എം
ജി എസ് വായിച്ചിട്ടില്ലാത്ത ചരിത്രം
============================== =======
“പുസ്തകങ്ങള്‍ വീടൊഴിഞ്ഞു പോകുമ്പോള്‍”
എന്ന തലക്കെട്ടില്‍ കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ആയ എം ജി എസ് നാരായണന്‍റെ പുസ്തക ശേഖരം ,അവയുടെ ഭാഗികമായ കൈമാറ്റം എന്നിവയെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ (2018 നവംബര്‍ 11 ) എം.എം ഷിനാസ് എഴുതിയ ലേഖനം താല്‍പ്പര്യപൂര്‍വ്വം വായിച്ചു .എം ജി.എസ്സിന്‍റെ ഒട്ടെല്ലാ കൃതികളും ലേഖനങ്ങളും ഇന്റര്‍വ്യൂകളും യൂട്യൂബ് പ്രഭാഷണങ്ങളും വായിക്കയോ കേള്‍ക്കയോ ചെയ്ത ഒരു ചരിത്ര വായനക്കാരന്‍ എന്ന നിലയില്‍ ആ കേരളചരിത്ര പണ്ഡിതന്‍ വായിക്കാത്ത,കാണാത്ത എന്നാല്‍ കേരളചരിത്രം പഠിക്കുന്നവര്‍ എല്ലാം ആവശ്യം വായിച്ചിരിക്കേണ്ട രണ്ടു കൃതികളെ വായനക്കാരുടെ മുന്‍പാകെ അവതരിപ്പിക്കട്ടെ.
==============================

ആദ്യത്തേത്
The
Tamilian Antiquary . രണ്ടാമത്തേത് Abraham Hyacinth Anquitel Du Peron ഫ്രഞ്ചില്‍ എഴുതിയ ZEND
AVESTA (1771 Paris) ശാസ്ത്രീയ കേരള ചരിത്ര
പിതാവായ മനോന്മണീയം പെരുമാള്‍ സുന്ദരന്‍പിള്ളയുടെ പ്രമുഖ ചരിത്രപഠനങ്ങള്‍
അച്ചടിച്ചു വന്നത് The Tamilian Antiquary എന്ന പ്രസിദ്ധീകരണത്തില്‍ . അവ വായിക്കാത്തത് കാരണമാണ് ആലപ്പുഴയില്‍
ജനിച്ച് അനതപുരിയില്‍ വളര്‍ന്നു ജീവിച്ച് അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍
അന്തരിച്ച സുന്ദരന്‍ പിള്ളയെ (1855-1897) എം ജി.എസ് തിരുനെല്‍വേലിക്കാരന്‍
ആയി ചിത്രീകരിക്കയും “അത്രയൊന്നും
പറയാന്‍ ഇല്ലാത്ത” എന്ന
പേരില്‍ അദ്ദേഹത്തെ തമസ്കരിക്കയും ചെയ്ത്. തലസ്ഥാന നഗരിയില്‍ വച്ച് എം ജി എസ്സിനെ
ആദരിച്ച ചടങ്ങില്‍ തമിഴ് നാട്ടുകാരനായ കേരള ഗവര്‍ണര്‍ പി .സദാശിവം ,തിരുവിതാം കൂര്‍ ആര്‍ക്കിയോളജി
വിഭാഗം സ്ഥാപക മേധാവി കൂടി ആയ മനോന്മണീയം സുന്ദരന്‍ പിള്ളയുടെ സംഭാവന എടുത്തു പറയാന്‍
കാരണം എം ജി.എസ്സിന്‍റെ അജ്ഞത മനസ്സിലാക്കിയിട്ടാവണം .സുന്ദരന്‍ പിള്ളയുടെ സംഘകാല
കൃതിയായ “പത്തുപ്പാട്ട്
The
Ten Tamil Idylls , തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം
നടത്തി തയാറാക്കിയ TheAge of Thrinjana sambandha (ഈ പ്രബന്ധം വഴിയാണ് തമിഴ് ഭാഷയുടെ പഴക്കത്തെ കുറിച്ച് എല്ലിസ്
അവതരിപ്പിച്ച വാദം തെറ്റ് എന്ന് സുന്ദരന്‍ പിള്ള സ്ഥാപിച്ചത് )എന്നീ പ്രമുഖ ചരിത്ര
പ്രബന്ധങ്ങള്‍ The Tamilian Antiquary (VOL 1 )ആണ്
പ്രസിദ്ധീകൃതമായത് .അവ രണ്ടും എം ജി.എസ് നാരായണന്‍ വായിച്ചിട്ടില്ല .തെളിവ് Perumals of Kerala
Bibliography page 424 കാണുക
തരിസാപ്പള്ളി
പട്ടയത്തിലെ അവസാന ഓലയിലെ വിദേശഭാഷകളില്‍
ഉള്ള വിദേശി സാക്ഷിപ്പട്ടികയ്ക്ക് അമിത പ്രാധാന്യം നല്‍കി പ്രബന്ധങ്ങള്‍
അവതരിപ്പിക്കയും Perumals of Kerala എന്ന ഗവേഷണ പ്രബന്ധത്തിന് മുഖചിത്രം ആയി പ്രസ്തുത ഓലയുടെ
പടം നല്കയും ചെയ്ത എം ജി.എസ് ആ ഓല വ്യാജന്‍ ആണെന്ന് മനസ്സിലാക്കിയില്ല .കാരണം
.Du Peron എന്ന പ്രഞ്ച്സഞ്ചാരി എഴുതിയ
ZEND AVESTA (1771 ) എന്ന കൃതി എം ജി.എസ് കണ്ടിട്ടില്ല .അതിലാണ് പതിനേഴു വേല്‍ നാടന്‍ (വേണാടന്‍)സാക്ഷി പട്ടിക (ഇടയില്‍ ആന മുദ്ര സഹിതം) നമുക്ക് വായിക്കാന്‍ കഴിയുന്നത് .
.Du Peron എന്ന പ്രഞ്ച്സഞ്ചാരി എഴുതിയ
ZEND AVESTA (1771 ) എന്ന കൃതി എം ജി.എസ് കണ്ടിട്ടില്ല .അതിലാണ് പതിനേഴു വേല്‍ നാടന്‍ (വേണാടന്‍)സാക്ഷി പട്ടിക (ഇടയില്‍ ആന മുദ്ര സഹിതം) നമുക്ക് വായിക്കാന്‍ കഴിയുന്നത് .
ഡോ
,കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
9447035416 drkanam@gmail.com
No comments:
Post a Comment