിന്‍റെ അയല്‍ക്കാര്‍ എന്ന നോവല്‍ കാണുക )എന്നറിയപ്പെട്ടിരുന്ന അനങ്ങാപ്പാറ നായര്‍ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്ക് കൈ പിടിച്ചിറക്കയും മറ്റും ചെയ്തു . .
അങ്ങനെ ആ ശിഷ്യന്‍ തിരിയില്‍ നിന്ന് കൊളുത്തിയ പന്തം” കണക്കെ നായര്‍ സമുദായത്തിന് വെളിച്ചം നല്‍കി .യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായ ആത്മീയ ആചാര്യന്‍ ആയി അവരോധിക്കപ്പെടെണ്ടിയിരുന്നത് ശിഷ്യന്‍ ആയിരുന്ന വാഴൂര്‍ സ്വാമികളായിരുന്നു എന്ന് ലോകം അറിയണം
.അതിനു ചട്ടമ്പി സ്വാമികള്‍ പുനര്‍ വായിക്കപ്പെടണം .വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ എന്ന നായര്‍ നവോത്ഥാന നായകനെ കുറിച്ച് സാധാരണക്കാര്‍ കൂടുതല്‍ അറിയണം .അദ്ദേഹത്തിന്‍റെ ജീവചരിത്രം പഠിക്കണം .അത് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം .
അതിനായി തുറന്ന ,ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകണം
പഴയ കള്ളക്കഥകള്‍ ആവര്‍ത്തിക്ക അല്ല വേണ്ടത് .
പുനര്‍ വായന തന്നെ വേണം .

ചട്ടമ്പി സ്വാമികള്‍ പറഞ്ഞത്
നായര്‍ തറവാടുകളിലെ ബഹുഭര്‍ത്രുത്തത്തെ ചട്ടമ്പിസ്വാമികള്‍ കളിയാക്കിയിരുന്നു .പ്രൊഫ ശശിധര കുറുപ്പ് എഴുതിയ ജീവചരിത്രം പുറം 44 കാണുക
പാഞ്ചാലിയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ട് എന്ന് പുരാണത്തില്‍ പറയുമ്പോലെ ആണ് മദ്ധ്യ തിരുവിതാം കൂറിലെ നായര്‍ തറവാടുകളിലെ സ്ഥിതി .മൂന്നു നാല് പേര്‍ക്ക് കൂടി ഒരു ഭാര്യ .കച്ചേരിയില്‍ പോകുന്ന അച്ഛന്‍ ,പള്ളിക്കൂടത്തില്‍ പോകുന്ന അച്ഛന്‍ ,വയലില്‍ പോകുന്ന അച്ഛന്‍ ,വീട്ടില്‍ നില്‍ക്കുന്ന അച്ഛന്‍ .ഇങ്ങനെ പോകുന്നു അച്ഛന്‍ മാരുടെ വിവരണം.
കൊല്ലാത്തെ നായര്‍ മഹാസംമ്മേളനത്തിന് പോകാന്‍ തുനിഞ്ഞ ബോധേശ്വരന് (കവിയത്രി സുഗത കുമാരിയുടെ പിതാവ് അയ്യപ്പന്‍ പിള്ള )ചട്ടമ്പി സ്വാമികള്‍ നല്‍കിയ ഉപദേശം അതെ പേജില്‍ വായിക്കാം

നായന്മാരുടെ സഭയ്ക്ക് പോകുന്നുണ്ടോ ?കൊള്ളാം .പോകണം .ഒരു കാര്യം പ്രധാനമായി ഓര്‍മ്മിക്കണം .പന്തല്‍ ഉണ്ടായിരിക്കും .അതിന്‍റെ അകത്തു കയറി ഇരിക്കരുത് .പന്തലിന്‍റെതൂണില്‍ എവിടെയെങ്കിലും പിടിച്ചോണ്ട് നിന്നോണം .നായന്മാരാണ് .പ്രമേയങ്ങളും വാദപ്രതിവാദങ്ങളും വരും .തൂണ് പിഴാന്‍ തുടങ്ങുമ്പോള്‍ വെളിയില്‍ ചാടിക്കോണം .പിന്നെ ഒരു കാര്യം കൂടി .അവരെ ആരെയെങ്കിലും അറിയിക്കണം .ഗുരുവിന്‍റെ കാര്യത്തില്‍ ഈ വയസ്സനെ ഇട്ടു കുത്തരുത് .അതിനു പറ്റിയവര്‍ വേറെ ഉണ്ട് 



ശ്രീ നാരായണ ഗുരു –സര്‍വ ലോകാനുരൂപന്‍ എന്ന പേരില്‍ ഭാഷാപോഷിണി പഴമയില്‍ നിന്ന് പംക്തികാരന്‍ ജി പ്രിയദര്‍ശന്‍ തയ്യാറാക്കിയ പുസ്തകം ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുറത്തിറക്കിയത് ഡിസംബര്‍ 2016 ല്‍ (പേജ് 150 വില രൂപാ 80/- 42 ചെറു അദ്ധ്യായങ്ങള്‍.
