തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)
=============================
=============================
എട് 1 അകവശം (പുറവശം എഴുത്തില്ല എന്നത് ശ്രദ്ധിക്കുക)
1.കൊത്താണൂ ഇരവിക്കുത്തന്‍ പലനൂറായിരത്താണ്ടും മറുകുതലൈ
2. ച്ചിറന്തടിപ്പടുത്താളാനിന്റയാണ്ടുള്‍ചെല്ലാനിന്റ യാ
3. ന്ഡൈന്തു[.] ഇവ്വാണ്ട് വെണാടു വാഴ്കിന്റ അയ്യനടിക തിരുവടിയും
4. മതികാരരും പിരകിരുതിയും [മണിക്കിരാമമും] മൈഞ്ചുവണ്ണവും പുന്നൈത്ത
5. ലൈപ്പതിയും മുള്‍വൈത്തുക് കുരക്കെണികൊല്ലത്ത് എശോ ദാ*തപിരായി ചെ
6. യ്വിത്ത തരു*സാപ്പള്ളിക്കു ഐയ്യനടികതിരുവടി കുടുത്ത വിടുപെറാവതൂ [.]നാ
7. ലുകുടി ഈഴവരും മക്കുടിക്കെറും മിഴക്കൈയ്യരെന്മരും മിവകള്‍ പ ന്നിരുവ
8. രുമൊരു വണ്ണാരക്കുടിയും മിവ്വനൈവര്‍ക്കുന്ത ളൈക്കാണവും മെണിക്കാണമും
9.നൈ മെയ്പ്പാന്‍ കൊള്ള്മിരൈയുന്ജ് ചാന്റാന്‍ മാട്ടുമെനിപ്പൊന്നും പൊലിപ്പൊന്നു
10. മ് മിരവ്ചൊരുഗ് കുടനാഴിയും മിവ്വനൈത്തുംഗ് കൊള്ളപ്പെരാര്‍[. ] വാരക്കോ
11. ... കപ്പാനും പൈഞ്ച്ക്കണ്ടിയും മുന്നം പെറ്റുടയന നാനും വിടു
12. പേറാക അട്ടിക്കുടുത്ത [.]നിന്നാലുകുടി ഈഴവരും മൊരുകുടി വണണാരു [മ} ......................................................(2)
മലയാള പരിഭാഷ
സ്വസ്തി സ്ഥാണുരവിവര്‍മ്മപ്പെരുമാള്‍ മാറ്റാന്മാരെ വെന്നു കീഴൊതുക്കി പലനൂറായിരത്താണ്ടും വാഴാനുള്ളതില്‍ അഞ്ചാമാണ്ട്. ഈയാണ്ട് വേണാട് വാഴുന്ന അയ്യനടികള്‍ തിരുവടിയും അധികാരരും പ്രകൃതിയും മണിഗ്രാമവും അഞ്ചു വണ്ണവും മേനിപ്പോന്നും പുന്നത്തലപ്പതിയും കൂടിയിരുന്നു കുരക്കേണി കൊല്ലത്ത് എശോദാതാ പിരായി പണിയിച്ച തരിസാപ്പള്ളിക്ക് അയ്യനടികള്‍ തിരുവടി കൊടുത്ത ദാനം .നാലുകുടി ഈഴവരും ആ കുടികളില്‍ എട്ടു ഈഴക്കയ്യരും കൂടി പന്ത്രണ്ടു പേരും ഒരു വണ്ണാര്ക്കൂടിയും. ഇവരാരോടും തളക്കാണവും ഏണിക്കാണവും വീട് മേയാനുള്ള പിരിവും ചാന്നാന്‍മാട്ടു മേനിപ്പൊന്നും പൊലിപ്പൊന്നും ഇരവുചോറും കുടനാഴിയും ഈ യാതൊന്നും കൊള്ളാന്‍ പാടില്ല .മുന്‍പേ നേടിയ വാരക്കോലും പഞ്ചക്കണ്ടിയും ഞാനും (വീണ്ടും) വിട്ടു കൊടുത്തിരിക്കുന്നു .
