ഉച്ചിഷ്ടം അന്വേഷിക്കുന്ന
അയ്യാവു സ്വാമികള്‍ എന്ന കഴുകന്‍
====================================
സി .ബി. എസ്. ഈ സിലബസ് പ്രകാരം പത്താം സ്റ്റാന്‍ഡേര്‍ഡില്‍ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട കൃതിയാണ് “ചട്ടമ്പി സ്വാമികള്‍ -ജീവിതവും സന്ദേശവും” .( കറന്റ് ബുക്സ് പ്രസിദ്ധീകരണം .വിതരണം കോസ്മോസ് ബുക്സ് തൃശ്ശൂര്‍ ,ഒന്നാം പതിപ്പ് ഏ പ്രില്‍ 2018 പേജുകള്‍112 വില 90 /-).

സൂകര പ്രസവം പോലെ സ്വകീയ കൃതികളും പരകീയ കൃതികളുടെ മൊഴിമാറ്റവുമായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ രാജന്‍ തുവ്വര എഴുതിയ ജീവചരിത്ര കൃതി .മലയാളത്തില്‍ (ഒരു പക്ഷെ ലോകഭാഷകളിലും )ഏറ്റവും കൂടുതല്‍ കൃതികള്‍ രചിച്ചത് വേളൂര്‍ കൃഷ്ണന്‍ കുട്ടി ആണെന്നാണ് എന്‍റെ ധാരണ.ശ്രീ രാജന്‍ തുവ്വര വേളൂരിന്‍റെ റിക്കാര്‍ഡു തകര്‍ക്കും എന്ന് തീര്‍ച്ച .പാഠപുസ്തകമാക്കാന്‍ വേണ്ടി അദ്ദേഹം എഴുതിയ ജീവചരിത്രം ആണോ അതോ അദ്ദേഹം എഴുതിയ കൃതി പാഠപുസ്തകമാക്കി എടുത്തതാണോ എന്നറിയില്ല .ഏതായാലും സ്കൂള്‍ പാഠപുസ്തകത്തില്‍ കടന്നു വരാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഈ ജീവചരിത്ര കൃതിയില്‍ കടന്നു കൂടി എന്ന് ചൂണ്ടിക്കാണിക്കട്ടെ .
കഥ .നോവല്‍ കവിത നാടകം സിനിമ എന്നിവയില്‍ രചയിതാവിന് ആവിഷ്കാര സ്വാതന്ത്ര്യം നമുക്കനുവദിച്ചു കൊടുക്കാം .പക്ഷെ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ജീവചരിത്രം രചിക്കുമ്പോള്‍ മറ്റൊരു വ്യക്തിയെ ,പ്രത്യേകിച്ചും അത് ആ വ്യക്തിയുടെയും അതെ പോലെ അന്‍പതില്‍ പരം വ്യക്തികളുടെയും ഗുരു ആയിരിക്കുമ്പോള്‍ ,മോശ ശക്കാരനാക്കൂന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ് .ശ്രീ നാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ (നാല് നോവലുകളും ) രചിക്കപ്പെട്ടത് ചട്ടമ്പി സ്വാമികളെ കുറിച്ചാണ് .ജയന്തി ദിനങ്ങളില്‍ മനോരമ മാതൃഭൂമി തുടങ്ങിയ ദിനപ്പത്രങ്ങള്‍ ലീഡര്‍ പേജുകളില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം വീണ്ടും വീണ്ടും അവതരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു .
ഈ ഗ്രന്ഥത്തില്‍ രചയിതാവ് അവലംബം ആക്കിയ കൃതികള്‍ ,ലേഖനങ്ങള്‍ എന്നിവ യുടെ ലിസ്റ്റ് നല്‍കിയിട്ടില .ചട്ടമ്പി സ്വാമികളെ കുറിച്ചുള്ള ഗ്ലോസ്സറിയും നല്‍കിയിട്ടില്ല .ആധികാരികമായഒരു ജീവചരിത്രത്തി ല്‍ ഇവ രണ്ടും ഒഴിച്ച് കൂടാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തന്നെ .പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ വിമര്‍ശന ബുദ്ധിയോടെ ആ കൃതി പഠിക്കണമെങ്കില്‍
ചട്ടമ്പി സ്വാമികളുടെ ശിഷ്യന്‍ എന്ന് ചിലര്‍ അവകാശപ്പെടുന്ന ശ്രീനാരായണ ഗുരുവിനെ കുറിച്ച് ഗ്രന്ഥത്തില്‍ ഒരദ്ധ്യായം ഉണ്ട് (നാലാം അദ്ധ്യായം പേജ്36-40)എന്നാല്‍ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി ,സ്വാതി തിരുനാള്‍ ,രാജാ രവിവര്‍മ്മ തുടങ്ങി അമ്പതില്‍ പരം മഹത് വ്യക്തികളുടെ ഗുരുവായിരുന്ന മഹാഗുരു (ശിവരാജയോഗി ) തൈക്കാട്ട് അയ്യാവു ഗുരുവിനെ കുറിച്ച് അദ്ധ്യായമില്ല .ഒരു ചെറിയ പാര .അദ്ദേഹത്തെ കൊച്ചാക്കി കാട്ടാന്‍ മോശമായ ഒരു പരാമര്‍ശനവും
(വേദാന്ത വിഹായസ്സില്‍ ഉയര്‍ന്നു വരുന്ന പക്ഷി രാജന്‍റെ കണ്ണുകള്‍ ഭൂമിയിലെ ജീര്‍ണ്ണിച്ച ഉച്ചിഷ്ടമായ സ്വര്‍ണ്ണത്തില്‍ പതിഞ്ഞപ്പോള്‍ ചട്ടമ്പിയും നാരായണനും അയ്യാവുവിന്റെ ആശ്രിതത്വം ഉപേക്ഷിച്ചു സ്ഥലം വിട്ടു
-പുറം 37)
-പുറം 37)
ഗരുഡനോ കാക്കയോ ?
