പുന്നാം പറമ്പില് രാമകൃഷ്ണ പിള്ള (1920-1976)
==========================
പാല് ചോദിച്ചാല്, കറവ പശുവിനെയും
ക്ടാവിനെയും കൊടുത്തു വിടുന്ന ദാനശീലന്
പുന്നാം പറമ്പില് “മഹാരാജ രാജരാജശ്രീ “ നീലകണ്ടപ്പിള്ള എന്ന കുടുംബ സ്ഥാപകന്റെ
രണ്ടാം വിവാഹത്തിലെ ഏക സന്താനം ആയിരുന്നു താളിയാനില് രാമകൃഷണ പിള്ള .
പത്തനംതിട്ട കൈപ്പട്ടൂര് കിഴക്കേടത്ത് നാരായണി(ലക്ഷ്മി ) അമ്മ ആയിരുന്നു മാതാവ്.
സഹോദരന്മാര് എല്ലാവരും ഏറെ പ്രായം ചെന്നവര് ആയിരുന്നതിനാല്, അവരുടെ മക്കളില് പലരും സമപ്രായക്കാര് ആയിരുന്നു .പക്ഷെ അവരെല്ലാം ബഹുമാന പുരസ്സരം അദ്ദേഹത്തെ “രാമക്കൃഷ്ണ കൊച്ചശ്ശന്” എന്ന് വിളിച്ചു പോന്നു .കാഞ്ഞിരപ്പള്ളി പേട്ട സ്കൂളില് ആയിരുന്നു പഠനം .മേഡാസ് സ്ഥാപകന് കറിക്കാട്ട് കുന്നേല് ഡൊമനിക് അച്ചായന് സഹപാടി ആയിരുന്നു .
കാരണവര് ആദ്യ കുടി (ഭാര്യ) യില് ജനിച്ച മക്കള്ക്ക് ഭൂസ്വത്തുക്കളില് ഏറെ പങ്കും നല്കി.. രണ്ടാമത്തെ കുടിയില് ജനിച്ച, ഇളയ പുത്രന് താരതമ്യേന കുറച്ചു വസ്തുക്കള് മാത്രമാണ് നല്കിയത് .പക്ഷെ അവ കണ്ണായ സ്ഥലങ്ങളും നല്ല ഫലഭൂയിഷ്ടമായ സ്ഥലങ്ങളും ആയിരുന്നു.രാമകൃഷ്ണ പിള്ള അവ നന്നായി ദേഹണ്ടിച്ചു അതിനാല് പണം എപ്പോഴും ഇഷ്ടം പോലെ കൈവശം ഉണ്ടായിരുന്നത് ഇളയ മകനായിരുന്നു .
മൂത്ത സഹോദരങ്ങളെയും അവരുടെ മക്കളെയും മിക്കപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നത് “രാമകൃഷ്ണന് കൊച്ചശ്ശന്” ആയിരുന്നു.
.
കുടുംബത്തിലെ വിവാഹങ്ങള് ചിലത് കൊച്ചശ്ശന് ആണ് ആലോചിച്ചു നടത്തിയിരുന്നത് .കുടുംബത്തില് അപകടങ്ങള് സംഭവിക്കുമ്പോഴും , മറ്റു അപ്രതീക്ഷിത സംഭവങ്ങള് ഉണ്ടാമ്പോഴും മറ്റും ആളും അര്ത്ഥവും ചെലവാക്കി സ്വന്തം കാറോടിച്ചു അവയ്ക്ക് പരിഹാരം കണ്ടിരുന്നത് രണ്ടാം കുടിയിലെ ഏകജാതന് രാമകൃഷ്ണ പിള്ള ആയിരുന്നു .
.
നാട്ടിലാദ്യമായി പ്ലഷര് കാര് വാങ്ങിയതും റേഡിയോ വാങ്ങിയതും രാജീവ്, സഞ്ജീവ്(ആദ്യ പേര് അതായിരുന്നുവല്ലോ ) എന്നീ കൊച്ചുമക്കള്ക്ക് നെഹ്‌റു നല്കിയ പോലുള്ള മിനി കാര് ഏക മകന് പ്രസന്ന കുമാറിന് വരുത്തി നല്കിയതും മറ്റും ആന ഉടമ കൂടിയായിരുന്ന ഇളയ മകനായിരുന്നു .