ഏട് 2 പുറം 1

13. ഇരണ്ടുകുടി എരുവിയരും ഒരുകുടി തച്ചരുമാളടയ പൂമിക്ക്കാരാ
14.ഴര്‍ നാലുകുടി വെള്ളാളരും ഇവ്വനവരു(ന്‍) തേവര്‍ക്കു നടുവന ന
15. ട്ടൂ ഇടുവന ഇട്ടു പള്ളിക്കു എണ്ണക്കും മറ്റും വെ
16.ണ്ടുഞകടന്കുറവ് വരാതെയ് ചെയ്യക്കടവരാക പ്ചമൈച്ചു ഇ
17. ന്നകരം കണ്ടു നീരെറ്റമരുവാന്‍ സപീരീശോ* ചെയ്വിച്ച തരി
18.സാ*പ്പള്ളിക്ക് കുടുത്ത പൂമി*യാവിത് {.}കൊയിലതികാരികള്‍ വിയരാകന്‍
19.തെവര്‍ ഉടപ[ട ഇ]രുന്തരുളിപ് പിടി നടത്തി നീര്ത്തുള്ളിയോടു കു
20. ട അ[യ്യനടികള്‍] തിരുവടിയും ഇളന്കൂറു വാഴിന്റ രാമ* തിരു
21.വടിയും [അതി]കാരരും പ്രകൃതി*യും അറുനൂറ്റവരും പുന്നൈത്തലൈയ്
22.പതിയും പു[ളൈ]ക്കുടിപ്പതിയും ഉള്‍പ്പട വച്ച് [. ]ഇപ്പൂമിക്കെ
23.ല്ലൈ കിഴക്ക് വയല്ക്കാടെ യെല്ലൈ യാകുവുനഗ് കൊയിലുമുട്പടത് തെ
24.ന്‍കിഴക്കു ചിറവാതില്‍ക്കാല്‍ മതിലൈയെല്ലൈയാകവും പടിഞ്ഞായി
25.റു കടലൈയെല്ലൈയാകവും വടക്കുത് തൊരണത്തോട്ടമെയെല്ലൈയാ
മലയാള പരിഭാഷ
---------------------------------
ഈ നാല് കുടി ഈഴവരും ഒരു കുടി വണ്ണാരും രണ്ടു കുടി എരുവിയരും ഒരു കുടി തച്ചരും ആളടിമകളടക്കം ഭൂമിക്കു കാരാളരായ നാല് കുടി വെള്ളാളരും ഇവരെല്ലാവരും കൂടി തേവര്‍ക്ക് നടെണ്ടത് നട്ടും കൊടുക്കേണ്ടത് കൊടുത്തും പള്ളിയ്ക്ക് എണ്ണക്കും മറ്റും വേണ്ടുന്ന ചുമതല വീഴ്ച വരാതെ ചെയ്യാന്‍ കടപ്പെട്ടവരായി ഏര്പ്പാടാക്കി ഈ നഗരം ഉണ്ടാക്കി ഉദകപൂര്‍വ്വം ദാനമെറ്റമരുവാന്‍ സ്പീരീശോ പണിയിച്ച പള്ളിക്ക് കൊടുത്ത ഭൂമിയാണിത് .കൊയിലധികാരികള്‍ വിയരാകന്‍ തേവര്‍ ഉള്‍പ്പടെ പിടി നടത്തി അയ്യനടികല്തിരുവടിയും ഇളങ്കൂര് വാഴുന്ന രാമതിരുവടിയും അതികാരരും പ്രകൃതിയും അരുനൂറ്റവരും പുന്നത്തലപ്പതിയും പൂളകൂടിപ്പതിയും ഉള്‍പ്പടെ ഉദകപൂര്‍വ്വം വെച്ചു .
ഈ ഭൂമിക്കു അതിര് :കിഴക്ക് വയല്ക്കാട്,തെക്കുകിഴക്ക് കോവിലകമുല്‍പ്പടെ................................................3
ഏട് 2 പുറം 2
26. കവും വടക്കിഴപ്പു ന്നൈത്തലൈ അണ്ടിലന്‍ തൊട്ടമെയെല്ലയാകാവു
27.[.]ഇന്നാന്കെ [ല് ]ലൈക്കും അകപ്പട്ട ഭൂ*മി പിടിനടത്തി ഉലകം ചന്തിരാ
28.തിത്തിയരും ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരഞ്ചെയ്തു കുടുത്തെന്‍ അയ്യന
29.ടികള്‍ തിരുവടിയും ഇരാമതിരുവടിയുംനഗ് കൊയിലതികാരികളും പട വൈ
30. ത്തരുളി [.]ഇപ്[പുമി]യില്‍ക്കൂടി കളൈയും എപ്പിഴൈചൊല്ലിയും പല്ലിയാരൈയ്[.]?
31.പിഴൈയുമഴി[വും തലൈ]വിലൈയും മുലൈവിലയും പള്ളിയാരെ കൊല്ലപ്പെറുവാന്‍[.]
