Monday, 4 February 2019

പി.ഗോവിന്ദപ്പിള്ളയും പമ്പയാറിന് തീ കൊളുത്തിയ ശ്രീ കുമാരദേവനും പിന്നെ കെ.എം ലെനിനും

പി.ഗോവിന്ദപ്പിള്ളയും പമ്പയാറിന്
തീ കൊളുത്തിയ ശ്രീ കുമാരദേവനും
പിന്നെ കെ.എം ലെനിനും
===============================================
പ്രത്യക്ഷരക്ഷാ സഭ (പി .ആര്‍ .ഡി എസ് )
സ്ഥാപകന്‍ കുമാരഗുരുദേവന്‍റെ ജീവചരിത്രം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനുവേണ്ടി ശ്രീ കെ.എം ലെനിന്‍
“പൊയ്കയില്‍ അപ്പച്ചന്‍ -കീഴാളരുടെ വിമോചകന്‍ “എന്ന പേരില്‍ ലഘുഗ്രന്ഥമായി (95 പേജുകള്‍) പുറത്തിറക്കിയത് (ഒന്നാം പതിപ്പ് ആഗസ്റ്റ്‌ 2016.
രണ്ടാം പതിപ്പ് മാര്‍ച്ച് 2018 ) താല്‍പ്പര്യപൂര്‍വ്വം വായിച്ചു.
അനില്‍ ഈ.വി (പ്രത്യക്ഷരക്ഷാ സഭ ,ചരിത്രവും മുന്‍വിധികളും) ,പി ഗോവിന്ദപ്പിള്ള (കേരള നവോത്ഥാനം –ഒരു മാര്‍ക്സിസ്റ്റ്‌ വീക്ഷണം ,
)ടി.എച്ച് .പി.ചെന്താരശ്ശേരി (പൊയ്കയില്‍ അപ്പച്ചന്‍),രമേശ്‌ നന്മുണ്ട (പൊയ്കയില്‍ ശ്രീകുമാര ഗുരു ), രാജേഷ് ചിറപ്പാട്(പൊയ്കയില്‍ അപ്പച്ചന്‍)
രേണുകുമാര്‍ എം.ആര്‍ (പൊയ്കയില്‍ യോഹന്നാന്‍ ,)സുരേഷ് തൂമ്പുങ്കല്‍ (പൊയ്കയില്‍ ശ്രീകുമാരദേവനും വാകത്താനം ലഹളയും), .
സൈമണ്‍ കെ.വി (മലങ്കരയിലെ വേര്‍പാട് സഭകള്‍ ) എന്നീ പഠനങ്ങള്‍ ആധാരമാക്കിയാണ് ശ്രീ ലെനിന്‍ ഗ്രന്ഥരചന നിര്‍വ്വഹിച്ചത് .
പൊയ്കയില്‍ അപ്പച്ചന്‍ എന്ന ശ്രീ കുമാരഗുരുദേവനെ കുറിച്ച് ഗൌര വാര്‍ഹാമായ ഒരു പഠനം ആദ്യമായി നടത്തിയത് കേരള നവോത്ഥാന ത്തെ കുറിച്ച്
നാല് സഞ്ചയികകള്‍ എഴുതിയ മാര്‍ക്സിസ്റ്റ് ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള ആണ് എന്ന് ശ്രീ ലെനിന്‍ (പുറം 13)
.”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്ന പി.ജി യുടെ പ്രയോഗം ശ്രീ ലെനിന്‍ പല സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചു എന്ന് കാണാം. ജാതിക്കോട്ടയില്‍
വീഴ്ത്തിയ വിള്ളലിന്‍റെ മുഴുവന്‍ വ്യാപ്തിയും ആ പ്രയോഗത്തില്‍ കാണാം” എന്നും ശ്രീ ലെനിന്‍ (അതേ പുറം ).പി.ജി യുടെ ആ ലേഖനം കോട്ടയത്തെ
പി.ആര്‍ ഡി.എസ് സെമിനാറില്‍ (1997) .അവതരിപ്പിക്കപ്പെട്ട പ്രബന്ധം ആയിരുന്നു എന്ന് അടിക്കുറിപ്പ് വഴി ശ്രീ ലെനിന്‍ വ്യക്തമാക്കുന്നു .(പുറം 13)
ശ്രീ ലെനിന്‍ ശ്രദ്ധിക്കാതെ പോയ ഒരു ആദ്യകാല പഠനത്തെ കുറിച്ച് എഴുതട്ടെ .ഈ ലേഖകന്‍ പൊയ്കയില്‍ യോഹന്നാനെ കുറിച്ച് ആദ്യം വായിച്ചത്
1983 കാലഘട്ടത്തില്‍ ദേശാഭിമാനി വാരികയില്‍ “ഉറയൂരുന്ന ചരിത്ര സത്യങ്ങള്‍ “ എന്ന പേരില്‍ വന്നിരുന്ന ലേഖന പരമ്പര വഴി ആയിരുന്നു . .