================÷÷÷
ഒരു പരിഭാഷകന്‍ എന്ന നിലയില്‍ ശ്രീ രാജന്‍ തുവ്വരയെ വിലയിരുത്താന്‍ എനിക്ക് കഴിയില്ല .അദ്ദേഹത്തിന്‍റെ പരിഭാഷകളോ അവയുടെ മൂല കൃതികളോ ഞാന്‍ വായിച്ചിട്ടില്ല .എന്നാല്‍ സ്വതന്ത്ര കൃതികളുടെ രചയിതാവ് എന്ന നിലയില്‍ ,ഹൈസ്ക്കൂള്‍ ക്ലാസ്സിലെ ഉപയോഗത്തിനുള്ള പാഠപുസ്തക രചയിതാവ് എന്ന നിലയില്‍, അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഉന്നത നിലവാരം പുലര്‍ത്തുന്നില്ല .തന്‍റെ ജീവചരിത്ര നായകനെ(ചട്ടമ്പിസ്വാമികള്‍ ) ഉയര്‍ത്തി കാട്ടാന്‍ ,അദ്ദേഹത്തിന്റെയും(ചട്ടന്പി) തിരുവിതാംകൂറിലെ അമ്പതില്‍ പരം മഹത് വ്യക്തികളുടെയും ഗുരുവായിരുന്ന ഒരു മഹാനെ ,മഹാഗുരുവിനെ (ശിവരാജ യോഗി അയ്യാവു സ്വാമികളെ) ഉച്ചിഷ്ടത്തില്‍ ആകുഷ്ടനായ ഒരു കാക്ക യായി വിദ്യാര്‍ത്ഥികളുടെ മുമ്പാകെ അവതരിപ്പിക്കുന്നു

“വേദാന്ത വിഹായസ്സില്‍ ഉയര്‍ന്നു വരുന്ന പക്ഷി ശ്രേഷ്ടന്‍” എന്ന് ആലങ്കാരിക രീതിയില്‍ ശ്രീ തുവ്വര ശിവരാജയോഗിലെ അവതരിപ്പിക്കുന്നു .ഇവിടെ പക്ഷിശ്രേഷ്ടന്‍ ഗരുഡന്‍ എന്ന സാങ്കല്‍പ്പിക പക്ഷി ആവണം .
ഗരുഡന്‍ ഉച്ചിഷ്ടം ഭക്ഷിക്കുന്ന പക്ഷി എന്ന് ആരും എഴുതി കണ്ടിട്ടില്ല .
.ഇനി കഴുകന്‍ എന്നാണോ ശ്രീ രാജന്‍ വിവക്ഷിച്ചത് ? എങ്കില്‍ കഴുകന്‍ എച്ചില്‍ തിന്നുന്ന പക്ഷിയാണോ ?
ശവം തീനി പക്ഷിയല്ലേ അത്? .
ഇനി സ്വര്‍ണ്ണം ഉചിഷ്ടമാണോ ?
വിലപിടിച്ച തങ്കം, സ്വര്‍ണ്ണം എന്നിവ എങ്ങനെ ഉച്ചിഷ്ടമാവും? .തങ്ക (സ്വര്‍ണ്ണ ) വിഗ്രഹം ,തങ്ക (സ്വര്‍ണ്ണ )സിംഹാസനം എന്നൊക്കെ പറയുമ്പോള്‍ അവ ഉച്ചിഷ്ട തുല്യ മാണോ .ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണം പൊതിയുന്നു .ഉച്ചിഷ്ടം കൊണ്ട് പൊതിയുന്നു എന്ന് പറയാമോ .വിഗ്രഹങ്ങള്‍ സ്വര്‍ണ്ണ നിര്‍മ്മിതമാകുമ്പോള്‍ ഉച്ചിഷ്ട തുല്യമാണോ അവ .?

എച്ചില്‍ തിന്നും പക്ഷി വൈലോപ്പള്ളിയുടെ കൂരിരുട്ടിന്‍ കിടാത്തി ആയ കാക്ക ആല്ലേ?
കൃതികള്‍ സ്കൂള്‍ പാഠപുസ്തകമായി അംഗീകരിക്കും മുമ്പ് വിവരമുള്ളവരെ കാട്ടി അവ എഡിറ്റ് ചെയ്യിക്കണം .അല്ലാത്ത പക്ഷം ഇതുപോലെ യുള്ള ശുദ്ധ മണ്ടത്തരങ്ങള്‍ അവയില്‍ കടന്നു കൂടും .
കൃതികള്‍ സ്കൂള്‍ പാഠപുസ്തകമായി അംഗീകരിക്കും മുമ്പ് വിവരമുള്ളവരെ കാട്ടി അവ എഡിറ്റ് ചെയ്യിക്കണം .അല്ലാത്ത പക്ഷം ഇതുപോലെ യുള്ള ശുദ്ധ മണ്ടത്തരങ്ങള്‍ അവയില്‍ കടന്നു കൂടും .
ഇനി അയ്യാവുസ്വാമികള്‍ ചെമ്പില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കുന്ന രസവിദ്യ (ആല്‍ക്കെമി ) പ്രയോഗത്തില്‍ ആക്കിയിരുന്ന വ്യക്തി ആയിരുന്നുവോ ?
നമുക്കൊന്ന് നോക്കാം .....
നമുക്കൊന്ന് നോക്കാം .....
കുട്ടിക്കാലം മുതല് കേട്ടുവരുന്ന കഥയാണ് മൂന്നു കാക്കകളെ ചര്ദ്ദിച്ച കഥ .പലയിടത്തു നിന്നും വായിച്ചു .ഓര്മ്മ ശരിയാണെങ്കില് പഞ്ച തന്ത്ര കഥകളിലെ ഒരെണ്ണം .പലരും പലരൂപത്തില് ആ കഥ വിവരിക്കാറുണ്ട് .പ്രൊഫ എം കൃഷ്ണന് നായര് സാര് സാഹിത്യ വാരഫലത്തില്അക്കഥ വിവരിച്ചത് കാണുക .തിരുവനന്തപുരത്ത് കാര്ക്ക് കിംവദന്തി പരത്തുന്നതില് അതിയായ താല്പ്പര്യം ഉണ്ട് എന്ന് തിരുവനന്ത പുറം കാരനായ സാര് .
