Friday, 20 November 2020
മലയാളി ഡോക്ടറന്മാർ
മദ്ധ്യതിരുവിതാംകൂറിലെ നിരവധി കുടുംബങ്ങൾ ഡോക്ടർ കുടുംബങ്ങൾ ആണ്. മാവേലിക്കരയിലെആദ്യ കാല മല പുത്തൻ കോടിക്കൽ കുടുംബത്തിൽ നാല് തലമുറകളിൽ ആതുരസേവകർ ഉണ്ട്. നാലുതലമുറയിലും എം പി ഫിലിപ്പുമാരും ഉണ്ട് .
എല്ലാവരും വൈദ്യ വൃത്തിയിലും .കണ്ഫൂക്ഷ്യൻ തീർക്കാൻ ഇളയതലമുറ ഫിലിപ്
ഐവാൻ എന്ന പേര് കൂടി ഉള്ള ഡോ ഫിലിപ്പ് മാത്യുഫിലിപ്.
ആദ്യ ഫിലിപ്പ് കമ്പൗണ്ടർ മാത്രം ആയിരുന്നു .അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പുത്രൻ സ്ഥാപിച്ചതാണ് മാവേലിക്കരയിലെ ഫിലിപ് മെമ്മോറിയൽ(PM ഹോസ്പിറ്റൽ .
(1935 ).ആധുനിക ചികിത്സ നൽകാൻ മാവേലിക്കരയിൽ തുടങ്ങിയ ആദ്യ സ്വകാര്യ ആതുരാലയം .പിന്നെ ഡോ.ക്രുഷ്ണപ്രസാദിന്റെ മലയാ ഡിസ്പെന്ന്സറി.
രണ്ടാം തലമുറയിലെ എം.പി ഫിലിപ്പ് മഹാരാഷ്ട്രയിലെ മിറാജ് മെഡിക്കൽ സ്കള്ളിൽ നിന്നും എല്.എം .പി ഡിപ്ലോമ എടുത്തു മൂന്നാം തലമുറയിലെ എം.പി ഫിലിപ്പ്(രാജൻ) വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി ബി എസ് പാസ്സായി.അവിടെ എം എസ്സിന് പഠിക്കുമ്പോൾ പിതാവ് മരിച്ചതിനാൽ പഠനം നിർത്തി നാട്ടിലേയ്ക്ക് മടങ്ങി ആശുപത്രി വികസിപ്പിച്ചു.ഡോക്ടർ ഭട്ടിന്റെ ജീഴിൽ സർജറി പഠിച്ച അദ്ദേഹം സ്വന്തമായി സിസ്സേറിയൻ അപ്പെൻഡിസെക്ടമി,ഗർഭപാത്രം എടുത്തുകളയൽ ,പ്രസവം നിർത്തൽ എന്നിവ തുടങ്ങി .ശാസ്ത്രക്രിയകളിൽ കാട്ഗെട്ട് ഉപയോഗിക്കാതെ നൂൽ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം ആന്തരിക മുറിവുകൾ തുന്നിയിരുന്നത്.കേരളത്തിലെ ആദ്യ ഹൃദ്രോഗ ചികില്സകൻ കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ചികിത്സാവിഭാഗം സ്ഥാപകൻ പാമ്പാടി കോത്തല ക്കാരൻ ഡോ ജോർജ് ജേക്കബും രാജനും വെല്ലൂരിൽ സഹപാഠികൾ ആയിരുന്നു.ഡോ.ജോർജ് ജേക്കബിന്റെ ആദ്യകാല ശിഷ്യൻ എന്ന പരിഗണയിൽ എനിക്ക് ഡോ. രാജന്റെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ സഹായി ആയി ആറുമാസക്കാല(1968) പിഎം ഹോസ്പിറ്റലിൽ ജോലിചെയ്യാൻ കഴിഞ്ഞു.
