Monday, 27 November 2017

സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍

സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍
സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കേരള സന്ദര്‍ശനത്തിന്‍റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം 2017 നവംബര്‍ മുതല്‍ ഡിസംബര്‍ 22 വരെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷിച്ചു വരുന്ന വേളയില്‍  മനോരമ ദിനപ്പത്രം ലീഡര്‍ പേജില്‍ ശ്രീരാമകൃഷണ ആശ്രമം വക പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ എഴുതിയ ധന്യം വിവേകസ്പര്‍ശം എന്ന ലേഖനം (തിങ്കള്‍ 27 )നല്‍കിയത്  തികച്ചും സമയോചിതം തന്നെ.
ഡോ പല്‍പ്പുവില്‍ നിന്നുകിട്ടിയ ഏകദേശ ധാരണയുമായി ഭ്രാന്താലയം ആയ കേരളത്തില്‍ സ്വാമികള്‍ നടത്തിയ യാത്രയില്‍, ചട്ടമ്പി സ്വാമികളെ (മാത്രം) അല്ലാതെ ഈഴവ സമുദായത്തില്‍ പിറന്ന ആദ്ധ്യാത്മിക ഒരു  ആചാര്യന്‍ ഉണ്ടായിരിക്കെ, അദ്ദേഹത്തിനെ എന്ത്കൊണ്ട് കണ്ടുപിടിച്ചു സംവദിച്ചില്ല എന്ന സംശയം ഉന്നയിക്കട്ടെ .ചട്ടമ്പി സ്വാമികളുമായി വിവേകാനന്ദ സ്വാമികള്‍ നടത്തിയ സംവാദത്തില്‍ ചിന്മുദ്രയെ കുറിച്ച് ചോദിച്ചത്, തന്‍റെ അജ്ഞത അകറ്റാന്‍ ആയിരുന്നോ അതോ ചട്ടമ്പിയുടെ ജ്ഞാനം പരീക്ഷിക്കാന്‍ ആയിരുന്നോ എന്ന് മനസ്സിലാകും വിധം ആരും ഇതുവരെ എഴുതി കണ്ടില്ല .പിന്നെ അവര്‍ സംസാരിച്ചതാകട്ടെ, മരത്തില്‍ ഇരുന്ന ഒരു വാനരനെ കുറിച്ച് മാത്രവും .പക്ഷെ here I met a remarkable man എന്ന് വിവേകാനന്ദ സ്വാമികള്‍ എഴുതി എന്ന് ചരിത്രകാരന്മാര്‍ മുഴുവന്‍ പറയുന്നു .
പക്ഷെ എന്‍റെ എളിയ മനസ്സില്‍ ഉദിക്കുന്ന ഒരു സംശയം ആര് ദൂരീകരിക്കും? ഉടന്തടി ചാട്ടം, സതി,അയിത്തം  തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കല്‍ക്കട്ടയില്‍ നിന്നെത്തിയ വിവേകാനന്ദ സ്വാമികളോട്  ,കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ച  സ്വാമികളോട്, അദ്ദേഹം കേരളത്തില്‍ സഞ്ചരിച്ച ഡിസംബര്‍ മാസത്തില്‍ തിരുവിതാംകൂര്‍ പ്രദേശത്ത് നാടെങ്ങും നടന്നിരുന്ന ജാതി മതഭേദമില്ലാ ശബരിമല യാത്ര ,വാവര്‍ പള്ളിയിലെ ഹിന്ദു ആരാധന ,എരുമേലിയിലെ ജാതിമതവര്‍ഗ്ഗ വര്‍ണ്ണ ദേശ ലിംഗ ഭേദമില്ലാ നവോത്ഥാന കൂട്ടായ്മ ആയ പേട്ടകെട്ട് എന്നിവയെ കുറിച്ച് തിരുവിതാംകൂര്‍ പ്രദേശമാകെ ചുറ്റി കറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ എന്തു കൊണ്ട് പറഞ്ഞു മനസ്സിലാക്കി ബോധവല്‍ക്കരിച്ചു കൊടുത്തില്ല ?അങ്ങനെ ചെയ്തിരുന്നുവെങ്കില്‍. അങ്ങ് അമേരിക്കയില്‍ ആയിര ദ്വീപില്‍ എത്തിയപ്പോള്‍, കൊടുങ്ങല്ലൂരിലെ സംസ്കൃത ജ്ഞാനികള്‍ ആയ സ്ത്രീകളുടെ കാര്യം മാത്രമല്ല, ജാതിമതവര്‍ഗ്ഗ വര്‍ണ്ണ ലിംഗമില്ലാ ശബരിമല തീര്‍ഥാടനത്തെ കുറിച്ചും വിവേകാനസ്വാമികള്‍ ന്ദ പ്രസംഗിക്കുമായിരുന്നു.
വിവേകാനന്ദസ്വാമികളുടെ കേരള യാത്രാ ചരിത്രം എഴുതിയ മിക്കവരും അദ്ദേഹവും മനോന്മണീയം സുന്ദരന്‍ പിള്ളയും തമ്മില്‍ നടത്തിയ സംവാദം തമസ്കരിക്കയോ,  തെറ്റായി വ്യാഖാനിക്കയോ ചെയ്തതായി കാണാം .ഇവിടെ നന്ദാത്മജാനന്ദസ്വാമികള്‍  ആകട്ടെ തമസ്കരണം തന്നെ നടത്തി
സ്വാമികള്‍ കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹം ഭാരതത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു സാധാ സന്യാസി മാത്രം .എന്നാല്‍ അക്കാലത്ത് തന്നെ മനോന്മണീയം  ലോകപരസിദ്ധനായ പണ്ഡിതന്‍ ആയിരുന്നു .ഡാര്‍വിന്‍ തുടങ്ങിയവരുമായി നേരിട്ട് കത്തിട ടപാടുകള്‍ നടത്തിയിരുന്നു (പിഗോവിന്ദപ്പിള്ള ).ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്ന് ഫെലോഷിപ്പ് കിട്ടിയ ,ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് പാരിതോഷികം വാങ്ങിയ പണ്ഡിതന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പുരാതന ഭാരത സംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് ഹാരപ്പയില്‍ മാര്‍ഷല്‍ ഖനനം തുടങ്ങുന്നതിനു മുപ്പതു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചരിത്ര പണ്ഡിതന്‍ ഖനനം നടത്തേണ്ടത് വടക്കെ ഇന്തയില്‍ അല്ല; തെക്കേ ഇന്ത്യയില്‍ നര്‍മ്മദ കാവേരി തടത്തില്‍ എന്ന് വാദിച്ചിരുന്ന ചരിത്രപണ്ടിതന്‍ ,തെക്കേ ഇന്ത്യന്‍ ചരിത്ര പഠനത്തിന്‍റെ സാക്ഷാല്‍ പിതാവ് .അദ്ദേഹവുമായി സംവദിക്കാന്‍ ഹാര്‍വിപുരം ബംഗ്ലാവില്‍ നേരിട്ട് എത്തുക ആയിരുന്നു വിവേകാനന്ദസ്വാമികള്‍ .”ഞാന്‍ ദ്രാവിഡനും ശൈവനും” എന്ന് മനോന്മണീ യം പറഞ്ഞു എന്നതു വാസ്തവം .അക്കാലത്ത് തന്നെ  ദ്രാവിഡ വാദം മുഴക്കി എന്ന കുറ്റം സുന്ദരന്‍ പിള്ളയില്‍ ചുമത്താന്‍ മാത്രമാണ് നമ്മുടെ ചരിത്രകാരന്മാര്‍ തയാര്‍ ആയത് .അദ്ദേഹം അന്നേ പറഞ്ഞ സത്യം ആരും കണ്ടില്ല .ഉള്‍ക്കൊണ്ടില്ല .കഷ്ടം .
പെരൂര്‍ക്കടയിലെ ആയിരം എക്കറിലെ ഹാര്‍വിപുരം ബംഗ്ലാവില്‍ ഒരു ദിവസം തങ്ങിയ സ്വാമികള്‍, തപസ്സിനും ധ്യാനത്തിനും പറ്റിയ ഉയര്‍ന്ന പാറ അന്വേഷിച്ചു പേരൂര്‍ക്കടയിലെ അത്യുന്നത അടുപ്പുകൂട്ടാന്‍ പാറ യും(ഇന്നും അത് ഭാഗികമായി നില നില്‍ ക്കുന്നു ) സന്ദര്‍ശിച്ചു അവിടെ നിന്ന് സൂര്യാസ്തമനം കണ്ടു എന്നതും പലരും മറച്ചു പിടിച്ചു .കൂടുതല്‍ അറിയാന്‍ മനോന്മണീ യം സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ പ്രൊഫ സുന്ദരം  പിള്ള (തിരുക്കൊച്ചി ധന റവന്യു മന്ത്രി പി.എസ് .നടരാജപില്ലയുടെ മകന്‍ ) തിരുനെല്‍വേലി എം. ഡി. റ്റി. ഹിന്ദു കോളേജ് സോവനീര്‍ (1978) Sundaram The Household Head എന്ന ലേഖനം (പുറം  79-82) കാണുക .കോപ്പികള്‍ വേണ്ടവര്‍ സദയം ബന്ധപ്പെടുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob: 9447035416 Email:drkanam@gmail.com

Blog:www.charithravayana.blogspot.in 

No comments:

Post a Comment