ഗുരുക്കന്മാരുടെ ഗുരുവായ ആ “മഹാഗുരു”വിനെ അറിയുക
സ്കൂള്‍ പാഠപുസ്തകം ആക്കാന്‍ യോഗ്യതയുള്ള ജീവചരിത്ര കൃതി
===============================================================
===============================================================
അന്തരിച്ച മാര്‍ക്സിസ്റ്റ് ആചാര്യന്‍
പി.ഗോവിന്ദപ്പിള്ള കേരളനവോത്ഥാനത്തെ കുറിച്ച് വിശദമായി പഠിച്ചു, നായകരെ ലിസ്റ്റ്
ചെയ്ത്, നാല് സഞ്ചയികകള്‍ പുറത്തിറക്കിയിരുന്നു .എല്ലാം ചിന്ത പബ്ലീഷേര്‍സ് വക .അവയ്ക്ക് നിരവധി
പതിപ്പുകള്‍ ഇറങ്ങി .പല ന്യൂനതകള്‍ ഉണ്ടെങ്കിലും, വനിതാ നവോത്ഥാന നായികമാരെ
മുഴുവനായി വിട്ടു കളഞ്ഞു എങ്കിലും, നവോത്ഥാന സംബന്ധമായി മലയാളത്തിലെ ഏറ്റവും നല്ല
പഠനം തന്നെയാണ് പി.ജി നടത്തിയത് .
ശ്രീനാരായണ ഗുരു (1856-1928) ,ചട്ടമ്പിസ്വാമികള്‍
(1853-1924)മഹാത്മാ
അയ്യങ്കാളി (1863-1911) എന്നീ
തിരുവനന്തപുരംകാരായ “ആചാര്യത്രയ”
(പ്രയോഗം പി.പരമേശ്വരന്‍ വക ,ടി.ഏ മാത്യൂസ്
രചിച്ചു കോട്ടയം അവന്തി പബ്ലീഷേര്‍സ്
പ്രസിദ്ധപ്പെടുത്തിയ “ആചാര്യ അയ്യങ്കാളി” കാണുക) ങ്ങള്‍ .
ആദ്യകാല നവോത്ഥാന നായകന്‍ തെക്കന്‍ തിരുവിതാംകൂര്‍ കാരന്‍ അയ്യാ വൈകുണ്ടന്‍ (1809-1851) ,തുടങ്ങി അന്‍പതില്‍ പരം മഹത് വ്യക്തികളുടെ ഗുരു ആയിരുന്ന മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവു ഗുരുവിനെ പി.ഗോവിന്ദപ്പിള്ള മാത്രമല്ല, പിന്നാലെ വന്ന നിരവധി ലേഖകര്‍ തമസ്കരിച്ചു കളഞ്ഞു .ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വലിപ്പ ചെറുപ്പ ഭാഷാ ഭേദങ്ങള്‍ക്ക് അതീതമായി ആത്മീയ ജ്ഞാനത്തിനും യോഗ പരിശീലനത്തിനും പ്രചാരം നല്‍കിയ ആ മഹാഗുരുവിന്‍റെ ലഘു ജീവചരിത്രം എസ്.പി.സി. എസ്സിന് വേണ്ടി ശ്രീ.സതീഷ് കിടാരക്കുഴി തയ്യാറാക്കിയിരിക്കുന്നു (തൈക്കാട് അയ്യാ സ്വാമി-ഗുരുക്കന്മാരുടെ ഗുരു എസ്.പി .സി എസ് ,ഒന്നാം പതിപ്പ് 2018 ആഗസ്റ്റ് പുറം 80 വില Rs 80/-)
ആദ്യകാല നവോത്ഥാന നായകന്‍ തെക്കന്‍ തിരുവിതാംകൂര്‍ കാരന്‍ അയ്യാ വൈകുണ്ടന്‍ (1809-1851) ,തുടങ്ങി അന്‍പതില്‍ പരം മഹത് വ്യക്തികളുടെ ഗുരു ആയിരുന്ന മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവു ഗുരുവിനെ പി.ഗോവിന്ദപ്പിള്ള മാത്രമല്ല, പിന്നാലെ വന്ന നിരവധി ലേഖകര്‍ തമസ്കരിച്ചു കളഞ്ഞു .ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വലിപ്പ ചെറുപ്പ ഭാഷാ ഭേദങ്ങള്‍ക്ക് അതീതമായി ആത്മീയ ജ്ഞാനത്തിനും യോഗ പരിശീലനത്തിനും പ്രചാരം നല്‍കിയ ആ മഹാഗുരുവിന്‍റെ ലഘു ജീവചരിത്രം എസ്.പി.സി. എസ്സിന് വേണ്ടി ശ്രീ.സതീഷ് കിടാരക്കുഴി തയ്യാറാക്കിയിരിക്കുന്നു (തൈക്കാട് അയ്യാ സ്വാമി-ഗുരുക്കന്മാരുടെ ഗുരു എസ്.പി .സി എസ് ,ഒന്നാം പതിപ്പ് 2018 ആഗസ്റ്റ് പുറം 80 വില Rs 80/-)
മനോഹരമായ അവതരണം .ലളിത ഭാഷ .കൊച്ചു കൊച്ചു
അദ്ധ്യായങ്ങള്‍ .മൊത്തം 24 എണ്ണം .പുറമേ അതിപ്രാധാന്യം അര്‍ഹിക്കുന്ന നാല് അനുബന്ധങ്ങള്‍
.ലേഖകനും പ്രസാധകരും അഭിനന്ദനം അര്‍ഹിക്കുന്നു .