എതിരെ നിലകൊള്ളുന്ന ബംഗ്ലാവിലും അക്കാലത്ത് ആനക്കുട്ടി ഉണ്ടായിരുന്നു .താളിയാനില് മുറ്റത്തും വരാന്തകളിലും ആനക്കുട്ടി കയറി ഇറങ്ങി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പ്രായമായ ചിലര്
പിതാവ് മകനു അക്കാലത്തെ അതിസുന്ദരങ്ങളായ രണ്ടു വീടുകള്, കണ്ണായ സ്ഥലങ്ങളില്, പണിതു കൊടുത്തിരുന്നു . കെ.കെ റോഡരുകില് ഉണ്ടായിരുന്ന പൊന്കുന്നത്തെ ഏറ്റവും കണ്ണായ ആറേക്കര് സ്ഥലത്തെ “മാടപ്പള്ളി കുന്നി”ല് ഒരെണ്ണം.അതില് സ്ഥിരമായി ന്യായാധിപന്മാര് (പുതിയ കാവിലമ്മയുടെ വിഗ്രഹം കാത്തു സൂക്ഷിച്ച മുന്സിഫ് മജിസ്ട്രേറ്റ് ഗോപാല പിള്ള മുതല് പേര്) താമസിച്ചു പോന്നു .
കെ.വി.എം എസ് റോഡിലെ “താളിയാനില് ഭവനം” എന്ന് മറ്റൊരെണ്ണം .കൂടി നിര്മ്മിക്കപ്പെട്ടു .ഇന്ന് “നീലകണ്ട നിലയം” എന്നറിയപ്പെടുന്ന കേരളീയ പൈതൃക ഭവനം .
ടൌണിലെ കണ്ണായ സ്ഥലം കെ.കെ റോഡ് ,പുനലൂര് റോഡ് എന്നിവയ് ക്കിടയില് ഇരുവശത്തും റോഡ് സൌകര്യമുള്ള പ്ലോട്ട്, നെടുമല “ആത്മാവ്”(ആലും മാവും പരിണയിച്ചു നില്ക്കുന്ന നാലാം മൈല് ) കവലയിലെ വിസ്തൃത മായ തെങ്ങിന് തോപ്പ് ,കുറുംകണ്ണിയില് റബര് തോട്ടം എന്നിവയും രാമകൃഷ്ണപിള്ളയ്ക്ക് നല്കപ്പെട്ടു .
മഞ്ഞപ്പള്ളി രാമകൃഷണ പിള്ള ,താളിയാനില് രാമകൃഷണ പിള്ള എന്നിങ്ങനെ രണ്ടു രാമകൃഷ്ണ പിള്ളമാര് ഒരു കാലത്ത് പൊന്കുന്നത്തെ പ്രമുഖ സമ്പന്നര് ആയിരുന്നു .കെ.വി സ്കൂളുകള്, കമല വിലാസം ബാങ്ക് എന്നിവ മഞ്ഞപ്പള്ളി എന്ന തുടങ്ങിയപ്പോള്, പഠന കാലത്ത് തന്നെ സ്കൂളില് ചിട്ടി തുടങ്ങിയ പുന്നാംപറമ്പില് രാമകൃഷ്ണ പിള്ള എന്ന ദാനശീലന് (കര്ണ്ണന് ), പില്ക്കാല ജീവിതത്തില് അതിനൊന്നും തുനിഞ്ഞില്ല എന്ന് സഹപാഠി ആയിരുന്ന മുണ്ടക്കയം ചോറ്റിയിലെ ചന്ദ്രശേഖര പിള്ള സാര് (.അദ്ദേഹമാണ് പൊന്കുന്നത്തെ രാജേന്ദ്ര മൈതാനത്തിനു ആ പേര് നല്കിയത്)..ഓര്മ്മിയ്ക്കുന്നു .