“ഒരാള് മൂന്നു കാക്കയെ ഛര്ദ്ദിച്ച കഥ ഞാന് പ്രാഥമിക വിദ്യാലയത്തില് പഠിച്ചപ്പോള് പഠിച്ചു. കാകവമനം ആ പട്ടണത്തില് വലിയ ബഹളമുണ്ടാക്കി. ഓരോ ആളും സത്യമറിയാന് ഓടുകയായി. ചിലരതു വിശ്വസിക്കുകയും ചെയ്തു. ഒടുവില് യാഥാര്ത്ഥ്യമെന്തെന്നു വ്യക്തമായി. ഒരുത്തന് ദഹനക്കേടുകൊണ്ടു ഛര്ദ്ദിച്ചപ്പോള് അതില് മൂന്നു കറുത്ത പാടുകളുണ്ടായിരുന്നു. സൂക്ഷമദര്ശിനിയിലൂടെ മാത്രം കാണാവുന്ന ആ പാടുകളെയാണു് ജനങ്ങള് കാക്കളാക്കിയതു്. കിംവദന്തികള് ജനിക്കുന്നതിന്റെയും വേലയും തൊഴിലുമില്ലാത്തവര് അതു പെരുപ്പിച്ചു് മറ്റൊന്നാക്കുന്നതിന്റെയും അര്ത്ഥശൂന്യതയെ ആക്ഷേപിക്കുന്ന കഥയാണ്. തിരുവനന്തപുരത്താണെന്നു തോന്നുന്നു കിംവദന്തികള് ക്ക് ഏറെച്ചെലവുള്ളതു്. “
(എം കൃഷ്ണന് നായര്, സമകാലികമലയാളം സാഹിത്യവാരഫലം 2002. മേയ് 03)
മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്ക്ക് ചെമ്പിനെ സ്വര്ണ്ണ മാക്കുന്ന രാസവിദ്യ (ആല്ക്കെമി ) കൈവശമായിരുന്നു എന്നത് തിരുവനന്ത പുരം കാര് പറഞ്ഞു പ്രചറിപ്പിച്ച മറ്റൊരു കാക്കകഥ .
അയ്യാവു സ്വാമികളുടെ പിതാവ് കശ്യഗോത്രജനായ മഹര്ഷി ഹൃഷി കേശന് ആയിരുന്നു .ആന്ധ്രയില്അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു .അദ്ദേഹത്തിന്റെ കൈവശം രാസവിദ്യ വഴി നിര്മ്മിച്ചെടുത്ത സ്വര്ണ്ണം കൊണ്ടുണ്ടാക്കിയ ഒരു സുബ്രമണ്യ വിഗ്രഹം ഉണ്ടായിരുന്നു .ഹൃഷികേശന്റെ മകന് മുത്തുകുമാരന്സിലോണിലെ കണ്ടിദേശ ത്തിലെ രാജാവിന്റെ ദ്വിഭാഷി ആയിരുന്നു .അക്കാലത്ത് ദിഭാഷികള് എല്ലാം വെള്ളാള സമുദായത്തില് ജനിച്ചവര് ആയിരുന്നു .എഴുത്തും വായനയും നാനം മൊനം (വട്ടെഴുത്ത് )ഭാഷയും ആധാരം ചമയ്ക്കലും എല്ലാം തന്നെ വെള്ളാള സമുദായത്തിന്റെ മാത്രം കുത്തക ആയിരുന്നു .മുത്തുകുമാരന് വിവാഹം കഴിച്ചത് കൊല്ലത്ത് നിന്നും ശൈവ വെള്ളാള വിഭാഗത്തില്പെട്ട ഋഗ്മണി അമ്മാള് എന്ന സ്ത്രീയെ ആയിരുന്നു .അവരുടെ മകന് ആയിരുന്നു സുബ്രമണ്യന് (സുബ്ബരായന്)എന്ന് പേരിട്ടിരുന്ന അയ്യാവു സ്വാമികള് .അഗസ്ത്യ മുനിയുടെ പരമ്പരയില് പെട്ട സച്ചിദാനന്ദന് ,ചട്ടി പരദേശി എന്നീ സന്യാസികള് ബാലനായ സുബ്ബയ്യനെ ബര്മ്മ ,സിംഗപ്പൂര് ,പെനാംഗ് ,ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്കൊണ്ട് നടന്നു പന്ത്രണ്ടാം വയസ്സില് ബാലാസുബ്രഹ്മണ്യ മന്ത്രം എന്ന ഗോപ്യമായ പതിനാലക്ഷര മന്ത്രം ഉപദേശിച്ചു നല്കി .(അയ്യാ വൈകുണ്ട സ്വാമികളുടെ ശിഷ്യന് ആണ് അയ്യാ സ്വാമികളുടെ ഗുരു എന്ന പി.എസ് സി കോച്ചിംഗ് സൈറ്റ് വാദം,പൊന്നുസ്വാമി വാദം തികച്ചും തെറ്റാണ് .വൈകുണ്ടന് വൈഷ്ണവ സന്യാസി ആയിരുന്നു .അയ്യാവു സ്വാമികള് ശൈവനും ),.അയ്യാവു സ്വാമികളുടെ ശിഷ്യന്ആയതോടെ (1839) മുത്തുക്കുട്ടി എന്ന
നാടാര് വൈഷ്ണ സന്യാസി ശൈവന് ആയി മാറി എന്നതാണ് ചരിത്രം )
ഹൃഷി കേശന്റെ കൈവശം ഉണ്ടായിരുന്ന രസവാദ സ്വര്ണ്ണ നിര്മ്മിതമായ
മുരുകവിഗ്രഹം മുത്തുക്കുമാരന് വഴി കൊച്ചുമകനായ അയ്യാവു സ്വാമികളുടെ കൈവശം എത്തി എന്നതൊഴിച്ചാല് ആല്ക്കെമി എന്ന രസവിദ്യയും അയ്യാസ്വാമികളും ആയി ബന്ധമൊന്നും ഇല്ല .ആവിഗ്രഹം ഇപ്പോള് തൈക്കാട്ട് ശിവന് കോവിലില്സൂക്ഷിക്കപ്പെട്ടിരിക്കുന്നു .
