Tuesday, 17 July 2018

മനോന്മണീയം സുന്ദരന്‍ പിള്ളയെ സ്മരിക്കുമ്പോള്‍

മനോന്മണീയം സുന്ദരന്‍ പിള്ളയെ സ്മരിക്കുമ്പോള്‍
============================================
“കേരളഗാനം തിരഞ്ഞെടുക്കുമ്പോള്‍” എന്ന തലക്കെട്ടില്‍ 2017 ജൂലായ്‌17
നു മാതൃഭൂമി ദിനപ്പത്രം എഴുതിയ മുഖപ്രസംഗം ശ്രദ്ദേയം ആയിരിക്കുന്നു
മേയ് 26 തൃശ്ശൂരില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു “കേരളഗാനം “രൂപപ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു .ആ കേരളഗാനം ആണ് മുഖപ്രസംഗത്തിന് ആധാരം .
സ്വാഭാവികമായും തൊട്ടയല്‍വക്കത്ത് ഉള്ള തമിഴ്‌നാട്ടിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തെ(തമിഴ് വാഴ്ത്ത്) പരാമര്‍ശിക്കേണ്ടി വന്നു ,ആ മോഹന ഗാനം എഴുതിയ കേരളീയനായ പെരുമാള്‍ സുന്ദരന്‍ പിള്ളയെ കുറിച്ചും മുഖപ്ര സംഗം പരാമര്‍ശിച്ചു .കേരളീയര്‍ മറന്ന ,എം ജി,എസ്സിനെ പോലുള്ള മുതിര്‍ന്ന കേരള ചരിത്രകാരന്മാര്‍ തമസ്ക്കരിക്കുന്ന ,ആലപ്പുഴയില്‍ ജനിച്ചു (1855) തിരുവനന്തപുരത്ത് വളര്‍ന്നു ,തിരുവിതാം കൂറിലെ ആദ്യ എം ഏ ക്കാരനായി ,തിരുവനന്തപുരത്ത് ഉദ്യോഗം നോക്കി തിരുവിതാം കൂറിലെ പുരാവസ്തു വകുപ്പ് ആദ്യ മേധാവിയായി നിരവധി ചരിത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു ശാസ്ത്രീയ കേരള ചരിത്ര പിതാവായി വിളങ്ങി, അകാലത്തില്‍ ,നാല്‍പ്പത്തി രണ്ടാം വയസ്സില്‍ ( 189) അകാലത്തില്‍ അന്തരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ച മാതൃഭൂമി അഭിനന്ദനം അര്‍ഹിക്കുന്നു .ജൂലായ്‌ 12- നു തിരുവനതപുരത്ത് വച്ച് കേരള ചരിത്ര ഗവേഷണ കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ പി.സദാശിവം മനോന്മണീ യത്തെ കുറിച്ച് എം ജി,എസ് നാരായണനെ സാക്ഷിയാക്കി പറഞ്ഞ കാര്യങ്ങള്‍ മാതൃഭൂമി നന്നായി റിപ്പോര്‍ട്ട് ചെയ്തിരുന്നു (ജൂലൈ 13 ലെ ദിനപ്പത്രം കാണുക )
“1890 മുതല്‍ തന്നെ തിരുവിതാം കൂറില്‍ മികച്ച രീതിയിലുള്ള ചരിത്രഗവേഷണം നടന്നിട്ടുണ്ട് .1894 -ല്‍ പ്രസിദ്ധീകരിച്ച മനോന്മണീ നഗ യം സുന്ദരന്‍ പിള്ളയുടെ ചരിത്ര ഗ്രന്ഥം ഈ രംഗത്തെ മികച്ച സംഭാവനകളില്‍ ഒന്നാണ് “. താനാണ് ശാസ്ത്രീയ കേരള ചരിത്ര പിതാവ് എന്ന് വരുത്തി തീര്‍ക്കാന്‍ തന്‍റെ കൃതികളിലും ലേഖനങ്ങളിലും അഭിമുഖങ്ങളിലും സുന്ദരന്‍ പിള്ളയെ തമസ്കരിക്കുന്ന ചരിത്രകാരനാണ് എം ജി.എസ് .