ഒരു നവാഗത പത്രപ്രവര്‍ത്തകന്‍ ആയ തെക്കുംഭാഗം മോഹന്‍ ഏ.പി കളയ്ക്കാട് ,അന്നത്തെ പത്രാധിപര്‍ തായാട്ട് ശങ്കരന്‍ എന്നിവരുടെ പ്രേരണയാല്‍
നടത്തിയ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം. കല്ലുമാല ലഹള ,ചാന്നാര്‍ ലഹള ,ആറാട്ട്‌ പുഴ വേലായുധ പണിക്കരും ഏത്താപ്പു സമരവും ,ഡോക്ടര്‍
പല്പ്പുവും നായര്‍ -ഈഴവ ലഹളയും, നായര്‍ -പുലയ ലഹള ,പുല്ലാട്ട് ലഹള .അവസാനമായി പൊയ്കയില്‍ അപ്പച്ചനും കുറെ അടിമകളും എന്നീ ലേഖനങ്ങള്‍ ..
ആ പരമ്പര പുസ്തകമാക്കിയപ്പോള്‍ അവതാരിക എഴുതിയത് സാക്ഷാല്‍ അച്യുതമേനോന്‍ (4.2 1984). പക്ഷെ പുസ്തകമായി പുറത്ത് വന്നത് 1993 ല്‍ മാത്രം
(സി ഐ സി സി ബുക്സ് കൊച്ചി,”അടിമ ഗര്‍ജജന ങ്ങള്‍”).രണ്ടാം പതിപ്പ് 2008 ല്‍ പുറത്തിറക്കിയത് സാഹിത്യ പ്രവര്‍ത്തക സംഘം. പൊയ്കയില്‍ അപ്പച്ചനെ
കുറിച്ച് നടത്തിയ ചില പരാമര്‍ശനത്തെ തുടര്‍ന്നു തെക്കുംഭാഗം മോഹന് വധ ഭീക്ഷണി ഉണ്ടായി എന്ന് ഗ്രന്ഥ കര്‍ത്താവ് (ആമുഖത്തില്‍ .പുറം 15)എഴുതി
തെക്കുംഭാഗം മോഹന്‍റെ അടിമഗര്‍ജ്ജനങ്ങളില്‍ വസ്തുതാ പരമായി ഒരു പിശക് പറ്റി .ആനമണ്ടത്തരം. അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചത് പമ്പയാറിന്‍ തീരത്തെ
മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്നാണു മോഹന്‍ എഴുതി പിടിപ്പിച്ചത് (പുറം 162-63)
മാര്‍ക്സിറ്റ്‌ ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് പ്രബന്ധം തയാറാക്കിയത് പ്രധാനമായും തെക്കുംഭാഗം മോഹന്‍റെ
ദേശാഭിമാനി പരമ്പരയെ ആശ്രയിച്ചായിരുന്നു .പക്ഷെ അദ്ദേഹം മോഹന് യാതൊരു ക്രഡിറ്റ് നല്‍കിയില്ല .മോഹന്‍ എന്ന പേര് ഒരിടത്തും
നല്‍കിയില്ല പി.ജിയുടെ നവോത്ഥാന എഴുത്തിന്‍റെ സ്വഭാവം അങ്ങിനെ ആയിരുന്നു .റഫറന്‍സ് കാണില്ല .കേരള നവോത്ഥാനം നാല്
സഞ്ചയികകളില്‍ ഒരിടത്ത് പോലും റഫറന്‍സ് നല്‍കിയിട്ടില്ല സഖാവ് പി.ജി
“ലിംഗ സമത്വം “ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലഘട്ടത്തില്‍ നാല് സഞ്ചയികളില്‍ ഒരിടത്ത് പോലും സഖാവ് ഗോവിന്ദപ്പിള്ള
ഒരു നവോത്ഥാന നായികയെ പരിചയ പ്പെടുത്തിയില്ല എന്നത് നമ്മെ അത്ഭുത പെടുത്തുന്നു .പച്ച കൂമ്പാള മാത്രം ഉടുത്തു നടന്നിരുന്ന നായര്‍ ബാലിക മാരെയും
മാറ് മറയ്ക്കാതെ നടന്നിരുന്ന നായര്‍ യുവതികളെ മാന്യമായി വസ്ത്രം ധരിപ്പിക്കാനും .മാര്‍ച്ചട്ട ധരിപ്പിക്കാനും മുന്നോട്ടുവന്ന വാഴൂര്‍ നിവേദിത ശ്രീമതി
ചിന്നമ്മ (മഹിളാ മന്ദിരം സ്ഥാപക )യെ പോലും സഖാവ് പി.ജി സ്മരിച്ചില്ല