അയ്യാവു ഗുരു എന്ന മഹാഗുരുവിനെ കുറിച്ച് വര്‍ഷങ്ങളായി
പഠിക്കയും എഴുതുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ പുസ്തകത്തില്‍ വന്ന ചില
തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടെ.
അയ്യാ
സ്വാമികളുടെ ആദ്യ ജീവചരിത്രം പുറത്തിറങ്ങിയത് അദ്ദേഹത്തിന്‍റെ സമാധി (1909) കഴിഞ്ഞു 51 വര്‍ഷത്തിനു ശേഷം 1960-ല്‍ മാത്രമാണ് .തന്നെ
കുറിച്ച് മറ്റുള്ളവര്‍ പറയുന്നതും പുകഴ്ത്തുന്നതും എഴുതുന്നതും പാടുന്നതും ആ
മഹാഗുരു വിലക്കിയിരുന്നു .അദ്ദേഹത്തിന്‍റെ മകന്‍ ലോകനാഥപിള്ള പിതാവിന്‍റെ
ജീവചരിത്രം തമിഴില്‍ എഴുതി വച്ചു എങ്കിലും അതും അദ്ദേഹത്തിന്‍റെയും സമാധി കഴിഞ്ഞു മാത്രമേ അച്ചടി മഷി കണ്ടുള്ളൂ
.കാലടി പരമേശ്വരന്‍ പിള്ള പ്രസാധനം നല്‍കിയ “ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി
തിരുവടികള്‍” എന്ന ആദ്യ പുസ്തകം ലേഖകന്‍ കണ്ടിട്ടില്ല .അതിലെ അതി പ്രധാന അദ്ധ്യായം
ആയ അയിത്തോച്ചാടനം അദ്ദേഹം വായിച്ചിട്ടില്ല.1997 ലിറക്കിയ പതിപ്പില്‍ അജ്ഞാത കാരണങ്ങളാല്‍ ആ അദ്ധ്യായം ഒഴിവാക്കി .പുസ്തക
നാമത്തിലെ “ശിവരാജ യോഗി” എന്ന വിശേഷണം എടുത്തു കളഞ്ഞു “ബ്രഹ്മ ശ്രീ” എന്ന്‍ തെറ്റായി നല്‍കുകയും ചെയ്തു .സുബ്ബയ്യന്റെ
രണ്ടുഗുരുക്കളില്‍ രണ്ടാമന്‍ “ചിട്ടി” പരദേശിയല്ല .”ചട്ടി” പരദേശി ആണ് (കാലടി
പരമേശ്വരന്‍ പിള്ളയുടെ പുസ്തകം 1977 എഡീഷന്‍ പുറം 26) സുബ്ബരായന്‍റെ മഹത്വം മനസ്സിലാക്കിയ സ്വാതിതിരുനാള്‍ അദ്ദേഹത്തെ ആത്മീയ
ഗുരുവായി വരിച്ചു “എന്നാണു കേള്‍ക്കുന്നത്” (പുറം 23) എന്ന് സംശയ
രൂപേണ നല്‍കാന്‍ കാരണം വ്യക്തമല്ല .ശിവരാജയോഗി ആദ്യമായി “ബാലാസുബ്രമണ്യ മന്ത്രം”(പതിനാലക്ഷര
മന്ത്രം) ഓതി നല്‍കിയത് സ്വാതി തിരുനാളിനാണ് .രണ്ടാമതായി നല്‍കിയത്
മുത്തുക്കുട്ടി എന്ന ജയില്‍ പുള്ളിയ്ക്കും .താന്‍ വിഷ്ണു വിന്‍റെ അവതാരമാണെന്ന്
പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാക്കിയ മുത്തുക്കുട്ടിയെ സ്വാതി തിരുനാള്‍ ശിങ്കാര
തോപ്പിലെ കാരാഗൃഹത്തില്‍ അടച്ചു .അടച്ചു കഴിഞ്ഞപ്പോള്‍ ദുര്‍ബല ഹൃദയനും
കലാകാരനുമായ സ്വാതി തിരുനാളിന് സംശയം താന്‍ തടവില്‍ ഇട്ടത് ആത്മീയ സാക്ഷാത്കാരം കിട്ടിയ ഒരാളെയാണോ അതോ വെറും ഒരു പ്രാന്തനെ ആണോ എന്ന്. കൊട്ടാരം ജോലിക്കാരനായ
“”ഓതുവാര്‍” (വേദം ഓതുന്ന വെള്ളാള വിഭാഗം)ചിദംബരം പിള്ള തന്‍റെ ബന്ധുവായ സുബ്ബയ്യനെ
വിളിപ്പിച്ചാല്‍ അദ്ദേഹം സംശയം ദൂരീകരിക്കും എന്ന്‍ ഉപദേശിച്ച പ്രകാരമാണ് സ്വാതി
തിരുനാള്‍ മഹാരാജാവ് ഭരണ കാലം (1829-1847) സുബ്ബയ്യനെ അതിനായി
നിയോഗിച്ചത്. .വര്‍ഷം 1939 .മുത്തുക്കുട്ടി വെറും ഭ്രാന്തനല്ല
എന്ന വിവരം നല്‍കിയത് സുബ്ബയ്യ സ്വാമികള്‍ .തുടര്‍ന്നു മുത്തുക്കുട്ടി ജയില്‍
വിമോചിതന്‍ ആയി .സുബ്ബയ്യില്‍ നിന്നും “ബാലാസുബ്രഹ്മണ്യ മന്ത്രം” സ്വീകരിച്ച
വൈകുണ്ടന്‍ പിന്നീട് ശൈവ വിശ്വാസിയായി മാറി .അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തില്‍ ശൈവ
ചിഹ്നമായ വേല്‍(ശൂലം) ആണ് പ്രതിഷ്ഠ .അയ്യാ സ്വാമികള്‍ അയ്യാ വൈകുണ്ടന്‍റെ ശിഷ്യന്‍ എന്നുള്ള, അടുത്ത കാലത്തെ. ചിലരുടെ പ്രചരണം
ശരിയല്ല .വൈകുണ്ട സ്വാമി എന്ന വൈഷ്ണവ ഗുരുവിന്‍റെ ശിഷ്യന്‍ എങ്ങനെ ശിവരാജ
യോഗിയാകും ?
സ്വാതി തിരുനാളും സുബ്ബയ്യനില്‍ നിന്നും ബാലാസുബ്രമണ്യ മന്ത്രം സ്വീകരിച്ചു ശിഷ്യന്‍ ആയി ആയില്യം തിരുനാള്‍ (ഭരണകാലം 1860 -1880), ശ്രീമൂലം തിരുനാള്‍ (ഭരണകാലം 1885-1924) എന്നീ രാജാക്കന്മാരും “ബാലാസുബ്രമണ്യ മന്ത്രം” ഓതിവാങ്ങി ശിവരാജയോഗി അയ്യാസ്വാമികളുടെ ശിഷ്യര്‍ ആയി.
സ്വാതി തിരുനാളും സുബ്ബയ്യനില്‍ നിന്നും ബാലാസുബ്രമണ്യ മന്ത്രം സ്വീകരിച്ചു ശിഷ്യന്‍ ആയി ആയില്യം തിരുനാള്‍ (ഭരണകാലം 1860 -1880), ശ്രീമൂലം തിരുനാള്‍ (ഭരണകാലം 1885-1924) എന്നീ രാജാക്കന്മാരും “ബാലാസുബ്രമണ്യ മന്ത്രം” ഓതിവാങ്ങി ശിവരാജയോഗി അയ്യാസ്വാമികളുടെ ശിഷ്യര്‍ ആയി.