ഗുരുദേവനും തൈക്കാട്ട് അയ്യാവും എന്നതാണ് ഏഴാം അദ്ധ്യായം (പുറം 21-23)
തൈക്കാട്ട് അയ്യാവ് സ്വാമികളുടെ (ശ്രീ നാരായണ ഗുരു )ഗുരുവായിരുന്നു എന്നതിന് അനിഷ്യെധ്യ മായ തെളിവുകളുണ്ട് .മഹാകവി കുമാരന്‍ ആശാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു പരിചയപ്പെട്ടിരുന്നു .അദ്ദേഹത്തിന്‍റെ മഹാസമാധി സംബന്ധിച്ച ചടങ്ങിലും ആശാന്‍ പങ്കെടുത്തതായി അറിവുണ്ട് .ഒരു മഹാത്മാവിന്‍റെ മഹാസമാധി എന്ന ശീര്‍ഷകത്തില്‍ ആശാന്‍ വിവേകോദയത്തില്‍ (1909 ജൂണ്‍ )എഴുതിയ കുറിപ്പ് താഴെ ചേര്‍ക്കാം  
പക്ഷെ ഈ കുറിപ്പില്‍ കുമാരന്‍ ആശാന്‍ തെറ്റുകള്‍ വരുത്തി .”ഇദ്ദേഹത്തിനു ഒരു പുത്രനും രണ്ടു പുത്രിമാരുമുണ്ട് “ എന്ന് ആശാന്‍ തെറ്റായി എഴുതി .ലോകനാഥ പിള്ള (പണിക്കര്‍ ) എന്നും പഴനിയാ പിള്ള എന്നും രണ്ട് ആണ്മക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു
ഇതേ ലേഖനത്തില്‍ പിതൃത്വം ആരുടേത് എന്നറിയാന്‍ പാടില്ലാത്ത
ഒരു ഹിമാലയന്‍ പൊളി എഴുതിവച്ചിട്ടുണ്ട് .അയ്യാക്കുട്ടി ജഡ്ജി വകയോ കുമാരന്‍ ആശാന്‍ വകയോ ഇനി പ്രിയദര്‍ശനന്‍ വക തന്നെയോ എന്ന് വായനക്കാര്‍ക്ക് മനസിലാകില്ല പുറം 21കാണുക
“തൈക്കാട്ട് അയ്യാവ് എന്ന തമിഴ് പണ്ഡിത യോഗി ഒരു അധ:കൃത സമുദായാംഗവും ഗൃഹസ്ഥനുമായിരുന്നു”.
ഏതു അധ:കൃത സമുദായം എന്ന് വ്യക്തമാക്കിയിട്ടില്ല.ശിവരാജ യോഗികള്‍ക്ക് ഭോഗവും ആകാം എന്ന തിരുമൂലര്‍ തിരുമന്ത്ര മന്ത്രം
കുമാരന്‍ ആശാന്‍ വായിച്ചിട്ടില്ല എന്ന് വ്യക്തം .