രസകരമായ സംഗതി ചട്ടമ്പി സ്വാമികള്ക്ക് രാസവിദ്യ അറിയാമെന്നു കരുതി അദ്ദേഹത്തെ പലരും സമീപിച്ചിരുന്നു .അത്തരം ഒരാളെ വഞ്ചി യാത്രയ്ക്കിടയില് ചട്ടമ്പി സ്വാമികള് കായലിലോ ആറ്റിലോ തള്ളിയിട്ട് വെള്ളം കുടിപ്പിച്ച കഥ ആരോ എഴുതിയിട്ടുണ്ട് (വാഴൂര് തീരത്ഥപാദ സ്വാമികളുടെ ജീവചരിത്രത്തില് ആണെന്ന് തോന്നുന്നു )
തൈക്കാട്ട് അയ്യാവ് സ്വാമികളും
രസവാദവും (ആല്‍ക്കെമി)
=====================================================
ചട്ടമ്പി സ്വാമികളുടെ ജീവചരി ത്രകാരന്മാരില്‍
ചിലരും
(പ്രഭാത് 2009-ല്‍ പ്രസിദ്ധീ കരിച്ച “ബ്രഹ്മശ്രീ വിദ്യാധിരാജ
ചട്ടമ്പിസ്വാമികള്‍” രചിച്ച എസ്. ബാലന്പിള്ള മുതല്‍ പേരും “മഹാപ്രഭു’എന്ന നോവല്‍ രചിച്ച വൈക്കം വിവേകാനന്ദനും
ഉദാഹരണം) ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ചട്ടമ്പി സ്വാമികളുടെയും
ശ്രീനാരായണ ഗുരുവിന്റെയും ആത്മീയ ഗുരു
അല്ല എന്ന് എഴുതി വച്ചിട്ടുണ്ട് . അദ്ദേഹം അവരെ യോഗവിദ്യ മാത്രം അല്‍പ്പം
ചിലതൊക്കെ (ക്യാപ്സൂള്‍ രൂപത്തില്‍ മാത്രം) പരിശീലിപ്പിച്ചു എന്നും
അത് മുഴുവനാക്കാതെ ഗുരുവിനെ ഉപേക്ഷിച്ചു എന്നും എഴുതിയിരിക്കുന്നു.
ഇപ്പോള്‍ സി.ബി.എസ് സിലബസില്‍
പത്താം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ചട്ടമ്പിസ്വാമികള്‍ എന്ന കൃതിയിലും (രചയിതാവ്
രാജന്‍ തുവ്വര “ രസപാക പ്രക്രിയ ഉപയോഗിച്ച് സ്വര്‍ണ്ണമുണ്ടാക്കാനുല്ലാ വിദ്യ
അന്വേഷിക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു അയ്യാവു എന്ന് പുറം 37 ല്‍ )അയ്യാവിന്റെ ആശ്രിതര്‍ മാത്രം ആയിരുന്നു എന്ന്
എഴുതിക്കാണുന്നു .
അയ്യാസ്വാമികള്‍ രസവാദത്തില്‍ (ആല്‍ക്കെമി
),ചെമ്പില്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കുന്ന തന്ത്രം ,തല്‍പ്പരനായിരുന്നു എന്നും അതിനാല്‍ ഖേചരി വിദ്യ മുഴുവനാക്കും മുമ്പേ
ശിഷ്യര്‍(ആശ്രിതര്‍ എന്ന് രാജന്‍ തുവ്വര ) ഇരുവരും ഗുരുവിനോട് സലാം പറഞ്ഞു എന്നവര്‍
എഴുതുന്നു .ചെല്ലുംപോള്‍ ഒക്കെ കറുത്ത പൂവുള്ള
കയ്യോന്നി കൊണ്ടുവരാന്‍ അയ്യാഗുരു കല്പ്പിച്ചിരുന്നത്രേ.
എസ്.ബാലന്പിള്ളയുടെ ജീവചരിത്രം
പേജ് 41 നമുക്കൊന്ന്
വായിക്കാം.
...” നാരായണ ഗുരുവിനു ഈ കാഞ്ചനഭ്രമത്തില്‍ വിസ്മയം തോന്നി .ചട്ടമ്പിയോടു അതിന്‍റെ പൊരുള്‍ ആരാഞ്ഞു .ചട്ടമ്പി സ്വാമികള്‍
ശ്രീശങ്കരാചാര്യരുടെ ഒരു ശ്ലോകം ചൊല്ലി കാര്യം ഗ്രഹിപ്പിച്ചു .
(ശ്രദ്ധിക്കുക ഈ വിദ്യ ശങ്കരാചാര്യര്‍ക്കും
അറിയാമായിരുന്നോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം)
അടുത്ത ദിവസം ചട്ടമ്പി
സ്വാമികള്‍ ഒരു സ്വര്‍ണ്ണ നാണയവുമായിട്ടാണ്
വന്നത് .”കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവന്നുവോ? എന്ന്(?) പതിവ് ചോദ്യം അയ്യാഗുരുവില്‍ നിന്നുണ്ടായി?
അതെന്തിനാണ്സ്വാമീ, സ്വര്‍ണ്ണം ഉണ്ടാക്കാനല്ലേ?” കുഞ്ഞന്‍
പിള്ള ചോദിച്ചു “അതെ.അതിനു തന്നെ” അയ്യാഗുരു
പറഞ്ഞു .