സുന്ദരന്‍ പിള്ളയുടെ മനോമനീ. മ യം നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് വാഴ്ത്ത് (തമിഴ് ദേശീയ ഗാനം)
ഡോ കാഞ്ചന മാല ആഗാനം മലയാളത്തില്‍ ഇങ്ങനെ മൊഴി മാറ്റം നടത്തിയിരിക്കുന്നു
“നീര്‍ നിറഞ്ഞ കടലുടുത്ത നിലമങ്ക തന്നഴകൊഴുകും
ശ്രീ നിറഞ്ഞ വദനമാം സുന്ദര ഭാരത തരുവില്‍
ചേരും ചെറു പിറ നെറ്റിയും തൊട്ട നറുതിളകവുമേ
ദക്ഷിണവു മതിന്‍ ദിവ്യ ദ്രാവിഡ നല്‍ത്തിരുനാടും ,ആ
തിലക വാസനയായ് ധരണിയെങ്ങു മിമ്പമരുളി
ദിക്കെങ്ങും യശസ്സുയര്‍ത്തി വാണീടും തമിഴ് വാണി”
=

Saturday, 14 July 2018

രാഘവ വാര്യരും കേരള ചരിത്ര പഠനവും

രാഘവ വാര്യരും കേരള ചരിത്ര പഠനവും
=======================================
ശാന്തം മാസിക 2018 -ജൂലായ്‌ ലക്കത്തില്‍
ദേവി.കെ ,വീണ കെ എന്നിവര്‍
എം ആര്‍ രാഘവവാര്യരുമായി, “നേരില്‍ കണ്ടുതയാറാക്കിയ” അഭിമുഖം വായിച്ചു (“ഗാന്ധിജിയെ കൊന്നത് ഗോഡ്സെ അല്ല ,നെഹ്‌റു” ,പുറം 36-39)
രാഘവ വാര്യര്‍ ആര് ? അദ്ദേഹത്തിന്‍റെ കൃതികള്‍ ഏവ ? അദ്ദേഹത്തിന്‍റെ സംഭാവന എന്തെല്ലാം? എന്ന് കൂടി അഭിമുഖക്കാരികള്‍ ആമുഖമായി നല്‍കേണ്ടതായിരുന്നു .
രാജന്‍ ഗുരുക്കളും ഒത്ത് രാഘവവാര്യര്‍ എഴുതിയ “കേരള ചരിത്രം” രണ്ടു ഭാഗങ്ങള്‍ (വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം),കേശവന്‍ വെളുത്താട്ടും ഒത്ത് എഴുതിയ “തരിസാപ്പള്ളി പട്ടയം” (എന്‍ ബി.എസ് 2013) മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ എടയ്ക്കല്‍ ഗുഹയിലെ ലിപികളെ കുറിച്ച് എഴുതിയ സചിത്രലേഖനം,അതിനെ മോഷണം എന്ന് വിമര്‍ശിച്ചു കൊണ്ട് മലയാളം വാരികയില്‍ സതീഷ്‌ ചന്ദ്രന്‍, പ്രൊഫ.രാഘവന്‍ കോവൂരുമായി നടത്തിയ അഭിമുഖം (മലയാളം വാരിക മാര്‍ച്ച് 2017 മാര്‍ച്ച് 27 ലക്കത്തിലെ “ഗൂഡ ലിപികളുടെ രാഷ്ട്രീയവും രാഷ്ട്രീയേതര വായനയും” പുറം 82-88) കോട്ടയം വാകത്താനത്തിനടുത്ത് വാര്യര്‍ക ണ്ടെത്തിയ “കാടമുറി ബ്രാഹ്മണ ഗ്രാമം” എന്നിവയെ കുറിച്ചെല്ലാം കെ ദ്വയങ്ങള്‍ (ദേവി ,വീണ ) ചില ചോദ്യങ്ങള്‍ ചോദിക്കും എന്ന് പ്രതീക്ഷിച്ചു.പക്ഷെ ഞങ്ങള്‍ വായനക്കാരെ നിരാശരാക്കി;അത്തരം ചോദ്യങ്ങള്‍ ഒന്നും ചോദിച്ചു കണ്ടില്ല.