തെക്കും ഭാഗം മോഹനെ കണ്ണുമടച്ചു വിശ്വസിച്ചു പൊയ്കയില്‍ അപ്പച്ചചരിതം പകര്‍ത്തിയ പി.ജി ബൈബിള്‍ കത്തിച്ച കാര്യം പരസ്യമായി എഴുതാന്‍ധൈര്യം കാട്ടിയില്ല എന്നാണോര്‍മ്മ (ഒരു മൃദു ക്രിസ്ത്യന്‍ സമീപനം അഥവാ ഒരു പിണറായിയന്‍ അടവ് നയം ).പുസ്തകം ഇപ്പോള്‍ കൈവശമില്ല .ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു .തെറ്റാവാം .എന്നാല്‍ വ്യംഗ്യമായി സൂചിപ്പിക്കാന്‍ .”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്നൊരു അടിപൊളി പ്രയോഗം പി ജി ആവിഷ്കരിച്ചു ബൈബിള്‍ കത്തിയ്ക്കപ്പെട്ടതു പമ്പയാറിന്‍ തീരത്തെ മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്ന തെറ്റായ ധാരണയില്‍ ആണ് പി.ജി അങ്ങനെ ഒരു പ്രയോഗം സൃഷ്ടിച്ചത് .അതിനു കാരണമായതോ തെക്കുംഭാഗം മോഹന്‍റെ തെറ്റായ അറിവും
"വിശദവിവരങ്ങള്‍ പറയാന്‍ പുറപ്പെട്ടാല്‍ പമ്പയാറിന് തീ പിടിച്ചത് പോലുള്ള ഒരു പ്രതീതിയാവും ഉണ്ടാവുക (കേരള നവോത്ഥാനം -ഒരു മാര്‍ക്സിസ്റ്റു വീക്ഷണം -ചിന്ത 2009 പുറം 183.
പൊയ്കയില്‍ അപ്പച്ചനും അനുയായികളും ബൈബിളുകള്‍ കത്തിച്ചത് കോട്ടയം ജില്ലയിലെ വാകത്താനം എന്ന സ്ഥലത്ത് വച്ചായിരുന്നു.പമ്പയാര്‍ ആ വഴിയൊന്നും അല്ല ഒഴുകുന്നത് .അതിനാല്‍ പമ്പയാറിന് തീ പിടിക്കാന്‍ തക്കവണ്ണം പൊയ്കയില്‍ അപ്പച്ചന്‍ ഒന്നും ചെയ്തില്ല .
പുറം 23ല്‍ ശ്രീ ലെനിന്‍ നല്‍കിയ ഒരു പരാമര്‍ശം “(വൈകുണ്ട സ്വാമികളുടെ ശിഷ്യന്‍ ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍”)എന്നത് തെറ്റാണ് .അയ്യാ വൈകുണ്ടന്‍ പേരില്‍ നിന്ന് വ്യക്തമാകും പോലെ ഒരു “വൈഷ്ണവ” സന്യാസി ആയിരുന്നു .അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എങ്ങനെ “ശിവരാജ യോഗി” ആകും .വൈകുണ്ട സ്വാമികള്‍ക്ക് പഞ്ചപാണ്ഡവനാമ ധാരികള്‍ ആയ അഞ്ചു ശിഷ്യന്മാര്‍ മാത്രമാണുണ്ടായിരുന്നത്. .മലബാറുകാരന്‍ ആയിരുന്ന അയ്യാവു സ്വാമികള്‍(1814-1909) ബാല്യത്തില്‍ തന്നെ സച്ചിദാനന്ദന്‍ ,ചട്ടി പരദേശി എന്നിവരില്‍ നിന്നും ബാലാ സുബ്രമണ്യ മന്ത്രം ഓതിവാങ്ങി ശിഷ്യന്‍ ആയി .1939 ല്‍ ജയിലില്‍ കിടന്ന വൈകുണ്ടനെ നിരീക്ഷിക്കാന്‍ “ഓതുവാര്‍”(വേദം ഓതുന്ന വെള്ളാളന്‍) ചിദംബരം പിള്ള വഴി ബന്ധുവായ മലബാറുകാരന്‍ അയ്യാവു സ്വാമികള്‍ (അന്നുപേര്‍ സുബ്ബരായന്‍) ക്ഷണിക്കപ്പെട്ടു. അപ്പോള്‍ സ്വാതി തിരുനാള്‍ ,അയ്യാ വൈകുണ്ടന്‍ എന്നിവര്‍ “ബാലാ സുബ്രമണ്യ മന്ത്രം” എന്ന പതിനാലക്ഷര മന്ത്രം ഓതി വാങ്ങി ശിഷ്യര്‍ ആയി എന്നതാണ് വാസ്തവം.
സാഹിത്യ പ്രവര്‍ത്തക സംഘം തന്നെ പ്രസിദ്ധീകരിച്ച “തൈക്കാട്ട് അയ്യാ സ്വാമി - ഗുരുക്കന്മാരുടെ ഗുരു” (സതീഷ്‌ കിടാരക്കുഴി, ആഗസ്റ്റ്‌ 2018 ) പുറം 17 കാണുക .
കൂടുതല്‍ അറിയുവാന്
https://charithravayana.blogspot.com/20…/…/blog-post_78.html