“എന്നാലിനി ബുദ്ധിമുട്ടേണ്ട .സ്വര്‍ണ്ണം
തന്നെ തന്നേക്കാം “എന്ന് പറഞ്ഞു ചട്ടമ്പി സ്വര്‍ണ്ണ നാണയം
ഗുരുവിനു നല്കയും ഇരു ശിഷ്യരും
അവിടെ നിന്ന് യാത്രയായി .
കുഞ്ഞന് സ്വര്‍ണ്ണ നാണയം എവിടെ
നിന്ന് കിട്ടി എന്ന് ബാലന്പിള്ള സാര്‍
വ്യക്ത മാക്കുന്നില്ല .കട്ടതോ
മോഷ്ടിച്ചതോ പിടിച്ചു പറിച്ചതോ ഇരന്നു വാങ്ങിയതോ കുഴിച്ചെടുത്തതോ ഇനി രസവാദത്താല്‍
നിര്‍മ്മിച്ചതോ
ഒന്നും വ്യക്തമാക്കുന്നില്ല .
സമാന രീതിയില്‍ വൈക്കം
വിവേകാനന്ദന്‍ മഹാപ്രഭു എന്ന നോവലിലും അയ്യാഗുരുവിന്‍റെ രസവാദ താല്‍പ്പര്യം വെളിവാക്കുന്നു .
എന്താണ് വാസ്തവം ? ശൈവയോഗികള്‍ക്ക് (അവര്‍ക്ക് ബ്രഹ്മചര്യം പാലിക്കേണ്ട,കുടുംബജീവിതം നയിക്കണം “യോഗിക്കള്‍ക്കാവാം ഭോഗവും” എന്ന് ശിവരാജയോഗത്തെ
വിവരിക്കുമ്പോള്‍ തിരുമൂലര്‍ “തിരുമന്ത്രം” എന്ന കൃതിയില്‍ ശ്ലോകം 1491 പുറം 457 ഡി.സി ബുക്സ് പ്രസിദ്ധീകരണം ) അറിയാവുന്ന
വിദ്യയാണ് രസവാദം .അയ്യാഗുരുവിന്റെ കയ്യില്‍ ഇരുന്നിരുന്ന സുബ്രഹ്മണ്യ വിഗ്രഹം
പിതാമഹന്‍ മഹര്‍ഷി ഹൃഷികേശന്‍ (ആന്ധ്ര )ഈ വിദ്യയാല്‍ നിര്‍മ്മിച്ച സ്വര്‍ണ്ണം
കൊണ്ടുണ്ടാക്കിയത് ആയിരുന്നുവത്രേ . ഈവിദ്യ അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നു
. ദുരുപയോഗം ചെയ്‌താല്‍ യോഗി യോഗഭ്രഷ്ടനാക്കപ്പെടും.മഹാസമാധി അടഞ്ഞ ,
മുന്‍കൂര്‍ പറഞ്ഞ സമയത്ത്
അനായാസമായി സമാധി അടഞ്ഞ, (1909 കര്‍ക്കിട
മകം ) അയ്യാഗുരു ഒരിക്കലും
യോഗഭ്രഷ്ടന്‍ ആയിട്ടില്ല എന്ന് വ്യക്തം. നാഡീശുദ്ധിയ്ക്കാവശ്യമായ കല്പസേവയ്ക്ക്
കയ്യോന്നി ചേര്‍ത്ത ഔഷധം ഉപയോഗിക്കാറുണ്ട്. ശിവരാജ യോഗികള്‍ .മഹാരാജാവിന്റെയും
റസിഡന്റിന്റെയും മറ്റു അമ്പതില്പരം ശിഷ്യരുടെയും ഗുരു ആയിരുന്ന അയ്യാസ്വാമിക്ക്,
അല്‍പ്പം സ്വര്‍ണ്ണം കിട്ടാനാണോ പ്രയാസം എന്ന് വായനക്കാര്‍ ചോദിച്ചു
പോകും .പക്ഷെ ജീവചരിത്രകാരന്മാരും നോവലിസ്റ്റും അതോര്‍ത്തില്ല .അയ്യാഗുരു ലൈകീക
കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍ താല്‍പ്പര്യം
കാട്ടിയതിനാല്‍ ശിഷ്യര്‍ സലാം പറഞ്ഞു എന്നവര്‍ എഴുതി പിടിപ്പിച്ചു .ഗുരുവിന്റെ
സ്വര്‍ണ്ണ താല്പ്പര്യത്തെ ചോദ്യം ചെയ്ത ശിഷ്യര്‍ പില്‍ക്കാലത്ത് എന്ത് ചെയ്തു
എന്നതവര്‍ കണ്ടില്ല .അല്ലെങ്കില്‍ അറിഞ്ഞ മട്ട് കാട്ടുന്നില്ല.