രാജന്‍ ഗുരുക്കളും ഒത്ത് വാര്യര്‍ തയാറാക്കിയ കേരള ചരിത്രത്തെ
തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍ എം ജി എസ് നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള “പഠന സഹായി” (എന്നു പറഞ്ഞാല്‍ ഗൈഡ് ) എന്നാണു വിശേഷിപ്പിച്ചത് .”ചരിത്രം വ്യവഹാരം കേരളവും ഭാരതവും” എന്ന ലേഖന സമാഹാരത്തില്‍ ആ കൃതിയെ നിശിതമായി വിമര്‍ശിക്കാന്‍ ശ്രീ നാരായണന്‍ .നീണ്ട 40 പേജുകള്‍(128-167) വിനയോഗിച്ചു .രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ ഒരിടത്ത് പോലും എം ജി.എസ് ഉപയോഗിച്ചില്ല എന്നാല്‍ വാര്യര്‍ എന്ന പേര്‍ രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചു. തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം തലവന്‍ മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് ,ആദ്യ ശാസ്ത്രീയ കേരള /ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവിനെ കുറിച്ച്, മുക്കാല്‍ ഖണ്ഡിക എഴുതിയതിനു “അത്രയൊന്നും പറയാന്‍ ഇല്ലാത്ത “ എന്ന വിശേഷണം നല്‍കി എം ജി.എസ് ഉറഞ്ഞു തുള്ളിയത് ആ നിരൂപണത്തില്‍ ആണല്ലോ .ശ്രീ നാരായണന്‍റെ വിമര്‍ശനങ്ങളെ കുറിച്ച് കെ ദ്വയങ്ങള്‍ ഒന്നും ചോദിച്ചു കണ്ടില്ല .
തരിസാപ്പള്ളി പട്ടയം രണ്ടില്ല ; ഒന്നുമാത്രം എന്ന് സ്ഥാപിച്ചത് എം.ആര്‍.രാഘവാര്യര്‍ .കേശവന്‍ വെളുത്താട്ട് എന്നിവര്‍ അവര്‍ തയ്യാറാക്കിയ തരിസാപ്പള്ളി പട്ടയം (എസ.പി.സി.എസ് 2013) എന്ന കൃതി വഴിയാണല്ലോ
എരുവിയര്‍ (ഉപ്പളം തൊഴിലാളികള്‍ ) എന്ന പദം കണ്ടെത്തുക വഴി ആണവര്‍ ആകണ്ടുപിടുത്തം നടത്തിയത് .ഇരുവരും കേരളീയരുടെ അഭിനന്ദനം അര്‍ഹിക്കുന്നു .
ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് 2013 ല്‍ തുടങ്ങിയ ആഗോള പഠനം .ഇളങ്ങുളം കുഞ്ഞന്‍പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ 849 എന്ന പട്ടയ വര്‍ഷം വിസ്മൃതമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ്www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് പഠനമേധാവി ആയ എലിസബെത് ലംബോന്‍ (Elizabeth Lambourn) എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.
തരിസാപ്പള്ളി പട്ടയം (എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട് എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു
പഠന ഫലം പുസ്തകരൂപത്തില്‍ ബോംബയിലെ പ്രൈമസ് പബ്ലീഷേര്‍സ് (Primus Pablishers 2015 –ല്‍ പ്രസിദ്ധീകരിക്കും എന്ന് വെബ് സൈറ്റില്‍ നല്‍കിയിരുന്നുവെങ്കിലും 2018 ജൂലൈ ആയിട്ടും പ്രസിദ്ധീകരിച്ചു കാണുന്നില്ല
കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ അവര്‍ക്ക് രാജദത്തമായി ചില അവകാശങ്ങള്‍ കിട്ടി എന്ന് കാണിക്കാന്‍ അടിയാധാരമായി തരിസാപ്പള്ളി പട്ടയം ചിലര്‍ ഉയര്ത്തിക്കാട്ടാറുണ്ട് .(പക്ഷെ അഭയാര്‍ഥികള്‍ ആയി എത്തിയവര്‍ക്ക് നല്‍കിയ ആനുകൂല്യം അവകാശമേ അല്ല എന്നു വി.ബാലകൃഷ്ണന്‍ (കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ ചരിത്രം 2001 പേജ് ).