താളിയാനില് ഭവനത്തിന് എതിരെയുണ്ടായിരുന്ന (ആര് .ടി ,ഓ ആയിരുന്ന രാജപ്പന് നായര് ഇപ്പോള് വിലയ്ക്ക് വാങ്ങി താമസിക്കുന്ന) വീട്ടില് സഹോദരന് ബംഗ്ലാവില് ഡോ .കൃഷ്ണപിള്ള ആദ്യം താമസിച്ചിരുന്ന വീട്ടില്, ഒരുകാലത്ത് പി.ടി പുന്നൂസ് ,റോസമ്മ പുന്നൂസ് ദമ്പതികള് വാടകയ്ക്ക് താമസിച്ചിരുന്നു .അവരെയും പാര്ട്ടിയെയും പലപ്പോഴും സാമ്പത്തികമായി രാമകൃഷ്ണപിള്ള സഹായിച്ചു പോന്നു.
ബി.ടി രണദിവെയുടെ കുപ്രസിദ്ധമായ കല്ക്കട്ടാ തീസ്സിസ്സിന്റെ (തോക്കിന് കുഴ്ലിലൂടെ അധികാരം വരും എന്ന് കരുതിയ കാലം ) കാലത്ത് കമ്മ്യൂണിസ്റ്റ് പാര്ട്ടി നിരോധിക്കപ്പെട്ടപ്പോള്, പന്തളംകാരന് എം എന് ഗോവിന്ദന് നായര് ,സഹപ്രവര്ത്തകന് തൃശ്ശൂര് കാരന് സി അച്ചുത മേനോന് എന്നിവര്ക്ക് ഷെല്ട്ടര് എന്ന ഒളിത്താവളങ്ങള് സംഘടിപ്പിച്ചു പുത്രന് കൊടുത്തത് രാമകൃഷ്ണപിള്ളയും മാതൃ സഹോദരി പുത്രന് കൈപ്പട്ടൂര് കിഴക്കേടത്ത് രാഘവന്പിള്ള വല്യച്ചനും ആയിരുന്നു.
പക്ഷെ കമ്മ്യൂണിസ്റ്റ് പാര്ട്ടി അധികാരത്തില് എത്തിയപ്പോള് മന്ത്രിമാരെ കാണാനോ എന്തെങ്കിലും നേട്ടം കൈവാരിക്കാനോ അദ്ദേഹം ശ്രമിച്ചില്ല
.എരുമേലി ഹെല്ത്ത് സെന്ററിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനു പിന്നില് അക്കാലം കേരള പ്ലാന്റേഷന് കോര്പ്പറെഷന് ചെയര് പെര്സന് ആയിരുന്ന സഖാവ് റോസമ്മ പുന്നൂസിന്റെ ഒരു ഫോണ് വിളി മാത്രമായിരുന്നു എന്ന് നന്ദി പൂര്വ്വം ഓര്മ്മിക്കുന്ന
പൊന്കുന്നം കണ്ട ഏറ്റവും വലിയ ദാനശീലന് ആയിരുന്നു പുന്നാം പറമ്പിലെ രാമകൃഷ്ണപിള്ള .നവതിയി കഴിഞ്ഞ കമലാലയം കമലമ്മ ചേച്ചിയുടെ വാചകം കടമെടുത്താല് “പാല് ചോദിച്ചാല്, കറവ പശുവിനെയും ക്ടാവിനെയും കൊടുത്തു വിടുന്ന ദാനശീലന് .ധര്മ്മിഷ്ടന്”
94- വയസ്സില് എത്തിയിട്ടും നല്ല ഓര്മ്മ ശക്തിയുള്ള കമലമ്മ ചേച്ചി എന്ന സുന്ദരി വല്യമ്മ തന്റെ നാലാം വയസ്സില് നടന്ന രാമകൃഷ്ണ പിള്ള ചേട്ടന് പലയ കുന്നേല് വലിയ വൈദ്യന്റെ മൂത്ത മകള് പാറുക്കുട്ടിയെ താലി കെട്ടിയതിന്റെ ആഘോഷം അയവിറക്കുന്നു .നാട്ടില് നടന്ന വലിയ വിവാഹങ്ങളില് ഒന്നായിരുന്നു അത്.