32.നന്തമാരെ [പ്പെര്‍]പ്പട്ടാരും എപ്പിഴൈ ചൊല്ലിയും പൂമിത്തലൈയും
33.കുടികള്‍ പാ[ടുഞ്ചെ[ല്ലപ്പെറാര്‍[.] അറുനൂറ്റവരും അഞ്ചു വണ്ണവും മണി
34. ക്കിരാമമും ഇരക്ഷി*ക്കക്കടവര്‍ പള്ളിയൈയും പൂമിയൈയും[.] ഉലകു
35.൦ചന്തിരാതിത്തിയരും ഒള്ള നാലെല്ലാജ് ചെപ്പുപത്തിരത്തില്‍
36.പ്പട്ട വണ്ണഞ്ചെയ്തുകൊള്ളക്കടക്കവര്‍ അന്ചുവണ്ണമും മണിക്കിര
37.രമമും [.]ഇവകള്‍ക്ക് കൊയിലതികാരികള്‍ വിയരാകതെവരുള്‍പട ഇ
38.രുന്തരുളി അയ് [യ]നടികള്‍ തിരുവടിയും ഇരാമതിരുവടിയും ഉത്പട ഇ
39. രുന്തരുളി..........ഇവകള്‍ക്കുക് കുടുത്ത
പരിഭാഷ
......... ചിറ വാതുക്കല്‍ മതില് . പടിഞ്ഞാറുകടല്‍ .വടക്ക് തോരണത്തോട്ടം വടക്ക് കിഴക്ക് പുന്നത്തല അണ്ടിലന്‍ തോട്ടം. അയ്യനടികള്‍ തിരുവടിയും രാമതിരുവടിയും കൊയിലധികാരികളും കൂടിയിരുന്നു ഈ നാലതിര്ത്തിക്കകത്തുള്ള ഭൂമി പിടി നടത്തി ഉലകും
ചന്ദ്രാദിത്യരും ഉള്ള നാള്‍ വരെ ചെപ്പേടില്‍ എഴുതിക്കൊടുത്തരുളി. ഈ ഭൂമിയിലെ കുടികള്‍ എന്ത് തെറ്റ് ചെയ്താലും അതൊക്കെ പള്ളിയാര്‍ തന്നെ [തീര്‍പ്പാക്കണം].പിഴയും അഴിവും തലവിലയും മുലവിലയും പള്ളിക്കാര്‍ക്ക് തന്നെ വാങ്ങാം. നമ്മുടെ ആള്‍ക്കാര്‍ ആരും തന്നെ എതു പിഴയുടെ പേരിലും ഭൂമിയിലോ കുടികളൂടെ അടുത്തോ പാടു ചെല്ലരുത് .അഞ്ചു വണ്ണവും മണിക്കിരാമമും ഉലകും ചന്ദ്രാതിത്യരും ഉള്ള നാളെല്ലാം ചെപ്പേടില്‍ പെട്ട പടി ചെയ്യാന്‍ കടപ്പെട്ടവരാണ്.
കൊയിലധികാരികള്‍ വിയരാഗദേവര്‍ ഉള്‍പ്പടെ ,അയ്യനടികള്‍ തിരുവടിയും രാമതിരുവടിയും ഉള്‍പ്പടെ ഇരുന്നരുളി ഇവര്‍ക്ക് കൊടുത്ത
ഏട് 3 പുറം 1

40.[വി]ടുപെറാവിതു[.] അറുപതിലൊ[ന്ടൂല്കുങ്കല്‍ വരത്തില്]ല്കില്ലൈയാകവും അഴിവ്
41.ല്കില്ലൈയാകവും[.] ഇവകള്‍ കൊള്ളും അടിമൈക്ക് ആള്കാച് കൊള്ളപ്പെറാരാ
42.കവും [.]വായിനം വരുമതില്‍ വരത്തിലും പൊക്കിലും എട്ടു കാച് കൊള്ളക്കട
43.രാകവും [.]വെടിയിലും പടകിലും പൊക്കിലും നാല് കാച് കൊള്ള
44.ക്കടവരാകവും [.]ഉലകു പടുഞ്ചരക്ക് ഇവകല്ളൈക്കുട വച്ച് ഉലക് വിടപ്പതാകവു
45.൦[.]ചരക്കൂമിലൈയിടുമിടത്തും മറ്റുമെ സ്വാ*മികാരിയം എക്കാരിയമും ഇ
46.വകളൈക് കുട്ടിയെ ചെയ്വതാകവും [.]അനറ്നറു പടമുല്കു അഞ്ചു വണ്ണവും
47 മണിക്കിരാമമും ലവൈപ്പതാകവും [.] നാലുവാതിലകത്തു