ഡോക്ടർ രാജൻ വെളിയിൽ നിന്നും വരുത്തിയ വാക്വം അപ്പറേറ്റസ് എന്ന പ്രസവ സഹായി വിജയകരമായി ഉപയോഗിച്ച് തുടങ്ങിയത് ഞാൻ ആയിരുന്നു.കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം ആദ്യ മേധാവി ആയിരുന്നു കോഴഞ്ചേരി ഡോ മിസ്സിസ് മേരി ഫിലിപ്സ്(മമ്മി) എം.ആർ സി ഓ.ജി ആണ് സ്വീഡനിൽ നിന്ന് വരുത്തിയ വാക്വം അപ്പറേറ്റസ്(വെന്റോസ്)ആദ്യമായി കേരളത്തിൽ കോട്ടയത്ത് കൊണ്ടുവന്നു ഉപയോഗിക്കാൻ തുടങ്ങിയത്.മമ്മിയിൽ നിന്നും ആ ഉപകരണം പ്രയോഗിക്കാൻ പരിശീലനം കിട്ടിയ ഞാൻ മാവേലിക്കരയിൽ അതിന്റെ ഉപയോഗം പ്രചാരത്തിലാക്കി പേരെടുത്തു.ഡോ.രാജന്റെ കൂടെ നിരവധി സിസ്സേറിയൻ ചെയ്യാൻ അവസരം കിട്ടിയ എന്നെ ആദ്യമായി തനിയെ സിസ്സേറിയൻ ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് ഡോ രാജന്റെ സഹോദരി ഡോ.മറിയാമ്മ ഫിലിപ്പ്(ലില്ലിക്കുട്ടി)
അവരും അവിടെ ജോലി നോക്കിയിരുന്നു.
കുടുംബാഗമല്ലാത്ത ആദ്യ ഡോകടർ ഞാൻ ആയിരുന്നു.പിൽക്കാലത്ത് എന്റെ ജൂനിയർ ആയിരുന്ന പി.എം.സ്കറിയ,ഡോ സുകുമാരൻ എന്റെ സഹപാഠി(തിരുവനന്തപുരം) രാമദാസ് എന്നിവരും എന്റെ പിൻഗാമികൾ ആയി അതേ ഹോസ്പിറ്റലിൽ ജോലി നോക്കി.
ഇപ്പോൾ ആ പുരാതന ആതുരാലയം പ്രവർത്തിക്കുന്നില്ല എന്ന സങ്കടകരമായ വാർത്ത അറിയാനിടയായി.യവലിയ ഫിലിപ്പ് ക്ലിനിക്കിനോടോപ്പം ഒരു സ്വകാര്യബാങ്കും തുടങ്ങിയിരുന്നു.ബില്ലടയ്‌ക്കാൻ ബുദ്ധിമുട്ടുള്ളവർ സ്വർണ്ണം പണയം വയ്ക്കാൻ ഓടി നടക്കേണ്ട എന്ന് ആ കുശാഗ്രബുദ്ധിക്കാരൻ കരുതിക്കാണും.
സർക്കാർസർവ്വീസിൽ വെറും 350 രൂപാ മാത്രം ശമ്പളം കിട്ടുന്ന 1968 ൽരാജൻ ഡോക്ടർ എനിക്ക് മാസം തോറും അഞ്ഞൂറ് രൂപാ ശമ്പളം തന്നിരുന്നു.അദ്ദേഹം ആണ് എന്റെ ആദ്യ അന്നദാതാവ് എന്നും നന്ദി പൂർവ്വം ഓർമ്മിക്കുന്നു.അവസാനകാലം അദ്ദേഹം സന്ദർശകരെ കാണാൻ അനുവദിച്ചിരുന്നില്ല.അതിനാൽഅക്കാലങ്ങളിൽ ഞാൻ മാവേലിക്കരസർക്കാർ ആശുപത്രി സൂപ്രണ്ടായി തഴക്കരയിൽ താമസിച്ചിരുന്നു എങ്കിലും രോഗാതുരനായ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല എന്ന ദുഃഖം അവശേഷിക്കുന്നു.അദ്ദേഹത്തിന്റെ ഫോട്ടോ സംഘടിപ്പിച്ചു തരാൻ ഒരുപക്ഷെ എന്റെ സഹപാഠിയും പിൽക്കാലത്ത് സഹപ്രവർത്തകനും (മാവേലിക്കര സർക്കാർ ഹോസ്പിറ്റലിൽ ആർ എം ഓ) കഴിയുമെന്ന് കരുതുന്നു.