ചട്ടമ്പി സമ്പന്നരുടെ വീടുകളില്‍
മാത്രം അന്തി ഉറങ്ങി .സ്വര്‍ണ്ണ വള ഇട്ട കൈകള്‍ കൊണ്ട് വിളമ്പിയ വിഭവങ്ങള്‍
ആസ്വദിച്ചു ജീവിച്ചു .വടക്കന്‍ തിരുവിതാംകൂറില്‍ 90 ഏക്കര്‍ സ്ഥലം സ്വന്തം പേരില്‍ പതിപ്പിച്ചെടുത്ത് ,പാട്ടത്തിനു നല്‍കി വര്ഷം തോറും ആയിരം രൂപാ വീതം നേടി.അവസാനം
അത് ഇഷ്ട ശിഷ്യന്‍ , ഏക സഹോദരി അവരുടെ മക്കള്‍
എന്നിവര്‍ക്കായി നല്‍കി.പാവങ്ങള്‍ക്ക് ഒരു സെന്റോ ഒരു രൂപായോ നല്‍കിയില്ല
.പട്ടിയ്ക്കും പൂച്ചയ്ക്കും പോലും ഒന്നും നല്‍കിയില്ല .എല്ലാം സ്വന്തക്കാര്‍ക്കു
മാത്രം നല്‍കി .(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം പേജ് 295 കാണുക ).ഓവര്‍ സീയര് കേശവ പിളളയുടെ ഭാര്യയുടെ ഉദര രോഗം ചികിത്സിച്ച
വകയില്സ്വര്‍ണ്ണം കൊണ്ട് വേല്‍ നിര്‍മ്മിച്ചു വാങ്ങി ചട്ടമ്പി സ്വാമി പേജ് കാണുക
സ്വന്തം പ്രതിമ ഇറ്റാലിയന്‍ ശില്പിയെ കൊണ്ട് ഉണ്ടാക്കാന്‍ ഫോട്ടോയ്ക്ക് പോസ്സു ചെയ്ത പില്‍ക്കാല ശ്രീനാരായണഗുരു ദേവനും
കേരളത്തില്‍ ആദ്യ ലോട്ടറി
തുടങ്ങി .
ലൈകീക കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍ താല്‍പ്പര്യം കാട്ടാത്ത
ശിഷ്യരോ?
പിന്നെ അവര്‍ എന്തിനു
അയ്യാഗുരുവിനെ പഴിപറഞ്ഞു എന്ന് മനസ്സിലാകുന്നില്ല
.
നിറം പിടിപ്പിച്ച
നുണക്കഥകള്‍
നൂറു ശതമാനം
ശരിയെന്നോ ആധികാരികമെന്നോ പറയാവുന്ന ഒരു ജീവചരിത്രം ചട്ടമ്പി സ്വാമികള്‍ക്കില്ല .അയ്യപ്പന്‍
പിള്ള എന്നും കുഞ്ഞന്‍ പിള്ള എന്നും പേരുകള്‍ ഉണ്ടായിരുന്ന ചട്ടമ്പിസ്വാമികള്‍ (1853-1924) ആത്മകഥ എഴുതിയിരുന്നില്ല .അദ്ദേഹം ജീവിച്ചിരുന്ന
കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടു ശിഷ്യരില്‍ ആരെങ്കിലുമോ (അവര്‍ ഇരുവരും നല്ല
എഴുത്തുകാരും ഗ്രന്ഥ രചയിതാക്കളും ആയിരുന്നു .അവരുടെ ശിഷ്യര്‍ ആകട്ടെ
ഗുരുക്കന്മാര്‍ സമാധി ആകും മുമ്പേ അവരുടെ ജീവചരിത്രങ്ങള്‍ എഴുതി
പ്രസിദ്ധീകരിക്കയും ചെയ്തു) മറ്റാരെങ്കിലുമോ
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം എഴുതി
അദ്ദേഹത്തിന്‍റെ അംഗീകാരം വാങ്ങിയിരുന്നില്ല .”തന്നെ കുറിച്ച് ലോകം ഒന്നും അറിയുകേ വേണ്ട എന്നുള്ള
അഭിപ്രായത്തോടെ ജീവിച്ച ഒരു മമതാവിഹീനന്‍” ആയിരുന്നു(ചട്ടമ്പി) സ്വാമികള്‍ (പറവൂര്‍ ഗോപാലപിള്ള പുറം 24). സമാധികഴിഞ്ഞു
പതിനൊന്നു കൊല്ലം (1935) കഴിഞ്ഞു
മാത്രമാണ് പറവൂര്‍ ഗോപാലപിള്ള(1896-1965 സിനിമാ
നടന്‍ജനാര്‍ദ്ദനന്‍റെ പിതാവ് ) “പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം” എന്ന ജീവചരിത്രം
എഴുതിയത് .വി.കെ അമ്മുണ്ണി മേനോന്‍ തൃശ്ശൂര്‍ രാമാനുജ മുദ്രാലയം വഴി
അച്ചടിപ്പിച്ചു.
അതില്‍ ഒരുപാടു
തെറ്റുകള്‍ കടന്നു കൂടി .പലകാര്യങ്ങളും വിട്ടുപോയി .