മണ്ണാറ ക്കയം മുതല് കൊരട്ടി ആര് വരെയുള്ള ആറായിരത്തില് അധികം വരുന്ന ചേരിക്കല് ഭൂമി ഉടമ ആയിരുന്നു ചിറക്കടവ് പലയകുന്നേല് വെള്ളാള വൈദ്യ കുടുംബം എന്ന് "കാഞ്ഞിരപ്പള്ളി നൂറ്റാണ്ടുകളിലൂടെ "(1stEdn 1985 )എന്ന ദേശ ചരിത്രം എഴുതിയ ഫാദര് ജേക്കബ് എര്ത്തയില് (പുറം 237 ) പത്മനാഭ വൈദ്യരുടെ കൊച്ചുമകള് ആയിരുന്നു പാറുക്കുട്ടി .വൈദ്യ കലാനിധി പി.എന് പിള്ള പലയകുന്നേല് മൂത്ത സഹോദരനും .
ആനുവേലില് അപ്പുക്കുട്ടന് (നീലകണ്ട) പ്പിള്ള.ബംഗ്ലാവിലെ ബാലന്പിള്ള (ഡോ .കെ.ബാലകൃഷ്ണ പിള്ള FRCS) എന്നിവര് “ശാന്തി നികേതന്” ആശുപത്രിയ്ക്ക് കെ.കെ റോഡരുകില് സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്,. ഒട്ടും മടിക്കാതെ ആ പ്രദേശത്തെ കണ്ണായ സ്ഥലത്തെ ഏറ്റവും ആകര്ഷകമായ ആറു ഏക്കര് വസ്തുവും അതിലെ മനോഹരമായ പൈതൃക വീടും (മാടപ്പള്ളി കുന്നു) വിട്ടു കൊടുത്ത ഔദാര്യവാന് .ആയിരുന്നു കൊച്ചശ്ശന്.
പാവപ്പെട്ട നിരവധി കുട്ടികളെ പഠിപ്പിച്ചു .അവരില് ചിലര് ഉന്നത പോലീസ് ഓഫീസര് ആയി .ചിലര് പ്രിന്സിപ്പാള്മാര് ആയി .ചിലര് വന് ബിസിനസ് കാര് ആയി .ചിലര് കലാരംഗത്ത് പ്രശസ്തര് ആയി കവിയൂര് പൊന്നമ്മയുടെ സംഗീത അദ്ധ്യാപകന് സ്ത്രൈണ ശബ്ദ മുള്ള ഭാഗവതര് താളിയാനിലെ സ്ഥിരം സാന്നിദ്ധ്യം ആയിരുന്നു .
എന്നാല് അവരില് രണ്ടുപേര് ,ഒരാള് വാഹന വ്യാപാരി, അപരന് വസ്ത്ര വ്യാപാരി .അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളെയും മരുമക്കളെയും പറ്റിക്കാന് ശ്രമിച്ചു .അവര്ക്ക് രക്ഷ പെടാന് നീണ്ടു നിന്ന നിയമയുദ്ധം നടത്തേണ്ടി വന്നു എന്നതും ചരിത്രം
വീട്ടില് വരുന്ന പാവങ്ങള് ക്കെല്ലാം ആഹാരം കൊടുക്കണം എന്ന കാര്യത്തില് ഏറെ നിര്ബന്ധം ഉള്ള ആളായിരുന്നു രാമകൃഷ്ണ പിള്ള .മൂന്നും നാലും തവണ അരി ഇടേണ്ടി വരും അതിനാവശ്യമായ ജോലിക്കാര് ,പുരുഷ പാചകക്കാര് ഉള്പ്പടെ ഉണ്ടായിരുന്നും .ഭാര്യയും പെണ് മക്കളും അടുക്കളയില് കയറുന്നത് തടഞ്ഞിരുന്നു .സന്ധ്യ ആകുമ്പോള് വലിയ തിണ്ണ,അരമതില് ,ഇളംതിണ്ണ,മുറ്റം എന്നിവിടങ്ങളില് ആയി നാല് കൂട്ടര് ഉണ്ടായിരിക്കും
രാമകൃഷ്ണ പിള്ള വലിയതിണ്ണയില് കസാലയില് ഇരുന്നു അവരുടെ കഥകളും ചര്ച്ചകളും പരാതികളും കേള്ക്കും .ഇടയ്ക്കൊന്നു അമര്ത്തി മൂളും .ഇടയ്ക്കിടെ വെറ്റ മുറുക്കും .കാര്യമായി ആരോടും ഒന്നും സംസാരിക്കില്ല .