ചെങ്ങന്നൂർ പുത്തൻകാവിലെ തെറേക്കാട് ജോർജ് ഉപദേശിയുടെ മകൻ ടി.ജി ഈശോ സാറിന്റെ മക്കൾ കൊട്ടാരക്കര പുലമണ് ജംക്ഷനിൽ കൃസ്തുരാജ് ഹോസ്പിറ്റൽ നടത്തുന്ന ഡോ.ടി .ഈ ജോർജ്,അമേരിക്കയിൽ ജോലി നോക്കിയിരുന്ന ഡോ .ടി ഈ ഏബ്രഹാം,പത്തനംതിട്ടയിൽ ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ സ്ഥാപിച്ച ഡോ.ടി.ഇ വറുഗീസ് മകൻ ത്വക്രോഗ ചികിസകാൻ ഡോ ജോർജ് ടി.വറുഗീസ്,കോഴഞ്ചേരി തേവർവേലിൽ മിസ്സസ് മേരി ഫിലിപ്സ്(മമ്മി അവസാനകാലം തിരുവല്ല പുഷ്പഗിരി ആശുപത്രി സൂപ്രണ്ട് ആയിരുന്നു),മക്കൾ അമേരിക്കയിൽ ഡോക്ടർമാരായ ആനി.ബെന്നി(ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ഉൽപ്പന്നങ്ങളും എന്റെ ജൂനിയർ വിദ്യാർത്ഥികളും),
കോഴഞ്ചേരി മുളമൂട്ടിൽ ഡോജോർജ് മാത്യു എക്സ് എംഎൽ എ (അദ്ദേഹം തിരുവനന്തപുരത്ത്എന്റെ അനാട്ടമി റ്റിയൂറ്റർ ആയിരുന്നു.ഒരു ദുരന്ത പ്രേമകഥയിലെ നായകനും.പാൻക്രിയാറ്റൈറ്റിസ് എന്ന ഗുരുതര രോഗബാധയാൽ അകാലത്തിൽ അന്തരിച്ചസർജൻ.കോഴഞ്ചേരിയിലെ സണ്ണിമെമ്മോറിയൽ ഹോസ്പിറ്റൽഅദ്ദേഹം സ്ഥാപിച്ചതാണ്).
അയിരൂർ കുരുടാമണ്ണിലെ (ആദ്യ ഫോറൻസിക്എക്സ്പെർട്ട് )
ഡോ കെ.സി.ജേക്കബ്
പാൻക്രിയാറ്റിക് സർജനും കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
സൂപ്രണ്ടും എന്റെ സർജറി ഗുരുനാഥനുംആയ(ഇപ്പോൾ നവതയിൽ എത്തിയ) ഡോ മാത്യു വര്ഗീസ്(അദ്ദേഹത്തിന് ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ചു അവശനില വന്നപ്പോൾ രോഗകാരണം കൃത്യമായി കണ്ടെത്തിയ ഡോ.ഫിലിപ്ഫ് അഗസ്റ്റിൻ അദ്ദേഹത്തിന്റെ ശിഷ്യനും എന്റെ ജൂനിയറും ആണ്.രോഗകാരണം പിത്താശയസഞ്ചിയുടെ കുഴലിലെ ചെറിയ കല്ല് ആയിരുന്നു.നിസാര ശസ്ത്രക്രിയയാൽ അത് മാറ്റപ്പെട്ടു.
പ്രമുഖ കാര്ഡിയോളജിസ്റ്റ് കെ.എം എബ്രാഹം(മദിരാശിന
റെയിവേ ഹോസ്പിറ്റൽ),
കോഴഞ്ചേരി തേരകത്ത് പി.വി.ബഞ്ചമിൻ (ഇന്ത്യാ"ഗവേര്മെന്റ് ക്ഷയരോഗ ഉപദേഷ്ടാവ്),മുളങ്കുന്നത്ത് കാവ് യടി ബി സാനിറ്റോറിയം സൂപ്രണ്ട് ഡോ എം.സി വറുഗീസ്,കറുകച്ചാൽ മോടയിലെ നേത്ര രോഗ ചികിത്സകൻ ഡോ എം.ജെ ഫിലിപ്പ്,അസ്ഥിരോഗവിദഗ്ധൻ
( ചെത്തിപ്പുഴ) ഡോ ജോസഫ് മോടയിൽ ,
ചെങ്ങന്നൂർ മാലക്കരയിൽ അറപ്പുരയ്ക്കൽ ഡോ .എം കെ ചെറിയാൻ ,കോട്ടയം അയ്മനം പാലത്തിങ്കൽ ഡോ .ടി.ഈ. പുന്നൻ (ആദ്യ മലയാളി എംബി ബി എസ്സുകാരൻ