ജീവിച്ചിരുന്നപ്പോള്‍ സ്വാമികള്‍ എന്‍.എസ് എസ്സില്‍ അംഗം
(1913 ല്‍ മാത്രം
സ്ഥാപിതം .അതിനുമുമ്പ് “ശൂദ്രന്‍”
എന്നായിരുന്നു വിളിക്കപ്പെട്ടതും എഴുതപ്പെട്ടതും ) ആയിരുന്നില്ല .തെക്കന്‍
തിരുവിതാംകൂറിലെ പ്രശസ്തമായ മച്ചില്‍ പോനയത്ത് എന്ന നായര്‍ തറവാട്ടില്‍ ആണ്
ചട്ടമ്പിസ്വാമികള്‍ ജനിച്ചത് എന്നുള്ള ശ്രീ രാജന്‍ തുവ്വരയുടെ പരാമര്‍ശം (പുറം 7) ശരിയല്ല .അദ്ദേഹം നായര്‍ സമുദായത്തില്‍ അല്ല ജനിച്ചത്
.തമിഴ് പാരമ്പര്യമുള്ള, ഒരു വൈശ്യ കണക്കപ്പിള്ള /ആധാരമെഴുത്ത് കുടുംബത്തില്‍ (അവരില്‍
ആരും ഭടജനം –പടയാളികള്‍ -ആയിരുന്നില്ല )ജനിച്ച അയ്യപ്പന്‍ പിള്ള എങ്ങനെ നായര്‍
ആകും ആ കുടുംബത്തില്‍ നായര്‍ വാല്‍ ഉള്ള ഒറ്റ വ്യക്തി പോലും ഇല്ലായിരുന്നു
.നായനാര്‍ പിള്ള എന്നൊക്കെ ആയിരുന്നു വാലു
കള്‍ .അമ്മ നങ്ങേമ “പിള്ള “.അദ്ദേഹം ഒരിക്കല്‍ പോലും മന്നത്തിനെ കണ്ടിട്ടില്ല
.മനനവും ചട്ടമ്പി സ്വാമികളെ നേരില്‍ കണ്ടിരുന്നില്ല എസ് എന്‍ ഡി പി ശ്രീനാരായണ
ഗുരുവിനാല്‍ സ്ഥാപിതം (1903) .അതിനാല്‍
ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിന്‍റെ ആത്മീയ ഗുരു ആയി അവരോധിക്കപ്പെട്ടു .സാധുജന
പരിപാലന സംഘം (1907) അയ്യങ്കാളി യാല്‍
സ്ഥാപിതം .അതിനാല്‍ സാധുജന പരിപാലന സംഘ ആചാര്യന്‍ അയ്യങ്കാളി .എന്നാല്‍ എന്‍ എസ്
എസ് സ്ഥാപനത്തില്‍ ചട്ടമ്പി സ്വാമികള്‍ക്ക് യാതൊരു പങ്കുമില്ല .അദ്ദേഹം നായര്‍
സമുദായത്തെ സംഘടിപ്പിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല .അദ്ദേഹത്തിന്‍റെ രണ്ടാമത്തെ
ശിഷ്യന്‍ ആയവാഴൂര്‍ തീര്‍ത്ഥ പാടസ്വാമികള്‍ (വടക്കന്‍ പറവൂര്‍ കാരന്‍ നാരായണ
കുറുപ്പ് )ആണ് നായര്‍ പുരുഷാര്‍ദ്ധ സാധിനി എന്ന നായര്‍ സംഘടന രൂപീകരിച്ച യഥാര്‍ത്ഥ
നായര്‍ സമുദായ നവോത്ഥാന നായകന്‍ .നായര്‍ സമുദായത്തിന്‍റെ (എന്‍ എസ്സെസ്സിന്റെ )
ആത്മീയ ആചാര്യസ്ഥാനം വഹിക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കയും ചെയ്തു (“എന്നെ
കുരുവാക്കേണ്ട”എന്ന വാക്യം
കാണുക). സമാധിക്കു ശേഷം അദ്ദേഹം നിരസിച്ച ആത്മീയ ആചാര്യസ്ഥാനം എന്‍.എസ് എസ്
ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി .എന്‍ എസ് എസ് യോഗത്തെ ചട്ടമ്പിസ്വാമികള്‍
കളിയാക്കിയിരുന്നു .ബോധേശ്വരനോടു അദേഹം പറഞ്ഞ വിവരം പ്രൊഫ ശശിധരന്‍ എഴുതിയ
ചട്ടമ്പിസ്വാമികള്‍ എന്ന ജീവചരിത്രത്തില്‍ വായിക്കാം
നായര്‍ വീടുകളിലെ
നിരവധി അച്ചന്മാരെ അദ്ദേഹം കളിയാക്കി (പ്രൊഫ ശശി ധരന്‍ എഴുതിയ ജീവചരിത്രം കാണുക )
ചട്ടമ്പി സ്വാമി ജീവചരിത്രങ്ങള്‍ “നായര്‍ ഗുരു“ എന്ന നിലയില്‍ “ഈഴവ ഗുരുവിന്‍റെ ഗുരു” എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിരവധി കല്‍പ്പിത കഥകള്‍
ഉള്‍പ്പെടുത്തിയ, നിറം പിടിപ്പിച്ച ജീവചരിത്രങ്ങള്‍ ആയിരുന്നു .നിരവധി
അസത്യപ്രസ്താവങ്ങള്‍ അവയില്‍ കടന്നു കൂടി .കല്ലും നെല്ലും പതിരും വേര്‍ തിരിക്കാന്‍
ആരും തയ്യാറായില്ല .
ചട്ടമ്പി
സ്വാമികളുടെ കയ്യക്ഷരത്തില്‍ കണ്ടു കിട്ടിയ ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍
അച്ചടിക്കപ്പെട്ടു
പലതും മറ്റു ചിലര്‍ എഴുതിയവ ആയിരുന്നു . .ചട്ടമ്പി സ്വാമികള്‍ക്ക് വായിച്ച പുസ്തകങ്ങള്‍ ,കേട്ട പ്രഭാഷണങ്ങള്‍ എന്നിവ എഴുതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു എന്ന കാര്യം മിക്കവരും മറന്നു കളഞ്ഞു
(തെക്കുംഭാഗം മോഹന്‍ എഴുതിയ വിദ്യാധി രാജായണം പുറം 20 കാണുക ) .മറ്റുള്ളവരുടെ കൃതികള്‍ അങ്ങനെ ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിച്ചു പ്രചരിപ്പിക്കപ്പെട്ടു .സാധാരണ ജനങ്ങളുമായി ബന്ധപ്പെടാത്ത സമ്പന്ന ഗൃഹങ്ങളില്‍ മാത്രം തങ്ങിയിരുന്ന ,.ആശ്രമ സ്ഥാപനം ,മത ബോധവല്‍ക്കരണം ,പ്രഭാഷണം,സംവാദം എന്നിവയില്‍ ഒട്ടും താല്‍പ്പര്യം കാട്ടാത്ത, ഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി സ്വാമികള്‍ .നായര്‍ സമുദായത്തെ പരിഷ്കരിക്കാനോ നവോത്ഥാന പരിപാടികളില്‍ പങ്കെടുക്കാനോ മത ബോധവല്‍ക്കരണ പ്രഭാഷണ ങ്ങള്‍ നടത്താനോ അദ്ദേഹം മുതിര്‍ന്നില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ രണ്ടാം ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ “തീര്‍ത്ഥപാദ സന്യാസ സമ്പ്രദായം” സ്ഥാപിക്കയും(1913) ആശ്രമങ്ങള്‍ സ്ഥാപിക്കയും വനിതാ ശിഷ്യകളെ നേടുകയും(മഹിളാ മന്ദിരം സ്ഥാപക ശ്രീമതി ചിന്നമ്മ )
നായര്‍ പെണ്‍കുട്ടി കളെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കയും നായര്‍ സമുദായ സംഘടന (“നായര്‍ പുരുഷാര്‍ത്ഥ സാധിനി” 1900) സ്ഥാപിക്കയും ആണ്‍ പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കയും ആതുരാലയങ്ങള്‍ സ്ഥാപിക്കയും മത മഹാസമ്മേളനങ്ങള്‍ആ രംഭിക്കയും(ചെറുകോല്‍പ്പുഴ ) പുസ്ത പ്രസാധനം തുടങ്ങയും പ്രാദേശിക വികസന പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും (വാഴൂരിലെ റോഡുകള്‍ ,പോസ്റ്റ് ഓഫീസ് )മഹിളാ മന്ദിരം സ്ഥാപിക്കയും നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ അവസാനിപ്പിക്കയും അലസരും മടിയരും വ്യവഹാര പ്രിയരും ചൂതു കളിക്കാരും പകിടകളിക്കാരും മാത്രം ആയിരുന്ന “വെടലകള്‍ “ (വിളയും മുമ്പ് തേങ്ങ ഇട്ടു വില്‍പ്പന നടത്തുന്നവര്‍ )എന്നറിയപ്പെട്ടിരുന്ന അനങ്ങാപ്പാറ നായര്‍ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്ക് കൈ പിടിച്ചിറക്കയും മറ്റും ചെയ്തു . .