48.൦വില്കും പൂമിയാക കാരാണ്മൈക് കൊടുക്കുമെടത്തുഗ് കൊപ്പതവാരന്ഗ്
49.കൊയില്‍ കൊണ്ട് പതിപ്പതവാരം അഞ്ചുവണ്ണം മണിക്കിരാമമു
50.ന്കൊള്‍വതാക [.] ഇവകള്‍ക്ക് മങ്കല്യ*ത്തുക്ക് ആനൈമേല്‍ മണ്ണുനീര്‍ മുത
51.ലാക എഴുപത്തിരണ്ട് വിടപെറും വച്ചുക് കുടുത്താര്‍ കൊയിലതി
52.കാരികള്‍ വിയരാകതെവര്‍ ഉള്‍പ്പട ഇരുന്തരുളി അയ്യനടി
53.കള്‍ തിരുവടിയും രാമ*തിരുവടിയും പ്രകൃതി*യും അതി
54.കാരരും അറുനൂറ്റവരും പുന്നത്തലൈപ്പതിയും പൂളൈക്കുടിപ്പ
55.തിയും ഉള്‍പ്പട വൈത്തും ഉലകും ചന്തിരാതിത്തിയരും ഒള്ള നാളെല്ലാ
56.ഇവ്വട്ടിപ്പെറെല്ലാഞ്ചെപ്പുപ്പത്തിരത്തില്‍ പട്ടവണണജ് ചെയ്തു
57.കൊള്ളപ്പെറുവര്‍ അഞ്ചുവണ്ണവും മണിക്കിരാമമും [.]ഇവകള്‍ക്ക്
58.അന്നിയായമൊണ്ടായാല്‍ ഉല്കൂതുലാക്കൂലി തടുത്തുന്തുങ്ങള്‍ അന്ന്ജായത്തിര്‍
59.ത്തുകൊള്ളക്കടവര്‍ [.]തങ്കള്‍ ചെയ്യുമ്പിഴൈയുണ്ടാകിറ്റന്‍കലൈക്കൊണ്ട ആരാഞ്ഞു
60.കൊല്ലക്കടവരാക വുമിന്നുകരാത്തുക്കുക് കാരാളരാക നിരൈറ്റാര്‍ അഞ്ചു വന്ണ്ണവു
61.൦മണിക്കി രാമമു [.] ഇവരുളി രണ്ടു തലൈയാരുന്കുടി ചെയ്വതെയ് ക
62.രുമാക വുമിന്നകരങ്കണ്ട് നീരറ്റമരുവാന്‍ സപിരീശോ* മുന്നം പള്ളി
63.യാര്‍ പെറ്റുടൈയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാന്‍ സപീരീ ശോ* നെ
64. റുത്തു നിരൈക്കൂലി പള്ളിക്കു കുടുക്കക്കടവര്‍ ഇതുവും അട്ടിപ്പ്
65.പെറാകക് കുടുത്തെന്‍[.] ഉലകുന്ജ് ചന്തിരാതിത്തിയരും ഒള്ള നാളെല്ലം

കൊടുത്ത അവകാശങ്ങള്‍ അറുപതി ലൊന്നു ചുങ്കം കള്ളിന് വരവ് ചുങ്കവും അഴിവ് ചുങ്കവുമൊഴിവാക്കി ഇവര്‍ വാങ്ങുന്ന അടിമയ്ക്ക് ആള്‍ക്കാശു കൊള്ളാന്‍ പാടില്ല.വണ്ടികള്‍ വരുമ്പോഴും പോകുമ്പോഴും എട്ടു കാശ് കൊള്ളണം .തോണികള്‍ ചെറുതിനും വലുതിനും പോക്കിനും വരവിലും നാല് കാശുകൊള്ളണം .ചുങ്കമുള്ള ചരക്കിന് ചുങ്കം ചുമത്തുമ്പോള്‍ ഇവരെയും കൂട്ടണം .ചരക്കു വിലയിടുന്നടത്തും മറ്റുമുള്ള സ്വാമികാര്യം* ഏതും ഇവരെയും കൂട്ടിയെ ചെയ്യാവൂ .അന്നന്ന് പിരിയുന്ന ചുങ്കം അഞ്ചു വണ്ണവും മണിക്കിരാമമും കൂടി സൂക്ഷിച്ചു വക്കണം. നാലുവാതിലകത്ത് ഭൂമി വില്‍ക്കയോ കാരാന്മയ്ക്ക് കൊടുക്കയോ ചെയ്യുമ്പോള്‍ രാജാവിനുള്ള പത്തിലൊന്ന് രാജാവും പതിയുടെ പത്തിലൊന്ന് അഞ്ചു വണ്ണവും മണിക്കിരാമമും കൊള്ളണം .