 പ്രിയദര്‍ശന്‍ ആണ് എഴുതിയതെങ്കില്‍, തൈക്കാട്ട് ശ്മശാനം വരെ ഒന്ന് പോയി, ഏതു സമുദായത്തിന്‍റെ ശ്മശാനത്തില്‍ ആണ് അയ്യാ ഗുരുവിന്‍റെ സമാധി കോവില്‍ എന്ന് ഒന്ന് മനസ്സിലാക്കി മണ്ടത്തരം അടുത്ത പതിപ്പില്‍ ഒഴിവാക്കണം
തിരുവിതാം കൂറിലെ ആദ്യ സമുദായ സംഘടന മനോന്മണീയം സുന്ദരന്‍ പിള്ള സ്ഥാപിച്ച “വെള്ളാള സഭ” (തരംഗം പി.എസ് നടരാജ പിള്ള സോവനീര്‍ കാണുക എഡിറ്റര്‍ വിജയാലയം ജയകുമാര്‍).കാലം 1880.ഡോ പല്പ്പുവിനാല്‍ എസ് എന്‍. ഡി. പി സ്ഥാപിതമാകുന്നതിനു 23 വര്ഷം മുമ്പ് .തന്‍റെ സമുദായത്തില്‍ പെട്ടവരുടെ ശ്മശാനം ആയി വിസ്തൃതമായ സ്ഥലം തൈക്കാട്ട് സുന്ദരന്‍ പിള്ള സംഘടിപ്പിച്ചു. .അത്രയും സ്ഥലം വെള്ളാള ചുടലയ്ക്ക് ആവശ്യമില്ലാത്തതിനാല്‍ കുറെ ഭാഗം ബ്രാഹ്മണര്‍ ,വണിക വൈശ്യ സംഘം ,പിന്നെ കുറെ ഭാഗം പൊതുജനങ്ങള്‍ക്കു മൊത്തത്തില്‍ (അതാണിപ്പോള്‍ ഓ.എന്‍. വി പേരിട്ട ശാന്തി കവാടം ).ചാല ,പുത്തന്‍ ചന്ത വെള്ളാള സഭകള്‍ക്ക് ഇന്നും സ്വന്തമായ ശ്മശാനം ഉണ്ട് .പുത്തന്‍ചന്ത സഭയുടെ ചുടലയില്‍ ആയിരുന്നു സുന്ദരന്‍ പിള്ളയുടെ ദഹനം  . അതെ സഭയില്‍ അംഗം ആയിരുന്ന അയ്യാ സ്വാമികളുടെ സമാധി സ്ഥലം ഇന്ന് വേര്‍തിരിച്ചു സമാധി കോവില്‍ നിര്‍മ്മിച്ചിരിക്കുന്നു.
ശ്രീ നാരായണ ഗുരുവിന്‍റെ ഏറ്റവും ആധികാരികമായ,”സമഗ്രഹവും സംപൂര്‍ന്നവും ആയ  ജീവചരിത്രം” എഴുതിയത് (ആദ്യ പതിപ്പ് 1975)അദ്ദേഹത്തിന്‍റെ സഹചാരിയും പത്രപ്രവര്‍ത്തകനും ആയിരുന്ന “കേരള ബോസ്വെല്‍” കോട്ടുകോല്‍ വേലായുധന്‍ ആണല്ലോ .ചാനല്‍ താരം പാര്‍വതിയുടെ പിതാമഹന്‍ . ആറാം അദ്ധ്യായം (പുറം 67-69 )
തൈക്കാട്ട് അയ്യാവ് എന്ന തലക്കെട്ടില്‍ മൂന്നു പുറങ്ങള്‍ .”തൈക്കാട്ട് അയ്യാവ് ശ്രീനാരായണ ഗുരുവിന്‍റെ ഗുരു ആയിരുന്നു എന്ന് ചരിത്രകാരന്‍ മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്”.എന്നാണ് തുടക്കം .അയ്യാവു സ്വാമികളുടെ ഡയറി കുറിപ്പ് അയ്യാ മിഷന്‍ സ്ഥാപകന്‍ അംബുജവിലാസം ബംഗ്ലാവില്‍ ഏ.ബി. രാജ് സൂക്ഷിക്കുന്നു എന്ന് ഗ്രന്ഥകര്‍ത്താവ് .”അയ്യാവിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു .കിംവദന്തികള്‍ ആദ്യം എഴുതാം .നേരും പതിരും തിരിച്ചു ഗ്രഹിച്ചു കൊള്ളണം” .എന്ന് പറഞ്ഞു ചില സംഭവങ്ങള്‍ വിവരിക്കുന്നു .രസകരമായ സംഗതി അത്തരം ചില കഥകള്‍ (ഭാഗീരഥി എന്ന പതിനഞ്ചുകാരി കുട്ടിയുടെ കഥ പുറം 195 ഒരുദാഹരണം ) ശ്രീനാരായണ ഗുരുവിനെ കുറിച്ചും കോട്ടുകൊയിക്കല്‍ എഴുതിയപ്പോള്‍ അവയെ “കിംവദന്തികള്‍” എന്ന് വിശേഷിപ്പിച്ചു കാണുന്നില്ല .