വേല്‍കു ല (വെള്ളാള കുല) സുന്ദരനാല്‍ രചിക്കപ്പെട്ട ഈ ചെമ്പോല കരണത്തില്‍ കര്‍ഷകരും ഗോപാലകരും വ്യാപാരികളും സ്ഥലം അളവുകാരും അക്ഷരജ്ഞാനികളും നാവികരും പായ്ക്കപ്പല്‍(പടവുകള്‍ ) സഞ്ചാരികളും ആയ വെള്ളാളര്‍,, മദ്യഉല്‍പ്പാദനം ,ക്രയവിക്രയം .വ്യാപാരം ,കയര്‍ -കയറുല്‍പ്പുന്ന നിര്‍മ്മാതാക്കള്‍ .തെങ്ങ് കര്‍ഷകര്‍ എന്നിവരായ ഈഴവരും ഈഴവ സ്ത്രീകളും അലക്കുകാരായ വണ്ണാര്‍ ( എണ്ണ ഉല്‍പ്പാദകര്‍ ആയ വാണിയര്‍ എന്ന് വാര്യര്‍ & രാജന്‍ ഗുരുക്കള്‍, കേരളചരിത്രം ഒന്നാം ഭാഗം പേജ് 138 ) ഉപ്പു വിളയിക്കുന്ന “എരുവിയര്‍” എന്നിവരെയും പൂമിക്ക് കാരാളര്‍ ആയ വെള്ളാളരെയും ഈ രേഖയില്‍ നമുക്ക് കാണാം .ക്രിസ്ത്യന്‍ സിറിയന്‍ വിശേഷണം അര്‍ഹിക്കുന്ന ആരും പിന്നെ ബ്രാഹ്മണരും ഈ രേഖയില്‍ പ്രത്യക്ഷപ്പെടുന്നില്ല .ഒന്‍പതാം നൂറ്റാണ്ടില്‍ തെക്കന്‍ കൊല്ലത്ത് ബ്രാഹ്മണര്‍, കൃസ്ത്യാനികള്‍ എന്നിവര്‍ താമസം തുടങ്ങിയിരുന്നില്ല എന്ന് സ്ഥാപിക്കുന്ന രേഖയാണ് തരിസാപ്പള്ളി പട്ടയം .ദേവസ്വം ,ബ്രഹ്മസ്വം ചേരിക്കല്‍ ഭൂമികളും അക്കാലത്ത് ഉണ്ടായിരുന്നില്ല .കൃഷിചെയ്തിരുന്ന വെള്ളാളര്‍ ആയിരുന്നു ഭൂവുടമകള്‍ .(പൂമിക്ക് കാരാളര്‍ വെള്ളാളര്‍ ഏ ടു നമ്പര്‍ 2പുറം 1 - ലൈന്‍- 13&14)
“യശോദാ തപിരായി ചെയ്വിച്ച തരുസാപ്പള്ളി (ഏട്1 ലൈന്‍ 5&6) എന്നും സവീരീശോ ചെയ്വിച്ച തരിസാപ്പള്ളി (ഏ ടു നമ്പര്‍ 2പുറം 1 - ലൈന്‍എ17&18) ന്നും വ്യത്യസ്ത രീതികളില്‍ പരാമര്‍ശിക്കപ്പെടുന്ന “പള്ളി “ ക്രിസ്ത്യന്പള്ളി (Church) തന്നെ എന്ന രീതിയിലാണ് ഹെര്‍മന്‍ ഗുണ്ടെര്‍ട്ടിന്‍റെ കാലം (1844) മുതല്‍ക്കു തന്നെ നാടനും വിദേശി കളുമായ ചരിത്രകാരന്മാര്‍ പരാമര്‍ശിക്കാറുള്ളത്.പക്ഷെ ഈ പള്ളിയിലെ തേവര്‍ ആരെന്നവര്‍ പറയുന്നില്ല .
എട്ടാം നൂറ്റാണ്ടില്‍ പള്ളി എന്ന് പറഞ്ഞാല്‍ ശ്രമണ (ബുദ്ധ–ജൈന) പള്ളി എന്ന് മാത്രം ആയിരുന്നു വിവക്ഷ .അന്ന് ക്രിസ്ത്യന്‍ Church കേരളത്തില്‍ ഉടലെടുത്തിരുന്നു എന്നതിന് തെളിവില്ല . വിക്രമാദിത്യ വരഗുണന്‍ പാലിയം ശാസനം വഴി ഭൂമി നല്‍കിയ ശ്രീമൂലവാസം പള്ളിയും ജൈനപ്പള്ളി ആയിരുന്നു .പതിനാലാം നൂറ്റാണ്ടില്‍ തിരുച്ചാണത്തുണ്ടായിരുന്ന ജൈനപ്പള്ളി ആയിരുന്നു .തിരുവായ് മൊഴിയില്‍ (C.E 1400 ) തിരുവഞ്ചിക്കുളത്തൂണ്ടായിരുന്ന ക്ഷേത്രത്തെ പള്ളി എന്ന് പറഞ്ഞിരിക്കുന്നു .പള്ളിച്ചന്തത്തിനു രാജാക്കന്മാര്‍ കരമിളവു കൊടൂത്തിരുന്നതും 72 വിടുപേറുകള്‍ കൊടുത്തിരുന്നതും ജൈനബുദ്ധമതക്കാര്‍ക്കായിരുന്നു (ഇളംകുളം കുഞ്ഞന്‍പിള്ള ,ചില കേരള ചരിത്രപ്രശ്നങ്ങള്‍ ഭാഗം മൂന്ന് പേജ് 130) ചുരുക്കത്തില്‍ സി.ഇ 849- കാലഘട്ടത്തില്‍ കുരക്കേണി കൊല്ലത്തുണ്ടായിരുന്ന തേവര്‍ ഉള്ള പള്ളി ജിന ദേവനുവേണ്ടി നിര്‍മ്മിച്ച ജൈനപ്പള്ളി ആയിരുന്നു. “പള്ളിയാര്‍” എന്ന് പറഞ്ഞിരുന്നത് ബുദ്ധജൈന ഭിക്ഷുക്കള്‍ക്കായിരുന്നു (ഇളംകുളം കുഞ്ഞന്‍പിള്ള കേരള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്‍.ബി.എസ് 1997 പേജ് 188).അയ്യനടികള്‍ കരങ്ങള്‍ ഒഴിവാക്കിയത് ജിനദേവന്‍റെ പള്ളി ആയതിനാലാവണം .അതൊരു ക്രിസ്ത്യന്‍ ചര്ച്ച് ആയിരുന്നില്ല .