കൊയിലധികാരികള്‍ വിയരാഗവ തേവര്‍ ഉള്‍പ്പടെ ഇരുന്നരുളി അയ്യനടികള്‍ തിരുവടിയും പ്രകൃതിയും അധികാരരും അരുനൂറ്റവരും പുന്നതലപ്പതിയും പൂളക്കൂടപ്പതിയും കൂടിയിരുന്നു ഇവര്‍ക്ക് മംഗല്യത്തിനു ആനപ്പുറത്ത് മണ്ണ്നീര്‍ മുതലായ എഴുപത്തിരണ്ട് അവകാശങ്ങളും വെച്ച് കൊടുത്തു .ഉലകും ചന്ദ്രാദിത്യരും ഉള്ള നാളെല്ലാം അഞ്ചു വണ്ണവും മണിക്കിരാമമും ഈ അട്ടിപ്പേരൊക്കെ ചെപ്പേട്ടില്‍ പറഞ്ഞ പ്രകാരം ചെയ്യാവുന്നതാണ് .ഇവര്‍ക്ക് എന്തെങ്കിലും അന്യായമുണ്ടായാല്‍ ചുങ്കവും തുലാക്കൂലിയും മുടക്കിയും അന്യായം മുടക്കിയും അന്യായം തീര്ത്ത് കൊള്ളാന്‍ കടപ്പെട്ടവരാണ്. തങ്ങള്‍ക്കു പിഴ പറ്റിയാല്‍ തങ്ങളെ കൊണ്ട് തന്നെ അന്വേഷിപ്പാന്‍ കടപ്പെട്ടവരായി അഞ്ചു വണ്ണവും മണിക്കിരാമമും ഈ നഗരത്തിനു കാരാളരായി ഉദകപൂര്‍വ്വം ദാനം വാങ്ങി. ഈ രണ്ടു തലയാരും ചെയ്യുന്നത് തന്നെ തീര്‍പ്പ് .ഈ നഗരം ഉണ്ടാക്കി ഉദകപൂര്‍വ്വം ദാനമേറ്റമരുവാന്‍ സപരീശോ പള്ളിക്കാര്‍ മുന്പിനാലെ നേടിയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാന്‍ സപീരീശോ കൈകാര്യം ചെയ്തു നിറക്കൂലി പള്ളിക്ക് കൊടുക്കണം .ഇത് [ഞാന്‍] അട്ടിപ്പേറായി കൊടുത്തിരിക്കുന്നു .ഉലകും ചന്ദ്രാതിത്യരും

ഏട് 4 പുറം 1
66.മേവ്വകൈപ്പട്ട ഇറയുന്തരിസാ*പ്പള്ളിയാര്‍ക്ക് വിടൂ
67.പെറാകച് ചെപ്പുപ്പത്തിരഞ്ചേയൂട്ടിക്കുടുത്തെന്‍[.] ഇ
68.വ്വീഴവര്‍ തം വണ്ടി കുണന്തന്കാടിയിലും മതിലിലും വിയാകരിക്കപ്പെരുവര്‍ [.] വ
69.ന്ണാനും വന്തങ്ങാടിയിലും മതിലിലും വന്തു തന്‍ പണി
70.ചെയ്തുകൊള്ളപ്പെറുന്‍[.]തീയമാള്‍വാനും മതിനായകാനും മറ്റും
71.മേവ്വകൈപ്പട്ടാരും മെപ്പിഴൈ ചൊല്ലിയും മിവക
72.ളൈത്തടുമാറപ്പെറാര്‍[.] ഇവകളൈപ്പിഴൈചെയ്യിലും പ
73.ള്ളിയാരൈയ് ആരാന്തുകൊള്ളപ്പെരുവര്‍[.] ഉലകുഞ്ചന്തിരാ
പരിഭാഷ
ഉള്ള നാളെല്ലാം എല്ലാ വിധ നികുതിയും തരിസാപ്പള്ളിയാര്‍ക്ക് അട്ടിപ്പേറായി [ഞാന്‍] ചെപ്പേട്ടിലെഴുതിക്കൊടുത്തിരിക്കുന്നു .ഈ ഈഴവര്‍ക്ക് തങ്ങളുടെ വണ്ടി കൊണ്ടുവന്നു അങ്ങാടിയിലും മതില്‍ക്കകത്തും പെരുമാറാം .വണ്ണാനും അങ്ങാടിയിലും മതില്‍ക്കകത്തും വന്നു തന്റെ പനിയെടുക്കാം .ഇവര്‍ എന്ത് തെറ്റു ചെയ്താലും പള്ളിക്കാര്‍ക്ക് തന്നെ അത് അന്വേഷിക്കാം .ഉലകും ചന്ദ്രാ
എടു 4 പുറം 2
74.തിത്തരും ഉള്ള നാളൈല്ലാജ് ചെപ്പുപ്പത്തിരത്തി
75.ല്‍ പട്ട പരിതു വിടപെറു അട്ടിപ്പെറാക അട
76.ടി ക്കുടുത്തെന്‍[.] ഇപ്പരിതു വിടപെറു അട്ടിപ്പെറാക
77.അയ്യനടികതിരുവടിയാല്‍ തരിസാ *പ്പള്ളിക്ക് അട്ടുവി
78.ത്തുകുടുത്താനമരുവാന്‍ സപിരീശോ *[.] ഇത് കാത്തിലക്കില
79.ക്കിക്കുമ്മവര്‍ക്കുത് തെവരെ യനുക്കി രാമഞ്ചെയ്വാരാക അ
80യ്യനെഴുത്ത് # വെള്‍കുല ചുന്തരനുക്കുമൊക്കും # വിചൈ....
