Friday, 22 June 2018

തമ്പുരാട്ടിയുടെ രുദ്രാക്ഷമാല

തമ്പുരാട്ടിയുടെ രുദ്രാക്ഷമാല
==============================
നാലാങ്കല്‍ കൃഷ്ണപിള്ളയുടെ
“മഹാക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍
(നാഷണല്‍ ബുക്സ്റ്റാ ള്‍ 1968),
ക്ഷേത്ര പ്രദിക്ഷണം ,
പി.ജി രവീന്ദ്രന്‍റെ ക്ഷേത്രവിജ്ഞാന കോശം (ഡി.സി ബുക്സ് 2000) തുടങ്ങിയ ക്ഷേത്ര പുരാവൃത്ത ഗ്രന്ഥങ്ങളില്‍ നിന്നും തികച്ചും വ്യതസ്ത മാണ് അശ്വതി തിരുനാള്‍ ഗൌരി ലഷ്മീഭായി തമ്പുരാട്ടി തയ്യാറാ ക്കിയ രുദ്രാക്ഷമാല എന്ന സചിത്ര ചരിത്രഗ്രന്ഥം .
ദക്ഷിണ കേരളത്തിലെ ഇരുപത്തിയേഴു ക്ഷേത്രങ്ങളുടെ ഉത്ഭവം ,മഹത്വം ,ചരിത്രം ,അനുഷ്ടാനങ്ങള്‍ എന്നിവ തമ്പുരാട്ടി അതി മനോഹരമായി അവതരിപ്പിക്കുന്നു .ആദ്യ ഗ്രന്ഥകാരന്മാര്‍ വായ്മൊ ഴികള്‍, ഐതീഹ്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ തമ്പുരാട്ടി ശിലാരേഖകള്‍, ശാസനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നല്ല ഒരു ചരിത്ര രചന തന്നെ നടത്തുന്നു .
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ലഭ്യമായ ചരിത്ര രേഖകളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്നതില്‍ തമ്പുരാട്ടിയ്ക്കു വീഴ്ച വന്നു എന്ന് ഖേദ പൂര്‍വ്വം എടുത്തു പറയട്ടെ
മൂന്നാമത്തെ ലേഖനം പാര്‍ത്ഥിവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെ (കന്യാകുമാരി ജില്ല ) കുറിച്ചാണ് .കേരളത്തില്‍ അല്ലാത്തതിനാല്‍ നാലാങ്കല്‍, രാജേന്ദ്രന്‍ എന്നിവര്‍ ഈ അതിപുരാതന ക്ഷേത്രത്തെ ഒഴിവാക്കി യിരുന്നു
.പാലിയം ചെമ്പുപട്ടയത്തില്‍ (സി.ഇ 925) പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം വളരെ അധികം ചരിത്ര പ്രാധാന്യം ഉള്ള ക്ഷേത്രമാണ് .കലി സംഖ്യ (14490870) എഴുതിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ആദ്യ രേഖ ആണിത്. ഈ ശാസനം എഴുതിച്ച വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള ആയ് രാജാവ് ആണ് പില്‍ക്കാലത്ത് ശബരിമല അയ്യപ്പന്‍ ആയി ആരാധിക്കപ്പെടുന്നത് എന്ന തീസ്സിസ് എഴുതിയത് അടുത്ത കാലത്ത് അന്തരിച്ച പ്രഫസ്സര്‍ മീരാക്കുട്ടി .