അങ്ങനെ ആ ശിഷ്യന്‍ “തിരിയില്‍ നിന്ന് കൊളുത്തിയ പന്തം” കണക്കെ നായര്‍ സമുദായത്തിന് വെളിച്ചം നല്‍കി .യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായ ആത്മീയ ആചാര്യന്‍ ആയി അവരോധിക്കപ്പെടെണ്ടിയിരുന്നത് ശിഷ്യന്‍ ആയിരുന്ന വാഴൂര്‍ സ്വാമികളായിരുന്നു എന്ന് ലോകം അറിയണം

.അതിനു ചട്ടമ്പി
സ്വാമികള്‍ പുനര്‍ വായിക്കപ്പെടണം .വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ എന്ന നായര്‍
നവോത്ഥാന നായകനെ കുറിച്ച് സാധാരണക്കാര്‍ കൂടുതല്‍ അറിയണം .അദ്ദേഹത്തിന്‍റെ
ജീവചരിത്രം പഠിക്കണം .അത് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം .
അതിനായി തുറന്ന ,ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകണം
അതിനായി തുറന്ന ,ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകണം
പഴയ കള്ളക്കഥകള്‍
ആവര്‍ത്തിക്ക അല്ല വേണ്ടത് .
പുനര്‍ വായന തന്നെ വേണം .
പുനര്‍ വായന തന്നെ വേണം .
ചട്ടമ്പി സ്വാമികള്‍ പറഞ്ഞത്
നായര്‍ തറവാടുകളിലെ ബഹുഭര്‍ത്രുത്തത്തെ ചട്ടമ്പിസ്വാമികള്‍ കളിയാക്കിയിരുന്നു .പ്രൊഫ ശശിധര കുറുപ്പ് എഴുതിയ ജീവചരിത്രം പുറം 44 കാണുക
“പാഞ്ചാലിയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ട് എന്ന് പുരാണത്തില്‍ പറയുമ്പോലെ ആണ് മദ്ധ്യ തിരുവിതാം കൂറിലെ നായര്‍ തറവാടുകളിലെ സ്ഥിതി .മൂന്നു നാല് പേര്‍ക്ക് കൂടി ഒരു ഭാര്യ .കച്ചേരിയില്‍ പോകുന്ന അച്ഛന്‍ ,പള്ളിക്കൂടത്തില്‍ പോകുന്ന അച്ഛന്‍ ,വയലില്‍ പോകുന്ന അച്ഛന്‍ ,വീട്ടില്‍ നില്‍ക്കുന്ന അച്ഛന്‍ .ഇങ്ങനെ പോകുന്നു അച്ഛന്‍ മാരുടെ വിവരണം.
കൊല്ലാത്തെ നായര്‍ മഹാസംമ്മേളനത്തിന് പോകാന്‍ തുനിഞ്ഞ ബോധേശ്വരന് (കവിയത്രി സുഗത കുമാരിയുടെ പിതാവ് അയ്യപ്പന്‍ പിള്ള )ചട്ടമ്പി സ്വാമികള്‍ നല്‍കിയ ഉപദേശം അതെ പേജില്‍ വായിക്കാം
നായന്മാരുടെ സഭയ്ക്ക് പോകുന്നുണ്ടോ ?കൊള്ളാം .പോകണം .ഒരു കാര്യം പ്രധാനമായി ഓര്‍മ്മിക്കണം .പന്തല്‍ ഉണ്ടായിരിക്കും .അതിന്‍റെ അകത്തു കയറി ഇരിക്കരുത് .പന്തലിന്‍റെതൂണില്‍ എവിടെയെങ്കിലും പിടിച്ചോണ്ട് നിന്നോണം .നായന്മാരാണ് .പ്രമേയങ്ങളും വാദപ്രതിവാദങ്ങളും വരും .തൂണ് പിഴാന്‍ തുടങ്ങുമ്പോള്‍ വെളിയില്‍ ചാടിക്കോണം .പിന്നെ ഒരു കാര്യം കൂടി .അവരെ ആരെയെങ്കിലും അറിയിക്കണം .ഗുരുവിന്‍റെ കാര്യത്തില്‍ ഈ വയസ്സനെ ഇട്ടു കുത്തരുത് .അതിനു പറ്റിയവര്‍ വേറെ ഉണ്ട് “
No comments:
Post a Comment