*ഗ്രന്ഥാക്ഷരം
# പൂര്‍ണ്ണ വിരാമമോ ഒപ്പോ സൂചിപ്പിക്കുന്ന ചിഹ്നം

ത്യരും ഉള്ള നാളെല്ലാം ചെപ്പെട്ടില്‍ പെട്ടവണ്ണം അവകാശങ്ങള്‍ അട്ടിപ്പേറായി [ഞാന്‍} ദാനം ചെയ്തിരിക്കുന്നു .ഈവിധം അവകാശങ്ങള്‍ മരുവാന്‍ സപിരീശോ തരിസാപ്പള്ളിക്ക് ദാനമായി കൊടുപ്പിച്ചു .ഇത് കാത്തുരക്ഷിക്കുന്നവരേ തേവര്‍ അനുഗ്രഹിക്കും .അയ്യന്‍ അഴുത്ത് .വെള്‍കുലസുന്ദരന്‍ വിജയ .....

(കുഫിക് ലിപിയിലുള്ള അറബി പേരുകള്‍
ഹീബ്രു-പേര്‍ഷ്യന്‍ പേരുകള്‍
ഇവ ഈ ലേഖകന്‍ ഉപേക്ഷിക്കുന്നു .
അവ യതാര്ത്ഥ ചെമ്പു പട്ടയ ഭാഗമല്ല.
അവയില്‍ ആന ചിന്ഹം കാണുന്നില്ല .
രണ്ടു വശവും സാക്ഷി പട്ടിക .
ആദ്യ ഓലയില്‍ അകവശം മാതം എഴുത്ത്
അപ്പോള്‍ അവസാന ഓലയില്‍ പുറവശവും ശൂന്യമാകണം
ഓല വലിപ്പം വ്യത്യാസം ഉള്ളത് എന്നിവ കാണുക )

പകരം പെറോയുടെ ആനമുദ്ര ഉള്ള, നാടന്‍ സാക്ഷിപ്പട്ടിക
(ഒരു വശം മാത്രം) കാണുക
(ഒരു വശം മാത്രം) കാണുക
നാടന്‍ സാക്ഷിപ്പട്ടിക
(വിജയ) -------------------നാരായണന്‍,ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍, മദിനേയ വിനയ ദിനന്‍, കണ്ണ നന്ദനന്‍, നലതിരിഞ്ഞ്തിരിയന്‍, കാമന്‍ കണ്ണന്‍, ചേന്നന്‍ കണ്ണന്‍, കണ്ടന്‍ ചേരന്‍, യാകൊണ്ടയന്‍ ,കനവാടി അതിതെയനന്‍
ആന മുദ്ര
മുരുകന്‍ ചാത്തന്‍,പുലക്കുടി തനയന്‍ , പുന്നത്തലക്കൊടി ഉദയനന്‍ കണ്ണന്‍ ,പുന്നത്തലക്കൊരനായ കൊമരന്‍ കണ്ണന്‍,സംബോധി വീരയന്‍
(ആങ്കില്‍ ഡ്യൂ പെറോ( Anquttil Du Peron) തയ്യാറാക്കിയ സെന്ടാ അവസ്ഥ (Zenda Avesta,Vol.1 1880 page 180-190) എന്നകൃതിയില്‍
നിന്നും )
കേരളചരിത്രം വായിക്കുപോള്‍, കൂടെക്കൂടെ പരാമര്‍ശ വിധേയകാറുള്ള അതി പുരാതന രേഖയാണ് തരിസാപ്പള്ളി പട്ടയം എന്ന ചെമ്പോല കൂട്ടം .മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷിലും ഫ്രഞ്ചിലും ഈ പട്ടയം പരാമര്‍ശിക്കപ്പെടുന്നു 1883-ജനുവരിയി ലാണ് ഈ രേഖയെ കുറിച്ചുള്ള ആദ്യ പരാമര്‍ശം റോയല്‍ഏ ഷ്യാറ്റിക്ക് സൊസൈറ്റി ജേര്‍ണലില്‍ (ആദ്യലക്കം) അച്ചടിച്ചു വരുന്നത് .ക്യാപ്റ്റന്‍ സ്വാന്സ്ടന്‍ (Charles Swanston) 1843-ല്‍ അതെ ജേര്‍ണല്‍ ഏഴാം വാല്യം ലക്കം 14-ല്‍ ഈ ചെപ്പെടിന്ടെ ചിത്രവും വിശദമായ ലേഖനവും നല്‍കി .കോട്ടയം സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ എഫ്.