ഇടയ്ക്ക് മൂളും അത്ര മാത്രം
അപൂര്വമായി ഒന്നോ രണ്ടോ വാക്കുകള് പറയും .മരുമക്കളോട് ഒരിക്കലും സംസാരിച്ചിരുന്നില്ല .എന്നാല് അവര് മൂന്നു പേരെയും അളന്നു തൂക്കി ഏതാനും വാക്കുകളില് അവരെ വിശേഷിപ്പിക്കാന് അതി സമര്ത്ഥന് ആയിരുന്നു
.അവ പ്രവചന സ്വഭാവമുള്ള വാക്കുകള് ആയിരുന്നു എന്ന് പില്ക്കാലത്ത് മനസിലായി.
ഭര്ത്താവ് മരിച്ച ഗര്ഭിണിയായ ഒരു സ്ത്രീയെ അവളുടെ വീട്ടില് നിന്നിറക്കി വിട്ടപ്പോള്, അവള് അഭയം തേടിയത് താളിയാനില് .അവള് അവിടെ താമസിച്ചു .കുഞ്ഞിനെ അവിടെ തന്നെ വളര്ത്തി .അവിടെ ജോലി നോക്കി അവിടെ കിടന്നു തന്നെ മരണ മടഞ്ഞു .മകന് രക്ഷപെട്ടു ,
വലിയ ആള് ആയി .
അദ്ദേഹം താമസ്സിച്ചിരുന്നതിനു ചുറ്റുമുള്ള “താളിയാനില്” ഭാഗം മുഴുവന് രാമകൃഷ്ണപിള്ള സ്വന്തം വരുമാനം കൊണ്ട് പില്ക്കാലത്ത് വിലയക്ക് വാങ്ങി.
മണി ,വത്സല ,ശാന്ത എന്നീ പെണ്മക്കള് പ്രസന്ന കുമാറിന്റെ അടുത്തടുത്ത് താമസിക്കണം എന്ന ആഗ്രഹത്താല്, പുന്നന്റെ പറമ്പ്,
തോമാ മാപ്പിളയുടെ പറമ്പ് ,
പുല്ലുവേലി (എ .കെ ആന്റണിയുടെ അമ്മവീട് )പറമ്പ് ,ഷാപ്പ് പറമ്പ് ,മംഗലത്ത് പറമ്പ് ,
പുരയ്ക്കാട്ടു പറമ്പ് തുടങ്ങിയ പുരയിടങ്ങള് വിലയ്ക്ക് വാങ്ങി. മോനെ പ്പോലെ തന്നെ പെണ്മക്കളെയും സ്നേഹിച്ചിരുന്ന മാതൃകാ പിതാവായിരുന്നു ശ്രീ രാമകൃഷ്ണ പിള്ള.
കെ.വി എം എസ് ഹോസ്പിറ്റല് റോഡ്
തുടങ്ങുന്ന കവല പണ്ടുകാലത്ത് അദ്ദേഹത്തിന്റെ
ഭവന നാമത്താല് അറിയപ്പെട്ടു –“താളിയാനില് കവല)”
തൊട്ടടുത്ത് താമസിച്ചിരുന്ന, ഭാര്യയുടെ പിതൃ സഹോദരന് കമലാലയം പി.എന്.പിള്ള , കെ.വി.എം എസ് ഹോസ്പിറ്റല് സ്ഥാപിച്ചതോടെ, കവല കെ.വി.എം.എസ് കവല എന്നറിയപ്പെട്ടു .ഇപ്പോള് അയ്യപ്പ ഭക്തര്ക്ക്, എരുമേലിയ്ക്കുള്ള എളുപ്പവഴി, ഈ കവലയില് എത്തി മണക്കാട്ട് ദേവി ക്ഷേത്രം വഴി മണ്ണംപ്ലാവ്–വിഴിക്കത്തോട് വഴി പോകുന്നതാണ് .