3 comments:

  1. വാകത്താനം ലഹള എന്ന് അറിയപ്പെടുന്ന സംഭവം, 1900നടുത്തായിരുന്നു, വാകത്താനത്തുള്ള ആദിച്ചന്‍ ഏബ്രഹാം എന്ന വ്യക്തിയുടെ വീട്ടില്‍ വച്ച് യോഹന്നാൻ പെട്ടെന്ന് കുറെ അനുയായികളോടൊപ്പമുണ്ടായ വികാരത്തള്ളലിൽ ബൈബിൾ കത്തിച്ചു. സംഭവമറിഞ്ഞ (സവര്‍ണ്ണ) ക്രിസ്ത്യാനികള്‍ ഇളകി. യോഹന്നാനെ അന്ന് രാത്രി തന്നെ കൊന്നേ തങ്ങള്‍ അടങ്ങു എന്ന് പറഞ്ഞ് കലിയിളകി സവര്‍ണ്ണ ക്രിസ്ത്യാനികള്‍ കൂട്ടം കൂടി. കൂട്ട അടിയും സംഘടനവുമായി. ഒടുവില്‍ യോഹന്നാന്‍ കൊല്ലപ്പെട്ടേക്കുമെന്ന് മനസ്സിലാക്കിയ, വീട്ടുകാര്‍ യോഹന്നാനെ ആദ്യം അവിടെയെവിടെയോ ഒളിപ്പിച്ചു. പിന്നീട് സ്ത്രീകളെപ്പോലെ ചട്ടയും മുണ്ടും ധരിപ്പിച്ച് ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ചാണ് രക്ഷപെടുത്തിയത്..എങ്കിലും കുറെ ഏറെനാള്‍ യോഹന്നാനെ കൊന്നേ അടങ്ങു എന്ന് വാശിപിടിച്ച് നടക്കുന്ന ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അതിനാല്‍ യോഹന്നാല്‍ ഒളിവിലുമായിരുന്നു.
    പിന്നീട്, 1908ല്‍ മുണ്ടക്കയത്ത് യോഹന്നാന്‍ എത്തിയ വിവരം അവിടെയുള്ള ക്രിസ്ത്യാനികള്‍ അറിഞ്ഞു. അവിടെ വച്ച് ഏറെക്കുറെ യോഹന്നാന്റെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമെത്തി. പക്ഷേ, അവിടെ നിന്നും യോഹന്നാന്‍ രക്ഷപെട്ടു. വെറെയും പല സംഭവങ്ങളിലും യോഹന്നാനെ കൊല്ലാന്‍ ക്രിസ്ത്യാനികള്‍ പരമാവധി ശ്രമിച്ചു. ചിലയിടത്ത് അക്രമങ്ങളില്‍, ക്രിസ്ത്യാനികളെ നായന്‍മാരും പിന്തുണച്ചത്രേ..കാരണം, യോഹന്നാന്നാന്‍ ക്രൈസ്തവരെപ്പോലെ തന്നെ പല സവര്‍ണ്ണ ഹിന്ദുക്കളുടെയും ശത്രുവായിരുന്നു. യോഹന്നാനെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും യോഹന്നാന്റെ പല അനുയായികളും കൊല്ലപ്പെട്ടു. മററു പലരുടെയും ജീവന്‍ അക്രമങ്ങളില്‍ നഷ്ടപ്പെട്ടു.