“ഈ രേഖ എഴുതിയ ആളിന്റെയും അതിനു മേല്‍നോട്ടം വഹിച്ച ഉദ്യോ ഗസ്ഥന്‍റെയും പേരുകള്‍ അടങ്ങിയ വിവരങ്ങള്‍ ആണ് അവസാനത്തെ പട്ടയത്തില്‍” എന്നെഴുതിയ തമ്പുരാട്ടി (പുറം 21) വായനക്കാരുടെ മുന്നില്‍ ആ പേരുകള്‍ മറച്ചു വച്ചു വലിയ ദ്രോഹം ചെയ്തിരിക്കുന്നു.
”പട്ടയങ്ങളുടെ അവസാനം ഇതിനു രൂപം നല്‍കിയ /എഴുതിയ വ്യക്തിയുടെ പേരും രേഖ പ്പെടുത്തിയിട്ടുണ്ട് (മുകളില്‍ പറഞ്ഞ വിവരങ്ങള്‍ക്ക് കടപ്പാട് TAS വാല്യം 1പേജ്15-33)എന്നു പേജ് 23 –ല്‍ ആവര്‍ത്തിക്കുന്ന തമ്പുരാട്ടി അവിടെയും ആ ചരിത്ര പുരു ഷന്‍റെ \,സാക്ഷരവ്യക്തിയുടെ , വട്ടെഴുത്ത് (നാനം മോനം എന്ന പ്രാചീന ലിലി ) വിദഗ്ദന്റെ പേര്‍ ഒളിച്ചു വയ്ക്കുന്നു
.ഡോ പുതുശ്ശേരി രാമചന്ദ്രന്‍ തയ്യാറാ ക്കിയ ,
എം ജി.എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന ചരിത്ര പണ്ടിതനില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്ന , :"കേരള ചരിത്ര ത്തിന്‍റെ അടിസ്ഥാന രേഖകള്‍ “(കേരള ഭാഷാ ഇന്സ്ടിട്യൂട് 2011) നമുക്കൊന്ന് മറി ച്ചു നോക്കാം TAS വാല്യം ഒന്ന് കൈവശമില്ല .തരിസാപ്പള്ളി പട്ടയം വരുന്ന രണ്ടാം വാല്യം മാത്രമാണ് കൈവശം )
“.... ഇപ്പരിചു തെങ്കനാട്ടു വെണ്ണീര്‍ വെള്ളാള ന്‍ തെങ്കനാട്ടു കിഴവനായിന ചാത്തന്‍ മുരുകന്‍ ആണത്തിയാക ....”(67,68 ലൈന്‍ പാലിയം ശാസനം )
തെങ്കനാടു എന്ന് പറയുന്നത് തിരുവനന്ത പുരത്തിന് തെക്ക് കന്യാകുമാരി വരെയുള്ള തീരപ്രദേശം. അവിടത്തെ കിഴവന്‍ (സാമന്തന്‍ )ആയിരുന്ന വെണ്ണീര്‍ വെള്ളാള ന്‍ ചാത്തന്‍ മുരുകന്‍ എന്ന പേര്‍ തമ്പുരാട്ടി അറിഞ്ഞോ അറിയാതെയോ വിട്ടുകളയുന്നു .
അക്കാലത്തെ സാക്ഷരനായ ആ വെണ്ണീര്‍ വെള്ളാള നെ അവര്‍ തമസ്കരിച്ചു .തരിസാപ്പള്ളി പട്ടയം എഴുതിയ സാക്ഷരന്‍ ആദ്യസാക്ഷി സുന്ദരന്‍ എന്ന വെള്ളാളന്‍ (വേല്‍ കുല സുന്ദരന്‍ ) ആയിരുന്നു വെങ്കില്‍ .ഇവിടെ ആകട്ടെ ചാത്തന്‍ മുരുകന്‍ എന്ന വെണ്ണീര്‍ വെള്ളാളനും .
വെണ്ണീര്‍ ധരിക്കാത്ത വെറും (ധര്യാ )വെള്ളാളനും ഭസ്മം ധരിക്കുന്ന വെണ്ണീര്‍ വെള്ളാളനും തമ്മിലുള്ള വ്യത്യാസ ത്തിനു വളരെ അധികം ചരിത്ര പ്രാധാന്യം ഉണ്ട് എന്ന്‍ എടുത്തു പറയട്ടെ. തരിസാപ്പള്ളി പട്ടയം തയ്യാറാക്കിയത് വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട
വെള്ളാള സാക്ഷരനു .എന്ത് കൊണ്ട് ആ അ വകാശം നിഷേധിക്കപ്പെട്ടു ‍ എന്നറിയുന്നത് രസാവഹം ആണ്
തുടരും

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment