=============================
പേരിനെ കുറിച്ച് പലരും പലതും പലപ്പോഴായി എഴുതിക്കഴിഞ്ഞു .
അങ്ങ് വിശ്വസാഹിത്യത്തിലെ ഷെക്സ്പീയര്‍ മുതല്‍ ഇങ്ങു,കേരളത്തില്‍ , മലയാളത്തില്‍ “ജീവിക്കാന്‍ മറന്നുപോയ സ്ത്രീ”യെ കാട്ടിത്തന്ന വെട്ടൂര്‍ രാമന്‍ നായര്‍ വരെ, എത്രയോ പേര്‍ പേരിനെ കുറിച്ച് എഴുതിക്കഴിഞ്ഞു. “ഒരു പേരില്‍ എന്തിരിക്കുന്നു ?”, എന്ന് ചോദിച്ചത് നാടകകുലപതി ഇംഗ്ലീഷുകാരന്‍ ആവോണ്‍ നദിക്കരയില്‍ ജനിച്ച കുന്തംകുലുക്കി ഷ ക്സ്പീയര്‍ .പലതും ഉണ്ടല്ലോ എന്ന് ബോധിപ്പിക്കാനാണ് ഈ കുറിമാനം.
മാനുഷര്‍ എല്ലാം ഒന്നുപോലെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇമ്പമുള്ള പദം അവന്‍റെ അല്ലെങ്കില്‍ അവളുടെ പേര്‍ എന്ന് പ്രസംഗം എങ്ങനെ നടത്തണം? എങ്ങനെ ആളെ വാചകമടിച്ചു മയക്കാം ? എന്നൊക്കെ മാളോരെ പഠിപ്പിച്ച ഡേല്‍കാര്‍ണഗി പണ്ടേ പറഞ്ഞു വച്ചു. .അതിനാല്‍ എന്‍റെ പേരില്‍ നിന്ന് നമുക്ക് തുടങ്ങാം.
വാസ്തവം പറഞ്ഞാല്‍, എന്‍റെ സ്വന്തം പേരിനേക്കാള്‍, എനിക്ക് ഇഷ്ടപ്പെട്ട രണ്ടു പേരുകളില്‍ ഒന്ന് എന്‍റെ ജന്മനാടായ കോട്ടയം ജില്ലയിലെ ഏറ്റവും അധികം അറിയപ്പെടുന്ന മലയാളികള്‍ ഉള്ള നാടുകളില്‍ എല്ലാം അറിയപ്പെടുന്ന ,ഇന്നും കുഗ്രാമമായ “കാനം” എന്ന ദേശത്തിന്‍റെ പേര്‍ ആണ് .ആ പേരില്‍ ഞാന്‍ ആ ദേശത്തിന്‍റെ ചരിത്രവും എഴുതിയിട്ടുണ്ട് .പൌര പ്രഭ എന്ന കൊച്ചി പ്രസിദ്ധീകരണത്തില്‍ അത് തുടരനായി ഒരു കാലത്ത് വന്നിരുന്നു . കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല .പക്ഷെ പി.ജെ ചെറിയാന്‍ അദ്ധ്യക്ഷന്‍ ആയ കേരള ഹിസ്ടോറിക്കല്‍ റിസേര്‍ച് സോസ്സൈറ്റി യില്‍(KHRC,Trivandrum) അതിന്‍റെ കോപ്പി സൂക്ഷിക്കപ്പെട്ടിരിക്കുന്നു .ആവശ്യക്കാര്‍ക്ക് കോപ്പി അവിടെ നിന്ന് ലഭിക്കും .
ഡോക്ടറണ്മാര്‍ സാധാരണ ചെയ്യാറില്ലാത്ത ഒരു കാര്യമാണ് നാടിന്‍റെ പേര്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ക്കുക എന്നത് .പക്ഷെ എഴുത്തുകാരും
രാഷ്ട്രീയക്കാരും വക്കിലീലന്മാരും പണ്ട് കഥാകാലക്ഷേപക്കാരും അത് പലപ്പോഴും ചെയ്യും. അത്തരക്കാരുടെ കുത്തകാവകാശത്തില്‍ ഈയുള്ളവന്‍ കടന്നു കയറാന്‍ കാരണം ജന്മം തന്ന നാടിനോടുള്ള ഒടുങ്ങാത്ത പ്രണയം ആണ് .ലോകത്തിലെ സ്വര്‍ഗ്ഗം ആയിരുന്നു ചെറുപ്പത്തില്‍ എന്‍റെ ജന്മനാടായ കോട്ടയം ജില്ലയിലെ വെറും കാനം
.കാനം രണ്ടാം ഭാഗം ആയി വരുന്ന നിരവധി സ്ഥലനാമങ്ങള്‍ ഉണ്ട് .ഇരുട്ടു കാനം ,കുരുട്ടു കാനം,കുട്ടിക്കാനം , കുമ്മട്ടിക്കാനം,തെക്കാനം , പ്രക്കാനം എന്നിങ്ങനെ കാനം പലവിധം കേരളത്തില്‍ലോ,കത്തിലും സുലഭം എന്തിനു ആഫ്രിക്കയില്‍ പോലും ഉണ്ട് ഒരു കാനം .ഇപ്പോള്‍ അമേരിക്കയിലും ഉണ്ട് കാനം .കാനം കാരന്‍ ഒരു മദ്യപ്രേമി അമേരിക്കയില്‍ തുടങ്ങിയ, മദ്യശാലയുടെ പേരും “കാനം”. അദ്ദേഹത്തിന്‍റെ കാറും കാനം .ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടിരുന്നു .ഉടമ എന്‍റെ സഹപാഠിയായിരുന്ന,അമേരിക്കയില്‍ കുടിയേറിയ ,”കുടി”യേറ്റുന്ന ആനന്ദവല്ലിയുടെ കൊച്ചു മകനും (അമ്മിണി ,ആനന്ദം ,ഇന്ദിര ഈശ്വരി എന്നിനെ പല പെണ്‍കുട്ടികള്‍ക്ക് അക്ഷരമാലാ ക്രമത്തില്‍ അവളുടെ അമ്മ ജന്മം നല്‍കി ഋഷികുമാരി എന്ന പേരിടാന്‍ അവസരം കൊടുക്കാതെ, ദൈവം തമ്പുരാന്‍ അവര്‍ക്ക് പിന്നീട് നല്‍കിയത് ഒരു ആണ്‍കുട്ടിയെ. അതോടെ അക്ഷരമാലാക്രമത്തില്‍ ഒള്ള നാമകരണം ആ ദമ്പതികള്‍ നിര്‍ത്തി വച്ച് സ്വസ്ഥമായി .”കൃഷണ” ലീലകള്‍ അവസാനിപ്പിച്ചു .
കാനം ഈജെ (ഫിലിപ്) എന്ന ജനപ്രിയ (കുബുദ്ധികള്‍ അതിനു “പൈങ്കിളി” എന്ന് പേരിട്ടു .”ജീവിതം ആരംഭിക്കുന്നു” എന്ന മനോരമയിലെ ആദ്യ നീണ്ടകഥ, ദീപികയിലെ പാടാത്ത “പൈങ്കിളി” (മുട്ടത്തു വര്‍ക്കി രചനയ്ക്ക് ) മുമ്പേ എഴുതിയത് ഞങ്ങളുടെ ഗ്രാമത്തില്‍ ജനിച്ച പീലിപ്പോച്ചന്‍, ആയിരുന്നു .അദ്ദേഹത്തിന്‍റെ മുത്തച്ചന്‍ പീലിപ്പോച്ചന്‍ ഗ്രാമത്തിലെ ആദ്യ ഐ സ്പെഷ്യലിസ്റ്റ് ആയിരുന്നു .ഞങ്ങളുടെ വാഴൂര്‍ തുണ്ടത്തില്‍ കുടുംബ വക ഭൂമിയിലെ കുടികിടപ്പുകാരനും .അവിടെ നിന്നും കുടിയിറക്കിയതിനെ ആസ്പദമാക്കി രചിച്ചതാണ് കൊച്ചുമകന്‍ കാനം ഈ. ജെയുടെ ആദ്യ കൃതിയായ ബാഷ്‌പോദകത്തിലെ (അച്ചടി മല്ലപ്പള്ളി പ്രസ് . വില്‍പ്പന ഈജെ സാറും ഞങ്ങളുടെ ക്ലാസ് അദ്ധ്യാപിക ആയിരുന്ന ഭാര്യ ശോശാമ്മയും .വില ഒരു രൂപാ.ഇപ്പോഴും കയ്യിലുണ്ട് അന്ന് വാങ്ങിയ കോപ്പി –അക്കാലം ടീച്ചര്‍ പ്രയോഗം പ്രചരിച്ചിരുന്നില്ല ) “കുടിയിറക്ക്” എന്ന കവിത .വൈലോപ്പിള്ളി എഴുതിയ കുടിയിറക്കലിനും മുമ്പ് മലയാള സാഹിത്യത്തില്‍ ഉണ്ടായ ആദ്യ കുടിയിറക്കല്‍ . സ്കൂള്‍ കുട്ടികള്‍ അത് ഷാഡോപ്ലേ ആയി സ്കൂള്‍ വാര്‍ഷികങ്ങളില്‍ അവതരിപ്പിച്ചിരുന്നു .
നീണ്ട കഥാകാരനെ പോലെ ഒരു നോവലിസ്റ്റ് ആകണം എന്നായിരുന്നു കാനം സി.എം എസ് സ്കൂള്‍ (ഈ സ്കൂള്‍ സ്ഥാപിച്ചത് ഇംഗ്ലണ്ടില്‍ നിന്ന് സുവിശേഷ പ്രചാരണത്തിന് വന്നു മലയോര മേഖലയിലെ മല അരയ(ശ) വിഭാഗത്തില്‍ പെട്ട നൂറു കണക്കിന് ആള്‍ക്കാരെ മതം മാറ്റി യ ഏ.എഫ് പെയിന്റര്‍ എന്ന പാതിരിയും).പഠന കാലത്ത് എന്‍റെ ആഗ്രഹം, മുകുന്ദനും ടി പത്മനാഭനും മറ്റും മുട്ടത്തു വര്‍ക്കി അവാര്‍ഡ് വാങ്ങിയ്ക്കും മുമ്പ്, പ്രചാരത്തില്‍ വന്ന വിശേഷണം ആണ് “പൈങ്കിളി”
(മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി യുടെ രണ്ടാം പാതി ) .അവര്‍ തൊട്ടുകൂടായ്മ മാറ്റി ,ആയിത്തോച്ചാടനം നടത്തിയതോടെ, പൈങ്കിളി പാറിപ്പറന്നു. “ജനപ്രിയ സാഹിത്യം” എന്നായി പിന്നത്തെ ലേബല്‍ .കാനം, മുട്ടം, ബാബു ചെങ്ങന്നൂര്‍ കഥകള്‍ അക്കാലത്ത് നോവല്‍ അല്ല “നീണ്ടകഥകള്‍ “ ആയിരുന്നു .”പീഡനം” പോലെ ഒരു മനോരമ സൃഷ്ടിച്ച പദ പ്രയോഗം .
ശോശാമ്മ സാര്‍ കൊണ്ടുവന്നു ക്ലാസില്‍ വായിക്കാന്‍ തന്നിരുന്ന മലയാള മനോരമ ആശ്ചപ്പതിപ്പ് വഴി ഞങ്ങള്‍ നിരവധി കുട്ടികള്‍ വായനക്കാര്‍ ആയി .കാനം ഈ.ജെയുടെ ആദ്യ നീണ്ടകഥ “ജീവിതം ആരംഭിക്കുന്നു” നേരത്തെ തന്നെ മനോരമ വാരികയില്‍ തുടരന്‍ ആയി വന്നിരുന്നു .അത് വായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നാല്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന 1954 ല്‍ വന്ന ഈ “അരയേക്കര്‍ നിന്റേതാണ്” എന്ന നീണ്ടകഥ വരുന്നത്. തുടര്‍ന്നു “പമ്പാനദി പാഞ്ഞൊഴുകുന്നു” എന്ന നീണ്ടകഥയും .അവ വായിച്ച പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഞാനും പന്തപ്ലാക്കല്‍ കുഞ്ഞുകൃഷണ പണിക്കരുടെ മകന്‍ ഗോപിനാഥന്‍ നായര്‍ എന്ന കുട്ടിയും കൂടി “ബാലരശ്മി” എന്നൊരു കയ്യെഴുത്ത് മാസിക സ്കൂളില്‍ ഇറക്കി. കയ്യെഴുത്ത് എന്‍റെ വക .പില്‍ക്കാലത്ത് “നാഥന്‍ “ എന്ന പേരില്‍ അറിയപ്പെട്ട സോമനാഥന്‍ നായര്‍ ആണ്(കെ.എം മാണിയുടെ “നേര്‍മുഖം” മുഖം ഇദ്ദേഹം മാത്രമാണത്രേ കാര്‍ട്ടൂണ്‍ വഴി വരച്ചത്) ഗോപിയുടെ മൂത്ത സഹോദരന്‍ .അന്ന് മൂന്നാം ഫോമില്‍ പഠിക്കുന്നു .അദ്ദേഹം മാസികയുടെ കവര്‍ ചിത്രം വരച്ചു .രണ്ടു പേജു നിറയെ കാര്‍ട്ടൂനും കൊല്ലം കാരനായ മറ്റൊരു സോമനാഥന്‍ കാര്ട്ടൂണിസ്റ്റ് ആയി ഉണ്ടായിരുന്നതിനാല്‍ പത്രമാസികകളില്‍ കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങുന്ന കാലത്ത് സോമന്‍ നാഥന്‍ എന്ന പാതിനാമത്തില്‍ ഒതുങ്ങി .അദ്ദേഹം കളമശ്ശേരി എച്ച് .എം ടിയില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്നു .ഇപ്പോള്‍ റിട്ടയര്‍ മെന്‍റ് ജീവിതം അമേരിക്കയില്‍ കുടുംബസമേതം താമസിക്കുന്ന മകന്‍റെ അടുത്തും നാട്ടില്‍ ആനിക്കാട്ടും ആയി കഴിയുന്നു .നാഥനെ ആദ്യമായി പൊതു ജനത്തിന്റെ മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി .മനോരമ വാരികയില്‍ വന്നിരുന്നത്തിലും കൂടുതല്‍ നീണ്ടാകഥകള്‍ ഞങ്ങള്‍ ബാലരശ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്നു .മൂന്നു ലക്കങ്ങള്‍ പുറത്തിറക്കി .പത്രാധിപര്‍ ആയി സ്കൂളില്‍ അറിയപ്പെട്ടതോടെ പത്രത്തില്‍ കൂടി പേര്‍ അച്ചടിച്ചു വരണം എന്നൊരാഗ്രഹം മനസ്സില്‍ കയറി .പത്രത്തില്‍ പെരച്ചടിച്ചു വരുക ആക്കാലത്ത് അത്ര എളുപ്പമല്ല .ഡോക്ടര്‍ എസ.കെ നായര്‍ എന്ന സാഹിത്യകാരന്‍ പേര്‍അച്ചടിച്ചു വരാന്‍ കാട്ടേണ്ടി വന്ന സാഹസങ്ങളെ കുറിച്ച് അക്കാലത്തെ പ്രസിദ്ധമായ കേരളഭൂഷണം വിശേഷാല്‍ പ്രതിയില്‍ നീണ്ട ഒരു ലേഖനം തന്നെ രസകരമായി എഴുതി .ഒരു സമസ്യ പൂരിപ്പിച്ചാണ് അദ്ദേഹം അത് സാധിച്ചത് .മധുരാപുരി എന്ന് തുടങ്ങുന്ന ഒരു വരികവിത .
പതിനാലാം മൈല്‍ എന്നറിയപ്പെട്ടിരുന്ന വാഴൂര്‍ കെ.കെ റോഡിലെ പുളിക്കല്‍ കവലയില്‍ നോവല്‍റ്റി ക്ലബ് സ്ഥാപകന്‍, തോട്ടയ്ക്കാട് സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ പി.കെ കോശി മദ്ധ്യ വേനല്‍ അവധിക്കാലത്ത് ദക്ഷിണേന്ത്യന്‍ ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി
ക്ലാസുകള്‍ നടത്തിയിരുന്നു . അഞ്ചാം ക്ലാസിലെ മദ്ധ്യ വേനല്‍ കാലത്ത് അവിടെ നിന്നും ഹിന്ദി പഠിച്ചതിനാല്‍ ഒന്നാം ഫോറത്തില്‍ എത്തിയപ്പോള്‍ തന്നെ ഹൈസ്കൂള്‍ ലെവലില്‍ ഉള്ള ഹിന്ദി ജ്ഞാനം നേടിയിരുന്നു .ഹൈസ്ക്ളില്‍ പഠിച്ചിരുന്ന സഹോദരിയുടെ ഹിന്ദി പാഠപുസ്ത കത്തിലെ കഥ വിവര്‍ത്തനം ചെയ്തു സ്വന്തമായി ചില പൊടിപ്പും തൊങ്ങലും വച്ച് മലയാള അന്തരീക്ഷത്തില്‍ ആക്കി ഒരു കഥ എഴുതി .ഒരു ന്യായാധിപനു യൌവന കാലത്ത് വീട്ടുജോലി ക്കാരിയില്‍ ഒരു കുട്ടി ജനിക്കുന്നതും ആ വിവരം അറിയാതെ പോകുന്നതും ആകുട്ടി വളര്‍ന്നു വലുതായപ്പോള്‍ ഒരു മോഷണ കേസില്‍ പ്രതിയായി അദ്ദേഹത്തിന്‍റെ മുമ്പില്‍ വരുന്നതും അവള്‍ തന്‍റെ മകള്‍ എന്ന് കോടതിയില്‍ വച്ച് തെളിയുന്നതും ആയ കഥ .നേരെ അത് കോട്ടയത്ത് നിന്നിറങ്ങുന്ന കേരളഭൂഷണം പത്രത്തിനയച്ചു കൊടുത്ത് .അഞ്ചേ രിയില്‍ ഏ .വി ജോര്‍ജ് (പില്‍ക്കാലത്ത് കേരള കോണ്ഗ്രസ് എം.പി ആയ വര്‍ക്കി ജോര്‍ജിന്‍റെ പിതാവ് ) മാനേജിംഗ് എഡിറ്ററും കെ.സി സഖറിയാ പത്രാധിപരും മള്ളൂര്‍ രാമകൃഷ്ണന്‍ സബ് എഡിറ്റരും ആയിരുന്ന കേരളഭൂഷണം അക്കാലത്ത് മനോരമ ,ദീപിക എന്നിവയെക്കാള്‍ പ്രചാരം നേടിയിരുന്നു ,ജി വിവേകാന്ദന്‍ എഴുതിയ യക്ഷിപ്പറ മ്പ് ,വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഇടവഴിയില്‍ കിട്ടുവാശാന്‍ എന്നിവ അതിന്‍റെ വാരാന്ത്യപ്പതിപ്പില്‍ തുടരന്‍ ആയി വന്നിരുന്ന കാലം .അടുത്ത ലക്കത്തില്‍ തന്നെ മുതിര്‍ന്നവരുടെ പേജില്‍ തന്നെ ആ കഥ അച്ചടിച്ചു വന്നു .കെ.ഏ ശങ്കരപ്പിള്ള എന്ന പേരില്‍ .അതോടെ സ്കൂളിനു വെളിയില്‍ കാനം കര മുഴുവന്‍ ഒരു എഴുത്തുകാരന്‍ ആയി അറിയപ്പെട്ടു സ്കൂളില്‍ താരവും .
സ്കൂള്‍ -കോളേജ് പഠന കാലങ്ങളില്‍ ഒരിക്കല്‍ പോലും ഒരു ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ല .കുതിരവട്ടം എസ് വി ആര്‍ വി (ശ്രീ വിദ്യധിരാജവിലാസം ) ഹൈ സ്കൂളില്‍ പഠനം നടത്തുമ്പോള്‍ മലയാളം അദ്ധ്യാപകന്‍ കഴിഞ്ഞ വര്ഷം അന്തരിച്ച മഹോപാദ്ധ്യാ യ കവിയൂര്‍ ശിവരാമ പിള്ള സാര്‍ ആയിരുന്നു ഇഷ്ട അദ്ധ്യാപകന്‍ .”കാലം മാറുന്നു “ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥ എഴുതിയ നാടക നടന്‍ (എസ് .കെ പൊറ്റക്കാടിന്റെ ഒരു കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രം വഴിയാണ് ഓ.എന്‍ .വി ,ദേവരാജന്‍ എന്നിവര്‍ മലയാള ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത് .മദ്രാസിലെ മോന്‍ എന്ന ചിത്രത്തിനും തിരക്കഥ എഴുതിയത് ഇതേ കവിയൂര്‍ സാര്‍ .പ്രീ ഡിഗ്രിയ്ക്ക് കോട്ടയം സി.എം എസ്സ് കോളേജില്‍ പഠിക്കുന്ന 1960-61 കാലത്ത് മലയാളം അദ്ധ്യാപകന്‍ ആയിരുന്ന സാഹിത്യകാരന്‍ കഥകളി പ്രാന്തന്‍ അമ്പലപ്പുഴ രാമവര്‍മ്മ ആയിരുന്നു ഇഷ്ട അദ്ധ്യാപകന്‍ .അതിനാല്‍ മലയാളമായിരുന്നു ഇഷ്ട വിഷയം .മലയാളം എം ഏ പാസായി ഒരു മലയാളം അദ്ധ്യാപകനും എഴുത്തുകാരനും ആകണം എന്നായിരുന്നു അക്കാലത്തെ ആഗ്രഹം .മലയാളം സെക്കണ്ട് ലാങ്ഗ്വേജ് ആയി എടുത്തവര്‍ക്ക് അക്കാലത്ത് മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാന്‍ സാധ്യത കുറവായിരുന്നു .മൊത്തം മാര്‍ക്ക് കൂട്ടുമ്പോള്‍ ഹിന്ദി പഠിക്കുന്നവരേക്കാള്‍ മാര്‍ക്ക് കുറവായിരിക്കും .പ്രീ ഡിഗ്രിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടി .കോളേജില്‍ രണ്ടാം സ്ഥാനം അക്കാലത്താണ് വാഴൂര്‍ എം.എല്‍ ഏ യും കേരളാരോഗ്യ മന്ത്രിയും ആയിരുന്ന വൈക്കം വേലപ്പന്‍ (മുഖ്യ മന്ത്രി ആര്‍ .ശങ്കര്‍ ) കേരളത്തിലെ മൂന്നാമത്തെ മെഡിക്കല്‍ കോളേജു കോട്ടയത്ത് തുടങ്ങാന്‍ തീരുമാനം എടുത്തത് .അമ്പത് സീറ്റുകള്‍ .വെറുതെ അപേക്ഷിച്ചാല്‍ മാത്രം അക്കാലത്ത് പ്രഡിഗ്രി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് മെഡിസിന്‍ ,എഞ്ചിനീയറിംഗ് എന്നിവയ്ക്ക് അഡ്മിഷന്‍ കിട്ടും .അങ്ങിനെ രണ്ടു കോര്‍സിനും സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടി .കുടുംബത്തിലെ ആദ്യ ഡോക്ടര്‍ മീനാക്ഷി അമ്മ (സതി ) യുടെ പിതാവ് കാഞ്ഞിരപ്പള്ളിയിലെ അഡ്വ .പി.പി ശങ്കരപ്പിള്ള ഉപദേശിച്ചു ഡോക്ടര്‍ ആയാല്‍ മതി എഞ്ചിനീയര്‍ ആകേണ്ട .എഞ്ചിനീയര്‍ ആയാല്‍ അക്കാലത്തും സര്‍ക്കാര്‍ ജോലി കിട്ടാന്‍ വിഷമം .സര്‍ക്കാര്‍ ഡോക്ടര്‍ ആയില്ലെങ്കിലും ഒരു കടമുറി വാടകയ്ക്ക് എടുത്ത് ഒരു ക്ലിനിക് സ്വന്തമായി തുടങ്ങി ജീവിച്ചു പോകാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം .
എഞ്ചിനീയറിംഗ് എടുത്തിരുന്നു എങ്കില്‍ ഡോക്ടര്‍ ബാബു പോളിന്‍റെ നാല് കൊല്ലം ജൂനിയര്‍ ആയി തിരുവനന്ത പുരം എഞ്ചിനീയറിംഗ് കോളേജില്‍ പറിക്കുമായിരുന്നു .അഡ്മിഷന്‍ കിട്ടിയ വിവരം പത്രത്തില്‍ നിന്നരിഞ്ഞതിനു പുറമേ അന്ന് കോളേജ് ചെയര്‍മാന്‍ സ്ഥാനത്തിനു മത്സരിച്ച ബാബു പോളിന്‍റെ അഭിനന്ദന കത്തും കിട്ടി .എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ അറിയിക്കണം .അവസാനം താന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആണെന്ന കാര്യവും .ബാബുപോള്‍ അക്കാലത്ത് തന്നെ അറിയപ്പെട്ടിരുന്നു .വിദേശത്ത് ഏതോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്നു എഴുതിയ യാത്രാവിവരണം അക്കാലത്ത് കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ ഫോട്ടോ സഹിതം വന്നിരുന്നു .അതിനാല്‍ ആ കത്ത് ഒരുപാടു കാലം സൂക്ഷിച്ചു വച്ചിരുന്നു .പിന്നെ അവിടെയോ നഷ്ടപ്പെട്ടു .
അനങ്ങനെ വാഴൂര്‍ കൊടുങ്ങൂരിലെ ജാതകം എഴുത്തുകാരന്‍,ഗോചര പണ്ഡിതന്‍ , രാമന്‍കുട്ടി കണിയാര്‍ എഴുതിയത് സത്യമായി “ജാതകന് വൈദ്യം കൈവശമാകും” .
പേഴമറ്റം കുഞ്ഞച്ചന്‍ അന്നു സമ്മാനിച്ച ആ 20 രൂപാ
ജീവിതത്തില്‍ വഴികാട്ടികളായ,സഹായിച്ച നിരവധി ആള്‍ക്കാരുണ്ട്.ഡോക്ടര്‍ ആയ മകളെ വിവാഹം ചെയ്തു
കൊടുക്കുന്ന വേളയില്‍, അത്തരം ആള്‍ക്കാരുടെ
ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കി.അവരെയെല്ലാം
നേരില്‍ കണ്ടു വിവാഹത്തിനു ക്ഷണിക്കയായിരുന്നു
ഉദ്ദേശ്യം. ഏകദേശം 700 പേരെ കണ്ടെത്തി.
അവരെയെല്ലാം നേരില്‍ കണ്ടു ക്ഷണിച്ചു.
എന്നു പില്‍ ക്കാലത്തു മനസ്സിലായി.
അവരില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു
പക്ഷേ അദേഹം അന്നു മരിച്ചു
കഴിഞ്ഞിരുന്നു എന്നറിഞ്ഞു.
പ്രൈമറിക്ലാസ്സുകളില്‍ വീട്ടില്‍ വന്നാല്‍ പുസ്തകം
കൈകൊണ്ടു തൊടാത്ത കുട്ടിയായിരുന്നു ഞാന്‍.
മൂന്നാംക്ലാസ്സില്‍ പ്രകൃതിപാഠം എന്നൊരു പുസ്തകം
ഉണ്ടായിരുന്നു.ജോര്‍ജ് എന്നൊരു കുട്ടിക്കു മാത്രമേ
പുസ്തം ഉണ്ടായിരുന്നുള്ളു.എന്നെ വല്യകാര്യമായിരുന്ന
അവന്‍ ആ പുസ്തകം വീട്ടില്‍ കൊണ്ടു പോയി വായിച്ചു
ഒരിക്കല്‍ കെട്ടി ഏല്‍പ്പിച്ചു.മൂന്നു മാസം ആ പുസ്തകം
ഞാന്‍ ബാഗില്‍ ചുമന്നു കൊണ്ടു നടന്നു.
ഒരുപാടു ചിത്രങ്ങള്‍ ഉണ്ടായിട്ടു പോലും ഒരിക്കല്‍ പോലും
ആ പുസ്തകം ഞാന്‍ വീട്ടില്‍ വച്ചു തുറന്നു നോക്കിയില്ല.
1950- 60 കാലഘട്ടത്തില്‍ മിഡില്‍ സ്കൂളുകളില്‍
ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ തേര്‍ഡ് ഫോമില്‍
പബ്ലിക് പരീക്ഷ ആയിരുന്നു . വി ദ്യാഭ്യാസ ജില്ലയില്‍
ആ പരീക്ഷയില്‍ എറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന
ഒന്നാം സ്ഥാനക്കാരനു 50 രൂപയും രണ്ടാം സ്ഥാനക്കാരനു
20 രൂപയും പുളിക്കല്‍ കവലയില്‍ പേഴമറ്റം ചിട്ടി
എന്ന സ്ഥാപനം നടത്തിയിരുന്ന വറുഗീസ്(കുഞ്ഞച്ചന്‍)
1954- ല്‍ കാനം.എസ്സ് സ്കൂളിലെ.എം സി
പെണ്‍കുട്ടിക്ക് ഒന്നാം സമ്മാനമായ 50 രൂപാ
കിട്ടിയതോടെ ആ കുട്ടി കാനം കരയിലെ
താരമായി തിളങ്ങുന്ന കാലത്താണ് മിഡില്‍സ്കൂള്‍
പഠനം തുടങ്ങുന്നത്. റ്റി.കെ ആലീസിന് ഒരു പിന്‍ഗാമിയാകന്‍
അദ്ധ്യാപകരുടെ ദൃഷ്ടിയില്‍ പിന്നീടുള്ള ബാച്ചുകളില്‍ ആരും
എന്നാല്‍ റിസല്‍റ്റു വന്നപ്പോള്‍
20 രൂപായുടെ രണ്ടാം സമ്മാനം
കെ.ഏ.ശങ്കരപ്പിള്ള എന്ന ഈയുള്ളവന്.
സമ്മാനം കിട്ടിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി.
പുസ്തകം കൈകൊണ്ടു തൊടാഞ്ഞിട്ടും എനിക്കു രണ്ടാം
എങ്കില്‍ ഇനി പുസ്തകം വായിച്ചിട്ടു തന്നെ.കാര്യം
പിന്നെ വിട്ടു കൊടുത്തില്ല.
കുതിരവട്ടത്തു ഹൈസ്കൂളില്‍
SVRVHS,Vashoor(Kuthiravattam School)
പഠിക്കുന്ന മൂന്നു വര്‍ഷക്കാലം ക്ലാസ് പരീക്ഷ ഉള്‍പ്പടെ
ഒരു പരീക്ഷക്കും ഒരാള്‍ക്കും ഒരിക്കല്‍ പോലും
മാര്‍ക്കില്‍ എന്നെ കവച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല
1960 ല്‍ എസ്.എസ്.എല്‍ സി റിസല്‍ട്ട് വന്നപ്പോള്‍
സിലബസ്സുകള്‍ മാറി മാറിവന്നു
മാറി മാറി വന്നു.എങ്കിലും 25 വര്‍ഷക്കാലം
ആര്‍ക്കും ഈയുള്ളവന്‍റെ റിക്കാര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞില്ല.
പഠനത്തില്‍ ഉയര്‍ന്നുവരാന്‍,
പ്രചോദനം നല്‍കിയ നല്ലവനായ ആ നാട്ടുകാരനോടു
ഹൃദയം നിറഞ്ഞ നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു
പില്‍ക്കാലത്ത് മക്കള്‍ ഇരുവരും ഞാന്‍ പഠിച്ച അതേ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ എം.ബി.ബി എസ് പാസായി യൂകെയില്‍ പോയി അവിടെ റോയല്‍ കോളേജില്‍ നിന്നും മെമ്പര്‍ഷിപ് ഫെലോഷിപ്പ് പരീക്ഷകള്‍ പാസായി അവിടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനം അനുഷ്ടിക്കുന്നു .ഒരാള്‍ മലയാളികളെ ആദ്യമായി സിസ്സേറിയന്‍ ചെയ്ത നെയ്യൂരിലെ ഡോക്ടര്‍ സോമര്‍ വെല്ലിന്റെ ജന്മ നാട്ടില്‍ .മറ്റേ ആള്‍ നമ്മെ അച്ചടി വിദ്യ പഠിപ്പിച്ച ബഞ്ചമിന്‍ ബെയ്‌ലിയുടെ ജന്മനാട്ടില്‍ .മലയാളികള്‍ക്ക് അവരോടുള്ള കടപ്പാട് തീര്‍ക്കുന്നു കൊച്ചു മകള്‍ ആകട്ടെ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം വാങ്ങി ആതുര സേവന രംഗത്ത് തന്നെ ചുവടു വച്ചു.ചുരുക്കത്തില്‍ മൂന്നു തലമുറ ആതുര രംഗത്തേക്ക് വരാന്‍ കാരണമായത് അന്ന് പേഴ മറ്റം സമ്മാനിച്ച ആ ഇരുപതു രൂപയും .
തിരുവനന്തപുരത്തെ കുമാരപുരം ജി.ജി ഹോസ്പിറ്റല്‍ സ്ഥാപകനും സ്ത്രീ രോഗ
ചികില്‍സാവിദഗ്ദനുമായ ഡോ വേലായുധന്‍ കേരള കൌമുദിയിലും ആയുര്‍വേദം പഠിച്ച ശേഷം മോഡേണ്‍ മെഡിസിന്‍ പറിക്കയും ഇംഗ്ലണ്ടില്‍ പോയി റോയല്‍ കോളേജില്‍ നിന്ന് മെഡിസിനില്‍ ഉന്നത യോഗ്യത നേടിയ കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലെ ഡോ സി.കെ മാതൃഭൂമി പത്രം ലീഡര്‍പേജിലും മനോരോഗ ചികില്‍സാവിടഗ്ദന്‍ ഡോ ,ടി ഓ ഏബ്രഹാം മാതൃഭൂമി വാരികയിലും എഴുതിയവ ആയിരുന്നു മലയാള ഭാഷയില്‍ പുറത്തിറങ്ങിയ ആദ്യ മോഡേന്‍ മെഡിസിന്‍ സംബന്ധമായ ലേഖനങ്ങള്‍.ഭാഷാ ഇന്സ്ടിട്യൂട് മേധാവി എന്‍.വി കൃഷ്ണ വാര്യര്‍സഹായി പ്രൊഫ.എസ് ഗുപ്തന്‍ നായര്‍ എന്നിവര്‍ പത്രാധിപന്മാര്‍ ആയിരുന്ന വിജ്ഞാന കൈരളി എന്ന
പ്രൌഡമാസികയില്‍ പന്ത്രണ്ടു ലക്കങ്ങളില്‍ തുടര്‍ച്ചയായി ആധുനിക വൈദ്യ ശാസ്ത്ര സംബന്ധമായ ലേഖനങ്ങള്‍ എന്റേതായി വന്നു .ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കാന്‍ ഹനിമാന്‍ പതിപ്പായി ഇറക്കിയ ഒരു ജനുവരി ലക്കത്തില്‍ ആദ്യ ലേഖനം ആധുനിക വൈദ്യ ശാസ്ത്രത്തിലെ നൂതന പ്രവണതകള്‍ എന്ന എന്‍റെ ലേഖനം ആയിരുന്നു .എന്നാല്‍ വിജ്ഞാന കൈരളി സാധാരണക്കാരായ വായനക്കാരില്‍ എത്തിയിരുന്നില്ല .അതിനാല്‍ ആ ലേഖനങ്ങള്‍ ഒന്നും സാധാരണക്കാര്‍ക്ക് ഗുണം ചെയ്തില്ല .
കാമ്പിശ്ശേരി പത്രാധിപര്‍ ആയി കൊല്ലത്ത് നിന്നിറങ്ങിയിരുന്ന ജനയുഗം വാരികയ്ക്കായിരുന്നു സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രചാരം .അത് മനസ്സില്‍ ആയതോടെ കളം മാറി ചവിട്ടി .പേയ് വിഷബാധയെ കുറിച്ച് അദ്ധ്യാപകന്‍ ആയ പി.ടി തോമസ്സുമായും എരുമേലി പേട്ട തുള്ളലിനെ കുറിച്ച് യുക്തിവാദിയായ ജോസഫ് ഇടമറുകും ആയി സംവാദങ്ങള്‍ ഉണ്ടായതോടെ, എഴുത്തുകാരനായ ഡോക്ടര്‍ എന്ന അംഗീകാരം, പരക്കെ കിട്ടി.ശങ്കരപ്പിള്ള കാനം എന്ന പേരില്‍ ആയിരുന്നു ആദ്യകാല ലേഖനങ്ങള്‍ .പിന്നില്‍ നാണം കുണുങ്ങി നിന്നിരുന്ന കാനം എന്ന കുഗ്രാമനാമത്തെ പിടിച്ചു മുന്നില്‍ ഇട്ടു കാനം ശങ്കരപ്പിള്ള എന്ന് മാറിയത് അക്കാലത്ത് ദീപിക പത്രത്തില്‍ സഹഅധിപര്‍ ആയിരുന്ന ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടി ആയിരുന്നു.
കാനം ശങ്കരപ്പിള്ള എന്ന് പൂര്‍ണ്ണമായിട്ടും എഴുതിയിട്ടും നോവലിസ്റ്റ് കാനം ഈ.ജെ, അക്കാലം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്ന ജി.ശങ്കരപ്പിള്ള എന്നിവരുമായി ഒക്കെ എന്നെ ചിലര്‍ തെറ്റായി ധരിച്ചിരുന്നു. എഴുതിതുടങ്ങുന്ന ഒരു യുവ നോവലിസ്റ്റ് തന്‍റെ ആദ്യ നോവല്‍, വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എന്നെ കെട്ടിഏല്‍പ്പിക്കാനും ശ്രമിച്ചു വൈക്കം ജീവിതത്തിനിടയില്‍.
ഡോക്ടര്‍ മാര്‍ നാട്ടുപേര്‍ ചേര്‍ത്ത് അറിയപ്പെടാറില്ലാത്തതിനാലാവാം (പതനം തിട്ടക്കാരുടെ കോട്ടയം കാരന്‍ ഡോക്ടര്‍ അപവാദം) “കാനം “ വീട്ടുപേര്‍ എന്ന് കരുതിയിരുന്നവര്‍ നിരവധി (ഇന്നാകട്ടെ ആരും അങ്ങനെ കരുത്തില്ല .കാനം എന്ന് പറഞ്ഞാല്‍ ഇന്ന്‍ വലതുപക്ഷ കമ്യൂണിസ്റ്റ് സെക്രെട്ടറി കാനം കാരന്‍ കൊച്ചു കളപ്പുരയിടത്തിലെ രാജേന്ദ്രന്‍ )സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന കാലത്ത് മാവേലിക്കരയില്‍ “ഗാനം” ഡോക്ടറെ അന്വേഷിച്ചു വന്നിരുന്നു.സംഭാഷണത്തില്‍ വളരെ പിശുക്ക് കാട്ടിയിരുന്ന എന്നെ ബന്ധുക്കളില്‍ ചിലര്‍ “”കനം ഡോക്ടര്‍ എന്ന് വിളിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .മാവേലിക്കര താലൂക്ക് ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന അവസരത്തില്‍ തട്ടാരമ്പലത്ത് ക്ലിനിക് നടത്തിയിരുന്ന ഡോ .രാമമൂര്‍ത്തി കേസുകള്‍ റഫര്‍ ചെയ്തിരുന്നത് “ജ്ഞാനം ശങ്കരപ്പിള്ള” യ്ക്കായിരുന്നു .ജ്ഞാന പ്പഴ ഓര്‍മ്മയില്‍ ആയിരുന്നിരിക്കണം പഴനിക്കാരന്‍ ആയിരുന്ന രാമമൂര്‍ത്തി ഡോക്ടര്‍ .തൈക്കാട്ട് സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ ഹോസ്പിറ്റലില്‍ ജോലി നോക്കി വരവേ സഹപാഠി ആയിരുന്ന “കനകം” ഡോക്ടര്‍ കൂടെ ജോലി നോക്കിയിരുന്നു .അവര്‍ അവിടെ ആര്‍ എം ഓ ആയിരുന്നു കനകം ഡോക്ടര്‍ ആണെന്ന് കരുതി ഡോ കാനം ശങ്കരപ്പിള്ള എന്ന ബോര്‍ഡു കണ്ടു ചില രോഗികള്‍ എന്നെ കാണുവാന്‍ വന്നിരുന്നു .പരിശോധിക്കാന്‍ തുടങ്ങുംമ്പോള്‍ രോഗിണി പറയും “സാര്‍ നോക്കേണ്ട; അമ്മ നോക്കിയാല്‍ മതി” അവര്‍ക്ക് വേണ്ടിയിരുന്നത് പുരുഷഡോക്ടര്‍ കാന ത്തെ അല്ല വനിതാ ഡോക്ടര്‍ കനകത്തെ ആയിരുന്നു
പത്തനം തിട്ട ജനറല്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുമ്പോള്‍ കൂടെ തൊടുപുഴക്കാരന്‍ കുട്ടികളുടെ ഡോക്ടര്‍ സുകുമാര പിള്ള സൂപ്രണ്ട് ആയുണ്ടായിരുന്നു .കോഴഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയില്‍ ആകട്ടെ കെ.ജി ശശിധരന്‍ എന്ന കോറുകാട്ട് .ഡോക്ടറും ഉണ്ടായിരുന്നു .സുകുമാര പിള്ള ,ശശിധരന്‍ പിള്ള എന്നിവര്‍ ആയി എന്നെ ചിലര്‍ തെറ്റിദ്ധരിച്ചിരുന്നു .അവര്‍ക്ക് വന്നിരുന്ന ചില കത്തുകള്‍ ഞാന്‍ അറിയാതെ പൊട്ടിച്ചു വായിക്കാന്‍ ശ്രമിച്ചിരുന്നു .തിരിച്ചും സംഭവിച്ചിരുന്നു .രണ്ടു തവണ പേര് മാറി മമെഡി ക്കോ ലീഗല്‍ കേസിനായി കോടതിയില്‍ കയറേണ്ടി വരുകയും ചെയ്തു .പോലീസ് കേസ് ഡയറികളില്‍ പിള്ള നാമങ്ങള്‍ തെറ്റായി എഴുതിയതാണ് കാരണം .ചെയ്യാത്തപോസ്റ്റ് മോര്‍ട്ടത്തിനു അങ്ങനെ സമാധാനം ബോധിപ്പിക്കേണ്ടി വന്നിരുന്നു .കോഴഞ്ചേരിയില്‍ പേയ് വിഷ നിര്‍മ്മാര്‍ജനബോധവല്‍ക്കരണ പരിപാടിയായി ക്ലാസ് എടുക്കാന്‍ ചെന്നപ്പോള്‍ സ്വാഗതം ഓതിയ ആള്‍ അത് നല്‍കിയത് “കാനം രാജേന്ദ്രന് .അദ്ദേഹം അക്കാലത്ത് വാഴൂര്‍ എം.എല്‍ ഏ ആയി നിയമസഭയില്‍ വിളങ്ങി നിന്നിരുന്നു .ശങ്കരപ്പിള്ള സ്വാഗതം പറച്ചിലുകാരന് രാജേന്ദ്രന്‍ ആയിപ്പോയി .
രാജീവ് ഗാന്ധിയുടെ “ജി” പ്രയോഗം അലടിച്ചുയര്‍ന്ന കാലം. കോഴഞ്ചേരിആശുപത്രിയിലെ സീനിയര്‍ സിസ്റര്‍ ഇലന്തൂര്‍കാരി ചന്ദനവല്ലി എന്നെ “കാനംജി” എന്ന് വിളിച്ചു തുടങ്ങി .മറ്റു നേര്സുമാര്‍ ,പിന്നെ രോഗികള്‍ ഒക്കെ ഡോക്ടര്‍ “കാനംജി” എന്നാക്കി പിന്നെ വിളി .വാസ്തം പറയട്ടെ നല്ല ഇ മ്പം തന്നിരുന്ന വിളി .
എന്നാല്‍ ചില മെഡിക്കല്‍കമ്പനികള്‍ വടക്കെ ഇന്ത്യയില്‍ നിന്നയച്ചിരുന്ന കത്തുകളിലെ പേര്‍ അത്ര ഇമ്പം തന്നിരുന്നില്ല. ചിലത് ദേഷ്യം പിടിപ്പിച്ചു .
ചിലത് അമ്പരപ്പിച്ചു.കാനന്‍ (Kanan ),കനകന്‍ (Kanakan ), കണ്ണന്‍ (Kannan ), കനകം (Kanakam ), കനം (kanam ), കര്‍ണ്ണന്‍ (karnnan), കേനന്‍ ( Kenan), കേമന്‍ (Keman) എന്നിങ്ങനെ .ആയുര്‍വേദക്കാരുമായി മനോരമ ദിനപ്പത്രത്തില്‍ കടിപിടും കാലം (അഞ്ചാം കിടയ്ക്കോ ആന വേതനം? എന്ന വായനക്കാരുടെ കത്ത് ) ഒരായുര്‍വേദവൈദ്യര്‍ “കോണാന്‍” ഡോക്ടര്‍ എന്നും വിളിച്ചു .കാര്ട്ടൂണിസ്റ്റ് യേശുദാസന്‍ (മാമ്പഴം വാരികയുടെ പത്രാധിപര്‍)കത്തുകള്‍ എഴുതുമ്പോള്‍ “കാണാം,”ഡോക്ടറെ എന്നും എഴുതിപ്പോന്നു .
ഇപ്പോള്‍ ഞാന്‍ ഇടുന്ന ഒപ്പ് എന്ത് എന്ന് ആര്‍ക്കും വായിക്കാന്‍ കഴിയില്ല. വാഴൂര്‍ കുതിരവട്ടം ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ എന്‍ ദാമോദരന്‍ പിള്ള സാര്‍ പഠിപ്പിച്ചത് പേര്‍ മുഴുവന്‍ നന്നായി എഴുതിവേണം ഒപ്പിടാന്‍ എന്നായിരുന്നു. ജവഹര്‍ ലാല്‍ നെഹ്രുവിനെയും പിന്നെ, തന്നെ തന്നെയും അദ്ദേഹം ഉദാഹരണം ആയി കാട്ടിയിരുന്നു.
ഏറെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്ത ഒരു പേര്‍ വടക്കെ ഇന്ത്യയില്‍ നിന്നും തപാല്‍ കവര്‍ വഴി വന്നതായിരുന്നു .കാമം (KaMam)ശങ്കരപ്പിള്ള. .(പില്‍ക്കാലത്ത്കാനം രാജേന്ദ്രന്‍ ആ പരാമര്‍ശം അദ്ദേഹത്തെ കുറിച്ച് പറഞ്ഞു എന്ന് എന്ന് പ്രസ്താവിച്ചതായി കണ്ടു .ശരിയല്ല .പകര്‍പ്പകാശം പൂര്‍ണ്ണമായും കാനം ശങ്കരപ്പിള്ള എന്ന എനിക്കാണ് .അദ്ദേഹത്തിന് അതിനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല ) പക്ഷെ എനിക്കത് കിട്ടണം.കിട്ടിയേ മതിയാവൂ .എന്തെന്നല്ലേ ?
പത്രാധിപന്മാരുടെ പത്രാധിപര്‍ ആയിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം പ്രസിദ്ധീകരണങ്ങളുടെ അധിപന്‍ ആയി വാഴും കാലം.കാമ ശാസ്ത്ര സംബന്ധമായി ഞാന്‍ ജനയുഗം വാരികയില്‍ ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു .ഇപ്പോള്‍ നവംബറില്‍ മുരളി തുമ്മാരുകുടി കൊറിയന്‍ അറുപത്തി ഒന്‍പതിനെ കുറിച്ച് സചിത്ര ലേഖനം സ്കൂള്‍ കുട്ടികള്‍ക്കും വായിക്കാവുന്ന വിധത്തില്‍ ഒന്നും എഴുതിയില്ല .എന്നാല്‍ അല്പം കടന്നു പോയില്ലേ എന്ന് ചിലര്‍ ചോദിച്ചിരുന്നു .എന്നാല്‍ സ്വന്തം പേരില്‍ അതൊന്നും എഴുതിയില്ല .കാമ്പിശ്ശേരി തന്നെ “ഡോക്ടര്‍ രാജന്‍” എന്നൊരു പേര്‍ ഇട്ടു .അക്കാലത്ത് മെഡിക്കല്‍ കോളേജുകളില്‍ നിരവധി ഡോക്ടര്‍ രാജന്‍ മാര്‍ ഉണ്ടായിരുന്നു .തല നോക്കുന്ന സി.ഏ രാജന്‍(ന്യൂറോ), നെഞ്ചില്‍ നോക്കുന്ന രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ ,ശസ്ത്രക്രിയ ചെയ്യുന്ന എം രാജന്‍(ജനറല്‍ സര്‍ജറി ), ഉദരം നോക്കുന്ന എന്‍.രാജന്‍ (ഗാസ്ട്രോ എന്ട്രോളജി), ഉദരത്തിനും കീഴെയുള്ള ഭാഗങ്ങള്‍ നോക്കുന്ന ആര്‍. രാജന്‍ (ഗൈനക്) .എല്ലാ രാജന്മാരും കാമ്പി ശ്ശേരിയുടെ പരിചയക്കാര്‍ .എല്ലാവരും പരാതി പറഞ്ഞു തങ്ങള്‍ എന്ന്‍ ആളുകള്‍ സംശയിക്കും .അപ്പോള്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ കാമ്പിശ്ശേരി തന്‍റെ പേരിന്‍റെ ആദ്യ അക്ഷരം (കെ)നല്‍കി രാജനെ “കെ രാജന്‍” എന്നാക്കി മാറ്റി മറ്റു നാലുപേരെയും രക്ഷിച്ചു .കാമരാജന്‍ എന്നുമാകാം കെ.രാജന്‍റെ മുഴുവന്‍ പേര്‍ . ചിലപ്പോള്‍ ഡോക്ടര്‍ കെ.രാജനും ഡോ ശങ്കരപ്പിള്ള യും തമ്മില്‍ ജനയുഗം വാരികയില്‍ ഏറ്റു മുട്ടി.അത് ആദ്യം കണ്ടുപിടിച്ചത് പി.എം മാത്യു വെല്ലൂര്‍ .
KaSankaraPillai എന്ന് കുത്തും കോമയും ഇടാതെ ആദ്യ ഇനിഷ്യല്‍ കെ(K) വല്യഅക്ഷരത്തിലും രണ്ടാമന്‍ ഏ (A) യെ ചെറിയ (a)അക്ഷരത്തിലും എഴുതിയ ശേഷം Sankara Pillai എന്നെഴുതി ഒപ്പ് ഇടുകയായിരുന്നു നല്ല കയ്യക്ഷരമുള്ള യൌവന കാലത്ത് ചെഇപ്പോള്‍ ഞാന്‍ ഇടുന്ന ഒപ്പ് എന്ത് എന്ന് ആര്‍ക്കും വായിക്കാന്‍ കഴിയില്ല. വാഴൂര്‍ കുതിരവട്ടം ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ എന്‍ ദാമോദരന്‍ പിള്ള സാര്‍ പഠിപ്പിച്ചത് പേര്‍ മുഴുവന്‍ നന്നായി എഴുതിവേണം ഒപ്പിടാന്‍ എന്നായിരുന്നു. ജവഹര്‍ ലാല്‍ നെഹ്രുവിനെയും പിന്നെ, തന്നെ തന്നെയും അദ്ദേഹം ഉദാഹരണം ആയി കാട്ടിയിരുന്നു.
ഏറെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്ത ഒരു പേര്‍ വടക്കെ ഇന്ത്യയില്‍ നിന്നും തപാല്‍ കവര്‍ വഴി വന്നതായിരുന്നു .കാമം (KaMam)ശങ്കരപ്പിള്ള. .(പില്‍ക്കാലത്ത്കാനം രാജേന്ദ്രന്‍ ആ പരാമര്‍ശം അദ്ദേഹത്തെ കുറിച്ച് പറഞ്ഞു എന്ന് എന്ന് പ്രസ്താവിച്ചതായി കണ്ടു .ശരിയല്ല .പകര്‍പ്പകാശം പൂര്‍ണ്ണമായും കാനം ശങ്കരപ്പിള്ള എന്ന എനിക്കാണ് .അദ്ദേഹത്തിന് അതിനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല ) പക്ഷെ എനിക്കത് കിട്ടണം.കിട്ടിയേ മതിയാവൂ .എന്തെന്നല്ലേ ?
പത്രാധിപന്മാരുടെ പത്രാധിപര്‍ ആയിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം പ്രസിദ്ധീകരണങ്ങളുടെ അധിപന്‍ ആയി വാഴും കാലം.കാമ ശാസ്ത്ര സംബന്ധമായി ഞാന്‍ ജനയുഗം വാരികയില്‍ ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു .ഇപ്പോള്‍ നവംബറില്‍ മുരളി തുമ്മാരുകുടി കൊറിയന്‍ അറുപത്തി ഒന്‍പതിനെ കുറിച്ച് സചിത്ര ലേഖനം സ്കൂള്‍ കുട്ടികള്‍ക്കും വായിക്കാവുന്ന വിധത്തില്‍ ഒന്നും എഴുതിയില്ല .(പാവം തുമ്മാരുകുടി .അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൊത്തം വലംവച്ച് കണ്ടില്ല .അങ്ങ് കൊറിയയില്‍ പോകേണ്ടി വന്നു ഒരു ശില്‍പ്പത്തിന്).എന്നാല്‍ അല്പം കടന്നു പോയില്ലേ എന്ന് ചിലര്‍ ചോദിച്ചിരുന്നു .എന്നാല്‍ സ്വന്തം പേരില്‍ അതൊന്നും എഴുതിയില്ല .കാമ്പിശ്ശേരി തന്നെ “ഡോക്ടര്‍ രാജന്‍” എന്നൊരു പേര്‍ ഇട്ടു .അക്കാലത്ത് മെഡിക്കല്‍ കോളേജുകളില്‍ നിരവധി ഡോക്ടര്‍ രാജന്‍ മാര്‍ ഉണ്ടായിരുന്നു .തല നോക്കുന്ന സി.ഏ രാജന്‍(ന്യൂറോ), നെഞ്ച് നോക്കുന്ന രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ ,ശസ്ത്രക്രിയ ചെയ്യുന്ന രാജന്‍(ജനറല്‍ സര്‍ജറി ), ഉദരം നോക്കുന്ന എം രാജന്‍ (ഗാസ്ട്രോ എന്ട്രോളജി), ഉദരത്തിനും കീഴെയുള്ള ഭാഗങ്ങള്‍ നോക്കുന്ന ആര്‍. രാജന്‍ (ഗൈനക്) .
എല്ലാ രാജന്മാരും കാംബിശ്ശേരിയുടെ പരിചയക്കാര്‍ .എല്ലാവരും പരാതി പറഞ്ഞു താന്‍ എന്ന്‍ ആളുകള്‍ സംശയിക്കും .അപ്പോള്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ കാമ്പിശ്ശേരി തന്‍റെ പേരിന്‍റെ ആദ്യ അക്ഷരം (കെ)നല്‍കി രാജനെ കെ രാജന്‍ എന്നാക്കി മാറ്റി മറ്റു നാലുപേരെയും രക്ഷിച്ചു .കാമരാജന്‍ എന്നുമാകാം കെ.രാജന്‍റെ മുഴുവന്‍ പേര്‍ . ഏതായാലും ഡോ രാജന്‍റെ പേരില്‍ നിരവധി കുറിപ്പുകളും മറുപടികളും ലേഖനങ്ങളും ജനയുഗം പ്രസിദ്ധീകരണങ്ങളില്‍ വന്നു .സിനിരമ യില്‍ “കുചമാഹാത്മ്യം” എന്നൊരു സരസസചിത്ര തുടരാന്‍ സാഹിത്യ-ശാസ്ത്ര ലേഖന പരമ്പര വന്നു .പില്‍ക്കാലത്ത് അത് പുസ്തകമാക്കാന്‍, പില്‍ക്കാലത്ത് നടനും എം.പിയും ഒക്കെ ആയ ഇന്നസെന്റിന്റെ, കൂട്ടുകാരന്‍, ഈരാളി ശ്രമിച്ചെങ്കിലും നടന്നില്ല .ചിലപ്പോള്‍ ഡോ രാജനും ഡോ കാനവും ആയി തര്‍ക്ക വിതര്‍ക്കങ്ങള്‍ നടന്നു ബര്‍ണാഡ് ഷായെ അനുകരിച്ചത് ആദ്യം കണ്ടെത്തിയത് മാവേലിക്കരക്കാരന്‍ ,പക്ഷെ അറിയപ്പെട്ടത് ,വെല്ലൂര്‍ എന്ന സ്ഥലനാമത്താല്‍, ,സൈക്കോളജിസ്റ്റ് പി.എം മാത്യു .(പില്‍ക്കാലത്ത് അദ്ദേഹവും ഗവേഷണം വഴി “ “ഡോക്ടര്‍” ആയി).
മലയാറ്റൂരിനെ പോലെ ചിലര്‍ കെ രാജന്‍ കാമ്പിശ്ശേരി തന്നെ എന്ന് കരുതി എന്ന് കാര്ട്ടൂണിസ്റ്റ് യേശുദാസന്‍ ..വാസ്തവം പറഞ്ഞാല്‍ മാറ്റര്‍ തികയാതെ വന്നാല്‍ ചിലത് കാമ്പിശ്ശേരിയും എഴുതി .ഒരു “കൂനന്തറ” വിനോദം(കൂനന്‍ തറ പരമുവും പൂനാ കേശവനും എന്ന കാമ്പിശ്ശേരി കൃതി കാണുക)
KaSankaraPillai എന്ന് കുത്തും കോമയും ഇടാതെ, ആദ്യ ഇനിഷ്യല്‍ കെ(K) വല്യഅക്ഷരത്തിലും രണ്ടാമന്‍ ഏ യെ ചെറിയ (a)അക്ഷരത്തിലും എഴുതിയ ശേഷം Sankara Pillai എന്നെഴുതി ഒപ്പ് ഇടുകയായിരുന്നു നല്ല കയ്യക്ഷരമുള്ള യൌവന കാലത്ത് ചെയ്തിരുന്നത്.പക്ഷെ പലരും അത് Karunakaran Pillai എന്നാണു വായിച്ചിരുന്നത് .
ക്ലാസ്സില്‍ തെറ്റായ ഉത്തരം നല്‍കിയാല്‍ “ പിന്നെയും ശങ്കരന്‍ തെങ്ങേല്‍ “ എന്ന പ്രയോഗം കാനം സി.എം എസ് മിഡില്‍ സ്കൂള്‍ അദ്ധ്യാപകന്‍ എം.ഐ ഏബ്രഹാം സാര്‍ ഉദ്ധരിച്ചിരുന്നു .കുട്ടികള്‍ എന്‍റെ മുഖത്തേയ്ക്കു ഒന്നിച്ചു നോക്കും.ശങ്കരന്‍റെ കാര്യം പറഞ്ഞപ്പോള്‍ മലയാളനാട് വാരിക ഒരു ലക്കത്തില്‍ പി.കെ മന്ത്രി വരച്ചു ചേര്‍ത്ത കാര്‍ട്ടൂണ്‍ ഓര്‍മ്മയില്‍ വരുന്നു .തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം അവാര്‍ഡ് കിട്ടും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു അത് കിട്ടാതെ പോയ സന്ദര്‍ഭം .ആ വര്‍ഷം പീഠം കിട്ടിയത് പൊറ്റക്കാടിന് .നിരാശനായ തകഴി ചേട്ടന്‍ ഒരു ജ്യോല്‍സനെ കണ്ടു കൈ നോക്കുന്നതായി മന്ത്രികുമാരന്‍ (അതായിരുന്നു അദ്ധ്യാപകന്‍ കൂടി ആയിരുന്ന പി.കെ മന്ത്രിയുടെ ശരിയായ പേര്‍ .) വരച്ചു .”ആദ്യം ജ്ഞാനപീഠം കിട്ടിയത് ഒരു ശങ്കരന് .ഇപ്പോള്‍ കിട്ടിയതും ഒരു ശങ്കരന് .തീര്‍ച്ചയായും കിട്ടും .എന്നാല്‍ ലഗ്നത്തില്‍ കേതു നില്‍ക്കുന്നതിനാലും ആറാമിടത്ത് ശനിയും ചന്ദ്രനും ഒന്നിച്ചു നില്‍ ക്കുന്നതിനാലും അതിനു മുമ്പ് രണ്ടു മലയാളി ശങ്കരന്മാര്‍ക്ക് കൂടി അത് കിട്ടിയാലേ അങ്ങേയ്ക്ക് കിട്ടുകയുള്ളൂ .ഒന്ന് സാക്ഷാല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന സഖാവ് .രണ്ടാമത് ഡോക്ടര്‍ കാനം ശങ്കരപ്പിള്ള .അക്കാലം മലയാള നാട്ടിലും കോളം ചെയ്തിരുന്ന എന്നെ ഒന്ന് പോക്കിയെക്കാന്‍ രസികനായ മാസിക മുതലാളി ചെട്ടികുളങ്ങര ക്കാരന്‍ എസ.കെ നായര്‍ മന്ത്രിയോട് പറഞ്ഞു കാണും .ഈം എസ്സിനും എനിക്കും കിട്ടിയില്ല .എങ്ങനെ കിട്ടാന്‍ ? പക്ഷെ തകഴി ചേട്ടന് കിട്ടി .
മെഡിക്കല്‍ വിദ്യാഭ്യാസ ബിരുദ പഠന കാലത്ത് മാത്രം നൂറ്റി പത്തോളം പരീക്ഷകള്‍ എഴുതേണ്ടി വന്നു ഒപ്പം വാചാ(oral ) പരീക്ഷകള്‍ക്ക് ഇര ആകേണ്ടി വന്നു.വൈവാ എന്നറിയപ്പെടുന്ന oral അക്ഷര മാലാ ക്രമത്തില്‍ ആണ് വിളിക്കപ്പെടുന്നത് .അക്ഷര മാലയില്‍ അവസാന പകുതിയില്‍ വരുന്ന എസ് (ശ ) ഉടമകള്‍ നിരവധി മനിക്കൂറുകള്‍ ആകാംക്ഷാ ഭരിതര്‍ ആയി കാത്തിരിക്കണം .വലിയ ടെന്‍ഷന്‍ ഉണ്ടാകും
.നൂറ്റി മൂന്നു വയസ് വരെ നല്ല ആരോഗ്യത്തോടെ പൂര്‍ണ്ണ ഓര്‍മ്മയോടെ ഇഷ്ടമുള്ള ഭോജ്യ പാനീയങ്ങള്‍ ആവോളം ആസ്വദിച്ചു കഴിച്ചു നാല് തലമുറ കള്‍ ക്കൊപ്പം ജീവിച്ചു “ചിരം ജീവി “ (നാല് തലമുറകള്‍ ക്കൊപ്പം ജീവിക്കാന്‍ സാധിക്കുക എന്ന് മാത്രമാണ് ഈ പദം സൂചിപ്പിക്കുന്നത് എന്ന് കവി കക്കാട് പറഞ്ഞതായി മറ്റൊരു കവി വിഷ്ണു നാരായണന്‍ നമ്പൂതിരി )യായ വാഴൂര്‍ തുണ്ടത്തില്‍ ശങ്കു പ്പിള്ള അയ്യപ്പന്‍ പിള്ള എന്ന പിതാവിന് (ജനനം 1910മരണം 2013 )പ്രഷര്‍ പ്രമേഹം കൊളസ്ട്രോള്‍ ഇവയൊന്നും ഉണ്ടായില്ല .പക്ഷെ നാല്‍പ്പതില്‍ എനിക്ക് രക്ത സമ്മര്‍ദ്ദം വന്നു .മക്കള്‍ക്കും വൈദ്യ പഠന യോഗമുണ്ടായാല്‍ അവര്‍ കാത്തിരുന്നു ടെന്‍ഷന്‍ അടിക്കേണ്ട എന്ന് കരുതി (ദൈവം അനുഗ്രഹിച്ചു .രണ്ടു പേരും ഞാന്‍ പഠിച്ച അതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (കോട്ടയം )പഠിച്ചു പാസ്സായി യൂ കെ യില്‍ പോയി അവടെ നിന്നും മെമ്പര്‍ഷിപ് ,ഫെലോഷിപ്പ് പരീക്ഷകള്‍ പാസ്സായി.ഇപ്പോള്‍ കൊച്ചു മകളും അതെ പാതയില്‍ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി .ദൈവത്തിനു നന്ദി )മക്കള്‍ ദീര്‍ഘ നേരം കാത്തിരുന്നു ടെന്‍ഷന്‍ അടിക്കാതിരിക്കാന്‍ രണ്ടു പേര്‍ക്കും അ (A)യില്‍ തുടങ്ങുന്ന പേര്‍ കണ്ടെത്തി .ആദ്യ ജാതനു വേണ്ടി (ആദ്യത്തെ കണ്മണി ആണായിരുന്നു ) ഹിന്ദി സിനിമകളില്‍ വെട്ടി തിളങ്ങിയിരുന്നത് രാജേഷ് ഖന്ന .അദ്ദേഹത്തിന്‍റെ പേരില്‍ നിന്നും R വെട്ടി മാറ്റി അജേഷ് എന്നൊരു പേര്‍ സൃഷ്ടിച്ചു .ഗുരുവായൂര്‍ വച്ച് ചോര്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ അവന്‍റെ ചെവിയില്‍ ആ പേര്‍ ഓതി .
അന്ന് നാട്ടില്‍ അജേഷ് എന്നൊരു പേര്‍ മറ്റാര്‍ക്കും ഇല്ല .പക്ഷെ പിന്നീട് തുടരെ തുടരെ ആ പേരുള്ളവര്‍ ,നാട്ടില്‍ മറ്റു പേരുകളില്‍ വിളിക്കപ്പെട്ടിരുന്ന ചില കുട്ടികള്‍ പോലും അഞ്ചാം വയസ്സില്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അജേഷ് ആയിമാറി .ഇപ്പോള്‍ ലോറിയ്ക്കും ഓട്ടോ യ്ക്കും വരെ അതെ പേര്‍ .പേരിന്‍റെ കണ്ടു പിടുത്തത്തിനു പേറ്റന്റ് എടുക്കേണ്ടി ഇരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു (ശ്രീകണ്ടന്‍ ഷോ യ്ക്ക് പോലും പേറ്റന്റ് എടുക്കാം എന്നാണല്ലോ ഇപ്പോള്‍ സ്ഥിതി .കൃത്യം അഞ്ചാം വര്‍ഷം രണ്ടാമത്തെ സന്താനം ഭൂ ജാതയായി .അത് കകള്‍ ആകണമെന്നും ആയാല്‍ കന്യാകുമാരിയില്‍ കൊണ്ട് വന്നു ദേവിയെ കാട്ടാമെന്നും ദേവി എന്ന് തന്നെ പേരിടാം എന്നും കുമാരി ദേവിയോട് ശാന്ത പറഞ്ഞിരുന്നു .അതിനാല്‍ ദേവിയോട് കൂടി അതിനു മുമ്പ് അ (A) വരുന്ന ഒരു പേര്‍ മകള്‍ക്കിട്ടു ..എന്നാല്‍ മക്കള്‍ക്ക് രണ്ടു പേര്‍ക്കും പേര്‍ ആദ്യം വന്നതായി ടെന്‍ഷന്‍ .വാചാ പരീക്ഷ തുടങ്ങുന്ന സമയം പരീക്ഷകനും പരീക്ഷിക്കപ്പെടുന്ന കുട്ടിയ്ക്കും സ്റാര്‍ട്ടിംഗ് ട്രബിള്‍ ,വാം അപ് ശരിയാകാതതാവാം കാരണം .അതിനാല്‍ കൊച്ചു മക്കള്‍ ജനിച്ചപ്പോള്‍ പേരിന്റെ ആദ്യ അക്ഷരം അക്ഷരമാലയില്‍ നടുക്ക്നിന്നാക്കി .മക്കള്‍ രണ്ടും ഇപ്പോള്‍ യൂ.കെയില്‍ നിര്‍ദ്ദ യനായ സായിപ്പ് അകാരത്തിലുള്ള പേര്‍ ഇരുവരില്‍ നിന്നും ചുരുക്കി..ഇപ്പോള്‍ മക്കള്‍ പിതാവിന്‍റെ പേരില്‍ അറിയപ്പെടുന്നു .എസ്സില്‍ തുടക്കം .