-അബർഡീൻ ) മകൾ ആദ്യ വനിതാ സർജൻ ജനറാൾ ഡോ മിസ്സസ് പുന്നൻ ലൂക്കോസ് ,മദിരാശിയിലെ ഈ എന് ടി സർജനും സ്വാതന്ത്ര്യ സമര സേനാനിയും പിൽക്കാല മദിരാശി ഗവർണറും ആയിരുന്ന ഡോ.പി.വി ചെറിയാൻ ,
പൊൻകുന്നം പുന്നാംപറമ്പിൽ പി.എൻ കൃഷ്ണപിള്ള (സർക്കാർ ഡോക്ടർ കോട്ടയം പാമ്പാടി കാഞ്ഞിരപ്പള്ളി )മകൻ ഡോ ബാലകൃഷ്ണ പിള്ള എഫ്.ആർ സി.എസ് ,തിരുവല്ല കോവൂർ ചെറിയാൻ എന്ന മണിപ്പാൽ സഹപാഠി യോടൊപ്പം പൊങ്കുന്നത്തെ ശാന്തി നികേതൻ ഹോസ്പിറ്റൽ സ്ഥാപിച്ചു ),അനുജൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ഷയ രോഗചികിത്സാവിഭാഗം തലവൻ ഡോ കെ.എൻ (നീലകണ്‌ഠ )പിള്ള (മണി ) മകൻ ഡോ മുരളീകൃഷ്‌ണ (കാര്ഡിയോളജിസ്റ് ദുബായ് ),പൊൻകുന്നം ശ്രീഹരി സ്കിൻ ക്ലിനിജ് സ്ഥാപകൻ (1974 ) ചിറക്കടവ് ചാപ്പമറ്റം ഡോ സി.പിഎസ് പിള്ള (മണിപ്പാൽ ),സഹോദരി ഡോ .സി പി രാധാമണി 'അമ്മ (ഫിസിയോളജി വിഭാഗം പ്രഫസ്സർ കോട്ടയം മെഡിക്കൽ കോളേജ് ), മകൻ ഷെക്ഷ്സ്പീയർ നാട്ടിലെ ത്വക് രോഗവിദഗ്ധൻ ഡോ സി.എസ് ശ്രീജിത് ,മകൾ ഓക്സ്ഫോർഡ് മെഡിക്കൽ സ്‌കൂൾ വിദ്യാര്തഥിനീ (എന്റെ കൊച്ചുമകൾ ),
കാഞ്ഞിരപ്പള്ളി കടമപ്പുഴ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ കെ.ഈ ഈപ്പൻ ,മക്കൾ ഡോ കെ.ഈ ഈപ്പൻ നേത്രരോഗവിദഗ്ധൻ അങ്കമാലി ,എന്റെ സഹമുറിയൻ )
സഹോദരർ ,ഈരാറ്റു പേട്ടയിലെ ഡോ പുളിക്കൻ ,ചെങ്ങന്നൂരിലെ പൂപ്പള്ളി
ഡോ പി.വി കോശി, മകൻ പുഷ്പഗിരിയിലെ കാര്ഡിയോളജിസ്റ് ഡോ ജോർജ് കോശി ,ചങ്ങനാ ശാശ്ശേരി പാറക്കടവ് ഡോ മത്തായി (ഫാത്തിമാ ഹോസ്പിറ്റൽ ),മകൻ അസ്ഥിരോഗ ചികില്സാവിദഗ്ദൻ ഡോ മത്തായി (മുൻ സൂപ്രണ്ട് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി) ഒരേവീട്ടിൽ എട്ടു സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുള്ള പൊങ്കുന്നത്തെ ശാന്തി നികേതൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ പി.എൻ ശാന്തകുമാരി (കോട്ടയം മെഡിക്കൽ കോളേജിൽ എന്റെ സീനിയറായിരുന്ന .ശാന്തയുടെ കസിന്,
സഹപാഠി ഡോ രാജശേഖരൻ നായരുടെ സഹധര്മ്മിണിയും വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ സഹപ്രവർത്തകരും
എന്നിവരെല്ലാം മദ്ധ്യകേരളത്തിൽ ആതുര സേവനരംഗത്ത് ഗണ്യമായ സംഭാവന നൽകി വരുന്നു.
(അപൂര്ണ്ണം)
Subscribe to:
Posts (Atom)