അയ്യാ ഗുരു പാര്‍ത്തിരുന്ന ഗൃഹത്തിന്‍റെ നാമം ഇടപ്പാറ
വിളാകം എന്നാണു പുസ്തകത്തില്‍ (പുറം 24) .ഇടപ്പിറ വിളാകം
എന്നാണു പേര്‍ .തൈക്കാട്ട്, ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ കുടുംബവീടിനടുത്തുള്ള ഈ
വീട്ടില്‍ ആണ് മ്യൂസിക് അക്കാദമി പ്രിന്‍സിപ്പാള്‍ ആയിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍
താമസ്സിച്ചിരുന്നത് .ശിഷ്യന്‍ യേശുദാസ് ആ വീടിന്‍റെ കാര്‍ ഷെഡ്‌ഡിലും
താമസിച്ചിരുന്നു .
പേട്ടയില്‍ (തിരുമധുര പേട്ട എന്നായിരുന്നു മുഴുവന്‍ പേര്‍ ) ജ്ഞാന പ്രജാഗരം (1876)സ്ഥാപിച്ചത് പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍ മാത്രം എന്ന രീതിയില്‍ ആണ് ഗ്രന്ഥ കര്‍ത്താവ് എഴുതിയിരിക്കുന്നത് .അഗാധ പണ്ഡിതനും ഇംഗ്ലീഷില്‍ നല്ല അറിവും നേടിയ മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897), ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലെ ലൂണാര്‍ സോസ്സൈറ്റി മാതൃകയില്‍ തുടങ്ങിയവയാണ് ജ്ഞാന പ്രജാഗര സഭയും ചെന്തിട്ടയിലെ ശൈവ പ്രകാശ സഭയും (1885) .ശൈവപ്രകാശ സഭ ഇന്നും പ്രവര്‍ത്തിക്കുന്നു
അയ്യാ സ്വാമിയും ചട്ടമ്പി സ്വാമികളും എന്ന പതിമൂന്നാം അദ്ധ്യായത്തില്‍ എട്ടു വര്‍ഷം കാത്തു നിന്ന ശേഷം ആണ് കുഞ്ഞന്‍പിള്ള ചട്ടമ്പിയെ ശുഷ്യന്‍ ആയ സ്വീകരിച്ചത് എന്ന് പുറം 35 .ഏഴു വര്‍ഷം,എട്ടുവര്‍ഷം എന്നിങ്ങനെ കാത്തു നില്‍പ്പിന്‍റെ വര്‍ഷം പല ലേഖകരും പല തരത്തില്‍ നല്‍കിയിട്ടുണ്ട് .ആറു വര്‍ഷം എന്നതാണ് ശരി .അയ്യാ ഗുരു തൈക്കാട്ട് റസിഡ ന്‍സി ഉദ്യോഗസ്ഥന്‍ ആയി തൈക്കാട്ട് താമസം ആക്കിയത് 1873 ല്‍ .കുഞ്ഞനെ ശിഷ്യന്‍ ആയി സ്വീകരിച്ചത് 1879 ലെ മേട മാസ ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ .അടുത്ത വര്‍ഷത്തിലെ ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ (1880) നാണുവിനെയും ശിഷ്യന്‍ ആയി സ്വീകരിച്ചു .