പക്ഷെ അക്കാര്യം ചൂണ്ടിക്കാട്ടാന്‍ രാഘവ വാര്യര്‍ക്കും കേശവന്‍ വെളുത്താട്ടിനും ധൈര്യം പോരാ.
തരിസാപ്പള്ളിയിലെ തരിസാ “ധര്യായിക്ക”ളെ സൂചിപ്പിക്കുന്നു എന്ന് ഗുണ്ടെര്‍ട്ട് എഴുതിയത് 1844 –ല്‍ .തെക്കന്‍തിരുവിതാംകൂറില്‍ പ്രത്യേക രീതിയില്‍ കുടുമ വച്ചിരുന്ന ഒരു കൂട്ടം വര്‍ത്തകരെ സൂചിപ്പിക്കുന്ന പദം എന്നുമദ്ദേഹം എഴുതി .പക്ഷെ അവര്‍ ഏതു മതവിഭാഗത്തില്‍ പെടുന്നു എന്നദ്ദേഹം എഴുതിയില്ല .ലോഗന്‍ ആകട്ടെ മലബാര്‍ മാന്വലില്‍ (1855) ധരിയായികള്‍ വി ഗ്രഹാരാധനക്കാരുടെ ചിഹ്നങ്ങള്‍ ധരിക്കാത്തവര്‍ ,ധൈര്യശാലികള്‍,ധീരര്‍ എന്നൊക്കെ എഴുതി (മലബാര്‍ മാന്വല്‍ വിവ: ടി.വി കൃഷ്ണന്‍ മാതൃഭൂമി 2000 പേജ് 220).അവിടെ പോലും ക്രിസ്ത്യാനികള്‍ എന്ന് എഴുതിയില്ല എന്നത് കാണുക
,ഡോ.വുഡ്(Wood) മായി നടത്തിയ വ്യകതിഗത സംഭാഷണത്തെ (1 ഒക്ടോബര്‍ 2012 ) ആധാരമാക്കി കേശവന്‍ വെളുത്താട്ട്,രാഘവ വാര്യര്‍ എന്നിവര്‍ അവരുടെ തരിസാപ്പള്ളി പട്ടയത്തില്‍ (2013) ഭയം എന്നര്‍ത്ഥമുള്ള
“തര്‍സക്” എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്ന് നിഷ്പദിക്കാവുന്നതാണ് “തരിസാ “ പദം എന്ന് വ്യക്തമാക്കുന്നു .ദൈവഭയം ഉള്ളവര്‍ എന്ന അര്‍ത്ഥത്തില്‍ സോഗ്ദയന്‍-ക്രിസ്ത്യന്‍ രേഖകളില്‍ ക്രിസ്ത്യാനികള്‍ “തരിസാ” എന്നായിരുന്നു പോലും അറിയപ്പെട്ടിരുന്നത് എന്നും അവര്‍ എഴുതുന്നു (പേജ് 117).
എന്നാല്‍ സിറിയന്‍ ഭാഷയില്‍ ചര്‍ച്ചിന് Edta (വായിക്കുന്നത് അവസാനം തുടങ്ങി പിറകോട്ടു Atdeഎന്നിങ്ങനെ ) എന്ന പദം ആണെന്ന കാര്യം ഗ്രന്ഥകാരന്മാര്‍ വിസ്മരിച്ചു .എന്തുകൊണ്ട് “തരിസാ Adte” എന്ന് കുരക്കേണി കൊല്ലത്തെ ക്രിസ്ത്യന്‍ പള്ളി വിളിക്കപ്പെട്ടില്ല എന്നതിന് വാര്യര്‍ വെളുത്താട്ടു ദ്വയങ്ങള്‍ മറുപടി പറയേണ്ടതാണ് .