    ഒടുവില്‍ വിഷയം വലിയ ഒരു ക്രമസമാധാന പ്രശ്‌നമായി തിരുവിതാകൂര്‍ പോലീസും ബ്രിട്ടീഷ് പട്ടാളവും കോടതിയുമൊക്കെ ഇടപെട്ടു. അറസ്റ്റ് വാറന്റായി 1910ല്‍ ചങ്ങനാശ്ശേരി കോടതിയില്‍ യോഹന്നാന്‍ കീഴടങ്ങി.

    ബൈബിള്‍ തിരികെ സ്വീകരിക്കുന്നു.
    ==================================
    വാകത്താനത്ത് ബൈബിൾ കത്തിച്ച യോഹന്നാൻ, പക്ഷേ ഏറെ താമസിയാതെ താൻ കത്തിച്ച ബൈബിൾ വീണ്ടും സ്വീകരിച്ചു എന്നത് പറയാൻ ഇവര് മറക്കുന്നു. (അല്ലെങ്കിൽ അജ്ഞതയാകാം). പിന്നീട് പ്രത്യക്ഷരക്ഷാ ദൈവസഭ (PRDS) എന്ന പേരില്‍ ക്രിസ്തീയസഭാ മാതൃകയില്‍ യോഹന്നാന്‍ ഒരു സഭ രൂപീകരിച്ചപ്പോൾ താന്‍ മുന്‍പ് കത്തിച്ച ബൈബിള്‍ തന്നെ വീണ്ടും സ്വീകരിച്ചു. അനുയായികള്‍ക്ക്‌ ബൈബിള്‍ പഠനം സഭയില്‍ നിര്‍ബന്ധമാക്കി. 1950വരെ ബൈബിള്‍ പഠനം ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് വീണ്ടും, ഹിന്ദുശൈലിയിലായി. ബൈബിള്‍ ഉപേക്ഷിച്ചു.

    അങ്ങനെ നിലപാടുകളിലോ, പ്രത്യയശാസ്ത്രങ്ങളിലോ ഒരു സ്ഥിരതയോ വ്യക്തതയോ ഇല്ലാത്ത വ്യക്തിയായിരുന്നു യോഹന്നാന്‍ എന്നും കുമാരഗുദേവന്‍ എന്നും അറിയപ്പട്ട വ്യക്തി.

    NB : ഇപ്പോഴത്തെ നിലപാട് അറിയില്ല. എന്നാലും ഹിന്ദു-ക്രിസ്ത്യന്‍ മിശ്രരീതിയാണെന്ന് തോന്നുന്നു.
    പൊയ്കയിൽ യോഹന്നാൻ ജനിച്ചതും വളർന്നതും എല്ലാം മണിമലയാർ ഒഴുകുന്ന ഇരവിപേരൂരിലായിരുന്നു. അതിനാൽ പമ്പാനദി എന്ന് പറയുന്നതിനേക്കാൾ മണിമലയാർ എന്നോ മറ്റോ പറഞ്ഞാൽ കുറെ ശരിയായേനേ.

    ചില വ്യക്തിപരമായ കാര്യങ്ങൾ
    =============================
    പൊയ്കയിൽ യോഹന്നാന്റെ ഭാര്യ ജ്ഞാനമ്മയും എന്റെ മുത്തശ്ഛിയും പരിചയക്കാരായിരുന്നു.പൊയ്കയിൽ യോഹന്നാന്റെ വസ്തുവിൽ ഒരു ഭാഗമായിരുന്ന മന്നിക്കൽ പുരയിടമായിരുന്നു എന്റെ മാതൃകുടുംബം വാങ്ങിയത്. ആ വസ്തു തിരികെ ആവശ്യപ്പെട്ട്, എന്റെ മുത്തഛനെ പൊയ്കയുമായി ബന്ധപ്പെട്ട പലരും അക്കാലത്ത് സമീപിച്ചിട്ടുണ്ട് . പക്ഷേ, അന്നത് കൊടുത്തില്ലെന്ന് എന്റെ അമ്മ പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്. (പക്ഷേ 4 വർഷങ്ങൾ മുൻപ് ഞങ്ങൾ ആ വസ്തു മററൊരു വ്യക്തിയക്ക് വിറ്റു).

    ReplyDelete
    Replies
    1. വായി തോന്നുന്നത് വിളിച്ച് പറയുന്നോടാ മരയൂളേ

      Delete
  2. പുതിയ അറിവുകൾക്ക് നന്ദി ...
    ക്രിസ്ത്യാനിയായ ശേഷംമരാമൺ കൺവൺഷനിൽ വെച്ചുണ്ടായ അവഗണനയാണ് ബൈബിൾ ഉപേക്ഷിക്കാൻ കാരണമെന്നു പറയുന്നു ...

    ReplyDelete