സി F.C.Brown തയ്യാറാക്കിയ കോപ്പി ആയിരുന്നു അത് .1844-ല്‍ മദിരാശി ജേര്‍ണല്‍ ഓഫ് ലിറ്ററെച്ചര്‍ ആന്‍ഡൂ സയന്‍സില്‍ (ലക്കം 30) തരിസാപ്പള്ളി ശാസനവും ഇംഗ്ലീഷ് മൊഴിമാറ്റവും മുഴുവനായി അച്ചടിച്ചു വന്നു .എഴുതിയത് ഗുണ്ടെര്‍ട്ട് സായിപ്പും കോട്ടയത്തെ സിറിയന്‍ ക്രിസ്ത്യാനികള്‍ കൈവശം വച്ചിരുന്ന ഈ ചെമ്പുപത്രത്തെ ഗുണ്ടെര്‍ട്ട് “സിറിയന്‍ ക്രിസ്ത്യന്‍ “ എന്നും “കോട്ടയം “ എന്നും വിശേഷിപ്പിച്ചത് പിന്നീട് എഴുതിയവര്‍ ആവര്‍ത്തിച്ചു പോരുന്നു ആരും തന്നെ അത് ചോദ്യം ചെയ്തില്ല,ഇതുവരെയും..വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ ഈ ശാസനത്തെ കുറിച്ചു വിശദമായി പ്രതിപാദിച്ചു.തരിസാ പള്ളിയിലെ “തരിസാ” ധരിയായികള്‍ എന്ന പദത്തില്‍ നിന്നുണ്ടായി എന്ന് ലോഗന്‍ വാദിച്ചു (220 )
ഗുണ്ടെര്‍ട്ട് സായിപ്പിന്റെ കാലം (1844) മുതല്‍ തുടങ്ങിയ “സിറിയന്‍ ക്രിസ്ത്യന്‍” വിശേഷണം തരിസാപ്പള്ളി ശാസനം അര്‍ഹിക്കുന്നുവോ എന്നത് ഇതുവരെ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല .

ചെപ്പേടില്‍ വെള്ളാളര്‍,തച്ചര്‍,വണ്ണാര്‍,ഈഴവര്‍,ഈഴവക്കയ്യര്‍, എരുവിയര്‍ എന്നിവര്‍ പരാമര്‍ശവിധേയരാകുന്നു .പിന്നെ അടിമകളും.എന്നാല്‍ ക്രിസ്ത്യന്‍ എന്ന പദം ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ല .കുരക്കേണി കൊല്ലത്ത് വച്ചാണ് രേഖ ചമയ്ക്കപ്പെടുന്നത് എന്ന് വ്യക്തമാണ് .പക്ഷെ കോട്ടയം ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ല .”പള്ളി” ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ, കൃസ്ത്യന്‍ ചര്ച്ചായിമാറിയിരുന്നുഎന്നും അത് “ജൈനപ്പള്ളി” അല്ലായിരുന്നു എന്ന് പറയാനും തെളിവുകള്‍ ഇല്ല
സിറിയന്‍ എന്ന വിദേശരാജ്യവും ശാസനത്തില്‍ പരാമര്ശിക്കപ്പെടുന്നില്ല. അയ്യനടികള്‍ എന്ന രാജാവ് നല്‍കുന്ന പട്ടയം .എന്നാല്‍ “അയ്യനടികള്‍ പട്ടയം” എന്നും ചരിത്രകാരന്മാര്‍ ഇതിനെ വിളിക്കുന്നില്ല .(വീരരാഘവപട്ടയം എന്ന ജൂതപ്പട്ടയത്തെ വിളിക്കുന്നത് ഓര്‍മ്മിക്കുക) ഓലകളുടെ ക്രമ നമ്പര്‍ കാണാനില്ലാത്ത ഈ രേഖ രണ്ടും മൂന്നും ഒക്കെ ആയി ചര്‍ച്ച ചെയ്യപ്പെട്ടു .കൂട്ടികെട്ടാന്‍ തുളകള്‍ കാണപ്പെടുന്നു എങ്കിലും വളയമോ വലയമോ ഒന്നും കാണപ്പെടുന്നില്ല .പുരാതന ശാസനങ്ങളിലും വലയത്തിലും നല്‍കിയ രാജാവിന്റെ മുദ്ര കാണപ്പെടുമത്രേ.പക്ഷെ തരിസാപ്പള്ളി ശാസനത്തില്‍ ആയ്‌വംശ മുദ്രയായ ആനയെ കാണാനേയില്ല എന്നത് ദുരൂഹമായിരിക്കുന്നു.