“ 1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്‍റെ വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത്ത് “ ലിപിയിലുള്ള കൊല്ലം ചേപ്പേടുകളും ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതു ആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ധരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള ഒപ്പുകളടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (”കണ്ടിട്ടില്ല” എന്നാണു പറയേണ്ടിയിരുന്നത്.കാരണം അങ്ങനെ ഒന്നില്ലായിരുന്നു –ഡോ .കാനം ) നാലാമത്തെ ഏട്ടിന്‍റെ അവസാനത്തിനു ശേഷം തന്‍റെ കയ്യിലുണ്ടായിരുന്ന സംസ്കൃത വിവര്‍ത്തനത്തെ ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം കൊടുക്കുന്നുണ്ട് “.
(രാഘവവാര്യര്‍ എം ആര്‍ & കേശവന്‍ വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ.പി.സി എസ് ജൂലൈ 2013)
എന്നാല്‍, അജ്ഞാത കാരണത്താല്‍, ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍,ആയ രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും കൂട്ടാക്കിയില്ല .
ഈ ഭാഗം വായിച്ച ഈ ലേഖകന്‍ പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു. അതില്‍ ഭാഗികമായി വിജയം കണ്ടെത്തി. ഒളിച്ചു വച്ച സാക്ഷിപ്പട്ടിക
കണ്ടെത്തി .ക്നായി തൊമ്മന്‍ പട്ടയം എന്നൊന്നില്ല എന്നും മനസ്സിലായി .
ആ പട്ടയം എന്ന പേരില്‍ പെറോ നല്‍കിയ പട്ടയം ജൂതപ്പട്ടയം ആയിരുന്നു .

സാക്ഷിപ്പട്ടിക 2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്
ദ്വിശതാബ്ടി ആഘോഷഭാഗമായി  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ ഈ ലേഖകന്‍ പവര്‍ പോയിന്റ് സഹായത്തോടെ അവതരിപ്പിച്ചു .

https://www.youtube.com/watch?v=TTLPsIbYQU8&t=16s

വടക്കുനിന്നും വന്ന ബ്രാഹ്മണര്‍ ആണ് നമുക്ക് എല്ലാം തന്നത് .മണ്ണില്‍ കൈകൊണ്ടു തൊടാത്ത അവരാണത്രേ കേരളത്തില്‍ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് .ജലസേചനമാര്‍ഗ്ഗങ്ങള്‍ ആവ്ഷ്കരിച്ച ഹലായുധം (കലപ്പ) കണ്ടുപിടിച്ച ,നെല്ലിന്‍റെ ജന്മദിനം (കന്നിയിലെ മകം ) ആഘോഷിച്ചിരുന്ന വെള്ളാള കര്‍ഷകര്‍എന്ന തനിദ്രാവിഡരുടെ ചരിത്രം അവര്‍ പഠിച്ചിട്ടില്ല .കേരളത്തില്‍ വെള്ളാളര്‍ ഇല്ലെന്നു കെ.എന്‍.ഗണേഷ് കേരളത്തിന്‍റെ ഇന്നലകളില്‍ ..തരിസാപ്പള്ളി ശാസനത്തെ കുറിച്ചു വായ്തോരാതെ പ്രഭാഷണം നടത്തുന്ന ശ്രീ വാര്യര്‍ “വെള്ളാളന്‍” എന്ന പദം ശരിക്കുച്ചരിക്കാന്‍ കഴിയില്ല എന്ന സത്യം അദ്ധേഹത്തിന്റെ യൂട്യൂബ് വീഡിയോ കേട്ടാല്‍ മനസ്സിലാകും (കോട്ടയം എന്‍ ബി എസ്സില്‍ പുസ്തക പ്രകാശന സമയത്ത് നടത്തിയ പ്രഭാഷണം https://www.youtube.com/watch?v=9VhQk_U7C3o )
.തരിസാപ്പള്ളി ശാസനത്തിലെ പതിനേഴു പേരുള്ള സാക്ഷിപ്പട്ടിക ചിലര്‍ തമസ്കരിച്ചു എങ്കിലും ഹയസിന്ത്‌ ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ 1771C.E –യില്‍ തന്നെ ZEND AVESTA എന്ന കൃതിയില്‍ (Hyacinthe Anquttil Du Perron, Zenda Avesta,Vol.1 1880 page 180-190)
രേഖപ്പെടുത്തി വച്ചതിനാല്‍ വൈജ്ഞാനിക ലോകത്തിനത് നഷ്ടമായില്ല .
രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട് എന്നിവര്‍ അവകാശപ്പെടും പോലെ പശ്ചിമേഷ്യന്‍ വ്യാപാരശ്രുംഗല പഠനത്തിനല്ല തരിസാപ്പള്ളി പട്ടയ പഠനം
ഉപകരിക്കുക ,പ്രത്യുത പൂര്‍വേഷ്യന്‍ വ്യാപാര പഠനങ്ങള്‍ക്കായിരിക്കും .മലയാ,ചൈന,ഫിജി.പെനാംഗ് തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തം പായ്ക്കപ്പലില്‍ (പടവുകള്‍ )പോയി വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളുടെ (ധര്യാ/തരിസാ ചെട്ടികള്‍ )ചരിത്രം അനാവരണം ചെയ്യാനുള്ള നിരവധി വിവരങ്ങള്‍ തരിസാപ്പള്ളി ശാസനത്തില്‍ ഒളിഞ്ഞിരിക്കുന്നു .
“നാനം മോനം” (നമോത്ത് ജിനാനം =ഞാന്‍ ജിനദേവ നെ നമസ്ക്കരിക്കുന്നുഎന്നതിന്‍റെ ചുരുക്കം ) എന്ന ജൈന വട്ടെഴുത്ത് ലിപിയില്‍ എഴുതപ്പെട്ട പട്ടയത്തില്‍ ഇല്ലാത്ത മാറിനു (Mar) വേണ്ടിയുള്ള അന്വേഷണം നിര്‍ത്തിയിട്ട് നിരനിരയായി നില്‍ക്കുന്ന ആ പതിനേഴ് വേള്‍ കുല (വെള്ളാള )വര്‍ത്തക (ചെട്ടി) കളെ കുറിച്ചു പഠിക്കുക .അവര്‍ കൊണ്ടുവന്നു തന്ന ചീനച്ചട്ടി,ചീനഭരണി ,ചീനവല,ചീനമുളക്,ചീനപ്പടക്കം ചീനച്ചട്ടി അവര്‍ സ്ഥാപിച്ച കുരക്കേണി കൊല്ലത്തെ “ചീനക്കട“ (ഇന്നത്തെ ചിന്നക്കട“) പഠന വിധേയമാക്കുക
അധിക വായനയ്ക്ക്

1.രാഘവവാര്യര്‍ എം ആര്‍ & കേശവന്‍ വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ.പി.സി എസ് ജൂലൈ 2013
2.രാഘവവാര്യര്‍ എം ആര്‍ &രാജന്‍ ഗുരുക്കള്‍ “കേരള ചരിത്രം” രണ്ടു ഭാഗങ്ങള്‍ (വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം),മേയ് 2013
3.രാഘവവാര്യര്‍ എം ആര്‍കേരളോല്‍പ്പത്തി ഗ്രന്തവരി .എസ് പി.സി.എസ് ഡിസംബര്‍ 2013
4.പ്രൊഫ .രാഘവന്‍ കോവൂര്‍ & സതീഷ്‌ സൂര്യന്‍ ,ഗൂഡ ലിപികളുടെ രാഷ്ട്രീയവും രാഷ്ട്രീയേതര വായനയും മലയാളം വാരിക 27 മാര്‍ച്ച്2017
82-88
5.Hyacinthe Anquttil Du Perron, Zenda Avesta,Vol.1 1880 page 180-190
6.കാനം ശങ്കരപ്പിള്ള ഡോ.,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം -8 പുസ്തകം 10 ലക്കം 7 ജനുരി 2016 പേജ് 11-12
7.ശങ്കരപ്പിള്ള കാനം ഡോ ."പുരാതന കേരളത്തിലും വൈശ്യർ ഉണ്ടായിരുന്നു", മാധ്യമം ആഴ്ചപ്പതിപ്പ് 2016 ജൂൺ 13 ലക്കം 19പുറം 78-81

Friday, 13 July 2018

എം ജി.എസ്സിന് കിട്ടിയ പ്രഹരം

എം ജി.എസ്സിന് കിട്ടിയ പ്രഹരം
==============================
2018 ജൂലൈ- 13 ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ “ചരിത്രം വളച്ചൊടിക്കുന്നത് വന്‍ ദുരന്തത്തിലേക്ക് നയിക്കും –ഗവര്‍ണര്‍” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരിക്കുന്നു .വാര്‍ത്ത തയാറാക്കിയ ന്യൂസ് റിപ്പോര്‍ട്ടറും തലക്കെട്ട്‌ നല്‍കിയ ന്യൂസ് എഡിറ്ററും അഭിനന്ദനം അര്‍ഹിക്കുന്നു .