താമസിയാതെ അത് ഹൈവേ ആകും .
ചെറുവള്ളി എയര് പോര്ട്ട് റോഡും ആയെന്നു വരും
കൊരട്ടിയില് താമസിച്ചിരുന്ന
ആനുവേലില് കരുണാകരന് പിള്ള
(കരുണാപ്പി) ഏറ്റവും അടുപ്പമുള്ള ബന്ധുക്കളില് ഒരാള് ആയിരുന്നു അദ്ദേഹം ദിവസവും സ്വയം കാറോടിച്ചു കൊരട്ടിയില് നിന്നും
താളിയാനില് എത്തും .
ഇരുവരും ആന വളര്ത്തലില് താല്പ്പര്യം കാട്ടി .”കൃഷ്ണന് കുട്ടി” എന്ന ആനയെ ക്രൂരനായ പാപ്പാന് കൊല ചെയ്യുക ആയിരുന്നു .പഞ്ചായത്ത് കിണറിനു സമീപമുള്ള പുല്ലുവേലി പറമ്പ് അവന്റെ സമാധി സ്ഥലം ആണ്
.
പാലായിലും കാഞ്ഞിരപ്പള്ളിയിലും പില്ക്കാലത്ത് സമ്പന്നര് ആയിത്തീര്ന്ന ചില അന്യ മതസ്ഥര് പണം കടം വാങ്ങാന് സ്ഥിരം എത്തിയത് താളിയാനില് ആയിരുന്നു .തേങ്ങാ ഇടുന്ന സമയം ആണെങ്കില്, അവര് തേങ്ങാ പെറുക്കി കൂട്ടാന് സഹായിച്ചു പോന്നു .പില്ക്കാലത്ത് ഏറെ ഉയര്ന്ന ഒരു സമ്പന്നന് അക്കാര്യം നേരില് പറയാന് മടിച്ചിരുന്നില്ല എന്നോര്ക്കുന്നു
മാതൃ സഹോദരി പുത്രന് ഗോപാല പിള്ള ആയിരുന്നു കാര്യസ്ഥന് അദ്ദേഹം കൃഷി കാര്യങ്ങള് നന്നായി നടത്തി കോടതി കാര്യങ്ങള് കോയിക്കല് നാരായണ പിള്ള നടത്തി പോന്നു .സാമ്പത്തിക ഉപദേഷ്ടാവ് തിരുവല്ലയില് നിന്ന് വന്ന കേശവപിള്ള സാര് .നിയമോപദേഷ്ടാവ് തിരമാല എന്ന സിനിമയില് അഭിനയിച്ച വക്കീല് ജി ഗോവിന്ദപ്പിള്ള .
പുരയിടങ്ങള്ക്ക് നാല് ചുറ്റും വലിയ കല്ല് കയ്യാലകള് നിര്മ്മിക്കുമ്പോള് അദ്ദേഹം വെളിയില് ഒരു ഇട വഴിയ്ക്കുള്ള സ്ഥലം(തൊണ്ട് ) ഇടുമായിരുന്നു .താളിയാനില് ,പുല്ലുവേലില് തുടങ്ങിയ പുരയിടങ്ങള്ക്ക് വെളിയില് നാല് വശങ്ങളിലും ഇത്തരം വഴികള് ഉണ്ടായിരുന്നു .
പക്ഷെ അവയില് ചിലത് അയല്വാസികള് കെട്ടി അടച്ചു സ്വന്തം ആക്കി .താളിയാനില് പുരയിടത്തിനു കിഴക്ക് വശം തോട്ടരുകില് ഇങ്ങനെ ഇട്ട സ്ഥലം പുറമ്പോക്ക് ആവുകയും അവിടെ രണ്ടു വീടുകള് ഉയരുകയും ചെയ്തു
കിടപ്പുകാര്ക്കെല്ലാം അവര് ചോദിച്ച സ്ഥലത്ത് തന്നെ പത്ത് സെന്റ് സ്ഥലം വീതം നല്കി .വാടക കൂടാതെ താളിയാനില് പുരയിടത്തിലെ കെട്ടിടത്തീല് താമസിച്ച ആള്ക്ക് ആ കെട്ടിടം തന്നെ പൊളിച്ചു കൊടുത്തു വിട്ടു.