Abhraham Hyacinte Anquitil Du Peron -1731-1808) എന്ന ഫ്രാന്സുകാരന്‍ പൈതൃക ഗവേഷകന്‍ 1758 കാലത്ത് കേരളത്തിലെത്തി ഈ ശാസനം പരിശോധിച്ചു ഫ്രഞ്ചിലേക്കു മൊഴിമാറ്റം നടത്തി Zenda Avesta എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു .പെറോ കണ്ടത് വളയത്താല്‍ ബന്ന്ധിതമായ ഓലക്കൂട്ടം .രണ്ടു കൈപ്പത്തിയുടെ നീളവും നാലുവിരലിട വീതിയും ആയിരുന്നു ഓലകള്‍ക്കെല്ലാം .എന്നാല്‍ ഇന്ന് കേരളത്തില്‍ ലഭ്യമായ ഓലകളുടെ വലിപ്പം ഒന്ന് പോലെ അല്ല .അക്ഷരങ്ങള്‍ പല ഭാഷകളില്‍ പല രീതിയില്‍ . അവസാന ഓലയില്‍
കടലാസ്സില്‍ എഴുതും പോലെ മുകളില്‍ നിന്ന് താഴോട്ട് വിദേശ ഭാഷകളില്‍ സാക്ഷിപ്പട്ടിക .മറ്റു ഓലകളില്‍ പനയോലയില്‍ ജാതകം എഴുത്തും പോലെ ലംബ തലത്തില്‍ .കയ്യക്ഷരം ചിലതില്‍ വേറെ തരം. ആകെക്കൂടി ഇപ്പോള്‍ കോട്ടയം –തിരുവല്ല ബിഷപ്പ് ഹൌസുകളില്‍ പങ്ക് വയ്ക്കപ്പെട്ടു കാണപ്പെടുന്ന പട്ടയമല്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പകര്‍പ്പുകളോ കൂട്ടിച്ചേര്ക്കലുകളോ ഉപേക്ഷിക്കലോ ഒക്കെ നടത്തിയ പുരാതനവ്യാജ രേഖ അതാണ് നാമറിയുന്ന തരിസാപ്പള്ളി പട്ടയം .ഒരു തരം വ്യാജപട്ടയം .
“നീരെറ്റമരുവാന്‍” എന്ന ക്രിയാവിശേഷണം രണ്ടായി വെട്ടിമുറിച്ചാണ് ഗുണ്ടെര്‍ട്ട് സായ്പ്പ് “മരുവാന്‍” എന്ന നാമവിശേഷണം ഉണ്ടാക്കിയത് .മരുവാന്‍ എന്നാല്‍ മാര്‍ എന്നും മാര്‍ എന്നാല്‍ ലോര്‍ഡ്(Lord) എന്നും പറഞ്ഞുവച്ചതും സായിപ്പ് .”വേള്‍കുല സുന്ദര”നെ വിഷ്ണു എന്ന് വായിച്ച സായിപ്പ് മറ്റു ചില തെറ്റുകളും വരുത്തി.”ശബരീശന്‍” എന്ന നാടന്‍ ജൈനനാമം സായിപ്പ് “സപീര്‍ ഈശോ” എന്നും വായിച്ചു സഫറിലെ ഈശോ എന്ന വിദേശി എന്നും എഴുതി വച്ചു .