തിരുവനന്തപുരത്ത് കേരള ചരിത്ര കൌണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം എം ജി എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതനെ പുരസ്കാരം നല്‍കി ആദരിക്കുന്ന ചിത്രം വാര്‍ത്തയോടോപ്പം നല്‍കിയിരിക്കുന്നു .ഗവര്‍ണരുടെ പ്രസംഗത്തിലെ അതി പ്രധാന ഭാഗം റിപ്പോര്‍ട്ടര്‍ നല്‍കിയത് എഡിറ്റര്‍ അത് പോലെ തന്നെ നല്‍കിയിരിക്കുന്നു. എം ജി എസ്സിന് ഇതില്‍പ്പരം ഒരടി കിട്ടാനില്ല (“1890 മുതല്‍ തന്നെ തിരുവിതാംകൂറില്‍ മികച്ച രീതിയിലുള്ള ചരിത്ര ഗവേഷണം നടന്നിട്ടുണ്ട് . 1894–ല്‍ പ്രസിദ്ധീകരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ചരിത്രപഠന ഗ്രന്ഥം ഈ രംഗത്തെ മികച്ച സംഭാവനകളില്‍ ഒന്നാണ്)
തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം തുടങ്ങിയത് 1910-ല്‍ ആണെന്നും ആദ്യ തലവന്‍ ആന്ദ്ര സ്വദേശി ആയിരുന്ന ടി ഏ ഗോപിനാഥ റാവു ആയിരുന്നു എന്ന് പലയിടങ്ങളിലും പറയുകയും എഴുതുകയും ചെയ്തിരുന്ന കേരള ചരിത്ര പണ്ഡിതനാണ് എം ജി,എസ് നാരായണന്‍ (ചരിത്രം വ്യവഹാരം ,കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍ തുടങ്ങിയ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലും വാര്‍ഷിക പതിപ്പുകളിലും വന്ന സംഭാഷണങ്ങളും കാണുക ).ആദ്യ ശാസ്ത്രീയ കേരള ചരിത്രകാരനും ആദ്യ ദക്ഷിണേന്ത്യന്‍ ചരിത്രകാരനും ആയ കേരളീയനായ മനോന്മണീയം സുന്ദരന്‍ പിള്ളയെ (“അത്രയൊന്നും പറയാനില്ലാത്ത” എന്നതാണ് എം ജി എസ് അദ്ദേഹത്തിനു നല്‍കിയ മഹത്തായ വിശേഷണം –ചരിത്രം വ്യവഹാരം കറന്റ് 2015 പേജ് 130) എം ജി എസ് നാരായണന്‍ എപ്പോഴും തമസ്കരിക്കും .മനോന്മണീയം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ വന്നിരുന്ന Tamilian Antiquari എന്ന പ്രസിദ്ധീകരണം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കേരള ചരിത്ര പണ്ഡിതനാണ് എം ജി.എസ് (അദ്ദേഹം വിവിധ ഗ്രന്ഥങ്ങളില്‍ നല്‍കിയ റഫറന്‍സ് ബിബ്ലിയോ ഗ്രാഫി ഇവ കാണുക) .സുന്ദരന്‍ പിള്ള തിരുനെല്‍വേലിക്കാരന്‍ ആയിരുന്നു എന്ന പച്ചക്കള്ളവും അദ്ദേഹം എഴുതി വിട്ടു .ആലപ്പുഴയില്‍ ജനിച്ചു (1855) തിരുവനന്ത പുരത്ത് വളര്‍ന്നു അവിടെ ജോലി നോക്കി അവിടെ വച്ചു അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ (1897) അന്തരിച്ച ഒന്നാം തരം തിരുവിതാം കൂര്‍കാരന്‍ ആയിരുന്നു മനോന്മണീയം പോരാഞ്ഞിട്ട് , .തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരിയും അദ്ദേഹം തന്നെ .അതിനാല്‍ എം ഏ .സുന്ദരന്‍ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു .
ഗവര്‍ണര്‍ .പി സദാശിവത്തിന്‍റെ പ്രസംഗം എം ജി.എസ്സിന് ഏറ്റ വലിയ ആഘാതം തന്നെ .ന്യൂസ് എഡിറ്റര്‍ നല്‍കിയ തലക്കെട്ടും ഉഗ്രന്‍ .അഭിനന്ദനം
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob : 9447035415 Email: drkanam@gmail.com