ആശ്രിതരില് ചിലര്ക്ക് വസ്തു വാങ്ങി നല്കി .ചിലര്ക്ക് വീടും വച്ച് കൊടുത്തു
കാഞ്ഞിരപ്പള്ളി ക്കാരന് ഹിന്ദി അദ്ധ്യാപകന് ചിദംബരം പിള്ള എന്ന കഥാകൃത്ത് (അഹിംസ തുടങ്ങിയ കഥാ സമാഹാരങ്ങളുടെ കര്ത്താവ് ),എടത്വായില് ജനിച്ചു, അമ്മ വീട് ഇരിക്കുന്ന പൊന്കുന്നത്ത് വളര്ന്നു പിന്നീട് ജോലിസ്ഥലമായ പാമ്പാടിയില് താമസിച്ച, വര്ക്കിസാര് എന്നിവര് ആദ്യ കാല കൃതികള് (തിരുമുല്കാഴ്ച,അഹിംസ) തോളിലും തലയിലും വഹിച്ചു വീടുകള് തോറും കയറി ഇറങ്ങി വിറ്റിരുന്ന കാലം ഉണ്ടായിരുന്നു ഒരു കോപ്പി വാങ്ങണം എന്നവര് ആവശ്യപ്പെടുമ്പോള് മക്കള്ക്കെല്ലാം ഓരോ കോപ്പി ആവട്ടെ എന്ന് പറഞ്ഞു രണ്ടും മൂന്നും കോപ്പി വാങ്ങി പത്ത് പുസ്തകത്തിന്റെ വില നല്കുമായിരുന്നു താളിയാനിലെ പിള്ളേച്ചന്.
വര്ക്കി സാര് പറഞ്ഞ ഈ വിവരം എനിക്ക് കിട്ടിയത് മാവേലിക്കരക്കാരന് പാറപ്പുറം കെ.ഇ മത്തായിയില് നിന്നും. .
ഏക മകള് രാജമ്മയെ യെ പൊ ന്കുന്നത്ത് സ്കൂളില് പഠിപ്പിക്കാന്, വാടകയ്ക്ക് പൊന് കുന്നത്ത് വീട് കിട്ടാതിരുന്ന കാലത്ത്, കൊടുങ്ങൂര് വട്ടുകളത്തില് കേശവപിള്ള എന്ന നായര് പ്രമാണിയെയും കുടുംബത്തെയും തന്റെ വീടിന്റെ ഒരു ഭാഗത്ത് സൌജന്യമായി താമസിക്കാന് സന്മനസ്സു കാട്ടിയ ഉദാരമനസ്കന് കൂടിയായിരുന്നു ശ്രീ രാമകൃഷ്ണ പിള്ള ,
പ്രാചീന മാസികകള് ,പിതാവിന്റെ ഷഷ്ടി പൂര്ത്തി വേളയില് നാട്ടുകാര് നല്കിയ മംഗള പത്രം ,തന്റെ വിവാഹത്തിന് കിട്ടിയ മംഗള പത്രങ്ങള് എന്നിവയൊക്കെ ശ്രീ രാമകൃഷ്ണപിള്ള ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. .എന്നാല് പില്ക്കാലത്ത് അവ തട്ടിന് മുകളില് സ്ഥാനം പിടിച്ചു .ചിതല് അതെല്ലാം ഭക്ഷിച്ചു തീര്ത്തു .ആലപ്പുഴ കാരന് സി.മാധവന് പിള്ളയുടെ പത്രാധിപത്യത്തില് ഇറങ്ങിയിരുന്ന “വിജയ ഭാനു” എന്ന വിനോദ മാസികയുടെ ഒരു കോപ്പി മാത്രം ചിതല് തിന്നാതെ അവശേഷിയ്ക്കുന്നു .
ഒപ്പം കൃഷ്ണന് കുട്ടിയുടെ ആനത്തുടലും .
.