പേട്ടയില്‍ (തിരുമധുര പേട്ട എന്നായിരുന്നു മുഴുവന്‍ പേര്‍ ) ജ്ഞാന പ്രജാഗരം (1876)സ്ഥാപിച്ചത് പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍ മാത്രം എന്ന രീതിയില്‍ ആണ് ഗ്രന്ഥ കര്‍ത്താവ് എഴുതിയിരിക്കുന്നത് .അഗാധ പണ്ഡിതനും ഇംഗ്ലീഷില്‍ നല്ല അറിവും നേടിയ മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897), ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലെ ലൂണാര്‍ സോസ്സൈറ്റി മാതൃകയില്‍ തുടങ്ങിയവയാണ് ജ്ഞാന പ്രജാഗര സഭയും ചെന്തിട്ടയിലെ ശൈവ പ്രകാശ സഭയും (1885) .ശൈവപ്രകാശ സഭ ഇന്നും പ്രവര്‍ത്തിക്കുന്നു
അയ്യാ സ്വാമിയും ചട്ടമ്പി സ്വാമികളും എന്ന പതിമൂന്നാം അദ്ധ്യായത്തില്‍ എട്ടു വര്‍ഷം കാത്തു നിന്ന ശേഷം ആണ് കുഞ്ഞന്‍പിള്ള ചട്ടമ്പിയെ ശുഷ്യന്‍ ആയ സ്വീകരിച്ചത് എന്ന് പുറം 35 .ഏഴു വര്‍ഷം,എട്ടുവര്‍ഷം എന്നിങ്ങനെ കാത്തു നില്‍പ്പിന്‍റെ വര്‍ഷം പല ലേഖകരും പല തരത്തില്‍ നല്‍കിയിട്ടുണ്ട് .ആറു വര്‍ഷം എന്നതാണ് ശരി .അയ്യാ ഗുരു തൈക്കാട്ട് റസിഡ ന്‍സി ഉദ്യോഗസ്ഥന്‍ ആയി തൈക്കാട്ട് താമസം ആക്കിയത് 1873 ല്‍ .കുഞ്ഞനെ ശിഷ്യന്‍ ആയി സ്വീകരിച്ചത് 1879 ലെ മേട മാസ ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ .അടുത്ത വര്‍ഷത്തിലെ ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ (1880) നാണുവിനെയും ശിഷ്യന്‍ ആയി സ്വീകരിച്ചു .
അയ്യാ ഗുരുവിനു ചെമ്പിനെ സ്വര്‍ണ്ണ മാക്കി മാറ്റുന്ന രസവിദ്യ (ആല്‍ക്കെമി )വശം ആയിരുന്നു എന്ന് ഗ്രന്ഥകര്‍ത്താവ് (പുറം .)മീശ
എന്ന നോവല്‍ എഴുതി (കു) പ്രസിദ്ധന്‍ ആയി മാറിയ എസ് ഹരീഷ് എഴുതിയ "രസവിദ്യ യുടെ ചരിത്രം" എന്ന പുസ്തകത്തിലെ (ഡി സി ബുക്സ് രണ്ടാം പതിപ്പ് 2018 പുറം 19-30
എഴുതും പോലെ “വിഡ്ഢികള്‍ ആയ നീചരേ , അയാള്‍ (അയ്യാഗുരു)മനുഷ്യരെ സ്വര്‍ണ്ണമാക്കുന്ന
വിദ്യയാണ് കണ്ടെത്തിയത് (പുറം 30 )കുഞ്ഞന്‍(ചട്ടമ്പി സ്വാമികള്‍,നാണു(ശ്രീനാരായണ
ഗുരു , കാളി(അയ്യങ്കാളി ), വെങ്കിട്ടന്‍ (ജയ്ഹിന്ദ്
ചെമ്പകരാമന്‍ പിള്ള ), നെടുങ്ങോട്ടു പപ്പു (ഡോക്ടര്‍ പല്‍പ്പു ) തുടങ്ങിയവരുടെ
കാര്യത്തില്‍ അത് ശരി .ബ്രിട്ടനിലെ സ്വര്‍ണ്ണ വ്യാപാരി വ്യവസായികള്‍ അയ്യാ
ഗുരുവില്‍ നിന്ന് രസവിദ്യ തട്ടിയെടുക്കാന്‍ ചാരന്‍ ആയി ലോക പ്രസിദ്ധ സസ്യ ശാസ്ത്രഞ്ജന്‍
സര്‍ വില്യംവാള്‍ട്ടര്‍ സ്ട്രിക്ലാണ്ടിനെ(Sir
Wilyam Walter Stricklaand ) തിരുവനന്ത പുറത്തേക്ക് അയച്ചു .പക്ഷെ അദ്ദേഹം അത്
വ്യാജപ്രചാരണം ആണെന്ന് കണ്ടെത്തി .അയ്യാഗുരുവിന്‍റെ ശിഷ്യന്‍ ആയി മാറിയ ആ ധ്വര, വിപ്ലവകാരിയായി മാറും എന്ന് അയ്യാ ഗുരു കണ്ടെത്തിയ വെങ്കിട്ടന്‍ എന്ന ബാലനെ കൂടെ അയച്ചു .ആബാലന്‍ ആണ് പില്‍ക്കാലത്ത്
ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ( ) ആയി ഉയര്‍ന്നത്). അദ്ദേഹവും അയ്യാഗുരുവില്‍
നിന്ന് യോഗ വിദ്യ പഠിച്ചിരുന്നു .അയ്യാ ഗുരുവും പത്മനാഭ ഭാഗവതരും എന്ന
അദ്ധ്യായത്തില്‍ (പത്മനാഭ കണിയാര്‍ എന്നും ഭാഗവതര്‍ അറിയപ്പെട്ടു ) ഭാഗവതരുടെ
മകളുടെ മകന്‍ ശാന്തി പ്രസാദ്(വഴുതക്കാട്) ആണ് ഇന്ന് പാരീസ് കേന്ദ്രമാക്കി ശിവരാജ
യോഗം പ്രചരിപ്പിക്കുന്ന സ്കൂള്‍ ഓഫ് ശാന്തി (www.schoolofsanthi.org ) യുടെ അധിപന്‍ എന്ന കാര്യം കൂടി നല്‍കാമായിരുന്നു" .
"ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍
ഒരേ ഒരു മതം താന്‍ ഒരേ ഒരു കടവുള്‍ താന്‍"
എന്ന അയ്യാ വചനം ആദ്യ പേജുകളില്‍ ഒന്നില്‍(പുറം 8) പ്രാധാന്യത്തോടെ നല്‍കിയത് നല്ല കാര്യം .പക്ഷെ ഈ വാക്യം അയ്യാ ഗുരുവിന്‍റെ “മുദ്രാവാക്യം
“(പുറം 57 ) എന്നെഴുതിയത് ശരിയായില്ല
.മുദ്രാവാക്യം വിളിക്കുന്ന ഒരു പതിവ് വിപ്ലവകാരിയോ ഷ് വായിച്ചിട്ടില്ല .ആയിത്തോ ചാടനം എന്ന അതിലെ അതി പ്രധാനമായ അദ്ധ്യായം
കണ്ടിട്ടില്ല .അയ്യാ ഗുരു ഒരു ഉപദേശകനും ആയിരുന്നില്ല .സ്വയം ചില കാര്യങ്ങള്‍
ചെയ്തുകാട്ടി .ശിഷ്യര്‍ അത് പോലെ ചെയ്യുക അല്ലാതെ മുദ്രാവാക്യം വിളിക്കുക ,വീടിന്‍റെ
ഭിത്തിയില്‍ എഴുതി വയ്ക്കുക എന്നൊന്നും ഉദ്ദേശിച്ചു പറഞ്ഞ വാക്യം അല്ല അത്
.തിരുമൂലരുടെ തിരുമന്ത്രം (ഇപ്പോള്‍ അതിന്‍റെ മലയാള പരിഭാഷ കിട്ടും .ഡി.സി ബുക്സ്
)ആധാരമാക്കി ഓന്റെ കുലം ഒരുവനെ കടവുള്‍ എന്ന അറിവില്‍ ആയിത്തോചാടനം ലക്ഷ്യമാക്കി
അവര്‍ണ്ണ സവര്‍ണ്ണ പന്തിഭോജനം തൈക്കാട്ട് ഇടപ്പിറ വിളാകം എന്ന വാസഗൃഹത്തില്‍
തൈപ്പൂയ ദിനങ്ങളില്‍ നടത്തിയ ആദ്യ സാമൂഹ്യ പരിഷ്കര്‍ത്താവ് .മഹാത്മാ ഗാന്ധി
ആയിത്തോച്ചാടനത്തെ കുറിച്ച് ആലോചിക്കും മുന്‍പ് ൧൮൭൩ -൧൯൦൯ കാലത്ത് തന്നെ തിരുവിതാം
കൂറില്‍ നടപ്പിലാക്കിയ ശിവരാജ യോഗി .അയ്യന്‍ കാളിയെ കൂടെ ഇരുത്തി അന്തി ഭോജനം നടത്തിയപ്പോള്‍
തിരുവനന്തപുരത്തെ യാഥാസ്ഥിതികര്‍ അയ്യാ ഗുരുവിനെ പാണ്ടിപ്പറ യന്‍ എന്ന് വിളിച്ചു .ടി
എച് പി .ചെന്താരശ്ശേരി ,കുന്നുകുഴി മണി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍
അയ്യാഗുരു ഇന്നും “പാണ്ടിപ്പറയന്‍” തന്നെ എന്ന് കാണാം .തിരുവനന്തപുരം കാരായ അവര്‍
ഇരുവര്‍ക്കും ഒരിക്കല്‍ പോലും തിരുവനതപുരം തൈക്കാട്ടെ ,ഇന്ന് ശാന്തികവാടം
എന്നറിയപ്പെടുന്ന ശ്മശാനം ഒന്ന് സന്ദര്‍ശിച്ചു അയ്യാ ഗുരു എവിടെയാണ് സമാധി ആയത്
എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നത് കഷ്ടം .ആള്‍ക്കാര്‍ അയ്യാ ഗുരുവിനെ
പാണ്ടിപ്പറയന്‍ എന്ന് വിളിക്കുന്നു എന്ന്
പറഞ്ഞപ്പോള്‍ ഗുരു ശിഷ്യരോടു പറഞ്ഞ ഒരു സമാധാനം ആണ് ഇന്ത ഉലകത്തിലെ ..... എന്ന്
തുടങ്ങുന്ന വാക്യം .അത് പദ്യശകലമോ മുദ്രാവാക്യമോ ഒന്നും അല്ല .സഹായ ഗ്രന്ഥം എന്ന
പേരില്‍ ചെന്താരശ്ശേരി എഴുതിയ തൈക്കാട്ട്
അയ്യാസ്വാമി എന്ന ഒരു പുസ്തകത്തെ (മൈത്രി ബുക്സ് ) എഴുതുന്നു .ചെന്ത്രാരശ്ശേരി എഴുതിയത്
അയ്യങ്കാളി ജീവചരിത്രം ആണ് അതില്‍ അയ്യാസ്വാമികളെ കുറിച്ച് പരാമര്‍ശം ഉണ്ട് എന്നത്
ശരി .പക്ഷെ അയ്യാ ഗുരുവിന്‍റെ ജീവചരിത്രം എഴുതിയിട്ടില്ല എന്ന് തോന്നുന്നു .
അനുബന്ധം ആയി അയ്യാ ഗുരുവിന്‍റെ
മൂത്തമകന്‍ ലോകനാഥന്‍ പിള്ള (പണിക്കര്‍ എന്നും ചില സ്ഥലങ്ങളില്‍ ) എഴുതിയ കത്തുകള്‍
രണ്ടും ആയി നല്‍കിയത് നന്നായി ആരോപണങ്ങള്‍ അധിക്ഷേപങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ
മറുപടികളും ഉചിതം തന്നെ മൂര്‍ക്കോത്ത് കുമാരന്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ച്
രചിച്ച ഗ്രന്ഥത്തില്‍ അയ്യാഗുരുവിനെ ളോഹ ഊരിയ അച്ഛന്‍ എന്ന നിലയിലധിക്ഷേപിച്ചത്
മൂര്‍ക്കൊത്തിന്‍റെ തികഞ്ഞ അറിവില്ലായ്മ ------ഏതോ സംഗതി വശാല്‍ ഉദ്ദിഷ്ട കാര്യം
സാധിക്കാതെ ഒരു പ്രാപഞ്ചികനായി ഇരിക്കേണ്ടി വന്ന തൈക്കാട്ട് അയ്യാവ് “ എന്ന് ശ്രീ
മൂര്‍ക്കോത്തു കുമാരന്‍ എഴുതി പിടിപ്പിച്ചു .ആത്മീയതോടോപ്പം ലൌകീക ജീവിതവും
(യോഗികല്‍ക്കാവാം ഭോഗവും എന്ന തിരുമന്ത്ര ഭാഗം വായിച്ചിട്ടില്ലാത്ത മൂര്‍ക്കൊത്തിനെ
അന്ജാതെ അങ്ങയുടെ പേര്‍ മൂര്‍ക്കൊത്തോ എന്ന് നമുക്ക് ചോദിക്കാം . രാസവിദ്യ യ്ക്ക്
മാത്രം ഉപയോഗിക്കുന്ന സസ്യം ആണ് കയ്യോന്നി എന്നതാണ് മറ്റൊരു അജ്ഞത .
അടിക്കുറുപ്പ്
--------------
തൈക്കാട്ട് അയ്യാ ഗുരുവിനെ കുറിച്ച്
ഏതാനും ലേഖനങ്ങളും കുറെ കുറിപ്പുകളും ചില ബ്ലോഗുകളും ലഭ്യമാണ് .അവയില്‍ ഏറ്റവും
നന്നായി എഴുതിയത് വേലായുധന്‍ പണി”ക്കശ്ശേരിയാണ് .അണയാത്ത ദീപങ്ങള്‍”-കറന്റ് ബുക്സ്
ഒന്നാം പതിപ്പ് 2013 പുറം 22 -27.ഏറ്റവും മോശം
ലേഖനം പ്രോഫസ്സര്‍ ഗുപ്തന്‍ നായര്‍ ആത്മീയ നവോത്ഥാന നായകര്‍
ഏറ്റവും നല്ല കുറിപ്പ് ഏ .ആര്‍ .മോഹന കൃഷ്ണന്‍ -മഹാത്മാ അയ്യങ്കാളി ബുദ്ധ ബുക്സ് അങ്കമാലി
അയ്യങ്കാളിയുടെ ഊര്‍ജ്ജ നിലയം (Power house )എന്നാണു മോഹന
കൃഷ്ണന്‍ അയ്യാഗുരുവിനു നല്‍കുന്ന വിശേഷണം .(പുറം 78 ).ഏറ്റവുമാധിക്ഷേപകരമായകുറിപ്പ്
സി.ബി എസ് സി പത്താം ക്ലാസ് വിദ്യാര്‍ത്ഥി കള്‍ക്ക് പാടപുസ്തം ആയി അംഗീകരിച്ച
ചട്ടമ്പിസ്വാമികള്‍ ജീവിതവും സന്ദേശവും രാജന്‍ തുവ്വര കറന്റ് ബുക്സ് പുറം “വേദാന്ത
വിഹായസ്സില്‍ ഉയര്‍ന്നു വരുന്ന പക്ഷിരാജന്റെ (ഇവിടെ അയ്യാ ഗുരു –ഡോ കാനം )കണ്ണുകള്‍
ഭൂമിയിലെ ജീര്‍ണ്ണിച്ചു നാറിയ ഉചിഷ്ടമായ സ്വര്‍ണ്ണത്തില്‍ പതിഞ്ഞപ്പോള്‍
ചട്ടമ്പിയും നാരായണനും അയ്യാവുവിന്റെ ആശ്രിതത്വം ഉപേക്ഷിച്ചു സ്ഥലം വിട്ടു” .മറ്റൊരു
അധിക്ഷേപ പരാമര്‍ശം എസ് ബാലന്‍ പിള്ള എഴുതിയ ബ്രഹ്മശ്രീ വിദ്യാധിരാജ ചട്ടമ്പി
സ്വാമികള്‍ (പ്രഭാത് ബുക്സ് ആണ് പുറം 41-42
വിഷയം രസവിദ്യ .കുഞ്ഞന്‍ ഒരു സ്വര്‍ണ്ണ
നാണയം അയ്യാ ഗുരുവിനു നല്‍കിയ ശേഷം ശിഷ്യത്വം അവസാനിപ്പിക്കുന്നു . .കുഞ്ഞന് സ്വര്‍ണ്ണ
നാണയം എങ്ങനെ എവിടെ നിന്ന് കിട്ടി ?കട്ടതോ മോഷ്ടിച്ചതോ ഖനനം ചെയ്ത് എടുത്തോ കടം
വാങ്ങിയോ ഇരന്നു വാങ്ങിയോ അതോ രസ വിദ്യ വഴി നേടിയോ എന്നൊന്നും ബാലന്‍ പിള്ള സാര്‍
(അദ്ധ്യാപ കന്‍ ആണ് രചയിതാവ് ) വ്യക്ത മാക്കുന്നില്ല .”മഹാഗുരു” എന്ന പേരില്‍
ചട്ടമ്പി സ്വാമികളുടെ ജീവചരിത്ര നോവല്‍ രചിച്ച എന്‍റെ പ്രിയ സുഹൃത്ത് വൈക്കം
വിവേകാനന്ദനും ഈ സ്വര്‍ണ്ണ നാണയ കള്ളക്കഥ എഴുതിയട്ടുണ്ട് .